Sunday 3 September 2023

കൂടോത്ര ഹദീസ് എന്തുകൊണ്ട് സ്വീകരിക്കുന്നില്ല


ഇസ്‌ലാമിനെയും നബി(സ)യെയും നിന്ദിക്കുകയെന്നത് യഹൂദികളുടെ അതിരറ്റ ആഗ്രഹമായിരുന്നു. വിശുദ്ധ ഖുര്ആനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തതിനാല് അതില് കൈകടത്താന് അവര്ക്ക് സാധിച്ചില്ല. പിന്നീട് അവര് ശ്രമം നടത്തിയത് ഹദീസുകളില് കൈകടത്താനാണ്. ഇതില് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന ബുഖാരിയുടെ റിപ്പോര്ട്ടിന് പത്തോളം ന്യൂനതകളുണ്ട്.
ഒന്ന്: പ്രസ്തുത ഹദീസ് ഉദ്ധരിച്ച ഉര്വ(റ)യുടെ പുത്രന് ഹിശാം വിശ്വസ്തനല്ല. ആദ്യകാലത്ത് അദ്ദേഹം വിശ്വസ്തനായിരുന്നു. പിന്നീട് അദ്ദേഹം നശിച്ചുവെന്നാണ് ഫത്ഹുല് ബാരിയുടെ ആമുഖത്തില് പറയുന്നത്. ‘ഹിശാമുബ്‌നു ഉര്വ (ഹദീസിന്റെ കാര്യത്തില്) വീഴ്ച സംഭവിച്ച വ്യക്തിയായിരുന്നു. അദ്ദേഹം ഇറാഖില് എത്തിയപ്പോള് പിതാവിന്റെ(ഉര്വ) പേരില് അദ്ദേഹം പറയാത്ത പലതും അദ്ദേഹം പറഞ്ഞു എന്ന നിലയില് ഉദ്ധരിക്കാന് തുടങ്ങി. അക്കാരണത്താല് നാട്ടുകാര് അദ്ദേഹത്തെ വെറുത്തു’ (മുഖദ്ദിമ, ഫത്ഹുല്ബാരി, പേജ് 702). വിശ്വസ്തനായ വ്യക്തി പറയാത്ത കാര്യങ്ങള് അദ്ദേഹത്തിന്റെ പേരില് പറയുന്ന ഹദീസുകള്ക്കാണ് മുദല്ലസ് എന്നു പറയപ്പെടുന്നത്. അത്തരം ഹദീസുകള് സ്വീകാര്യമല്ല. ഇമാം നവവി(റ) പറയുന്നു: ‘ഒരു വിഭാഗം പണ്ഡിതന്മാര് പ്രസ്താവിച്ചിരിക്കുന്നു: ഒരു വ്യക്തി മുദല്ലിസാണെന്ന് അറിയപ്പെടുന്നപക്ഷം അയാളുടെ ഹദീസ് ഒരു വിഷയത്തിലും സ്വീകാരയോഗ്യമല്ല’ (ശറഹു മുസ്‌ലിം 1:58).
രണ്ട്: നബി(സ)ക്ക് സിഹ്ര് ബാധിച്ചു എന്ന ഹദീസില് നാല് ഇള്ത്വിറാബുകള് (ആശയക്കുഴപ്പങ്ങള്) ഉണ്ട്. ഹദീസ് നിദാനശാസ്ത്ര നിയമമനുസരിച്ച് ഒരു ഇള്ത്വിറാബ് ഉണ്ടാകുന്നപക്ഷം പ്രസ്തുത ഹദീസ് സ്വഹീഹല്ല. പിന്നെ നാലോളം പ്രസ്താവന ഇള്ത്വിറാബുള്ള ഹദീസ് എങ്ങനെ സ്വഹീഹാകും? ഇമാം സഖാവി പറയുന്നു: ‘ഒരു ഹദീസിന്റെ സനദിലോ മത്‌നിലോ ഇള്ത്വിറാബ് (ആശയക്കുഴപ്പം) ഉണ്ടാകുന്നപക്ഷം നിര്ബന്ധമായും പ്രസ്തുത ഹദീസ് ദുര്ബലമായിത്തീരുന്നതാണ്’ (ഫത്ഹുല് മുഗീസ് 1:225). ഇതില്പെട്ട രണ്ട് ആശയക്കുഴപ്പങ്ങള് താഴെ ചേര്ക്കുന്നു: (1). നബി(സ) ക്ക് സിഹ്‌റ് ബാധിച്ചത് 40 ദിവസമാണ് (ബുഖാരി, ഫത്ഹുല്ബാരി 13:150). ‘നബി(സ)ക്ക് സിഹ്‌റ് ബാധിച്ചത് 6 മാസമാണ്’ (അഹ്മദ്, ഫത്ഹുല്ബാരി 13:150). (2). ‘ലബീദുബ്‌നുല് അഅ്‌സം യഹൂദിയാണ്’ (ബുഖാരി 5763). ‘ലബീദുബ്‌നുല് അഅ്‌സ്വം മുനാഫിഖ് (മുസ്‌ലിം) ആയിരുന്നു’ (ഇബ്‌നു കസീര് 4:574).
മൂന്ന്: അഹ്‌ലുസ്സുന്നയുടെ പ്രമുഖ പണ്ഡിതന്മാരെല്ലാം ഹിശാമുബ്‌നു ഉര്വയുടെ വിശ്വാസത്തെ എതിര്ത്തിട്ടുണ്ട്. ഇമാം നവവി പറയുന്നു: ‘ഇസ്മാഈലുബ്‌നു ഇയാശിന്റെ നാട്ടുകാര് അദ്ദേഹത്തെ സംബന്ധിച്ച് വിശ്വസ്തനാണെന്ന് പറഞ്ഞാല് അത് സ്വഹീഹായിരിക്കാം. എന്നാല് മദീനക്കാരില് പെട്ട ഹിശാമുബ്‌നു ഉര്വ, യഹ്‌യബ്‌നു സഈദ്, സുഹൈലുബ്‌നു അബീസ്വാഹിബ് എന്നിവര് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞാല് അവര് (വിശ്വസ്തരല്ല) ഹദീസിന്റെ വിഷയത്തില് ഒന്നുമല്ല’ (സ്വഹീഹ് മുസ്‌ലിം 1:154). ഇമാം മാലിക് ഫത്ഹുല്ബാരി 702-ാം പേജിലും ഇമാം ശാഫിഈ അല്ഉമ്മ് എന്ന ഗ്രന്ഥത്തില് വിമര്ശിച്ചതായി ഫത്ഹുല്ബാരി 6:707ലും ഇമാം ദഹബി മീസാനുല് ഇഅ്തിദാല് എന്ന ഗ്രന്ഥം 11:46ാം പേജിലും ഹിശാമുബ്‌നു ഉര്വയെ വിമര്ശിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
നാല്: നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്നത് വിശുദ്ധ ഖുര്ആനിനു വിരുദ്ധമാണ്. സിഹ്‌റിന്റെ പ്രതിഫലനത്തെ ന്യായീകരിക്കുന്നവരൊക്കെ പ്രസ്താവിച്ചിട്ടുള്ളത്, സിഹ്‌റ് ഫലിപ്പിക്കുന്നത് പിശാചാണ് എന്നാണ്. ഇബ്‌നു ഹജറി(റ)ന്റെ പ്രസ്താവനകള് ശ്രദ്ധിക്കുക: ‘പിശാചിന്റെ സാമീപ്യം സ്വീകരിച്ചുകൊണ്ട് നടത്തപ്പെടുന്ന ഒരുതരം പ്രവര്ത്തനമാണ് സിഹ്ര്’ (ഫത്ഹുല്ബാരി 13:144). അദ്ദേഹം വീണ്ടും രേഖപ്പെടുത്തി: ‘പിശാചിന്റെ സഹായം കൊണ്ട് മാത്രമേ സിഹ്‌റ് പൂര്ണമാകൂ’ (ഫത്ഹുല്ബാരി 8/91).
നബി(സ)ക്ക് പിശാചിന്റെ ദുര്ബോധനം പോലും ബാധിക്കില്ലെന്ന് വിശുദ്ധ ഖുര്ആനിലെ നിരവധി വചനങ്ങള് തെളിവാണ്. സൂറതു ശുഅറാഅ് 221, 222, ഹിജ്‌റ് 42, മാഇദ 67 എന്നീ വചനങ്ങള് ഉദാഹരണങ്ങളാണ്. സ്വഹീഹായ ഹദീസുകളും അക്കാര്യം ഉണര്ത്തിയിട്ടുണ്ട്. നബി(സ) പറഞ്ഞു: ‘നിങ്ങളില് ഒരാളും തന്നെ (നിങ്ങളെ വഴിപിഴപ്പിക്കാന്) ഒരു പിശാചിനെ അല്ലാഹു ഏല്പിക്കാതിരുന്നിട്ടില്ല.’ സ്വഹാബികള് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, താങ്കള്ക്കും അപ്രകാരം ഒരു പിശാചിനെ ഏല്പിക്കപ്പെട്ടിട്ടുണ്ടോ?’ നബി(സ) പറഞ്ഞു: ‘അതെ, എനിക്കും അപ്രകാരമുണ്ട്. പക്ഷേ, തീര്ച്ചയായും അല്ലാഹു എന്റെ പിശാചിനെക്കൊണ്ട് എന്നെ സഹായിക്കുക മാത്രമാണ് ചെയ്യുക. നന്മയല്ലാതെ എന്റെ പിശാച് എന്നോട് കല്പിക്കുന്നതുമല്ല’ (മുസ്‌ലിം, അഹ്മദ്).
നബി(സ)ക്ക് പിശാചിന്റെ ശര്റ് ബാധിക്കുന്നതല്ലെന്ന് ഇജ്മാഅ് (ഏകോപനം) ഉണ്ട്. ഇമാം നവവിയുടെ വാക്കുകള് ശ്രദ്ധിക്കുക: ‘ഖാദി ഇയാദ് പ്രസ്താവിച്ചു: നബി(സ)യുടെ ശരീരത്തിനും ബുദ്ധിക്കും നാക്കിനും പിശാചില് നിന്നു സംരക്ഷണമുണ്ടെന്ന് മുസ്‌ലിം സമുദായത്തിന്റെ പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായമുണ്ട്’ (ശറഹു മുസ്‌ലിം 9:173). ഇങ്ങനെ ഇജ്മാഅ് ഉള്ളതായി ഇബ്‌നുല് ഖയ്യിം തന്റെ ജാമിഉല് ആദാബ് 2:202ലും രേഖപ്പെടുത്തിയിട്ടുണ്ട്.
അഞ്ച്: സിഹ്‌റ് ഫലിച്ചു എന്നു പറഞ്ഞാല് അതിന് ഫലമുണ്ട് എന്നാണ്. എന്നാല് അല്ലാഹു വിശുദ്ധ ഖുര്ആനില് പഠിപ്പിക്കുന്നത് സിഹ്‌റിന് ഫലമില്ല, അത് മൊത്തം പരാജയമാണ് എന്നാണ്. അല്ലാഹു അരുളി: ‘സാഹിറുകള് വിജയം പ്രാപിക്കുകയില്ല’ (യൂനുസ് 77). ‘നിങ്ങള് ഈ അവതരിപ്പിച്ചത് സിഹ്‌റാകുന്നു. തീര്ച്ചയായും അല്ലാഹു അതിനെ പൊളിച്ചുകളയുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്ത്തനത്തിന് അല്ലാഹു ഫലം നല്കുന്നതല്ല, തീര്ച്ച’ (യൂനുസ് 81). ഒരു വചനം കൂടി കാണുക: ‘വേദത്തില് നിന്ന് ഒരു വിഹിതം നല്കപ്പെട്ടവരെ നീ കണ്ടില്ലേ? അവര് ജിബ്ത്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നു’ (നിസാഅ് 51).
മേല് വചനം ഇബ്‌നു കസീര് വ്യാഖ്യാനിക്കുന്നു: ‘ജിബ്ത്ത് എന്നാല് സിഹ്‌റാണ്. ഉമര്(റ), ഇബ്‌നു അബ്ബാസ്(റ) എന്നിവര് അപ്രകാരം പറഞ്ഞിരിക്കുന്നു’ (ഇബ്‌നു കസീര് 1:626). അതുകൊണ്ടെല്ലാം അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എന്നാണ് സൂറത്തുന്നിസാഇലെ 52ാം വചനം. അപ്പോള് യൂനുസിലെ 77ഉം 81ഉം വചനങ്ങള് പഠിപ്പിക്കുന്നത് സിഹ്‌റ് ഫലം ചെയ്യില്ല എന്നാണ്. നിസാഇലെ 51ാം വചനം അത് വേദക്കാരുടെ അന്ധവിശ്വാസമാണെന്നും അല്ലാഹു പറയുന്നു.
ആറ്: സിഹ്‌റ് ഫലിക്കും എന്നത് ഹദീസുകള്ക്കും വിരുദ്ധമാണ്. ‘സിഹ്‌റില് വിശ്വസിക്കുന്നവര് സ്വര്ഗത്തില് പ്രവേശിക്കുകയില്ല’ എന്ന നിലയില് അഞ്ചോളം ഹദീസുകളുണ്ട്. ഇബ്‌നു ഹിബ്ബാന്, ഇമാം ഹാകിം, ഇമാം അഹ്മദ് എന്നിവര് അവ ഉദ്ധരിക്കുകയും ഇബ്‌നു ഹിബ്ബാന്റെ ഹദീസ് നാസിറുദ്ദീന് അല്ബാനി സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഏഴ്: സിഹ്‌റ്, കണ്ണേറ് എന്നിവ മുശ്‌രിക്കുകളുടെയും വഴിപിഴച്ച വേദക്കാരുടെയും അന്ധവിശ്വാസങ്ങളില് പെട്ടതാണ്. വിശ്വാസാചാരങ്ങളില് അവരോട് സാദൃശ്യം പുലര്ത്തല് അല്ലാഹുവും റസൂലും നിരോധിച്ചതാണ്. നബി(സ) പറഞ്ഞു: ‘വല്ലവനും അന്യ സമുദായങ്ങളോട് (വിശ്വാസാചാരങ്ങളില്) സാദൃശ്യം പുലര്ത്തുന്നപക്ഷം അവന് അവരില് പെട്ടവനാണ്’ (അബൂദാവൂദ്). അല്ലാഹു അരുളി: ‘മുമ്പ് വേദം നല്കപ്പെട്ടവരെപ്പോലെ ആകാതിരിക്കാന് അവര്ക്ക് സമയമായിട്ടില്ലേ?’ (ഹദീദ് 16).
എട്ട്: നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന് പ്രചാരണം നടത്തിയത് മുശ്‌രിക്കുകളാണ്. അല്ലാഹു അരുളി: ‘അക്രമികള് പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള് പിന്പറ്റുന്നത്’ (ഫുര്ഖാന് 8, ഇസ്‌റാഅ് 47). അതിന് മറുപടി പറഞ്ഞത് അല്ലാഹുവാണ്: ‘അവര് താങ്കളെ എങ്ങനെയാണ് ചിത്രീകരിച്ചതെന്നു നോക്കൂ. അങ്ങനെ അവര് പിഴച്ചുപോയിരിക്കുന്നു. അതിനാല് യാതൊരു മാര്ഗവും കണ്ടെത്താന് അവര്ക്ക് സാധിക്കുകയില്ല’ (ഫുര്ഖാന് 9, ഇസ്‌റാഅ് 48).
ഒമ്പത്: സിഹ്‌റ് ശിര്ക്കില് പെട്ടതാണ്. ശിര്ക്കിന് അല്ലാഹു ഫലം നല്കുന്നതല്ല. നബി(സ) അരുളി: ‘വല്ലവനും ഒരു കെട്ടു കെട്ടി ഊതിയാല് അവന് സിഹ്‌റ് ചെയ്തു. വല്ലവനും സിഹ്‌റ് ചെയ്താല് അവന് ശിര്ക്ക് ചെയ്തു’ (നസാഈ). മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ‘തീര്ച്ചയായും എല്ലാ പൈശാചിക മന്ത്രങ്ങളും ഉറുക്കുകളും ഭാര്യാഭര്ത്താക്കന്മാരെ യോജിപ്പിക്കാന് നടത്തുന്ന (തിവലത്ത്) എന്ന സിഹ്‌റും ശിര്ക്കാകുന്നു’ (അഹ്മദ്, അബൂദാവൂദ്).
അല്ലാഹു അല്ലാത്തവരോട് പ്രാര്ഥിക്കല് ശിര്ക്കാണ്. പ്രസ്തുത പ്രാര്ഥനക്ക് ഫലമുണ്ടെന്ന് വാദിക്കലും ശിര്ക്കു തന്നെയാണ്. കാരണം, പ്രാര്ഥനയ്ക്ക് ഫലമുണ്ടെന്ന് വിശ്വസിച്ചതുകൊണ്ടാണല്ലോ പ്രസ്തുത പ്രാര്ഥന ശിര്ക്കായിത്തീര്ന്നത്. നമ്മുടെ പ്രാര്ഥന കേട്ട് ഉത്തരം ചെയ്യാന് ഒരു മഹാനോ മഹതിക്കോ സാധ്യവുമല്ല. സൂറത്ത് അഅ്‌റാഫ് 19, ഇസ്‌റാഅ് 81, ഫാത്വിര് 14 തുടങ്ങിയ വചനങ്ങളും തത്തുല്യ വചനങ്ങളും നോക്കുക.
പത്ത്: തെറ്റുകള്ക്ക് അല്ലാഹു ഇദ്‌ന് (അനുവാദം) നല്കുന്നതല്ല. അല്ലാഹുവിന്റെ പക്കല് നിന്നുണ്ടാകുന്ന ശര്റ് വ്യക്തിപരമായി ഓരോ വ്യക്തികളും ചെയ്യുന്ന ശിര്ക്കും കുഫ്‌റുമല്ല. അതിന് ഉത്തരവാദി അവന് തന്നെയാണ്. അല്ലാഹു അരുളി: ‘നന്മ എന്ന നിലയില് നിനക്ക് എന്തൊന്ന് ലഭിച്ചാലും അത് അല്ലാഹുവിങ്കല് നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല് നിന്നുതന്നെ ഉണ്ടാകുന്നതാണ്’ (നിസാഅ് 79). ശിര്ക്ക്, കുഫ്‌റ്, വ്യഭിചാരം, സിഹ്‌റ് പോലുള്ള നീചവൃത്തികള്ക്ക് അല്ലാഹു ഒരിക്കലും കൂട്ടുനില്ക്കുന്നതല്ല. അല്ലാഹു അരുളി: ‘നബിയേ, പറയുക: നീചവൃത്തി ചെയ്യാന് അല്ലാഹു കല്പിക്കുകയേയില്ല’ (അഅ്‌റാഫ് 28). അല്ലാഹു വീണ്ടും അരുളി: ‘നിങ്ങള് മുസ്‌ലിംകളായതിനു ശേഷം അവിശ്വാസം കൊണ്ട് അദ്ദേഹം നിങ്ങളോട് കല്പിക്കുമെന്നാണ് നിങ്ങളുടെ വിചാരം’ (ആലുഇംറാന് 80).
ചീത്തയായ കാര്യം അല്ലാഹുവിന്റെ നടപടിയില് പെട്ടതല്ലാത്തതിനാല് സിഹ്‌റ് ഫലിക്കാന് അല്ലാഹു അനുവാദം നല്കുന്നതല്ല എന്നാണ്, സിഹ്‌റു കൊണ്ട് അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരാളെയും ദ്രോഹിക്കാന് സാധ്യമല്ല എന്നു പറഞ്ഞതിന്റെ താല്പര്യം. അഥവാ അതുകൊണ്ട് ഒരാളെയും ദ്രോഹിക്കാന് അല്ലാഹു അനുവാദം നല്കുന്നതല്ല എന്നാണ്. എന്റെ അനുവാദം കൂടാതെ ഈ വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതല്ലെന്ന് പറയുന്നതുപോലെ. സിഹ്‌റ് പോലുള്ള ശിര്ക്ക് ചെയ്തവരും മറ്റു തെറ്റുകുറ്റങ്ങള് ചെയ്തവരും ഞങ്ങള് തെറ്റുകള് ചെയ്തത് അല്ലാഹുവിന്റെ അനുവാദത്തോടു കൂടിയാണെന്ന് മഹ്ശറയില് പറയും. അല്ലാഹു അരുളി: ‘ശിര്ക്ക് ചെയ്തവര് പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില് ഞങ്ങളും ഞങ്ങളുടെ പിതാക്കളും ശിര്ക്ക് ചെയ്യുമായിരുന്നില്ല’ (അന്ആം 148). കടപ്പാട് മൊയ്തീൻ സുല്ലമി

Sunday 25 April 2021

മുസ്‌ലീങ്ങളെ കുറിച്ചുളള നുണകെട്ടുകള്‍

ദേശീയ തിരഞ്ഞെടുപ്പ് തുടങ്ങി. ഇത് രാഷ്ട്രത്തിന്റെ സമയമാണ്. ലോകത്തെ രണ്ടാമത്തെ മതവിഭാഗമായ മുസ്‌ലീങ്ങളെ കുറിച്ചുളള നുണപ്രചാരങ്ങളും പതിവുപോലെ ശക്തമായി. മുസ്‌ലീങ്ങളെ കുറിച്ചുളള സാമാന്യധാരണ വിഷലിപ്തമാക്കന്നതിലും മുസ്‌ലീം പേടി വ്യാപകമാക്കുന്നതിലും പാശ്ചാത്യമാധ്യമങ്ങളും നമ്മുടെ ദേശീയ മാധ്യമങ്ങളും ഒരേ മാതൃകയാണ് പിന്തുടരുന്നത്.

ലോകത്തിലെ എല്ലായിടെത്തേയും മുസ്‌ലീം ജനവിഭാഗം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഒരേപോലയാണെന്നാണ് ഈ പ്രചാരണത്തിന്റെ കാതല്‍. സാമാന്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നുണകെട്ടുകള്‍ പൊട്ടിക്കാനാളള പെട്ടെന്നുളള ഒരു ശ്രമമാണിത്.

പ്രചാരണത്തിലിരിക്കുന്ന നുണകളും വിശദീകരണവും

നുണ: “മുസ്‌ലീം”രാജ്യങ്ങള്‍ മതേതര രാജ്യങ്ങളല്ല. അവിടങ്ങളിലെ ന്യുനപക്ഷങ്ങളോട് സഹിഷ്ണുത കാണിക്കാതെ “അവര്‍” ന്യൂനപക്ഷങ്ങളായ മറ്റ് രാജ്യങ്ങളില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ആവശ്യപ്പെടുന്നു.

യാഥാര്‍ത്ഥ്യം: പാകിസ്ഥാനേക്കാള്‍ വലുതും ഏകദേശം 25 കോടി മുസ്ലീം ജനസംഖ്യയുമുളള  ഇന്തോനേഷ്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. അവിടെ 88 ശതമാനം മുസ്ലീങ്ങളും 9 ശതമാനം ക്രിസ്ത്യാനികളും 3 ശതമാനം ഹിന്ദുക്കളും 2 ശതമാനം ബുദ്ധമതക്കാരുമാണ്.

ജനസംഖ്യ തിരിച്ചുളള ഈ കണക്ക് ഇന്ത്യയുമായി താരതമ്യപെടുത്തുമ്പോള്‍ 80 ശതമാനം ഹിന്ദുക്കളും 13.4 ശതമാനം മുസ്ലീങ്ങളും 2.3 ശതമനം ക്രിസ്ത്യാനികളുമാണ്.

ഇന്തോനേഷ്യയുടെ ദേശീയ മുദ്രവാക്യം “നാനാത്വത്തില്‍ ഏകത്വം എന്നാണ്”. ഇന്തോനേഷ്യയില്‍ ഇടക്കിട സ്‌ഫോടനങ്ങളുണ്ടാവുറുണ്ടെന്നത് ശരിയാണ്, എന്നാല്‍ അത് ഇന്ത്യയിലും സംഭവിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ലോകത്തെ മിക്ക മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളും തത്വത്തിലും പ്രയോഗത്തിലും മതേതരമാണ്. തുര്‍ക്കി, മാലി, സിറിയ, നൈജര്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇതിന് കൂടതല്‍ നല്ല ഉദാഹരണങ്ങളാണ്.

ഔദ്യോഗിക മതം ഇസ്‌ലാം ആയിട്ടും ബംഗ്ലാദേശ് സര്‍ക്കാര്‍ അംഗീകരിച്ച നിയമ സംഹിത മതേതരമാണ്. മറ്റ് പല രാജ്യങ്ങളും ഇതേ രീതികള്‍ പിന്തുടരുന്നുണ്ട്. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ വ്യത്യസ്തമായി മുസ്‌ലീങ്ങള്‍ക്കു മൃഗീയ ഭൂരിപക്ഷമുളള ആറ് രാജ്യങ്ങള്‍ മാത്രമാണ് നിയമനിര്‍മ്മാണം ഇസ്‌ലാമിക നിയമങ്ങളെ അടിസ്ഥാനമാക്കി പ്രയോഗിക്കുന്നത്.

അതായത് കൂടതല്‍  മുസ്‌ലീം രാജ്യങ്ങളും മതേതരമാണ്. മാത്രമല്ല ലോകത്തെ മുസ്‌ലീങ്ങളില്‍ ഭൂരിപക്ഷവും ജീവിക്കുന്നത് മതേതര രാഷ്ട്രങ്ങളിലാണ്.


നുണ: എല്ലാ മുസ്‌ലീങ്ങളും തീവ്രവാദികളായിരിക്കില്ല. എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്‌ലീങ്ങളാണ്.

യാഥാര്‍ത്ഥ്യം:  ആരാണ് തീവ്രവാദികളെന്ന് ഇന്ത്യാസര്‍ക്കാറിന്റെ നിര്‍വചനം അംഗീകരിക്കുമ്പോള്‍ ഈ വാദം പൂര്‍ണ്ണമായും ശരിയല്ല. ഇന്ത്യയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമപ്രകാരം ഭീകരവാദികളായി പരിഗണിച്ച നിരോധിച്ചിട്ടുളള സംഘടനകളില്‍ മൂന്നെണ്ണമെങ്കിലും മുസ്ലീം സംഘടനകളാണ്.

ലോകതലത്തില്‍ കൂടതല്‍ ചാവേര്‍ ആക്രമങ്ങള്‍ നടത്തിയ തീവ്രവിഭാഗം ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ ആണ്. നിരീശ്വരവാദ പ്രസ്ഥാനമായ ഈ സായുധ സംഘടനയിലെ ഭൂരിപക്ഷം വരുന്ന അംഗങ്ങളും ഹിന്ദു, ക്രിസ്ത്യന്‍ മതക്കാരാണ്.

ഇന്ത്യയിലെ തീവ്രവാദികളില്‍ കൂടുതലും മുസ്‌ലീങ്ങളാണെന്നതും കളളമാണ്. സൗത്തേഷ്യ ടെററിസറ്റ് പോര്‍ട്ടലിന്റെ  2005 മുതല്‍ 2014 വരെയുളള കണക്കുകള്‍ പ്രകാരം വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ തീവ്ര ഇടതു വാദസംഘടനകളുടെ ആക്രമണത്തില്‍ കൊല്ലപെട്ടവരുടെ കണക്ക് മറ്റ് ആക്രമണങ്ങളില്‍ കൊല്ലപെട്ടവരേക്കാള്‍ ഇരട്ടിയാണ്.

വടക്കു കിഴക്കന്‍ മേഖലയിലെ ഭീകരാക്രമണം നടത്തിവരുന്ന ഉള്‍ഫ പോലുളള സംഘടനങ്ങള്‍ക്കു നേതൃത്വം നല്‍കിവരുന്നത് മേല്‍ജാതി ഹിന്ദുക്കളാണ്. മാത്രമല്ല ഭീകരവാദത്തിന് നിര്‍വചനം സര്‍ക്കാര്‍ ഉപയോഗിക്കുന്നതിലും വൈരുദ്ധ്യമുണ്ട്. 20 പേര്‍ കൊല്ലപെട്ട സംഭവം ഭീകരാക്രമണമാണ്.

എന്നാല്‍ 2002ല്‍ ഗുജറാത്തില്‍ 3000 മുസ്ലീങ്ങള്‍ കൊല്ലപെട്ടതിലും 1984ല്‍ ദില്ലിയില്‍ ആയിരകണക്കിനു സിക്കുകാര്‍ കൊല്ലപെട്ടതും 2008ല്‍ ഒഡീഷയില്‍ 68 പര്‍ കൊല്ലപെട്ടതും മുസഫര്‍ നഗറില്‍ 40 പേര്‍ കൊല്ലപെട്ടതും ഒന്നും തന്നെ ഭീകരവാദമല്ല.

മേല്‍പ്പറഞ്ഞ എല്ലാ ആക്രമണങ്ങളിലും ആസൂത്രണമുണ്ട്. വ്യസ്ഥാപിതമായി ആയുധങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കലാപകാരികള്‍ക്ക് പരിശീലനവും ലഭിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട അവ ഭീകരാക്രമണമാവുന്നില്ല?

നുണ:  മുസ്‌ലീങ്ങള്‍ കൂടതല്‍ മതമൗലികവാദികളാണ്, മറ്റ് മതവിശ്വാസികളേക്കാള്‍ മതാത്മകമാണ്.


യാഥാര്‍ത്ഥ്യം: സമീപകാല ചരിത്രം തെളിയിക്കുന്നതും തുറന്നുകാണിക്കുന്നതും ഈ വാദം നുണയാണെന്നാണ്. മാത്രമല്ല ചില അനുഭവങ്ങള്‍ എവിടെന്നാണ് മുസ്‌ലീ മതമൗലികവാദം വരുന്നതെന്നും തുറന്നുകാണിക്കുന്നുണ്ട.

നാല്‍പ്പത് അറുപത് വര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനപെട്ട  മുസ്‌ലീം വാസ മേഖലകളായ ഇന്തോനേഷ്യയിലും മധ്യപൗരസ്ത്യ ദേശങ്ങളിലും വടക്കന്‍ ആഫ്രിക്കയിലും ഉയര്‍ന്ന വന്ന ശക്തമായ വിമതവിഭാഗങ്ങളെല്ലാം തന്നെ ഇടതുപക്ഷ മതേതര ചിന്താ ധാരയില്‍ നിന്നുളളവയായിരുന്നു.

ഇന്തോനേഷ്യന്‍ കമ്മ്യൂണിസറ്റ് പാര്‍ട്ടി, ഈജിപ്തിലെ നാസറിസ്റ്റ് പാര്‍ട്ടി, ഇറാഖിലെയും സിറിയയിലെയും ബാത്തിസ്റ്റ് പാര്‍ട്ടി, ഇറാനിലെ മുഹമ്മദ് മൊസാദിഖ് എന്നീ സംഘടനങ്ങള്‍ തികച്ചും മതേതര ഇടതുപക്ഷ സ്വഭാവം പുലര്‍ത്തുന്നവയായിരുന്നു.

ഈ രാജ്യങ്ങളിലെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കെതിരെ അമേരിക്കയും സാമന്ത രാജ്യമായ സൗദി അറേബ്യയും മറ്റ് തീവ്ര മതമൗലികവാദ സംഘടനകളുമായിരുന്നു രംഗത്തുണ്ടായിരുന്നത്. ഈ ഇടത് മതേതര പ്രസ്ഥാനങ്ങളെ ഉന്‍മൂലനം ചെയ്യ്തത് അമേരിക്കയുടെ നേതൃത്തിലുളള സാമ്പത്തികവും സായുധപരമായ സഹായത്തോടയായിരുന്നു.

യാസര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ ഫലസ്തീനിലുണ്ടായിരുന്ന മതേതര ഇടതുപക്ഷപ്രസ്ഥാനത്തിനുപകരം ഹമാസിനെ ഉയര്‍ത്തികൊണ്ടുവന്നതിനു പിന്നില്‍ ഇസ്രായേലിന്റെ ചാരസംഘടനയായിരുന്നു.

അഫ്ഗാനിസ്ഥാനിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ത്ത് ഇസ്‌ലാമിക മൗലികവാദം വളര്‍ത്തുന്നതിനായി 1980കളില്‍ അമേരിക്ക പണവും അയുധങ്ങളും ഒഴുക്കി. അല്‍ഖ്വായ്ദ എന്ന ഭീകരവാദ സംഘടനക്ക് രൂപം നല്‍കിയതും അമേരിക്കയായിരുന്നു.

അതേസമയം തന്നെ പാകിസ്ഥാനിലെ സിയാ ഭരണകൂടത്തെ തീവ്രമായ ഇസ്ലാമികവല്‍ക്കരണത്തിലേക്ക് നയിച്ചതും അമേരിക്കയായിരുന്നു.

മധ്യേഷ്യയിലെ എല്ലാ ഇടതുപക്ഷപ്രസ്ഥാനങ്ങളേയും തകര്‍ത്തുകൊണ്ട് മതമൗലിക പ്രസ്ഥാനങ്ങളെ വളര്‍ത്തിയതും അമേരിക്കന്‍ നയതന്ത്രത്തിന്റെ ഫലമായിരുന്നു. സര്‍വ്വോപരി ഹിന്ദുത്വത്തെപോലെ ക്രിസ്ത്യന്‍ മതമൗലികവാദം പോലെ  ഇസ്‌ലാമിക മതമൗലികവാദവും വലതുപക്ഷ രാഷ്ടീയ പ്രതിഭാസം തന്നെയായിരുന്നു.

കുരിശുയുദ്ധവും അതിനെ തുടര്‍ന്നു ഇന്ത്യയില്‍ സാമ്രാജ്യമുണ്ടാക്കണമെന്നും  കൊതിച്ച വെളളക്കാര്‍  കെട്ടിയുണ്ടാക്കിയ നുണകളാണ് ഇത്തരം വ്യാജബോധ നിര്‍മ്മിതിക്കു പിന്നില്‍. അവയൊന്നും ഇന്നും ഇഴപിരിച്ച് പരിശോധനക്കു വിധയമാക്കാതെ സത്യമായി തുടരുന്നു.


നുണ:  മുസ്‌ലീങ്ങളാണ് ആദ്യം ആക്രമണം നടത്തുന്നത്. ഹിന്ദുക്കള്‍ സ്വയം പ്രതിരോധിക്കുന്നതിനായി തിരിച്ചടിക്കുക മാത്രമാണ്.

യാഥാര്‍ത്ഥ്യം: നിരന്തരമായി ഭീകരാക്രമണങ്ങള്‍ നടത്തുന്ന എല്ലാ ഗ്രൂപ്പുകളും “തിരിച്ചടി” “സ്വയംരക്ഷ” എന്നീ ന്യായങ്ങളിലാണ് കൂട്ടനരഹത്യ നടത്തിവരുന്നത്. സെപ്തമ്പര്‍ 11 ആക്രമണത്തിന് തിരിച്ചടിയായാണ് അമേരിക്കയും സഖ്യകക്ഷികളും ഇറാഖിലും അഫ്ഗാനിലും ലക്ഷകണക്കിനാളുകളെ കൊന്നുതളളിയത്.

ഗുജറാത്തിലെ കൂട്ടകൊലയക്ക് തിരിച്ചടിയായി സഫോടനം നടത്തുമെന്ന് ഈ മെയില്‍ ലഭിച്ചുവെന്ന പ്രചാരണം മുതലെടുത്താണ് 2008ല്‍ ദില്ലിയിലും അഹമ്മദാബാദിലും സഫോടനങ്ങളുണ്ടായത്. 2008ല്‍ ഒഡീഷയില്‍  ക്രിസ്ത്യാനികളെ കൂട്ടകശാപ്പിനു വിധേയമാക്കിയത് വി.എച്.പി നേതാവിന്റെ വധത്തിന് തിരിച്ചടിയായാണ്.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍  ഇതേ തിരിച്ചടി കാരണം പറഞ്ഞാണ് നാസി ജര്‍മ്മനിയില്‍ ആയിരകണക്കിനു ജൂതന്മാര്‍ കൊല്ലപെടുകയും അത്രതന്നെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തത്.


തിരിച്ചടിയാണെന്നും സ്വയം പ്രതിരോധമാണെന്നുമുളള ധാരണ സൃഷ്ടിക്കാതെ ആര്‍ക്കും ആരെയും അക്രമിക്കാനാവില്ല. ഇക്കാരണത്താലാണ് ഇത്തരം നുണപ്രചാരണം വ്യാപകമാവുന്നത്. ശിവസേനയും എം.എന്‍.എസും ബിഹാരികളെ ആക്രമിക്കുമ്പോള്‍ ഹിന്ദൂക്കള്‍ തിരിച്ചടിക്കുക മാത്രമാണെന്ന പ്രചാരണം പൊളിയുകയല്ലേ?


വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ ദില്ലിയില്‍ നടക്കുന്ന ആക്രമങ്ങള്‍ക്കു തിരിച്ചടിയായി അവരുടെ  സായുധസേന പ്രത്യാക്രമണം നടത്തിയാല്‍ അത് അംഗീകരിക്കാനാവുമോ? കൂട്ടബലാത്സംഗവും അത്തരം ആക്രോശങ്ങളും “തിരിച്ചടി”യായും “സ്വയം പ്രതിരോധ” മായും എങ്ങനെ കണക്കാക്കും.

നുണ:മതത്തിന്റെ പേരില്‍ ഹിന്ദു ആരെയും വധിക്കുന്നില്ല. അതു ചെയ്തുവരുന്നത് മുസ്‌ലീങ്ങളാണ്. കാരണം അവരുടെ മതം അവരോട് അത് ആവശ്യപ്പെടുന്നു.

യാഥാര്‍ത്ഥ്യം: 2002ല്‍ ഗുജറാത്തിലും 1984 ല്‍ ദില്ലിയുടെ നഗരപ്രാന്തപ്രദേശങ്ങളിലും 1989ല്‍ ഭഗല്‍പ്പൂരിലും നടന്ന കലാപങ്ങളില്‍ കൊല്ലപെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളും സിക്കുകാരുമായിരുന്നു.

അതുപോലെ സമീപകാലത്തു ഹിന്ദു സംഘടനകള്‍ പലയിടങ്ങളിലായി നടത്തിയ സ്‌ഫോടനങ്ങള്‍ ശ്രദ്ധിക്കുക. അഹിന്ദുക്കളെ കൊല്ലുകയെന്ന പേരില്‍ അരങ്ങേറിയ കൂട്ടക്കശാപ്പായിരുന്നു അവിടങ്ങളിലെല്ലാം നടന്നതെന്നു വ്യക്തം.

അത്തരം കൊലകള്‍  ഹിന്ദുയിസം ആവിശ്യപെട്ടതിന്റെ പേരിലാണെന്നു പറഞ്ഞാല്‍ അതു ശരിയാകുമോ? ശരിയാവില്ലെന്നതു വ്യക്തം. കാരണം അത്തരം നരഹത്യങ്ങള്‍ മതത്തിന്റെ വേഷമണിഞ്ഞുകൊണ്ടരങ്ങേറുന്ന രാഷ്ടീയ  പദ്ധതികളാണ്. മുസ്‌ലീങ്ങള്‍ നടത്തുന്ന ആക്രമങ്ങളും മറിച്ചല്ല.


എല്ലാമതവിഭാഗങ്ങള്‍ക്കും മറ്റു മതവിഭാഗങ്ങളെ ആക്രമിക്കാനുളള ത്വര പലപ്പോഴും അവരുടെപുണ്യഗ്രന്ഥങ്ങളും പ്രേരണയാവുന്നുണ്ട്. അത്തരം പ്രേരണ എല്ലാ മതഗ്രന്ഥങ്ങളിലുമുണ്ട്. സ്ത്രീകളേയും ദലിതുകളേയും ഉന്മൂലനം ചെയ്യാനുളള പ്രേരണ നല്‍കുന്ന സൂചനകള്‍ മനുസ്മൃതിയിലുണ്ട.

പഴമ നിയമത്തില്‍ ജൂതര്‍ അല്ലാത്തവരെ ഉനമൂലനം ചെയ്യാനുളള പ്രേരണയുണ്ട്. ഇതിനര്‍ത്ഥം എല്ലാ മതാനുയായികളും അവരവരുടെ ഗ്രന്ഥങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടരുന്നു എന്നല്ല. മതഗ്രന്ഥങ്ങള്‍ പിന്‍പറ്റി എല്ലാ ഹിന്ദുക്കളും അഹിന്ദുക്കളെ വേട്ടയാടുന്നില്ല. ക്രിസ്ത്യാനികളും അങ്ങനെ ചെയ്യുന്നില്ല.

അതുപോലെ തന്നെ മുസ്‌ലീംങ്ങളും മതതാല്‍പര്യങ്ങള്‍ക്കുവേണ്ടി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നില്ല.

നുണ: ഹിന്ദുക്കള്‍ ദുര്‍ബലരും വിഘടിതരുമാവുമ്പോള്‍ മുസ്ലിങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നു.

യാഥാര്‍ത്ഥ്യം: എല്ലാ തിരഞ്ഞെടുപ്പ് പഠനങ്ങളും തെളിയിക്കുന്നത്  മുസ്‌ലീങ്ങള്‍ വോട്ടുചെയ്യുന്നതിന്റെ മാനദണ്ഡങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ മികവ്, അവര്‍ ഇഷ്ടപെടുന്ന രാഷ്ടീയപാര്‍ട്ടി എന്നിങ്ങനെയാണ്.

മറ്റേതു വിഭാഗങ്ങളേയും പോലെ  മുസ്‌ലീങ്ങളും ഐക്യബോധത്തോടയല്ല അനുഷ്ടാനങ്ങള്‍ ആചരിക്കുന്നത്. അതുപോലെ തന്നെ ഇന്ത്യയിലെ മറ്റ് സമുദായങ്ങളെ പോലെ മുസ്‌ലീങ്ങള്‍ക്കിടയിലും ജാതി, ലിംഗം, പ്രദേശം, ഭാഷാ വൈവിദ്ധ്യം പ്രകടമാണ്.


മുസ്‌ലീങ്ങള്‍ ഐക്യം പുലര്‍ത്തുന്നുണ്ടെങ്കില്‍ പാര്‍ലിമെന്റില്‍ അവര്‍ക്ക് ശക്തമായ പ്രാതിനിധ്യം ഉണ്ടാവുമായിരുന്നു.

വാസ്തവത്തില്‍ ജനസംഖ്യയുടെ 13 ശതമാനത്തോളം  മുസ്‌ലീങ്ങളുണ്ടായിട്ടും ഇപ്പോള്‍ കാലവധി അവസാനിക്കുന്ന ലോക്‌സഭയില്‍ 5.5 ശതമാനം  മുസ്‌ലീം പ്രതിനിധികളെ ഉളളൂ.

വലിയ നഗരങ്ങളിലെ ചേരികളില്‍  മുസ്‌ലീങ്ങള്‍ ഒന്നിച്ചു താമസിച്ചു കാണുന്നതിനെ അവര്‍ കൂട്ടമായി താമസിക്കാന്‍ തിരെഞ്ഞടുക്കുന്നതായാണ് ചിത്രീകരിക്കുന്നത്. ഇതിനു പ്രധാന കാരണം അവര്‍ തമ്മിലുള്ള ഐക്യമല്ല, പകരം നിരന്തരമായ വിവേചനത്തിന്റെ ഫലമാണത്.

ഇനി വോട്ടിന്റെ കാര്യമെടുത്താല്‍ സുരക്ഷിതത്വം ആഗ്രഹിക്കുന്നതു കൊണ്ട് അവര്‍ ബി.ജെ.പിക്കോ ശിവസേനക്കോ വോട്ട് ചെയ്യാറില്ല. അത് കോമണ്‍ സെന്‍സിന്റെ കാര്യമാണ്. അവരെ വിദേശികളെന്നും ഭീകരവാദികെളെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തി അവഗണിക്കുന്ന രാഷ്ടീയ പാര്‍ട്ടികള്‍ക്കെങ്ങനെ അവര്‍ വോട്ടു രേഖപ്പെടുത്തും.

നുണ: സര്‍ക്കാര്‍ മുസ്‌ലീം പ്രീണനം നടത്തുന്നു. അവരെ അതിയായി ലാളിക്കുന്നു.

യാഥാര്‍ത്ഥ്യം: ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്  മുസ്‌ലീങ്ങള്‍ക്കെതിരായി വ്യവസ്ഥാപിതമായ വിവേചനം നടക്കുന്നുണ്ടെന്നാണ്. മുസ്‌ലീം വാസമേഖലയില്‍ ബസ്‌റ്റോപ്പ്, റോഡുകള്‍, ബാങ്കുകളുടെ ശാഖകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അനുവദിക്കുന്നിതില്‍ കൃത്യമായ വിവേചനമുണ്ടായിട്ടുണ്ടെന്നാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍.

ഹിന്ദുഭൂരിപക്ഷ മേഖലയില്‍ അനുവദിക്കുന്ന സൗകര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ തൊട്ടടുത്തെ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ അനുവദിക്കുന്ന സൗകര്യങ്ങള്‍ തുലോം തുച്ചമാണ്. ഐ.എ.എസ് ഓഫീസര്‍മാരില്‍ മൂന്ന് ശതമാനം മാത്രമാണ് മുസ്‌ലീംകളുള്ളത്. ഐ.പി.എസുകാരാകട്ടെ നാല് ശതമാനവും.

2007ല്‍ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയില്‍ വന്ന ഒരു പഠനത്തില്‍ പറയുന്നത്, സ്വകാര്യ കമ്പനികള്‍ പ്രസിദ്ധീകരിച്ച 548 തൊഴില്‍ പരസ്യങ്ങള്‍ക്ക് ഒരേ യോഗ്യതകള്‍ ഉള്ള മൂന്ന് വീതം അപേക്ഷകള്‍ ആ ലേഖകര്‍ അയച്ചതിനേക്കുറിച്ചാണ്.

ഒരാള്‍ക്ക് സവര്‍ണ ഹിന്ദുനാമവും രണ്ടാമത്തെയാള്‍ക്ക് ദളിത് നാമവും മൂന്നാമത്തെയാള്‍ക്ക് മുസ്‌ലിം നാമവും ഇട്ടാണ് അപേക്ഷകള്‍ അയച്ചത്. ഉപരിവര്‍ഗ്ഗ ഹിന്ദുപേരുകളിലെ എല്ലാവരേയും ഇന്റര്‍വ്യൂവിന് വിളിച്ചപ്പോള്‍ ദളിതരെ മൂന്നില്‍ രണ്ടായും മുസ്‌ലിംകളെ മൂന്നിലൊന്നായും ചുരുങ്ങി.


നുണ: ജമ്മു കാശ്മീരില്‍ ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ പറ്റില്ല.

യാഥാര്‍ത്ഥ്യം: കാശ്മീരില്‍ കാശ്മീരുകാരല്ലാത്തവര്‍ക്കാര്‍ക്കും ഭൂമി വാങ്ങാന്‍ കഴിയില്ല. ഹിമാചല്‍ പ്രദേശിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരാഖണ്ഡിലും ഇത് തന്നെയാണ് നിയമം.

ദുര്‍ബലരായ പ്രാദേശിക ജനങ്ങളെ സംരക്ഷിക്കാനുള്ള ഗംഭീരമായ നിയമങ്ങളിലൊന്നാണിത്. ഇതുണ്ടായിട്ടും ആദിവാസികളുടെ ഭൂമിയും മറ്റും തട്ടിയെടുക്കുന്നവരാണ് നമുക്കിടയിലെ മാന്യര്‍.

നുണ: മുസ്‌ലിം പുരുഷന്‍മാര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നതുകൊണ്ട് മുസ്‌ലിം ജനസംഖ്യ ഹിന്ദുക്കളുടെതിനേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുന്നു.

ഒരേ സാമ്പത്തിക നിലവാരമുള്ള ഹിന്ദു, മുസ്‌ലിം യുവതികള്‍ക്ക് ഒരേ തരത്തിലുള്ള പ്രത്യുത്പാദനക്ഷമതയാണുള്ളതെന്നാണ് സര്‍ക്കാര്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പിന്നെ എങ്ങനെയാണ് മുസ്‌ലിംകള്‍ മാത്രം പെറ്റു കൂട്ടുന്നത്? ദാരിദ്ര്യവും ജനസംഖ്യാ വര്‍ധനവും തമ്മിലാണ് ബന്ധം എന്നതാണ് വാസ്തവം.

കേരളത്തില്‍ ദാരിദ്ര്യം താരതമ്യേന കുറവായതു കൊണ്ട്, കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 25 ശതമാനമുണ്ടായിട്ടും കേരളത്തിലെ ജനസംഖ്യാ വര്‍ധനവ് ദേശീയ ശരാശരിയേക്കാള്‍ വളരെയധികം കുറവാണ്.

സത്യത്തില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള മുസ്‌ലിം ജനസംഖ്യാ വര്‍ധനവ്; ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഹിന്ദു ജനസംഖ്യാവര്‍ധനവിനേക്കാള്‍ കുറവാണ്.

ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കിടയില്‍ 5.8 ശതമാനം പേര്‍ ബഹുഭാര്യാത്വം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മുസ്‌ലിംകളിലത് 5.73 ശതമാനം മാത്രമാണെന്ന് എന്‍.ഇ.എച്ച്.എസ് ഇതു സംബന്ധമായി നടത്തിയ പഠനത്തില്‍ വ്യകതമായിട്ടുണ്ട്.

നുണ: മുസ്‌ലിങ്ങള്‍ക്ക് അവരുടെ രാജ്യമായ പാക്കിസ്ഥാന്‍ ലഭിച്ചതു കൊണ്ട് അവര്‍ ഇന്ത്യ വിടണം

യാഥാര്‍ത്ഥ്യം: ഹിന്ദു മഹാസഭക്കാരാണ് ആദ്യം ഹിന്ദുക്കള്‍ക്കും  മുസ്‌ലീംകള്‍ക്കും വെവ്വേറെ രാജ്യം എന്ന ആവശ്യമുയര്‍ത്തിയത്. 1905ല്‍ സഭയുടെ പ്രസിന്റായിരുന്ന ഭായ് പരമാനന്ദ് ഈ ആവശ്യമുന്നയിക്കുകയുണ്ടായി. 1940വരെയും മുസ്‌ലിം ലീഗ് ഈ ആവശ്യം ഉുന്നയിക്കുകയുണ്ടായില്ല. ഇന്ത്യയിലുള്ള നിരവധി മുസ്‌ലിംകള്‍ ദ്വിരാഷ്ട്ര വാദത്തെ എതിര്‍ക്കുകയാണ് ചെയ്തത്.

[] ഇന്ത്യയിലെ പ്രമുഖ മുസ്‌ലീം മതപാഠശാലയായ ദയൂബന്ദ് പ്രസ്ഥാനം ഇന്ത്യയെ വിഭജിക്കുന്നതിനെതിരായിരുന്നു. കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന മൗലാനാ അബുല്‍ കലാം ആസാദും ഈ ആശയക്കാരനായിരുന്നു.

ചുരുക്കത്തില്‍, മുസ്‌ലിംകള്‍ മറ്റെല്ലാവരെയും പോലെ സാധാരണക്കാരായ മനുഷ്യര്‍ തന്നെയാണ്. അതായത്, വിവിധ രൂപത്തില്‍ ചിന്തിക്കുകയും സ്വതന്ത്രവും വിശേഷവുമായ ബുദ്ധിശക്തി ഉപയോഗിക്കുകയും ചെയ്യുന്നവര്‍.

മുസ്‌ലീങ്ങള്‍ക്കെതിരായ വെറുപ്പിന്റെ സുവിശേഷം ഉയര്‍ത്തിപ്പിടിക്കുന്നവരെ തിരിച്ചറിയേണ്ടതും സമുദായങ്ങള്‍ക്കിടയിലും സമുദായങ്ങള്‍ക്കുപരിയായും മനുഷ്യരുടെ ഐക്യം വിപുലപ്പെടുത്തുക എന്നത്  സമാധാനപൂര്‍ണമായ ജീവിതം ഉറപ്പ് വരുത്തുന്നതിന് അത്യന്താപേക്ഷിതമാണെന്നു ചുരുക്കം.


കടപ്പാട് :  കഫീല. ഒ.ആര്‍.ജി
പ്രത്യേക നന്ദി: ജി.പി രാമചന്ദ്രന്‍

Friday 23 April 2021

ഖുര്‍ആന്‍ ഇങ്ങനെ ഓതണം...

  ഖുര്ആന് ഇങ്ങനെ ഓതണം...

................................................................................
മഹത്ത്വമേറിയ പുണ്യ കര്മമാണ് ഖുര്ആന് പാരായണം. വിശ്വാസികള്ക്ക് മനസ്സില് സമാധാനവും കുളിര്മയും നിത്യചൈതന്യവും സര്വോപരി രക്ഷാകവചവുമാണത്. നബി(സ്വ) പറയുന്നു: നിങ്ങള് ഖുര്ആന് പാരായണം ചെയ്യുക. നിശ്ചയമായും ഖുര്ആന് പാരായണം ചെയ്യുന്നവര്ക്കത് അന്ത്യനാളില് ശിപാര്ശകനായി വരും (ബുഖാരി).
ഖുര്ആന് പാരായണം ചെയ്യുമ്പോള് ചില പ്രത്യേക നിയമങ്ങള് (തജ്വീദ്) പാലിക്കല് അനിവാര്യമാണ്. ഖുര്ആന് അല്ലാഹുവിന്റെ തിരുവചനങ്ങളായതിനാല് അതിന്റെ അക്ഷരങ്ങള്ക്കും പദങ്ങള്ക്കും പ്രത്യേക സ്ഥാനമുണ്ട്. അത് പൂര്ണമായും പാലിച്ചുമാത്രമേ പാരായണം ചെയ്യാവൂ. തജ്വീദ് നിയമങ്ങള് പാലിക്കാതെയുള്ള പാരായണം അസ്വീകാര്യവും ദോഷഫലം ചെയ്യുന്നതുമാണ്. നബി(സ്വ) പറഞ്ഞു: എത്രയെത്ര പേര് ഖുര്ആന് ഓതുന്നു. ഖുര്ആനാകട്ടെ അവരെ ശപിച്ചുകൊണ്ടിരിക്കുകയാണ് (ബുഖാരി).
തജ്വീദ് എന്നതിന്റെ ഭാഷാര്ത്ഥം നന്നാക്കുക എന്നാണ്. ഓരോ അക്ഷരത്തിനും അതിന്റെ അവകാശങ്ങള് നല്കുന്നതിനാണ് സാങ്കേതിക തലത്തില് തജ്വീദ് എന്നു പറയുന്നത്. യഥാര്ത്ഥത്തില് തജ്വീദ് നിയമങ്ങള് പാലിക്കുമ്പോഴേ ഖുര്ആന് പാരായണത്തിന് ആകര്ഷകത്വം ഉണ്ടാവുകയുള്ളൂ. ആരെയും ആകര്ഷിക്കുന്ന ഹൃദയഹാരിയായ ഒരു ശൈലി അപ്പോള് രൂപപ്പെടുകയും ചെയ്യും. അറബി അറിയുന്നവരും അല്ലാത്തവരുമെല്ലാം തജ്വീദ് പ്രകാരമുള്ള ഖുര്ആന് പാരായണത്തില് വശീകരിക്കപ്പെട്ട നിരവധി അനുഭവങ്ങളുണ്ട്. ഒരിക്കല് കഅ്ബയുടെ സമീപമിരുന്ന് പ്രവാചകര്(സ്വ) ഖുര്ആനിലെ സൂറത്തുന്നജ്മ് പാരായണം ചെയ്യുകയായിരുന്നു. ഒടുവിലത്തെ വാക്യമായ വസ്ജുദൂ ലില്ലാഹി… എന്ന ഭാഗം എത്തിയപ്പോള് നബി(സ്വ)യുടെ പാരായണം കേട്ടിരുന്ന വിശ്വാസികളും അബൂജഹ്ല് ഒഴികെയുള്ള അവിശ്വാസികളും ഒന്നിച്ച് സുജൂദ് ചെയ്തു. അവര് അതില് ലയിച്ചുപോയതു കൊണ്ടായിരുന്നു ഇത്.
ഖേദകരമെന്ന് പറയട്ടെ, തജ്വീദിന്റെ നിയമങ്ങള് പാലിച്ചുകൊണ്ട് ഖുര്ആന് ഓതുന്നവര് കുറഞ്ഞുവരികയാണിന്ന്. കുറേ നീട്ടുകയും മണിക്കുകയും ചെയ്താല് തജ്വീദായെന്നാണ് ചിലരുടെ വിചാരം. ഒരു കാര്യം നാം ഗൗരവമായി കാണണം. അല്ലാഹുവിന്റെ വചനങ്ങളാകയാല് ഖുര്ആനിന്റെ ഓരോ അക്ഷരത്തിനും പദത്തിനും വ്യക്തമായ ഉച്ചാരണ ശബ്ദവും പ്രത്യേക സ്വരവും പണ്ഡിതന്മാര് നിര്ണയിച്ചിട്ടുണ്ട്. അത് പൂര്ണമായും പാലിക്കാത്ത പക്ഷം അവകളുടെ ഉദ്ദേശ്യങ്ങള് മാറുകയും പാരായണം തെറ്റായി ഗണിക്കുകയും ചെയ്യും.
ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് തവണ ഫാതിഹ ഓതല് വിശ്വാസികള്ക്ക് നിര്ബന്ധമാണ്. തജ്വീദ് നിയമങ്ങള് തെറ്റിക്കുന്ന പക്ഷം ഫാതിഹ അസാധുവാകുകയും നിസ്കാരം തന്നെ ഫലശൂന്യമാവുകയും ചെയ്യും. പാരായണ നിയമങ്ങള് പഠിക്കലും പഠിപ്പിക്കലും സാമൂഹ്യ ബാധ്യതയും അതനുസരിച്ചുള്ള പാരായണം പ്രായപൂര്ത്തിയും ബുദ്ധിയുമുള്ള എല്ലാവര്ക്കും നിര്ബന്ധവുമാണ്.
തജ്വീദ് പ്രകാരം ഖുര്ആന് പാരായണം ചെയ്യാന് ഈ കാര്യങ്ങള് അനിവാര്യമാണ്. അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങള്, വിശേഷണങ്ങള്, വിശേഷണങ്ങളെ തുടര്ന്ന് വരുന്ന നിയമങ്ങള് എന്നിവ അറിയുകയും നാവിന് പരിശീലനം ലഭിക്കുകയും വേണം. അതിനാല് തജ്വീദില് പരിശീലനം കിട്ടിയ ഗുരുവര്യനില് നിന്നും പാരായണ നിയമങ്ങളും ശൈലിയും പഠിക്കണം. പാരായണ ശാസ്ത്രത്തില് മികവ് തെളിയിച്ച പണ്ഡിതന്മാര് ഖുര്റാഉകള് എന്ന പേരില് അറിയപ്പെടുന്നു.
ഖിറാഅത്ത് പരമ്പര
ഓരോ അക്ഷരത്തിനും നിശ്ചയിക്കപ്പെട്ട ഉച്ചാരണ നിയമങ്ങള് നബി(സ്വ)യില് നിന്നും സ്വഹാബികള് നേരില് കേട്ട് മനസ്സിലാക്കി. അവരില് നിന്നും താബിഉകള് കേട്ട് പിന്തലമുറയിലേക്ക് കൈമാറി. ഇങ്ങനെ യോഗ്യരായ ഗുരുക്കന്മാരില് നിന്നും നേരില് ഖിറാഅത്ത് കേട്ട് പിന്തലമുറക്ക് പഠിപ്പിക്കുന്ന പാരമ്പര്യം പാരായണ ശാസ്ത്രത്തില് ഒഴിച്ചുകൂടാനാവാത്തതാണ്. പ്രശസ്തരായ ഖാരിഉകള് ഏഴുപേരാണ്.
ഇമാം നാഫിഅ് അല് മദനി (ഹി. 70-169)
അബ്ദുല്ലാഹിബ്നു കസീര് അല്മക്കി (45-120).
അബൂഅംറ് അല് ബസ്വരി (68-155).
ആസിം ബ്നു അബിന്നുജൂദ് കൂഫ (ഹി. 129).
അബ്ദുല്ലാഹിബ്നു ആമിര് ദിമശ്ഖ് (ഹി. 118).
അലിയ്യുബ്നു ഹംസ അല്കസാഇ (119-189).
ഹംസബ്നു ഹബീബ് കൂഫി (80-158).
ഇവര്ക്ക് പുറമെ ധാരാളം ഖാരിഉകളും പാരായണ വിദഗ്ധരും മുസ്ലിം ലോകത്തുണ്ട്. എന്നാല് മേല് പറയപ്പെട്ട ഏഴു പണ്ഡിതന്മാരുടെ പാരായണ രീതി മാത്രമേ പിന്തുടരാവൂ. അവര് പഠിപ്പിച്ചതിന് വിരുദ്ധമായത് നിഷിദ്ധവും അസ്വീകാര്യവുമാണ്. ഇവരില് നമ്മുടെ പാരായണ പാരമ്പര്യം ആസിം(റ)ന്റേതാണ്. അദ്ദേഹത്തിന്റെ ശിഷ്യനായ ഹഫ്സ്(റ) വഴിയാണ് കേരളക്കരയില് ഖുര്ആന് പാരായണ ശൈലി എത്തിച്ചേര്ന്നത്.
തജ്വീദിന്റെ അടിസ്ഥാനങ്ങള്
ഖുര്ആന് പാരായണം സാധുവാകുന്നതിന് പ്രധാനമായും മൂന്ന് കാര്യങ്ങള് അറിഞ്ഞിരിക്കണം.
ഒന്ന്: നബി(സ്വ)യില് നിന്ന് പാരായണ പരമ്പര സ്ഥിരപ്പെടുക.
രണ്ട്: പാരായണം അറബി വ്യാകരണ ശാസ്ത്രവുമായി യോജിക്കുക.
മൂന്ന്: റസ്മുല് ഉസ്മാനി അറിഞ്ഞിരിക്കുക.
വിശുദ്ധ ഖുര്ആനിലെ മുഴുവന് അക്ഷരങ്ങളും നബി(സ്വ)യുടെ നിര്ദേശാനുസരണം സൈദ് ബിന് സാബിത്(റ) എഴുതിയതാണ്. പിന്നീട് ഹിജ്റ 12-ല് അബൂബക്കര് സിദ്ദീഖ്(റ)ന്റെ നിര്ദേശാനുസരണം ഒരു ഗ്രന്ഥരൂപത്തില് ക്രോഡീകരിച്ചു. പിന്നീട് ഉസ്മാന്(റ)ന്റെ ഭരണകാലത്ത് സിദ്ദീഖ്(റ) എഴുതിവെച്ച ഖുര്ആനിന്റെ കുറേ കോപ്പികള് പകര്ത്തിയെഴുതുവാന് സൈദ്(റ)ന്റെ തന്നെ നേതൃത്വത്തില് പ്രമുഖ സ്വഹാബിമാരെ ചുമതലപ്പെടുത്തി. അവര് അഞ്ചു മുസ്വ്ഹഫുകള് പകര്ത്തിയെഴുതി വിവിധ പട്ടണങ്ങളിലേക്ക് അയച്ചു. ഉസ്മാന്(റ) എഴുതിച്ച ഈ മുസ്വ്ഹഫിലെ എഴുത്തു രീതിക്കാണ് ‘റസ്മുല് ഉസ്മാനി’ എന്ന് പറയുന്നത്. റസ്മുല് ഉസ്മാനിയില് നിന്ന് വ്യത്യസ്തമായ ഖുര്ആന് ഒരിടത്തും എഴുതാന് പാടില്ല. നാല് മദ്ഹബ് പ്രകാരവും അത് ഹറാമാണ്.
സ്വരചിഹ്നങ്ങള്
ഫത്ഹ്, കസ്റ്, ളമ്മ് എന്നീ മൂലസ്വരങ്ങള്ക്ക് പുറമെ സുകൂന് എന്ന നിസ്വരാവസ്ഥയും ഇലാമത്, ഇശ്മാം പോലുള്ള സ്വരങ്ങളും ഖുര്ആനില് ഉപയോഗിച്ചിരിക്കുന്നു. ഹിജ്റ അറുപതുകള്ക്ക് ശേഷമാണ് ഖുര്ആന് ലിപികള്ക്ക് ഈ കാണുന്ന വിധത്തില് കുത്തും പുള്ളിയും ഹര്കതും നല്കിയത്. അറേബ്യയിലെ ജനങ്ങള് അറബി അറിയുന്നവരായതിനാല് അവര്ക്ക് അക്ഷരഘടന കൊണ്ടു തന്നെ വാക്യം ശരിയായി ഉച്ചരിക്കാന് കഴിയുമായിരുന്നു. എന്നാല് അനറബി നാടുകളിലേക്ക് ഇസ്‌ലാം വ്യാപിച്ചപ്പോള് ഖുര്ആന് തെറ്റായി ഓതുന്ന സാഹചര്യമുണ്ടായി.
ഇതിന് പരിഹാരം തേടി അന്നത്തെ ഭരണകൂടം താബിഈ പ്രമുഖനും വിഖ്യാത പണ്ഡിതനുമായ അബുല് അസ്വദുദ്ദുഅ്ലി(റ)യെ സമീപിച്ചു. പക്ഷേ, അദ്ദേഹം ഒഴിഞ്ഞുമാറി. അങ്ങനെയിരിക്കെ പരിശുദ്ധ ഹജ്ജ് കര്മത്തിനായി മക്കയിലെത്തിയ അദ്ദേഹം കഅ്ബയുടെ സമീപത്തിരിക്കുമ്പോള് ഒരാള് ഖുര്ആന് പാരായണം ചെയ്യുന്നതു കേട്ടു. സൂറത്തു തൗബയുടെ ഒരു വചനമാണ് അയാള് ഓതുന്നത്. പാരായണത്തിനിടയില് ഒരിടത്ത് ഇകാരത്തിന് പകരം അയാള് ഉകാരം ഉച്ചരിച്ചു. അപ്പോള് ആ ഖുര്ആന് വചനത്തിന്റെ അര്ത്ഥം, ബഹുദൈവ വിശ്വാസികളില് നിന്നും അല്ലാഹുവും റസൂലും അകന്നു എന്നതിന് പകരം ബഹുദൈവ വിശ്വാസികളില് നിന്നും റസൂലില് നിന്നും അല്ലാഹു അകന്നു എന്നായി മാറി. അപകടകരമായ ഈ പാരായണം അബുല് അസ്വദ്(റ) തിരുത്തിക്കൊടുത്തു. അത് സ്വീകരിക്കാതെ അയാള് പാരായണം തുടര്ന്നു. ഈ സംഭവത്തെ തുടര്ന്ന് അബുല് അസ്വദുദ്ദുഅ്ലി തന്റെ തീരുമാനത്തില് നിന്ന് പിന്മാറുകയും ഖുര്ആന് അക്ഷരങ്ങള്ക്ക് സ്വരചിഹ്നങ്ങള് ചേര്ക്കുക എന്ന സേവനത്തിന് സന്നദ്ധനാവുകയും ചെയ്തു. അന്നത്തെ അബ്ദുല് മാലിക് ബിന് മര്വാന് ഭരണകൂടം ഈ രീതി ഔദ്യോഗികമായി അംഗീകരിച്ച് വിളംബരപ്പെടുത്തി. ശേഷം നാല്പത് വര്ഷങ്ങള്ക്കു ശേഷം ഖലീലുബ്നു അഹ്മദില് ഫറാഇദി അക്ഷരങ്ങള് തിരിച്ചറിയാന് കുത്തിടുക എന്ന ആശയം ആവിഷ്കരിച്ചു.
ഉച്ചാരണ സ്ഥാനങ്ങള്
അക്ഷരങ്ങള് പുറപ്പെടുന്ന സ്ഥാനത്തിന് മഖ്റജ് എന്നു പറയുന്നു. അറബി ഭാഷയിലെ 29 അക്ഷരങ്ങള്ക്ക് 17 മഖ്റജുകളാണുള്ളത്. വായയുടെ ഉള്ഭാഗത്ത് ഒരു മഖ്റജ്, തൊണ്ടയില് മൂന്ന് മഖ്റജുകള്, നാവില് പത്ത്, രണ്ടു ചുണ്ടുകളില് രണ്ട്, തരിമൂക്കില് ഒരു മഖ്റജ് എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലാണ് ഇവ നിലകൊള്ളുന്നത്.
ഉച്ചരിക്കുമ്പോള് ഓരോ അക്ഷരത്തിന്റെയും ചില പ്രത്യേക വിശേഷങ്ങള് ഗ്രഹിക്കാന് കഴിയും. അവ വേര്തിരിച്ച് മനസ്സിലാക്കുമ്പോള് ഉച്ചാരണ വ്യത്യാസം കണ്ടെത്താനും പാരായണം ശരിപ്പെടുത്താനും എളുപ്പമായിരിക്കും. ഇവകള്ക്ക് സ്വിഫാതുല് ഹുറൂഫ് എന്നു പറയുന്നു. ജഹ്ര്, ഹംസ്, ശിദ്ദത്, രിഖ്വ്, തവസ്സുത്വ്, ഇസ്തിഅ്ലാഅ്, ഇസ്തിഫാല്, ഇത്ബാഖ്, ഇന്ഫികാഹ്, ഇന്ദിലാഖ്, ഇസ്മാത്, സ്വഫീര്, ഖല്ഖലത്, ലീന്, ഇന്ഹിറാഫ്, തക്റീര്, തഫശ്ശീ, ഇസ്തിത്വാലത് എന്നിവയാണ് അക്ഷരങ്ങളുടെ സ്വിഫാതുകള്.
നിസ്വരമായ നൂനും തന്വീനും
തജ്വീദ് പഠനങ്ങളില് കൂടുതല് ശ്രദ്ധിക്കേണ്ടതും ഖുര്ആന് പാരായണത്തിന്റെ ഭംഗി നിലകൊള്ളുന്നതുമായ രണ്ടു സ്ഥാനങ്ങളാണ് സാകിനായ നൂനും തന്വീനും. അവയുടെ തൊട്ട് ശേഷം വരുന്ന അക്ഷരങ്ങളോട് ചേരുമ്പോള് അഞ്ച് വിധത്തില് ഇവ ഉച്ചരിക്കേണ്ടതുണ്ട്.
ഇള്ഹാര്: സാകിനായ നൂനിന്റെയും തന്വീനിന്റെയും ശേഷം ഹല്ഖിന്റെ അക്ഷരങ്ങളായ ء ه ح خ ع غ എന്നിവ വന്നാല് അവിടെ വെളിവാക്കി ഓതുക.
ഇദ്ഗാം ബിഗുന്ന: و ي ن م എന്നീ അക്ഷരങ്ങള്ക്ക് മുമ്പ് സുകൂന് ഉള്ള നൂനോ തന്വീനോ വന്നാല് മണിച്ചുകൊണ്ട് കൂട്ടിച്ചേര്ക്കുക.
ഇദ്ഗാം ബിലാഗുന്ന: ر ل എന്നീ അക്ഷരങ്ങള്ക്ക് മുമ്പ് സുകൂന് ഉള്ള നൂനോ തന്വീനോ വന്നാല് മണിക്കാതെ ഇദ്ആം ചെയ്യുക.
ഇഖ്ലാബ്: സ്കൂന് ഉള്ള നൂനിനോ മീമിനോ ശേഷം ب വന്നാല് അവ രണ്ടിനെയും മീമാക്കി മറിച്ച് മണിക്കുക.
ഇഖ്ഫാഅ്: നടേ സൂചിപ്പിച്ച പതിമൂന്ന് അക്ഷരങ്ങള് ഒഴിച്ചു ബാക്കിയുള്ള പതിനഞ്ച് അക്ഷരങ്ങളില് ഏതെങ്കിലും ഒന്ന് സുകൂനുള്ള നൂനിനോ മീമിനോ ശേഷം വന്നാല് അവ രണ്ടിനെയും മറച്ചുമണിക്കുക.
തഫ്ഖീം, തര്ഖീക്
തഫ്ഹീം, തര്ഖീഖ് എന്നിങ്ങനെ ദഹബി അക്ഷരങ്ങള്ക്ക് രണ്ട് അവസ്ഥകളുണ്ട്. വായ നിറയെ ശബ്ദമുണ്ടാക്കുമാര് അക്ഷരത്തെ തടിപ്പിക്കുന്നതിന് തഫ്ഖീമെന്നും നേര്പ്പിച്ച് ഉച്ചരിക്കുന്നതിന് തര്ഖീഖ് എന്നും പറയുന്നു. നാവ് ഉയര്ത്തുന്നത് കൊണ്ട് തഫ്ഖീമും താഴ്ത്തുന്നതു കൊണ്ട് തര്ഖീഖുമുണ്ടാകുന്നു. ഇതുപ്രകാരം തര്ഖീഖാകുന്നതു കൊണ്ടാണ് അല്ലാഹു എന്നതിലെ ലാമിന് ക്ലഢ നു സാദൃശ്യമായ ഉച്ചാരണം ലഭിക്കുന്നത്.
മദ്ദുകള്
ഖുര്ആന് പാരായണം ചെയ്യുമ്പോള് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് മദ്ദുകള്. അലിഫ്, വാവ്, യാഅ് എന്നിവ കൊണ്ട് യഥാക്രമം ഫത്ഹ്, ളമ്മ്, കസ്റ് എന്നീ ഹര്കതുകളുടെ ശബ്ദം നീട്ടുന്നതിനാണ് മദ്ദ് എന്നു പറയുന്നത്. ദീര്ഘാക്ഷരം ഉച്ചാരണത്തില് ഉണ്ടാവാന് ആവശ്യമായത്ര നീട്ടുന്നതിന് അസ്ലിയ്യ് എന്നും ഉച്ചാരണ സൗകര്യം കണക്കിലെടുത്ത് ദീര്ഘസ്വരത്തെ നീട്ടുന്നതിന് ഫര്ഇയ്യ് എന്നും പറയുന്നു. ഇത് അഞ്ച് ഇനമാണ്.
വഖ്ഫുകള്
ഖുര്ആന് പാരായണത്തിന് ഏറെ ശ്രദ്ധിക്കേണ്ട നിയമമാണ് വഖ്ഫ്. വാക്യങ്ങള് ഉള്ക്കൊള്ളുന്ന ആശയത്തെ ആസ്പദമാക്കിയാണ് ഇത് നിലകൊള്ളുന്നത്. വഖ്ഫുകള് മനസ്സിലാക്കാന് ഖുര്ആനില് നിരവധി അടയാളങ്ങള് ചേര്ത്തിട്ടുണ്ട്. ഓതുന്നതിനിടയില് സാധാരണ ശ്വാസം വിടുന്ന സമയം പാരായണം നിര്ത്തുന്നതിന് വഖ്ഫ് എന്നു പറയുന്നു.
ഇതും വിവിധ രീതികളിലുണ്ട്. തജ്വീദ് നിയമങ്ങള് വേണ്ട വിധം പരിശീലിക്കുവാന് നാം ശ്രമിക്കേണ്ടതുണ്ട്. ഈ റമളാന് കാലത്തെങ്കിലും അതിന് സൗകര്യങ്ങള് ഒരുക്കുക.