Tuesday, 26 March 2019

ഉസൂലുൽ ഹദീസ്

ലോകത്ത് അഹ്‌ലുസുന്നത്തിന്റെ ആളുകൾക്ക് വി. ഖുർ‌ആനും സഹീഹായ ഹദീസുമാണ് ഒന്നും രണ്ടും പ്രമാണങ്ങൾ. അഹ്‌ലുസുന്നത്തിന്റെ രണ്ടാം പ്രമാണം എന്നത് മുഹമ്മദ് നബി(സ)യുടെ ചര്യയാണ്. ഈ രണ്ടാം പ്രമാണം സ്വീകരിക്കുന്നതിന് മുസ്ലിം ലോകം (അഹ്‌ലുസുന്നത്ത്) ഹദീസുൽ ഉസൂലുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഉസൂലുകൾ ഹദീസ് ശാസ്ത്ര ശാഖയാണ്. ഉസൂലുകൾ അംഗീകരിക്കാത്ത അഹ്‌ലുസുന്നത്തിന്റെ പണ്ഢിതന്മാരില്ല. ഏത് ഹദീസ് സ്വീകരിക്കണം, ഏത് വുഖുഫ് ചെയ്യണം എന്നു മനസ്സിലാക്കാനാണ് ഹദീസുൽ ഉസൂലുകളുണ്ടാക്കിയിരിക്കുന്നത്. ഹദീസുകൾ എന്നു പറഞ്ഞു ഏതും പ്രമാണമാക്കാൻ പറ്റില്ല. നബി(സ) ജീവിതത്തിൽ ഒരിക്കൽ പോലും കളവൊ, പൊള്ളവാക്കൊ പറഞ്ഞിട്ടില്ല, ഒരിക്കലും പറയുകയുമില്ല എന്നുറച്ചു വിശ്വസിക്കുന്നവനാണ് മുസ്ലിം. അതിനാൽ തന്നെ നബി(സ)യുടെ പേരിൽ കളവും പൊള്ളവാക്കും ഹദീസ് എന്നപേരിൽ രേഖപെട്ടുകിടക്കാതിരിക്കാൻ മുസ്ലിം ലോകത്തെ അഹ്‌ലുസുന്നത്തിന്റെ പണ്ഢിതന്മാർ ഉണ്ടാക്കിയതാണ് ഹദീസ് ഉസൂലുകൾ.

 ഉസൂലുൽ ഹദീസിൽ പെട്ട ഒന്നാമത്തേതാണ്, വിശുദ്ധ ഖുർ‌ആന്റെ നസ്സിനെതിരെ ഹദീസ് വന്നാൽ ആ ഹദീസ് വുഖുഫ് ചെയ്യണമെന്നത്. ഉസൂലുകളിൽ പെട്ടതാണ് യാഥാർത്ഥ്യങ്ങൾക്ക് വിരുദ്ധമായ ഹദീസുകൾ വുഖുഫ് ചെയ്യണമെന്നതും. അതിൽ പെട്ടത് തന്നെയാണ് മനുഷ്യ ബുദ്ധിക്ക് സ്വീകാര്യമല്ലാത്തതും... അഹ്‌ലുൽ ബൈത്തിന്റെ (ശിയാക്കളുടെ) ആളുകളൊഴിച്ച് അഹ്‌ലുസുന്നത്തിന്റെ എല്ലാ പണ്ഢിതന്മാരും ഈ ഉസൂലുകളെ അംഗീകരിച്ചിട്ടുണ്ട്.

1) المحدِّث الفاصل بين الراوي والواعي
2) معرفة علوم الحديث
3) المستخرج على معرفة علوم الحديث
4) الكفاية في علم الرواية
5) الجامع لأخلاق الراوي وآداب السامع
6) الإلماع الى معرفة أصول الرواية وتقييد السماع
7) علوم الحديث
8) التقريب والتيسير لمعرفة سنن البشير والنذير
9) تدريب الراوي في شرح تقريب النواوي
10) تدريب الراوي في شرح تقريب النواوي
11) نظم الدرر في علم الأثر
12) فتح المغيث في شرح ألفية الحديث
13) نخبة الفكر في مصطلح أهل الأثر
14) المنظومة البيقونية
15) تيسير مصطلح الحديث

തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഉസൂലുകൾ വിവരിക്കുന്നുണ്ട്. ഉസൂലുൽ ഹദീസ് എന്നത് ഒരു ഹദീസിനെ വിശദീകരിക്കുന്ന ശാസ്ത്ര ശാഖയാണ്.  ഇബ്നു ഹജർ അഹ്ഖലാനി തന്റെ നുഖ്ബത്തുൽ ഫിത്വർ എന്ന പ്രശസ്ഥ ഗ്രന്ഥത്തിൽ പറയുന്നുണ്ട്, തെളിഞ്ഞ ബുദ്ധിക്കെതിരെയുള്ള ഹദീസ് വുഖ്ഫ് ചെയ്യണമെന്ന്.

സ്വഹീഹായ ഹദീസ് ളഈഫായ ഹദീസ് തുടങ്ങിയ ഹദീസ് പണ്ഢിതന്മാർ തന്നെ വേർ തിരിച്ചിട്ടുണ്ട്. അതിൽ മുസ്ലിം, ബുഖാരി, തുടങ്ങിയ ഹദീസ് ക്രോഡീകരിച്ച പണ്ഢിതന്മാർ (റഹിമഹുല്ലാഹ്..) അവരെ വളരെ ബഹുമാനിക്കുകയും ആദരിക്കുകയും മുസ്ലിം ലോകത്തിന് അവർ നൽകിയ അതി മഹത്തായ സംഭവനകളെ കുറിച്ച് ഉത്തമ ബോധവുമുണ്ട്. എങ്കിലും വിശുദ്ധ ഖുർ‌ആന്റെ പ്രഖ്യാപനമുണ്ട്, തെറ്റുകളില്ലാത്ത ഗ്രന്ഥം, മനുഷ്യരുണ്ടാക്കിയതായിരുന്നു എങ്കിൽ അതിൽ തെറ്റുകൾ കാണാമായിരുന്നു, വൈരുദ്ധ്യങ്ങളുണ്ടാകുമായിരുന്നു എന്നത് അല്ലാഹുവിന്റെ വെല്ലുവിളിയാണ്. ഇവിടെയാണ് ഹദീസ് ഉസൂലുകളുടെ പ്രാധാന്യം. ബുഖാരി, മുസ്ലിം (റഹിമഹുല്ലാഹ്) തുടങ്ങിവർ സ്വഹീഹ് മുസ്ലിം, സ്വഹീഹുൽ ബുഖാരി എന്നിങ്ങനെയും മറ്റുള്ളവരിൽ സഹീഹ് ആയി തിരിച്ചതും തിരിക്കാത്തതുമായി രണ്ട് ഭാഗങ്ങളും ഉണ്ട്. എന്നാൽ സ്വഹീഹ് ആയി വേർത്തിരിച്ച ബുഖാരിയിലെയും മുസ്ലിമിലേയും ഹദീസുകൾ മുഴുവൻ സ്വഹീഹ് ആണെന്ന് മുസ്ലിം ലോകത്തിന് അഭിപ്രായമില്ല. സ്വഹീഹ് ആകുന്നതിന് മുസ്ലിം ലോകം എന്തൊക്കെ നിബന്ധനകൾ വെച്ചിട്ടുണ്ടൊ അതിനനുസരിച്ച് വിഷയങ്ങൾ ക്രോഡീകരിക്കുകയും രേഖപെടുത്തുകയും ചെയ്തു. ആ മഹാന്മാർ മനുഷ്യരാണ്, തെറ്റുകൾ സംഭവിക്കാം. തെറ്റുകൾ പറ്റാത്ത മ‌അ്സൂമീങ്ങൾ അല്ലാഹു സംരക്ഷിച്ച പ്രവാചകന്മാർ മാത്രമാണ്.  അതിനാൽ തന്നെ മുസ്ലിം ലോകത്ത സലഫികളടക്കം അഹ്ലുസുന്നത്തിന്റെ പണ്ഢിതന്മാർ ഹദീസ് സ്വീകരിക്കുന്നതിൽ ഹദീസ് ഉസൂലുകൾ ഉണ്ടാക്കിയത്. ഉസൂലുൽ ഹദീസുകളിൽ നിന്നും ബുഖാരി മുസ്ലിം ഹദീസുകളെ ആരും മാറ്റി നിർത്തിയിട്ടുമില്ല.

ഇനി സഹീഹായ് വന്ന ഗ്രന്ഥത്തിലെ ചില ഹദീസുകൾ നോകുക.

സഹീഹ് മുസ്ലിം, ബുക്ക് നമ്പർ 8, ഹദീസ് 3426 (കിത്താബുന്നിക്കാഹ്) എന്ന ഹദീസ് ഗ്രന്ഥത്തിൽ നിന്നും : Ibn Abu Mulaika reported that al-Qasim b. Muhammad b. Abu Bakr had narrated to him that A'isha (Allah be pleased with her) reported that Sahla bint Suhail b. 'Amr came to Allah's Apostle (may peace be up on him) and said: Messenger of Allah, Salim (the freed slave of Abu Hudhaifa) is living with us in our house, and he has attained (puberty) as men attain it and has acquired knowledge (of the sex problems) as men acquire, whereupon he said: Suckle him so that he may become un lawful (in regard to marriage) for you He (Ibn Abu Mulaika) said: I refrained from (narrating this hadith) for a year or so on account of fear. I then met al-Q asim and said to him: You narrated to me a hadith which I did not narrate ( to anyone) afterwards. He said: What is that? I informed him, whereup on he said: Narrate it on my authority that A'isha (Allah be pleased with her) had narrated that to me.

-Muslim :: Book 8 :: Hadith 3425 A'isha (Allah be pleased with her) reported that Salim, the freed slave of Abu Hadhaifa, lived with him an d his family in their house. She (i.e. the daughter of Suhail came to Allah's Apostle (may peace be up on him) and said: Salim has attained (purbety) as men attain, and he understands what they understand, and he enters our house freely, I, however, perceive that something (rankles) in the heart of Abu Hudhaifa, whereup on Allah' s Apostle (may peace be up on him) said to her: Suckle him and you would become unlawful for him, and (the rankling) which Abu Hudhaifa feels in his heart will disappear. She returned and said: So I suckled him, and what (was there) in the heart of Abu Hudhaifa disappeared.-അല്ലാഹു വിശുദ്ധ ഖുർ‌ആനിലൂടെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, മുലകുടി ബന്ധത്തെ കുറിച്ച്, അത് കുഞ്ഞുങ്ങളുടെ മുലകുടി ബന്ധമാണ്, രണ്ടുവയസ്സ് വരെയാണ് പ്രായം എന്നൊക്കെ വളരെ വ്യക്തമായ് അല്ലാഹുവിന്റെ വചനങ്ങളിലുണ്ട്. എല്ലാ ഖുർ‌ആൻ തഫ്‌സീറുകളും അങ്ങിനെ തന്നെയാണ് വിശദീകരിച്ചിട്ടുള്ളതും. അപ്പോൾ മുകളിൽ കൊടുത്ത സഹീഹ് മുസ്ലിം ഹദീസ് വിശുദ്ധ ഖുർ‌ആന്റെ നസ്സിനെതിരാകുന്നു. അതിനാൽ തന്നെ ഹദീസ് ഉസൂലുകൾക്കനുസരിച്ച് ഈ ഹദീസ് വുഖുഫ് ചെയ്യേണ്ടതാണ്.

ഇനി ബുഖാരിയിലെ ഒരു ഹദീസ് (Bukhari : 3849), രണ്ടു കുരങ്ങന്മാരെ വേറെ കുറച്ചു കുരങ്ങന്മാർ കല്ലെറിയുന്നു, അതു കണ്ട് സഹാബിയും ഒപ്പം ചേർന്നു ആ രണ്ട് കുരങ്ങിനെ കല്ലെറിഞ്ഞു, കൊന്നു. കുരങ്ങന്മാർ വ്യഭിചരിച്ചതിനുള്ള ശിക്ഷയായിട്ടാണ് എറിഞ്ഞു കൊന്നത്.

മനുഷ്യർക്ക് മാത്രമാണ് ശരീഅത്ത് നിയമങ്ങൾ.... ഈ ഹദീസ് റിപോർട്ട് ചെയ്തത് ബുഖാരിയിലായതിനാൽ സഹീഹ് ആണെന്ന് ലോകത്ത് അഹ്‌ലുസുന്നത്തിന്റെ ഏതെങ്കിലും പണ്ഢിതൻ പറയുമൊ?

ആരും ഹദീസുകളെ പരിഹസിക്കുകയൊ, ഇകഴ്ത്തുകയോ അല്ല. എന്നാൽ ഹദീസുകൾ എന്ന പേരിൽ രേഖപെട്ട് കിടക്കുന്നതെന്തും സ്വീകരിക്കുവാൻ പറ്റില്ല. മുഹമ്മദ് നബി(സ) ജീവിതത്തിൽ കളവും പൊള്ളവാക്കും അനാവശ്യമായതൊന്നും പറഞ്ഞിട്ടില്ല, പറയില്ല എന്നുറച്ചു വിശ്വസിക്കാനാണ് യഥാർത്ഥ മുസ്ലിമിനു കഴിയുക. അതുകൊണ്ട് തന്നെ നബി(സ) പേരിൽ ഉസൂലുകൾക്ക് വിരുദ്ധമായത് ഏത് ഹദീസ് ഗ്രന്ഥത്തിൽ വന്നാലും  സ്വഹീഹായ് ഗണിക്കാനൊക്കില്ല. അത്തരത്തിലുള്ളവ വുഖുഫ് ചെയ്യണം, മാറ്റിവെക്കണം എന്നു തന്നെയാണ് മുസ്ലിം ലോകത്ത് ഹദീസ് ഉസൂലുൽ നിർദ്ദേശിച്ചിട്ടുള്ളത്.

ഇനി സിഹ്‌റ് വിഷയത്തിലുള്ള ഹദീസുകൾ പരിശോദിക്കുകയാണെങ്കിൽ അതിൽ വൈരുദ്ധ്യങ്ങളുണ്ട്. വൈരുദ്ധ്യങ്ങൾ ഉള്ള ഹദീസ് വുഖുഫ് ചെയ്യണമെന്നത് ഹദീസ് ഉസൂലുകളിൽ പെട്ടതാണ്.

കാരണം, നബി(സ) സിഹ്‌റ് ബാധയേറ്റു, എന്താണ് ചെയ്യുന്നത് എന്നു വ്യക്തമല്ല, ഏത് ഭാര്യയുടെ അടുത്തേക്കാണ് പോയത് എന്നു വ്യക്തമല്ല, മത്തുപിടിച്ചത് പോലെ എന്ന്‌!! ഭ്രന്താ‍യ അവസ്ഥ!! (ലാ ഹൌല വലാകുവ്വത്ത ഇല്ലാബില്ലാഹ്).

ഈ വിഷയത്തിൽ ഒരു ഹദീസിൽ വന്നിട്ടുള്ളത് മൂന്ന് മാസമെന്നാണ്, മറ്റൊരൂ ഹദീസിൽ ആറു മാസമെന്നും. ഏതാണ് ശരി? ആറുമാസം നബി(സ) സിഹ്‌റ് ബാധിച്ചു മത്തുപിടിച്ചത് പോലെ നടന്നു എന്നു വിശ്വസിക്കാൻ ഒരു മുസ്ലിമിന് കഴിയുമൊ? ആ റിപോർട്ട് ശരിയാണെങ്കിൽ വേറെ പല ചോദ്യങ്ങളും ബാക്കിയാവുന്നു, അതിൽ പ്രധാനപെട്ടത്,

1. ഈ ആറുമാസം നബി(സ) വഹ്‌യ് വന്നില്ലെ? നബി(സ) വഹ്‌യ് നിലച്ച സന്ദർഭത്തെ കുറിച്ച് പറയുന്നുണ്ട്, അല്ലാഹുവിന്റെ പ്രവാചകനെ അല്ലാഹു കൈവിട്ടോ എന്നുപേടിച്ച സന്ദർഭം.. അതല്ലാതെ നബി(സ)ക്ക് കുറേ കാലം വഹ്‌യ് ഇല്ലാത്ത സന്ദർഭത്തെ കുറിച്ച് എവിടെയും വിവരിക്കുന്നില്ല.

2. ആറുമാസകാലം പള്ളിയിൽ ആരാണ് ഇമാമായി നിന്നത്? നബി(സ)ക്ക് അസുഖമായ സന്ദർഭത്തിൽ അബൂബക്കർ സിദ്ധീഖ് (റ)വിനെയാണ് ഇമാമായി നിർത്തിയത്. അതാണ് അദ്ദേഹത്തെ ഖലീഫയാക്കാനുള്ള കാരണങ്ങളിൽ ഒന്നായി എണ്ണിയത്. അതല്ലാതെ നബി(സ)ക്ക് ബാധയേറ്റ് മത്തുപിടിച്ചത് പോലെ നടന്ന സമയത്ത് ഇമാമത്തായി ആരെങ്കിലും നിന്നതായി ഒരൊറ്റ രിവായത്തും കാണാൻ കഴിയുകയില്ല.

3. നബി(സ)യുടെ പ്രബോധന കാലയളവ് വെച്ചു നോക്കുകയാണെങ്കിൽ ആറുമാസം എന്നത് ചെറിയ കാലയളവല്ല. അപ്പോൾ സി‌‌ഹ്‌റ് ബാധിച്ചു എന്നുപറയുന്ന ഹദീസ് ഒറ്റപെട്ട റിപോർട്ടായിട്ടല്ല വരേണ്ടത്, ആറുമാസ കാലയളവിൽ പല സ്വഹാബിമാരും അതുമായി ബന്ധപെട്ടാ വിഷയങ്ങളിൽ സാക്ഷികളാകേണ്ടിയിരുന്നു, അത് റിപോർട്ടായി ഗ്രന്ഥങ്ങളിൽ രേഖപെടുത്തുകയും ചെയ്യേണ്ടിയിരുന്നു. എന്നാൽ അങ്ങിനെ ഒന്നും കാണാൻ കഴിയില്ല.

4. സിഹ്‌റ് ബാധിച്ചു എന്നു പറയുന്നവരോട് എത്ര കാലം നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്നു ചോദിച്ചു നോക്കിയാൽ വ്യക്തമായ ഉത്തരം ലഭിക്കുകയില്ല, ചിലർ പറയും ഏതാനും നിമിശങ്ങൾ ബാധയുണ്ടായി എന്ന്. എവിടെന്നു കിട്ടി ഏതാനും നിമിശങ്ങൾ?? അതിന് തെളിവില്ല. അപ്പോൾ മൂന്ന് മാസം എന്നതും ആറുമാസമെന്നതും ഹദീസുകളിൽ ഉള്ളത് ഏത് സ്വീകരിക്കണം? ഓർക്കുക, വൈരുദ്ധ്യങ്ങൾ ഉള്ള ഹദീസുകൾ വുഖുഫ് ചെയ്യണാം എന്നത് ഹദീസുൽ ഉസൂലുകളിൽ പെട്ടതാണ്.

5. എന്തുകൊണ്ട് സിഹ്‌റ് രണ്ടാമത്തെ വൻ പാപമായത്? സിഹ്‌റ് കൊണ്ട് ആർക്കെങ്കിലും കുറച്ചു നിമിശം ബാധയേൽ‌പ്പിക്കാമെന്നത് കൊണ്ടല്ല വൻ പാപമായത്. മറിച്ച്, മറഞ്ഞ വഴിയിലൂടെ നന്മയോ തിന്മയോ അല്ലാഹുവിനല്ലാതെ മറ്റാർക്കെങ്കിലും ചെയ്യാൻ കഴിയുമെന്ന് വിശ്വാസമാണ് വൻപാപത്തിൽ പെടുത്തുന്നത്. അല്ലാതെ യാഥാർത്ഥ്യമായത് കൊണ്ടല്ല. ശിർക്ക് വൻ പാപമാകുന്നത് അല്ലാഹുവല്ലാതെ മറ്റു മഹാന്മാരോട് പ്രാർത്ഥിച്ചാൽ ഫലമുണ്ടാകുമെന്നത് കൊണ്ടല്ല, മറിച്ച് അല്ലാഹുവിന് മാത്രം അർപ്പിക്കേണ്ട, അവനു മാത്രമെ പ്രാർത്ഥനക്കുത്തരം ചെയ്യാൻ കഴിയൂ എന്ന വിശ്വാസത്തിനെതിരായത് കൊണ്ടാണ്.

6. നബി(സ)ക്ക് ശേഷം ഇസ്ലാം ലോകത്ത് വ്യാപിച്ചു. ശത്രുക്കളുടെ എണ്ണം വളരെ കൂടി. ഇസ്ലാം യൂറോപ്പിലേക്കും ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിച്ചപ്പോൾ ജൂതന്മാരും നസ്‌റ്രാണികളും ഇസ്ലാമിന്റെ ശത്രുക്കളായത് വളരെ കൂടുതലാണ്. എന്നാൽ ഏതെങ്കിലും ഒരു മുസ്ലിമിന് സിഹ്‌റ് ബാധയേറ്റെന്നൊ, അതിന് ചികിത്സ നടത്തിയതോ ഒരൊറ്റ ഗ്രന്ഥത്തിലും കാണാൻ കഴിയില്ല. നബി(സ)യുടെ കാലഘട്ടത്തിനു ശേഷം ഖിലാഫത്തിന്റെ കാലത്തുതന്നെ ചില വിശ്വാസികളുടെ ഇമാൻ കുറഞ്ഞിട്ടുണ്ട്, പരസ്പരം കലഹിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്. എന്തിനേറെ, തെറ്റുകളിൽ പിടിക്കപെട്ടിട്ടുണ്ട്. എന്നീട്ടുപോലും ഒരു സിഹ്‌റ് രിവായത്ത് കാണാൻ കഴിയില്ല. ജിന്ന് ചികിത്സയോ നെഞ്ചിലടിച്ചിറക്കുന്നതോ കാണാൻ കഴിയില്ല. കണ്ണേറു തട്ടിയതോ അതിനു ചികിത്സിച്ചതോ കാണാൻ കഴിയില്ല.

7. വിശുദ്ധ ഖുർആനിൽ എത്രയോ ആയത്തുകൾ കാണാൻ കഴിയും, നബിക്ക് സിഹ്റ് ബാധിച്ചു എന്നു പറയുന്നത് അവിശ്വാസികളാണെന്ന്. ഈ ആയത്തുകൾക്കെതിരാണ് ഹദീസ്. അപ്പോൾ ഹദീസ് സ്വീകരിക്കാൻ അല്ലാഹുവിന്റെ ആയത്തുകളെ എന്തു ചെയ്യും?

സിഹ്‌റ് ചെയ്താൽ മാനസ്സികമായ തോന്നലുകളുണ്ടാകാം. പക്ഷെ, അതിന് നമ്മുടെ കൺ മുമ്പിൽ സിഹ്‌റ് നടത്തണം. അതാണ് മൂസാ നബിയുടെ മുന്നിൽ നടത്തിയത്, അതിനെ കുറിച്ച് അല്ലാഹു പറഞ്ഞത് ജാലവിദ്യക്കാരന്റെ തന്ത്രങ്ങൾ മാത്രമാണ്, യാഥാർത്ഥ്യമല്ല എന്നാണ്. അത് മനസ്സിൽ തോന്നലുകളുണ്ടാക്കി എന്നാണ്.

10:77 قَالَ مُوسَىٰ أَتَقُولُونَ لِلْحَقِّ لَمَّا جَاءَكُمْ ۖ أَسِحْرٌ هَٰذَا وَلَا يُفْلِحُ السَّاحِرُونَമൂസ പറഞ്ഞു: സത്യം നിങ്ങൾക്ക് വന്നെത്തിയപ്പോൾ അതിനെ പറ്റി (ജാലവിദ്യയെന്ന്) നിങ്ങൾ പറയുകയൊ? ജാലവിദ്യയാണോ ഇത് (യഥാർത്ഥത്തിൽ) ജാലവിദ്യക്കാർ വിജയം പ്രാപിക്കുകയില്ല.

27:13 فَلَمَّا جَاءَتْهُمْ آيَاتُنَا مُبْصِرَةً قَالُوا هَٰذَا سِحْرٌ مُبِينٌ അങ്ങിനെ കണ്ണു തുറപ്പിക്കത്തക്കനിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു : ഇത് സ്പശ്ടമായ ജാലവിദ്യ തന്നെയാകുന്നു. 14: അവയെപറ്റി അവരുടെ മനസ്സുകൾക്ക് ദൃഢമായ ബോധ്യം വന്നീട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചു കളഞ്ഞു…

28:36 فَلَمَّا جَاءَهُمْ مُوسَىٰ بِآيَاتِنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا سِحْرٌ مُفْتَرًى وَمَا سَمِعْنَا بِهَٰذَا فِي آبَائِنَا الْأَوَّلِينَ അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് മൂസാ അവരുടെ അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞു: ഇത് വ്യാജനിർമ്മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂർവ്വപിതാക്കളിൽ ഇങ്ങിനെ ഒരു കാര്യത്തെ പറ്റി കേട്ടിട്ടുമില്ല.

34: 43 وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالُوا مَا هَٰذَا إِلَّا رَجُلٌ يُرِيدُ أَنْ يَصُدَّكُمْ عَمَّا كَانَ يَعْبُدُ آبَاؤُكُمْ وَقَالُوا مَا هَٰذَا إِلَّا إِفْكٌ مُفْتَرًى ۚ وَقَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ إِنْ هَٰذَا إِلَّا سِحْرٌ مُبِينٌനമ്മുടെ ദൃഷ്ടാന്തങ്ങൾ സ്പഷ്ടമായ നിലയിൽ അവർക്ക് വായിച്ചു കേൾപ്പിക്കപെട്ടാൽ അവർ (ജനങ്ങളോട്) പറയും : ‘നിങ്ങളുടെ പിതാക്കന്മാർ ആരാധിച്ചുവന്നിരുന്നതിൽ നിന്ന് നിങ്ങളെ തടയുവാൻ ആഗ്രഹിക്കുന്ന ഒരാൾമാത്രമണിത്‌’ ‘ഇത് കെട്ടി ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്‌’ എന്നും അവർ പറയും. തങ്ങൾക്ക് സത്യം വന്നുകിട്ടിയപ്പോൾഅതിനെ പറ്റി അവിശ്വാസികൾ പറഞ്ഞു : ‘ഇത് സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു’

37:15 وَقَالُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ(സത്യ നിഷേധികൾ) അവർ പറയും: ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യമാത്രമാകുന്നു എന്ന്.

46:7 وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ كَفَرُوا لِلْحَقِّ لَمَّا جَاءَهُمْ هَٰذَا سِحْرٌ مُبِينٌസുവ്യക്തമായ നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർക്ക് ഓതികേൾപിക്കപെടുകയാണെങ്കിൽ സത്യം തങ്ങൾക്ക് വന്നെത്തുമ്പോൾ അതിനെപറ്റി ആ സത്യനിഷേധികൾ പറയും : ഇത് വ്യക്തമായ മായാജാലമാണെന്ന്.

അങ്ങിനെ തോന്നലുകൾ ഉണ്ടാക്കാൻ മാജിക്കുകൾക്ക് കഴിയും. അത് യാഥാർത്ഥ്യമായി സംഭവിക്കുന്നില്ല.

ഫറോവയാണ് മൂസാ നബിക്ക് സിഹ്‌റ് ബാധിച്ചവനെന്ന് പറഞ്ഞത്. അത് മൂസാനബി കാണിക്കുന്നത് യഥാർത്ഥ്യമല്ല, മായജാലമാണ് എന്നൊക്കെ പറയാൻ.  മായജാലം നടത്തുന്നവരെ അങ്ങിനെയാണ് ഫിർ‌ഔൻ വിളിച്ചു കൂട്ടുന്നത്. അവരാകട്ടെ മൂസാ നബിയുടെ മുന്നിലാണ് കൺകെട്ട് നടത്തിയത്. മറഞ്ഞ വഴിയിലൂടെയല്ല. എന്നാൽ സാഹിറന്മാർ മുസാ നബിയുടെ മു‌അ്ജിസത്ത് കണ്ടതോടെ അവർക്ക് മനസ്സിലായി, ഇത് തങ്ങൾ കബളിപ്പിക്കുന്നത് പോലെയല്ല എന്ന്. അതുകൊണ്ട് തന്നെ സ്വന്തം ജീവൻ പോയാലും, ഫിർ‌ഔൻ പിടികൂടി തലവെട്ടുമെന്ന്, പീഢിപിച്ചു വധിക്കുമെന്ന് കണ്ടിട്ടുകൂടി അവർ മുസാനബിയിലും മൂസാ നബിയുടെ റബ്ബിലും വിശ്വസിച്ചു എന്നു പറഞ്ഞത്.

17: 101 وَلَقَدْ آتَيْنَا مُوسَىٰ تِسْعَ آيَاتٍ بَيِّنَاتٍ ۖ فَاسْأَلْ بَنِي إِسْرَائِيلَ إِذْ جَاءَهُمْ فَقَالَ لَهُ فِرْعَوْنُ إِنِّي لَأَظُنُّكَ يَا مُوسَىٰ مَسْحُورًاതീർച്ചയായും മൂസായ്‌ക്കു നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങൾ നല്കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത് ചൊല്ലുകയും ‘മൂസാ! തീർച്ചയായും നിന്നെ ഞാൻ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്’ എന്ന് ഫിർ ഔൻ അദ്ദേഹത്തോട് പറയുകയും ചെയ്ത സന്ദർഭത്തെപറ്റി ഇസ്രായേൽ സന്തതികളോട് നീ ചോദിച്ചുനോക്കുക.

113 ഇസ്രായീല്യരോടു ചോദിച്ചുനോക്കുക: അദ്ദേഹം അവര്ക്കി ടയില്‍ ചെന്നപ്പോള്‍ ഫറവോന്‍ പറഞ്ഞു:114 `ഹേ, മൂസാ, തീര്ച്ച്യായും ആഭിചാരം ബാധിച്ചവനാണ് നീയെന്നത്രെ ഞാന്‍ കരുതുന്നത്.` അപ്പോള്‍ മൂസാ പറഞ്ഞു: `ഉള്ക്കാ്ഴ്ച നല്കുهന്ന ഈ ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിച്ചത് ആകാശഭൂമികളുടെ നാഥനല്ലാതെ മറ്റാരുമല്ലെന്ന് നിനക്ക് നന്നായറിയാമല്ലോ.ഖുര്ആപന്റെ തന്നെ വെളിച്ചത്തില്‍ മൂസാ(അ) സിഹ്റ് ബാധിച്ച വ്യക്തിയാണെന്നായിരുന്നു ഫറവോന്റെ കള്ളാരോപണം. എന്നിട്ട് ഖുര്ആ ന്‍ (20: 66-67) തന്നെ പറയുന്നു: فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ فَأَوْجَسَ فِي نَفْسِهِ خِيفَةً مُّوسَىٰ (അപ്പോഴതാ, അവരുടെ കയറുകളും വടികളും അവരുടെ ആഭിചാര പ്രയോഗത്താല്‍ ഇഴയുന്നതായി മൂസാക്ക് തോന്നി.

ഇവിടെ ഫറോവയാണ് മൂസാ നബിക്ക് സിഹ്‌റ് ബാധിച്ചവനെന്ന് പറഞ്ഞത്. അത് മൂസാനബി കാണിക്കുന്നത് യഥാർത്ഥ്യമല്ല, മായജാലമാണ് എന്നൊക്കെ പറയാൻ. യാഥാർത്ഥ്യമല്ലാത്ത വിഷയമാണ് സിഹ്‌റ്, അതു കൺകെട്ടാണ്, കണ്ണുകളെ പറ്റിക്കുന്നതാണ് എന്നൊക്കെ അതുടർന്നുള്ള ആയത്തുകളിലും വ്യക്തമാണ്. തോന്നി എന്നത്, സംഭവിച്ചു എന്നല്ല, തോന്നൽ മാത്രമാണ്. യാഥാർത്ഥ്യമായി ഒന്നുമില്ല. മാത്രമല്ല, മൂസാ നബിയുടെ മുന്നിലാണ് കൺകെട്ട് നടത്തിയത്. മറഞ്ഞ വഴിയിലൂടെയല്ല. പ്രമാണത്തെ മനസ്സിലാക്കുവാനും അത് അംഗീകരിക്കാനും നമുക്ക് സാധിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട്.. പ്രാർത്ഥനകളോടെ…

Monday, 25 March 2019

ജിന്ന് വാദവും സി ഡി ടവറിലെ വെളിപാടും. ഊറ്റക്കാർക്കൊരോർമ്മപ്പെടുത്തൽ | അബൂഹിമ



സഹോദരങ്ങളേ...
മർക്കസുദ്ദ‌അവ കേന്ദ്രമായി പ്രവർത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തെ നന്ദിയോടെ അനുസ്മരിക്കാതെ ഇത്തരമൊരു പോസ്റ്റിടാൻ നിങ്ങൾക്കാവുമോ?

കെട്ടിച്ചമച്ച ആദർശ വ്യതിയാന ആരോപണങ്ങളുടെ മറവിൽ കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിലേക്ക് അന്ധവിശ്വാസങ്ങളും പിന്തിരിപ്പൻ ചിന്തകളും കടത്തിക്കൂട്ടാൻ ഒരു പറ്റം യുവ പ്രഭാഷകർ ശ്രമിച്ചപ്പോൾ അന്ന് തന്നെ യഥാർത്ഥ മുജാഹിദുകൾ അതിനെ എതിർത്തിട്ടുണ്ട്. പക്ഷെ ആ കുതന്ത്രക്കാർക്ക് സർവ്വ സൗകര്യവും ചെയ്തു കൊടുക്കാനാണ് അന്നത്തെ മുജാഹിദ് സെന്റർ നേതൃത്വം മുന്നോട്ടു വന്നത്. അധികാരവും സംഘടനയുടെ മറ്റു സൌകര്യങ്ങളും ഉപയോഗപ്പെടുത്തി ഈ ആദർശ വിരോധികളെ വളർത്താനും ഇതിനെതിരെ ശബ്ദിച്ച ആദർശ വാദികളെ തളർത്താനും അവർ ഒരുമിച്ച് അധ്വാനിച്ചു. പ്രസ്ഥാനത്തിന്റെയും ആദർശത്തിന്റെയും തറക്കല്ലു മാന്തി ഈ നവ തുർക്കികൾ മുന്നേറുന്നത് കണ്ടപ്പോഴാണ് മുജാഹിദുകളുടെ മുന്നറിയിപ്പ് സത്യമായിരുന്നു എന്ന് മുജാഹിദ് സെന്റർ എമാന്മാർക്ക് ബോധോദയമുണ്ടായത്. ISM നെ പിരിച്ചു വിട്ട് 'ആദർശ സംരക്ഷകരായി' അവരോധിക്കപ്പെട്ട കൂട്ടത്തിലെ ഒരെണ്ണം പോലും തങ്ങളുടെ വഴിക്കില്ല എന്നു മനസ്സിലാക്കാൻ അവർ ഏറെ വൈകിയിരുന്നു. പിന്നീടു നാം കണ്ടതോ, കൂട്ടപ്പുറത്താക്കലുകളും ഓടിക്കിതച്ചുള്ള വിശദീകരണ മഹാമഹങ്ങളും. പക്ഷെ അപ്പോഴേക്കും സകല കുറാഫാത്തുകളും നേതൃത്വത്തിന്റെ തൊണ്ടയിൽ പിടി മുറുക്കിയിരുന്നു. വളരെ വൈകിയാണെലും ഈ അപകടം മനസ്സിലാക്കാൻ അവരെ സഹായിച്ചത് മർക്കസുദ്ദഅവ ആസ്ഥാനമായി പ്രവർത്തിക്കുന്ന യഥാർത്ഥ മുജാഹിദുകളാണ്. ഇതൊന്നും അറിയാത്ത ചില പാവങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അവരുടെ തിരിച്ചറിവിന്റെ വലുപ്പം വിളമ്പുന്നത് കാണുമ്പോൾ ചില കാര്യങ്ങൾ ശാന്തമായി ഓർമ്മിപ്പിക്കാതെ വയ്യ!

നിങ്ങൾ പറയുന്ന ആ ജിന്നൂരിസത്തിന്റെ ആരംഭദശ ഏതായിരുന്നു? അന്നത്തെ അവസ്ഥ എന്തായിരുന്നു. സി ഡി ടവറുകാർ കണ്ണടച്ചാൽ ലോകം ഇരുട്ടിലാവില്ലല്ലോ. ഈ ജിന്നൂരിസത്തെ നട്ടതും നനച്ചതും തണലും വെളിച്ചവും നൽകി വളർത്തിയതും സാക്ഷാൽ മുജാഹിദ് സെന്ററും അത് കേന്ദ്രമായി പ്രവർത്തിച്ച സംഘടനയുമാണെന്നത് ഏത് പെരുമയുടെ മറവിലാണ് നിങ്ങൾക്കൊളിപ്പിക്കാനാവുക?

ഓർമ്മയുണ്ടോ, ജിന്നൂരിസത്തിന്റെ വിത്തുപാകാനുള്ള ഗവേഷണവും ആദ്യ ജിന്ന് ക്ലാസുകളും ജിന്ന് ചികിത്സയുമൊക്കെ നടന്നത് എവിടെയാണെന്ന്?
മലപ്പുറം ജില്ലയിലെ കോഹിനൂരിൽ കേരള ജം‌ഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റുഡന്റ്സ് ഹോമിലായിരുന്നു. ആ സ്ഥാപനത്തിൽ ഏതോ ജിന്ന് പൂജകർ പൂട്ടുപൊളിച്ച് അകത്ത് കടന്നതൊന്നുമല്ല. സ്ഥാപനം നഷ്ടത്തിലാണെന്ന് പറഞ്ഞ് അവിടുത്തെ അന്തേവാസികളായ കുട്ടികളെ ഒഴിപ്പിച്ച് ഇത് ജിന്ന് ഗവേഷണത്തിന് വിട്ടുകൊടുത്തത് മുജാഹിദ് സെന്ററിലെ ഏമാന്മാരായിരുന്നു. ഇക്കാര്യങ്ങളിൽ വല്ല സംശയമുണ്ടെങ്കിൽ നിങ്ങളുടെ നേതാക്കളോടും കലിക്കറ്റ് യൂനിവേഴ്സിറ്റി ഭാഗത്തുള്ള നിങ്ങളുടെ പ്രവർത്തകരോടും അന്വേഷിക്കുക. ‘മടവൂരി’കളെ അടിക്കാനായി ഇറക്കുമതി ചെയ്ത മൻഹജിന്റെ മറവിൽ അന്ധവിശ്വാസങ്ങൾ തഴച്ച് വളരുമ്പോൾ, അന്ധമായ വിദ്വേഷവും അധികാരദുരയും അടക്കി വാണിരുന്ന നേതൃത്വം അതും തങ്ങൾക്ക് വളമാക്കാനാണ് ശ്രമിച്ചത്.

ഓർമ്മയുണ്ടോ, ജിന്ന് വാദങ്ങളിലെ ഏറ്റവും അപകടം പിടിച്ച വാദങ്ങൾ പ്രചരിച്ച വഴികൾ...?
ജിന്ന് വിഷയത്തിൽ ഏറ്റവും വിഷം ചീറ്റിയ വാക്കുകൾ ഡോ. സുബൈറിന്റേതായിരുന്നു. ആരാണീ പ്രസംഗം പ്രചരിപ്പിച്ചത്. പെരിന്തൽമണ്ണ മേഖല ഐ എസ് എം(CD Tower വിഭാഗം) ആണ് അദ്ദേഹത്തിന്റെ ആ സിഡികൾ പുറത്തിറക്കിയിരുന്നത്. ആ സി ഡികൾ അവർ സംഘടനയുടെ ലേബലൊട്ടിച്ച് സംഘടനാ ചാനലിലൂടെ വിതരണം ചെയ്തിട്ട് എന്ത് നടപടിയുണ്ടായി? ചുരുങ്ങിയത്, വിതരണം തടയാനെങ്കിലും മുജാഹിദ്സെന്ററിൽ നിന്ന് നീക്കമുണ്ടായോ? പെരിന്തൽമണ്ണ മേഖല കമ്മിറ്റിയുടെ പേരിൽ ഇതിനൊക്കെ നേതൃത്വം നൽകിയിരുന്ന ഹാരിസ്ബിൻ സലീം ആ കാലത്തൊക്കെ നിങ്ങളുടെ യുവജന വിഭാഗം സംസ്ഥാന ഭാരവാഹി കൂടിയായിരുന്നു? അദ്ദേഹത്തിനെതിരെ നേതൃത്വം വല്ലതും ചെയ്തോ? ഇല്ല, പകരം ഇവർക്കൊക്കെ തണലേകുകയായിരുന്നല്ലോ മുജാഹിദ് സെന്ററിലെ ഏമാന്മാർ. മൻഹജിന്റെ മറവിൽ ഇറക്കുമതി ചെയ്യുന്ന വികല വിശ്വാസങ്ങളെ മർക്കസുദ്ദ‌അവയിൽ നിന്നും ശക്തമായി എതിർക്കുന്നു എന്നത് കൊണ്ട് മാത്രം നിങ്ങളവരെയും ആ വാദങ്ങളെയും വളർത്തി.

ഓർമ്മയുണ്ടോ, പരിശുദ്ധമായ മിൻപറുകളിൽ നിന്ന് വമിച്ച വിഷക്കാറ്റുകൾ മുജാഹിദ് മഹല്ലുകളിൽ ഭീതി പരത്തിയത്?
പതിറ്റാണ്ടുകൾ നീണ്ട പ്രമാണബദ്ധമായ പ്രബോധന മുന്നേറ്റത്തിലൂടെ ആർജ്ജിച്ച സമൂഹത്തിന്റെ നിർഭയത്വം തകർത്ത് വർഷങ്ങളോളം മസ്ജിദുകളിലൂടെ അവ പ്രചരിച്ചു. തലശ്ശേരി, തിരൂർ, ചെമ്മാട്, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിൽ പള്ളികളും മിൻപറുകളും കേന്ദ്രീകരിച്ചായിരുന്നു ജിന്ന് പ്രചരണം. മനുഷ്യസ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ജിന്നുകൾ, മനുഷ്യ സ്ത്രീകളിൽ ജിന്ന് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ജിന്നുകൾ, ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും കോലത്തിൽ വിഹരിക്കുന്ന ജിന്നുകൾ, ജർമ്മനിയിൽ നിന്ന് നിമിഷ നേരം കൊണ്ട് മരുന്നെത്തിച്ച് തരുന്ന ജിന്നുകൾ, വിഗ്രഹങ്ങളെ സംസാരിപ്പിക്കുകയും പാലുകുടിപ്പിക്കുകയുമൊക്കെ ചെയ്യിക്കുന്ന ജിന്നുകൾ, സന്ധ്യാസമയങ്ങളിൽ കുട്ടികളുടെ ശരീരത്തിൽ കയറിക്കൂടുന്ന ജിന്നുകൾ, രോഗങ്ങളുണ്ടാക്കുന്ന ജിന്നുകൾ, മാരണക്കാരന്റെ ഇംഗിതാനുസരണം ആരെയും ഉപദ്രവിക്കാനും കൊല്ലാനും വരെ കഴിവുറ്റ ജിന്നുകൾ, അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്ന ജിന്നുകൾ, പെൺ‌കുട്ടികളുടെ മുഖം വികൃതമാക്കി തോന്നിച്ച് കല്യാണം മുടക്കുന്ന ജിന്നുകൾ, ഗർഭാശയമുഖത്ത് തപസ്സിരുന്ന് ഗർഭം മുടക്കുന്ന ജിന്നുകൾ, കൊച്ചുകുട്ടികളെ കൊണ്ട് നൂറ്റാണ്ട് മുൻപത്തെ കാര്യങ്ങൾ സംസാരിപ്പിക്കുന്ന ജിന്നുകൾ, വടിവീശിയാലും കല്ലെറിഞ്ഞാലും പരുക്കേൽക്കുന്ന ജിന്നുകൾ, മേശവലിപ്പിനുള്ളിൽ കുടുങ്ങുന്ന ജിന്നുകൾ, അവക്കൊക്കെ പ്രതികാരം ചെയ്യുന്ന ജിന്നുകൾ, ....വിശുദ്ധ വിശ്വാസം കൊണ്ട് സംസ്കരിക്കപ്പെട്ട മുജാഹിദ് മനസ്സുകളിൽ വൈകൃതങ്ങൾ സമ്മാനിച്ച അന്ധവിശ്വാസ ഇറക്കുമതി തകൃതിയായി നടന്നത് പള്ളികളുൾപ്പെടെ ഔദ്യോഗിക സ്ഥാപനങ്ങളിലായിരുന്നു. ഇവയൊക്കെ ആയത്തും ഹദീസുമോതി വീറോടെ വാദിച്ചതും ജനമനസുകളിൽ പതിപ്പിക്കാൻ ശ്രമിച്ചതും ഏതെങ്കിലും വഴിപോക്കരായിരുന്നോ? അല്ല, ഐ എസ് എമ്മിനെ പിരിച്ച് വിട്ട് പകരം അവരോധിച്ച, മുജാഹിദ് സെന്ററിലെ ഔദ്യോഗിക ഭാരവാഹികളായിരുന്നു.

ഓർമ്മയുണ്ടോ, മേൽ പ്രചാരണങ്ങളെയെല്ലാം ഒന്നൊന്നായെടുത്ത് പ്രമാണം കൊണ്ട് പോസ്റ്റ്മോർട്ടം നടത്തി അവയിലെ നിരർത്ഥകതയും അനിസ്ലാമികതയും പഠിപ്പിക്കാൻ അന്ന് അഹോരാത്രം അധ്വാനിച്ച ആദർശശാലികളെ?
സി പി ഉമർസുല്ലമിയുടെയും അബ്ദുസ്സലാം സുല്ലമിയുടെയുമൊക്കെ നേതൃത്വത്തിൽ മുജാഹിദ് പ്രവർത്തകരും പണ്ഡിതരും ഈ വിപത്തിനെ പ്രതിരോധിക്കാൻ പാടുപെട്ടിരുന്നത് മറക്കാനാവുമോ നിങ്ങൾക്ക്? വിശുദ്ധ പ്രമാണങ്ങളുടെ കരുത്തിൽ പൂർവ്വിക മഹത്തുക്കൾ പഠിപ്പിച്ച നമ്മുടെ ആദർശം അട്ടിമറിക്കാനുള്ള നീക്കത്തെ ചെറുത്തുനിൽക്കാൻ നെഞ്ച് വിരിച്ചിറങ്ങിയത് അന്ന് ‘മടവൂരികൾ’ ആണെന്ന കാരണത്താൽ മാത്രം ആ വിശുദ്ധപോരാട്ടത്തെ തോൽ‌പ്പിക്കാൻ ശ്രമിക്കുകയായിരുന്നു നിങ്ങളുടെ നേതൃത്വം. ഇഖ‌വാനിസത്തിന്റെയും സുറൂറിസത്തിന്റെയും കള്ളക്കഥകൾ പാടി നടന്ന നിങ്ങൾ പെട്ടെന്ന് കയറൊന്ന് മാറ്റിപ്പിടിച്ചു. ആരോപണം ഹദീസ് നിഷേധത്തിലേക്ക് വഴിമാറി. വ്യതിയാനത്തിന്റെ ചമച്ചെടുത്ത കഥകൾ പാതിവഴിയിൽ തന്നെ തകർഞ്ഞടിഞ്ഞ് നിരാശയിലായവർക്ക് അതൊരു പുതിയ കച്ചിത്തുരുമ്പായി. ആദർശത്തിനു വേണ്ടി ജീവിച്ച, പ്രബോധന വഴിയിൽ സകലതും സമർപ്പിച്ച പണ്ഡിതന്മാരെ ഹദീഥ്നിഷേധികളെന്ന് മുദ്രകുത്തി കടിച്ചു കീറുകയായിരുന്നില്ലേ നിങ്ങൾ? പതിറ്റാണ്ടുകൾക്ക് മുൻപത്തെ രചനകൾ ദുർവ്യാഖ്യാനിച്ച് ഹദീഥ്നിഷേധ ആരോപണങ്ങൾ സ്ഥാപിച്ചെടുക്കാൻ വിഫലശ്രമം നടത്തുന്നതിനിടെ, ആദർശവ്യതിയാന ഗവേഷണ നാളുകളിൽ ഈ ഗുരുതരവ്യതിയാനം എന്തേ വിഷയീഭവിച്ചില്ലെന്ന പ്രസക്തമായ ചോദ്യം പോലും നിങ്ങളുടെ മനസുകളെ സ്വാധീനിച്ചില്ല. ആദർശ അട്ടിമറിക്കാരുടെ കുതന്ത്രങ്ങൾക്ക് നിങ്ങൾ വഴങ്ങിക്കൊടുത്തത് മറുപക്ഷത്ത് നിങ്ങൾക്ക് അനഭിമതരായവരാണെന്ന ഒരൊറ്റ കാരണം കൊണ്ടുമാത്രമായിരുന്നല്ലോ.

ഓർമ്മയുണ്ടോ, അന്ന് സാൽ‌വേഷനിലെ ആ ചോദ്യവും ഉത്തരവും?
വാഴക്കാട്ടുകാരൻ സബീഹിന്റെ ആ ചോദ്യം എത്ര ലളിതമായിരുന്നു. വെറും അതെ എന്നോ അല്ല എന്നോ ഒറ്റവാക്കിൽ ഒരുത്തരം നൽകാവുന്ന ചോദ്യം. അപകടങ്ങളിൽ നിന്ന് നാം രക്ഷപ്പെട്ടാൽ അത് നല്ല ജിന്ന് സഹായിച്ചതാണെന്ന് ഷംസുദ്ദീൻ പാലത്തിനെ പോലുള്ള പണ്ഡിതന്മാർ പറയുന്നത് യാഥാസ്ഥിതികതയിലേക്കുള്ള തിരിച്ചുപോക്കല്ലേ എന്നായിരുന്നല്ലോ ചോദ്യം. മറുപടി എന്നമട്ടിൽ അബ്ദുറഹ്‌മാൻ സലഫി കൃത്യം 26 മിനുറ്റും 14 സെക്കന്റും അതിഗംഭീരമായി തൊണ്ടകാറി ഓരിയിട്ടിട്ടും അതിൽ ആ ചോദ്യത്തിനു മാത്രം ഉത്തരമുണ്ടായിരുന്നില്ല. പകരം പലരുടെയും ഇറച്ചി തിന്നു. ജിന്ന് വിഷയത്തിൽ സലാം സുല്ലമിയുടെ ‘നിഷേധം’ മാത്രമേ പ്രശ്നമുള്ളൂ എന്നും ജിന്ന് സംബന്ധിച്ച് പണ്ടില്ലാത്തത് ഇപ്പോഴാരും പറഞ്ഞിട്ടില്ലെന്നുമൊക്കെ മൂപ്പർ ഘോരഘോരം പറഞ്ഞില്ലേ. ജിന്ന് വിഷയത്തിലെ അതിർകവിച്ചിലിനെ ചെറുത്തതിന്റെ പേരിൽ എതിരാളികൾ ഹദീഥ്നിഷേധികളെന്ന് വിളിക്കുന്നുവെന്ന് നിങ്ങളിപ്പോൾ പരിതപിക്കുന്നു. സാൽ‌വേഷനിലെ ആ മറുപടിയിൽ മറുപടിക്ക് പകരം ഹദീഥ് നിഷേധ ആരോപണം മാത്രമല്ലേ ഉണ്ടായിരുന്നത്. ഇന്ന് നിങ്ങൾക്ക് സത്യമെന്ന് ബോധ്യമായെന്ന് നിങ്ങൾ പറയുന്ന കാര്യങ്ങൾ തന്നെയല്ലേ ഞങ്ങളന്ന് പറഞ്ഞിരുന്നത്. എന്നിട്ടും നിങ്ങളുടെ കണ്ടുകൂടായ്മയും തൊട്ടുക്ടായ്മയും ആ സത്യത്തെ അന്ന് അംഗീകരിക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കി.

ഓർമ്മയുണ്ടോ, തടമ്പാട്ടുതാഴത്ത് അതേ ദിവസം ജിന്ന് മനുഷ്യ രൂപത്തിൽ വരുന്നതിനെ കുറിച്ച് വന്ന ആ ചോദ്യം?
മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയുമൊക്കെ രൂപത്തിൽ ജിന്ന് നമുക്കിടയിൽ വരുമെന്ന നിങ്ങളുടെ പണ്ഡിതരുടെ പ്രഭാഷണങ്ങൾ കേട്ട് ആശയക്കുഴപ്പത്തിലായ ഒരു സുഹൃത്തിന്റെ സംശയം. നമ്മുടെ മുന്നിലുള്ള ആൾ ജിന്നാണോ അതോ ഒറിജിനലാണൊ എന്ന് എങ്ങിനെ തിരിച്ചറിയാം എന്നായിരുന്നു സംശയം. അബ്ദുറഹ്‌മാൻ സലഫി 8മിനുറ്റും 16 സെക്കന്റും ദീർഘിച്ച മറുപടിയിൽ എന്താ പറഞ്ഞത്? ആ ചോദ്യത്തെ തൊട്ടത് പോലുമില്ല. നേരെ മലക്കിലേക്ക് ചാടി ഒരു പേരോടൻ മറുപടി. അന്ധവിശ്വാസ പ്രചാരകരായ നിങ്ങളുടെ നേതാക്കളെ കുറിച്ച് മുന്നറിയിപ്പ് തന്നവർ നിങ്ങൾക്ക് അയിത്തമുള്ളവരായിപ്പോയി എന്നത് കൊണ്ട് മാത്രം അവരെ സംരക്ഷിക്കാനാണ് നിങ്ങളുടെ നേതൃത്വം അന്ന് വിയർപ്പൊഴുക്കിയത്.

ഓര്‍മ്മയുണ്ടോ, യേശു മഹാനായ പ്രവാചകന്‍ എന്ന പുസ്തകത്തിലെ രണ്ട് ഖണ്ഡിക ജിന്ന് കൊണ്ടുപോയത്?
ബഹുമാന്യനായ കെ പി മുഹമ്മദ് മൗലവി പരിശോധിച്ച് അദ്ദേഹത്തിന്റെ തന്നെ താല്‍പര്യത്തോടെ 1994ല്‍ അല്‍മനാര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പര. എം എം അക്ബര്‍ എഴുതിയ 'യേശു മഹാനായ പ്രവാചകന്‍'. പരമ്പര അവസാനിച്ചതോടെ കെ എന്‍ എം തന്നെ അത് പുസ്തകമാക്കി ഇറക്കി. അതിന്റെ 30,31 പേജുകളില്‍ പിശാച് കൂടലിനെതിരെയും അടിച്ചിറക്കലിനെതിരെയും വ്യക്തവും ശക്തവുമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. അതെ, അതായിരുന്നു ഇസ്‌ലാഹി പ്രസ്ഥാനം നാളിതുവരെ പുലര്‍ത്തി പോന്ന ആദര്‍ശം. പിന്നീട്, കെ പി മരിച്ചു. ഇസ്വ്‌ലാഹി പ്രസ്ഥാനം പിളര്‍ന്നു. പുത്തനാശയങ്ങള്‍ മന്‍ഹജിന്റെ മറവില്‍ ഇറക്കുമതി ചെയ്യപ്പെട്ടു. ഈ ഇറക്കുമതിയും മേല്‍ വരികളും തമ്മില്‍ പൊരുത്തപ്പെടാതെ വന്നു. മര്‍ക്കസുദ്ദഅവയില്‍ നിന്നും ഈ വൈരുദ്ധ്യം ഉന്നയിക്കപ്പെട്ടു. മുജാഹിദ് സെന്ററില്‍ നിന്ന് സത്വര നടപടിയുണ്ടായി. എം എം അക്ബറിന്റെ പ്രസ്തുത പുസ്തകം നിച്ച് ഓഫ് ട്രൂത്തിന്റെ പേരില്‍ പുന:പ്രസിദ്ധീകരിക്കപ്പെട്ടു. അതില്‍ പരാമൃഷ്ട ഖണ്ഡികകള്‍ അപ്രത്യക്ഷമായിരുന്നു. ആര്‍ക്കു വേണ്ടിയായിരുന്നു, ആരെ തോല്‍പ്പിക്കാനായിരുന്നു ആ നടപടി?


ഓർമ്മയുണ്ടോ, പണ്ട് ജാമി‌അ നദവിയ്യയിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ദ‌അവ 2007ൽ ഒരു ചോദ്യം വന്നു. സക്കരിയ്യ സ്വലാഹിയും മറ്റും ജിന്നിനോടുള്ള സഹായതേട്ടം അനുവദനീയമാണെന്ന മട്ടിൽ നടത്തുന്ന പ്രചാരത്തെ കുറിച്ചായിരുന്നു ചോദ്യം. അതെ, ഇന്നിപ്പോൾ നിങ്ങൾക്കും സകരിയയെ കുറിച്ചുള്ള അതേ പരാതി.
അബ്ദുറഹ്‌മാൻ സലഫി അവിടെയുമെത്തിയില്ലേ സക്കരിയ്യാക്കളുടെ രക്ഷകനായി. ‘മടവൂർ വിഭാഗ‘ത്തിന്റെ കള്ളപ്രചരണം മാത്രമാണെന്നും ആകെ സംഭവിച്ചത്, ഒന്നുരണ്ട് പണ്ഡിതൻ‌മാരുടെ പ്രസംഗങ്ങളിൽ ഖുർ‌ആനും ഹദീസിനും പുറമെ ചില പണ്ഡിതാഭിപ്രായങ്ങളും പറഞ്ഞപ്പോഴുണ്ടായ സൂക്ഷ്മതക്കുറവ് മാത്രമാണെന്നും അതൊക്കെ അവർക്ക് ബോധ്യപ്പെട്ട് തിരുത്തിയിട്ടുമുണ്ട് എന്നുമൊക്കെയായിരുന്നു. സക്കരിയ സ്വലാഹിക്ക് അപ്രകാരമൊരു വാദമില്ലെന്ന് സകരിയ്യയെ വേദിയിലിരുത്തി സലഫി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. സത്യം ചൂണ്ടിക്കാണിച്ചവർ അസ്പൃശ്യരായവരാണെന്ന ഒറ്റക്കാരണത്താലായിരുന്നല്ലോ അന്ന് തെറ്റിന്റെ പക്ഷത്തിനു വേണ്ടി നിങ്ങൾ നിലകൊണ്ടത്.

ഓർമ്മയുണ്ടോ, ജിന്ന് വാദങ്ങൾ ഊട്ടിയുറപ്പിച്ച് കൊണ്ട് കേരളത്തിനകത്തും പുറത്തും സംഘടിപ്പിക്കപ്പെട്ട നൂറുകണക്കിന് പൊതുപരിപാടികളും ഖണ്ഡനങ്ങളും?
ആരായിരുന്നുവത് സംഘടിപ്പിച്ചതും അവയിൽ പങ്കെടുത്തതും? കേവലം സകരിയ്യയും ഷംസുദ്ദീനും ബാലുശേരിയും ഫൈസൽ മുസ്ല്യാരുമൊക്കെ മാത്രമായിരുന്നോ അവയിൽ പ്രസംഗിച്ചതും മറുപടി പറഞ്ഞതും? അല്ല, അബ്ദുറഹ്‌മാൻ സലഫിയും അനസും കായക്കൊടിയും സാക്ഷാൽ ടി പിയും എ പിയും വരെ പങ്കെടുത്തിട്ടുണ്ട്. ജിന്ന് വാദികളുടെ വികലവാദങ്ങൾക്ക് ഊർജ്ജവും കരുത്തും നൽകുന്നതായിരുന്നു അവരുടെ പ്രസംഗങ്ങളും സാന്നിധ്യം പോലും. ‘മടവൂരി’കളെന്ന് നിങ്ങൾ ആക്ഷേപിക്കുന്നവരെ പ്രതിരോധിക്കാനുള്ള പരിപാടികളെന്ന പരിഗണന നൽകിയായിരുന്നല്ലോ നിങ്ങൾ ആ പിന്തുണയും സഹകരണവും നൽകിയത്.

ഓർമ്മയുണ്ടോ, കടവത്തൂരിലും ശംഖുമുഖത്തും മംഗലാപുരത്തും തൊട്ട് കേരളത്തിന്റെ സകല മുക്കുമൂലകളിലും ഈ അന്ധവിശ്വാസപ്രചാരകർ അരങ്ങ്തകർത്താടിയ ജിന്ന് പരിപാടികൾ?
അതൊന്നും സകരിയയോ ബാലുശേരിയോ ഹാരിസോ ഷംസുദ്ദീനോ വ്യക്തിപരമായി സംഘടിപ്പിച്ച വേദികളായിരുന്നില്ല. മുജാഹിദ് സെന്ററിൽ നിന്ന് നേതൃത്വം കൊടുക്കുന്ന നിങ്ങളുടെ ജില്ലാ-മണ്ഡലം-ശാഖാ ഘടകങ്ങളായിരുന്നു അവ സംഘടിപ്പിച്ചത്. എന്തേ അത് ചോദ്യം ചെയ്യാനോ നടപടിയെടുക്കാനോ അന്നൊരു ആദർശവാദിയുമില്ലാതിരുന്നത്? വ്യാജാരോപണങ്ങളുന്നയിച്ച് മുജാഹിദ്സെന്ററിൽ നിന്ന് നിങ്ങൾ പടിയിറക്കിയ മുജാഹിദുകളെ കടിച്ച് കീറാനും ചെളിവാരിയെറിയാനുമുള്ള അവസരമെന്ന നിലക്കായിരുന്നല്ലോ അവ സംഘടിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്തത്.

ഓർമ്മയുണ്ടോ, ‘മുജാഹിദ് ജിന്ന്, യുവതി പീഡിപ്പിക്കപ്പെട്ടു’ എന്ന തലക്കെട്ടിൽ കേരളശബ്ദം വാരിക കവർസ്റ്റോറി നൽകുക വരെ ചെയ്ത ആ സംഭവം?
ചെറുവാടിക്കാരൻ മൌലവി ഒരു പെണ്ണിന്റെ അകത്ത് ‘കയറിയ’ ജിന്നിനെ ഇറക്കാനെന്ന പേരിൽ നടത്തിയ അപമാനകരമായ ‘അടി ചികിത്സ’യെ ന്യായീകരിക്കാനും ജിന്നിറക്കിയവനെ ന്യായീകരിക്കാനുമായി ചെറുവാടി ടൌണിൽ നടത്തിയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊടുത്തതാരാ?നിങ്ങളുടെ പണ്ഡിതസഭയുടെ അമരക്കാരൻ. മുഖ്യപ്രഭാഷകരോ അബ്ദുറഹ്‌മാൻ സലഫിയും അനസും!!!


ഓർമ്മയുണ്ടോ, 2007ൽ ചങ്ങരംകുളത്ത് വെച്ച് നടന്ന സമ്മേളനത്തിന്റെ പ്രചരണാർത്ഥം കാഞ്ഞിരമറ്റം അരയൻ‌കാവിൽ 8.11.2007നും ചാലക്കപ്പാറയിൽ 9.11നും മില്ലുങ്കൽ ജങ്ഷനിൽ 10നും നിങ്ങൾ സംഘടിപ്പിച്ച സമ്മേളനങ്ങൾ? ആ ഔദ്യോഗിക വേദികളിൽ, ‘മാനവ മോചനത്തിന് സ്രഷ്ടാവിന്റെ സന്ദേശം’ എന്ന നിങ്ങളുടെ സമ്മേളന പ്രമേയം വിശദീകരിക്കാൻ നിങ്ങൾ ചുമതലപ്പെടുത്തിയ മുഖ്യപ്രഭാഷകൻ ആരായിരുന്നു? സാക്ഷാൽ ഡോക്ടർ സുബൈർ ആയിരുന്നു ആ ഔദ്യോഗിക പ്രഭാഷകൻ. സകല വിധ ജിന്ന്-കുട്ടിച്ചാത്തൻ അന്ധവിശ്വാസങ്ങളെയും ഇറക്കുമതി ചെയ്ത് പ്രചരിപ്പിച്ച് കൊണ്ടിരുന്ന സുബൈർ അന്ന് നിങ്ങൾ അഭിമതനായത് ആ വികല ആദർശങ്ങൾക്ക് കുടപിടിച്ച് സഹായിക്കുന്നത് നിങ്ങളുടെ നിലപാടായിരുന്നതിനാലാണ്.

ഓർമ്മയുണ്ടോ, മുജാഹിദ് സെന്ററിൽ നിന്ന് ഔദ്യോഗികമായി ഗൾഫിലേക്ക് പറന്ന ആ കത്ത്?  ഡോ. ഹുസൈൻ മടവൂരിനെ അതിക്രൂരമായി വേട്ടയാടുന്നതിന്റെ ഭാഗമായി, അറബ് നാടുകളിൽ അദ്ദേഹം ബഹിഷ്കൃതനാവുമെന്ന് മനപ്പായസമുണ്ട് നിങ്ങളയച്ച ആ കത്തുകൾ എത്ര മറച്ച് വെച്ചാലും മറക്കാനാവുമോ മുജാഹിദുകൾക്ക്. മടവൂർ മതത്തിൽ നിന്ന് പുറത്ത് പോയവനാണെന്ന് വരെ മുജാഹിദ് സെന്ററിലെ അത്യുന്നതർ അതിൽ സാക്ഷ്യപ്പെടുത്തി ഒപ്പ് വെച്ചിരുന്നു. ആ കത്തിലെ ഒരാരോപണമെന്തായിരുന്നു. (ഇന്ന് നിങ്ങൾ മഹാപാതകമായി കാണുന്ന) ജിന്ന് വാദം മടവൂരിനും കൂട്ടർക്കുമില്ലെന്നായിരുന്നില്ലേ നിങ്ങൾ അവർക്ക് നൽകിയ പരാതി. ഒരു കൂട്ടരെ പീഡിപ്പിക്കാൻ ചെയ്ത ആ നെറികേട് മറ്റു ചിലരെ പ്രീണിപ്പിക്കാനുമായിരുന്നല്ലോ.

ഓർമ്മയുണ്ടോ, ജമീല ടീച്ചറുടെ പേരിൽ അബ്ദുറഹ്‌മാൻ സലഫി തയ്യാറാക്കി വിചിന്തനത്തിൽ കൊടുത്ത ആ കത്ത്?
ജിന്ന് വാദികളെ നിങ്ങളുടെ സംഘടനക്കകത്ത് വെച്ച് തന്നെ തന്റേടത്തോടെ പ്രമാണം വെച്ച് നേരിട്ട ജമീല ടീച്ചർ. സകരിയ്യയും ബാലുശേരിയും ഷംസുദ്ദീനുമൊക്കെ നടത്തുന്ന അന്ധവിശ്വാസ പ്രചാരണങ്ങളെ ടീച്ചർ ശക്തമായി വിമർശിച്ചു. ജമാലിന്റെ ജിന്നിറക്കൽ ചികിത്സയുടെ കാടത്തം പുറംലോകത്തെ അറിയിച്ചു. എന്നിട്ടോ? നിങ്ങൾ ടീച്ചർക്ക് പിന്തുണ കൊടുത്തോ? ഇല്ല. മറിച്ച് അവരെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നില്ലേ സലഫിയും കൂട്ടരും ചെയ്തത്. അവരുടെ പ്രമാണബദ്ധമായ ഇടപെടൽ മർക്കസുദ്ദ‌അവക്കാർക്ക് മൈലേജുണ്ടാക്കുമെന്നായിരുന്നു സലഫിയുടെ കണ്ടെത്തൽ. എന്നിട്ട് സലഫി തന്നെ വെള്ളക്കടലാസിൽ വിചിന്തനം പത്രാധിപർക്കൊരു കത്ത് ടീച്ചറുടെ പേരിൽ തയ്യാറാക്കി, അവരെക്കൊണ്ട് അതിലൊപ്പ് വെപ്പിച്ചു. പക്ഷെ, ആദർശത്തിനു വേണ്ടി ജീവിതം സമർപ്പിച്ച മഹാനായ പിതാവിൽ നിന്ന് പകർന്ന് കിട്ടിയ അവരുടെ ആ ചങ്കൂറ്റവും ആദർശബോധവും ഉപേക്ഷിക്കാൻ സലഫിയുടെ ആ കുതന്ത്രത്തിന് കഴിഞ്ഞില്ലെന്നത് സംഭവത്തിന്റെ മറുവശം. അവരിന്നും സത്യാദർശത്തിന്റെ പക്ഷത്ത് അടിയുറച്ച് നിൽക്കുന്നു.

ഓർമ്മയുണ്ടോ, 2007 മാർച്ച് 22ന് മർക്കസുദ്ദ‌അവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ ജെ യു ജിന്ന് സിഹ്‌ർ വിഷയത്തിൽ ഒരു സംവാദത്തിന് സന്നദ്ധത അറിയിച്ച് കൊണ്ട് ഒരു കത്ത് നിങ്ങളുടെ  പണ്ഡിത സഭക്ക് നൽകേണ്ടി വന്ന സാഹചര്യം?
മേപ്പാടിയിലെ നിങ്ങളുടെ ഘടകവും ഐ എസ് എമ്മുമായി നടന്ന എഴുത്തുകുത്തുകളുടെ ഭാഗമായായിരുന്നു ആ കത്ത്. ജിന്ന് സിഹ്‌ർ വിഷയത്തിൽ കൃത്യവും വ്യക്തവുമായ നിലപാടുള്ളത് കൊണ്ട് ഞങ്ങളന്ന് സംവാദത്തിന് തയ്യാറായെങ്കിലും നിങ്ങൾക്കന്ന് ഒളിച്ചോടേണ്ടി വന്നു. നിങ്ങൾക്ക് ജിന്ന് വാദികളെ പ്രീതിപ്പെടുത്തേണ്ടതുള്ളത് കൊണ്ടായിരുന്നു ആദ്യത്തെ എഴുത്തുകുത്തുകൾ നടത്തേണ്ടി വന്നതും ഒടുവിൽ സംവാദത്തിൽ നിന്നും ഒഴിഞ്ഞ് മാറേണ്ടി വന്നതും എന്ന് വൈകിയെങ്കിലും മനസ്സിലാക്കുക.

ഓർമ്മയുണ്ടോ, 2009 ഒക്ടോബർ 11ന് രാവിലെ തിരുവനന്തപുരം ഇഖ്ബാൽ ലൈബ്രറി ഹാളിൽ നടന്ന ഒരു സംവാദ വ്യവസ്ഥ ചർച്ച?
രണ്ട് മാസത്തോളം നീണ്ട എഴുത്തുകുത്തുകൾക്കൊടുവിൽ നടന്ന ആ ചർച്ച എന്തിനു വേണ്ടിയായിരുന്നു? ജിന്ന് സിഹ്‌ർ വിഷയത്തിൽ മർക്കസുദ്ദ‌അവ ആസ്ഥാനമായി പ്രവർത്തിക്കുന്ന യഥാർത്ഥ മുജാഹിദുകളുമായി സംവാദം നടത്താനെന്ന മട്ടിലായിരുന്നു അനസ് മുസ്ല്യാരും കൂട്ടരും ആ ചർച്ചക്ക് വന്നത്. സകരിയയും ഷംസുദ്ദീനും ബാലുശേരിയുമൊക്കെ പ്രതിനിധീകരിക്കുന്ന ജിന്ന് വാദത്തെ പിന്തുണച്ച് കൊണ്ടായിരുന്നല്ലോ അത്. 2009 ആഗസ്റ്റ് 2ന് തിരുവനന്തപുരം സലഫിസെന്ററിൽ ജിന്ന് വാദങ്ങൾ സമർത്ഥിച്ച് കൊണ്ട് നടന്ന മുഖാമുഖത്തിന്റെ അനുബന്ധമായായിരുന്നു ആ സംവാദ ചർച്ച വന്നത് എന്നത് ഇതിന് തെളിവാണ്. ‘മർക്കസുദ്ദ‌അവ വിഭാഗത്തെ ചെറുത്തില്ലാതാക്കുക എന്ന ദുരുദ്ദേശം മാത്രമായിരുന്നല്ലോ അന്ന് ജിന്ന് വാദങ്ങൾക്ക് കുടപിടിച്ച് കൊടുക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത്.

സഹോദരങ്ങളേ, ഇത്രയൊക്കെ ഓർമ്മിപ്പിച്ചത് ഗുണകാംക്ഷയോടെയും സദുദ്ദേശത്തോടെയും മാത്രമാണ്. ഇനിയും ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും.
ഇതൊരു ഓർമ്മപ്പെടുത്തലാണ്.
നിങ്ങളെത്ര ഊറ്റം കൊണ്ടാലും ആർത്തുവിളിച്ചാലും ഒരു സത്യം അസ്തമിക്കില്ല എന്ന ഓർമ്മപ്പെടുത്തൽ.
ഒരു വിഭാഗത്തോടുള്ള അന്ധമായ വിരോധവും മറ്റു ചിലരോടുള്ള അന്ധമായ വിധേയത്വവും നിങ്ങളെ കൊണ്ടെത്തിച്ച പതനത്തെ കുറിച്ച ഓർമ്മപ്പെടുത്തൽ.
മർക്കസുദ്ദ‌അവ ആസ്ഥാനമായി ഒരു പറ്റം മുജാഹിദുകൾ ഈ അന്ധവിശ്വാസങ്ങളെ ധീരതയോടെ നെഞ്ചുവിരിച്ച് ചെറുക്കാൻ ഇല്ലായിരുന്നെങ്കിലുള്ള ഭീകരാവസ്ഥയെ കുറിച്ച ഓർമ്മപ്പെടുത്തൽ.
പൊറുക്കപ്പെടാത്ത മഹാപാപത്തിന്റെ വഴിയിൽ ആരാലോ നയിക്കപ്പെട്ട നിങ്ങൾക്ക് തിരിച്ചറിവിലേക്ക് ദിശാബോധം നൽകിയത് ആരാണെന്ന ഓർമ്മപ്പെടുത്തൽ.
ദുരഭിമാനത്തിന്റെ തലക്കനത്തിൽ നിങ്ങളെത്ര നിഷേധിച്ചാലും ചരിത്രത്തിന്റെ തങ്കലിപ്ത അധ്യായങ്ങളിൽ അന്ധവിശ്വാസങ്ങൾക്കെതിരായ 
മുജാഹിദുകളുടെ പോരാട്ടം തെളിഞ്ഞ് കിടക്കുക തന്നെ ചെയ്യുമെന്ന ഓർമ്മപ്പെടുത്തൽ.

അസത്യങ്ങളെ വേർതിരിച്ചറിഞ്ഞ് വെടിയാനും സത്യത്തിന്റെ വഴിയിൽ കൈകോർക്കാനും ദുരഭിമാനങ്ങളും സ്വാർത്ഥതകളും തടസമാവാതിരിക്കട്ടെ,
അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ.

നില വിളക്ക്, ഓണസദ്യ: വിവാദങ്ങൾ അതിരു വിടരുത്.| സി പി ഉമർ സുല്ലമി










നിങ്ങൾ ഭിന്നിക്കരുതേ-പുസ്തക വിശകലനം - MA CMD

 1

അമാനി മൗലവിയെ വെറുതെ വിടുക!!

"സിഹ്ർ കൊണ്ടുണ്ടാകുന്ന തഅസീർ കാര്യകാരണബന്ധങ്ങൾക്ക് അപ്പുറത്തല്ലെന്നും മറിച്ച് അതിന്റെ കാര്യകാരണ ബന്ധങ്ങൾ നമുക്ക് മനസ്സിലാക്കാൻ പ്രയാസമാണെന്നുമാണ് അമാനി മൗലവി വ്യക്തമാക്കുന്നത്". പുതിയ ഐക്യ പുസ്തകത്തിൽ അസ്കറലി എഴുതിയ ലേഖനത്തിലെ വരികളാണിത്.(പേജ്: 56).

ഐക്യ വിശദീകരണ നാളുകളിൽ സിഹ്റിനെ കുറിച്ച് അണികളിൽ നിന്ന് ചോദ്യങ്ങളുയർന്നപ്പോൾ അതിനെ കുറിച്ച് പറയാൻ ഞാൻ പണ്ഡിതനല്ല എന്നായിരുന്നു ടിയാൻ പറഞ്ഞിരുന്നത്. ഏതായാലും പുതിയ താവളത്തിൽ പണ്ഡിതനാവാൻ മാത്രം ട്യൂഷനൊക്കെ കൊടുക്കുന്നുണ്ടെന്നാണ് ഇപ്പോഴത്തെ അങ്ങേരുടെ പെർഫോമൻസ് കാണുമ്പോൾ മനസ്സിലാവുന്നത്.

കാര്യകാരണ ബന്ധം മനസ്സിലാക്കാൻ പ്രയാസമുള്ള എല്ലാ ഉപായ കൃത്യങ്ങൾക്കും സിഹ്ർ എന്ന് പറയാമെന്നാണ് അമാനി മൗലവി പറഞ്ഞത്. അമാനി മൗലവിയുടെ വാചകത്തെ മറ പിടിച്ച് സിഹ്‌റിനു യഥാർത്ഥ ഫലമുണ്ടാവാമെന്ന വാദം സമർത്ഥിക്കാൻ ശ്രമിക്കുന്നത് എന്ത് മാത്രം വിഡ്ഢിത്തമാണ്.

ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം വശീകരണം, ജാലവിദ്യ, കണ്‍കെട്ട്, മാരണം, മെസ്മരിസം, ഹിപ്‌നോട്ടിസം, കയ്യൊതുക്കം, മയക്കുവിദ്യകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതിന് പൊതുവില്‍ പറയുന്ന പേരാണ് സിഹ്‌റെന്ന് ആ നിര്‍വചനത്തോടൊപ്പം തന്നെ അമാനി മൗലവി പറയുന്നുണ്ട്. അതായത് കാര്യകാരണ ബന്ധം അവ്യക്തമാണെങ്കിലും വിശദീകരിക്കപ്പെടാവുന്ന ഇനങ്ങളും ഒരിക്കലും വിശദീകരിക്കപ്പെടാനാവാത്തവിധം അവ്യക്തമാണെന്ന് പറയപ്പെടുന്ന ഇനങ്ങളും ഒക്കെ അടങ്ങിയതാണ് ഭാഷാപരമായി സിഹ്ര്‍. അവയില്‍ രണ്ടാമത്തെ ഇനം, അതായത് മാരണം, ആഭിചാരം, കൂടോത്രം എന്നൊക്കെ പറയുന്ന ഇനത്തിനു യഥാര്‍ത്ഥ ഫലമുണ്ടെന്ന് ഒരു കാലത്തും ഒരു ഇസ്‌ലാഹി പണ്ഡിതനും പഠിപ്പിച്ചിട്ടില്ല.
ഈ ഇനത്തെ കുറിച്ച് അമാനി മൗലവി കൃത്യമായ നിലപാട് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. നോക്കൂ: ഒരു നന്മയുമില്ലാത്ത മിഥ്യയായതു, ഒന്നിനും കൊളളാത്തതു , ദുഷ്ടമായത്, ക്ഷുദ്രം എന്നൊക്കെ അര്‍ത്ഥം നല്‍കാവുന്ന പദമാണ് ജിബ്ത്ത്. സിഹ്ര്‍(ആഭിചാരം), ആഭിചാരി, പ്രനം നോക്കല്‍, പ്രശ്‌നക്കാരന്‍, വിഗ്രഹം ആദിയായ അടിസ്ഥാന രഹിതങ്ങളായ പലതിനും ജിബ്ത് എന്ന് പറയാറുണ്ട് (4: 51 വ്യാഖ്യാന കുറിപ്പ്).

സിഹ്‌റ് കൊണ്ടുള്ള പ്രതിഫലനം കാര്യകാരണ ബന്ധത്തിനപ്പുറമാണെന്ന വിശ്വാസം ശിർക്കാണെന്ന് ഇങ്ങേർ അന്നെഴുതിയ വിവാദ ലേഖനത്തിൽ സമ്മതിക്കുന്നുണ്ട്. ഇപ്പോൾ പുതിയ താവളത്തിലെ സുരക്ഷ ഉറപ്പ് വരുത്താനായി പുത്തൻ വ്യാഖ്യാനങ്ങൾക്ക് പഴുതന്വേഷിക്കുമ്പോൾ വിവരമില്ലായ്മയിലേക്ക് വീണ്ടും വീണ്ടും കൂപ്പുകുത്തുകയാണ് ലേഖകൻ.

സിഹ്‌റെന്ന പേരിൽ നാട്ടിൽ പ്രചരിച്ച് വരുന്ന കാര്യങ്ങളെ മൂന്ന് ഇനമായി തരം തിരിക്കാം.
1.കാര്യകാരണ ബന്ധം മനസ്സിലാക്കാൻ പ്രയാസമില്ലാത്തത്.
2.കാര്യകാരണ ബന്ധം മനസ്സിലാക്കാൻ പ്രയാസമുള്ളത്.
3.കാര്യകാരണ ബന്ധം മനസ്സിലാക്കാൻ ഒരിക്കലും ലോകത്തൊരു മനുഷ്യനും സാധ്യമല്ലാത്തത്.

രണ്ടാമത്തെയും മൂന്നാമത്തെയും ഇനങ്ങൾ പൊതുവായി കാര്യകാരണ ബന്ധം മനസ്സിലാക്കാൻ പ്രയാസമുള്ളതെന്ന് പറയാമെങ്കിലും വേർതിരിച്ച് പറയുമ്പോൾ രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. ഒന്നാമത്തെയും രണ്ടാമത്തെയും ഇനങ്ങൾ കാര്യകാരണ ബന്ധം വിശദീകരിക്കപ്പെടാവുന്ന ഇനങ്ങളാണ്. പ്രവാചകനു നേരെ ചെയ്തുവെന്ന് പറയുന്ന മാരണം ഇതിൽ മൂന്നാമത്തെ ഇനത്തിലാണ് വരിക. ഇത്തരം കൂടോത്രങ്ങൾക്ക് ഫലമുണ്ടെന്നോ പ്രവാചകനു കൂടോത്രം ബാധിച്ചിട്ടുണ്ടെന്നോ പരാമൃഷ്ട ഹദീസ് അന്യൂനമാണെന്നോ അമാനി മൗലവി പറഞ്ഞിട്ടില്ലെന്നിരിക്കെ അത്തരം വികലവാദങ്ങൾക്ക് ആ മഹാനുഭാവനെ കൂട്ടുപിടിക്കാതിരിക്കുക.
മൗലവി അവലംബിച്ച മിക്ക തഫ്സീറുകളിലും സിഹ്റിനെ കുറിച്ച ഹദീസ് ഉദ്ധരിച്ചിട്ട് പോലും അത് പരാമർശിക്കാൻ പോലും തയ്യാറാവാത്ത മൗലവിയെ ദയവായി കൂടോത്രവാദിയാക്കാതിരിക്കുക.
ചില കുറ്റസമ്മതങ്ങളൊക്കെ നടത്തി നല്ല കുട്ടി ചമയാൻ ശ്രമിച്ചപ്പോൾ, വിചിന്തനം ലേഖനത്തിൽ അമാനി മൗലവിയുടെ ഉദ്ധരണിയിൽ കൃത്രിമം വരുത്തിയതിനെ കുറിച്ചു കൂടി പരാമർശിക്കാമായിരുന്നു.
സി പി ഉമർ സുല്ലമിയുടെ അഭിപ്രായം ലഭിക്കും മുൻപ് വിചിന്തനത്തിൽ ലേഖനം പ്രസിദ്ധീകരിച്ചത് തന്റെ ശ്രദ്ധക്കുറവ് കാരണമായതിനാലാണ് രാജി വെച്ചത് എന്ന കുറ്റസമ്മതം കേൾക്കാൻ രസമുണ്ട്. രാജി സ്വീകരിക്കാതിരിക്കാൻ ഒരു സമ്മർദ്ധവും ആരുടെ മേലും ചെലുത്തുകയോ ആരെയെങ്കിലും സമീപിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രത്യേകം എഴുതിയത് നന്നായി. പല ഇറങ്ങിപ്പോക്കുകൾക്കും കയറിവരലുകൾക്കും സാക്ഷികളാണല്ലോ മുജാഹിദ് പ്രവർത്തകരും നമ്മുടെ കൗൺസിലുകളും.

ആരെ സ്വാധീനിച്ചിട്ടായാലും ആരുടെ പ്രേരണയാലായാലും രാജി തള്ളാൻ ടിപിക്കും പി പിക്കും തോന്നിയത് നല്ല കാര്യമെന്ന് ആശ്വസിക്കുകയാണ്. 

MA Cmd

 

2

സുല്ലമിയെ വെറുതെ വിടുക

സാഘോഷം കൊണ്ടാടിയ ഐക്യപ്പെരുന്നാളിന്റെ മുൻപ് ഒരു ദിവസം സലാം സുല്ലമിയെ സന്ദർശിക്കാൻ ചെന്നതായിരുന്നു ഞാൻ. ഇന്നലെ അസ്ഗറലി ഇവിടെ വന്നിരുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ അകത്തേക്ക് ആനയിച്ചത്. എന്തായിരുന്നു കാര്യമെന്ന് ഞാൻ അന്വേഷിച്ചു. ഐക്യം തന്നെയായിരുന്നു. എല്ലാം ശരിയായിട്ടുണ്ട്. നമ്മുടെ കാര്യങ്ങൾ എല്ലാം അവർ അംഗീകരിച്ചു എന്നും സിഹ്‌റ് പോലുള്ള ആദർശ വിഷയങ്ങളിൽ നമ്മുടെ ഭാഗമാണ് ശരിയെന്ന് അവർ സമ്മതിച്ചു എന്നൊക്കെ അസ്ഗറലി പറഞ്ഞുവത്രെ. അതൊക്കെ കേട്ട് മനസ്സ് സന്തോഷിച്ച് നിൽക്കുന്ന ആ പാവത്തെ നിരാശനാക്കാൻ തോന്നിയില്ല. എല്ലാം ഖൈറാവട്ടെ എന്ന് മാത്രം പറഞ്ഞു.

അസ്ഗറലിയെയും അയാൾക്ക് കരുത്ത് പകരുന്നവരെയും തികച്ച് മനസ്സിലാക്കിയിട്ടുള്ള എനിക്ക് സത്യത്തിൽ അമർഷവും സങ്കടവുമൊക്കെയാണുണ്ടായത്. ആ കാലത്തെ ഓരോ സംഭവ വികാസങ്ങളെ കുറിച്ചും വ്യക്തമായ ധാരണയുണ്ടായതിനാൽ അയാൾ കൊടും ചതിയിലേക്കാണ് ഈ കൊണ്ട് പോവുന്നതെന്ന് മനസ്സ് പറഞ്ഞിരുന്നു. പല നേതാക്കളോടും (ചർച്ചക്ക് കൂടെ പോയവരോട് പോലും) ഞാനാ ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. (അതിനെയും അന്ന് വ്യക്തിവിദ്വേഷത്തിന്റെ നിറം ചാർത്തി അവഗണിക്കാൻ മൽസരിക്കുകയായിരുന്നുവല്ലോ പലരും).

ചിലരുടെയൊക്കെ മനം നിറയും വിധം സ്ഥാനമാനങ്ങൾ ഓഹരിവെച്ചപ്പോൾ പണ്ഡിത സഭയിൽ ഒരംഗമായിപ്പോലും സലാം സുല്ലമിയുടെ പേരെഴുതിച്ചേർക്കാൻ ചർച്ചക്ക് പോയവർക്ക് തോന്നിയില്ല. ഒരു പക്ഷെ, സലാം സുല്ലമിയെ ആ ജനറൽ ബോഡിയിലെ ഒരംഗമായിട്ടെങ്കിലും സി ഡി ടവറുകാർ അംഗീകരിക്കുന്ന സാഹചര്യമുണ്ടായിരുന്നെങ്കിൽ ഈ ഐക്യം ആ അർത്ഥത്തിലെങ്കിലും മർക്കസുദ്ദ‌അവ വിഭാഗത്തിന്റെ വിജയമാവുകായിരുന്നു. സുല്ലമി ഒരിക്കൽ പോലും ഒരു യോഗത്തിനെങ്കിലും വന്നിരിക്കാൻ സാധ്യതയില്ലാത്ത വിധം മാരക രോഗം ബാധിച്ച അവസ്ഥയിലായിരുന്നിട്ട് പോലും ആ പേരൊന്ന് എവിടെയെങ്കിലും വരാൻ ആരും ശ്രമിച്ചത് പോലുമില്ല. സി ഡി ടവറേമാന്മാരുടെ മുഖം കറുക്കുന്ന ഒരു നിബന്ധനയും വെക്കാൻ നമ്മുടെ വീരശൂര പ്രതിനിധികൾക്ക് നട്ടെല്ലില്ലായിരുന്നുവെന്നതാണ് സത്യം.

സമ്മേളന പ്രസ് മീറ്റിൽ സുല്ലമിയെ കുറിച്ച് ടി പിയുടെ വായിൽ നിന്ന് വീണ കടുത്ത പ്രയോഗം നമ്മുടെയൊക്കെ മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചു. ഇപ്പോഴിതാ അസ്ഗറലി ഈ പുസ്തകത്തിൽ, ടി പിക്ക് ആ വിഷയത്തിലുണ്ടായ കറ കഴുകിക്കൊടുത്ത് ഭക്തി പ്രകടിപ്പിക്കുന്നു.
ഒടുവിൽ........ സുല്ലമിയെ കുറിച്ച് സി ഡി ടവറിൽ നിന്നും ഉയർന്ന് ഊരകം മലയിൽ നിന്നും കാരന്തൂരിൽ നിന്നും ചേളാരിയിൽ നിന്നും പ്രതിധ്വനിച്ച് ലോകം മുഴുവൻ പ്രചരിച്ച ആ കള്ള ആരോപണങ്ങൾ സാക്ഷാൽ അസ്കറലിയുടെ തൂലികത്തുമ്പിലൂടെ ഈ പുസ്തകത്തിൽ. ഓർമ്മയുണ്ടോ സാഹിബേ... കേരളത്തിൽ ജനിച്ചത് കൊണ്ട് മാത്രം, അല്ലെങ്കിൽ നമ്മളിലൊരാളായതിന്റെ പേരിൽ മാത്രം വിശ്വപണ്ഡിതന്മാരുടെ പട്ടികയിൽ രേഖപ്പെടുത്തപ്പെടാതെ പോയ പണ്ഡിതനെന്ന് പലരും വിശേഷിപ്പിച്ച ആ മഹാപണ്ഡിതൻ നാലു വർഷം മുൻപ് ലോകം കേൾക്കേ പൊട്ടിക്കരഞ്ഞ ആ നിമിഷം.... ആ കണ്ണീർ കണ്ട് മുജാഹിദുകൾ അന്ന് കൂടെ കരഞ്ഞിട്ടുണ്ട്. ആ കരച്ചിൽ ഇന്നും ഞങ്ങളുടെയൊന്നും കാതിൽ നിന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ഇന്നുമതോർത്ത് കണ്ണ് നിറയുന്ന ആദർശ സ്നേഹികളുടെ വേദന കുതന്ത്രം പേറി നടക്കുന്നവർക്ക് ഒരു പക്ഷെ മനസ്സിലായിക്കൊള്ളണമെന്നില്ല.

ഖബർ ശിക്ഷ നിഷേധിക്കുന്നവനെന്ന ആരോപണം കേട്ടായിരുന്നു ആ മഹാപണ്ഡിതൻ കൊച്ചുകുട്ടികളെ പോലെ പൊട്ടിക്കരഞ്ഞത്. ഞാൻ ഖബർശിക്ഷ അംഗീകരിക്കുന്നുവെന്നും കള്ള ആരോപണമാണ് ആരോപകർ പറയുന്നതെന്നുമായിരുന്നു അദ്ദേഹം വിതുമ്പി പറഞ്ഞത്.
മർക്കസുദ്ദഅവക്ക് നേരെ 'ഖബർ ശിക്ഷാ നിഷേധം' പോലുള്ള ആരോപണങ്ങൾ ശത്രുക്കൾ ഉയർത്തിയത് സലാം സുല്ലമിയെയും കോട്ടി മാട്ടപ്പെട്ട, അദ്ദേഹത്തിന്റെ ചില ഉദ്ധരണികളെയും ബന്ധപ്പെടുത്തിയായിരുന്നു. സുല്ലമിയുടെ പേര് പറഞ്ഞില്ലെങ്കിലും അസ്ഗറലിയുടെ ആരോപണം ഏത് ദിശയിലേക്കാണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.

മർക്കസുദ്ദഅവയിൽ ഖബർ ശിക്ഷ നിഷേധിച്ച് കൊണ്ട് നടത്തിയ പരിപാടിയുടെ തെളിവുകൾ കൂടി ഹാജരാക്കാൻ ആരോപകന് ബാധ്യതയുണ്ടെന്ന് കൂടി ഉണർത്തട്ടെ.
സാഹിബേ....അബ്ദുസ്സലാം സുല്ലമിയുടെ പ്രമാണബദ്ധമായ പ്രബോധന മുന്നേറ്റത്തെ ചെറുക്കാർ ആദർശ വിരോധികളെയ്തു കൊണ്ടിരുന്ന വ്യാജാരോപണങ്ങൾക്ക് മുന്നിൽ പരിച തീർത്തവരാണ് ഞങ്ങൾ. ആ മഹാനുഭാവൻ ഇല്ലാത്ത ലോകത്ത്, അദ്ദേഹം കണ്ണടച്ച് വിശ്വസിച്ച നിങ്ങളിലൂടെ തന്നെ ആ ആരോപണം ഇപ്പോൾ പുറത്ത് വന്നത് അംഗീകരിക്കാനാവില്ല.
സുല്ലമിയെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയെ നിങ്ങൾ ഭയപ്പെട്ടുകൊള്ളുക.
MA Cmd

 

 

3

നീലബുക്കും ചുവപ്പ് ബുക്കും പിന്നെ 

ഐക്യവേദിയുടെ അനൈക്യ ബുക്കും

                                    


*2006 മാര്‍ച്ച് 3*ന്റെ വിചിന്തനം വാരിക പുറത്തിറങ്ങിയത് വലിയൊരാഘോഷത്തോടെയായിരുന്നു.  'നീല പുസ്തകത്തിന്റെ ഉറവിടം മര്‍ക്കസുദ്ദഅ്‌വ തന്നെയെന്ന് അസ്ഗറലി വെളിപ്പെടുത്തുവെന്ന' തലക്കെട്ടിലായിരുന്നു ആ ആഘോഷം. അതിന്റെ ചുവട് പിടിച്ച് നാടുനീളെ ലഘുലേഖകളും നോട്ടീസുകളും പ്രചരിച്ചു. ‘മുജാഹിദ് പ്രസ്ഥാനത്തിൽ എന്തുണ്ടായി‘ എന്ന പേരിൽ കെ എൻ എം(CD Tower) സെക്രട്ടറി എഴുതിയ ഒരു ലഘു പുസ്തകം ഈ ആരോപണവുമായി സാക്ഷാൽ മുജാഹിദ് സെന്ററിൽ നിന്ന് തന്നെ പുറത്തിറങ്ങുകയുണ്ടായി.
കെ എൻ എം മർക്കസുദ്ദ‌അവയുടെ 2005ലെ ഉത്തര കേരള മുജാഹിദ് സമ്മേളന റിവ്യൂവിൽ അസ്ഗറലി എഴുതിയ ‌_‘മുജാഹിദ് സംഘടനയിലെ ഭിന്നത: യാഥാർത്ഥ്യവും വസ്തുതകളും‘_  എന്ന ലേഖനത്തിലെ ചില പരാമർശങ്ങളാണ് ഇവയിലെല്ലാം വലിയ കോളു കിട്ടിയെന്ന മട്ടിൽ ചിലർ കൊണ്ടാടിയത്. '93ൽ മേപ്പയൂരിൽ ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിലെ ആദ്യ ഗ്രൂപ്പ് യോഗം നടന്നെന്നും മർക്കസുദ്ദ‌അവ ഉദ്ഘാടന വേളയിൽ, അസ്ഗറലിയെ സൂത്രക്കാരനും വഞ്ചകനുമൊക്കെയാക്കിക്കൊണ്ട് കെ പി എഴുതിയെന്നുമൊക്കെ മേമ്പൊടിയായി ചേർത്ത് കൊണ്ടായിരുന്നു ആ ആഘോഷം.
ഇയ്യിടെ മുജാഹിദ് സെന്ററിൽ നിന്ന് പ്രചരിച്ച ‘നിങ്ങൾ ഭിന്നിക്കരുതേ‘ എന്ന പുസ്തകം വായിച്ചപ്പോഴാണ് അന്നത്തെ ആ ആഘോഷം മനസ്സിലേക്ക് വീണ്ടും ഓടിയെത്തിയത്. അനീതിയുടെയും വഞ്ചനയുടെയും ഇരുൾ മൂടിയ പഴയ മുജാഹിദ് പിളർപ്പിന്റെ ചരിത്രത്തിനു മേൽ വെള്ളപൂശാൻ സാഹസപ്പെടുന്ന അസ്ഗറലിയുടെ പരിഹാസ്യ ചിത്രം ഈ പുസ്തകത്തിലുടനീളം കാണാനാവും. കണ്ണടച്ചിരുട്ടാക്കുകയാണ് ടിയാൻ കാര്യമായിട്ടിതിൽ ചെയ്യുന്നത്. താനേത് കൂട്ടത്തിലായാലും ആ കൂട്ടത്തിന്റെ ആദർശ നയ നിലപാടുകളും സർക്കുലറുമൊക്കെ രൂപം കൊള്ളേണ്ടത് മേപ്പയൂരിലെ മേശപ്പുറത്ത് നിന്നാവണമെന്നാണ് അങ്ങേരുടെ നിർബന്ധം. അതിന് എപ്പോഴൊക്കെ ഇളക്കം പറ്റിയിട്ടുണ്ടോ, ആരൊക്കെ വിലങ്ങു തടിയായിട്ടുണ്ടോ, ആ വേളകളിലെല്ലാം അങ്ങേരുടെ നിറമൊന്ന് മാറാറുണ്ട്. ആ മാറ്റമാണിപ്പോഴത്തെ പ്രതിസന്ധികൾക്ക് വഴിവെച്ചതും ഈ പുസ്തകത്തിലൂടെ പഴയ ചരിത്രങ്ങൾക്കൊക്കെ ഉത്തൻ വ്യാഖ്യാനങ്ങൾ പടച്ച് വിട്ടതും.
ഐ എസ് എം ആണ് 2001ൽ 180 പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചത് എന്നാരോപിച്ച് കൊണ്ടായിരുന്നു 2002ൽ അന്നത്തെ കെ എൻ എം നേതൃത്വം യുവജന പ്രസ്ഥാനത്തെ പിരിച്ച് വിട്ട് പിളർപ്പിന്റെ നാട മുറിച്ചത്. പരാതിക്കാരന്‍ തന്നെ അന്വേഷണക്കമ്മീഷനും പിന്നീട് വിധികര്‍ത്താവുമായപ്പോഴുണ്ടായ ഈ കുതന്ത്രം സ്ഥാപിച്ചെടുക്കാന്‍ വർഷങ്ങളേറെയായിയിട്ടും ആ നേതൃത്വത്തിനായിട്ടുമില്ല.
ഇപ്പോഴിതാ നീലപുസ്തകത്തിന്റെ പേരിൽ മാപ്പ് സാക്ഷിയാവാൻ  ഈ പുസ്തകത്തിൽ അസ്ഗറലിയുടെ ശ്രമം. അദ്ദേഹത്തിന്റെ വരികൾ ഇപ്രകാരം:
“കെ ജെ യു യോഗത്തിൽ  അവതരിപ്പിച്ച പ്രബന്ധങ്ങൾ ഏകപക്ഷീയമായി ഒരു വിഭാഗം പ്രചരിപ്പിച്ചത് സംബന്ധിച്ചും കൗൺസിൽ യോഗത്തിലെ ചില ഇടപെടലുകളെ സംബന്ധിച്ചും പേരും വിലാസവും ഇല്ലാത്ത ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇത് വീണ്ടും പ്രശ്നങ്ങൾക്ക് കാരണമായി. ഈ പുസ്തകം സംബന്ധിച്ച് അന്വേഷണം നടത്തി കെ എൻ എം ഒരു സമിതിയെ നിശ്ചയിച്ചു. അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി നിലവിലുള്ള ഐ എസ് എം സംസ്ഥാന കമ്മിറ്റിയെ ഡിസ്മിസ് ചെയ്യുകയും പുതിയ ഒരു അഡ്‌ഹോക്ക് കമ്മിറ്റിക്ക് കെ എൻ എം രൂപം നൽകുകയും ചെയ്തു.ആ പുസ്തകം ഐ എസ് എം ഒറ്റക്ക് തയ്യാറാക്കിയെന്നോ അവരാണ് അതിന്റെ കർത്താക്കൾ എന്നോ തെളിയിക്കപ്പെട്ടിട്ടില്ല.“(നിങ്ങൾ ഭിന്നിക്കരുതേ, പേജ്: 26).
ഐ എസ് എം ആണ് പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചത് എന്ന് കൃത്യമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ എസ് എമ്മിനെതിരിൽ നടപടിയെടുത്തതെന്ന് ആണയിട്ട് പ്രചരിപ്പിച്ചിരുന്ന സി ഡി ടവറുകാരിപ്പോൾ “ആ പുസ്തകം ഐ എസ് എം ഒറ്റക്ക് തയ്യാറാക്കിയെന്നോ അവരാണ് അതിന്റെ കർത്താക്കൾ എന്നോ തെളിയിക്കപ്പെട്ടിട്ടില്ല“ എന്ന് തിരിച്ചെഴുതിയ പുതിയ പുസ്തകക്കെട്ടുകളുമായി ഊരുചുറ്റുകയാണ് എന്നത് ഏതായാലും കാണാൻ രസമുള്ള കാഴ്ചയാണ്.
“സംഘടനാ വിരുദ്ധവും ആദർശ വിരുദ്ധവുമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന 180 പേജ് വരുന്ന ക്ഷുദ്രകൃതിയുടെ ഉറവിടവും വിതരണകേന്ദ്രവും ഐ എസ് എം ഓഫീസായ മർകസുദ്ദ‌അവയാണെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തി“ എന്നായിരുന്നു 2002 ആഗസ്റ്റ് 12നു മുജാഹിദ് സെന്ററിൽ നിന്ന് പത്രങ്ങൾക്ക് നൽകിയ കുറിപ്പിൽ പറഞ്ഞിരുന്നത്. ആദർശ വിരുദ്ധമായ വിഷയങ്ങൾ അതിലുണ്ടായിരുന്നുവെന്നത് ഏതായാലും പുതിയ സൗകര്യങ്ങൾക്ക് മുന്നിൽ കുമ്പിട്ട് നിൽക്കുന്ന സംഘടനാ സെക്രട്ടറി ഈ പുസ്തകത്തിൽ ഏറ്റു പറഞ്ഞിട്ടില്ല. എന്നാൽ, അതിലെ ഏറ്റവും വിവാദമായിരുന്ന പതിനഞ്ചാം പേജിലെ പരാമർശം വരികൾക്കിടയിലൂടെ ശരിവെക്കുന്നുണ്ട് . ‘കൗൺസിൽ യോഗത്തിലെ ചില ഇടപെടലുകളെ സംബന്ധിച്ചും‘ കൂടിയാണ് പുസ്തമിറക്കിയതെന്ന അസ്ഗറലിയുടെ വരികളിൽ ആ സൂചനയാണ് നൽകുന്നത്. 

‘നീല പുസ്തകത്തിലെ  പതിനഞ്ചാം പേജ് ഒഴിവാക്കി അത് പുന:പ്രസിദ്ധീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ‘ ഹുസൈന്‍ മടവൂര്‍ പറഞ്ഞതായി ആരോപകര്‍ പിളര്‍പ്പിന്റെ സമയത്തുതന്നെ നാടുനീളെ പ്രചരപിപ്പിച്ചിരുന്നുവല്ലോ. മാത്രമല്ല, അക്കാലത്ത് അദ്ദേഹം എഴുതിയത് ഇപ്രകാരമാണ് :
“തീരുമാനം  ഞങ്ങള്‍ക്കെതിരില്‍ വ്യാഖ്യാനിക്കാനാണ് അവരുടെ പ്രബന്ധവും കൂട്ടി അത് (മിനുട്‌സ്) വിതരണം ചെയ്തത്. സംഘടനാനേതൃത്വം കഠിനാധ്വാനത്തിലൂടെ എത്തിച്ചേര്‍ന്ന ഐക്യത്തിന്റെ ഫോര്‍മുല അതോടെ തകര്‍ന്ന് പോയി. ഇതാണ് ആ തീരുമാനം നടപ്പിലാക്കാതെ പോയതിനുള്ള ഒന്നാമത്തെ കാരണം. ഇതിനിടയില്‍ രണ്ട് പ്രബന്ധങ്ങളിലെയും പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടള്ള ‘സലഫി പബ്ലിക്കേഷ‘ന്റെ ഒരു പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടു. 15-ാം പേജില്‍, കെ.എന്‍.എം. തെരെഞ്ഞെടുപ്പ് യോഗം നടക്കുമ്പോള്‍ കുഴപ്പുമുണ്ടാക്കാനായി എറണാകുളത്തുനിന്നെത്തിയ ഗുണ്ടകള്‍ ചെയ്തുകൂട്ടിയ പ്രവര്‍ത്തനങ്ങളും അതുമൂലം പ്രസ്ഥാനത്തിന്റെ നേതൃരംഗത്തുളളവര്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രയാസങ്ങളും വിവരിച്ചത് നേതാക്കളെ വിഷമിപ്പിച്ചു“ (ആദര്‍ശവ്യതിയാനം ഒരു പുകമറ. പേജ് - 43). 15ാം പേജിന്റെ നിജാവസ്ഥ ഇതിലും വ്യക്തമാക്കുന്നു.

2002ൽ കെ.എന്‍.എമ്മിന്റെ ഷോക്കോസ് നോട്ടീസിന് ഐ.എസ്.എം നല്‍കിയ മറുപടിയില്‍ ‘കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മരവിച്ച സാഹചര്യത്തില്‍ ചിലര്‍ 180 പേജുള്ള പുസ്തകം ഇറക്കിയെന്നും ഇതിന് ഐ.എസ്.എം മായി യാതൊരു ബന്ധവുമില്ലെന്നും അത്തരം ഒരു പുസ്തകം അച്ചടിക്കാന്‍ ഐ.എസ്.എം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു‘മാണ് വിശദീകരിച്ചിട്ടുള്ളത്. അപ്പോൾ പിന്നെ സംഘടനാ പിളർപ്പിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച ആ പുസ്തകത്തിന്റെ പിറവിക്ക് പിന്നിൽ ആരായിരുന്നു. ദീർഘനാളത്തെ ആ ചോദ്യത്തിന് 2006ൽ ലഭിച്ച ഉത്തരവുമായി നടത്തിയ ആഘോഷാരവങ്ങളെ കുറിച്ചാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ചത്.
2005ൽ കോട്ടക്കൽ നടന്ന ഉത്തര കേരള മുജാഹിദ് സമ്മേളന റിവ്യൂവിൽ അസ്ഗറലി എഴുതിയ ലേഖനത്തിലെ, പ്രസ്തുത ബുക്ക് സംബന്ധിച്ച പരാമർശം ഇങ്ങിനെ വായിക്കാം:
 "ഇരു വിഭാഗത്തിന്റെയും പ്രബന്ധങ്ങൾ ക്രോഡീകരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ ചർച്ചയിൽ പങ്കെടുത്ത ഞങ്ങളോട് ചിലർ സമ്മതം ചോദിച്ചിരുന്നു.  അതിന് തടസ്സം ഇല്ലെന്ന് മനസ്സിലായപ്പോൾ സമ്മതവും നല്കി. എന്നാൽ ഇത് പുറത്ത് വന്നപ്പോൾ ഗ്രന്ഥത്തിലെ ചില പരാമർശങ്ങൾ അതിരുകടന്നതായി ശ്രദ്ധയിൽപെട്ടു. ഇത് ഞങ്ങൾ ചൂണ്ടിക്കാണിക്കുകയും തിരുത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അപ്പോഴേക്കും പുസ്തകം വിതരണം തുടങ്ങിക്കഴിഞ്ഞിരുന്നു. പലരും ഒഴിഞ്ഞുമാറി ഉത്തരവാദിത്തത്തിൽ നിന്ന് അകലുകയും ചെയ്തു. അതുകൊണ്ട് തന്നെ ഉദ്ദേശിച്ച ഫലം പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണം കൊണ്ട് ഉണ്ടാക്കാനായില്ല. ഇതാണ് നീല പുസ്തകത്തിന്റെ വസ്തുകൾ. ഈ പുസ്തകം പ്രസിദ്ധീകരിച്ച സലഫി പ്രസാധകരെ കുറിച്ചും  ഗന്ഥരൂപത്തിൽ തയ്യാറാക്കിയവരെക്കുറിച്ചും അവ്യക്തത പിന്നെയും നിലനിന്നു. അത് മാന്യമായ നടപടിയല്ലെന്ന് ഞങ്ങൾക്ക്  തോന്നുകയും ഒരു പരിഹാരം എന്ന നിലക്ക്  പ്രബന്ധം തയാറാക്കുന്നതിൽ  മൂഖ്യ പങ്കുവഹിച്ച എം ഐ മുഹമ്മദലി സുല്ലമിയോട് ഇത് സംബന്ധമായി ഒരു പുസ്തകം തയ്യാറാക്കാൻ നിർദേശിക്കുകയും ചെയ്തു. ഈ പുസ്തകത്തിൽ പ്രസാധകരുടെ പേരും ഗ്രന്ഥകർത്താവിന്റെ പേരും ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു. എം ഐ മുഹമ്മദലി സുല്ലമി പേരു വെച്ച് തന്നെ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ നീല പുസ്തകം അപ്രസക്തമായി.
ഐ എസ് എമ്മിനെ വകവരുത്താൻ നീല പുസ്തകം കരുവാക്കാമെന്ന് ചിലർക്കു തോന്നി. കാരണം ഞങ്ങൾ കൂടി നീലപുസ്തകത്തെ കൈയൊഴിഞ്ഞതാണല്ലോ. അവസരം മുതലെടുക്കാൻ കെ എൻ എം പ്രവർത്തകസമിതിയിൽ ചിലർ പ്രശ്നം ചർച്ചക്കിട്ടു. ചിലരിൽ നിന്ന് മുൻകൂട്ടി പരാതി എഴുതിവാങ്ങുകയും ചെയ്തിരുന്നു. കെ എൻ എം ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണം ഏകപക്ഷീയമായി നടത്തി ഐ എസ് എമ്മിന് എതിരിൽ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തു. സാമാന്യമര്യാദക്ക് വില കല്പ്പിക്കുന്നവർ കെ എൻ എമ്മിൽ ഉണ്ടായിരുന്നെങ്കിൽ അന്വേഷണ സമിതിയിൽ ഒരാളെയെങ്കിലും ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഉള്ളവരെ ഉൾപ്പെടുത്തുമായിരുന്നു. പക്ഷെ, അതിന് അവർ സന്മനസ്സ് കാണിച്ചില്ല. ഒരു വിഭാഗത്തോട് വൈരാഗ്യമുള്ള ആളുകൾ, മുമ്പേ തീരുമാനിച്ച കാര്യം, അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ട് എന്ന പേരിൽ എഴുതിത്തയ്യാറാക്കുകയായിരുന്നു. പ്രസ്ഥാന രംഗത്ത് ഗ്രൂപ്പ് പ്രവർത്തനം ശക്തമായി തുടങ്ങിയ പാരമൗണ്ട് യോഗം മുതൽക്ക് ഗ്രൂപ്പ് യോഗങ്ങൾ, കാസറ്റുകൾ, ലഘുലേഖകൾ, നോട്ടീസുകൾ എന്നിവ വിലാസം വെച്ചും അല്ലാതെയും ഇറങ്ങിയി രുന്നു.പ്രശ്നം അവസാനിക്കുമെങ്കിൽ ഇരുവിഭാഗവും പ്രസിദ്ധീകരിച്ചതും ഇരുവിഭാഗത്തിനുവേണ്ടി പ്രസിദ്ധീകരിച്ചതുമായ എല്ലാ പ്രസിദ്ധീകരണങ്ങളിലെയും വിഷയങ്ങൾ അന്വേഷണവിധേയമാക്കണം. അല്ലെങ്കിൽ എല്ലാം തള്ളിക്കളഞ്ഞ് തെറ്റ് തിരുത്തണം. ഇക്കാര്യങ്ങൾ ഞങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ ആവശ്യപ്പെട്ടെങ്കിലും രണ്ടിനും മറുവിഭാഗം തയ്യാറായില്ല. അവരുടെ ഏകപക്ഷീയ വിജയം മാത്രം അവർ കൊതിച്ചു. അത് കാരണം സംഘടന രണ്ടാവുകയും ചെയ്തു"(പേജ്: 140,141)
അതെ നീലബുക്കിന്റെ പിറവിക്ക് പിന്നിലും പിന്നീടത് ചുവപ്പ് പുസ്തകമായി രൂപാന്തരം പ്രാപിച്ചതിനു പിന്നിലും ആരായിരുന്നെന്ന് മനസ്സിലായെന്ന് 2006ൽ ഊറ്റം കൊണ്ട് നടന്ന പാവങ്ങളിപ്പോൾ ആ വ്യക്തി പ്രസ്തുത വിഷയത്തിലുൾപ്പെടെ നടത്തിയ കരണം മറിച്ചിലുകളുടെ പുസ്തകക്കെട്ടുകൾ തലയിലും കക്ഷത്തിലുമേറ്റി നടക്കേണ്ട ഗതികേടിലെത്തിയത് ചിരിക്ക് വക നൽകുന്നുവെന്ന് പറയാതെ വയ്യ. കൗൺസിൽ യോഗത്തിലെ ചില ഇടപെടലുളെന്ന നിലക്കായിരുന്നു അതിന്റെ വിവാദമായ പതിനഞ്ചാം പേജിൽ ചില വിഷയങ്ങൾ പരാമർശിച്ചിരുന്നത്. അത് പോലും ഇങ്ങേര് ശരിവെക്കുന്നതാണീ കൊണ്ടുനടന്ന് പ്രചരിപ്പിക്കുന്നത് ഈ സാധുക്കൾ. ഗൾഫ് സലഫിസത്തെ കുറിച്ച് മലയാളത്തിലെഴുതിയത് മഹാപാപമായെന്ന് ആക്ഷേപിച്ച് തങ്ങൾ ‘അമ്മായി സുല്ലമി‘യെന്ന് പരിഹസിച്ചിരുന്ന പണ്ഡിതൻ ചുവപ്പ് പുസ്തകത്തിന്റെ കർത്താവായതെങ്ങിനെയെന്ന് സി ഡി ടവറിന്റെ നിയന്ത്രണക്കസേരയിൽ പുതുതായി പ്രതിഷ്ഠിക്കപ്പെട്ടയാൾ പറയുന്നത് വിശ്വസിക്കണോ അതോ താൻ ഫദലുല്ലാ അൻവാരിയുടെ പേരിൽ കൂടോത്ര പുസ്തകമെഴുതിയ പോലെ തന്നെക്കൊണ്ട് ഒപ്പ് വെപ്പിച്ച് ചുവപ്പ് പുസ്തകമിറക്കിയതാണെന്ന എം ഐയുടെ വിലാപം വിശ്വസിക്കണോ എന്ന അങ്കലാപ്പുള്ളവരുമില്ലാതില്ല. ഏതായാലുമിപ്പോൾ ഗൾഫ് സലഫിസമില്ല, ജോൽസ്യ പുസ്തകമില്ല, കെ പിയുടെ കത്തില്ല, 93ലെ യോഗമില്ല....എന്തിന് തറാവീഹും ഖുനൂത്തും മാരിക്കും സുറൂറിസവും ഇഖ്‌വാനിസവും റബ്ബാനും ശൈഖ് സാലിമും അമേരിക്കയും ബദ്രാനും എല്ലാം ചിലരൊക്കെ മറക്കാൻ ശ്രമിക്കുന്ന പഴങ്കഥകളായി മാറി. 
MA Cmd



4

സിഹ്ർ കരാർ ലംഘനം

ശബാബോ അൽമനാറോ വിചിന്തനമോ?


 മുജാഹിദ് ഐക്യക്കരാറിലെ(?) സിഹ്‌റ് സംബന്ധമായ ധാരണ ആദ്യമായി ലംഘിച്ചതാരാണ്? ഈ വിഷയത്തിൽ  ഇപ്പോൾ  ചർച്ചകൾ കൊഴുക്കുകയാണല്ലോ. എന്താണ് വസ്തുത? എന്താണീ കരാർ? എ അസ്ഗറലിയുടെ നേതൃത്വത്തിലിറങ്ങിയ പുസ്തകത്തിൽ എന്തു പറയുന്നു? നമുക്ക് നോക്കാം:

സിഹ്‌ർ വിഷയത്തിലെ കരാർ

‘നിങ്ങൾ ഭിന്നിക്കരുതേ‘ എന്ന പുസ്തകത്തിൽ കരാർ എന്ന നിലക്ക് രേഖപ്പെടുത്തുന്നത് ഇങ്ങിനെ: “ജിന്ന്, സിഹ്റ് വിഷയങ്ങളിൽ മുജാഹിദ് പ്രസ്ഥാനം നേരത്തെ ചർച്ചകൾ നടത്തുകയും നിലപാട് സ്വീകരിക്കുകയും ചെയ്തതാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളും ഉണ്ടായിരുന്നു. വ്യക്തമായ തെളിവ് (നസ്സ്വ്) ഇല്ലാത്ത ഗവേഷണാത്മകമായ (ഇജ്തിഹാദ്) വിഷയങ്ങളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും പ്രബോധന പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും സാധാരണക്കാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമായ അഭിപ്രായങ്ങളും വീക്ഷണങ്ങളും എഴുതിയും പ്രസംഗിച്ചും പ്രചരിപ്പിക്കാൻ പാടുള്ളതല്ല.“(പേജ്: 36).
എന്തായിരുന്നു ജിന്ന് സിഹ്‌ർ വിഷയങ്ങളിൽ ‘മുജാഹിദ് പ്രസ്ഥാനം നേരത്തെ സ്വീകരിച്ച് വെച്ച‘ നിലപാട്? അതൊന്ന് കൃത്യമായി ഇവിടെ രേഖപ്പെടുത്തിയിരുന്നെങ്കിൽ ഒരു പക്ഷെ എല്ലാം നല്ല നിലയിലേക്ക് വഴിതിരിഞ്ഞേനെ. പക്ഷെ, ഈ ചോദ്യത്തിന്റെ ഉത്തരവും അന്ന് രണ്ട് ഭാഗത്തെ ‘ശിൽപ്പി‘കളുടെയും മനസ്സിൽ രണ്ടായിരുന്നല്ലോ. പിന്നീട്, വ്യാഖ്യാനങ്ങളുമായി രംഗം വഷളാക്കാൻ അവസരമുണ്ടാക്കിക്കൊണ്ട് ഈ നിർണ്ണായക വരികളിൽ ഒരവ്യക്തത ബാക്കിവെച്ചത് ആർക്ക് വേണ്ടിയായിരുന്നെന്ന് അറിയേണ്ടതുണ്ട്. ഇതൊരു കെണിയൊരുക്കലായിരുന്നെന്ന് മനസ്സിലാക്കാൻ അധികം വിവരമൊന്നും വേണ്ടല്ലോ. പണ്ട് കെ ജെ യു ചർച്ചയിൽ സദുദ്ദേശത്തോടെ ഒപ്പ് വെച്ച തീരുമാനങ്ങൾ പിന്നീട് ഏകപക്ഷീയമായി നാടൊട്ടുക്കും വിശദീകരിച്ചും വ്യാഖ്യാനിച്ചും വിശ്വാസവഞ്ചന നടത്തിയ അനുഭവമുള്ളവരുമായി എന്തെങ്കിലുമൊക്കെ ഒപ്പ് വെച്ച് തീരുമാനിക്കുമ്പോൾ അതിൽ കൃത്യമായ വ്യക്തതയുണ്ടാവണമെന്ന് പോലും അറിയാത്തവരായിരുന്നില്ലല്ലോ അസ്ഗറലിയും ഒപ്പമുണ്ടായിരുന്നവരും.
“സിഹ്‌ർ സംബന്ധിച്ച വിഷയത്തിൽ വ്യത്യസ്ത വീക്ഷണം പ്രവർത്തകർക്കാവാമെങ്കിലും അത് എഴുതിയും പ്രസംഗിച്ചും പ്രബോധനം ചെയ്യാൻ പാടില്ലെന്ന്“ കരാറിൽ വ്യവസ്ഥയുണ്ടായിരുന്നെന്ന് അതേ പുസ്തകത്തിൽ അസ്ഗറലി പറയുന്നു.(പേജ്:51).ഇതിന്റെ ഏതാനും പേജുകൾക്ക് മുൻപ് അദ്ദേഹം തന്നെ എഴുതിയ കരാറിന്റെ ഭാഗത്ത് അങ്ങിനെയൊരു പരാമർശം കാണുന്നുമില്ല. എഴുതിയും പ്രസംഗിച്ചും പ്രചരിപ്പിക്കാൻപാടില്ലെന്ന് കരാറിലെഴുതിവെച്ചത് നസ്സ്വില്ലാത്ത ഇജ്തിഹാദീ വിഷയങ്ങളാണ്. സിഹ്‌ർ ആ കൂട്ടത്തിൽ വരുമെന്ന് ഇരുകൂട്ടരിലും ആർക്കാണ് വാദമുള്ളത്.
എന്നാലും സിഹ്‌റിനെ കുറിച്ചും പുറത്ത് ചർച്ചയാക്കരുതെന്ന് വാമൊഴിയായി വ്യവസ്ഥ വെച്ചിരുന്നെന്ന് ആരൊക്കെയോ പറയുന്നു. അങ്ങിനെയെങ്കിൽ ആരാണത് ലംഘിച്ചത്? ശബാബോ അൽമനാറോ വിചിന്തനമോ സർക്കുലറോ?

സിഹ്‌ർ-കരാർ ലംഘിച്ചത് ശബാബോ?

അസ്ഗറലി എഴുതുന്നു: “ശബാബ് വാരികയിലെ ഡിസ. 23 ലക്കത്തിൽ അബ്ദുസ്സലാം സുല്ലമി എഴുതി വരുന്ന ഒരു പംക്തിയിൽ സിഹ്‌ർ സംബന്ധിച്ച് വന്ന ഒരു പരാമർശം കരാർ ലംഘനമായി ചിലർ വ്യാഖ്യാനിച്ചു. ആ ലേഖനത്തിലെ പരാമർശത്തിൽ ഒരു തെറ്റുമില്ല. എന്നാൽ  സിഹ്‌ർ സംബന്ധിച്ച വ്യത്യസ്ത നിലപാട്  എഴുതിയും പ്രസംഗിച്ചും പ്രചരിപ്പിക്കാൻ പാടില്ലെന്ന  വ്യവസ്ഥ ഇത് മുഖേന ലംഘിക്കപ്പെട്ടു എന്ന് ഒരു വിഭാഗത്തിന് ആരോപിക്കാൻ ഇത് അവസരം നൽകി.“ (അതേ പുസ്തകം, പേജ്: 51). എന്താണ് വസ്തുത? നമുക്ക് പരിശോധിക്കാം. “മദീനയിലുള്ള ഒരു ജൂതന്‍ സിഹ്‌റ് ചെയ്‌തോ മാധ്യമം ഇല്ലാതെ മറ്റു നിലക്കോ നബിയെ ഉപദ്രവിക്കുമെന്ന് ഭയപ്പെടല്‍ ശിര്‍ക്കാണ്.“ എന്നായിരുന്നു 2016 ഡിസംബർ 23ലെ ശബാബിൽ വന്ന ആ പരാമർശം. എന്നാൽ, “ആ ലേഖനത്തിലെ പരാമർശത്തിൽ ഒരു തെറ്റുമില്ല“ എന്നും അസ്ഗറലി തന്റെ പുസ്തകത്തിൽ(പേജ്:51) പറയുന്നു. പിന്നെ എന്താണ് പ്രശ്നം? ഇത് തെറ്റാണെന്ന് പറയുന്നവരോട് ഇതിൽ തെറ്റില്ല എന്ന് വിശദീകരിച്ച് കൊടുക്കുകയല്ലേ നേതാക്കൾ ചെയ്യേണ്ടിയിരുന്നത്. പകരം, സിഹ്ർ സംബന്ധിച്ച കരാർ ഇരു പക്ഷവും ലംഘിച്ചിട്ടുണ്ടെങ്കിലും ശബാബാണ് ആദ്യം ലംഘിച്ചതെന്ന് സൂചിപ്പിച്ച് കൊണ്ട് ആരോപകർക്കൊപ്പം നിൽക്കുകയാണ് അസ്ഗറലിയും കൂട്ടരും ഈ പുസ്തകത്തിൽ പോലും(പേജ്: 56).

ശബാബിന് തെറ്റ് പറ്റിയോ?

‘മനുഷ്യ കഴിവിന്റെ പരിധി എത്ര‘ എന്ന വിഷയത്തിലായിരുന്നു ശബാബിലെ അബ്ദുസ്സലാം സുല്ലമിയുടെ ലേഖനം. സിഹ്‌റിനെ കുറിച്ചായിരുന്നില്ല. സ്വാഭാവികമായും സാന്ദർഭികമായ ഒരു പരാമർശമാണ് പ്രസ്തുത വരി. ആ ലേഖനം തയ്യാറാക്കുമ്പോഴൊ അത് ടൈപ്പ് ചെയ്യുമ്പോഴോ ആ ശബാബ് പ്രസ്സിലേക്കയക്കുമ്പോഴോ അത് അച്ചടിക്കുമ്പോഴോ പുറത്തിറങ്ങുമ്പോഴോ ഐക്യം ഔദ്യോഗികമായി നിലവിൽ വന്നിട്ടില്ല. വർഷങ്ങളായി ഓരോ ശബാബും അതിൽ രേഖപ്പെടുത്തിയിട്ടുള്ള തിയതിക്ക്(വെള്ളിയാഴ്ച) തൊട്ട് മുൻപുള്ള ബുധനാഴ്ചകളിൽ തന്നെ മിക്ക ഏജന്റുമാരുടെയും കൈകളിലെത്താറുണ്ട്. അതായത് ചൊവ്വാഴ്ചയെങ്കിലും ശബാബ് മർക്കസുദ്ദ‌അവയിൽ വിതരണത്തിനു തയ്യാറാവാറുണ്ട്. മറ്റൊരർത്ഥത്തിൽ, 2016 ഡിസംബർ 20ന് കോഴിക്കോട്ട് ഐക്യ സമ്മേളനം അരങ്ങേറുമ്പോൾ തന്നെ ഡിസംബർ 23ന്റെ ശബാബ് വിതരണ സജ്ജമായിരുന്നു.
ഐക്യപ്രഖ്യാപനത്തിന്റെ മുൻപ് സംഭവിച്ച ഒരു കാര്യം ഐക്യക്കരാറിന്റെ ലംഘനമാണെന്ന് പറയുന്നതും ആ പേരിൽ ഐക്യം തകരും വിധം രംഗം വഷളാക്കുന്നതും ആ കുളം കലക്കലിന് ഐക്യ ശിൽപ്പികൾ തന്നെ നേതൃത്വം നൽകുന്നതുമൊക്കെ എത്രമാത്രം വിഡ്ഡിത്തമാണ്.

ആരോപകരുടെ ന്യായീകരണങ്ങൾ

ഡിസംബർ 23ന്റെ ശബാബ് ഉയർത്തിക്കാണിച്ച് കരാർ ലംഘനം എന്ന് അലമുറയിടുന്നവർ, ഐക്യം നിലവിൽ വരുന്നതിന് മുൻപ് ആ ശബബ് ഇറങ്ങിയിട്ടുണ്ടെന്ന വിശദീകരണത്തെ മറികടക്കാൻ ഉന്നയിക്കുന്ന ചില ന്യായീകരണങ്ങളുണ്ട്.
1. ഐക്യം പ്രഖ്യാപിക്കുന്നതിനു ശേഷമുള്ള തിയതിയിലേക്ക് തയ്യാറാക്കുന്ന ലക്കത്തിൽ ഇത്തരമൊരു പരാമർശം വരാൻ പാടില്ലെന്ന് മുൻകൂട്ടി ശ്രദ്ധിക്കണമായിരുന്നു.
2. ഈ ശബാബ് അണിയറയിൽ ഒരുങ്ങുമ്പോൾ തന്നെ ഐക്യത്തെ കുറിച്ചും അണിയറയിൽ ധാരണയായിരുന്നു. കരാർ ഒപ്പിട്ടിരുന്നു.
3. ഡിസംബർ 20നു ഐക്യ സമ്മേളനം നടന്നതിനു ശേഷമാണ് ആ ലക്കം പ്രധാനമായും വിതരണം ചെയ്യപ്പെട്ടത് എന്നത് ഐക്യത്തെ പരുക്കേൽപ്പിക്കുന്നതായിരുന്നു.
4. പൊതുജനത്തിനറിയില്ലെങ്കിലും ശബാബിന്റെ ഉത്തരവാദപ്പെട്ടവർക്ക് ഐക്യചർച്ചയെ കുറിച്ച ധാരണയുണ്ടാവുമെന്ന നിലക്ക് ഈ പരാമർശം അറിയാതെ കടന്നുകൂടിയതാവാൻ തരമില്ല.
ഇത്രയുമാണ് ശബാബിനെ പ്രതിക്കൂട്ടിൽ നിർത്താൻ നിരത്തുന്ന കുറ്റപത്രം. ഇതിൽ കഴമ്പുണ്ടെന്ന് വാദത്തിന് സമ്മതിക്കുകയാണെങ്കിൽ പോലും, ആദ്യം കരാർ ലംഘിച്ചതിന്റെ ഉത്തരവാദിത്തം അൽമ‌നാറിനായി മാറുന്നതാണ് നമുക്ക് കാണാനാവുക. നമുക്ക് നോക്കാം.

ചക്കിനു വെച്ചത്....

മുജാഹിദ് ഐക്യം നടന്ന അതേ ഡിസംബർ മാസത്തിലെ അൽമനാർ മാസികയിൽ ഒരു ലേഖനത്തിൽ, ‘മാരണ പ്രവൃത്തി, ലക്ഷണം നോക്കൽ, പ്രശ്നം വെക്കൽ‘ എന്ന  ഉപശീര്‍ഷകത്തിനു താഴെ ഇപ്രകാരം എഴുതുന്നു: “മാരണ പ്രവൃത്തികൾക്ക് ‘സിഹ്ർ‘ എന്നാണ് അറബി. കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത നിഗൂഡമായ ചില കാര്യങ്ങളാൽ സംഭവിക്കുന്നതായതിനാലാണ് സിഹ്‌ർ എന്ന് പറയുന്നത്. സിഹ്‌റിനു പ്രതിഫലമുണ്ടാകും“(പേജ്: 50). ഐക്യത്തിന്റെ തിരുമുറ്റത്തെത്തി നിൽക്കുന്ന വേളയിൽ അകൽച്ചകൾ കുറക്കാനുള്ള സാധ്യതകളാരായുന്ന വേളയിൽ എന്തിനായിരുന്നു ഇങ്ങിനെയൊരു പരാമർശം നമ്മുടെ മുഖപത്രത്തിൽ എഴുതിച്ചേർത്തത്. ശബാബിൽ മറ്റൊരു വിഷയം പറയുന്നതിനിടക്ക് ഉദ്ധരിച്ച സാന്ദർഭികമായ ഒരു പരാമർശമാണ് ഇക്കൂട്ടർ വിവാദമാക്കിയതെന്ന് പറഞ്ഞല്ലോ. അതിലാവട്ടെ ഒരു തെറ്റുമില്ലെന്ന് അസ്ഗറലിയും ആണയിടുന്നു. എന്നാൽ അൽമനാറിലെ ഈ പരാമർശം അങ്ങിനെയല്ല. നേർക്ക് നേർ, ഒരു ശീർഷകം തന്നെ നൽകി സിഹ്‌റിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നു. അതും ഒരു വിഭാഗം തെറ്റാണെന്ന് ശക്തമായി വിശ്വസിക്കുന്ന ഒരു കാര്യത്തെ ശരിയാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച് കൊണ്ട് എഴുതിയിരിക്കുന്നു. ഇത് മനപ്പൂർവ്വം ഐക്യത്തിനു തുരങ്കം വെക്കാനുള്ള ഗൂഢ ശ്രമമായിരുന്നുവെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല.

ശബാബിനെ പ്രതിക്കൂട്ടിൽ നിർത്താൻ ഉന്നയിച്ച ന്യായവാദങ്ങളുടെ വെളിച്ചത്തിൽ നമുക്കീ ഉദ്ധരണിയൊന്ന് വിലയിരുത്താം.    

1. ഐക്യം പ്രഖ്യാപിക്കുന്നതിനു ശേഷമുള്ള തിയതിയിലേക്ക് തയ്യാറാക്കുന്ന ലക്കത്തിൽ ഇത്തരമൊരു പരാമർശം വരാൻ പാടില്ലെന്ന് മുൻകൂട്ടി ശ്രദ്ധിക്കണമായിരുന്നു എന്ന ന്യായം അൽമനാറിനും ബാധകമായിരുന്നു.
2. പ്രസ്തുത ലക്കം അണിയറയിൽ ഒരുങ്ങുന്നതിനു മുൻപ് തന്നെ ഐക്യത്തെ കുറിച്ചും അണിയറയിൽ ധാരണയായിരുന്നു. കരാർ ഒപ്പിട്ടിരുന്നു.ശബാബിനെ പ്രതിസ്ഥാനത്താക്കാൻ നടത്തിയ ഈ ആരോപണത്തിൽ യഥാർത്ഥത്തിൽ കുരുങ്ങുന്നത് അൽമനാറാണ്. “26.10.2016ലെ ചർച്ചയിലാണ് സിഹ്‌ർ വിഷയത്തിൽ യോജിച്ച തീരുമാനം ഉണ്ടായത്“ എന്ന് അസ്ഗറലി പുസ്തകത്തിൽ (പേജ്: 36) വ്യക്തമാക്കുന്നുണ്ട്. അതായത് നവമ്പർ ലക്കം അൽമനാർ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുമ്പോഴാണ് ഐക്യക്കരാറിന്റെ ഭാഗമായി സിഹ്‌ർ സംബന്ധമായ ധാരണയുണ്ടാവുന്നത്. അതിനു ശേഷം ഒരു മാസം പിന്നിട്ടതിനു ശേഷമാണ് പരാ‌മൃഷ്ട വരികളുള്ള ഡിസംബർ ലക്കം അൽമനാർ ഇറങ്ങുന്നത്. അതായത്, സിഹ്‌ർ സംബന്ധമായ കരാർ ഉണ്ടായതിനു ശേഷമാണ് അൽമനാർ മാസിക തയ്യാറാക്കുന്നതും പുറത്തിറങ്ങുന്നതും.
3. ഡിസംബർ 20നു ഐക്യ സമ്മേളനം നടന്നതിനു ശേഷമാണ് ഡിസംബർ 23ന്റെ ശബാബ് പ്രധാനമായും വിതരണം ചെയ്യപ്പെട്ടത് എന്നത് ശബാബിനെതിരിൽ ആയുധമാക്കുമ്പോൾ അതേ മാനദണ്ഡത്തിൽ നമുക്ക് അൽമനാറിനെയും വിലയിരുത്താം.  ഒക്ടോബർ 26ന് സിഹ്‌ർ സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ട്. ഡിസംബർ 5നു ഐക്യം ഔദ്യോഗികമായി സംഘടനാ ബോഡിയിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഡിസംബർ ലക്കം അൽമനാറാവട്ടെ ഡിസംബർ 5നു ശേഷമാണല്ലോ പുറത്തിറങ്ങുന്നത്.
4. പൊതുജനത്തിനറിയില്ലെങ്കിലും ശബാബിന്റെ ഉത്തരവാദപ്പെട്ടവർക്ക് ഐക്യചർച്ചയെ കുറിച്ച ധാരണയുണ്ടാവുമെന്ന നിലക്ക് ഈ പരാമർശം അറിയാതെ കടന്നുകൂടിയതാവാൻ തരമില്ല എന്ന ആരോപണവും അതിനു മുൻപേ അൽമനാറിനാണ് ബാധകമാവുക. ഒക്ടോബർ 26ന്റെ തീരുമാനം അൽമനാറിന്റെ ഉത്തരവാദപ്പെട്ടവർക്ക് അറിയാമായിരുന്നില്ലേ.
മാത്രമല്ല, ഡിസംബർ ലക്കം അൽമനാറിൽ വിവാദ പരാമർശം ഒരു അക്ഷരത്തെറ്റോടെയാണ് പ്രസിദ്ധീകരിച്ച് വന്നത്.  ‘സിഹ്‌റിനു പ്രതിഫലനമുണ്ടാകും‘ എന്നത് ‘ സിഹ്‌റിനു പ്രതിഫലമുണ്ടാകും‘ എന്നാണ് വന്നത്. ഇത്   2017 ജനുവരി ലക്കത്തിൽ, പ്രതിഫലനമുണ്ടാവുമെന്ന് തിരുത്തി വായിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് പത്രാധിപർ തന്നെ തിരുത്ത് നൽകി.(പേജ്:43). ഡിസംബർ ലക്കത്തിൽ വന്നത് യാദൃശ്ചികമോ അബദ്ധമോ ആയിരുന്നെങ്കിൽ ഇങ്ങിനെയൊരു തിരുത്ത് ജനുവരി ലക്കത്തിൽ വരില്ലായിരുന്നു. സിഹ്‌ർ വിഷയത്തിലെ ധാരണ ലംഘിച്ച് ഐക്യത്തിനു തുരങ്കം വെക്കാനുള്ള ശ്രമം ആദ്യമായി ഉണ്ടായത് അൽമനാറിൽ നിന്നാണെന്ന് വ്യക്തമാവാൻ ഇതിലപ്പുറം മറ്റെന്ത് തെളിവ് വേണം? ഇവകൊണ്ടൊക്കെ കണക്ക് കൂട്ടിയ അത്രക്ക് വലിയ പരുക്കൊന്നും സംഭവിക്കുന്നില്ല എന്ന് വന്നപ്പോഴാണ് വിചിന്തനത്തിൽ വിവാദ വിശദീകരണ ലേഖനം വന്നത്. ശബാബിലെയും അൽമനാറിലെയും തുടർപംക്തിയിൽ വന്ന ഓരോ പരാമർശത്തേക്കാൾ മാരകമായിരുന്നു അത്. ഐക്യത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ട് ശിൽപ്പികളും അത് പൊളിക്കാൻ നടത്തിയ ഔദ്യോഗിക ശ്രമം.
ചുരുക്കത്തിൽ ഏച്ചുകൂട്ടലിന്റെ മുഴച്ച്നിൽപ്പ് വികൃതമാക്കിയ ഐക്യത്തിനു മാരണത്തിന്റെ മാരക വിഷം പുരട്ടിയതും അതിന്റെ തകർച്ചക്ക് ആക്കം കൂട്ടിയതും ഐക്യ ശിൽപ്പികളെന്ന് ഊറ്റം കൊള്ളുന്നവർ തന്നെയാണ്.

ഒടുവിൽ

ദുർബ്ബലതകളും നിഗൂഡതകളും നിഴലിക്കുന്ന മുജാഹിദ് ഐക്യ ധാരണകളെ കുറിച്ച് കേട്ടമാത്രയിൽ തന്നെ സാധാരണക്കാരായ പ്രവർത്തകർക്ക് അതിൽ  വഞ്ചന മണത്തിരുന്നു. ആശങ്കകളും ആധികളുമായി അവർ നേതാക്കളെ ചോദ്യം ചെയ്തിരുന്നു. പക്ഷെ നിഷ്കളങ്കരായ പ്രവർത്തകർ നേതാക്കളുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ചു.
പിളർപ്പിന്റെ ഒന്നാം തിയതി തൊട്ടെ പുനരൈക്യം സ്വപ്നം കണ്ട് കഴിഞ്ഞവരാണ് മർക്കസുദ്ദ‌അവ പ്രവർത്തകർ. ‘ഞങ്ങളെ മുജാഹിദുകളായി അംഗീകരിച്ചാൽ തന്നെ ഐക്യം സാധ്യമാവു‘മെന്ന് പ്രസ്ഥാനത്തിന്റെ വേദികളിൽ നിന്ന് നിരവധി തവണ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ കാലക്രമത്തിൽ ആ പ്രഖ്യാപനത്തിന്റെ ഊക്ക്  കുറഞ്ഞ് വന്നിരുന്നുവെന്നത് നേര്. കാരണം മറ്റൊന്നുമായിരുന്നില്ല, പിളർപ്പിന്റെ മറവിൽ മൻഹജെന്ന പേരിൽ മറുപക്ഷത്ത് നടന്ന ഇറക്കുമതി യഥാർത്ഥത്തിൽ ഇസ്ലാഹി പ്രസ്ഥാനം നാളിതുവരെ പുലർത്തിപ്പോന്ന ആശയാദർശങ്ങളിൽ നിന്നുള്ള വ്യതിയാനങ്ങളിലേക്കുള്ള കുതിച്ചുപോക്കായിരുന്നു. അത്, പ്രമാണബദ്ധവും ത്യാഗോജ്ജ്വലവുമായ ഇസ്ലാഹി മുന്നേറ്റങ്ങളിലൂടെ  കേരളത്തിന്റെ മണ്ണിൽ ഖബറടക്കപ്പെട്ട വികലവിശ്വാസങ്ങളിലേക്കുള്ള തിരിച്ച് പോക്കായിരുന്നു.
പുനരാനയിക്കപ്പെട്ട വിശ്വാസാചാര ജീർണ്ണതകൾക്ക് സലഫീ വിലാസം ചാർത്തപ്പെടുകയും ആ ആദർശ അട്ടിമറി പ്രസ്ഥാനത്തിന്റെ യശസ്സിനു പരുക്കേൽപ്പിക്കുകയും ചെയ്ത, പിളർപ്പാനന്തര മുജാഹിദ് സെന്ററിന്റെ രണ്ടാം എപ്പിസോഡ് യഥാർത്ഥത്തിൽ മുജാഹിദ് ഐക്യം എന്ന സ്വപ്നത്തിനു മുന്നിൽ വലിയ വിലങ്ങുതടിയാവുകയായിരുന്നു.
ആദർശ തലത്തിൽ പോലും വ്യക്തമായ അന്തരമുണ്ടെന്ന് നാടുനീളെ ആരോപണപ്രത്യാരോപണങ്ങളുന്നയിച്ച് നേർക്ക് നേരെ പോരടിച്ച് കഴിയുകയും ഒന്നര പതിറ്റാണ്ട് കൊണ്ട് പിളർപ്പിന്റെ പരുക്കുകളെ അതിജീവിച്ച് സ്വന്തമായ അസ്തിത്വവും വ്യക്തിത്വവും ആർജ്ജിച്ചെടുത്ത രണ്ട് പ്രസ്ഥാനങ്ങളാണല്ലോ ഒന്നിക്കാൻ ആലോചിച്ചത്. അത്തരമൊരാലോചനക്ക് സ്വാഭാവികമായും നൽകേണ്ട ഗൗരവവും ജാഗ്രതയും നൽകാതിരുന്നതിനാലാണ് പിച്ചവെക്കും മുൻപേ ഐക്യം കൂപ്പുകുത്തിയത്. ഏതൊക്കെയോ കുതന്ത്രക്കാരുടെ ഗൂഢാലോചനയായിരുന്നു ഐക്യമെന്ന സംശയമുണർന്നത് അങ്ങിനെയാണ്. ശിൽപ്പികൾ തന്നെ സംഹാര വേഷം കെട്ടിയതോടെ സംശയം ന്യായമായും ബലപ്പെട്ടു.
വിയോജിപ്പുകളിലെ അടിസ്ഥാന വിഷയങ്ങളിൽ വ്യക്തമായ തീർപ്പുണ്ടാവാതെ പുണരാൻ തീരുമാനിച്ചത് തന്നെ ദുരൂഹമാണെന്ന പല പ്രവർത്തകരുടെയും ആരോപണത്തിൽ കഴമ്പുണ്ടെന്ന അവസ്ഥയുണ്ടായത് യാദൃശ്ചികമായിരുന്നില്ല. ഒരു പ്രസവമൊക്കെ കഴിയുമ്പോഴേക്കും പെണ്ണ് നന്നായിക്കോളുമെന്ന് കരുതി, അവളുടെ സ്വഭാവദൂഷ്യങ്ങൾ പരിഗണിക്കാതെയും പരിഹരിക്കാതെയും ആരും കല്യാണം കഴിക്കാൻ നിശ്ചയിക്കില്ലല്ലോ. പാകപ്പെട്ടതിനു ശേഷം ഒന്നാവാമെന്ന ന്യായമായ നിർദ്ദേശങ്ങളെ പുറം‌കാൽ കൊണ്ട് തട്ടി, ഒന്നായതിനു ശേഷം പാകപ്പെടുമെന്ന മനപ്പായസവുമായി  രണ്ട് വർഷം പാകപ്പെടാനുള്ള കാലയളവായി നിശ്ചയിച്ചവർ എന്തായിരുന്നു ലക്ഷ്യമാക്കിയത്. 2019ൽ ജിന്നിലും സിഹ്‌റിലും എന്ത് തരം പാകപ്പെടലാണ് നിങ്ങൾ മനസ്സിൽ കണക്ക് കൂട്ടിയതെന്ന് രണ്ട് ‘ശിൽപ്പി‘കളോടും ചോദിച്ചാൽ ഒരേ ഉത്തരമാവുമോ ഉണ്ടാവുക? ഒരേ ഉത്തരമായാലും വ്യത്യസ്ത ഉത്തരമായാലും അത് ശിൽപ്പികളുടെ കപടമുഖമാണ് തുറന്ന് കാണിക്കുക.

വെറുതെ അറിഞ്ഞ് വെക്കാൻ:

  2016 മാർച്ച് 24, ജൂൺ 4, ഒക്ടോബർ 26എന്നീ തിയതികളിലാണ് സിഹ്‌ർ വിഷയത്തിൽ ചർച്ച നടക്കുന്നത്.
സിഹ്‌ർ സംബന്ധിച്ച് ഇരു പക്ഷങ്ങൾക്കുമിടയിൽ വിരുദ്ധാഭിപ്രായങ്ങൾ നിലനിൽക്കുന്നു എന്ന് ബോധ്യമായതിന്റെ പേരിൽ ചർച്ച അവസാനിപ്പിക്കാൻ പോലും ഇടക്ക് ധാരണയായിരുന്നുവെന്ന് പ്രവർത്തകരറിയാത്ത സത്യമായിരുന്നു. അതും ഈ പുസ്തകത്തിൽ(Page 35) രേഖപ്പെടുത്തിയിട്ടുണ്ട്.

ജിന്ന് ബാധ- ആ മൂന്ന് ഖണ്ഡികകൾ വീണ്ടെടുക്കാൻ നട്ടെല്ലുണ്ടോ? । എം എ ചെമ്മാട്

 

          ഇപ്പോൾ സകല അന്ധവിശ്വാസ വിരുദ്ധ പോരാട്ടത്തിന്റെയും മൊത്തക്കുത്തക തലയിലേറ്റാൻ പഴയതൊക്കെ മറന്ന്വിയർപ്പൊഴുക്കുന്ന  സി ഡി ടവരുകാരും മുജാഹിദുകളിൽ ഹദീസ് നിഷേധമാരോപിക്കാൻ തക്കം നോക്കി നടക്കുന്നവരും മറുപടി പറയേണ്ട ഒരു ചോദ്യമാണിത്.
               1994 ആദ്യത്തിൽ അൽ-മനാർ മാസികയിൽ എം എം അക്ബറിന്റെ ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. ‘യേശു മഹാനായ പ്രവാചകൻ’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. കെ പി മുഹമ്മദ് മൌലവിയായിരുന്നു അന്ന് അൽ മനാറിന്റെ പത്രാധിപർ. അദ്ദേഹം പരിശോധിച്ച് പ്രസിദ്ധീകരിച്ച പ്രസ്തുത ലേഖനം പിന്നീട് കെ പിയുടെ തന്നെ താല്പര്യത്തിൽ കെ എൻ എം പ്രസിദ്ധീകരണ വിഭാഗംഅതൊരു പുസ്തകമാക്കി ഇറക്കി.
              അന്നൊന്നും ആരും അതിലെ ഏതെങ്കിലും വരികളിൽ അപാകതയോ വ്യതിയാനമോ കണ്ടിരുന്നില്ല. ഇസ്ലാഹി പ്രസ്ഥാനം പുലർത്തിപ്പോരുന്ന ആശയാദർശത്തിന് വിരുദ്ധമായവ അതിലെവിടെയും ആരും കണ്ടില്ല.
               എന്നാൽ ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾ, ഇസ്ലാഹി പ്രസ്ഥാനത്തിൽ പിളർപ്പിന്റെ ഇരുൾ വീഴ്ത്തി ഒരു പറ്റം കാപാലികർ അഴിഞ്ഞാടി. പിളർപ്പിന്റെ മുന്നോടിയായി, തങ്ങളുന്നം വെക്കുന്നവർക്ക് ആദർശവ്യതിയാനം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ഒരു ഇറക്കുമതി മൻഹജിനെയാണവർ അവതരിപ്പിച്ചത്.
       ആ ആദർശ അട്ടിമറി അപകടകരമാണെന്നും അവയോടൊപ്പം, കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനം പ്രമാണങ്ങളുടെ കരുത്തിൽ ത്യാഗോജ്ജ്വലമായി ഖബറടക്കിയ നിരവധി അന്ധവിശ്വാസങ്ങളും അതിന്റെ മറവിൽ പുനരാനയിക്കപ്പെടുമെന്ന് മുജാഹിദുകൾ അന്ന് ശക്തമായി മുന്നറിയിപ്പ് നൽകി. പക്ഷെ അന്ധമായ ഗ്രൂപ്പ് തിമിരത്തിൽ അതൊക്കെ അവഗണിക്കപ്പെട്ടു.
          മാന്യതയുടെയും നീതിയുടെയും സകല സീമകളും ലംഘിച്ച് അവർ ക്ഷുദ്രപ്രവർത്തനം തുടർന്നു. 2002ൽ പിളർപ്പെന്ന അവരുടെ സ്വപ്നം പൂവണിഞ്ഞു.
            
            പക്ഷെ, പിന്നീട് മാസങ്ങൾ പോലും കാത്തിരിക്കേണ്ടി വന്നില്ല, മുജാഹിദുകളുടെ മുന്നറിയിപ്പ് യാഥാർത്ഥ്യമാവാൻ തുടങ്ങി. ഇസ്ലാഹി പ്രസ്ഥാനം ഏതൊക്കെ വികല വിശ്വാസങ്ങൾക്കും ആചാര വൈകൃതങ്ങൾക്കുമൊക്കെ എതിരിലാണോ ഇക്കാലമത്രയും പോരാടിയത് അവയൊക്കെ  ഇറക്കുമതി മൻഹജിന്റെ ആനുകൂല്യത്തിൽ ആദർശപ്പട്ടികയിലേക്ക് ആനയിക്കാൻ പിളർപ്പന്മാർ നിർബന്ധിതരായി. കുത്സിത പ്രവർത്തനങ്ങളിൽ ഒന്നിച്ചുനിന്ന അവിശുദ്ധ മുന്നണിയിൽ പെട്ടവർ എന്ത് നെറികേട് ചെയ്യുമ്പോഴും പറയുമ്പോഴും ഒന്നും തള്ളിപ്പറയാൻ ബഹുമാന്യർ അശക്തരായിരുന്നു.  അവയൊക്കെ ഏറ്റെടുക്കാനും അവ വെള്ള പൂശാനും ന്യായീകരിക്കാനുമൊക്കെ അവർ മത്സരിച്ചു.
അവയിൽ പെട്ട ഒന്നാണിവിടെ പരാമർശിക്കുന്നത്.
           മുജാഹിദ് സെന്റ്റർ കേന്ദ്രീകരിച്ച് മൌലവിമാർ, ജിന്ന് കൂടലിന്റെയും ജിന്നിറക്കലിന്റെയും നിറം പിടിപ്പിച്ച കഥകളുമായി മഹല്ലുകളിലും കുടുംബങ്ങളിലും മിൻപറുകളിലും അഴിഞ്ഞാടിയപ്പോൾ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പഴയ രേഖകളൊക്കെ അവർക്കെതിരെ സാക്ഷിയായി. ഇസ്ലാഹി പ്രസ്ഥാനം നാളിതുവരെ പുലർത്തിപ്പോന്ന ആശയാദർശങ്ങൾ അക്ഷരം‌പ്രതി മുറുകെപ്പിടിക്കുന്നവർ തങ്ങളാണെന്ന് ഊറ്റം കൊണ്ടിരുന്ന ഇക്കൂട്ടർ ജിന്ന്-സിഹ്‌റ് വിഷയം വന്നപ്പോൾ അടവ് മാറ്റി.
      പലതും ന്യായീകരിച്ച് പിടിച്ച് നോക്കാൻ ശ്രമിച്ചു. ഒരു നിലക്കും ന്യായീകരിക്കാൻ പോലുമാവാത്തതിന്റെ വിഷയം വരുമ്പോൾ കേട്ടില്ലെന്ന് നടിച്ചു. ആ കൂട്ടത്തിലൊന്നായിരുന്നു മുകളിൽ പരാമർശിച്ച അക്ബറിന്റെ ലേഖനം. ജിന്നുകൂടലിനെയും ജിന്നിറക്കലിനെയും ശക്തമായി എതിർക്കുന്ന ആ പുസ്തകത്തിന്റെ വരികൾ സൃഷ്ടിച്ച തലവേദന പരിഹരിക്കാൻ മുജാഹിദ് സെന്ററിൽ നിന്ന് അക്കാലത്തുദിച്ച ബുദ്ധിയായിരുന്നു, പുസ്തകം പുന:പ്രസിദ്ധീകരിക്കുക എന്നത്.
പുന:പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പരാമൃഷ്ട വരികൾ അപ്രത്യക്ഷമായിരുന്നു. ആ വരികൾ തങ്ങളുടെ ആദർശത്തിനു നിരക്കുന്നതല്ലെന്ന വെളിപാടിൽ, മുജാഹിദുകൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കാണിച്ച ഒരു സാഹസം.....

     പക്ഷെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത് യാദൃശ്ചികമായിട്ടായിരുന്നു. മർക്കസുദ്ദ‌അവ കേന്ദ്രീകരിച്ച് മുജാഹിദുകൾ നടത്തിയ സന്ധിയില്ലാ സമരത്തിന്റെ ഫലമായി മുജാഹിദ് സെന്ററിൽ ആദർശബോധം പതുക്കെപതുക്കെ തിരിച്ചെത്തുകയായി. ജിന്നിറക്കലും ജിന്നുകൂടലുമൊക്കെ അന്ധവിശ്വാസപ്പട്ടികയിലേക്ക് വീണ്ടും മാറ്റിനിർണ്ണയിക്കാൻ ചിലരെങ്കിലും ആ കൂട്ടത്തിൽ തയ്യാറായി. അൽഹംദുലില്ലാഹ്. പക്ഷെ, മുജാഹിദുകളുടെ ചെറുത്തു നിൽ‌പ്പിനെ പരമാവധി പ്രതിരോധിച്ച് അന്ധവിശ്വാസങ്ങളെ ന്യായീകരിച്ച് നടന്ന ഒരു പതിറ്റാണ്ടിനെ സൌകര്യപൂർവ്വം അവർ മറക്കുന്നു. ദിശാബോധവും നേരിന്റെ വഴിയിലേക്ക് ആർജ്ജവവും പകർന്ന് നൽകിയവരെ അസ്ഥാനത്ത് വേട്ടയാടുന്നു.

        ഏതായാലും സി ഡി ടവറുകാർ ഉത്തരം നൽകേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തിനായിരുന്നു ഈ വരികൾ മുക്കിക്കളഞ്ഞത്? മുക്കിയ വരികളിൽ ആദർശത്തിനു നിരക്കാത്ത പരാമർശങ്ങളുണ്ടോ? ജിന്നിറക്കലും ജിന്ന് കൂടലുമൊക്കെ അന്ധവിശ്വാസം തന്നെയെന്ന തിരിച്ചറിവിൽ പ്രസ്തുത വരികൾക്ക് പുസ്തകത്തിലേക്ക് പുന:പ്രവേശം നൽകുമോ?

























സ്ത്രീകളുടെ മുഖം മറക്കൽ । എ അബ്ദുസ്സലാം സുല്ലമി




























അല്ലാഹുവിന്റെ ‘ഇദ്‌നും‘ കൂടോത്രവും

     

        ഇസ്ലാഹി പ്രസ്ഥാനം കേരളത്തില്‍ നടത്തിയ നവോത്ഥാന പോരാട്ടത്തിന്റെ മഹത്വമറിയാന്‍ അകലെ മാറിനില്‍ക്കുന്നവര്‍ക്ക് പോലും ഏറെയൊന്നും അധ്വാനിക്കേണ്ടതില്ല എന്നതൊരു വസ്തുതയാണ്. കേരളീയ സമൂഹത്തിന്റെ ഇരുള്‍ മുറ്റിയ ഭൂതകാല ചിത്രം മാത്രം മതി ആ പോരാട്ടം സൃഷ്ടിച്ച ഗുണാത്മകമായ പരിവര്‍ത്തനങ്ങളുടെ ത്യാഗ്വാജ്ജ്വലമായ നാള്‍വഴികളും അതിനു പിന്നിലെ വിയര്‍പ്പുകണങ്ങളും ബോധ്യമാവാന്‍. പ്രമാണബദ്ധമായ പ്രബോധനങ്ങളിലൂടെ പ്രസ്ഥാനത്തിന്റെ പൂര്‍വ്വകാല പണ്ഡിതര്‍ പാകപ്പെടുത്തിയെടുത്ത ജാഗരണത്തില്‍ മറ്റു പല വികലവിശ്വാസങ്ങളെയും പോലെ കണ്ണേറിനെയും കൂടോത്രത്തെയുമൊക്കെ ഭയപ്പെട്ടിരുന്ന മഹാദുരവസ്ഥ ഏറെക്കുറെ പഴങ്കഥയായിത്തീരുകയായിരുന്നു. എന്നാല്‍ ആ ഉത്ഥാനത്തെ അട്ടിമറിച്ച് കൊണ്ട്, ഖബറടക്കപ്പെട്ട അത്തരം അന്ധവിശ്വാസങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി പുനരാനയിക്കാനും അവക്ക് സാധുതയും സാധ്യതയും സമര്‍ത്ഥിക്കാന്‍ പുതിയ ന്യായീകരണങ്ങളും വ്യാഖ്യാനക്കസര്‍ത്തുകളും അവതരിപ്പിക്കാനും അതേ പ്രസ്ഥാനത്തിന്റെ പിന്മുറക്കാരില്‍ ആളുണ്ടായി എന്നത് ചരിത്രത്തിലെ ഏറ്റവും ദയനീയമായ വിരോധാഭാസമാണ്.
     കൂടോത്രത്തിന്റെ ഫലസാധ്യത സമര്‍ത്ഥിക്കാന്‍ പലതരത്തിലുള്ള ന്യായങ്ങളാണ് ചിലയാളുകള്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. അവയെല്ലാമാവട്ടെ, പ്രാമാണികമായും പ്രായോഗികമായും ഒട്ടും നിലനില്‍പ്പില്ലാത്തതുമാണ്.
       ആദ്യമേ പറയട്ടെ, ആരോപണ പ്രത്യാരോപണങ്ങളുടെ ആരവങ്ങളില്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്ന ഒരു പല്ലവിയാണ്, ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പൂര്‍വ്വകാല നേതാക്കള്‍ക്കിടയില്‍ സിഹ്‌റ് സംബന്ധമായി വ്യത്യസ്ത വീക്ഷണങ്ങളുണ്ടായിരുന്നുവെന്ന്. ശരിയായിരിക്കാം, എന്നാല്‍ ഇന്ന് വ്യാഖ്യാനിക്കപ്പെടുന്ന അര്‍ത്ഥത്തില്‍ അത് എത്രത്തോളം ശരിയാണെന്ന് നാം ആലോചിക്കേണ്ടതുണ്ട്. മാരണം സംബന്ധമായി 'രണ്ട് വീക്ഷണങ്ങള്‍' എന്നാക്കി അതിനെ മാറ്റിപ്പറയുമ്പോള്‍ എന്താണ് വിവക്ഷിക്കപ്പെടുന്നത്. കൂടോത്രത്തിന് യഥാര്‍ത്ഥ ഫലമില്ല എന്ന് വാദിക്കുന്നവരും അതല്ല, മുട്ടയും തകിടും മുടിയും ചീര്‍പ്പും നഖവുമൊക്കെ ഉപയോഗിച്ച് എന്തൊക്കെയോ ക്ഷുദ്രപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ആഭിചാരക്കാരന്‍ ഇച്ഛിക്കുന്ന വിധത്തിലുള്ള പ്രതിഫലനങ്ങള്‍ അതിനുണ്ടാവുമെന്ന അന്ധവിശ്വാസം അംഗീകരിക്കുന്നവരും ഒരു പോലെ ഇസ്ലാഹി പ്രസ്ഥാനത്തിലുണ്ടായിരുന്നുവെന്നാണോ? ഒരിക്കലുമല്ല. രണ്ട് വീക്ഷണങ്ങള്‍ എന്നാല്‍ അതല്ല എന്നാണ് പഠനത്തില്‍ വ്യക്തമാവുന്നത്. ലോകത്തൊരാള്‍ക്കും കാര്യകാരണബന്ധം മനസ്സിലാവാത്ത ഏതൊരു കാര്യത്തെയും കാര്യകാരണ ബന്ധത്തിനതീതം എന്നായിരുന്നു മുന്‍കാല പണ്ഡിതന്മാര്‍ വിശേഷിപ്പിച്ചിരുന്നത്. ആ പരിധിയില്‍ വരുന്ന 'മാരണപ്രതിഫലന വാദങ്ങള്‍' തൗഹീദിനെതിരാണെന്ന് തന്നെയാണ് ഏത് ഇസ്ലാഹി പണ്ഡിതരും പഠിപ്പിച്ചിട്ടുള്ളത്.
          കാര്യകാരണ ബന്ധം മനസ്സിലാക്കുവാന്‍ പ്രയാസമുള്ള എല്ലാ ഉപായകൃത്യങ്ങള്‍ക്കും സിഹ്ര്‍ എന്ന് പറയാമെന്ന അമാനി മൗലവിയുടെ വാചകത്തെ മറ പിടിച്ച് കാര്യകാരണ ബന്ധം അവ്യക്തമായ നിലക്ക് സിഹ്‌റിനു പ്രതിഫലനമുണ്ടാവാം എന്ന് പറയുമ്പോള്‍ അവിടെ ചില ധാരണപ്പിശകുകള്‍ക്ക് പഴുതുണ്ടാവുന്നത് കാണാതെ പോവരുത്. ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം വശീകരണം, ജാലവിദ്യ, കണ്‍കെട്ട്, മാരണം, മെസ്മരിസം, ഹിപ്‌നോട്ടിസം, കയ്യൊതുക്കം, മയക്കുവിദ്യകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതിന് പൊതുവില്‍ പറയുന്ന പേരാണ് സിഹ്‌റെന്ന് ആ നിര്‍വചനത്തോടൊപ്പം തന്നെ അമാനി മൗലവി പറയുന്നുണ്ട്. അതായത് കാര്യകാരണ ബന്ധം അവ്യക്തമാണെങ്കിലും വിശദീകരിക്കപ്പെടാവുന്ന ഇനങ്ങളും ഒരിക്കലും വിശദീകരിക്കപ്പെടാനാവാത്തവിധം അവ്യക്തമാണെന്ന് പറയപ്പെടുന്ന ഇനങ്ങളും ഒക്കെ അടങ്ങിയതാണ് ഭാഷാപരമായി സിഹ്ര്‍. അവയില്‍ രണ്ടാമത്തെ ഇനം, അതായത് മാരണം, ആഭിചാരം, കൂടോത്രം എന്നൊക്കെ പറയുന്ന ഇനത്തിനു യഥാര്‍ത്ഥ ഫലമുണ്ടെന്ന് ഒരു കാലത്തും ഒരു ഇസ്‌ലാഹി പണ്ഡിതനും പഠിപ്പിച്ചിട്ടില്ല. മറ്റു ഇനങ്ങളുടെ ഫലസാധ്യതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവരുണ്ട് എന്ന് മാത്രം. എന്നാല്‍ കൂടോത്രത്തിന്റെ ഫലസാധ്യതയെ സമര്‍ത്ഥിക്കുന്ന വികലവാദങ്ങള്‍ക്ക് മുജാഹിദ് മേല്‍വിലാസം സ്ഥാപിച്ചെടുക്കാനുള്ള ചിലരുടെ ശ്രമങ്ങളിലേക്ക് പൂര്‍വ്വിക മുജാഹിദ് നേതാക്കളെ വലിച്ചിഴക്കപ്പെടുന്നത് അംഗീകരിക്കാവതല്ല. അവരാരും കൂടോത്ര വാദികളായിരുന്നില്ല. കാര്യകാരണബന്ധത്തിനകത്തും പുറത്തും എന്നതിനപ്പുറം അവയ്ക്കിടക്ക് അവ്യക്തമായൊരു പുതിയ ഇനം നിര്‍ണ്ണയിച്ച് ആദര്‍ശ വിരോധികളുടെ ശിര്‍ക്കന്‍ വാദങ്ങള്‍ക്ക് കച്ചിത്തുമ്പുണ്ടാക്കിക്കൊടുത്തിരുന്നില്ല അവര്‍.
          വിഷയത്തിലേക്ക് വരാം, കൂടോത്രത്തിന്/ആഭിചാരത്തിന് യഥാര്‍ത്ഥ പ്രതിഫലനമുണ്ടെന്ന വാദക്കാര്‍ കൂട്ടുപിടിക്കുന്ന പ്രധാനപ്പെട്ട ഒരു ന്യായമാണ് അല്ലാഹുവിന്റെ വിധിയുണ്ടെങ്കില്‍ സിഹ്‌റ് ഫലിക്കും എന്ന ന്യായം. അന്ധവിശ്വാസാനാചാരങ്ങളുടെ കോട്ടകൊത്തളങ്ങളില്‍ അതിന്റെ വക്താക്കളുടെ സകല ദുര്‍ന്യായങ്ങളെയും കൃത്യമായ പ്രമാണങ്ങളുടെയും ധിഷണയുടെയും കരുത്തില്‍ പ്രതിരോധിച്ച ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ആദര്‍ശം ഉള്‍ക്കൊണ്ട ഒരാളിലും ഇത്തരമൊരു ന്യായം ഉയര്‍ന്ന് വരാനിടയില്ല. ആദര്‍ശവൈകല്യത്തിന്റെ വിഷബാധയേറ്റ കേവലമൊരു ദുര്‍ന്യായം മാത്രമാണിത്. 'അല്ലാഹുവിന്റെ ഇദ്‌ന് കൊണ്ടല്ലാതെ അത് (സിഹ്‌റ്) കൊണ്ട് അവര്‍ ആരെയും ദ്രോഹിക്കുന്നവരല്ല' എന്ന വിശുദ്ധ ഖുര്‍ആനിന്റെ(2:102) പ്രസ്താവനയെയാണ് ഈ ന്യായക്കാര്‍ തെളിവാക്കുന്നത്. മര്‍ഹൂം ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അദ്ദേഹത്തിന്റെ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഇതേ സൂക്തം വിശദീകരിക്കുന്നിടത്ത് ഈ ന്യായത്തെ കൃത്യമായി നിരാകരിക്കുന്നുണ്ട്. അത് ഇപ്രകാരം: 'ജിന്നുകളും പിശാചുക്കളും മാരണക്കാരും അല്ലാഹുവിന്റെ അനുവാദത്തോടെ രോഗവും മരണവും ഉണ്ടാക്കാന്‍ സാധ്യതയില്ലേ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ അത്, പരേതാത്മാക്കള്‍ അല്ലാഹു നല്കുന്ന കഴിവുകൊണ്ട് രോഗം മാറ്റാനും മരിച്ചവരെ ജീവിപ്പിക്കാനും സാധ്യതയില്ലേ എന്ന ചോദ്യം പോലെ തന്നെ പൈശാചികമായ ഒരു കുതന്ത്രം മാത്രമാകുന്നു.' എത്ര വ്യക്തമാണ് കാര്യം. അല്ലാഹുവിന്റെ അനുമതിയോടെ സാഹിറന്മാര്‍ക്ക് തങ്ങളുടെ ആഭിചാരം ഫലിപ്പിക്കാമെന്ന് വരുമ്പോള്‍ അതേ ന്യായം പലയിടത്തും പ്രയോഗിക്കപ്പെടാം. അതാവട്ടെ ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശങ്ങളെ പോലും പരുക്കേല്‍പ്പിക്കുന്നതുമാണെന്ന് ഗൗരവത്തോടെ മനസ്സിലാക്കണം.
         'വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുകയോ പുതിയ വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യം നല്‍കുകയോ സിഹ്ര്‍ കൊണ്ട് സാധ്യമല്ല'എന്ന് അമാനി മൗലവിയുടെ സൂറത്തുല്‍ ഫലഖിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു. ആരെയെങ്കിലും മരിപ്പിക്കാനോ ഗുരുതര രോഗങ്ങള്‍ വരുത്താനോ മാരണം കൊണ്ട് സാധ്യമല്ലെന്ന് 'തഅ്‌സീര്‍ വാദികള്‍' പോലും പലയിടത്തും പറയാറുമുണ്ടല്ലോ.  അല്ലാഹുവിന്റെ അനുമതിയോടെ സാഹിറന്മാര്‍ക്ക് തങ്ങളുടെ ആഭിചാരം ഫലിപ്പിക്കാമെന്നാണെങ്കില്‍ ഈ വേര്‍തിരിവിന്റെ അര്‍ത്ഥമെന്താണ്? വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്താനോ പുതിയ വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യം നല്‍കാനോ ആരെയെങ്കിലും മരിപ്പിക്കാനോ ഗുരുതര രോഗങ്ങള്‍ വരുത്താനോ ഒക്കെ കഴിയുന്നവനല്ലേ അല്ലാഹു.
      അന്നപാനീയങ്ങളിലൂടെ ജീവജാലങ്ങളുടെ പൈദാഹങ്ങള്‍ മാറണമെന്നതാണ് അല്ലാഹുവിന്റെ വിധി.  അസുഖങ്ങള്‍ക്ക് കൃത്യമായ ഔഷധം കൊടുത്താല്‍ രോഗമുക്തി വരുന്നത് അല്ലാഹുവിന്റെ വിധിയാണ്. പാഷാണം വിനാശകരമാണെന്നത് വിധിയാണ്. എന്നാല്‍, ഒരിക്കലും യാഥാര്‍ത്ഥ്യമില്ലാത്ത, ഒരുപദ്രവവും ഉണ്ടാക്കാനാവാത്ത സിഹ്‌റിനു അല്ലാഹുവിന്റെ വിധിയുടെ ആനുകൂല്യം നല്‍കി അതിനെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത് ആദര്‍ശബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല.
         രസം പുരട്ടിയ കയര്‍ ചൂടുള്ള തറയിലിട്ടാല്‍ അത് ഇളകുന്നത് സ്വാഭാവികതയുടെ ന്യായീകരണം നല്‍കാവുന്ന ഒരു പ്രതിഭാസമാണ്. എന്നാല്‍ വടി നിലത്തിട്ടപ്പോള്‍ അത് പാമ്പാവുക എന്നത് അല്ലാഹുവിന്റെ അനുമതിയോടെ പ്രത്യേകമായി സംഭവിച്ച ഒരു അല്‍ഭുതവും. അതായത് മുഅ്ജിസത്ത്. സാഹിറന്മാരുടെ സിഹ്‌റിന് യാഥാര്‍ത്ഥ്യമുണ്ടാക്കാന്‍ ആ കയറുകളെ അവയുടെ വിധിക്കുമുപരി പ്രത്യേകാനുമതിയോടെ അല്ലാഹു പാമ്പാക്കി മാറ്റുമെന്ന് വന്നാല്‍ മുഅ്ജിസത്തും സിഹ്‌റും തമ്മില്‍ പിന്നെ എന്ത് വ്യത്യാസമാണുണ്ടാവുക? അതെ, അവിടെ സാഹിറന്‍മാരുടെ കയറുകള്‍ക്ക് അസാധാരണമായി ഒരു വിധിയുമുണ്ടായിട്ടില്ല.  യഥാര്‍ത്ഥാവസ്ഥക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല. കേവലം രാസപ്രയോഗത്തിലൂടെ സാധ്യമായ വെറുമൊരു ചെപ്പടിവിദ്യ മാത്രമേ അവരവിടെ കാഴ്ചവെച്ചിട്ടുള്ളൂ. അതാവട്ടെ ഫലം കാണാതെ പോവുകയും ചെയ്തു. സിഹ്‌റിന്റെ പ്രതിഫലനത്തെയും സ്വാധീനത്തെയും സ്ഥാപിക്കുന്നവര്‍ പോലും അതിനായി ഉദ്ധരിക്കുന്നത് മൂസാ നബി(അ)യുടെ ഈ സംഭവമാണല്ലോ. മൂസാ(അ)യുടെ മുന്നില്‍ അവര്‍ കാണിച്ച മാരണത്തെ 'വമ്പിച്ച സിഹ്‌റ്'എന്നാണ് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്(7:116). അതിനാല്‍ കാര്യകാരണബന്ധം വിശദീകരിക്കപ്പെടാവുന്ന വെറുമൊരു കണ്‍കെട്ടു വിദ്യയായ ഇതിനേക്കാള്‍ വമ്പിച്ച ഒരു മാരണത്തെയും അതിന്റെ ഫലസാധ്യതയെയും കുറിച്ച് എന്തിന് അന്വേഷിച്ച് പോവണം.
         മരണപ്പെട്ടവരോട് ദുആ ചെയ്യുന്ന പ്രബോധിതര്‍ക്ക് നടുവില്‍ ത്യാഗോജ്ജ്വലമായ ദഅവത്ത് നടത്തുമ്പോള്‍ ഇസ്ലാഹി പണ്ഡിതര്‍ നേരിട്ട ഒരു ചോദ്യമായിരുന്നു, അല്ലാഹുവിനെന്താ അവരെ കേള്‍പ്പിക്കാന്‍ കഴിയില്ലേ? അല്ലാഹുവിന് അവര്‍ക്ക് കഴിവ് കൊടുക്കാന്‍ കഴിയില്ലേ? കല്ലിനും മരത്തിനും പ്രകൃതിപ്രതിഭാസങ്ങള്‍ക്കും ബോഡിവേസ്റ്റുകള്‍ക്കുമൊക്കെ പുണ്യം കല്‍പ്പിക്കുന്നവര്‍ വീറോടെ ചോദിച്ചിരുന്നു, അവക്കൊക്കെ കഴിവ് നല്‍കാന്‍ പടച്ചവനാവില്ലേ എന്ന്. അവക്കെല്ലാം കൃത്യമായ ഉത്തരം നല്‍കി ആ സമൂഹത്തെ സംസ്‌കരിച്ചെടുക്കാന്‍ അധ്വാനിച്ചവരുടെ പിന്മുറക്കാരില്‍ നിന്നാണിപ്പോള്‍ അതേ ചോദ്യങ്ങളുടെ തനിയാവര്‍ത്തനമുണ്ടാവുന്നത്. അന്ധവിശ്വാസങ്ങളുടെ ഇറക്കുമതി ആരംഭിക്കും മുന്‍പേ തന്നെ, ബുദ്ധി ഉപയോഗിക്കുന്നത് മതവിരുദ്ധമാണെന്ന ആശയം പ്രചരിപ്പിച്ചായിരുന്നു ഈ പ്രചാരകര്‍ നവോത്ഥാനപ്രസ്ഥാനത്തിനകത്ത് രംഗത്ത് വന്നത് എന്ന് ഇതിനോട് ചേര്‍ത്ത് വായിച്ചാല്‍ കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കാം.
          അല്ലാഹുവിന്റെ പ്രത്യേകാനുമതിയോടെ സംഭവിക്കുന്നതാണ് മുഅ്ജിസത്ത്. പ്രവാചകന്മാര്‍ മുഅ്ജിസത്തുകള്‍ പ്രകടിപ്പിക്കുമ്പോള്‍ എതിരാളികള്‍ അതിനെ മാരണമെന്ന് വിശേഷിപ്പിച്ച് തള്ളിപ്പറഞ്ഞതായി ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ആക്ഷേപിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ പ്രത്യേകാനുമതിയോടെയുള്ള സംഭവ്യത സിഹിറിനും ഉണ്ടായിരുന്നെങ്കില്‍ ഈ പരിഹാസത്തിനും ഖുര്‍ആന്റെ ആക്ഷേപത്തിനും ഒരര്‍ത്ഥവുമുണ്ടായിരുന്നില്ലല്ലോ. അല്ലാഹുവിന്റെ പ്രത്യേകാനുമതിയുണ്ടെങ്കില്‍ സംഭവിക്കുന്ന അസാധാരണ സംഗതി എന്ന് മുഅ്ജിസത്തിനെയും സിഹ്‌റിനെയും നിര്‍വചിക്കാമെങ്കില്‍ സിഹ്‌റും മുഅ്ജിസത്തും എങ്ങിനെ വേര്‍തിരിക്കും?
         മുഅ്ജിസത്തിനെ 'ആയത്ത്' എന്നാണല്ലോ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അതായത്, ദൈവികമായ അടയാളം. അല്ലാഹുവിന്റെ പ്രത്യേക വിധി പ്രകാരം സംഭവിക്കുന്നതാകയാലാണ് അപ്രകാരം പറയുന്നത്. അതേ വിശേഷണത്തിനര്‍ഹമായ മറ്റൊരു സംഗതി ഉണ്ടായിക്കൂടെന്നത് സാമാന്യബുദ്ധി ഉപയോഗിച്ച് തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണല്ലോ. പടച്ചവന്റെ പ്രത്യേക വിധിയനുസരിച്ച് സിഹ്‌റിനു സംഭവ്യതയുണ്ടാവുമെങ്കില്‍ സിഹ്‌റും ആ വിശേഷണത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ പ്രമാണങ്ങള്‍ അതിന് അനുകൂലമല്ല.
         ശിര്‍ക്കിന് യതൊരു കാരണവശാലും പ്രതിഫലനമുണ്ടാവില്ലെന്ന് വിശ്വസിക്കുന്ന ഒരു മുവഹ്ഹിദിന് ശിര്‍ക്കിലധിഷ്ഠിതമായ ഒരു പ്രക്രിയ എന്ന നിലക്ക് ആഭിചാരത്തിനും പ്രതിഫലനമുണ്ടാവില്ലെന്ന് ബോധ്യപ്പെടാന്‍ ഒരു പ്രയാസവുമുണ്ടാവില്ല. എന്നിരിക്കെ, യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കാര്യത്തിന് യാഥാര്‍ത്ഥ്യം കല്‍പ്പിച്ചെടുക്കാന്‍ അറിവും  സമയവും ഊര്‍ജ്ജവും പാഴാക്കാതെ വിശുദ്ധവും നിഷിദ്ധവും വേര്‍തിരിച്ച് മനസ്സിലാക്കി, വിശ്വാസത്തില്‍ കളങ്കമേല്‍ക്കാതെ മതം വിഭാവനം ചെയ്ത നിര്‍ഭയത്വത്തിന്റെ വക്താക്കളായി നമുക്ക് മുന്നേറാം. അല്ലാഹു അനുഗ്രഹിക്കട്ടെ   ആമീന്‍ 

അല്‍ മനാര്‍ - മൂസ വാണിമേല്‍ - സിഹ്റ്


















ആദര്‍ശവ്യതിയാനവും ഹദീസ് നിഷേധവും



                 ആദര്‍ശ വ്യതിയാനവും ഹദീസ് നിഷേധവും

എ അബ്ദുസ്സലാം സുല്ലമി , കേരളത്തിലെ ഏറ്റവും മികച്ച ഹദീസ് പണ്ഡതന്‍. യാഥാസ്ഥിതികര്‍ പോലും അംഗീകരിക്കുന്ന ഹദീസ് പാണ്ഡിത്യം. മുസ്‌ലിം നവോത്ഥാന നായകരില്‍ പ്രധാനിയായ എ അലവി മൗലവിയുടെ പുത്രന്‍. വിശ്രമമില്ലാതെ മതപ്രബോധനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അനിതര വ്യക്തിത്വം. മത താരതമ്യം, ഖുര്‍ആന്‍-ഹദീസ്, കര്‍മശാസ്ത്രം, ഗവേഷണ പഠനം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളില്‍ നൂറോളം ഗ്രന്ഥങ്ങളുടെ രചയിതാവ്.
യാഥാസ്ഥിതികരുടെയും പിന്തിരിപ്പന്‍ ആശയഗതിക്കാരുടെയും വാദങ്ങളെ മുനയൊടിച്ചു കാണിക്കുന്ന സുല്ലമിയെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമങ്ങള്‍ക്ക് എ അബ്ദുസ്സലാം സുല്ലമി തന്നെ മറുപടി പറയുന്നു. വിശ്വാസ വൈകല്യങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും വാദങ്ങള്‍ തുറന്നുകാണിക്കുന്ന അഭിമുഖം.

(2006 ഡിസംബര്‍ 2007 ഏപ്രില്‍ കൂടിയ മാസങ്ങളില്‍ ശബാബ് വാരിക പ്രസിദ്ധീകരിച്ചത്)


? നിങ്ങളെ സംബന്ധിച്ച് എ പി വിഭാഗം മുജാഹിദുകളിലെ പണ്ഡിതന്മാര്‍ ഈയിടെ പല ആരോപണങ്ങളും ഉന്നയിച്ചുകേള്‍ക്കുന്നു. അവയുടെ യാഥാര്‍ഥ്യം?
 
= സംഘടനയില്‍ പ്രശ്‌നമുണ്ടാകാനും അവസാനം സംഘടന പിളരാനും ഞാനും എന്റെ അഭിപ്രായങ്ങളും കാരണമായിരുന്നെങ്കില്‍ സംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍വേണ്ടി രണ്ടു പ്രബന്ധങ്ങള്‍ വീതം അവതരിപ്പിക്കാനും ശേഷം പണ്ഡിതചര്‍ച്ച നടത്താനും അവസാനം ജംഇയ്യത്തുല്‍ ഉലമ ഭരണസമിതി തീരുമാനമെടുക്കാനും തീരുമാനിച്ച് രണ്ടു ദിവസങ്ങളിലായിഇവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടും എന്നെക്കുറിച്ച് ഇവര്‍ ഇന്ന് ഉന്നയിക്കുന്ന ഒരു ആരോപണം പോലും ഉന്നയിച്ചിട്ടില്ല. പണ്ഡിതചര്‍ച്ചയില്‍ ഒരൊറ്റ ആരോപണംപോലും പറഞ്ഞില്ല. ജംഇയ്യത്തിന്റെ തീരുമാനങ്ങളില്‍ അബദ്ധങ്ങള്‍ സംഭവിച്ചവ തിരുത്താന്‍ ധാരാളം നമ്പറുകള്‍ നല്കി വിവരിച്ചിട്ടും എന്റെ അഭിപ്രായങ്ങളില്‍ ഒന്നുപോലും തിരുത്തുവാന്‍ ആവശ്യപ്പെട്ടില്ല. ഞാന്‍ എഴുതിയ അബൂഹുറയ്‌റ(റ) എന്ന പുസ്തകത്തിന് സുഹൈര്‍ ചുങ്കത്തറ എഴുതിയ ആമുഖത്തില്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് എഴുതിയതു മാത്രമാണ് തിരുത്തുവാന്‍ ആവശ്യപ്പെട്ടത്. ഇവര്‍ ഉന്നയിക്കുന്ന  വിഷയങ്ങള്‍ എല്ലാം തന്നെ കെ കെ സകരിയ്യ, അബ്ദുര്‍റഹ്മാന്‍ സലഫി, ഉസ്മാന്‍ മദനി മുതലായവര്‍ എന്റെ വീട്ടില്‍ വന്ന് എന്നെ അവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതിന്റെ മുമ്പ് എഴുതിയതാണ്.
പുതിയതായി പുടവയില്‍ ഞാന്‍ എഴുതിയ രണ്ട് വിഷയങ്ങളാണ് ഇവര്‍ക്ക് ഉദ്ധരിക്കുവാനുള്ളത്. അതിന്റെ യാഥാര്‍ഥ്യം ആ ലേഖനങ്ങള്‍ വായിക്കുന്നവര്‍ക്ക് ഗ്രഹിക്കുകയും ചെയ്യാം.  പുടവയില്‍ ഇപ്രകാരം എഴുതിയ ശേഷവും ഉപാധികള്‍ പറയാതെതന്നെ ഇവര്‍ എന്നെ ഇവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയുണ്ടായി. സംഘടനയില്‍ പ്രശ്‌നമുണ്ടാക്കുവാന്‍ ഇവര്‍ ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ എന്നെക്കുറിച്ച് യാതൊരു ആരോപണവും ഇവര്‍ ഉന്നയിച്ചില്ല. ഞാന്‍ ജാമിഅ നദ്‌വിയ്യയിലും ജാമിഅ സലഫിയ്യയിലും ജോലിചെയ്യുന്ന സന്ദര്‍ഭത്തില്‍ എഴുതിയതുമാണ് ഇവയെല്ലാം. ഇതേപ്പറ്റി അബ്ദുറഹ്മാന്‍ ഇരിവേറ്റി കത്തുകള്‍ എഴുതി എന്നെ അവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതിന്റെ മുമ്പും എഴുതിത്തുടങ്ങിയതും പ്രസംഗിച്ചതുമാണ്. 20-9-2000 ല്‍ അദ്ദേഹം എഴുതിയ കത്തിലെ അവസാനഭാഗം കാണുക: ''താങ്കള്‍ക്ക് തിക്തമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാവാം.  അവയെല്ലാം  വിസ്മരിച്ചുകൊണ്ട് സംഘടനാനേതൃത്വത്തിന്റെ കൂടെ നില്ക്കണമെന്നാണ് ഞാന്‍ താഴ്മയോടെ അപേക്ഷിക്കുന്നത്. ഇതില്‍ എനിക്കശേഷം സ്വാര്‍ഥതയില്ലെന്നതിന് അല്ലാഹുവാണ് സാക്ഷി. സംഘടന ഈ പ്രതിസന്ധി അതിജീവിക്കണമെങ്കില്‍ അതാവശ്യമാണ്. അതിജീവിച്ചു കഴിഞ്ഞാല്‍ ബാക്കിയുള്ള പ്രശ്‌നങ്ങള്‍ ഇ.അ. നമുക്കു കൂട്ടായി പരിഹരിക്കാം. അത് ശരിയായി താങ്കള്‍ക്ക് തോന്നുന്നില്ലെങ്കില്‍ നിഷ്പക്ഷമായെങ്കിലും നിലകൊള്ളുക. സ്‌നേഹപൂര്‍വം, അബുറഹ്മാന്‍ ഇരിവേറ്റി.''
ഇവര്‍ എന്നെ വിമര്‍ശിക്കുവാന്‍ ആശ്രയിക്കുന്ന പുസ്തകങ്ങള്‍ എല്ലാംതന്നെ 20-9-2000 ന് മുമ്പ് എഴുതിയതാണ്. സംഘടനാപ്രശ്‌നത്തെ സംബന്ധിച്ച് ചര്‍ച്ചചെയ്യുവാന്‍  അബ്ദുല്ലക്കോയ മദനിയും  എ പി അബ്ദുല്‍ഖാദിര്‍ മൗലവിയും എന്നെ മുജാഹിദ് സെന്ററിലേക്ക് ക്ഷണിക്കുകയുണ്ടായി. മൂന്ന് മണിക്കൂറോളം സംസാരിച്ചിട്ടും എനിക്കോ ഹുസൈന്‍ മടവൂരിനോ അദ്ദേഹത്തിന്റെ ഭാഗത്തു നില്ക്കുന്ന വല്ല പണ്ഡിതനോ ആദര്‍ശവ്യതിയാനം ആരോപിക്കുകയുണ്ടായില്ല എന്ന് മാത്രമല്ല, എ പി എന്നോട് പറഞ്ഞത് നമുക്ക്  വല്ല വിഷയത്തിലും ഇന്നതുതന്നെ ആയിരിക്കണമെന്നുണ്ടോ? ഖുര്‍ആനും സുന്നത്തും പ്രമാണമാക്കി മുന്നോട്ടുപോകുക എന്നതുമാത്രമാണ് നമ്മുടെ നയം. പല വിഷയങ്ങളിലും നമ്മുടെ പണ്ഡിതന്മാര്‍ക്ക് അഭിപ്രായഭിന്നതയുണ്ടായിരുന്നില്ലേ? എന്നായിരുന്നു. എന്നെ ഇവരുടെ ഗ്രൂപ്പിലേക്ക് ലഭിക്കുകയില്ലെന്ന് ബോധ്യമായ സന്ദര്‍ഭത്തിലാണ് ഇവര്‍ എന്നെ പ്രതിയാക്കാന്‍ തുടങ്ങിയത്. ഞാന്‍ ഇവരുടെ ഗ്രൂപ്പിലായിരുന്നുവെങ്കില്‍ ഇവര്‍ എന്നെ വിമര്‍ശിക്കുമായിരുന്നുവോ? എന്റെ ഈ ചോദ്യത്തിന് ഇവര്‍ അല്ലാഹുവിനെ സാക്ഷിനിര്‍ത്തി  മറുപടി പറയണം.

? ബുദ്ധിക്ക് എതിരായി തോന്നുന്ന എല്ലാ ഹദീസുകളും തള്ളിക്കളയണമെന്ന് നിങ്ങള്‍ എഴുതിയിട്ടുണ്ടെന്നും നിങ്ങള്‍ ഹദീസ് നിഷേധിയാണെന്നുമാണ് എ പി വിഭാഗത്തിന്റെ ശക്തമായ വിമര്‍ശനം. 

= എന്തുകൊണ്ട് ജംഇയ്യത്തിന്റെ യോഗങ്ങളില്‍ ഇവര്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ ഈ ആരോപണം ഉന്നയിച്ചില്ല. പണ്ഡിത ചര്‍ച്ചയില്‍ എന്തുകൊണ്ട് ഈ ആരോപണം കൊണ്ടുവന്നില്ല. ജംഇയ്യത്തിന്റെ തീരുമാനത്തില്‍ എന്തുകൊണ്ടു ഇത് തിരുത്തുവാന്‍ പറഞ്ഞില്ല. എന്നെ എന്തുകൊണ്ട് ജാമിഅഃ നദ്‌വിയ്യയില്‍ നിന്ന് പിരിച്ചുവിട്ടില്ല. ഞാന്‍ ജാമിഅയില്‍നിന്ന് രാജിവെച്ച് പോന്ന സന്ദര്‍ഭത്തില്‍ ഇവര്‍ പൊതുയോഗം സംഘടിപ്പിച്ച് സുല്ലമിയെ ഞങ്ങള്‍ പിരിച്ചുവിട്ടതല്ലെന്നും അദ്ദേഹം സ്വയം രാജിവെച്ച് പോയതാണെന്നും പ്രസ്താവിക്കുകയുണ്ടായല്ലോ.
ജാമിഅയില്‍ ഞാന്‍ ജോലിചെയ്ത സന്ദര്‍ഭത്തില്‍ ഖുര്‍ആനും ഹദീസും ഹദീസിന്റെ അടിസ്ഥാനനിയമങ്ങളും (ഉസൂലുല്‍ ഹദീസും) ഫിഖ്ഹിന്റെ അടിസ്ഥാനനിയമങ്ങളും (ഉസൂലുല്‍ ഫിഖ്ഹ്) ആണ് പഠിപ്പിച്ചിരുന്നത്. എന്തിന് ഈ വിഷയങ്ങള്‍ പഠിപ്പിക്കുവാന്‍ എന്നെ ഏല്പിച്ചു. ഹദീസ് നിഷേധിയായ എന്നെ എന്തിന് ഇവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. കേരളത്തിലെ ഹദീസ് നിഷേധികള്‍ക്ക് എതിരെ കെ എന്‍ എം പ്രസിദ്ധീകരിച്ചത് ഹദീസ് രണ്ടാം പ്രമാണമോ എന്ന എന്റെ പുസ്തകമാണ്.  യുവത പ്രസിദ്ധീകരിച്ചതും എന്റെ ഗ്രന്ഥമാണ്. ബുദ്ധിക്ക് അസംഭവ്യമായി അനുഭവപ്പെടുന്ന ഹദീസുകള്‍ അസ്വീകാര്യമാണെന്ന് ഹദീസിനെ നിഷേധിക്കുവാന്‍ ആദ്യമായി ഞാന്‍ ഇറക്കുമതി ചെയ്ത തത്വമാണെന്ന് ഇക്കൂട്ടര്‍ എന്നെക്കുറിച്ച് ഇപ്പോള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഐ എസ് എം വാഴക്കാട് യൂണിറ്റ് സെക്രട്ടറിയുടെ പേരില്‍ ഇറക്കിയ ലഘുലേഖയില്‍ ഇവര്‍ എഴുതുന്നു: ഇതും പോരാഞ്ഞിട്ട് അബ്ദുസ്സലാം സുല്ലമി ഉണ്ടാക്കിയ മറ്റൊരു നിയമമാണ് ഹദീസുകള്‍ ബുദ്ധിക്കെതിരാണെങ്കില്‍ തള്ളണമെന്നത് (സ്വഹീഹുല്‍ ബുഖാരി പരിഭാഷയും വ്യാഖ്യാനവും 218, 315). മതത്തെ ബുദ്ധികൊണ്ടു തകര്‍ക്കാന്‍ ശ്രമിക്കുന്ന നിരീശ്വരവാദികളുണ്ടല്ലോ പലപ്പോഴും അവരെപ്പോലും നാണിപ്പിക്കും വിധമാണ് ഹദീസുകള്‍ക്കെതിരെ ഈ സുല്ലമി ബുദ്ധി പ്രയോഗിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഹദീസ് പണ്ഡിതന്‍, ബുദ്ധിജീവി എന്നൊക്കെ വ്യതിയാനക്കാര്‍ നാടുനീളെ പ്രചരിപ്പിച്ചു നടക്കുന്ന ഈ സുല്ലമി നിഷേധിച്ചുതള്ളുന്ന ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും വിശദീകരിച്ചുകൊണ്ട് ജാമിഅ നദ്‌വിയ്യ കോളേജ് പ്രിന്‍സിപ്പാളും ഹദീസ് പണ്ഡിതനുമായ അബൂബക്കര്‍ സലഫി......''
പ്രവാചകനെയും പ്രവാചകന്റെ ശരിയായ ഹദീസുകളെയും നിരീശ്വരവാദികളുടെയും സത്യനിഷേധികളുടെയും വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ വേണ്ടി സര്‍വ്വ ഹദീസ് പണ്ഡിതന്മാരും ഏകോപിച്ച് പ്രഖ്യാപിച്ചതാണ് ബുദ്ധിക്ക് അസംഭവ്യമായി തോന്നുന്ന ഹദീസുകള്‍ അസ്വീകാര്യമാണെന്നും അവ ഉദ്ധരിച്ച് ഇസ്‌ലാമിനെയോ പ്രവാചകനെയോ വിമര്‍ശിക്കുവാന്‍ പാടില്ലെന്നതും. ബുഖാരിയുടെ മൂന്നാം വാള്യം പ്രസിദ്ധീകരിക്കുന്നത് 1999 ഏപ്രില്‍ മാസത്തിലാണ്. ഈ പരിഭാഷകളുടെ ആമുഖത്തില്‍ ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞ സംഗതി അറബി മൂലത്തോടുകൂടി എടുത്തുകാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.  ആദ്യമായി അവ ഉദ്ധരിക്കാം. 1. ഇമാം സുയൂതി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥമായ തദ്‌രീബില്‍ ഇമാം ഇബ്‌നു ജൗസി(റ)യില്‍നിന്ന് ഉദ്ധരിക്കുന്നു. ഒരു ഹദീസ് ബുദ്ധിക്കോ അല്ലെങ്കില്‍ (പൊതുവായി) ഉദ്ധരിക്കപ്പെടുന്നതിനോ അല്ലെങ്കില്‍ അടിസ്ഥാന തത്വത്തിനോ എതിരായി നീ കണ്ടാല്‍ ആ ഹദീസ് മനുഷ്യനിര്‍മിതമാണെന്ന് നീ മനസ്സിലാക്കുക എന്ന് ഒരാള്‍ പറഞ്ഞതു വളരെ നല്ലതായിരിക്കുന്നു. (തദ്‌രീബ്, വാള്യം 1, പേജ്: 327) ഹദീസിന്റെ നിരൂപകന്മാരില്‍ പ്രഥമ സ്ഥാനത്തു നില്ക്കുന്ന ഇമാം ജൗസി(റ)യുടെ ഈ അഭിപ്രായത്തെ സുയൂതി(റ) ഇവിടെ നൂറ് ശതമാനവും അംഗീകരിക്കുന്നു. 2. ഇബ്‌നു കസീര്‍(റ) തന്റെ അല്‍ബാഇസ് എന്ന ഗ്രന്ഥത്തിലും ഇതുപോലെ പദത്തില്‍പോലും വ്യത്യാസമില്ലാതെ പറയുന്നു. (അല്‍ബാഇസ,് പേജ്-78) 3. ഇബ്‌നു കസീര്‍(റ) എഴുതുന്നു: ബുദ്ധിക്ക് എതിരായാല്‍ ഹദീസ് നബി(സ) പറഞ്ഞതല്ലെന്ന് തെളിവ് പിടിക്കപ്പെടും (ജാമിഉല്‍ ഉസൂല്‍: പേജ്-157) 4. ഇബ്‌നു ഹജര്‍(റ) എഴുതുന്നു: ഹദീസില്‍ പറയപ്പെടുന്ന സംഗതി ഖുര്‍ആനിന്റെ ഖണ്ഡിതമായ അഭിപ്രായത്തിനോ അല്ലെങ്കില്‍ മുതവാത്തിറായ ഹദീസിനോ അല്ലെങ്കില്‍ ഖണ്ഡിതമായ ഇജ്മാഇനോ അല്ലെങ്കില്‍ വ്യക്തമായ ബുദ്ധിക്കോ എതിരായാല്‍ അത് മനുഷ്യനിര്‍മിതമായ ഹദീസാണ് (നഖ്ബതുല്‍ ഫിക്‌രി: പേജ് 85) 5. ഹദീസ് പരിശോധനാ വിദഗ്ധന്മാരില്‍ പ്രമുഖനായ ഇമാം ഇബ്‌നു ജൗസി(റ) തന്നെ എഴുതുന്നു. യുക്തിക്കോ ഖുര്‍ആന്റെ മൗലിക സിദ്ധാന്തങ്ങള്‍ക്കോ വിരുദ്ധമായി കാണുന്ന സര്‍വ ഹദീസുകളും വ്യാജനിര്‍മിതങ്ങളാണെന്നു ധരിച്ചുകൊള്ളുക. അങ്ങനെ കാണുമ്പോള്‍ അതിന്റെ റാവികളെക്കുറിച്ച് അന്വേഷിക്കുവാന്‍ നീ മിനക്കെടേണ്ടതില്ല. (ഫത്ഹുല്‍ മുഗീബ്: പേജ്-114) 6. ഹദീസ് വിജ്ഞാനത്തെക്കുറിച്ച് പൂര്‍ണ പരിചയം ലഭിക്കണമെങ്കില്‍ അതിന്റെ രണ്ടു വശങ്ങളെ സംബന്ധിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഹദീസിന്റെ സാധുത മനസ്സിലാക്കാനുള്ള കഴിവാണ് ഒന്ന്. അതിനാണ് ദിറായത് എന്ന് പറയപ്പെടുന്നത് (1980 ജൂണ്‍- സുന്നത്ത് മാസിക. പേജ്:9) 7. തുഹ്ഫയുടെ ഗ്രന്ഥകര്‍ത്താവായ ഇബ്‌നു ഹജറില്‍ ഹൈതമി(റ) എഴുതുന്നു: ഒരു ഹദീസിന്റെ പരമ്പര സ്വഹീഹായി എന്നത് മത്‌ന് (ഹദീസില്‍ പറയുന്ന സംഗതി) സ്വഹീഹാകുക എന്നതിനെ തീര്‍ച്ചയായും നിര്‍ബന്ധമാക്കുന്നില്ല (അല്‍ഫതാവല്‍ ഹദീസിയ്യഃ പേജ്: 141) 8. ഇമാം സുയൂതി(റ) പ്രഖ്യാപിക്കുന്നു. തീര്‍ച്ചയായും ഒരു ഹദീസിന്റെ പരമ്പര (സനദ്) സ്ഥിരപ്പെട്ടു (സ്വഹീഹായി) എന്നത് ഹദീസില്‍ പറയുന്ന സംഗതി സ്ഥിരപ്പെട്ടതാകുക എന്നതിനെ അനിവാര്യമാക്കുന്നില്ല. ഇതു ഹദീസ് വിജ്ഞാനത്തില്‍ സ്ഥിരപ്പെട്ട തത്വമാണ് (അല്‍ഹാവി, വാള്യം-2 പേജ് 124) ഇമാം ബൈഹഖിയും ഇപ്രകാരം പ്രസ്താവിക്കുന്നുണ്ട്.
ബുഖാരിയുടെ രണ്ടാം വാള്യം പ്രസിദ്ധീകരിക്കുന്നത് 1986 ല്‍ ആണ്. ഇതിന്റെ ആമുഖത്തിലും ഈ സംഗതികള്‍ എടുത്തു കാണിച്ചിട്ടുണ്ട്. ഇതെല്ലാം വെട്ടിമാറ്റിയാണ് ഇതും പോരാഞ്ഞിട്ട് അബ്ദുസ്സലാം സുല്ലമി ഉണ്ടാക്കിയ മറ്റൊരു നിയമമാണ് ഹദീസുകള്‍ ബുദ്ധിക്കെതിരാണെങ്കില്‍ തള്ളണമെന്നത് എന്ന് ഇവര്‍ എഴുതി വിടുന്നത്. പല സ്ഥലങ്ങളിലും പള്ളി മിമ്പറുകള്‍ പോലും ഈ കള്ളപ്രചരണത്തിന് ഇവര്‍ ഉപയോഗിക്കുന്നു. കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണവിഭാഗം 1998ല്‍ പ്രസിദ്ധീകരിച്ച ഹദീസ് രണ്ടാം പ്രമാണമോ? എന്ന എന്റെ പുസ്തകത്തിലും ഇതെല്ലാം ഞാന്‍ എഴുതിയിട്ടുണ്ട്. ശേഷം ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ഈ പുസ്തകത്തിലാണ് ഞാന്‍ എഴുതുന്നത്. ആ ഭാഗം മറച്ചുവെച്ചാണ് ഇവര്‍ എന്നെ വിമര്‍ശിക്കുന്നത്. പ്രസ്തുത ഭാഗം കാണുക: മനുഷ്യ ബുദ്ധി ആപേക്ഷികമാണ്. അതിനാല്‍ ഒരാളുടെ ബുദ്ധിക്ക് എതിരായി എന്ന കാരണത്താല്‍ ഉടനെ സ്വഹീഹായ പരമ്പരയിലൂടെ ഉദ്ധരിച്ച ഹദീസുകളെ തള്ളുക എന്നത് ശരിയല്ല. പരലോകത്തെ ഭയപ്പെടുന്ന ഒരു മനുഷ്യനും അപ്രകാരം പ്രവര്‍ത്തിക്കുകയുമില്ല. മറ്റുള്ളവരോട് അന്വേഷിച്ച്, ബുദ്ധിക്ക് എതിരാവുക എന്ന അവസ്ഥയും ഖുര്‍ആനിന്ന് എതിരാവുക എന്ന അവസ്ഥയും ഇല്ലാതാകുവാന്‍ ശ്രമിക്കുക. തന്റെ പരിശ്രമം പരാജയപ്പെടുകയും മനസ്സ് ശുദ്ധമാണെന്ന ഉറപ്പ് നമ്മെ സംബന്ധിച്ച് ഉണ്ടാവുകയും ചെയ്താല്‍ ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞതുപോലെ അതിനെ വര്‍ജിക്കാം. എങ്കിലും സൂക്ഷ്മതക്ക് ഏറ്റവും നല്ലതും അനുയോജ്യവും അതില്‍ പറഞ്ഞതു പ്രവര്‍ത്തിക്കാതെ നിര്‍ത്തിവെക്കുക എന്നതാണ്. അതായത് അത്തരം ഹദീസ് ഉദ്ധരിച്ച് ഹദീസ് പണ്ഡിതന്മാരെ കുതിരകയറാതെ തന്റെ പ്രവര്‍ത്തനത്തില്‍നിന്ന് അതിനെ മാറ്റിനിര്‍ത്തിയാല്‍ മതി. (ഹദീസ് രണ്ടാം പ്രമാണമോ? പേജ്: 64,66 കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരണ വിഭാഗം) ബുഖാരിയുടെ പരിഭാഷയുടെ ആമുഖത്തില്‍ ഞാന്‍ എഴുതിയ സംഗതികള്‍ എല്ലാംതന്നെ നബിചര്യയും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും എന്ന പേരില്‍ മര്‍ഹൂം ഡോക്ടര്‍ മുസ്തഫാ സബാഈ എഴുതിയതും മൗലവി മുഹമ്മദ് അമാനി മൗലവി വിവര്‍ത്തനം ചെയ്തതും കെ എന്‍ എം പ്രസിദ്ധീകരിച്ചതുമായ പുസ്തകത്തിലും എഴുതിയിട്ടുണ്ട്. ചില ഭാഗങ്ങള്‍ കാണുക: ''നിര്‍മിത ഹദീസുകളുടെ അടയാളങ്ങള്‍-മത്‌നില്‍- ഉ: ആശയം സ്വീകാര്യമല്ലാത്തതായിരിക്കുക. ഇതിന്നു കാരണം പലതാവാം. ചിലപ്പോള്‍ വ്യാഖ്യാനം നല്കി ഒപ്പിക്കുവാന്‍ കഴിയാത്തവിധം പ്രാഥമിക ബുദ്ധിക്കു എതിരായതു കൊണ്ടായിരിക്കാം... ഇബ്‌നു ജൗസി(റ) പറയുന്നു: ഒരു വക്താവ് പറഞ്ഞതു എത്ര നന്നായിട്ടുണ്ട്. ബുദ്ധികള്‍ക്ക് എതിരായതോ മൗലികതത്വങ്ങള്‍ക്ക് വിപരീതമായതോ നഖ്‌ലുകള്‍ക്ക് (ഖുര്‍ആനിലും ഹദീസിലും വന്നതിനു) വ്യത്യാസമായതോ ആയ എല്ലാ ഹദീസും നിര്‍മിതമാണെന്ന് അറിഞ്ഞുകൊള്ളുക. റാസി(റ)യുടെ മഹ്‌സ്വൂര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: അയഥാര്‍ഥമെന്നു തോന്നിക്കുകയും വ്യാഖ്യാനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ വാര്‍ത്തയും കളവായിരിക്കും. അല്ലെങ്കില്‍ തെറ്റിദ്ധാരണ നീക്കുമാറുള്ള ഭാഗം അതില്‍നിന്ന് നഷ്ടപ്പെട്ടുപോയിട്ടുണ്ടാകും. (ബുദ്ധിക്ക് എതിരാകുക എന്നതുകൊണ്ടു വിവക്ഷ ബുദ്ധിക്ക് അപരിചിതമാകുക എന്നോ അതിന് ആശ്ചര്യകരമായിത്തോന്നുക എന്നോ അല്ലെന്നും ബുദ്ധി അസംഭവ്യമായി കാണുന്നത് എന്നാണെന്നും മുമ്പ് പ്രസ്താവിച്ചിട്ടുള്ളത് ഓര്‍ക്കുക) (നബിചര്യയും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും മൗലവി മുഹമ്മദ് അമാനി കെ എന്‍ എം പ്രസിദ്ധീകരണ വിഭാഗം (പേജ് 101, 102)
? ഹദീസുകളെ തള്ളുവാന്‍ വേണ്ടി സുല്ലമി ഉണ്ടാക്കിയ മറ്റൊരു നിയമമാണ് ആഹാദായ ഹദീസുകള്‍ വിശ്വാസകാര്യങ്ങള്‍ക്ക് പറ്റില്ല എന്നത്- ഇപ്രകാരം ഒരു വിമര്‍ശനവും നിങ്ങളെ സംബന്ധിച്ച് എ പി വിഭാഗം ഉന്നയിക്കുന്നു. ഇതിന്റെ യാഥാര്‍ഥ്യമെന്ത്?
= ഐ എസ് എം വാഴക്കാട് യൂണിറ്റ് പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ എഴുതുന്നു: ''ചേകന്നൂര്‍ മൗലവി ചില ഹദീസുകളെ അംഗീകരിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ ഹദീസുകളേയും (മുതവാത്തിറല്ലാത്ത) സന്ദര്‍ഭോചിതം തകര്‍ത്ത് കളയാന്‍ ഇവര്‍ സ്വീകരിക്കുന്ന ഒരു നിയമം നോക്കൂ. വിശ്വാസകാര്യങ്ങള്‍ സ്ഥിരപ്പെടാന്‍ ഖുര്‍ആനിന്റെ വ്യക്തമായ നിര്‍ദേശമോ അല്ലെങ്കില്‍ മുതവാതിറായ ഹദീസോ ആവശ്യമാണ്. (സ്വഹീഹുല്‍ ബുഖാരി-പരിഭാഷയും വ്യാഖ്യാനവും, എ അബ്ദുസ്സല്ലാം സുല്ലമി 3:207)'' എങ്കില്‍ ഇവര്‍ എന്തുകൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിലെ ആദര്‍ശപരമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ വിളിച്ച് കൂട്ടിയ യോഗങ്ങളില്‍ ഈ പ്രശ്‌നം അവതരിപ്പിച്ചില്ല? ജംഇയ്യത്തിന്റെ തീരുമാനങ്ങളില്‍ എന്നോട് ഈ എഴുതിയത് തിരുത്തുവാന്‍ പറഞ്ഞില്ല? എന്തിന് എന്നെ ഇവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു? ജാമിഅഃ നദ്‌വിയ്യയില്‍ നിന്ന് എന്തുകൊണ്ട് പിരിച്ചുവിട്ടില്ല?
ഇസ്‌ലാമിലെ വിശ്വാസ കാര്യങ്ങളേയും വികൃതമാക്കുവാന്‍ ജൂതന്‍മാരും  കപടവിശ്വാസികളും  നിരീശ്വരവാദികളും  സ്വീകരിച്ച മാര്‍ഗം വിശ്വാസകാര്യങ്ങളിലും കള്ള ഹദീസുകള്‍ നിര്‍മിക്കുക എന്നതാണ്. കര്‍മരംഗങ്ങളില്‍ (ഉദാ: തല തടവുക, നമസ്‌കാരത്തില്‍ കൈ കെട്ടുക) വീഴ്ച സംഭവിച്ചാലും ഒരാള്‍ അവിശ്വാസിയാവുകയില്ല. വിശ്വാസ രംഗങ്ങളില്‍ പിഴവ് സംഭവിച്ചാല്‍ അവന്‍ അവിശ്വാസിയാകുന്നതാണ്. അതിനാല്‍ ഇസ്‌ലാമിലെ സുന്ദരമായ വിശ്വാസകാര്യങ്ങള്‍ സ്ഥിരപ്പെടുവാന്‍ ആ കാര്യം പരിശുദ്ധ ഖുര്‍ആനിലോ മുതവാത്തിറായ ഹദീസിലോ സ്ഥിരപ്പെടണമെന്ന് ഏകദേശം സര്‍വ്വഹദീസ് പണ്ഡിതന്മാരും കര്‍മശാസ്ത്രപണ്ഡിതന്മാരും പ്രഖ്യാപിച്ചു. മുജാഹിദ് പ്രസ്ഥാനം പിന്തുടര്‍ന്നുപോന്ന ആശയാദര്‍ശവും ഇതു തന്നെയായിരുന്നു. ബുഖാരിയുടെ  ആമുഖത്തില്‍ ഞാന്‍ ഇത് അറബി മൂലത്തോടുകൂടി തന്നെ ഉദ്ധരിച്ചത് വെട്ടിമാറ്റി എന്റെ സ്വയം അഭിപ്രായമായി അവതരിപ്പിക്കുകയാണ്  സ്വീകരിച്ച കുതന്ത്രം. ഇവര്‍ വെട്ടിമാറ്റിയ ഭാഗങ്ങള്‍ കാണുക: ''9: ഇമാം ബുഖാരി(റ) എഴുതുന്നു: വിശ്വസ്തന്റെ ഖബറുല്‍ വാഹിദ് (ഒന്നോ രണ്ടോ മൂന്നോ സഹാബിമാര്‍ നബിയില്‍നിന്ന് ഉദ്ധരിക്കുന്ന ഹദീസുകള്‍) ബാങ്ക്, നമസ്‌കാരം, നോമ്പ്, അനന്തരാവകാശം, വിധികള്‍ എന്നിവയില്‍ സ്വീകരിക്കല്‍ അനുവദനീയമാണ.് ഇമാം ബുഖാരി ഇപ്രകാരം ഒരു അധ്യായം നല്കിയതിന്റെ ലക്ഷ്യം ഇമാം കര്‍മാനി(റ) വിവരിക്കുന്നത് കാണുക: ഖബറുല്‍ വാഹിദുകൊണ്ട് പ്രവൃത്തികള്‍ (അമലുകള്‍) മാത്രമാണ് സ്ഥിരപ്പെടുക. വിശ്വാസകാര്യങ്ങള്‍ക്ക് ഇത് പറ്റുകയില്ലെന്ന് അറിയിക്കുവാനാണ് (ഫത്ഹുല്‍ബാരി: 17-32) ഇബ്‌നു ഹജര്‍(റ) ഈ അഭിപ്രായത്തെ അംഗീകരിക്കുന്നു; ഖണ്ഡിക്കുന്നില്ല. 10. ശുദ്ധാത്മാക്കളുടെ അന്നമാണ് എന്ന് മമ്പുറം സയ്യിദ് അലവി തങ്ങള്‍ പ്രശംസിച്ച ജൗഹറതുത്തൗഹീദ് എന്ന അഖീദാ ഗ്രന്ഥത്തില്‍ പറയുന്നു. നബിമാര്‍ ഇത്ര, മുര്‍സലുകള്‍ ഇത്ര എന്ന് ക്ലിപ്തമായി പറയാന്‍ ഖണ്ഡിതമായ യാതൊരു തെളിവുമില്ല. കാരണം പരിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നെ തീര്‍ത്തും ഖണ്ഡിതമായി പറയണമെങ്കില്‍ മുതവാതിര്‍ ആയ ഹദീസ് (നീതിമാന്മാരും സത്യസന്ധരുമായ ഓരോ സംഘം ആളുകളിലൂടെ അതേ പ്രകാരത്തിലുള്ള ഒരു സംഘം ആളുകളില്‍നിന്ന് നബി(സ) വരെ എത്തുന്ന നിവേദകശൃംഖലയുള്ള ഹദീസ്) ഉണ്ടായിരിക്കണം. അതില്ല തന്നെ. പിന്നെ ഇതു സംബന്ധമായി വന്നിട്ടുള്ള ഹദീസുകള്‍ എല്ലാം ആഹാദിന്റെ (മുതവാതിറിന്ന് താഴെയുള്ള ആളുകള്‍ നിവേദനം ചെയ്യുന്ന) ഹദീസുകളാണ്. ഈ നിലക്കുള്ള ഹദീസുകള്‍കൊണ്ട് അവ ഉസൂലുല്‍ ഫിഖ്ഹ് (കര്‍മശാസ്ത്ര നിദാനം) ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള എല്ലാ ഉപാധികളും പൂര്‍ത്തിയായിട്ടുള്ളതാണെങ്കില്‍ തന്നെ ഭാവനാപരമായ ഒരറിവ് മാത്രമേ സിദ്ധിക്കുകയുള്ളൂ. ഖണ്ഡിതമായ ഒരറിവ് ലഭിക്കുകയില്ല. ദീനിന്റെ മൗലിക വിഷയങ്ങളിലും വിശ്വാസപ്രമാണങ്ങളിലും അടിസ്ഥാനപരമായ നിയമങ്ങളിലും ഖണ്ഡിതമായ അറിവ് ലഭിച്ചേ തീരൂ. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ല (ജൗഹറത്തു തൗഹീദ്). മര്‍ഹൂം കെ എം മൗലവി വരെ പ്രശംസിച്ച കിതാബാണിത്. മര്‍ഹൂം അമാനി മൗലവി വിവര്‍ത്തനം ചെയ്തതും കെ എന്‍ എം പ്രസിദ്ധീകരിച്ചതുമായ നബിചര്യയും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും എന്ന ഗ്രന്ഥത്തിലും വിശ്വാസകാര്യങ്ങള്‍ക്ക് ആഹാദായ ഹദീസുകള്‍ പറ്റുകയില്ലെന്ന് വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ഏകാഭിപ്രായമുണ്ടെന്ന് പറയുന്ന വാദത്തെ വരെ അംഗീകരിക്കുന്നു. (പേജ്:160,161)
എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനും മര്‍ഹൂം അലി അക്ബര്‍ മൗലവിയും എഴുതിയ 'അത്തൗഹീദുല്‍ മുസ്തഖീം' എന്ന ഗ്രന്ഥത്തില്‍ നബി(സ)യുടെ ഖബറിനടുത്തു വന്ന് ഒരു ഗ്രാമീണന്‍ നബിയെ വിളിച്ച് മഴക്ക് വേണ്ടി വിളിച്ച് തേടിയെന്ന് പറയുന്ന സംഭവത്തെ ഖണ്ഡിച്ച സന്ദര്‍ഭത്തില്‍, വിശ്വാസകാര്യങ്ങള്‍ക്ക് ഒറ്റപ്പെട്ട ഹദീസുകള്‍ വരെ തെളിവായി ഉദ്ധരിക്കുവാന്‍ പാടില്ലെന്ന് എഴുതിയിട്ടുണ്ട്.
ആഹാദായ ഹദീസുകള്‍ വിശ്വാസകാര്യങ്ങള്‍ക്ക് പറ്റുമെന്ന് പറയുന്നവര്‍ തന്നെ അതിന് മറ്റു തെളിവുകള്‍ (ഖരീനതുകള്‍) ഉണ്ടായിരിക്കണമെന്ന് പറയുന്നു. ഇന്നും ഇവരുടെ അറബിക്കോളജുകളില്‍ പഠിപ്പിക്കുന്ന ഖല്ലാഫിന്റെ ഉസൂലുല്‍ ഫിഖ്ഹില്‍ എഴുതുന്നു: വിശ്വാസപരമായ കാര്യങ്ങള്‍ക്കാണ് ആഹാദായ ഹദീസുകളെ പിന്‍തുടരുന്നത് വിരോധിക്കപ്പെടുന്നത്,  പ്രവൃത്തികളായ  (അമലുകളായ) കാര്യങ്ങള്‍ക്കല്ല(പേജ്:52 ഖിയാസിന്റെ അധ്യായം). കെ പി മുഹമ്മദ് മൗലവി ആധികാരിക ഗ്രന്ഥമെന്ന് വിശേഷിപ്പിച്ച ജംഉല്‍ ജവാമി
അ് എന്ന് ഗ്രന്ഥത്തിലും ഈ സത്യം വിവരിക്കുന്നതു കാണാം. (ജംഉല്‍ ജവാമിഅ്: 2:130 കിതാബുസ്സാനീ ഫിസ്സുന്നത്തി)
മദീനയില്‍ വെച്ച് ഞാനും ചില പണ്ഡിതന്മാരും ഈ വിഷയം ചര്‍ച്ച ചെയ്യുകയുണ്ടായി. അപ്പോള്‍ ഖുര്‍ആന്റെ സൂചനപോലും ഇല്ലാതെ ആഹാദായ ഹദീസുകളെ മാത്രം അവലംബമാക്കി നാം വിശ്വസിക്കേണ്ടതായ നിര്‍ബന്ധവിശ്വാസകാര്യം ഏതാണെന്ന് ചോദിച്ചപ്പോള്‍ ശൈഖന്മാര്‍ മറുപടി പറയാതെ മൗനം പാലിക്കുകയാണ് ചെയ്തത്.
സ്വഹീഹുല്‍ ബുഖാരി എടുത്തു കാണിച്ചു കൊടുത്ത സന്ദര്‍ഭത്തില്‍ യാതൊരു മറുപടിയും അവര്‍ പറയുകയും ചെയ്തില്ല.

ബുഖാരിയിലെ ഹദീസുകള്‍   ദുര്‍ബലമാക്കിയെന്നോ?

? ബുദ്ധിക്ക് അസംഭവ്യമായി തോന്നുന്ന ഹദീസുകള്‍ അസ്വീകാര്യമാണെന്ന് ഹദീസ് പണ്ഡിതന്മാര്‍ പറയുന്നത് പരമ്പര(സനദ്) ദുര്‍ബലമായ ഹദീസിന്റെ സ്വഭാവം വിവരിച്ചതാണ്. കള്ള് ഷാപ്പിന്റെ മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്ത് പള്ളിയുടെ മുന്നില്‍ വെക്കുകയാണ് സുല്ലമി ചെയ്തത്. ബുഖാരിയുടെ പരിഭാഷയുടെ ആമുഖത്തില്‍ എന്തിനാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞ ഈ തത്വം എഴുതി കാണിച്ചത്'' എന്ന്  എ പി വിഭാഗത്തിലുള്ള ഒരു നേതാവ് പ്രസംഗിക്കുന്നു. എന്താണ് ഇതിന്റെ സത്യാവസ്ഥ?
= ഭിന്നിപ്പുകാരുടെ അജ്ഞതയുടെയും അഹങ്കാരത്തിന്റെയും ആഴമാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ചത്ത കുട്ടിയുടെ ജാതകം നോക്കുകയല്ല ഹദീസ് പണ്ഡിതന്മാര്‍ ഇവിടെ ചെയ്യുന്നത്. ഹദീസിന്റെ പരമ്പര സ്വഹീഹായതുകൊണ്ടുമാത്രം ഒരു ഹദീസ് സ്വഹീഹാവുകയില്ല. പ്രത്യുത ഹദീസില്‍ പറയുന്ന ആശയം (മത്‌ന്) ചില ന്യൂനതകളില്‍നിന്ന് കൂടി മോചിതമായിരിക്കണം എന്ന് പ്രസ്താവിച്ചുകൊണ്ട് പ്രസ്തുത ന്യൂനതകള്‍ വിവരിച്ചുകൊണ്ട് പ്രഖ്യാപിച്ചതാണിത്. ഇബ്‌നു കസീര്‍(റ)ന്റെ അല്-ബാഇസ്: എന്ന ഗ്രന്ഥമെങ്കിലും ഇവര്‍ വായിച്ചിരുന്നുവെങ്കില്‍ ഇപ്രകാരം വിഡ്ഢിത്തം പറയുമായിരുന്നില്ല. ഈ ഗ്രന്ഥം ജാമിഅഃയില്‍നിന്ന് രാജിവെച്ച് പോരുന്ന ദിവസംപോലും ഞാന്‍ പഠിപ്പിച്ചിരുന്നു. ഇന്നും ഇവരുടെ കോളജുകളില്‍ പഠിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇമാം ഷൗക്കാനി(റ)യുടെ ഇര്‍ശാദുല്‍ഫുഹൂല്‍ എന്നത്. ആഹാദായ ഹദീസുകള്‍ സ്വീകരിക്കാനുള്ള നിബന്ധന (ശര്‍ത്ത്) ആയിട്ടാണ് ബുദ്ധിക്ക് അസംഭവ്യമായി തോന്നാതിരിക്കുക എന്നത് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത് (പേജ്-15) ഇമാം ഷൗക്കാനി ശേഷം എഴുതുന്നു: ഒറ്റപ്പെട്ട ഹദീസുകള്‍ (ആഹാദ്) സ്വീകരിക്കാനുള്ള നിബന്ധനകളില്‍ പെട്ടതാണ് ഹദീസ് ബുദ്ധിക്ക് അസംഭവ്യമാവാതിരിക്കുക എന്നത്. ബുദ്ധിക്ക് അസംഭവ്യമായാല്‍ അതു തള്ളപ്പെടും (പേജ്: 15)
സനദ് ദുര്‍ബലമായ ഹദീസുകളിലും മനുഷ്യനിര്‍മിതമായ ഹദീസുകളിലും പ്രസ്താവിക്കുന്ന മിക്ക സംഗതികളും പരിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാനതത്വത്തോടും മനുഷ്യബുദ്ധിയോടും പരിപൂര്‍ണമായി യോജിക്കുന്നവയുമായിരിക്കും. ബുദ്ധിക്ക് അസംഭവ്യമായിരിക്കണമെന്നില്ല. ഇമാം ദഹബി(റ), ഇമാം ഇബ്‌നു ജൗസി(റ), ഇബ്‌നു ഖയ്യിം(റ), ഇമാം ഇബ്‌നു ഹിബ്ബാന്‍(റ), ഇമാം ഖത്വാബി(റ), ഖാൡമാള്(റ), ഇമാംറാസി(റ), ഇമാം ഗസ്സാലി(റ), ഇമാം സുയൂഥി (റ), ഇമാം ദാറഖുത്വ് നി(റ), ഇബ്‌നു ദഖീഖുല്‍ തുമ്മദി(റ), ഹാഫിള് ഇബ്‌നു അറബി (റ) മുതലായവരെല്ലാം ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ഹദീസുകളെ പരമ്പരയില്‍ വന്ന നിവേദകന്മാരെ വിമര്‍ശിച്ചുകൊണ്ടും ഖുര്‍ആനിന് എതിരാണ് മനുഷ്യബുദ്ധിക്ക് എതിരാണ്, ഭാഷാ പ്രയോഗത്തിന് എതിരാണ്, അല്ലാഹുവിന്റെ കാരുണ്യത്തിന് എതിരാണ് എന്നെല്ലാം പ്രഖ്യാപിച്ചുകൊണ്ട് തള്ളുന്നതു കാണാം.
? നിങ്ങള്‍ ബുഖാരിയിലെ അറുപതില്‍ പരം ഹദീസുകളെ ദുര്‍ബലമാക്കിയെന്നും ഇന്ന ഹദീസ് എന്റെ ബുദ്ധിക്ക് യോജിക്കുന്നില്ലെന്നും പ്രസ്താവിച്ചുകൊണ്ട് തള്ളിയിട്ടുണ്ടെന്നും ഇവര്‍ വിമര്‍ശിക്കുന്നുണ്ടല്ലോ? 
= പിളര്‍പ്പിന് ശേഷം ഒരൊറ്റ ഹദീസും  ഞാന്‍ ദുര്‍ബലമാണെന്ന്  പ്രസ്താവിച്ചിട്ടില്ല. ബുഖാരിയുടെ പരിഭാഷകള്‍ എല്ലാംതന്നെ ഇവര്‍ എന്നെ ഇവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതിന്റെ മുമ്പ് പ്രസിദ്ധീകരിച്ചതാണ്. ഈ പരിഭാഷയുടെ ആമുഖത്തില്‍ ഞാന്‍ എഴുതിയത് വെട്ടി മാറ്റിയാണ് പിളര്‍പ്പന്മാര്‍ ഈ ആരോപണം ഉന്നയിക്കുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ.  ഈ പരിഭാഷയില്‍ ചില ഹദീസുകള്‍ക്ക് വിമര്‍ശനം നല്കിയിട്ടുണ്ട്. ന്യൂനതകള്‍ വിവരിച്ചിട്ടുണ്ട്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ല. പൂര്‍വികരും ആധുനികരുമായ ചില പണ്ഡിതന്മാര്‍ക്കുള്ള വീക്ഷണം വായനക്കാര്‍ക്ക് വേണ്ടി എടുത്തു കാണിച്ചതാണ് (ആമുഖം: പേജ്-4 അവസാനത്തെ ഖണ്ഡിക)  എന്നാല്‍ ഇവര്‍ പ്രസ്ഥാനത്തെ പിളര്‍ത്തിയ ശേഷം മുജാഹിദുകള്‍ ദുര്‍ബലമായി ദര്‍ശിച്ചുപോന്ന ഹദീസുകളെ സ്വഹീഹാക്കുകയും സ്വഹീഹാക്കിയ ഹദീസുകളെ ദുര്‍ബമാക്കുകയും ചെയ്തതുകൊണ്ട് വിശ്വാസരംഗത്തും കര്‍മരംഗത്തും ധാരാളം വ്യതിയാനങ്ങള്‍ ഇവര്‍ ഉണ്ടാക്കിയതിന് എത്രയോ തെളിവുകളുണ്ട്.  ഇവര്‍ ഈ പ്രസ്ഥാനത്തെ സംഘടനാപരമായി നശിപ്പിച്ചതുപോലെ ആദര്‍ശപരമായും തീര്‍ത്തും നശിപ്പിക്കുന്നത് നോക്കിക്കാണാം. ജിന്ന് ബാധ, സിഹ്ര്‍ ബാധ, വിത്‌റിലെ ഖുനൂത്, തസ്ബീഹ് നമസ്‌കാരം, സുജൂദില്‍നിന്ന് എഴുന്നേല്ക്കല്‍, ഒരു പള്ളിയില്‍ ആദ്യജമാഅത്തു കഴിഞ്ഞാല്‍ രണ്ടാമത്തെ ജമാഅത്തു സംഘടിപ്പിക്കല്‍, പല്ലിയെ വധിക്കല്‍, മന്ത്രിച്ചൂതല്‍, രോഗത്തിന് ചികിത്സിക്കല്‍, പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കല്‍ മുതലായവ ഏതാനും ഉദാഹരങ്ങളാണ്. നമ്മുടെ പണ്ഡിതന്മാര്‍ക്ക് ഹദീസ് അറിയാത്തതുകൊണ്ടാണ് മഹ്ദിയുടെ വരവിനെ നിഷേധിച്ചതെന്ന് വരെ ഇവര്‍ എഴുതിയിരിക്കുന്നു. തഖ്‌ലീദിനെ വരെ ന്യായീകരിക്കുന്നു. പ്രമാണങ്ങള്‍വരെ ഇവര്‍ അട്ടിമറിച്ചു. നമ്മുടെ സംഘടനയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ ഞാന്‍ ഒരിക്കലും കക്ഷിയല്ല. ഇവര്‍ എന്നെ കക്ഷിയാക്കിയിട്ടുമില്ല. എന്റെ ഒരൊറ്റ അഭിപ്രായം പോലും ആദര്‍ശ വ്യതിയാനത്തിന് തെളിവായി ഇവര്‍ ഉദ്ധരിച്ചിരുന്നില്ല. എം എം അക്ബര്‍, ചെറിയ മുണ്ടം അബ്ദുല്‍ ഹമീദ് മൗലവി, എം എം നദ്‌വി, മുഹമ്മദ് കുട്ടശ്ശേരി, ഹുസൈന്‍ മടവൂര്‍, കുഞ്ഞീതു മദനി, സുല്‍ഫിക്കര്‍  മുതലായവര്‍ എഴുതിയ ചില ആശയങ്ങളാണ് ആദര്‍ശ വ്യതിയാനമായി സംഘടനയെ  പിളര്‍ത്തുവാന്‍ ഇവര്‍ ഉന്നയിച്ചിരുന്നത്. സത്യവും നീതിയും ഇന്ന ഭാഗത്താണെന്ന് എന്റെ സ്വന്തം  അനുഭവങ്ങളില്‍നിന്ന് എനിക്ക് ബോധ്യമായപ്പോള്‍ ഖുര്‍ആന്റെ നിര്‍ദേശം ഉള്‍ക്കൊണ്ട് സത്യത്തിന്റെയും നീതിയുടെയും ഭാഗത്തു അടിയുറക്കുകയാണ് ചെയ്തത്. അപ്പോള്‍ ഞാന്‍ ഇവര്‍ പറയുന്നതുപോലെ ഹദീസ് നിഷേധിയും ഖുര്‍ആന്‍ നിഷേധിയും മുഅ്തസിലിയും തെമ്മാടിയും ആയിരുന്നാല്‍ പോലും ഇവര്‍ക്ക് എന്താണ് നീതിയുടെയും സത്യത്തിന്റെയും കൂടെ നില്ക്കുവാന്‍ ഇസ്‌ലാമികമായ തടസ്സം? ബിലാല്‍, അമ്മാര്‍, ഖബ്ബാബ്, യാസിര്‍(റ) മുതലായവര്‍ മുഹമ്മദ് നബി(സ)യുടെ കൂടെ നിന്നപ്പോള്‍ അതു കാരണം ഇസ്‌ലാമില്‍ നിന്ന് അകന്ന് നിന്ന അബൂജഹ്ല്‍, ഉമയ്യത്ത്, വലീദ്, ശൈബ, മുതലായവരുടെ ചരിത്രം വീണ്ടും നാം ആവര്‍ത്തിക്കരുത്. മുജാഹിദ് പ്രസ്ഥാനം പിന്‍തുടര്‍ന്നുപോന്ന ആശയാദര്‍ശങ്ങളോടാണ് അവര്‍ക്ക് ബന്ധമുള്ളത്. യാതൊരു സ്ഥാനവും ഞാന്‍ ഈ ഭാഗത്തു വഹിക്കുന്നില്ല. സംഘടനയില്‍ ഉണ്ടായ പിളര്‍പ്പിന് കാരണം ഞാനും എന്റെ പുസ്തകങ്ങളുമാണെങ്കില്‍ എന്റെ പുസ്തകങ്ങള്‍ എല്ലാം പിന്‍വലിച്ച് പുസ്തകങ്ങളില്‍ പറയുന്ന ആശയങ്ങളുമായി എനിക്ക് ബന്ധമില്ലെന്ന് പരസ്യം നല്കി ഞാന്‍ മതരംഗത്തുനിന്ന് പൂര്‍ണമായും ഒഴിവായാല്‍ ഇവര്‍ ആദര്‍ശവ്യതിയാനം ആരോപിക്കല്‍ പിന്‍വലിച്ചുകൊണ്ട് സംഘടനയില്‍ ഐക്യം ഉണ്ടാക്കുകയും പരസ്പരം ശത്രുക്കളാക്കിയ മുജാഹിദുകളെ മിത്രങ്ങളാക്കുകയും ചെയ്യുമോ?
പിന്നെ മറ്റൊരു കാര്യം. ഞാനൊരു 'മുഹദ്ദിസ്' ചമഞ്ഞ് നടക്കുകയാണെന്ന് ഇവര്‍ പ്രസംഗങ്ങളിലും ലേഖനങ്ങളിലും (ഇസ്വ്‌ലാഹ് മാസിക-ഡിസംബര്‍ 2006, പേജ്-4) ആരോപിക്കുന്നതും എന്നെ അങ്ങനെ വിശേഷിപ്പിച്ചതും പ്രചരിപ്പിച്ചതും ഈ ആരോപകര്‍ തന്നെയാണ്. അല്ലാതെ ഞാന്‍ എവിടെയും മുഹദ്ദിസ് ചമഞ്ഞിട്ടില്ല. തര്‍ക്കവിഷയങ്ങളിലുള്ള ഹദീസുകളും അവയുടെ ന്യൂനതകളും വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നതിനായി എന്നെ പുളിക്കല്‍ സലഫി കോളജില്‍ കെ പിയും എ പിയുമാണ് നിയോഗിച്ചത്.  ജാമിഅഃ നദ്‌വയ്യയിലെ ഹദീസ് ക്ലാസിലും അങ്ങനെതന്നെ. 'സുന്നത്തും ബിദ്അത്തും ഒരു സമ്പൂര്‍ണ മുഖവുര' എന്ന എന്റെ പുസ്തകത്തെക്കുറിച്ച് അല്‍മനാര്‍ (2000 മാര്‍ച്ച്) എഴുതിയത് ഇവര്‍ വായിക്കട്ടെ.
? ഭാര്യയുമായി ലൈംഗികബന്ധം സ്ഥാപിക്കുമ്പോള്‍ പ്രകൃതിവിരുദ്ധ രീതി സ്വീകരിക്കാമെന്ന് നിങ്ങള്‍ ഫത്‌വ നല്കിയതായി ഇവരിപ്പോള്‍ പ്രചരിപ്പിക്കുന്നു. സ്വയംഭോഗം അനുവദനീയമാണെന്നും നിങ്ങള്‍ വാദിക്കുന്നുവെന്ന് ആരോപണമുണ്ട്. (ഉദാ: കെ കെ സകരിയ്യ തളിപ്പറമ്പ് പ്രോഗ്രാം)
= ലജ്ജ കാരണമാണ് പൊതുജനമധ്യത്തില്‍ ഞാനിതിന് മറുപടി പറയാതിരുന്നത്. നേരത്തെ പറഞ്ഞതുപോലെ ഇവര്‍ എന്നെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നതിന്റെയും സംഘടന പിളരുന്നതിന്റെയും മുന്‍പുള്ള അഭിപ്രായമേ ഇപ്പോഴും ഈ വിഷയത്തിലും എനിക്കുള്ളൂ. 'ഇളവുകള്‍ ഇസ്‌ലാമിക വിധികളില്‍' എന്ന പുസ്തകത്തില്‍ ഈ വിഷയകമായി എന്റെ അഭിപ്രായം ഞാനെഴുതിയിട്ടില്ല. സ്വഹാബി വര്യന്മാരുടെയും അവര്‍ക്ക് ശേഷമുള്ള പണ്ഡിതന്മാരുടെയും അഭിപ്രായം മറ്റൊരു വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ വിവരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്റെ അഭിപ്രായം 'ഇസ്‌ലാമിലെ അനുഷ്ഠാന മുറകള്‍' എന്ന പുസ്തകത്തില്‍ (പേജ് 370) വായിക്കുക. സ്വയംഭോഗത്തെ സംബന്ധിച്ച് ഇതേ പുസ്തകത്തില്‍ (പേജ് 368) ഞാനെഴുതിയതും വായിക്കുക. ഇവയൊന്നും എന്റെ വ്യക്തിപരമായ അഭിപ്രായമല്ല  ഞാനെഴുതിയതെന്നും അപ്പോള്‍ മനസ്സിലാവും. മാത്രമല്ല, 1996 ലാണ് ഈ പുസ്തകം രചിച്ചത്. എന്നാല്‍, സ്വയംഭോഗം നിഷിദ്ധമല്ലെന്നും വളരെയധികം സൂക്ഷ്മത പാലിക്കുന്ന ഇമാം അഹ്മദ്(റ) ഇത് അനുവദനീയമാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. വിശദീകരിക്കുകയും എതിര്‍രേഖകള്‍ക്ക് മറുപടി നല്കുകയും ചെയ്ത അല്‍മനാര്‍ (1985 ജൂണ്‍, പേജ് 43,44,45) മാസികയിലെ ചോദ്യോത്തരം ഇവര്‍ ഈ വിഷയത്തില്‍ മറച്ചു പിടിക്കുകയും ചെയ്യുന്നു.
എനിക്ക് ഒരു വിഷയത്തിലും ആദര്‍ശ വ്യതിയാനം സംഭവിച്ചിട്ടില്ലെന്നും കര്‍മ്മാനുഷ്ഠാനങ്ങളിലുള്ള  അഭിപ്രായ  വ്യത്യാസങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതല്ലെന്നും എന്നോട് മുന്‍പ് നേരിട്ട് പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍, ഞാന്‍ സത്യത്തിന്റെ കൂടെ ഉറച്ചു നിന്നതിന്റെ പേരില്‍ എന്നെ അതേ വിഷയങ്ങളെടുത്ത് ആക്രമിക്കുന്നത്.
? ജിന്ന് ബാധയുടെയും സിഹ്ര്‍ ബാധയുടെയും പ്രശ്‌നം എന്തുകൊണ്ട് പണ്ഡിതചര്‍ച്ചയില്‍ അവതരിപ്പിച്ചില്ല എന്ന് ആരോപകര്‍ ചോദിക്കുന്നു?
= ഇവര്‍ പ്രശ്‌നം അട്ടിമറിക്കുകയാണ്. ഒരിക്കലും മറുകക്ഷിക്ക് ആദര്‍ശവ്യതിയാനം ഉണ്ടെന്ന് ആരോപിക്കുകയും ഇതു സ്ഥാപിക്കുവാന്‍ പണ്ഡിത ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തിട്ടില്ല. പ്രത്യുത മറുകക്ഷികളുടെ ആരോപണത്തെ പ്രതിരോധിക്കുവാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയാണ് ചെയ്തത്. പുറമെ ഈ വിഷയം തീരെ പരാമര്‍ശിച്ചിട്ടില്ല എന്നതും നുണയാണ്. പ്രബന്ധം വായിക്കുന്നവര്‍ക്ക് ഇതു ബോധ്യമാകുന്നതാണ്. അതിനുംപുറമെ ഇന്ന് ഇവര്‍ ജല്പിക്കുന്ന പല വാദങ്ങളും ജിന്നു ബാധയെ സംബന്ധിച്ച് മുജാഹിദുകളുടെ ഇടയില്‍ പ്രചിരിപ്പിക്കുകയും ചെയ്തിരുന്നില്ല. 1986 ല്‍ ഫിബ്രവരി മാസത്തെ അല്‍മനാറില്‍ ചോദ്യവും മറുപടിയും എന്ന പംക്തിയില്‍ പിശാച് ശാരീരികമായി ഉപദ്രവിക്കുകയോ രോഗം ഉണ്ടാക്കുകയോ വിവിധ രൂപങ്ങളില്‍ വരികയോ ചെയ്യുകയില്ലെന്നും അവന്റെ ഉപദ്രവം ആത്മീയമാണെന്നും എഴുതുകയുണ്ടായി. ഇതിനെ സംബന്ധിച്ച് ഇവര്‍ എഴുതുന്നത് ഇപ്രകാരമാണ്: ''വാസ്തവത്തില്‍ കെ പി മുഹമ്മദ് മൗലവി ജീവിച്ചിരുന്ന കാലത്ത് കുറച്ചുകാലം ചോദ്യങ്ങള്‍ക്ക് മറുപടി എഴുതുവാന്‍ ഇയാളെ ഏല്പിച്ചിരുന്നു. ആ സന്ദര്‍ഭം മുതലെടുത്ത് അന്ന് ഇയാള്‍ തന്നെ അല്‍മനാറില്‍ എഴുതിയ ചോദ്യോത്തരമാണ് ഇന്ന് കെ എന്‍ എമ്മിനെ അടിക്കാന്‍ ഇയാള്‍ ഉപയോഗിക്കുന്നത്.'' (ഇസ്വ്‌ലാഹ് മാസിക: 2006 ഡിസംബര്‍)
അപ്പോള്‍ പിശാച് ബാധയില്ലെന്നും പിശാച് ശാരീരികമായി ഉപദ്രവിക്കുകയില്ലെന്നും രോഗങ്ങള്‍ ഉണ്ടാക്കുകയില്ലെന്നും വിവിധ രൂപങ്ങളില്‍ വരികയില്ലെന്നും മറ്റും അല്‍മനാറില്‍ എഴുതിയത് കെ എന്‍ എമ്മിന്റെ അഭിപ്രായമല്ലെന്നും എന്റെ അഭിപ്രായമാണെന്നും ഇദ്ദേഹം ഇവിടെ എഴുതുന്നു. ഈ മറുപടി ഉദ്ധരിക്കല്‍ കെ എന്‍ എമ്മിനെ അടിക്കലാണെന്നും എഴുതുന്നു. പിശാച് ബാധയെ സംബന്ധിച്ച് ഇവര്‍ പറയുന്ന രീതിയിലുള്ളതാണ് കെ എന്‍ എമ്മിന്റെ അഭിപ്രായമെന്ന് പണ്ഡിത ചര്‍ച്ച വേളയില്‍ ഇവര്‍ അവതരിപ്പിച്ചിരുന്നില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് അല്‍ മനാറില്‍ വന്നതെങ്കില്‍ ഇന്നുവരെ എന്തുകൊണ്ട് ഇവര്‍ ഒരു എതിര്‍ കുറിപ്പ് നല്കിയില്ല. ഇസ്‌ലാഹില്‍ ഇദ്ദേഹം എഴുതിയ ലേഖനങ്ങള്‍ അല്‍-മനാറില്‍ പ്രസിദ്ധീകരിപ്പിക്കുമോ? കെ പി മുഹമ്മദ് മൗലവി ജീവിച്ചിരിക്കുന്ന കാലത്ത് കുറച്ചുകാലം ചോദ്യങ്ങള്‍ക്ക് മറുപടി എഴുതുവാന്‍ എന്നെ അദ്ദേഹം സ്വയം ഏല്പിച്ചിരുന്നുവെന്ന് എഴുതുന്നു. ഇതു എഴുതിയ വ്യക്തി ഈ ലക്കത്തില്‍ തന്നെ ഞാന്‍ മുഹദ്ദിസ് ചമഞ്ഞ് നടക്കുന്ന വ്യക്തിയാണെന്നും എഴുതുന്നു. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ കെ പി എന്തിന് ചോദ്യോത്തരത്തിന് മറുപടി എഴുതുവാന്‍ നിശ്ചയിച്ചു. ഈ ലേഖനത്തില്‍ തന്നെ, നാം ആവശ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ ജിന്നുകള്‍ നമ്മെ സഹായിക്കുമെന്ന് വിശ്വസിക്കല്‍ ഖുര്‍ആനിനും ഹദീസിനും എതിരാണെന്നും മറഞ്ഞ മാര്‍ഗത്തിലൂടെ അല്ലാഹു മാത്രമേ സഹായിക്കുകയുള്ളൂ എന്ന് പറയുന്ന തൗഹീദിന്റെ തത്വത്തിന് എതിരാണെന്നും എഴുതുന്നു (പേജ്:6) എന്നാല്‍ പിശാചിനെ തൃപ്തിപ്പെടുത്തുന്ന പ്രവൃത്തികള്‍ നാം ചെയ്താല്‍ പിശാച് സഹായിക്കുമെന്ന് ഇതേ ലക്കത്തില്‍ തന്നെ പല സ്ഥലങ്ങളില്‍ എഴുതുന്നു. സിഹ്‌റ് ചെയ്യുന്നവര്‍ പിശാചിനെ വിട്ടു ഉപദ്രവിക്കുമെന്ന് ആദ്യത്തെ ലേഖനത്തിലും എഴുതുന്നു. സിഹ്‌റ് ഫലിക്കുമെന്ന് പറയുന്നതു നാം ആവശ്യപ്പെട്ടപ്പോള്‍ പിശാച് നമ്മെ സഹായിക്കുമെന്ന് വിശ്വസിക്കല്‍ തന്നെയാണെന്ന് മനസ്സിലാക്കുവാന്‍ പിശാച് ഇവര്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ്. ഇദ്ദേഹം തന്നെ ജിന്നു ഉദ്ധരിച്ച് അംഗീകരിക്കുന്നതു കാണുക: ''യഥാര്‍ഥ വിശ്വാസികളുടെ ജീവിതത്തില്‍ പിശാചിന് യാതൊരു  സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്ന് വിശുദ്ധ ഖുര്‍ആനില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടികൊള്ളുക. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന്ന് (പിശാചിന്) യാതൊരധികാരവുമില്ല; തീര്‍ച്ച. അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് (ഇതരരെ) പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു (വി.ഖു 16:98-100) അല്ലാഹു അല്ലാത്തവരെയൊന്നും അഭൗതികമായി ഭയപ്പെടാതിരിക്കുവാന്‍ ബാധ്യസ്ഥരാണ് സത്യവിശ്വാസികള്‍. ഇബ്‌റാഹീം നബി(അ) അദ്ദേഹത്തിന്റെ നിര്‍ഭയത്വം പ്രഖ്യാപിച്ചത് 6:80,81 സൂക്തങ്ങളില്‍ കാണാം. തന്റെ ദാസന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെപ്പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്നപക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല (39:36) എന്ന ഖുര്‍ആന്‍ സൂക്തവും ഇതോടൊപ്പം വിലയിരുത്തപ്പെടേണ്ടതാകുന്നു. നമ്മെ പിഴപ്പിക്കാന്‍ വേണ്ടി പിശാചുക്കള്‍ നടത്തുന്ന കുതന്ത്രങ്ങള്‍ക്കെതിരില്‍ ജാഗ്രത പുലര്‍ത്തുകയും പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് രക്ഷിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും അവന്റെ മേല്‍ പൂര്‍ണമായി ഭരമേല്പ്പിക്കുകയും അതോടൊപ്പം എല്ലാ ഭയവും കൈവെടിയുകയും ചെയ്യുക.
ഇതാണ് സത്യവിശ്വാസികള്‍ക്ക് കരണീയമായിട്ടുള്ളത്. അല്ലാഹുവല്ലാത്തവരെ പേടിപ്പെടുന്നതും അവരെപ്പറ്റി പേടിപ്പെടുത്തുന്നതും സത്യവിശ്വാസികള്‍ക്ക് ഭൂഷണമല്ല. (ശബാബ് 2002 ഒക്‌ടോബര്‍ 25.പേജ് -7) (ജിന്ന് സേവയും പിശാചുബാധയും പേജ്: 35,36) ഇതു ഖണ്ഡിക്കുവാന്‍ ഉദ്ധരിച്ചതല്ല. പ്രത്യുത അംഗീകരിക്കുവാന്‍ ഉദ്ദേഹം ഉദ്ധരിച്ചതാണ്. ഇദ്ദേഹം തന്നെ പ്ലേഗ് രോഗം വരെ ജിന്നുകള്‍ ഉണ്ടാക്കുമെന്നും ജിന്നുകള്‍ സര്‍പ്പമായും മറ്റും പ്രത്യക്ഷപ്പെടുമെന്നും ശാരീരികമായി ഉപദ്രവിക്കുമെന്നും ചരക്കുകള്‍ കൊണ്ടുപോകുമെന്നും പറയുന്നു. ജിന്നുകള്‍ നമ്മെ വധിക്കുമെന്ന് വരെ ഇവര്‍ ജല്പിക്കുന്നു. പ്രസ്ഥാനത്തില്‍ ഇവര്‍ പിളര്‍പ്പുണ്ടാക്കുന്നതിന്റെ അല്പം മുമ്പ് ഈ സ്വലാഹി പാറാല്‍ എന്ന സ്ഥലത്തുവെച്ച് ജിന്ന് ബാധയെ സംബന്ധിച്ചും സിഹ്‌റ് ബാധയെ സംബന്ധിച്ചും പ്രസംഗിച്ച പ്രസംഗവും ഇപ്പോള്‍ ഇദ്ദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവയും തമ്മില്‍ മുജാഹിദുകള്‍ താരതമ്യപ്പെടുത്തി മനസ്സിലാക്കുക. അപ്പോള്‍ ആരോടാണ് പരലോകമുണ്ടെന്ന് മറക്കരുതെന്ന ചോദ്യം മുജാഹിദുകള്‍ ഉന്നയിക്കേണ്ടതെന്ന് ബോധ്യമാകുന്നതാണ്. പാറാലില്‍ വെച്ച് പ്രസംഗിക്കുന്ന സന്ദര്‍ഭത്തില്‍ ഇദ്ദേഹത്തിന് തൗഹീദില്‍ വ്യതിയാനം സംഭവിച്ചിരുന്നുവോ? ഈമാന്‍ കാര്യത്തിന്റെ അര്‍ഥംപോലും ഇദ്ദേഹം ഗ്രഹിച്ചിരുന്നില്ലേ? ഈമാന്‍ കാര്യത്തിനുപോലും എതിരാണ് സിഹ്‌റ് ബാധയും ജിന്ന് ബാധയും എന്നായിരുന്നു ഇദ്ദേഹം അന്ന് പ്രസംഗിച്ചിരുന്നത്.
ഗള്‍ഫിലെ ശൈഖന്‍മാരുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തിലാണുപോലും തൗഹീദില്‍ ഇദ്ദേഹത്തിന് സംഭവിച്ച വ്യതിയാനം മനസ്സിലായത്! തറാവിഹ് നമസ്‌കാരത്തെ സംബന്ധിച്ചും സ്ത്രീ ജുമുഅഃയെ സംബന്ധിച്ചും ജുമുഅഃയുടെ രണ്ടാം ബാങ്കിനെ സംബന്ധിച്ചും സ്ത്രീ-പുരുഷ വിദ്യാഭ്യാസത്തെ സംബന്ധിച്ചും ശൈഖന്‍മാരുമായി ബന്ധപ്പെട്ടപ്പോള്‍ പാറാലില്‍ വെച്ച് പ്രസംഗിച്ച സന്ദര്‍ഭത്തില്‍ ഉണ്ടായിരുന്ന അഭിപ്രായം മാറിയോ? 'മുജാഹിദുകള്‍ക്ക് ആദര്‍ശവ്യതിയാനമോ?' എന്ന എന്റെ പുസ്തകത്തില്‍ എന്നെ സംബന്ധിച്ച് അവര്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി എഴുതിയിട്ടുണ്ട്. ഇനിയും ചില ഗ്രന്ഥങ്ങള്‍ രചിക്കുവാന്‍ ഉദ്ദേശിക്കുന്നു. അവസാനം യാഥാസ്ഥിതിക പണ്ഡിതന്മാരും നവ യാഥാസ്ഥിതികന്മാരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കും മറുപടിയായി ഒരു സമ്പൂര്‍ണ ഗ്രന്ഥം ഇറക്കുന്നതാണ് (ഇന്‍ശാ അല്ലാഹ്)


സംസം വെള്ളത്തിന്റെ ശ്രേഷ്ഠതയും ഖുബുസ്, ഖബാഇസിന്റെ അര്‍ഥവും

? സംസം വെള്ളത്തിന് യാതൊരു പ്രാധാന്യവുമില്ലെന്ന് നിങ്ങള്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും അത് നിങ്ങള്‍ ഹദീസ് നിഷേധിയാണെന്നതിനുള്ള രേഖയാണെന്നും എ പി വിഭാഗം ആരോപിക്കുന്നുണ്ടല്ലോ.
= ഒരു ഹദീസ് പണ്ഡിതനോ ഇമാമോ സ്വഹീഹാണെന്ന് പറഞ്ഞ ഹദീസുകളെ മറ്റൊരു ഹദീസ് പണ്ഡിതനോ ഇമാമോ ദുര്‍ബലമാണെന്ന് പ്രഖ്യാപിക്കുന്നത് കാണാം. ദുര്‍ബലമാണെന്ന് പ്രഖ്യാപിച്ചതിനെ സ്വഹീഹാക്കുകയും ചെയ്യുന്നു! ഇമാം തിര്‍മിദി, ഹാകിം, അഹ്മദ് പോലെയുള്ളവര്‍ സ്വഹീഹാക്കിയ നൂറിലധികം ഹദീസുകളെ നാം ദുര്‍ബലമാക്കുകയും ചിലത് മനുഷ്യനിര്‍മിതം (മൗദ്വൂഅ്) ആക്കുകയും ചെയ്യുന്നുണ്ട്. ഈ അല്പജ്ഞാനികളുടെ നിര്‍വചനം അടിസ്ഥാനമാക്കുന്ന പക്ഷം സര്‍വ ഹദീസ് പണ്ഡിതന്മാരും ഇമാമുകളും ഹദീസ് നിഷേധികളായിരിക്കും; ഇമാം ബുഖാരി ഉള്‍പ്പെടെ. യഥാര്‍ഥത്തില്‍ ഹദീസ് പ്രമാണമല്ലെന്ന് പറയുന്നവരെയാണ് ഹദീസ് നിഷേധികള്‍ എന്നു പറയുക. ഒരു ഹദീസ് സ്വഹീഹാകാന്‍ ഇമാം ബുഖാരി സ്വീകരിച്ച നിബന്ധനയല്ല ഇമാം മുസ്‌ലിം സ്വീകരിച്ചിട്ടുള്ളത്.
സംസം വെള്ളം സംബന്ധിച്ച്, കെ എന്‍ എം പ്രസിദ്ധീകരിച്ച എന്റെ, മുസ്‌ലിംകളിലെ അനാചാരങ്ങള്‍ ഒരു സമഗ്രവിശകലനം എന്ന പുസ്തകത്തില്‍ എഴുതിയത് ഇപ്രകാരമാണ്: ''ഹാജറ ബീവിക്കും ഇസ്മാഈല്‍ നബിക്കും കുടിക്കുവാനും കുളിക്കുവാനും മലമൂത്രവിസര്‍ജനവും  മറ്റും ചെയ്താല്‍ ശുദ്ധിയാക്കുവാനും വേണ്ടി അല്ലാഹു അത്ഭുതകരമായി സൃഷ്ടിച്ചുകൊടുത്ത കിണറാണ് സംസം. ഇതിന്റെ ശ്രേഷ്ഠതയായി ഒരു ഹദീസ് മാത്രമാണ് സ്വഹീഹായിട്ടുള്ളത്. അത് താഴെ വിവരിക്കാം: അബൂദര്‍റ്(റ) നിവേദനം: നബി(സ) സംസം വെള്ളത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: നിശ്ചയം അത് വിശപ്പിന് ഭക്ഷണമാണ് (മുസ്‌ലിം). സംസം വെള്ളം രോഗത്തിന് ഔഷധമാണെന്ന് പ്രസ്താവിക്കുന്ന ഹദീസുകള്‍ എല്ലാം തന്നെ ദുര്‍ബലമാണ്. നബി(സ) രോഗശമനം ലഭിക്കുവാന്‍ വേണ്ടി തേന്‍ കുടിക്കുവാനും ജീരകം ഉപയോഗിക്കുവാനും മറ്റും ഉപദേശിച്ചതുകാണാം. എന്നാല്‍ സ്വഹീഹായ ഒരു ഹദീസില്‍ പോലും സംസം വെള്ളം കുടിക്കുവാന്‍ നബി(സ) ആരോടെങ്കിലും ഉപദേശിച്ചത് കാണാന്‍ സാധ്യമല്ല. സ്വഹാബിമാര്‍ ആരെങ്കിലും രോഗശമനത്തിന് സംസം വെള്ളം കുടിച്ചതോ കുടിക്കാന്‍ ഉപദേശിച്ചതോ കാണാന്‍ സാധ്യമല്ല. ഹജ്ജിന് ശേഷം സംസം വെള്ളം കെട്ടിക്കൊണ്ട് പോകുവാന്‍ നബി(സ) നിര്‍ദേശിച്ച ഒരു ഹദീസും സ്വഹീഹായിട്ടില്ല. സ്വഹാബിമാരില്‍ ആരെങ്കിലും അപ്രകാരം ചെയ്തത് ഉദ്ധരിക്കുന്നില്ല. ഈ വിഷയത്തില്‍ ഉദ്ധരിക്കുന്ന ഹദീസുകള്‍ ദുര്‍ബലമായതാണ്. തെളിവിന് ഒരിക്കലും കൊള്ളുകയില്ല. ദാഹമുണ്ടെങ്കില്‍ അതു കുടിക്കാമെന്നു മാത്രം. നാഫിഅ്(റ) നിവേദനം: നിശ്ചയം, ഇബ്‌നുഉമര്‍(റ) ഹജ്ജ് വേളയില്‍ സംസം വെള്ളം കുടിക്കാറില്ല. (ഫത്ഹുല്‍ബാരി) സംസം വെള്ളം കുടിക്കല്‍ പോലും ഹജ്ജിന്റെ കര്‍മങ്ങളില്‍ ഉള്‍പ്പെട്ടതല്ലെന്ന് പഠിപ്പിക്കുവാനാണ് ഇബ്‌നുഉമര്‍(റ) ഇപ്രകാരം ചെയ്തിരുന്നത്. നബി(സ) കുടിച്ച സംഭവം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സ്വഹാബിമാരില്‍ ആരും തന്നെ കഫന്‍പുടവ സംസം വെള്ളംകൊണ്ട് കഴുകാറില്ല. നബി(സ) സംസം വെള്ളംകൊണ്ട് മയ്യിത്ത് കുളിപ്പിക്കുന്നതിനെയോ കഫന്‍ പുടവ അതില്‍ കഴുകിയെടുക്കുന്നതിനെയോ പ്രേരിപ്പിച്ച ഒരു ഹദീസ് പോലും സ്വഹീഹായി ഉദ്ധരിക്കുന്നില്ല.'' (പേജ് 298,299)
പ്രസാധകക്കുറിപ്പും പുറംചട്ടക്കുമേല്‍ ഇവര്‍ എഴുതിയതും ഇതോട് ചേര്‍ത്തുവായിക്കുക. ആമുഖത്തില്‍ എ അബ്ദുസ്സലാം സുല്ലമി, ജാമിഅ നദ്‌വിയ്യ, എടവണ്ണ എന്നാണ് പേര് നല്കിയിട്ടുള്ളത്. സംഘടനയില്‍ പ്രശ്‌നമുണ്ടാകുന്നതിന്റെ എത്രയോ മുമ്പ് പ്രസിദ്ധീകരിച്ചതാണിത്. മുജാഹിദ് പ്രസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ  മുമ്പ് പ്രസിദ്ധീകരിച്ച മദ്‌റസാ പാഠപുസ്തകങ്ങളില്‍ ഒന്നിലും സംസംവെള്ളം സര്‍വ രോഗങ്ങള്‍ക്കും ശമനമാണെന്നോ അതില്‍ രോഗത്തിന് ശമനമുണ്ടെന്നോ കുട്ടികളെ പഠിപ്പിച്ചിരുന്നില്ല.
 എന്നാല്‍ 2002ല്‍ ഇവര്‍ ആറാം തരത്തിലേക്ക് തയ്യാറാക്കിയ ഇസ്‌ലാമിക കര്‍മപാഠങ്ങള്‍ എന്ന പുസ്തകത്തില്‍ എഴുതുന്നു: ''ഈ വെള്ളത്തിന്റെ ശ്രേഷ്ഠതയെ കുറിച്ച് ഹദീസുകളില്‍ പരാമര്‍ശം വന്നിട്ടുണ്ട്. റസൂല്‍(സ) സംസം വെള്ളം കുടിച്ചു. അവിടുന്ന് പറഞ്ഞു. അനുഗൃഹീതമാണ്. വിശപ്പിന് ഭക്ഷണമാണ്. രോഗത്തിന് ശമനമാണ്. (മുസ്‌ലിം) സംസം വെള്ളം എന്തിനുവേണ്ടി കുടിച്ചുവോ അതിനു അതുപകരിക്കുന്നതാണ്. (ദാറഖുത്വ്‌നി, ഹാകിം).''
'രോഗത്തിന് ശമനമാണ്' എന്ന ഭാഗം മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടില്ല. ഇബ്‌നുമാജ, അഹ്മദ് പോലെയുള്ളവരാണ് ഈ ഹദീസ് ഉദ്ധരിക്കുന്നത്. ഇതിന്റെ പരമ്പര ദുര്‍ബലമായതാണ്. അല്‍ബാനി ഈ ഹദീസ് സ്വഹീഹാക്കിയിട്ടുണ്ടെങ്കിലും ഹദീസിന്റെ ന്യൂനതകള്‍ വിവരിക്കുന്നുണ്ട്. ധാരാളം ദുര്‍ബലമായ ഹദീസുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഇദ്ദേഹം ഈ ഹദീസുകള്‍ സ്വഹീഹാക്കുന്നത്. ഇത് മുജാഹിദ് പ്രസ്ഥാനം സ്വീകരിച്ചുപോന്ന ആശയാദര്‍ശത്തിന് യോജിച്ചതുമല്ല.
ഹസന്‍ മുസ്‌ലിയാര്‍ ഈ തത്വം ഉന്നയിച്ചപ്പോള്‍ നാം ശക്തിയായി പരിഹസിച്ച് തള്ളിയതാണ്. ഇമാം ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന നമസ്‌കാരങ്ങളില്‍ പിന്നിലുള്ളവര്‍ ഫാതിഹ പാരായണം ചെയ്യേണ്ടതില്ലെന്ന് സമര്‍ഥിക്കാന്‍ സ്വഹീഹായ ഹദീസുകളെ ദുര്‍ബലമാക്കുവാന്‍ വളരെ പ്രയാസപ്പെട്ടു ശ്രമിച്ചതുപോലെയാണ് സംസമിന്റെ വിഷയത്തില്‍ ദുര്‍ബലമായ ഹദീസുകളെ സ്വഹീഹാക്കാന്‍ ശ്രമിച്ചിട്ടുള്ളതും. 'സംസം വെള്ളം എന്തിനുവേണ്ടി കുടിച്ചുവോ അതിനു അതുപകരിക്കുന്നതാണ്' എന്നു പറയുന്ന ദാറഖുത്വ്‌നി ഉദ്ധരിച്ച ഹദീസിനെ സംബന്ധിച്ച് അല്‍ബാനിപോലും പറയുന്നത് അടിസ്ഥാനരഹിതവും മനുഷ്യനിര്‍മിതവുമായ ഹദീസ് എന്നാണ്. ഹാകിമിന്റെ നിവേദനത്തില്‍ രണ്ട് ദുര്‍ബലരായ നിവേദകരുണ്ട്. മുസ്‌ലിം ഉദ്ധരിക്കാത്ത ഒരു ഹദീസ് മുസ്‌ലിമില്‍ ഉണ്ടെന്ന് കുട്ടികളുടെ മദ്‌റസാ പാഠപുസ്തകത്തില്‍ പോലും എഴുതുന്നു: ഇവര്‍ പറയുന്ന കളവ് അംഗീകരിച്ചാല്‍ ഞാനും ഇവര്‍ക്ക് ഹദീസ് പ ണ്ഡിതനാവും. ഇവര്‍ ആദരിക്കുന്ന അല്‍ബാനിപോലും മനുഷ്യനിര്‍മിതമാണെന്ന് പറഞ്ഞ ഹദീസ് സ്വഹീഹാക്കി പഠിപ്പിക്കുന്നതിനെ ഞാന്‍ അംഗീകരിച്ചാല്‍ ഹദീസ് നിഷേധി എന്ന വിമര്‍ശനത്തില്‍ നിന്ന് ഞാന്‍ മോചിതനാവും!
സംസം വെള്ളം സര്‍വരോഗത്തിനും ശമനമാണോ അല്ലയോ എന്ന തര്‍ക്കമാണോ നമ്മുടെ സംഘടനയിലുണ്ടായ പ്രശ്‌നം? എങ്കില്‍ എന്തുകൊണ്ട് പണ്ഡിതചര്‍ച്ചയില്‍ ഈ പ്രശ്‌നം ഉന്നയിച്ച് ഇതിന്റെ വിധി ജംഇയ്യത്തുല്‍ ഉലമ രേഖപ്പെടുത്തിയില്ല. എനിക്ക് സംഭവിച്ച വ്യതിയാനം തിരുത്താന്‍ ആവശ്യപ്പെട്ടില്ല? സംസമിനെ സംബന്ധിച്ച് സ്വഹീഹായ ഹദീസില്‍ വന്നിട്ടുള്ള സര്‍വ ശ്രേഷ്ഠതകളും ഞാന്‍ അംഗീകരിക്കുന്നു. സനദ് മാത്രം സ്വഹീഹായാലും ശരി. മാത്രമല്ല, മറ്റെല്ലാ വിഷയങ്ങളെയും പോലെ ഇതും ആദര്‍ശവ്യതിയാനമായത് എന്നെ ഇവരുടെ കൂടെ കിട്ടില്ല എന്നു കണ്ടപ്പോഴാണ്. കാരണം സംഘടന പിളരുന്നതിന് തൊട്ടു മുമ്പിറങ്ങിയ അല്‍മനാര്‍ മാസികയില്‍, മേല്‍ വിഷയത്തില്‍ എന്റെ അഭിപ്രായം സംബന്ധിച്ച് നല്കിയ മറുപടി ഇപ്രകാരമായിരുന്നു: ''ചിലര്‍ (സംസം വെള്ളം സംബന്ധിച്ച) ചില ഹദീസുകളെങ്കിലും സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ടാകാം എന്നതിനെ നിഷേധിക്കുന്നില്ലെന്ന് സാരം. പക്ഷേ, ശരിയാണെന്ന് പറഞ്ഞവരോട് ഗ്രന്ഥകാരന്‍ (അബ്ദുസ്സലാം സുല്ലമി) യോജിച്ചുകൊള്ളണമെന്നില്ല. ഇതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കാന്‍ പറ്റില്ലതാനും.... ഇവിടെ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ വിലയിരുത്തപ്പെടുകയാണ് വേണ്ടത്. അതാണ് ഇവിടെ നടന്നിട്ടുള്ളതും.'' (അല്‍മനാര്‍, 2002 ഏപ്രില്‍)
? ചന്ദ്രന്‍ പിളര്‍ന്നതിനെ നിങ്ങള്‍ നിഷേധിച്ചിട്ടുണ്ടെന്നും താങ്കളെ ഹദീസ് നിഷേധിയാക്കുന്നതിന് തെളിവായി ചിലര്‍ പ്രചരിപ്പിക്കുന്നു.
= ഇതും എന്തുകൊണ്ട് പണ്ഡിതചര്‍ച്ചയില്‍ ഉന്നയിച്ചില്ല, തിരുത്താന്‍ ആവശ്യപ്പെട്ടില്ല? സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനത്തില്‍ എഴുതിയിട്ടുണ്ടെന്നതാണ് ഇവര്‍ പറയുന്നത്. എന്നെ ഹദീസ് പണ്ഡിതനായി ഇവര്‍ വിശേഷിപ്പിക്കുകയും ജാമിഅയില്‍ പഠിപ്പിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ എഴുതിയ ഈ പരിഭാഷയുടെ ആമുഖത്തില്‍ എഴുതിയത് ഒന്നുകൂടി വായിക്കുക: ''ഈ പരിഭാഷയില്‍ ചില ഹദീസുകള്‍ക്ക് വിമര്‍ശനം നല്കിയിട്ടുണ്ട്. ന്യൂനതകള്‍ വിവരിച്ചിട്ടുണ്ട്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ല. പൂര്‍വികരും ആധുനികരുമായ ചില പണ്ഡിതന്മാര്‍ക്കുള്ള പ്രസ്തുത വീക്ഷണം വിജ്ഞാനത്തില്‍ വര്‍ധനവ് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എടുത്തുകാണിച്ചതാണ്.'' (ആമുഖം, പേജ് 4) ഞാന്‍ എഴുതിയത് കാണുക: ''ഇബ്‌നുഹജര്‍(റ) എഴുതുന്നു: അനസും ഇബ്‌നുഅബ്ബാസും ഈ സംഭവത്തിനു സാക്ഷികളായിട്ടില്ല. കാരണം ഈ സംഭവം ഹിജ്‌റയുടെ അഞ്ച് വര്‍ഷം മുമ്പ് മക്കയില്‍ വെച്ച് സംഭവിച്ചതാണ്. ഇബ്‌നുഅബ്ബാസ്(റ) അന്ന് ജനിച്ചിട്ടില്ല. അനസ്(റ) നാലോ അഞ്ചോ വയസ്സുള്ള കുട്ടിയായി മദീനയില്‍ ജീവിക്കുകയാണ്. ഇബ്‌നുമസ്ഊദ്(റ) സംഭവത്തിന് ഹാജറായത് വ്യക്തമായി ഈ റിപ്പോര്‍ട്ടില്‍ (ഹദീസ് നമ്പര്‍ 3636) പറയുന്നില്ല. (ഫത്ഹുല്‍ബാരി 8:548, വാള്യം 3, പേജ് 243, അധ്യായം 27). മുജാഹിദ് പ്രസ്ഥാനം കേരളത്തില്‍ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന തൗഹീദ് പണ്ഡിതനായ കൂട്ടായി അബ്ദുല്ലഹാജി(റ)യെ സംബന്ധിച്ച് പി വി ഉമര്‍കുട്ടി ഹാജി (ഒതായി) എഴുതിയ പുസ്തകത്തില്‍ പറയുന്നത് കാണുക: ''മറ്റൊരിക്കല്‍ വയള് മതിയാക്കി സ്റ്റേജില്‍ ഇരുന്നു മുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു കാരണവര്‍ക്കൊരു സംശയം. അല്ലാഹുവിന്റെ റസൂല്‍ ഖമര്‍ പിളര്‍ത്തിക്കാണിച്ചു കൊടുത്തിട്ടില്ലേ? നാളെ പറയാം എന്നു മാത്രം പറഞ്ഞു. പിറ്റേ ദിവസം വയളിന്റെ അവസാനത്തില്‍ സൂറത് ഖമറിലെ ഇഖ്തറബത്തിസ്സാഅത്തില്‍ ശഖല്‍ ഖമറു.... എന്ന ആയത്ത് ഓതി. പിന്നെ് അര്‍ഥം പറഞ്ഞു. ഇഖ്തറബത്തിസ്സാഅതു (ഖിയാമം വന്നു) വല്‍ശഖല്‍ ഖമറു (ഖമര്‍ പിളര്‍ന്നു) വഇന്‍ യറൗ ആയത്തന്‍ (ഇങ്ങനെയുള്ള ദൃഷ്ടാന്തങ്ങള്‍ കണ്ടാലും) വയഖൂലു സിഹ്‌റും മുസ്തമിറ്- ഇത് (മുഹമ്മദിന്റെ) സിഹ്‌റിന്റെ തുടര്‍ച്ചയാണ് എന്നു പറയുകയും ചെയ്യും. ഖിയാമം വന്നു ഖമര്‍ പിളര്‍ന്നു ഇതെല്ലാമായാലും അവര്‍ വിശ്വസിക്കുകയില്ല. മുഹമ്മദിന്റെ (ശക്തിമത്തായ) സിഹ്‌റിന്റെ ഭാഗമാണെന്നു പറഞ്ഞു തിരിഞ്ഞുകളയും. മനസ്സിലായോ. ഖിയാമം വന്നോ? ഇല്ല. എന്നാല്‍ ഖമര്‍ പിളര്‍ന്നിട്ടും ഇല്ല കെട്ടോ. അന്ന് ഖമര്‍ പിളര്‍ന്നു എന്ന് പൊതുവെ മുസ്‌ലിംകള്‍ ധരിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു. ഈ അഭിപ്രായത്തിന് അല്പസ്വല്പം കോളിളക്കം ഉണ്ടാവാതിരിന്നില്ല.'' (പേജ് 17, വി ടി അബ്ദുല്ല ഹാജി ഒതായി) -മര്‍ഹൂം കൂട്ടായി അബ്ദുല്ലഹാജി ഹദീസ് നിഷേധിയായിരുന്നുവോ?
ഇമാം മാവര്‍ദി(റ) പറയുന്നു: ''ഇത് അന്ത്യദിനത്തില്‍ സംഭവിക്കാന്‍ പോകുന്ന സംഗതി പറയുകയാണ്. ഈ വ്യാഖ്യാനമാണ് ഭൂരിപക്ഷം പണ്ഡിതന്മാരും നല്കുന്നത്. കാരണം ചന്ദ്രന്‍ പിളര്‍ന്നുകഴിഞ്ഞിട്ടുണ്ടെങ്കില്‍ എല്ലാവരും അതു ദര്‍ശിക്കുമായിരുന്നു.'' (ഖുര്‍ത്വുബി) -ഈ ഉദ്ധരണിയനുസരിച്ച് ഇമാം മാവര്‍ദി(റ) ഹദീസ് നിഷേധിയാണോ? ഈ വിഷയത്തെ സംബന്ധിച്ച് എന്റെ അഭിപ്രായം ബുഖാരിയുടെ പരിഭാഷയില്‍ ഞാന്‍ എഴുതിയിട്ടുമില്ല. ''എന്റെ ബുദ്ധിക്ക് എതിരായതിനാല്‍ ഈ ഹദീസ് ദുര്‍ബലമാണെന്ന പ്രയോഗം എന്റെ യാതൊരു ഗ്രന്ഥത്തിലും ഞാന്‍ പ്രയോഗിച്ചിട്ടില്ല. പ്രയോഗിക്കുകയുമില്ല. ഇതെല്ലാം പിളര്‍പ്പിന്റെ പ്രയോജനം ആസ്വദിക്കുന്ന ചിലര്‍ക്ക് എന്നോടുള്ള അന്ധമായ ശത്രുത കാരണം പ്രസംഗിക്കുന്നതാണ്.
? വിസര്‍ജന സ്ഥലത്തുള്ള കൊതുകുകളും രോഗാണുക്കളുമാണ് ഖുബ്‌സ്, ഖബാഇസ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ സ്വന്തമായി അര്‍ഥം നല്കിയതായി ആരോപണമുണ്ടല്ലോ?
= ഇതു സംബന്ധിച്ച ഹദിസിന് ഞാനങ്ങനെ എവിടെയും അര്‍ഥം നല്കിയിട്ടില്ല. അതിന്റെ വ്യാഖ്യാനക്കുറിപ്പില്‍ ഫത്ഹുല്‍ബാരിയിലെ അഭിപ്രായം അവലംബിക്കുകയാണ് ചെയ്തത്. ഇത് ഉയര്‍ത്തിപ്പിടിച്ച് പിശാചിനെ തന്നെ നിഷേധിക്കുന്നയാളായി എന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. സംഘടനാ പിളര്‍പ്പിന് വര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയ ഈ വ്യാഖ്യാനക്കുറിപ്പ് ഇപ്പോള്‍ മാത്രം എങ്ങനെ ആദര്‍ശവ്യതിയാനമായി. മാത്രമല്ല അല്‍മനാറില്‍ അബ്ദുല്‍ഹഖ് സുല്ലമി എഴുതിയ ഹദീസ് പാഠത്തില്‍ ഈ ഹദീസ് വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്:
''ഖുബ്‌സ്, ഖബാഇസ് എന്നീ പദങ്ങള്‍ക്ക്, മ്ലേച്ഛത, ആണ്‍പെണ്‍ പിശാചുക്കള്‍ എന്നീ അര്‍ഥങ്ങള്‍ കല്പിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ അര്‍ഥപ്രകാരം വിസര്‍ജന സ്ഥലത്തുനിന്ന് പകരാനിടയുള്ള രോഗങ്ങളില്‍നിന്ന് നാഥാ ഞാന്‍ രക്ഷ ചോദിക്കുന്നു എന്നാണര്‍ഥം. വിസര്‍ജനസ്ഥലങ്ങളില്‍ പാദരക്ഷകള്‍ അണിയണമെന്ന് നബി(സ) കല്പിച്ചിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുക. രണ്ടാമത്തെ അര്‍ഥ കല്പന പ്രകാരം, ഗുഹ്യസ്ഥലങ്ങള്‍ കാണാനിടവരുന്ന ഈ ഘട്ടത്തില്‍ പിശാചിന്റെ ദുര്‍ബോധനങ്ങളില്‍നിന്ന് ഞാന്‍ നിന്നോട് ശരണംതേടുന്നു എന്നര്‍ഥം. ഗുഹ്യസ്ഥലം വെളിപ്പെടുത്തി സ്വസ്ഥമായിരിക്കുമ്പോള്‍ പലവിധ പൈശാചിക വിചാരവുമുണ്ടാകാം. രണ്ടര്‍ഥവും ഒന്നിച്ചുദ്ദേശിച്ചാലും ശരി തന്നെയാണ്. മാലിന്യങ്ങളില്‍ നിന്നുണ്ടായേക്കാവുന്ന   രോഗങ്ങളില്‍നിന്നും പൈശാചികദുര്‍ബോധനങ്ങളില്‍നിന്നും അല്ലാഹുവിനോടു രക്ഷതേടല്‍ വിസര്‍ജന സമയത്ത് അനിവാര്യമാകുന്നു.'' (അല്‍മനാര്‍ 1984 ഏപ്രില്‍)
(മുജാഹിദ് സെന്ററിൽ നിന്ന് പുറത്തിറങ്ങുന്ന മൂന്നാം ക്ലാസിലെ കർമ്മശാസ്ത്രത്തിലും അമാനി മൌലവിയുടെ ഇസ്ലാമിക ജീവിതം എന്ന പുസ്തകത്തിലും ഒക്കെ ഇത്തരത്തിൽ തന്നെയാണ് ഇതിനു അർത്ഥവും വ്യാഖ്യാനവും നൽകിയിട്ടുള്ളത്)

ജിന്ന് ബാക്ടീരിയയോ

? ജിന്നുകളെന്നാല്‍ ബാക്ടീരിയയും വൈറസുമാണെന്ന വാദം താങ്കള്‍ക്കുള്ളതായി വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടല്ലോ?
= ഈ വിഭാഗം മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയത് അടിസ്ഥാന രഹിതമായ നുണപ്രചരണങ്ങള്‍ നടത്തിക്കൊണ്ടാണെന്നതിന് ഇതും ഒരു തെളിവാണ്. ജിന്നുകളെന്നാല്‍ ബാക്ടീരിയയും വൈറസുമാണെന്ന് പറയുവാന്‍ ഞാന്‍ ഖുര്‍ആന്‍ നിഷേധിയല്ല. ജിന്ന് എന്ന പദം ഇവയ്ക്കും ചിലപ്പോള്‍ പ്രയോഗിക്കുമെന്നാണ് ഞാന്‍ പറയുന്നത്. ജിന്നിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനം പ്രബോധനം ചെയ്യുന്ന തൗഹീദിനെ ഇവര്‍ തകര്‍ക്കുവാന്‍ രംഗത്തു വന്നതിനെ ഞാന്‍ ശക്തിയായി എതിര്‍ത്തതാണ് ഇവര്‍ എന്റെ നേരെ വിമര്‍ശനവുമായി രംഗത്ത് വരാന്‍ കാരണം.
?അതൊന്ന് വിശദീകരിക്കാമോ? 
= മറഞ്ഞ വഴി, അദൃശ്യ മാര്‍ഗം, കാര്യകാരണ ബന്ധത്തിന് അതീതം എന്നെല്ലാം പറയുവാന്‍ പിശാചിന്റെയും മലക്കുകളുടെയും കഴിവുകള്‍ കൂടി പ്രയോജനപ്പെടാതിരിക്കണമെന്ന് ഇവര്‍ എഴുതിവിടുകയുണ്ടായി. (ഇസ്വ്‌ലാഹ് മാസിക: ഡിസംബര്‍ 2006) സുന്നികള്‍ മഹാത്മാക്കളെയാണ് പരിഗണിച്ചിരുന്നത്. പിശാചിനെ പരിഗണിക്കുവാന്‍ അവര്‍ പോലും ധീരത പ്രകടിപ്പിച്ചിരുന്നില്ല. അപ്പോള്‍ ഒരാള്‍ വാഹനാപകടത്തിന്റെ സന്ദര്‍ഭത്തില്‍ പിശാചിനെയോ മലക്കിനെയോ മുസ്‌ലിം ജിന്നുകളെയോ വിളിച്ച് സഹായം തേടിയാന്‍ ഇവരുടെ സൃഷ്ടിയില്‍ ഇത് കാര്യകാരണ ബന്ധത്തിന് അതീതമല്ലാത്തതിനാല്‍ ശിര്‍ക്കോ കുഫ്‌റോ ആകുന്നില്ല. കാരണം ഒരാള്‍ സൃഷ്ടികളെ ഇലാഹാക്കാതെ വിളിച്ച് സഹായം തേടുകയാണെങ്കില്‍ സൃഷ്ടികളോടുള്ള സഹായം തേടല്‍ ശിര്‍ക്കും കുഫ്‌റുമാകുന്നത് കാര്യകാരണബന്ധത്തിന് അതീതമാകുന്ന സന്ദര്‍ഭങ്ങളിലാണ്, അതായത് മറഞ്ഞ മാര്‍ഗത്തിലൂടെയാകുമ്പോള്‍. മറഞ്ഞ മാര്‍ഗത്തിലൂടെയല്ലെങ്കില്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ എല്ലാവരോടും സഹായം തേടാം. പിശാചാണ് പ്ലേഗ് രോഗം ഉണ്ടാക്കുന്നത്. അപസ്മാരവും മാനസികരോഗങ്ങളും പനിയും സര്‍വരോഗങ്ങളും ഉണ്ടാക്കുന്നത് പിശാചാണ്. നബിമാരുടെ പോലും ധനത്തിലും ആരോഗ്യത്തിലും പിശാച് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കും. പ്രാര്‍ഥനയും വൈദ്യശാസ്ത്രവും പരാജയപ്പെടുന്ന രംഗങ്ങളില്‍ വരെ പിശാചിനെ നാം തൃപ്തിപ്പെടുത്തിയാല്‍ സന്താനവും സമ്പത്തും ആരോഗ്യവും പിശാച് നമുക്ക് പ്രദാനം ചെയ്യും. പിശാചിനെ സേവിച്ചാല്‍ സുലൈമാന്‍ നബി(അ)ക്ക് ഇഫ്‌രീത് വളരെ ദൂരെയുള്ള ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവന്ന് കൊടുത്തതുപോലെ ദൂരെയുള്ള സാധനങ്ങള്‍ വരെ നമുക്ക് കൊണ്ടുത്തരും. പിശാച് മുഖേന മനുഷ്യസ്ത്രീകള്‍ ഗര്‍ഭിണിയായി കുട്ടികളെ പ്രസവിക്കും. സര്‍പ്പ രൂപത്തിലും മനുഷ്യന്റെ രൂപത്തിലും പിശാചിന് പ്രത്യക്ഷപ്പെടാന്‍ സാധിക്കും. പിശാച് മനുഷ്യനെ വധിക്കും. അല്ലാഹുവിനെ ഭയപ്പെടുന്നതിലുപരി അദൃശ്യമായ മാര്‍ഗത്തിലൂടെ പിശാചിനെ നാം ഭയപ്പെടണം എന്നെല്ലാം ഇവര്‍ ജല്പിച്ചു. സംഘടനയെ പിളര്‍ത്തി അതിന്റെ പവിത്രത നശിപ്പിച്ചിട്ടും മതിയാകാതെ മുജാഹിദ് പ്രസ്ഥാനം പ്രബോധനം ചെയ്ത മഹത്തായ തൗഹീദിനെയും നശിപ്പിക്കുവാന്‍ ഇവര്‍ രംഗത്ത് വന്നപ്പോള്‍ അതിനെയാണ് ഞാന്‍ എതിര്‍ത്തത്. അല്ലാതെ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ജിന്ന് എന്ന അദൃശ്യ സൃഷ്ടിയെ ഞാന്‍ ഒരിക്കലും എതിര്‍ക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ ഞാന്‍ ഈയിടെ ഗ്രന്ഥം എഴുതിയിട്ടുണ്ട്. എന്റെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ച-അല്പമെങ്കിലും ദീനീബോധവും ദൈവഭയവും ഉള്ള - ഒരു മനുഷ്യനും ജിന്നുകളെന്നാല്‍ ബാക്ടീരിയയും വൈറസുമാണെന്ന് ഞാന്‍ പറയുന്നുണ്ടെന്ന് മനുഷ്യരുടെ മുന്നില്‍ വെച്ച് പ്രസംഗിക്കുവാന്‍ പോലും ധീരത കാണിക്കുകയില്ല. എന്നാല്‍ ഇവര്‍ ഈ കള്ള ആരോപണങ്ങള്‍ പുസ്തകമാക്കുകയും പ്രസംഗിക്കുകയും വരെ ചെയ്തിരിക്കുകയാണ്.
 ? വസ്ത്രം ഭൂമിയിലൂടെ വലിച്ചിഴക്കല്‍ നിഷിദ്ധമല്ലെന്ന് നിങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് ചിലര്‍ വാദിക്കുന്നു. നിങ്ങള്‍ ഇപ്രകാരം എഴുതിയിട്ടുണ്ടോ?
= ഞാന്‍ എഴുതിയത് പൂര്‍ണമായും ഉദ്ധരിക്കാം. ''വസ്ത്രം വലിച്ചിഴക്കല്‍: അഹങ്കാരമില്ലെങ്കിലും മനഃപൂര്‍വം വസ്ത്രം ഭൂമിയിലൂടെ വലിച്ചിഴക്കല്‍ കുറ്റകരമാണ്. എന്നാല്‍ മനപ്പൂര്‍വമല്ലാതെ വസ്ത്രം ഭൂമിയില്‍ പതിക്കുന്നതു കൊണ്ട് കുറ്റമില്ല. സ്വഹീഹുല്‍ ബുഖാരിയില്‍ ''അഹങ്കാരമില്ലാതെ വസ്ത്രം വലിച്ചിഴക്കല്‍ എന്നൊരു അധ്യായം കാണാം. അതില്‍ അദ്ദേഹം ഉദ്ധരിക്കുന്നു. ''ഇബ്‌നു ഉമര്‍(റ) നിവേദനം നബി(സ) അരുളി: ആരെങ്കിലും വസ്ത്രം അഹങ്കാരത്തോടുകൂടി ഭൂമിയില്‍ വലിച്ചിഴച്ചാല്‍ പരലോകദിനത്തില്‍ അല്ലാഹു അവനെ നോക്കുകയില്ല. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: പ്രവാചകരേ, എന്റെ തുണിയുടെ ഒരു ഭാഗം ഞാനറിയാതെ ഭൂമിയില്‍ പതിക്കാറുണ്ട്. താങ്കള്‍ അത് അഹങ്കാരത്തോടുകൂടി ചെയ്യുന്നതല്ല എന്ന് നബി(സ) പ്രത്യുത്തരം നല്കി (ബുഖാരി: 5784) അബൂബക്കര്‍(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ അടുത്തായിരുന്ന സന്ദര്‍ഭം. സൂര്യന് ഗ്രഹണം ബാധിച്ചു. നബി(സ) തന്റെ വസ്ത്രം വലിച്ചിഴച്ചു ധൃതിപ്പെട്ടു പള്ളിയിലേക്ക് പുറപ്പെട്ടു (ബുഖാരി)'' (ഇളവുകള്‍ ഇസ്‌ലാമിക വിധികളില്‍: പേജ് 154, 155)
? നിങ്ങള്‍ ഖബര്‍ ശിക്ഷയെയും മസീഹുല്‍ ദജ്ജാലിനെയും നിഷേധിക്കുന്നവനാണെന്നും ഹദീസ് നിഷേധികളെ കൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇവര്‍ പ്രസംഗിക്കുന്നു. എന്താണ് യാഥാര്‍ഥ്യം?
= ഇവരുടെ ഗ്രൂപ്പിലേക്ക് എന്നെ ക്ഷണിക്കുകയും ജാമിഅയിലെ അധ്യാപകനായി ഞാന്‍ തുടരുകയും ചെയ്തിരുന്ന കാലത്ത് എനിക്കുണ്ടായിരുന്ന അഭിപ്രായം തന്നെയാണ് ഇപ്പോഴും ഈ വിഷയങ്ങളെ സംബന്ധിച്ച് ഉള്ളത്. വധശിക്ഷ അര്‍ഹിക്കുന്ന ഒരു വ്യക്തിയെ എന്തിനാണ് ഇവര്‍ ഇവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയും ജാമിഅഃയിലെ അധ്യാപകനായി നിര്‍ത്തുകയും ചെയ്തത്? ഞാന്‍ അത് നേരത്തെ നമസ്‌കാരങ്ങളിലും സുന്നത്തുകളിലും ഖബറിലെ ശിക്ഷയെ തൊട്ടും മസീഹുദജ്ജാലിന്റെ ഫിത്‌നയെ തൊട്ടും രക്ഷ തേടാറുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ജുമുഅ ഖുത്വുബ ഞാന്‍ നിര്‍വഹിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നും തുടരുന്നു. ഒരൊറ്റ വെള്ളിയാഴ്ചയെങ്കിലും ഖബര്‍ ജീവിതവും പലലോകജീവിതവും രക്ഷ നിറഞ്ഞതാക്കുവാന്‍ വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കാതിരുന്നത് ഓര്‍മയില്ല. മരണപ്പെട്ടവര്‍ക്കുവേണ്ടി മയ്യിത്ത് നമസ്‌കരിക്കുന്ന സന്ദര്‍ഭത്തിലും മയ്യിത്തിനെ സന്ദര്‍ശിക്കുന്ന സന്ദര്‍ഭത്തിലും തസ്ബീഅ് ചൊല്ലുന്ന സന്ദര്‍ഭത്തിലും ഖബര്‍ ശിക്ഷയെത്തൊട്ട് രക്ഷ തേടാറുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് ഇത്ര മാത്രമാണ് പറയുവാന്‍ ഉദ്ദേശിക്കുന്നത്. പണ്ഡിത ചര്‍ച്ചയില്‍ ഈ വിഷയങ്ങള്‍ എന്തുകൊണ്ട് ഇവര്‍ ഉന്നയിച്ചില്ല? ഈ പുരോഹിതരുടെ അഭിപ്രായ പ്രകാരം ഹദീസ് പണ്ഡിതന്മാരെല്ലാം വധിക്കപ്പെടുവാന്‍ അവകാശപ്പെട്ടവരായിരിക്കും, മദ്ഹബിന്റെ ഇമാമുകളും സര്‍വ മുജാഹിദ് പണ്ഡിതന്മാരും. ഹദീസ് പണ്ഡിതന്‍ സ്വഹീഹാക്കുന്ന ഹദീസിനെ മറ്റൊരു ഹദീസ് പണ്ഡിതന്‍ ദുര്‍ബലമാക്കുന്നതു കാണാം. ഈ മദ്ഹബിന്റെ ഇമാം അംഗീകരിക്കുന്ന ഹദീസിനെ മറ്റൊരു ഇമാം ദുര്‍ബലമാക്കുന്നതു കാണാം. ഖബര്‍ വാഹിദിനെ നിഷേധിക്കുന്നവരെ കൊല്ലണമെന്ന് പിളര്‍പ്പന്മാരല്ലാതെ മറ്റാരും പറഞ്ഞിട്ടില്ല. തവസ്സുലിന്റെ ഹദീഥിനെ ഇമാം തിര്‍മിദിയും ഇമാം ഹാജിമും മറ്റും സ്വഹീഹാക്കുന്നു. ഇസ്തിഗാസയുടെ ഹദീഥിനെ പല പ്രഗത്ഭരായ പണ്ഡിതന്മാരും സ്വഹീഹാക്കുന്നു. എന്നാല്‍ ഇവയെല്ലാം ദുര്‍ബലമാണെന്ന് സര്‍വ മുജാഹിദ് പണ്ഡിതന്മാരും പറയുന്നു. അപ്പോള്‍ ഇവരെല്ലാം വധിക്കപ്പെടാന്‍ അര്‍ഹതപ്പെട്ടവരായിരിക്കും? ഈസാനബി(അ) മരണപ്പെട്ടുവെന്നും അദ്ദേഹം വരികയില്ലെന്നും വിശ്വസിക്കുന്നതിന് വിരോധമില്ലെന്ന് അല്‍മനാര്‍ മാസികയില്‍ തന്നെ എഴുതി. സിഹ്ര്‍ ഫലിക്കുകയില്ലെന്നും ദുര്‍ബല വിശ്വാസികള്‍ക്ക് മാത്രമേ ഫലിക്കുകയുള്ളൂവെന്നും അതിന് യാഥാര്‍ഥ്യമില്ലെന്നും അബ്ദുല്‍ ഹഖ് സുല്ലമിയും മൂസാ വാണിമേലും അല്‍മനാര്‍ മാസികയില്‍ എഴുതി. മഹ്ദി വരികയില്ലെന്ന് അല്‍മനാര്‍ മാസികയില്‍ മുഖപ്രസംഗംവരെ എഴുതി. ചന്ദ്രന്‍ പിളര്‍ന്നിട്ടില്ലെന്ന് കൂട്ടായി അബ്ദുല്ലഹാജി പ്രസംഗിച്ചു. ആഭരണത്തിന് സകാത്തില്ലെന്ന് ജംഇയ്യത്തിന്റെ യോഗത്തില്‍ എ പിയും അബ്ദുറഹ്മാന്‍ സലഫിയും വാദിച്ചു. ഇവരെല്ലാം വധിക്കപ്പെടുവാന്‍ അര്‍ഹതയുള്ളവരാണോ? എന്നെ കൊല്ലുവാന്‍ ഇവര്‍ പരസ്യമായി പ്രഖ്യാപിക്കുക തന്നെയാണ് ഖുത്വുബയില്‍ ചെയ്തിട്ടുള്ളത്.
?പ്രണയവിവാഹത്തിന് രക്ഷിതാക്കള്‍ എതിര് നില്ക്കരുതെന്ന് ഫത്‌വ നല്കാന്‍ താങ്കള്‍ വിശുദ്ധ ഖുര്‍ആന്‍ 2:232 ആയത്ത് വെട്ടിമാറ്റി വ്യാഖ്യാനിച്ചതായും ആരോപണമുണ്ടല്ലോ.
= അങ്ങനെയും ഒരാരോപണം ഈയിടെ ഉയര്‍ന്നിട്ടുണ്ട്. ഞാനങ്ങനെ ഫത്‌വ നല്കിയിട്ടില്ല. ഈ ആയത്തിന് എന്റെ ഖുര്‍ആന്‍ പരിഭാഷയിലെ വ്യാഖ്യാനം തെറ്റിദ്ധരിപ്പിക്കുകയാണിവര്‍. മര്‍ഹൂം അമാനി മൗലവി ഈ ആയത്തിന് നല്കിയ വ്യാഖ്യാനത്തിനപ്പുറം ഞാന്‍ മറ്റൊരു വീക്ഷണവും എഴുതിയിട്ടില്ല. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള തങ്ങളുടെ കുതന്ത്രങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ പിടിച്ചുനില്ക്കാനും പ്രതിരോധിക്കാനും എന്റെ പുസ്തകങ്ങള്‍ പരതുന്ന ഇവര്‍ക്ക് ഗ്രൂപ്പിന്റെ തിമിരം മാറാതെ സത്യം കണ്ടെത്താനാവില്ല.                  

ഹദീസ് നിഷേധത്തിന്റെ ഇല്ലാക്കഥകള്‍


   ?നിങ്ങള്‍ രണ്ടാം ചേകന്നൂര്‍ ആണെന്ന് എ പി വിഭാഗം ശക്തിയായി ആരോപിക്കുന്നു. എന്താണ് കാരണം? നിങ്ങള്‍ ഏതെങ്കിലും കാലത്ത് ചേകന്നൂര്‍ പക്ഷത്ത് ഉണ്ടായിരുന്നോ?
= ചേകന്നൂര്‍ മൗലവി പോലും ഞാന്‍ അദ്ദേഹത്തിന്റെ കൂടെ സഹകരിച്ചിരുന്നുവെന്ന് എന്നെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചിട്ടില്ല. എന്നാല്‍ എ പി അബ്ദുല്‍ഖാദിര്‍ മൗലവി ചേകന്നൂരിനെ രംഗത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയും ശേഷം സമൂഹത്തിലെ പദവികള്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട് പിന്‍മാറുകയുമാണ് ചെയ്തതെന്ന് ചേകന്നൂര്‍ മൗലവി പലപ്രാവശ്യം എഴുതുകയും പ്രസംഗിക്കുകയും ചെയ്തതിന് ധാരാളം തെളിവുകള്‍ കാണാം. ഞാന്‍ അരീക്കോട് പ്രിലിമിനറി ക്ലാസില്‍ പഠിക്കുന്ന സന്ദര്‍ഭത്തില്‍ എടവണ്ണ വെച്ച് ചേകന്നൂര്‍ മൗലവി ഒരു പ്രസംഗ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.  പ്രവാചകന്റെ  ഹദീസിനെ പരിഹസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി ഞാന്‍ കേള്‍ക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇന്ന് ഞാന്‍ രണ്ടാം ചേകന്നൂരാണെന്ന് പറഞ്ഞു വിമര്‍ശിക്കുന്നവരില്‍ ചിലര്‍ ഈ പ്രസംഗം കേട്ടു ചിരിക്കുകയായിരുന്നു.
എനിക്ക് ഉണ്ടായ മന:പ്രയാസം കാരണം അടുത്ത ദിവസം എന്റെ അറിവിന്റെ പരിധിയില്‍ വരുന്ന ചില ചോദ്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും എന്നെ വളരെ പരിഹസിച്ചുകൊണ്ട് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഇവരില്‍പ്പെട്ട ഒരൊറ്റ മൗലവിപോലും ഇതുപോലെ ഒരു ചോദ്യമെങ്കിലും നല്കുകയുണ്ടായിട്ടില്ല. ഇതാണ് ചേകന്നൂരുമായുള്ള എന്റെ ആദ്യത്തെ ബന്ധം. മൗലവി കുറെക്കാലം മതരംഗത്തുനിന്ന് പിന്‍മാറിയ ശേഷം വീണ്ടും ശക്തിയായി രംഗത്തു വന്നു. വെല്ലുവിളി നടത്തിക്കൊണ്ട് ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. വെല്ലുവിളി പ്രസംഗങ്ങള്‍ നടത്തി. അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുന്നതുവരെ ഒരു ലഘുലേഖ പോലും ഇവര്‍ അദ്ദേഹത്തിന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ടും ഹദീസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയും പ്രസിദ്ധീകരിക്കുകയുണ്ടായിട്ടില്ല.
പലരെയും സമീപിച്ച് പൈസ കടം വാങ്ങി ചേകന്നൂരിന്റെ ഗ്രന്ഥങ്ങള്‍ക്ക് സുവ്യക്ത മറുപടി എന്ന പുസ്തകം ഞാന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഹദീസിന് എതിരായി ഉന്നയിക്കപ്പെട്ട സര്‍വ്വ തെളിവുകള്‍ക്കും ഞാനതില്‍ മറുപടി നല്കിയിട്ടുണ്ട്. എന്റെ അടുക്കല്‍ നിന്ന് കുറിപ്പുകള്‍ വാങ്ങിയും പ്രസംഗിക്കേണ്ട ശൈലിവരെ ചോദിച്ച് മനസ്സിലാക്കിയും അബ്ദുറഹ്മാന്‍ സലഫി പോലെയുള്ളവര്‍ ചില പ്രസംഗം നടത്തുക മാത്രമാണ് ചെയ്തത്.
കരുളായി എന്ന സ്ഥലത്ത് ചേകന്നൂരിന്റെ ഹദീസ് നിഷേധത്തിന് എതിരായി ഇദ്ദേഹത്തിന് പ്രസംഗിക്കേണ്ടി വന്നു. വിഷയത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഇദ്ദേഹത്തിന് ഒരു കുട്ടിയെ പഠിപ്പിക്കുന്നതുപോലെ വിഷയം ഞാന്‍ പഠിപ്പിച്ചുകൊടുത്തു. പ്രസംഗം നിര്‍വഹിച്ച് വന്ന ശേഷം ഈ സലഫി എന്റെ മുഖത്ത് നോക്കി പറഞ്ഞത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ''പ്രസംഗിച്ചതിന്റെ പ്രശംസ എനിക്ക് ലഭിച്ചു. വിഷയം നിങ്ങളുടേതുമായിരുന്നു.''
ചേകന്നൂരിനെ ചിലര്‍ വധിച്ചുകളഞ്ഞ കേസില്‍ മുജാഹിദ് വിഭാഗത്തില്‍നിന്ന് എന്നെയും ഉമര്‍ മൗലവിയെയും അലി അക്ബര്‍ മൗലവിയെയുമാണ് പോലീസ് വിചാരണ ചെയ്തിരുന്നത്. അലി അക്ബര്‍ മൗലവിയെ പോലീസ് സമീപിച്ചിരുന്നത് കേസില്‍ പങ്കുണ്ടെന്ന സംശയത്തിലായിരുന്നില്ല. കുറ്റവാളികളെക്കുറിച്ച് ചേകന്നൂര്‍ മൗലവിയുമായുള്ള ബന്ധം കാരണം വല്ല അറിവും ലഭിക്കുമോ എന്നറിയാന്‍ വേണ്ടിയായിരുന്നു. മൗലവിയെ ശക്തിയായി എതിര്‍ത്തു എന്ന കാരണത്താല്‍ ഉമര്‍ മൗലവിയെയും എന്നെയുമാണ് സമീപിച്ചത്. ഉമര്‍ മൗലവിയെ കണ്ടയുടനെ തന്നെ കേസില്‍നിന്ന് ഒഴിവാക്കി. ശേഷം ക്രൈംബ്രാഞ്ചും സി ബി ഐ യും വിചാരണ ചെയ്തത് മൗലവിമാരില്‍ എന്നെ മാത്രമാണ്. സി ബി ഐ എന്നെ മാനസികമായി വളരെയധികം പീഡിപ്പിക്കുകയുണ്ടായി. എന്റെ കൂടെ പി ടി വീരാന്‍കുട്ടി വന്നിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ കുറ്റിപ്പുറത്തുനിന്ന് മാനസിക പ്രയാസം കാരണം വീട്ടില്‍ തിരിച്ചുവരാന്‍ പ്രയാസപ്പെടുമായിരുന്നു. എന്നെ രണ്ടാം ചേകന്നൂരാക്കി പ്രസംഗിച്ച് നടക്കുന്ന ഒരു മൗലവിയെപ്പോലും വിചാരണ ചെയ്യുകയുണ്ടായിട്ടില്ല. ചേകന്നൂരിന് എതിരായി ഇവര്‍ പ്രതികരിച്ചിരുന്നില്ലെന്ന് ഇത് വ്യക്തമാക്കുന്നില്ലേ! പ്രതികരിച്ചിരുന്നുവെങ്കില്‍ പ്രതികരണം ശക്തമായിരുന്നില്ലെന്ന് വ്യക്തമല്ലേ! സി ബി ഐ കുറ്റവാളികളുടെ രേഖാചിത്രം പുറത്തു വിട്ടിരുന്നു. ഈ രൂപവുമായി സാദൃശ്യം തോന്നിയതുകൊണ്ടു മാത്രമാണ് മറുഭാഗത്തു ഉണ്ടായിരുന്ന ചില മൗലവിമാരെ വിചാരണ ചെയ്തിരുന്നത്.
ഹദീസിനെക്കുറിച്ച് ഈ കാലഘട്ടങ്ങളിലും ഇവര്‍ എന്നെ ഇവരുടെ ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയും ഞാന്‍ ജാമിഅ നദ്‌വിയ്യ:യില്‍ ജോലി തുടരുകയും ചെയ്തിരുന്ന സന്ദര്‍ഭത്തിലും എനിക്കുണ്ടായിരുന്ന അഭിപ്രായം മാത്രമാണ് ഇന്നും ഉള്ളത്. ഹദീസ് രണ്ടാം പ്രമാണമോ എന്ന പേരില്‍ എന്റെ ഒരു ഗ്രന്ഥം കെ എന്‍ എം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ യാതൊരു മാറ്റവും എനിക്ക് ഇപ്പോള്‍ ഉണ്ടായിട്ടില്ല. സംഘടന പിളര്‍ന്ന ശേഷം ഒരൊറ്റ ഹദീസിനെക്കുറിച്ചു പോലും പുതിയതായി ഞാന്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. എന്നിട്ടും ഇവര്‍ എന്തുകൊണ്ടാണ് ഞാന്‍ രണ്ടാം ചേകനൂരാണെന്ന് ആക്ഷേപിച്ച് നടക്കുന്നതെന്ന് ഇവരോടു തന്നെചോദിച്ചു നോക്കുക. ഞാന്‍ രണ്ടാം ചേകന്നൂരായി തീരുന്നതിലുള്ള ദു:ഖമല്ല പ്രത്യുത അപ്രകാരം ആയിത്തീരാത്തതിലുള്ള ദു:ഖമാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. ഞാന്‍ ഹദീസ് നിഷേധിയായി മാറിയതിലുള്ള ദു:ഖമല്ല പ്രത്യുത അപ്രകാരം ആവാത്തതിലുള്ള ദു:ഖമാണ് ഇവര്‍ക്കുള്ളത്. എനിക്ക് വല്ല വ്യതിയാനവും സംഭവിച്ചാല്‍ അവര്‍ സന്തോഷിക്കുകയാണ് ചെയ്യുക. ഒരു മുസ്‌ലിം നഷ്ടപ്പെട്ടതിലോ ഞാന്‍ നരകത്തില്‍ പ്രവേശിച്ചതിലോ ഇവര്‍ക്ക് അല്പം പോലും ദു:ഖമുണ്ടാവുകയില്ല. ഹുസൈന്‍ മടവൂരിനെ ഇവന്‍ വിമര്‍ശിച്ചപ്പോള്‍ എന്നോട് പറഞ്ഞിരുന്നത് അദ്ദേഹത്തിന് ശിര്‍ക്കിനോടും ബിദ്അത്തിനോടും എതിര്‍പ്പില്ല എന്നായിരുന്നു. ഇവക്ക് എതിരായി ഒരു പ്രസംഗം പോലും അദ്ദേഹം നിര്‍വഹിച്ചിട്ടില്ല എന്നും പറയുകയുണ്ടായി. അബ്ദുല്ലക്കോയ മദനിയും എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയും മുജാഹിദ് സെന്ററിലേക്ക് എന്നെ ചര്‍ച്ചക്ക് ക്ഷണിക്കുകയും ചര്‍ച്ചയുടെ വേളയില്‍ ഹുസൈന്‍ കുറെ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ശരിതന്നെ. അത് മുജാഹിദ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തലാകുമോ? ആദര്‍ശ രംഗത്ത് എന്താണ് അദ്ദേഹം ചെയ്തത് എന്നുമാണ് എ പി എന്നോട് ചോദിച്ചത്. എന്നിട്ടും ശിര്‍ക്കിനും ബിദ്അത്തിനും എതിരായി ഞാന്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് ഇവര്‍ ആരോപിച്ചോ? ചേകന്നൂരിന് എതിരായി യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഇവര്‍ പറയുമോ? ചുരുക്കത്തില്‍ ഇവരുടെ ഭൗതിക താല്പര്യങ്ങളും വ്യക്തി താല്പര്യങ്ങളും സംരക്ഷിക്കാന്‍ വേണ്ടി ഇവര്‍ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്ക് എതിരായി ആര് ശബ്ദിച്ചാലും അവരെ സാധിക്കും പ്രകാരം നശിപ്പിച്ചു കളയുക എന്നതാണ് ഇവരുടെ പരിപാടി.
?നിങ്ങള്‍ എഴുതിയ ബുഖാരിയുടെ പരിഭാഷയില്‍ ഖബര്‍ ആഹാദിനെ വിശ്വാസകാര്യങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് എഴുതിയതും 60 ഹദീസുകള്‍ നിങ്ങള്‍ ദുര്‍ബലമാക്കിയതുമാവില്ലേ നിങ്ങളെ രണ്ടാം ചേകന്നൂരായി വിശേഷിപ്പിക്കുവാന്‍ കാരണം?
ഈ പരിഭാഷ ഇവരുടെ ഗ്രൂപ്പിലേക്ക് എന്നെ ക്ഷണിക്കുന്നതിന്റെ മുമ്പ് പ്രസിദ്ധീകരിച്ചതാണ്. വിശ്വാസകാര്യങ്ങള്‍ക്ക് ഖബറുല്‍ ആഹാദ് യാതൊരു സന്ദര്‍ഭത്തിലും തെളിവാക്കുവാന്‍ പാടില്ലെന്ന് ഞാന്‍ എഴുതിയിട്ടില്ല. അനുഷ്ഠാന കര്‍മങ്ങള്‍ക്കുവരെ ഒരു ഹദീസിനെ സ്വഹീഹായി അംഗീകരിക്കുവാന്‍ ഹദീസ് പണ്ഡിതന്‍മാര്‍ ആശയത്തിന് പറഞ്ഞ നിബന്ധനകള്‍ യോജിക്കാത്ത ഹദീസുകള്‍ വിശ്വാസപരമായ കാര്യങ്ങള്‍ പറയുന്ന ഹദീസുകള്‍ക്ക് പോലും യോജിക്കാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഹദീസു പണ്ഡിതന്മാര്‍ പറഞ്ഞ ഈ നിയമം ഞാന്‍ ബുഖാരി വ്യാഖ്യാനത്തില്‍ കിതാബിന്റെ പേരുകള്‍ നല്കി എടുത്തു കാണിച്ചിട്ടുള്ളത്. അതുപോലെ നിരീശ്വരവാദികളും ക്രിസ്ത്യാനികളും ഹദീസ് നിഷേധികളും ഹിന്ദു വര്‍ഗീയ വാദികളും ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യെയും ഹദീസുകളെയും ഇമാം ബുഖാരി(റ)യെയും വിമര്‍ശിക്കുവാന്‍ ഉന്നയിക്കുന്ന ഹദീസുകളെ വ്യാഖ്യാനിക്കലുമാണ് എടുത്തു കാണിച്ചിട്ടുള്ളത്. അതുതന്നെ ഇത്തരം ഹദീസുകളെ എന്റെ വിജ്ഞാനവും ബുദ്ധിയും പരമാവധി പ്രയോഗിച്ച് വ്യാഖ്യാനിച്ച് സ്ഥിരപ്പെടുത്തിയശേഷം ''പുറമെ ഖുര്‍ആന്‍ കൊണ്ടോ മുതവാതിറായ ഹദീസുകള്‍ കൊണ്ടോ മാത്രമേ വിശ്വാസ കാര്യങ്ങള്‍ സ്ഥിരപ്പടുകയുള്ളൂ'' എന്ന് കിതാബുക
ളുടെ പേരുകള്‍ എടുത്തു കാണിച്ച് ഉണര്‍ത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിന്റെ ഉദ്ദേശ്യം എന്റെ വ്യാഖ്യാനത്തെ തകര്‍ത്തു കളയുവാന്‍ ആര്‍ക്കെങ്കിലും സാധിച്ചാല്‍പോലും ഇസ്‌ലാമിനെയും മുഹമ്മദ് നബിയെയും ഹദീസുകളെയും ഇമാം ബുഖാരിയെയും ആരും വിമര്‍ശിക്കരുതെന്ന് മാത്രമാണ്. വിശ്വാസ കാര്യങ്ങള്‍ക്ക് ഖബറുല്‍ ആഹാദിനെ പ്രമാണമാക്കാവുന്നതാണ് എന്ന് വിശ്വാസമുള്ളവര്‍ക്ക് തെളിവാക്കുന്നതിന് വിരോധമില്ലെന്ന് പോലും ചില ഹദീസുകളുടെ വ്യാഖ്യാനത്തില്‍ പ്രത്യേകം എഴുതുകയും ചെയ്തിട്ടുണ്ട്. ചില ഉദാഹരണങ്ങളിതാ: ബുഖാരിയിലെ അബൂഹൂറൈറ(റ)യില്‍ നിന്ന് 3245-ാം നമ്പറായി ഉദ്ധരിക്കുന്ന ഹദീസില്‍ സ്വര്‍ഗവാസികള്‍ക്ക് രണ്ടു ഭാര്യമാര്‍ വീതമുണ്ടായിരിക്കുമെന്ന് പറയുന്ന ഹദീസിന് ഞാന്‍ നല്കിയ വ്യാഖ്യാനം കാണുക: ''ദുന്‍യാവിലെ സ്ത്രീകളാണ് ഇവിടെ വിവക്ഷ. ഇബ്‌നു ഹജര്‍(റ) എഴുതുന്നു: സ്വര്‍ഗത്തില്‍ സ്ത്രീകളാണ് കൂടുതലെന്ന അഭിപ്രായത്തിന് അബൂഹൂറൈറ(റ) ഈ ഹദീസ് തെളിവ് പിടിക്കുന്നു (ഫത്ഹുല്‍ ബാരി: 868). വിശ്വാസ കാര്യങ്ങള്‍ക്ക് ഇത്തരം ഹദീസുകള്‍ അടിസ്ഥാനമാക്കല്‍ അനിവാര്യമല്ല. അടിസ്ഥാനമാക്കുന്നവര്‍ക്ക് അപ്രകാരം ചെയ്യാമെന്ന് മാത്രം'' (ജനഹത്തുതൗഹീദ്). (സ്വഹീഹുല്‍ ബുഖാരി പരിഭാഷയും വ്യാഖാനവും വാള്യം. 3 പേജ്: 156)
നാലാം മാസത്തില്‍ അല്ലാഹു ഒരു മലക്കിനെ അയച്ച് മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍, അവന്റെ ആഹാരം, അവന്റെ ആയുസ്സ്, അവന്‍ വിജയിയോ പരാജിതനോ എന്ന കാര്യം ഇവയെല്ലാം എഴുതി വെക്കാന്‍ നിര്‍ദേശിക്കുമെന്ന് പറയുന്ന ബുഖാരി ഉദ്ധരിച്ച 3208-ാം നമ്പര്‍ ഹദീസിനെ ഞാന്‍ വ്യാഖ്യാനിച്ചുകൊണ്ട് എഴുതിയത് ഇങ്ങനെയാണ്: ''അല്ലാഹു സൂക്ഷ്മ ജ്ഞാനിയും ആദൃശ്യജ്ഞാനിയുമാണ്. മനുഷ്യന്‍ അവന്റെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍മങ്ങളാണ് ഇവിടെ എഴുതുന്നത്. അതായത് അവന്റെ മുന്‍കൂട്ടിയുള്ള അറിവ് എഴുതിവെക്കുക. ഈ എഴുത്ത് മനുഷ്യനില്‍ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല. ഒരു മുഴം മാത്രം അവശേഷിക്കുമ്പോള്‍ നരകവാസി സ്വര്‍ഗത്തിലേക്കുള്ള പ്രവൃത്തിയും സ്വര്‍ഗവാസി നരകത്തിലേക്കുള്ള പ്രവൃത്തിയും ചെയ്യുന്നത് അല്ലാഹുവിന്റെ ഈ എഴുത്ത് അവനില്‍ നിര്‍ബന്ധം ചെലുത്തുന്നതുകൊണ്ട് അല്ല തന്നെ. പ്രത്യുത അല്ലാഹു അദൃശ്യജ്ഞാനിയായതിനാല്‍ അവന്‍ ഒരു മനുഷ്യനെ സംബന്ധിച്ച് മനസ്സിലാക്കിയത് ഒരിക്കലും തെറ്റുകയില്ലെന്ന് ഉണര്‍ത്തുകയാണ്. അബൂലഹബും അവന്റെ ഭാര്യയും നരകത്തിലാണെന്ന് ഖുര്‍ആന്‍ മുന്‍കൂട്ടി തന്നെ പ്രവചിക്കുന്നു. ഈ പ്രവചനം അവനില്‍ ഒരിക്കലും സ്വാധീനിക്കുന്നില്ല. ഇപ്രകാരം ഖുര്‍ആന്‍ മുന്‍കൂട്ടി പ്രവചിച്ചതുകൊണ്ടുമല്ല അവര്‍ നരകാഗ്നിയില്‍ പ്രവേശിച്ചത്. പുറമെ വിശ്വാസ കാര്യങ്ങള്‍ സ്ഥിരപ്പെടുത്തുവാന്‍ ഇത്തരം ഹദീസുകള്‍ (ഖബറുല്‍ വാഹിദി)ന് സാധ്യമല്ലെന്ന് ഹദീസ് പണ്ഡിതന്മാര്‍ ഏകോപിച്ച് പ്രഖ്യാപിക്കുന്നു'' (വാള്യം: 33 പേജ്-148)
ഇവിടെ ഹദീസിനെ ഞാന്‍ ദുര്‍ബലപ്പെടുത്തിയിട്ടില്ല. ''ഈ ഹദീസ് വിശ്വാസ കാര്യങ്ങള്‍ക്ക് പറ്റുകയില്ല. അതിനാല്‍ ഹദീസ് ദുര്‍ബലമാണ്'' ഈ ശൈലിയല്ല ഞാന്‍ പ്രയോഗിച്ചിട്ടുള്ളത്. പുറമെ ഹദീസ് ദുര്‍ബലമായിട്ടുണ്ടെങ്കില്‍ ഈ നിയമം ഉണര്‍ത്തേണ്ടതുമില്ല. കാരണം ദുര്‍ബലമായ ഹദീസുകള്‍ വിശ്വാസകാര്യങ്ങള്‍ക്ക് മാത്രമല്ല പ്രത്യുത കര്‍മങ്ങള്‍ക്കുപോലും പറ്റുകയില്ല. ചുരുക്കത്തില്‍ അനുഷ്ഠാന കര്‍മങ്ങള്‍ക്കുപോലും ഹദീസ് സ്വഹീഹാകുവാന്‍ ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞ നിബന്ധനകള്‍ യോജിക്കാത്ത ഹദീസുകളെ സംബന്ധിച്ച് മാത്രമാണിത.് ഈ ഹദീസുകള്‍ വിശ്വാസകാര്യങ്ങള്‍ക്ക് പറ്റുകയില്ല, ഇവിടെ വിശ്വാസ കാര്യമാണ് പറയുന്നതെന്ന്, ഞാന്‍ ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞ അഭിപ്രായം എടുത്തു കാണിച്ചിട്ടുള്ളത്. യാതൊരു സന്ദര്‍ഭത്തിലും ഖബറുല്‍ ആഹാദ് വിശ്വാസ കാര്യങ്ങള്‍ക്ക് തെളിവാക്കാന്‍ പറ്റുകയില്ലെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിട്ടില്ല. പരിശുദ്ധ ഖുര്‍ആന്റെ സൂചനകള്‍ ഉള്ള സംഗതികള്‍ക്കും ഖബറുല്‍ ആഹാദ് സ്വഹീഹാകാന്‍ ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞ നിബന്ധനകള്‍ യോജിച്ച ഹദീസുകളും വിശ്വാസ കാര്യങ്ങള്‍ക്ക് വരെ തെളിവാക്കാമെന്നാണ് എന്റെ അഭിപ്രായം. എത്രയോ സ്ഥലങ്ങളില്‍ ഞാനത് തെളിവാക്കുകയും ചെയ്തിട്ടുണ്ട്.

ഇമാം ബുഖാരിയോട് ശത്രുതയോ!

? താങ്കള്‍ക്ക് ബുഖാരിയോട് കഠിനശത്രുതയും പകയും ഉണ്ടെന്നും നിങ്ങള്‍ ആവശ്യമില്ലാതെ ബുഖാരിയെ വിമര്‍ശിക്കുന്നുണ്ടെന്നും ഉദാഹരണമായി ബുഖാരിയുടെ പരിഭാഷ ഒന്നാം വാള്യത്തില്‍ 209-ാം പേജില്‍ നിങ്ങള്‍ അദ്ദേഹത്തെ അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്നും അബൂബക്കര്‍ സലഫി എന്നൊരാള്‍ പറയുന്നു. എന്താണ് യാഥാര്‍ഥ്യം?
= ഇദ്ദേഹം ചെയ്ത പ്രസംഗവും ബുഖാരിയുടെ പരിഭാഷയും തമ്മില്‍ താരതമ്യം ചെയ്തു വായിക്കുന്ന ഏതൊരാള്‍ക്കും അയാള്‍ നീതിബോധമുള്ളയാളാണെങ്കില്‍ എനിക്ക് ബുഖാരിയോടല്ല പ്രത്യുത, ഈ മനുഷ്യന് എന്നോടാണ് അന്ധമായ ശത്രുതയും പകയും ഉള്ളതെന്ന് ബോധ്യമാകുന്നതാണ്.
ബുഖാരിയിലെ 258-ാം നമ്പര്‍ ഹദീസിന്റെ വ്യാഖ്യാനമാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്. ആദ്യമായി ഉദ്ധരിക്കാം: ''പൂര്‍വികരായ ഹദീസ് പണ്ഡിതന്മാര്‍ ഇമാം ബുഖാരിയെ കഠിനമായി വിമര്‍ശിച്ച ഒരു സ്ഥലമാണിത്. ഈ വിമര്‍ശനങ്ങള്‍ എല്ലാം തന്നെ ഫത്ഹുല്‍ബാരിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഊഹത്തിന്റെ (വഹ്മ്) അടിസ്ഥാനത്തില്‍ ബുഖാരി ഉദ്ധരിച്ചതാണിത് എന്നുവരെ ചിലര്‍ അഭിപ്രായപ്പെടുന്നു. ഇസ്മാഈല്‍(റ) പറയുന്നു: അല്ലാഹു ഇമാം ബുഖാരിക്ക് അനുഗ്രഹം ചൊരിയട്ടെ. തെറ്റില്‍ നിന്ന് സുരക്ഷിതരായവര്‍ ആരുണ്ട്? (ഫത്ഹുല്‍ബാരി 1:369) ഹിലാബ് എന്നതിന്റെ അര്‍ഥം ചെറിയ പാത്രമാണെന്ന് ചിലര്‍ പറയുന്നു. അപ്പോള്‍ ഈ അധ്യായത്തിന് എന്തര്‍ഥമാണെന്ന് അവര്‍ സംശയം ഉന്നയിക്കുന്നു. സുഗന്ധദ്രവ്യമാണെന്ന് ചിലര്‍ പറയുന്നു. കുളിക്ക് മുമ്പ് സുഗന്ധദ്രവ്യം ഉപയോഗിക്കുന്നതുകൊണ്ട് എന്തു ഫലമാണെന്ന് അവരും ചോദിക്കുന്നു.'' ഇത്രയും ഭാഗം വായിച്ച് കേള്‍പ്പിച്ച് തുടര്‍ന്നുള്ള വരികള്‍ വിട്ടുകളഞ്ഞ് ബാക്കിയുള്ള ഭാഗമാണ് ഇയാള്‍ വായിക്കുന്നത്. ഇയാള്‍ വിട്ടുകളഞ്ഞ ഭാഗം പ്രത്യേകം ശ്രദ്ധിക്കുക: ''നമ്മുടെ പ്രദേശത്ത് ഉപയോഗിക്കാറുള്ള താളി പോലെ അഴുക്ക് നീക്കുന്ന എന്തെങ്കിലും വസ്തുവായിരിക്കാം ഹിലാബ് എന്ന് വ്യാഖ്യാനിക്കുന്ന പക്ഷം ബുഖാരിയെ വിമര്‍ശനത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കും.''(വാള്യം1, പേജ് 209)
ഇയാള്‍ ഉദ്ധരിച്ച ഭാഗത്തുപോലും ഇമാം ബുഖാരി(റ)യെ ഞാന്‍ അതിരൂക്ഷമായി വിമര്‍ശിക്കുന്നതുപോയിട്ട് അല്പംപോലും വിമര്‍ശിച്ചത് കാണിക്കാന്‍ സാധ്യമല്ല. ഇബ്‌നുഹജര്‍(റ) ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ പൂര്‍വികരായ ഹദീസ് പണ്ഡിതന്മാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ അതേപടി ഉദ്ധരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ശേഷം എന്റേതായ ഒരു വ്യാഖ്യാനം നല്കി അദ്ദേഹത്തെ വിമര്‍ശനത്തില്‍ നിന്ന് മോചിപ്പിക്കുകയാണ് ചെയ്യുന്നത്. എനിക്ക് ബുഖാരിയോട് ശത്രുതയുണ്ടെന്ന് സ്ഥാപിക്കാന്‍ ഇയാള്‍ ഈ ഭാഗമെല്ലാം വിട്ടുകളഞ്ഞുകൊണ്ടാണ് വായിക്കുന്നത്. 'കുളി ഹിലാബ് അല്ലെങ്കില്‍ സുഗന്ധദ്രവ്യംകൊണ്ട് ആരംഭിക്കല്‍' എന്നതാണ് അധ്യായം. ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഈ ഹദീസിനെ വിമര്‍ശിച്ച പൂര്‍വികരായ ഹദീസ് പണ്ഡിതന്മാര്‍ക്കും അത് ഉദ്ധരിച്ച ഇബ്‌നുഹജറിനും(റ) ബുഖാരിയോട് ശത്രുതയുണ്ടെന്ന് പറയാതെ എന്നെ അനാവശ്യമായി ആക്ഷേപിക്കുന്നതെന്തിന്! അതും എന്റെ വ്യാഖ്യാനത്തെ ക്രൂരമായി വെട്ടിമാറ്റിക്കൊണ്ട്! ഇമാം ഖത്വാബി, ഖുര്‍ത്വുബി, ഖാദ്വീ ഇയാദ്വ്, ബസ്സാര്‍, ഇബ്‌നു ഖുത്തൈബ, ഇബ്‌നുജൗസി, ഇബ്‌നു ഖുസൈമ, ഇബ്‌നുഹിബ്ബാന്‍, ഇബ്‌നു ഖയ്യിം, സമഖ്ശരി, റാസി, ഇസ്മാഈലി, ഇബ്‌നു ഫൗറക്, നവവി, സുഹൈലി, ബത്വാല്‍, ബല്‍ഖീനി, അബുല്‍ഹസന്‍, ഇബ്‌നുഹസം, ഗസ്സാലി, തിര്‍മിദി, സഖാവി, ദഹബി, റശീദ് രിദ്വാ (റ) മുതലായവരെല്ലാം ഇമാം ബുഖാരിയുടെ ഹദീസുകളെ വിമര്‍ശിച്ചിട്ടുണ്ട്. ഇമാം ദാറഖുത്വ്‌നി(റ) നൂറിലധികം ഹദീസുകളെ വിമര്‍ശിക്കുന്നു. ഇവരെല്ലാം ബുഖാരിയുടെ ശത്രുക്കളാണെന്ന് അല്പജ്ഞാനികള്‍ മാത്രമേ ജല്പിക്കുകയുള്ളൂ. ഇമാം ഹാക്കിം(റ) ബുഖാരി മുസ്‌ലിമിന്റെ നിബന്ധനയോടുകൂടി സ്വഹീഹാക്കിയ ഇരുനൂറിലധികം ഹദീസുകളെ ഇമാം ദഹബി(റ) ദുര്‍ബലമാക്കുകയും ചിലതിനെ മൗദ്വൂഅ് (മനുഷ്യനിര്‍മിതം) ആക്കുകയും ചെയ്യുന്നു. അതിനാല്‍ ഇമാം ദഹബി(റ)ക്ക് ഇമാം ഹാക്കിമിനോട് പകയും ശത്രുതയുമുണ്ടെന്ന് ഇവര്‍ ജല്പിക്കുമോ? ഇമാം തിര്‍മിദി(റ) ഇമാം അബൂദാവൂദ്, ഇബ്‌നുമാജ, നസാഈ, ത്വബ്‌റാനി, ബൈഹഖി (റ) മുതലായവര്‍ സ്വഹീഹാക്കിയ ശതക്കണക്കിന് ഹദീസുകളെ അല്‍ബാനി ദുര്‍ബലമാക്കുകയും ചിലത് മനുഷ്യനിര്‍മിതമാക്കുകയും ചെയ്യുന്നു. ഇവര്‍ ദുര്‍ബലമാക്കിയതിനെ സ്വഹീഹാക്കുകയും ചെയ്യുന്നു. ഇതുകാരണം അല്‍ബാനിക്ക് ഈ ഹദീസ് പണ്ഡിതന്മാരോട് ശത്രുതയുണ്ടായിരുന്നുവെന്ന് ഇവര്‍ പ്രഖ്യാപിക്കുമോ?
? ഇമാം ബുഖാരിയെക്കുറിച്ച് താങ്കളുടെ നിലപാടെന്താണ്?
എനിക്ക് ബുഖാരിയോട് ശത്രുതയുണ്ടെന്ന് സ്ഥാപിക്കാന്‍ ഇവര്‍ ഉദ്ധരിച്ച ഒന്നാം വാള്യത്തില്‍ തന്നെ ബുഖാരി(റ)യെ സംബന്ധിച്ച് ഞാന്‍ എഴുതിയതില്‍ ഈ ചോദ്യത്തിനുള്ള മറുപടിയുണ്ട്. അതില്‍ നിന്ന് ചില ഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കാം. ഖുറാഫീ പുരോഹിതന്മാരെക്കാള്‍ ഇവര്‍ അധപ്പതിച്ചിട്ടുണ്ടെന്ന് ബോധ്യമാകാന്‍ ഇത് ഉപകാരപ്പെടുമെന്ന് ഞാന്‍ വിചാരിക്കുന്നു. ''ശൈശവത്തില്‍ തന്നെ ഇമാം അവര്‍കള്‍ പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി മനപ്പാഠമാക്കി. അറബിഭാഷയിലും ഇസ്‌ലാമിക വിജ്ഞാനശാഖകളിലും നല്ല പാണ്ഡിത്യം അദ്ദേഹം കരസ്ഥമാക്കി.... അനിതരസാധാരണമായ ഓര്‍മശക്തിയുടെ ഉടമയായിരുന്നു ഇമാം ബുഖാരി.... ഇമാം ബുഖാരി നിവേദനം ചെയ്ത പല ഹദീസുകളെയും ശക്തിയായി വിമര്‍ശിച്ചിട്ടുള്ള പണ്ഡിതന്മാര്‍ പോലും അദ്ദേഹത്തിന്റെ ഹദീസ് പാണ്ഡിത്യത്തെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇബ്‌നുഖുസൈമ(റ) പറയുന്നു: ആകാശത്തിനു ചുവട്ടില്‍ ബുഖാരിയെക്കാള്‍ ഹദീസ് പാണ്ഡിത്യമുള്ള മറ്റൊരു വ്യക്തിയില്ല തന്നെ. ബുഖാരിയെക്കാള്‍ ഹദീസുകളുടെ ന്യൂനതകള്‍ മനസ്സിലായിട്ടുള്ള മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ലെന്നു ഇമാം തിര്‍മിദിയും പറയുന്നു. ബുഖാരിയുടെ 110 ഹദീസുകളെ വിമര്‍ശിച്ച പ്രഗത്ഭ പണ്ഡിതനും നിരൂപകനുമായ ഇമാം ദാറഖുത്വ്‌നി(റ) പോലും ബുഖാരിയുടെ ഹദീസ് വിജ്ഞാനത്തെ സമ്മതിക്കുന്നുണ്ട്. ബുഖാരി ഇല്ലായിരുന്നുവെങ്കില്‍ ഇമാം മുസ്‌ലിമിന് ഒരു പ്രസിദ്ധിയും ലഭിക്കുമായിരുന്നില്ല എന്നുവരെ അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ഇമാം മുസ്‌ലിം(റ) പറയുന്നു: ''ഇമാം ബുഖാരിക്ക് സമശീര്‍ഷനായി മറ്റൊരു ഹദീസ് പണ്ഡിതന്‍ ഇല്ല തന്നെ.''
ബുഖാരിയുടെ മതബോധത്തെ എതിരാളികള്‍ പോലും വിമര്‍ശിച്ചിട്ടില്ല. മുസ്‌ലിം ലോകത്ത് ജനിച്ച സര്‍വ പണ്ഡിതന്മാരും ഇക്കാര്യത്തില്‍ അദ്ദേഹത്തെ പ്രശംസിക്കുന്നവരാണ്. ഒരു മനുഷ്യനെയും പരദൂഷണം പറയാത്ത നിലയില്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്ന വ്യക്തിയായിരിക്കും ഇമാം ബുഖാരിയെന്നാണ് ഒരു പണ്ഡിതന്‍ അദ്ദേഹത്തെ ശ്ലാഘിക്കുന്നത്. ഹദീസ് നിവേദകരെ വിലയിരുത്തുന്ന സന്ദര്‍ഭത്തില്‍പോലും ബുഖാരിയുടെ ഈ ശ്രേഷ്ഠ സ്വഭാവം നമുക്ക് കാണാന്‍ സാധിക്കും. പലരും ദജ്ജാല്‍, പിശാച് എന്നെല്ലാം ഒരു വ്യക്തിയെ പരിചയപ്പെടുത്തുമ്പോള്‍ അയാളെക്കുറിച്ച് ജനങ്ങള്‍ക്ക് വിമര്‍ശനമുണ്ട്. അതിനാല്‍ ഞാനയാളെ വര്‍ജിക്കുന്നുവെന്ന് മാത്രമേ ബുഖാരി പറയാറുള്ളൂ.
ഇമാം ബുഖാരി രാത്രി വളരെക്കുറച്ച് മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. ആരാധനയിലും പഠനത്തിലും മുഴുകി അദ്ദേഹം സമയം ചെലവ് ചെയ്തു. ഇബ്‌നുമുജാഹിദ്(റ) പറയുന്നു: അറുപത് വര്‍ഷത്തിനിടക്ക് ബുഖാരിയെപ്പോലെ ഒരു മതബോധമുള്ള പണ്ഡിതനെ ഞാന്‍ കണ്ടിട്ടില്ല. മര്‍റിലെ സര്‍വ പണ്ഡിതന്മാരും ബുഖാരിയുടെ ധാര്‍മികബോധത്തെ പ്രശംസിക്കുന്നു. പരലോകജീവിതത്തിലെ സൗഖ്യത്തെ മാത്രം ലക്ഷ്യമായി കാണുന്ന പണ്ഡിതന്മാരുടെ മഹത്തായ വിശേഷണമാണ് മുതലാളിമാരുടെയും ഭരണാധികാരികളുടെയും പടിപ്പുരകള്‍ കയറിയിറങ്ങാതിരിക്കുക എന്നത്. ഇമാം ബുഖാരി(റ) ഇതില്‍ നൂറ് ശതമാനവും വിജയിച്ചിട്ടുണ്ട്. ഒരിക്കല്‍ ബുഖാറയിലെ ഗവര്‍ണറായിരുന്ന ഖാലിദ്ബ്‌നു മുഹമ്മദ് കൊട്ടാരത്തില്‍ ചെന്ന് ഹദീസ് പഠിപ്പിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇമാം ബുഖാരിയുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചു. അതിന് അദ്ദേഹം നല്കിയ മറുപടി ഇപ്രകാരമായിരുന്നു. ''അധികാരി വര്‍ഗത്തിന്റെ പടിവാതില്‍ക്കല്‍ കൊണ്ടുചെന്ന് വിജ്ഞാനത്തെ അപമാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ ഹദീസ് ഗ്രന്ഥത്തില്‍ നിന്ന് എന്തെങ്കിലും കേള്‍ക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കില്‍ എന്റെ താമസസ്ഥലത്തോ പള്ളിയിലോ വരാന്‍ പറഞ്ഞേക്കുക. എന്റെ മറുപടി താങ്കള്‍ക്കിഷ്ടപ്പെടുന്നില്ലെങ്കില്‍ താങ്കള്‍ ഒരു ഭരണാധികാരി തന്നെയാണ്. അതിനാല്‍ എന്നെ നീ ശല്യപ്പെടുത്താതെ വിട്ടുപോവുക. ഇത് അല്ലാഹുവിന്റെ അടുത്ത് അന്ത്യദിനത്തില്‍ എനിക്കുള്ള വിട്ടുവീഴ്ചയാണ്. വിജ്ഞാനത്തെ ഞാന്‍ ഗോപ്യമാക്കുന്നില്ല''.
കൊട്ടാരത്തില്‍ ചെന്ന് തന്റെ കുട്ടികള്‍ക്ക് മാത്രമായി ഹദീസ് പഠിപ്പിച്ചുകൊടുക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്പോള്‍ 'ഇത് സമ്പന്ന വര്‍ഗത്തിന്റെ കുട്ടികള്‍ക്ക് മാത്രമായി കൊടുക്കുക സാധ്യമല്ല' എന്നായിരുന്നു ഇമാമിന്റെ മറുപടി. ഇക്കാരണത്താല്‍ ഗവര്‍ണര്‍ക്ക് അദ്ദേഹത്തോട് വിരോധമാവുകയും നാടുവിട്ടുപോകാന്‍ കല്പിക്കുകയും ചെയ്തു. ഇമാം ബുഖാരി(റ) വളരെ കുറച്ചുമാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. ഒരു യാത്രക്കാരനെപ്പോലെയാണ് ഈ ലോകത്തെ അദ്ദേഹം ദര്‍ശിച്ചിരുന്നത്. ദരിദ്രരെയും വിദ്യാര്‍ഥികളെയും ഉള്ളഴിഞ്ഞ് സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്ത ഒരു ധര്‍മിഷ്ഠന്‍ കൂടിയായിരുന്നു ഇമാം അവര്‍കള്‍.... അഹങ്കാരികളും ഭൗതികതല്പരരുമായ ചില ഭരണാധികാരികളില്‍ നിന്നുള്ള എതിര്‍പ്പ് കഠിനമായപ്പോള്‍ ആ മഹാത്മാവ് ഇപ്രകാരം പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, ഭൂമി വിശാലമായിരിക്കേ, എനിക്കത് കുടുസ്സായിത്തീര്‍ന്നിരിക്കുന്നു. അതിനാല്‍ നീ എന്നെ സ്വീകരിച്ചാലും.'' അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിച്ചു. കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ ഇടനല്കാതെ ഹിജ്‌റ 256 ല്‍ ചെറിയ പെരുന്നാള്‍ ദിവസം ശനിയാഴ്ച രാത്രി തന്റെ ആ പ്രിയദാസനെ അവന്‍ തിരിച്ചുവിളിച്ചു. അഹങ്കാരികളുടെയും കപടന്മാരുടെയും ഈ ലോകത്ത് നിന്ന് അന്ത്യയാത്ര പുറപ്പെടുമ്പോള്‍ ആ വിശുദ്ധാത്മാവിന് 62 വയസ്സ് പ്രായമായിരുന്നു. ''അല്ലാഹുവേ, നിന്റെ മതത്തിനു വേണ്ടി ജീവിതം മുഴുവന്‍ അര്‍പ്പിച്ച ഈ ത്യാഗിവര്യനില്‍ ഈ പണ്ഡിത ശ്രേഷ്ഠനില്‍ വന്നുപോയ പിഴവുകള്‍ നീ പൊറുത്തുകൊടുക്കേണമേ. അല്ലാഹുവേ, ഞങ്ങള്‍ നിന്റെ പ്രവാചകന്മാരെപ്പോലെ നീ പ്രത്യേകം സംരക്ഷിച്ചവരില്‍ പെട്ടവരല്ല. ഞങ്ങളുടെ വീക്ഷണത്തിലും വിജ്ഞാനത്തിലും തെറ്റുകള്‍ സംഭവിക്കാം. അപ്രകാരം സംഭവിച്ചിട്ടുണ്ടെങ്കില്‍ നീ ഞങ്ങള്‍ക്ക് മാപ്പ്‌ചെയ്തു തരേണമേ. ഒരു മുജ്തഹിദായ പണ്ഡിതന് തെറ്റ് സംഭവിച്ചാലും ഒരു പ്രതിഫലമുണ്ടെന്നാണല്ലോ നിന്റെ പ്രവാചകന്‍ ഞങ്ങളെ ഉണര്‍ത്തിയത്.''
 (സ്വഹീഹുല്‍ ബുഖാരി: പരിഭാഷയും വ്യാഖ്യാനവും, വാള്യം 1, ആമുഖം)
ഇത്രയും എഴുതിയ എന്നെക്കുറിച്ചാണ് ഞാന്‍ ഇമാം ബുഖാരിയുടെ ശത്രുവും അദ്ദേഹത്തോടു പകയുള്ളവനുമാണെന്ന് ഇയാള്‍ പറയുന്നത്. ബുഖാരിയുടെ ശത്രുവാണ് ഞാനെങ്കില്‍ എന്നെ എന്തിനാണ് ഇവരുടെ ഗ്രൂപ്പിലേക്കിവര്‍ ക്ഷണിച്ചത്? ബുഖാരിയിലെ 359-ാം ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഞാന്‍ എഴുതിയ ഒരു ഭാഗം കൂടി ഉദ്ധരിക്കുന്നു: ''ചില ആധുനിക ഹദീസ് നിഷേധികള്‍ ബുഖാരിയെയും അബൂഹുറൈറ(റ)യെയും വിമര്‍ശിക്കാന്‍ ഈ ഹദീസ് ഉദ്ധരിക്കുന്നതുകൊണ്ടാണ് ഇത്രയും വിവരിച്ചത്. ഈ രണ്ട് വസ്ത്രധാരണയുടെ രീതി വ്യക്തമായി നമുക്ക് ഗ്രഹിക്കാന്‍ സാധ്യമല്ല.'' (വാള്യം 1, പേജ് 271)
ചേകന്നൂര്‍ മൗലവി, ഇമാം ബുഖാരിയെയും അബൂഹുറൈറയെയും അതിരൂക്ഷമായി വിമര്‍ശിക്കാന്‍ ഉദ്ധരിക്കാറുള്ള ഹദീസുകള്‍ക്ക് എന്റെ അറിവിന്റെ പരമാവധി ഉപയോഗിച്ച് വിമര്‍ശനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഇതുപോലെ ശ്രമിക്കുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഒരു ഹദീസ് പണ്ഡിതന്‍ ഉദ്ധരിച്ച ഹദീസിനെ ദുര്‍ബലമാക്കല്‍ ആ ഹദീസ് പണ്ഡിതനോടുള്ള ശത്രുതയും പകയും കാരണമായിട്ടാണെന്ന് വ്യാഖ്യാനിക്കുന്ന പക്ഷം സര്‍വഹദീസ് പണ്ഡിതന്മാരും പരസ്പരം ശത്രുക്കളും പകയുള്ളവരുമാണെന്ന് പ്രഖ്യാപിക്കേണ്ടിവരും. ഇമാം മുസ്‌ലിം(റ) ഇമാം ബുഖാരിയുടെ ഹദീസ് സ്വീകരിക്കാനുള്ള നിബന്ധനയെ (ശര്‍ത്വിനെ) അതിരൂക്ഷമായി വിമര്‍ശിച്ചതുകാണാം. ഇതുകാരണം ഇമാം മുസ്‌ലിമിന് ബുഖാരിയോട് ശത്രുതയും പകയുമുണ്ടെന്ന് ഇവര്‍ ജല്പിക്കുമോ?
മാത്രമല്ല, ഈയടുത്ത് എടത്തനാട്ടുകരയിലും താനാളൂരിലും നടത്തിയ പ്രസംഗത്തില്‍ കെ കെ സകരിയ്യ സ്വലാഹി ''ഇമാം ബുഖാരി തെറ്റുപറ്റാത്ത മഅ്‌സൂമാണെന്നോ സ്വഹീഹുല്‍ ബുഖാരിയുടെ രണ്ട് ചട്ടകള്‍ക്കുള്ളിലുള്ളതെല്ലാം സത്യസമ്പൂര്‍ണമാണെന്നോ ഞങ്ങള്‍ക്കഭിപ്രായമില്ല'' എന്ന് പറയുന്നുണ്ട്. ഇത് അബൂബക്കര്‍ സലഫിയും കൂട്ടരും എങ്ങനെ ന്യായീകരിക്കുമെന്നറിയാനും താല്പര്യമുണ്ട്