Monday, 29 March 2021

സുന്നി പൗരോഹിത്യം കേരള മുസ്ലിംകൾക്ക് നൽകിയ സംഭാവനകൾ

സുന്നി പൗരോഹിത്യം കേരള മുസ്ലിംകൾക്ക് നൽകിയ സംഭാവനകൾ :


➖➖➖➖➖➖
സൃഷ്ടി കളുടെയൂം സ്രഷ്ടാവിന്റെയും ഇടയിൽ മധ്യവർത്തികളെ സ്ഥാപിച്ചു.

ചോദിക്കുന്നത് നേടാൻ ഏറ്റവും നല്ലത് മഹാത്മാക്കളോട് ചോദിക്ക ലാ ണ് എന്ന് പഠിപ്പിച്ചു (മുഹ്യുദ്ദീൻ മാല )

അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ വിശുദ്ധ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു(കോട്ടപ്പുറം സംവാദം)

അല്ലാഹുവോട് മാത്രമെ പ്രാർത്ഥിക്കാവൂ എന്നത് ഇബ് ലീ സി ന്റെ പ്രമേയമാണെന്ന് പറഞ്ഞു

മഹത്തുക്കൾ അല്ലാഹു കേൾക്കുന്നത് പോലെ കേൾക്കുകയും കാണുകയും ചെയ്യും എന്ന് എഴുതി (സി.എം.സ്മരണിക പേജ് 39)

പ്രമാണങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റി. ഖുർആൻ അത്ഥം പറയരുത് പിഴച്ചു പോകും എന്ന് പറഞ്ഞു ( തഹ് ദീറുൽ ഇഖ്‌വാൻ മിൻ തർജമ ത്തിൽ ഖുർആൻ പേജ് 34. ഇ.കെ ഹസൻ മുസ്ല്യാർ )

അറബി മലയാളലിപിയിൽ തയ്യാറാക്കിയ ആദ്യത്തെ ഖുർആൻ പരിഭാഷപണ്ഡിതന്മാരുടെ എതിർപ്പ് മൂലം കടലിൽ കെട്ടി താഴ്ത്തി. (സമ്പൂർണ്ണ ഫതാവാ പേജ് 57.കെ.കെ.സദഖത്തുള്ള മുസ്ല്യാർ )

ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ജനങ്ങളെ അകറ്റിയ പൗരോഹിത്യം പകരമായി കുറെ കിസ്സ പ്പാട്ടുകളും കെട്ടുകഥകളും ഇല്ലാക്കഥകളുടെ സമാഹാരമായ മാല മൗലിദുകളും ചൊല്ലിച്ചു.
എവിടെ നിന്ന് വിളിച്ചാലും എന്ത് പ്രാർത്ഥിച്ചാലും അതെല്ലാം കേട്ട് ഉത്തരം ചെയ്യാൻ കഴിവുള്ള ഏക ശക്തി അല്ലാഹു മാത്രമെ ഉള്ളൂ എന്ന ഇസ് ലാമിന്റെ അടിസ്ഥാന വിശ്വാസം മുഹിയുദ്ദീൻ മാലയിലൂടെ മാറ്റി.

അസുഖം വന്നാലും വിപത്തുകൾ നേരിട്ടാലും മാല മൗലിദുകൾ പരിഹാരമായി പഠിപ്പിച്ചു.

വികലവും വികൃതവുമായ ചില കർമ്മങ്ങൾ സമൂഹത്തിന് സംഭാവന ചെയ്തു. ഖബ്റിടത്തിൽ നില വിളക്ക് കത്തിക്കൽ , ചെണ്ട മുട്ട്, കുഴൽ വിളിച്ചു കൊണ്ടുള്ള സിയാറത്ത്(സുന്നി വോയ്സ് 1986 നവം 21-27, 1979 മാർച്ച്,, ആണ്ട് നേർച്ചയും ചില അപവാദങ്ങളും പേജ് 22)
നമസ്ക്കരിക്കാത്തമനെ സമൂഹത്തിൽ ഔലിയയായി അവരോധിച്ചു.

മദ്രസ്സാ പ്രസ്ഥാനത്തെ എതിർത്തു.പിന്നീട് തിരുത്തേണ്ടി വന്നു.

സ്ത്രീകൾക്ക് അക്ഷരവിദ്യ പഠിക്കൽ ഹറാമാണെന്ന് ഫത് വ ന ൽ കി.(അൽബയാൻ മാസിക 1930 ഫിബ്രവരി, മാർച്ച്)

മുസ്ലിമിന്റെ ചിഹ്ന മെന്നോണം തല മൊട്ടയടിക്കുന്ന സമ്പ്രദായം നടപ്പാക്കി.

സ്ത്രീധനം വാങ്ങൽ ശറ ഉ വിരോധിച്ചിട്ടില്ല എന്ന് വിശദീകരണം നൽകി.

പ്രവാചകൻ അനുവദിച്ച സ്ത്രീ പള്ളി പ്രവേശം വിലക്കി.

ഉറൂസുകൾ, ആണ്ടുനേർച്ചകൾ, മഖ്ബറകളിലെ അനാചാരങ്ങൾ, ചാവടിയന്തിരം, മരണ വീട്ടിൽ പതിനഞ്ച്, നാല് പത് കഴിക്കൽ,
നബിദിനാഘോഷം ,' ബദ്രീങ്ങളുടെ ആണ്ട്, ജീലാനീ ദിനം, റിഫാഈ ദിനം, കുത്ത് റാത്തീബ് തുടങ്ങി നിരവധി ഇസ്ലാമിക അടിസ്ഥാനമില്ലാത്ത ആചാരങ്ങൾ നടപ്പാക്കി

ശൈഖ് ജീലാനി(റഹ്)യുടെ സന്ദേശം

 *ശൈഖ് ജീലാനി(റഹ്)യുടെ സന്ദേശം*

📘📘📘📘 📘📘 📘📘
📘📘📘📘 📘📘 📘📘
ശുദ്ധമായ തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിച്ച, തന്റെ തൂലിക ശിർക്കിനെതിരെ ശക്തമായി ചലിപ്പിച്ച മഹാ പണ്ഡിതനായിരുന്നു' മുഹ്യുദ്ധിൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റഹ്)

ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റഹ്)സ്വന്തം കൈകൊണ്ടെഴുതിയതും ശിഷ്യന്മാർ ക്രോഡീകരിച്ചതുമായ കിതാബുകളാണ് ഫത്ഹു റബ്ബാനിയും, ഫുത്തൂഹുൽ ഗൈബും
ഗുൻയയും.
അതിൽ നിന്നുള്ള ചില ഭാഗങ്ങൾ മുഹ്യുദ്ദീൻ ശൈഖ തങ്ങളുടെ ആദർശത്തിൽ നിലകൊള്ളുന്നവർ ആരാണെന്ന് സത്യാന്വേഷികൾക്ക് മനസ്സിലാകാൻ വേണ്ടി അവതരിപ്പിക്കുന്നു.
സത്യം മനസ്സിലാക്കാൻ.. അല്ലാഹു അനുഗ്രഹിക്കട്ടേ - ആമീൻ
📘📘📘📘📘📘 📘📘

فلا تشكون في حالة البلية إلى أحد من خلق الله، ولا تظهرن الضجر لأحد ولا تتهمن ربك في باطنك. ولا تشكن في حكمته واختر الأصلح لك في دنياك، وآخرتك، فلا تذهبن بهمتك إلى أحد من خلقه في معافاتك فذاك إشراك منك به عز وجل، لا يملك معه عز وجل في ملكه أحد شيئاً لا ضار ولا نافع ولا دافع، ولا جالب ولا مسقم، ولا مبلي، ولا معاف ولا مبرئ غيره عز وجل، فلا تشتغل بالخلق لا في الظاهر ولا في الباطن، فإنهم لن يغنوا عنك من الله شيئاً، بل ألزم الصبر والرضا والموافقة والفناء في فعله عز وجل، فإن حرمت ذلك كله فعليك بالاستغاثة إليه عز وجل.📚
📝അര്‍ത്ഥം :-👇

“ വിപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആരോടും നീ ആവലാതിപ്പെടരുത്. നിന്‍റെ അസ്വസ്ഥത നീ ആരുടെ മുന്നിലും വെളിവാക്കുകയോ, നിന്‍റെയുള്ളില്‍ നിന്‍റെ രക്ഷിതാവിനെ നീ തെറ്റിദ്ധരിക്കുകയോ, ചെയ്യരുത്. അല്ലാഹുവിന്‍റെ ഹിക്മത്തിനെ പറ്റി നീ ആവലാതിപ്പെടരുത്. നിന്‍റെ ദുനിയാവിലേക്കും ആഖിറത്തിലേക്കും ഏറ്റവും നല്ലതായി തോന്നുന്നതിനെ നീ തിരഞ്ഞെടുക്കുക. നിന്‍റെ സൗഖ്യത്തിന്‍റെ കാര്യത്തില്‍ അവന്‍റെ സൃഷ്ടികളില്‍പെട്ട ഒരുത്തനിലേക്കും നിന്‍റെ തീരുമാനം പോകരുത്. അത് നിന്നില്‍ നിന്നുള്ള ശിര്‍ക്കാണ്. അല്ലാഹുവിന്‍റെ അധികാരത്തില്‍ ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല. അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കല്‍, കൊണ്ടുവരല്‍, രോഗം നല്‍കല്‍, സുഖപ്പെടുത്തല്‍, എന്നിവ ചെയ്യാന്‍ ആര്‍ക്കും തന്നെ സാധ്യമല്ല. അതിനാല്‍ സൃഷ്ടികളുമായി ബാഹ്യമായോ, ആന്തരികമായോ, നീ വ്യാപ്രൃതനാകരുത്. അല്ലാഹുവില്‍ നിന്നും, അവര്‍ നിനക്ക് ഒന്നിനും ഉപകരിക്കുകയില്ല. അതിനാല്‍ അല്ലാഹുവിന്‍റെ പ്രവര്‍ത്തിയില്‍ നിന്നുള്ള ക്ഷമയെയും, ത്രിപ്തിയെയും, ഋജുവായതിനെയും, നാശത്തെയും നീ കൈകൊള്ളുക. അപ്പോള്‍ തീര്‍ച്ചയായും സൃഷ്ടികളുമായി വ്യാപ്രൃതമാകുന്ന  അത്തരം എല്ലാ  കാര്യങ്ങളെയും നീ നിഷിദ്ധമാക്കുക .  നീ അല്ലാഹുവിനോട് മാത്രം ഇസ്തിഗാസ ചെയ്യക.

📚( ഫുതുഹുല്‍ ഗൈബ് :  അദ്ധ്യായം : 59 )📚
📘📘📘📘📘📘 📘📘
قد احتال عليك الشيطان و زين لك الكذب و الأعمال القبيحة ، تكذب حتى فى صلاتك ، لأنك تقول الله أكبر و تكذب ، لأن فى قلبك الها غيره ، كل ما تعتمد عليه فهو الهك ، كل شئ تخاف منه و ترجوه فهو الهك ، قلبك لا يوافق لسانك ، فعلك لا يوافق قولك ، قل الله أكبر ألف مرة بقلبك و مره بلسانك ،  ما تستحى أن تقول لا اله إلا الله و لك ألف معبود غيره ؟ تب إلى الله عز و جل من جميع ما أنت فيه .📚

📝അര്‍ത്ഥം :- 👇

“ പിശാച് നിനെക്കെതിരില്‍ കുതന്ത്രം പ്രവര്‍ത്തിച്ചിരിക്കുന്നു. കളവ്  പറയലും തര്‍ക്കിക്കലും നീചമായ പ്രവര്‍ത്തനങ്ങളും പിശാച് നിനക്ക് നല്ലവയാണെന്ന് ഭംഗിയായി കാണിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്‍റെ നമസ്‌കാരത്തില്‍ പോലും കളവ് പറയുന്നു. അല്ലാഹു ഏറ്റവും മഹാനാണ് (അല്ലാഹു അക്ബര്‍) എന്ന് നീ പറയുന്നു. നീ ഈ പറയുന്നത് കളവാണ്. കാരണം നിന്‍റെ മനസ്സില്‍ അല്ലാഹു അല്ലാതെ കുറേ ആരാധ്യരുമുണ്ട്. നീ ആരെയൊക്കെയാണോ ആശ്രയിക്കുന്നത് അവരൊക്കെ  നിന്‍റെ  ഇലാഹാണ്. നിന്‍റെ മനസ്സുകൊണ്ട് ഭയക്കുകയോ മോഹമര്‍പ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെല്ലാം നിന്‍റെ ഇലാഹുകളാണ്. നീ നാവ് കൊണ്ട് അല്ലാഹു അക്ബര്‍ എന്ന് പറയുന്നതിനോട് നിന്‍റെ മനസ്സ് യോജിക്കുന്നില്ല. നീ ഈ പറയുന്ന വചനത്തിനോട് നിന്‍റെ പ്രവര്‍ത്തിയും യോജിക്കുന്നില്ല. നീ നിന്‍റെ ഹൃദയം കൊണ്ട്  ആയിരം പ്രാവശ്യം അല്ലാഹു അക്ബര്‍ എന്ന് പറയുകയും  നാവുകൊണ്ട് ഒരു പ്രാവശ്യം പറയുകയും വേണം. മനസ്സില്‍ ആയിരക്കണക്കിന്  ആരാധ്യരുമുണ്ടായിരിക്കെ അല്ലാഹു മാത്രമാണ് ആരാധ്യനും മഹാനുമെന്ന്‍  പറയാന്‍ നിനക്ക് നാണമില്ലേ?  നിന്‍റെ ഈ വിശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം നീ അല്ലാഹുവിലേക്ക്  പശ്ചാത്തപിച്ചു മടങ്ങുക.” 📚

📚 ( അദ്ധ്യായം 22  
(ഫതൂഹുറബ്ബാനി പേജ് 101)
📘📘📘📘📘📘 📘📘
يا من يشكو إلى الخلق مصائبه إيش ينفعك شكواك إلى الخلق لا ينفعونك ولا يضرونك ، وإذا اعتمدت عليهم وأشركت في باب الحق عز وجل يبعدونك وفي سخطه يوقعونك وعنه يحجبونك أنت يا جاهل تدعي العلم من جملة جهلك طلبك الدنيا من غير ربك عز وجل تطلب الخلاص من الشدائد بشكواك إلى الخلق. 📚
📝 അര്‍ത്ഥം :- 👇

" പ്രയാസപ്പെടുന്ന സമയത്ത് സൃഷ്ടികളോട് ആവലാതിപ്പെടുന്നവനേ ..! സൃഷ്ടികളോട് ആവലാതിപെട്ടിട്ട് നിനക്കവരില്‍ നിന്ന് എന്ത് പ്രയോജനമാണ് കിട്ടാന്‍ പോകുന്നത്..? അവര്‍ നിനക്ക് ഒരു ഉപകാരവും ചെയ്യുകയില്ല, അവര്‍ നിനക്ക് ഒരു ഉപദ്രവവും ചെയ്യുകയില്ല . നീ അവരെ അവലംബമാക്കുകയും അല്ലാഹുവില്‍ ശിര്‍ക്ക് വെക്കുകയും ചെയ്‌താല്‍ അവര്‍ നിന്നെ വിദൂരമാക്കുകയാണ് ചെയ്യുക. അലാഹുവിന് നിന്നോടുള്ള കോപത്തില്‍ അവര്‍ നിന്നെ ചാടിക്കുകയും ചയ്യും . അല്ലാഹുവിനെ തൊട്ട് നിന്നെ മറയിടീക്കുകയും ചെയ്യും .
💠
വിവരമില്ലാത്തവനേ ..! നിനക്ക് വിവരമുണ്ടെന്ന് നീ വാധിക്കുന്നുവോ? . നിന്‍റെ വിവരമില്ലായ്മയുടെ ആകെ തുകയാണ് നിന്‍റെ ആവശ്യങ്ങള്‍ക്ക് അലാഹു അല്ലാത്തവരിലേക്ക് തേടുക എന്നതും, നിന്‍റെ പ്രായസത്തില്‍ നിന്ന് രക്ഷ കിട്ടുവാന്‍ വേണ്ടി നീ സൃഷ്ടികളോട് ആവലാതിപ്പെടുക എന്നതും ..!!

📚( മുഹ്'യുദ്ധീന്‍ ഷെയ്ഖ് : ഫതൂഹുറബ്ബാനി : അദ്ധ്യായം 26 : പേജ് : 117 )📚
📘📘📘📘📘📘 📘📘
كيف تقول لا إله إلا الله وفي قلبك كم إله، كل شيء تعتمد عليه وتثق به دون الله فهو صنمك، لا ينفعك توحيد اللسان مع شرك القلب.📚
📝 അര്‍ത്ഥം :- 👇

  ☝ അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല എന്ന് നീ എങ്ങനെ പറയും ? നിന്‍റെ ഹൃദയത്തില്‍ എത്ര ഇലാഹുകളാണുള്ളത് ?. അള്ളാഹു അല്ലാതെ നീ അവലംബിക്കുന്ന , നീ വിശ്വാസമര്‍പ്പിക്കുന്ന മുഴുവന്‍ വസ്തുക്കളും  നിന്‍റെ  വിഗ്രഹങ്ങളാണ് . ഹൃദയത്തില്‍ ശിര്‍ക്ക് വെച്ച്  കൊണ്ട് നാവു കൊണ്ട് നീ തൗഹീദ് പറഞ്ഞാല്‍ അത് നിനക്ക് ഉപകരിക്കുകയില്ല. 📚

📚( മുഹ്’യുദ്ധീന്‍ ഷെയ്ഖ് : ഫതുഹുറബ്ബാനി : അദ്ധ്യായം 38 : പേജ് : 155 )📚
📘📘📘📘📘📘 📘📘
إن كان ولا بد لك من الطلب فاطلب منه لا من خلقه ، فإن أبغض الخلق الى الله عز و جل من يطلب الدنيا من خلقه ، استغث به إليه  هو الغنى و الخلق كلهم فقراء ، لا يملكون لأنفسهم ولا لغيرهم ضرا ولا نفعا.📚 
📝 അര്‍ത്ഥം :-  👇

📝 നിനക്ക് ഒരു കാര്യം തേടണം എന്നുണ്ടെങ്കില്‍ അത് അല്ലാഹുവിനോട് തേടുക .അവന്‍റെ സൃഷ്ടികളോട് തേടരുത് . തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും ദുഷിച്ചവര്‍ അവന്‍റെ ദുനിയാവിനെ അവന്‍റെ സൃഷ്ടികളോട് ചോദിക്കുന്നവരാണ്‌ . എന്നാല്‍ അല്ലാഹുവാകുന്നു ഏറ്റവും സമ്പന്നന്‍ .അവന്‍റെ സ്രിഷ്ടികളെല്ലാം ദരിദ്രരുമാകുന്നു .അത് കൊണ്ട് നീ അല്ലാഹുവിനോട് ഇസ്തിഗാസ ചെയ്യുക (സഹായം തേടുക ) " 📚

📚( മുഹ്’യുദ്ധീന്‍ ഷെയ്ഖ് : ഫതുഹുറബ്ബാനി : അദ്ധ്യായം 37 : പേജ് : 153 )📚
📘📘📘📘📘📘 📘📘
💠
ويلك! ماتستحي تطلب من غير الله عزوجل وهو أقرب إليك من غيره.📚
💠
📝 അര്‍ത്ഥം :- 👇

  "  നിനക്ക് നാശം!! മറ്റുള്ളവരേക്കാള്‍ നിന്നിലെക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്ന (അല്ലാഹുവെ കയ്യൊഴിഞ്ഞു) സർവ്വശക്തനായ അള്ളാഹു അല്ലാത്തവരില്‍ നിന്ന് തേടാന്‍ നിനക്ക് ലജ്ജയില്ലേ..? " 📚
💠

📚( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുറബ്ബാനി : അദ്ധ്യായം 38 : പേജ് : 159 )📚
📘📘📘📘📘📘 📘📘

اجعل قلبك مسجدًا لا تدع مع الله أحدًا  كما قال الله عز وجل: 
{وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُوا مَعَ اللَّهِ أَحَدًا  )

(الجن:18) .📚
📝 അര്‍ത്ഥം :- 👇

  "  നീ  നിന്‍റെ ഹൃദയത്തെ ഒരു പള്ളിയാക്കുക . അതില്‍ അല്ലാഹുവിന്‍റെ കൂടെ നീ മറ്റാരെയും വിളിച്ച് പ്രാര്‍ഥിക്കരുത്. " അല്ലാഹു പറഞ്ഞത് പോലെ: “പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത് ”.

📖(സൂറ.ജിന്ന്:18)📚 
💠

📚( മുഹ്’യുദ്ധീന്‍ ഷെയ്ഖ് : ഫതുഹുറബ്ബാനി : അദ്ധ്യായം 44 : പേജ് : 184 )📚
📘📘📘📘📘📘 📘📘

اتبعوا و لا تبتدعوا، وافقوا و لا تخالفوا، أطيعوا و لا تعصوا، أخلصوا و لا تشركوا، وحدوا الحق عزّ و جلّ و عن بابه فلا تبرحوا. سلوه و لا تسألوا غيره، استعينوا به و لا تستعينوا بغيره، توكلوا عليه و لا تتوكلوا على غيره. 📚
📝 അര്‍ത്ഥം :- 👇
'
" നിങ്ങൾ പിന്തുടരുക, നവീകരണം സ്വീകരിക്കരുത്, നിങ്ങൾ അംഗീകരികുക നിങ്ങൾ എതിരാവരുത്, നിങ്ങൾ അനുസരിക്കുക ദിക്കരിക്കരുത്, നിങ്ങൾ നിഷ്ക്കളങ്കത കാണിക്കുക ഇബാദത്ത് ചെയ്യുന്നതിൽ ഒരിക്കലും ശിർക്ക് കാണിക്കരുത്. മഹോന്നതനായ അള്ളാഹുവിന്‍റെ ബാധ്യതയെ വിട്ട്  അതിര് കവിഞ്ഞുപോകരുത്, അള്ളാഹുവിന്ന്‍ സമർപ്പിക്കേണ്ടതിൽ നിന്നും അകന്ന്‍ പോകരുത്. അള്ളാഹുവിന്നോട് ചോദിക്കുക, അള്ളാഹു അല്ലാത്തവരോട് ഒരിക്കലും ചോദിക്കരുത്, അള്ളാഹുവിന്നോട് സഹായം തേടുക, അള്ളാഹു അല്ലാത്തവരോട് നീ സഹായം തേടരുത് , അല്ലാഹുവിൽ നിങ്ങൾ ഭരമേൽപ്പിക്കുക, മറ്റുള്ളവരുടെ മേൽ ഭരമേൽപ്പിക്കാതിരിക്കുക." 📚
📚( മുഹ്’യുദ്ധീന്‍ ഷെയ്ഖ് : ഫതുഹുറബ്ബാനി : അദ്ധ്യായം 47 : പേജ് : 191 )📚
📘📘📘📘📘📘 📘📘

لاتسئل الخلق شئياً فانهم عجزة فقراء لايملكون لانفسهم ولالغيرهم ضراً ولا نفعا.📚

📝 അര്‍ത്ഥം :- 👇

" സൃഷ്ടികളോട് നീ ഒന്നും ചോദിക്കരുത്. അവര്‍ നീ ചോദിക്കുന്നതിനെ തൊട്ട് ദരിദ്രരാണ് . അവര്‍ക്കോ മറ്റുള്ളവര്‍ക്കോ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അവര്‍ക്ക് അധികാരമില്ല " 📚
💠
📚( മുഹ്’യുദ്ധീന്‍ ഷെയ്ഖ് : ഫതുഹുറബ്ബാനി : അദ്ധ്യായം 50 : പേജ് : 209 )📚
. 📘📘📘📘📘📘 📘📘

അദ്ദേഹത്തിന്‍റെ മരണസമയത്ത് അദ്ദേഹം തന്‍റെ മക്കളോട് നടത്തിയ ഉപദേശം അല്ലെങ്കില്‍ വസ്വിയ്യത്ത്   കാണുക:- 👇 
💠

استوصى عبد الوهاب والده الشيخ رضي الله عنه في مرض موته فقال: عليك بتقوى الله وطاعته، ولا تخف أحدًا ولا ترجه، وكِل الحوائج كلها إلى الله عز وجل، واطلبها منه، ولا تثـق بأحدٍ سوى الله ، ولا تعتمد إلا عليه سبحانه، التوحيد، التوحيد، التوحيد وجماع الكل التوحيد📚
💠
ചില ഗ്രന്ഥങ്ങളില്‍ ഇങ്ങനെയും കാണാം:-👇 
💠
عليك بتقوى الله   وطاعته، ولا تخف أحداً سوى الله، ولا ترجوا أحداً سوى الله، وكل الحوائج كلها إلى الله  ، واطلبها جميعها منه، ولا تثـق بأحدٍ سوى الله  ، ولا تعتمد إلا عليه سبحانه، وعليك بالتوحيد، التوحيد، التوحيد، فإن جماع الكل التوحيد،📚

💠
📝 അര്‍ത്ഥം :- 👇
💠

മുഹ്’യുദ്ധീന്‍ ഷെയ്ഖ്  മരണസമയത്ത് , അല്ലെങ്കില്‍ രോഗശയ്യയിലായിരുക്കുന്ന സമയത്ത്  അബ്ദുല്‍ വഹാബ് എന്ന  മകനോട് അദ്ദേഹം ഇപ്രകാരം വസിയ്യത്ത്‌  ചെയ്തു:-👇
💠
അദ്ദേഹം പറഞ്ഞു :- 👇
  
"  നീ അല്ലാഹുവിനെ സൂക്ഷിക്കുക. 
അല്ലാഹു അല്ലാത്ത ഒരാളെയും നീ ഭയപ്പെടരുത് . അല്ലാഹു  അല്ലാത്തവരില്‍ നിന്ന് നീ ഒന്നും തന്നെ  പ്രതീക്ഷിക്കുകയും  ചെയ്യരുത് .നിന്‍റെ  എല്ലാ ആവശ്യങ്ങളും അല്ലാഹുവിലേക്ക് സമര്‍പ്പിക്കുക .നിന്‍റെ എല്ലാ തേട്ടങ്ങളും അല്ലാഹുവില്‍ സമര്‍പ്പിക്കുക. 
💠 
അല്ലാഹു അല്ലാത്തവരില്‍ നീ വിശ്വാസമര്‍പ്പിക്കുകയും ചെയ്യരുത്. അള്ളാഹു അല്ലാത്തവരെ  നീ അവലംബമാക്കരുത്.
തൗഹീദ്, തൗഹീദ്,  തൗഹീദ്, ആകെ തുക തൗഹീദ്.
💠
( മുഹ്’യുദ്ധീന്‍ ഷെയ്ഖ് : ഫതുഹുറബ്ബാനി :  : പേജ് : 373 )
📘📘📘📘📘📘 📘📘

ഡിയർ വഹാബീസ്‌

ഡിയർ വഹാബീസ്‌... നിങ്ങൾ ഇവിടുത്തെ പൗരോഹിത്യത്തിന്റെ ബിസ്നസിൽ ഉണ്ടാക്കിയ പരുക്ക്‌ ഭീകരം തന്നെ..
ഖുർആൻ പഠിക്കൽ നിർബന്ധമില്ല എന്ന് പറഞ്ഞ്‌ ആളുകളെ പറ്റിച്ചിരുന്ന പൗരോഹിത്യ കൂട്ടങ്ങളുടെ ഇടയിൽ ഇറങ്ങി ഖുർആൻ പഠിക്കൂ... അത്‌ മറ്റുള്ളവരെ പഠിപ്പിക്കൂ എന്ന് പറഞ്ഞ്‌ ആദ്യം അവരുടെ കഞ്ഞിയിൽ പൂഴി വാരിയിട്ടു..
അസുഖം വന്നാൽ തങ്ങന്മാരുടേയും, സിദ്ധന്മാരുടേയും, അടുത്ത്‌ പോയി ഉറുക്കും നൂലും കെട്ടൂ എന്ന് പൗരോഹിത്യം പറഞ്ഞപ്പോൾ വഹാബികളെ നിങ്ങൾ പറഞ്ഞു നബി(സ) പറഞ്ഞത്‌ പോലെ നിങ്ങൾ ഔഷധങ്ങൾ കൊണ്ട്‌ ചികിത്സിച്ച്‌ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കൂ എന്ന് പറഞ്ഞ്‌ വീണ്ടും അവരുടെ കഞ്ഞി കുടി മുട്ടിച്ചു..
ആഗ്രഹങ്ങൾ നിറവേറാൻ, സന്താനങ്ങൾ ഉണ്ടാകാൻ, ജോലി ലഭിക്കാൻ എന്നിത്യാദി കാര്യങ്ങൾക്ക്‌ നിങ്ങൾ മഖ്ബറകളിൽ പോയി അവിടെ മറമാടിയ ആളുകളോട്‌ പ്രാർത്ഥിക്കൂ, അവിടെ നേർച്ച വഴിപാടുകൾ നേരൂ എന്ന് പൗരോഹിത്യം പറഞ്ഞപ്പോൾ വഹാബീസ്‌ നിങ്ങൾ വീണ്ടും പൗരോഹിത്യത്തിന്റെ ബിസ്നസിൽ ഇടം കോലിട്ടു... നിങ്ങൾ ജനങ്ങളോട്‌ പറഞ്ഞു നിങ്ങളുടെ ഹലാലായ ആവിശ്യങ്ങൾ എന്തുമാകട്ടെ ഒരു മഖ്ബറയിലും പോകേണ്ട ഒരു കാണിക്കയും ഇടേണ്ട... നിങ്ങൾ എല്ലാം കേൾക്കുന്ന, കാണുന്ന, അറിയുന്ന പ്രബഞ്ചത്തിന്റെ നാഥനായ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കൂ അവൻ നിങ്ങളുടെ പ്രാർത്ഥന സ്വീകരിക്കും എന്ന് ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ പഠിപ്പിച്ചു.. കാലങ്ങളായി പടുത്തുയർത്തിയ ബിസ്നസ്‌ സാമ്രാജ്യമായ ജാറ വ്യവസായത്തെ തകർത്തു.
മാല മൗലിദുകളും ഏടുകളും വാങ്ങി ഗദ്യ പദ്യ രൂപത്തിൽ ചൊല്ലി പുണ്ണ്യം നേടൂ എന്ന് പൗരോഹിത്യം പറഞ്ഞപ്പോൾ, ആ മാലകളും മൗലിദുകളും ഏടുകളും ജൂത-ശീഈ കൂട്ടുകെട്ടുകളുടെ സൃഷ്ടികളും, ജൂത ശീഈ വിശ്വാസവും കൂട്ടിക്കലർന്നതാണെന്നും അവയിൽ പലതും കള്ളക്കഥകളുമാണെന്നും പ്രമാണങ്ങൾകൊണ്ട്‌ ജനങ്ങളെ ബോധ്യപ്പെടുത്തി വീണ്ടും പൗരോഹിത്യ കൂട്ടങ്ങളുടെ ബിസ്നസ്‌ നിങ്ങൾ നശിപ്പിച്ചു...

ബിസ്നസ്‌ തകർച്ചയിൽ വിറളി പൂണ്ട പൗരോഹിത്യ മേലാളന്മാർ നിങ്ങളെ അക്രമിക്കൽ സ്വാഭാവികം.... എന്ത്‌ ചെയ്യാം.... വഹാബികൾക്ക്‌ അല്ലാഹുവിന്റെ രക്ഷയുണ്ടാകും... കാരണം അവർ അവനെ മാത്രമെ വിളിച്ച്‌ പ്രാർത്ഥിക്കുന്നൊള്ളൂ. 

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ....

 അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഖുര്‍ആനും സുന്നത്തും ആധാരമാക്കി നിലവില്‍ വന്ന 'കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന പണ്ഡിത സംഘടയില്‍ നിന്നും പുറത്തു പോയവരാണ് 'സമസ്ത'ക്കാര്‍. പ്രവാചകന്‍മാര്‍ പഠിപ്പിച്ച യഥാര്‍ഥ       തൌഹീദിനെതിരില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണ് അവര്‍. കേരളക്കരയില്‍ ദര്‍ഗാ സംസ്കാരവും കറാമത്ത് കച്ചവടവും കബറാളികളോടുള്ള പ്രാര്‍ഥനാസ്വഭാവവും നിലിര്‍ത്തിപ്പോരുന്നതില്‍ 'സുന്നി'കള്‍ എന്ന പേരിലറിയപ്പെടുന്ന സമസ്തക്കാര്‍ മുന്നിലാണ്. സാധാരണ മുസ്ലിംജനതയെ അന്ധവിശ്വാസ- അനാചാരങ്ങളിലേക്ക് നയിച്ച്, അവരുടെ ഇഹലോകവും പരലോകവും    ഇല്ലാതാക്കുന്ന പണിയിലാണ് സമസ്തയിലെ പണ്ഡിതന്‍മാര്‍. ശാഫിഈ മദ്ഹബുകാരാണ് ഞങ്ങള്‍ എന്ന വാദിക്കാറുണ്ടെങ്കിലും ഇമാം ശാഫിഈ(റ)യുടെ ഒട്ടുമുക്കാല്‍ അഭിപ്രായങ്ങള്‍ക്കും എതിര് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.

ارتكبت على الخطأ غير حصر وعدد  لك أشكو فيه يا سيدي خير النبي

(കയ്യും കണക്കമുല്ലാതെ ഞാന്‍ തെറ്റ് ചെയ്തു പോയി എന്‍റെ നേതാവായ നബിയെ അങ്ങയോടു ഞാന്‍ ആക്ഷേപം ബോധിപ്പിക്കുന്നു..)

അല്ലാഹുവിനോട് ചോദിക്കേണ്ട മാപ്പപേക്ഷ മരിച്ച നബിയിലേക്ക് തിരിക്കുന്നു. ഇനി മുഹിയുദ്ധീന്‍ മാലയിലെ വരികള്‍ കാണുക.

''കുപ്പിയകത്തുള്ള വസ്തുവിനെ പ്പോലെ കാണ്മാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബകം എന്നോവര്‍.''
''ചത്ത ചകത്തിനു ജീവന്‍ ഇടീച്ചോവര്‍ ചാകും കിലശത്തെ നന്നാക്കി വിട്ടോവര്‍.''
''വല്ല നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് ബായ് കൂടാതുത്തിരം നല്‍കും ഞാനെന്നോവര്‍''

ഈ വരികളില്‍ പറയുന്ന ഹൃദയത്തിലുള്ളത്‌ അറിയുക, മരിച്ചവരെ ജീവിപ്പിക്കുക എവിടെ നിന്ന് വിളിച്ചാലും ആ ദുആ കേള്‍ക്കുക എന്നതൊക്കെ അല്ലാഹു വിന്‍റെ മാത്രം വിശേഷണങ്ങള്‍ ആണ്. അത് മുഹിയുദ്ധീന്‍ ശൈഖിനോ നബിമാര്‍ക്കോ നല്‍കുക എന്നത് മക്കയിലെ മുശിരിക്കുകള്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് എന്നോര്‍ക്കുക.

ദാഹം മൌത്തത് കൂട്ടിടും ഇബെലീസ് കൂസിനെ കാട്ടിടും
നേരം ലഈനവനാട്ടുവാന്‍  ബദ് രീങ്ങളാല്‍ തുണ റബ്ബനാ...

മരണ സമയത്ത് ഇബ്ലീസിനെ ആട്ടുവാന്‍ പോലും ബദ് രീങ്ങളുടെ സഹായം ചോദിക്കുന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളത്തിലെ സമസ്ത ക്കാരില്‍ നിന്ന് ദീന്‍ പഠിക്കുന്ന പാവങ്ങള്‍ എന്നത് എന്ത് മാത്രം പരിതാപകരമാണ്. ഈയടുത്ത് നൌഷാദ് അഹ്സനി പറഞ്ഞത് മരിക്കാന്‍ നേരം മുഹിയുദ്ധീന്‍ ശൈഖിനെ വിളിച്ചാല്‍ മതി എന്നാണു. അങ്ങിനെ മരണ സമയം പോലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലാതെ കാഫിറായി മരിക്കാന്‍ വേണ്ട എല്ലാ ഉപദേശങ്ങളും ഇവര്‍ തങ്ങള്‍ക്കു ചോറും കൈമടക്കും നല്‍കി ബഹുമാനിച്ചു തലയില്‍ കേറ്റിയ പാവം ജനങ്ങളെ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്.

പലരും കരുതുന്നത് വിഗ്രഹം പൂജിക്കുകയോ വിഗ്രഹത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുകയോ മുസ്ലിംകള്‍ അല്ലാത്ത മരിച്ചവരെ വിളിച്ചു സഹായം തെടുന്നതോ മാത്രമാണ് ശിര്‍ക്ക് എന്നാണു. എന്നാല്‍ ഇനിയും മരിക്കാത്ത ഈസ നബി (അ ) വിളിച്ചു സഹായം തേടുന്നത് അല്ലാഹു ആക്ഷേപിക്കുന്നത് കാണുക.
وَإِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ اللَّـهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ ﴿١١٦﴾ مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚوَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿١١٧﴾

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെമാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍!എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായുംനീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു.പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (5:116-117)

പരലോകത്ത് വെച്ച് ഇന്നും അല്ലാഹുവിന്‍റെ അടുത്തു ജീവിച്ചിരിപ്പുള്ള ഈസ നബി പോലും അദ്ദേഹത്തോട് ചോദിക്കുന്നത് കേള്‍ക്കുകയോ അറിയുകയോ ഇല്ല എങ്കില്‍ പിന്നെ മരിച്ചു പോയവര്‍ കേള്‍ക്കുമെന്ന് വിശ്വസിച്ചു അവരോടു ചോദിക്കുന്നത് ശിര്‍ക്കാകുമെന്നതിനു ബുദ്ധിയുള്ളവര്‍ക്ക് വേറെ തെളിവ് ആവശ്യമുണ്ടോ?. മക്കയിലെ മുശിരിക്കുകള്‍ അല്ലാഹുവിന്‍റെ പ്രവാചകനോട് പരസ്പരം ആരാധ്യന്‍ മാരെ ബഹുമാനിക്കാന്‍ അഥവാ അല്ലാഹുവേ അവര്‍ ആരാധിക്കുന്നത് പോലെ അവരുടെ മഹാന്‍മാരായ ആളുകളെ കേവലം ഒന്ന് ബഹുമാനിക്കാന്‍ മാത്രം പറഞ്ഞപ്പോളാണ് സൂറത്തുല്‍ കാഫിറൂനിലൂടെ അല്ലാഹു അത്തരം അല്ലാഹു അല്ലാത്തവരെ ആ അര്‍ത്ഥത്തിലുള്ള ബഹുമാനം പോലും ആരാധനയാകും എന്നതിനാല്‍ അത് വിലക്കി കൊണ്ട് പ്രഖ്യാപനം നടത്തിയത് എങ്കില്‍ ഇന്ന് ഖബറുകളും മരവള്ളിയും മറ്റും ചന്ദന തിരിയും നിലവിളക്കും നേര്‍ച്ചയും വലം വെക്കലും തൊട്ടു മുത്തലും സുജൂദ് ചെയ്യലും വരെ നടത്തുന്നവരെ ഏതു ഗണത്തിലാണ് പെടുത്തെണ്ടത് എന്ന് വിവേകമുള്ളവര്‍ മനസ്സിലാക്കട്ടെ എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു. മുഹിയുദ്ധീന്‍ ഷെയ്ഖ്‌ പറഞ്ഞ വാചകം ഇവിടെ വളരെ പ്രസക്തമാകുന്നു. ''ഹൃദയത്തില്‍ അനേകം ആരാധ്യരെ വെച്ച് കൊണ്ട് നീ എങ്ങിനെയാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക?''

അല്ലാഹു ഏകനാണ്, സൃഷ്ടികളുടെ കഴിവിനപ്പുറത്തെ ഒരു കാര്യവും അവനോടു അല്ലാതെ ചോദിച്ചു കൂട. കാര്യ കാരണ ബന്ധത്തിനപ്പുറം നമ്മെ സഹായിക്കാന്‍ അവന്നു മാത്രമേ കഴിയൂ. അതിനാല്‍ കീഴ്വണക്കം പരിപൂര്‍ണമായി അല്ലാഹുവിനാക്കുക. അവനോടൊപ്പം മറ്റാരെയും ചേര്‍ക്കാതിരിക്കുക. എങ്കില്‍ നിങ്ങള്‍ വിജയിച്ചേക്കാം...അല്ലാഹു നമുക്കെല്ലാം തൌഫീക്ക് ചെയ്യട്ടെ...ആമീന്‍..

Wednesday, 24 March 2021

ഇസ്ലാം രക്ഷയുടെ ഏക മാര്ഗം


കെട്ടി ഉയര്ത്തിയ ഖബറുകള് തട്ടി നിരത്തുന്ന സുന്ദരമായ കാഴ്ച ...ഇസ്ലാമില് സൃഷ്ടിപൂജ ഇല്ല ..വിഗ്രഹ പൂജ ഇല്ല ,ഖബ്ര് പൂജ ഇല്ല ,ആള് ദൈവങ്ങളില്ല ..ഏകനായ സൃഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ,പൂജിക്കുന്ന ,ഏക മതം ...ഇസ്ലാം.. ഏകനായ ദൈവത്തിന് സ്വന്തത്തെ സമര്പ്പിക്കുന്ന സമാധാനത്തിന്റെ മതം ...
ഇസ്ലാമിൽ ഇല്ലാത്ത, എന്നാൽ ഇസ്ലാമിന്റെ പേരിൽ ചില വിവരമില്ലാത്തവർ കൊണ്ടുനടക്കുന്ന അനാചാരങ്ങൾ!- ഖബർ കെട്ടിപ്പൊക്കൽ, തൊടൽ, മുത്തൽ...
ജൂതക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു. അവർ അവരുടെ അമ്പിയാക്കളുടെ ഖബറുകളെ ആരാധനാകേന്ദ്രമാക്കി....(ബുഖാരി 435, മുസ്ലിം 531 ആയിഷ(റ)യിൽ നിന്ന് ഉദ്ദരിച്ചിരിക്കുന്നു)
അബുൽ ഹയ്യാജ് (റ) നിവേദനം: അലി (റ) എന്നോട് പറഞ്ഞു: ‘ഞാൻ നിന്നെ നബി(സ) എന്നെ നിയോഗിച്ച അതേ സംഗതികൾക്കുവേണ്ടി നിയോഗിക്കുന്നു. നീ ഒറ്റ പ്രതിമയും നശിപ്പിക്കാതെ വിടരുത്. ഉയർത്തപ്പെട്ട ഒര...ു ഖബറും നിരപ്പാക്കാതെയും വിടരുത്.‘ സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ:969) ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) എഴുതുന്നു: “നിശ്ചയം സുന്നത്ത്, ഖബർ ഭൂമിയിൽ നിന്നും കൂടുതലായി ഉയർത്തരുത് എന്നും മുകൾഭാഗം കൂനയ്ക്കാൻ പാടില്ല എന്നും ഈ ഹദീസിലുണ്ട്. എന്നാൽ ഏകദേശം ഒരു ചാൺ ഉയർത്തുകയും മുകൾഭാഗം പരത്തുകയും ചെയ്യണം. ഇതാണ് ഇമാം ശാഫി ഈ (റ) യുടേയും അദ്ദേഹത്തെ പിൻപറ്റിയവരുടേയും അഭിപ്രായം” (ശറഹ് മുസ്ലിം 4/42)
ഖബറുകൾ മഹാന്മാരുടേതാണെങ്കിലും സാധാരണക്കാരുടേതാണെങ്കിലും ഭൂമിയുടെ വിതാനത്തിൽ നിന്നും ഒരു ചാൺ മാത്രമേ ഉയർത്താൻ പാടുള്ളൂ. അതിൽ കൂടുതൽ ഉയർത്തുന്നതും അലങ്കരിക്കുന്നതും അതിന്മേൽ തേപ്പ് നടത്തുന്നതും ഖുബ്ബയുണ്ടാക്കുന്നതും എഴുതുന്നതും, ഖബർ ചുറ്റുന്നതും അത് തൊടുന്നതും ചുംബിക്കുന്നതുമെല്ലാം ഇസ്ലാം ശക്തിയായി വിരോധിച്ചിട്ടുണ്ട്. ഇക്കാര്യം ശാഫി ഈ മദ് ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ) തന്നെ പ്രഖ്യാപിക്കുന്നത് കാണുക: “(തെളിവുകളുടെ അടിസ്ഥാനത്തിൽ) സത്യം മനസ്സിലാക്കിയ പണ്ഡിതന്മാരിൽ പെട്ട ഇമാം അബുൽഹസൻ അൽ സ അ്ഫറാനി തന്റെ ‘അൽജനാ ഇസ്’ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: ഖബർ കൈകൊണ്ട് തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യാൻ പാടില്ല. ഇപ്രകാരമാണ് നബിചര്യ കഴിഞ്ഞു പോയിട്ടുള്ളത്. സഅഫറാനി പറഞ്ഞു: ഇന്ന് സാധാരണക്കാർ ചെയ്യുന്നതു പോലെ ഖബറിനെ തൊട്ടുമുത്തലും ചുംബിക്കലും ശറ ഇൽ വെറുക്കപ്പെട്ട ബിദ് അത്തുകളിൽ ഉൾപെട്ടതാണ്. ഇത് വർജ്ജിക്കൽ നിർബന്ധമാണ്. ഇത് ചെയ്യുന്നവരെ വിരോധിക്കൽ അനിവാര്യവുമാണ്. ഇമാം സ അ്ഫറാനി പറഞ്ഞു: വല്ലവനും സലാം പറയാൻ ഉദ്ദേശിച്ചാൽ മയ്യിത്തിന്റെ മുഖത്തിന്റെ നേരെ നിൽക്കണം. പ്രാർത്ഥിക്കാൻ ഉദ്ദേശിച്ചാൽ അവിടെ നിന്ന് തെറ്റി ഖിബ് ലക്ക് അഭിമുഖമായി നിന്ന് പ്രാർത്ഥിക്കണം. അബൂമൂസ (റ) പറയുന്നു: ഖുറാസാനിലെ അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാർ പറഞ്ഞു: ഖബർ സിയാറത്ത് ചെയ്യുമ്പോൾ ഖിബ് ലക്ക് പിന്നിട്ട് മയ്യിത്തിനെ അഭിമുഖീകരിച്ച് അവൻ സലാം പറയണം. എന്നാൽ ഖബറിനെ തൊടുകയോ മുത്തുകയോ ചെയ്യരുത്. നിശ്ചയം അത് ക്യസ്ത്യാനികളുടെ ചര്യയാണ്. അദ്ദേഹം പറഞ്ഞു: അവർ പ്രസ്താവിച്ചത് വളരെ യാഥാർത്ഥ്യമാണ്. തീർച്ചയായും നബിചര്യയുടെ അഭാവം കാരണം ക അ്ബയുടെ രണ്ട് ശാമീമൂലകളെ ചുംബിക്കൽ നല്ലതല്ല. എന്നാൽ മറ്റു രണ്ട് മൂലകളിൽ ചുംബിക്കൽ സുന്നത്തുമാണ്. എന്നിരിക്കെ ഖബറിനെ തൊടൽ പോലും സുന്നത്തല്ല.” (ശറഹുൽ മുഹദ്ദബ്: 5/311) ഇമാം നവവി(റ) തന്നെ ഇതേ ഗ്രന്ഥത്തിൽ മറ്റൊരു സ്ഥലത്ത് എഴുതുന്നത് കാണുക:
“നബി(സ) യുടെ ഖബറിനെ തവാഫ് (ചുറ്റൽ) ചെയ്യാൻ പാടില്ല. തന്റെ വയറുകൊണ്ടോ മുതുകു കൊണ്ടോ ഖബറിന്റെ ചുമരിനെ സ്പർശിക്കൽ വെറുക്കപ്പെട്ടതാണ്. ഇപ്രകാരം അബൂ ഉബൈദുൽ ഹലീമിയും മറ്റും പറയുന്നു. അവർ വീണ്ടും പറയുന്നു. അവർ വീണ്ടും പറയുന്നു: ഖബറിനെ കൈകൊണ്ട് തൊടലും ചുംബിക്കലും വെറുക്കപ്പെട്ട കറാഹത്താണ്. തിരുമേനി (സ) ജീവിച്ചിരുന്ന കാലത്ത് അകന്ന് നിൽക്കുന്നത് പോലെ അകന്നു നിൽക്കണം. ഈ പറഞ്ഞതാണ് യാഥാർത്ഥ്യം. പണ്ഡിതന്മാർ ഇപ്രകാരം ഏകോപിച്ചു പ്രസ്താവിക്കുന്നുണ്ട്. സാധാരണക്കാരായ ധാരാളം മനുഷ്യർ ഇതിനെതിരായി പ്രവർത്തിക്കുന്നത് കണ്ട് നീ വഞ്ചിതനാകരുത്. നിശ്ചയം പ്രവ്യത്തിയും പിന്തുടരലും സഹീഹായ ഹദീസുകളും (അതുമായി യോജിച്ച) പണ്ഡിതാഭിപ്രായങ്ങളുമാണ്. സാധാരണക്കാരായ ജനങ്ങൾ നിർമ്മിച്ചുണ്ടാക്കിയ അനാചാരങ്ങളിലേക്കും അവരുടെ വിഡ്ഡിത്തത്തിലേക്കും നീ തിരിഞ്ഞു നോക്കരുത്. ബുഖാരിയിലും മുസ്ലിമിലും ആയിശ (റ) യിൽ നിന്ന് ഇപ്രകാരം ഉദ്ദരിക്കുന്നു. നബി(സ)പറഞ്ഞു: ‘നമ്മുടെ മതത്തിൽ അതിലില്ലാത്തത് ആരെങ്കിലും നിർമ്മിച്ചാൽ അത് ഉപേക്ഷിക്കപ്പെടണം’ മുസ്ലിമിന്റെ നിവേദനത്തിൽ ഇപ്രകാരം പറയുന്നു. ‘നമ്മുടെ നിർദ്ദേശമില്ലാതെ എന്തെങ്കിലും പ്രവ്യത്തി ആരെങ്കിലും ചെയ്താൽ അത് വർജ്ജിക്കപ്പെടണം’ അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി(സ) അരുളി: ‘എന്റെ ഖബറിനെ നിങ്ങൾ ആഘോഷ സ്ഥലമാക്കരുത്. നിങ്ങൾ എനിക്ക് സ്വലാത്ത് ചൊല്ലുക; നിങ്ങളെവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിക്കപ്പെടും.’ (അബൂദാവൂദ് ഇത് സ്വഹീഹായി ഉദ്ധരിക്കുന്നു). ഫുളൈലുബ്നു ഇയാള് (റ) പറയുന്നു: നീ സന്മാർഗത്തിന്റെ വഴി പിൻ തുടരുക. അതിൽ പ്രവേശിക്കുന്നവർ കുറവാണെന്നത് നിനക്ക് ഉപദ്രവം ചെയ്യുകയില്ല. ദുർമാർഗ്ഗത്തിന്റെ വഴിയെ നീ സൂക്ഷിക്കുക. അതിൽ പ്രവേശിക്കുന്നവരുടെ വർദ്ധനവ് നിന്നെ വഞ്ചനയിൽ ചാടിക്കരുത്. ആരെങ്കിലും കൈ കൊണ്ടും മറ്റും നബി(സ)യുടെ ഖബറിനെ സ്പർശിക്കലാണ് തബർ റുക് എടുക്കുന്നതിൽ ഏറ്റവും അനുയോജ്യമായതെന്ന് വിശ്വസിക്കുകയാണെങ്കിൽ അത് അജ്ഞതയും അശ്രദ്ധയുമാണ്. നിശ്ചയം തബർ റുക് (നന്മ) എടുക്കൽ മതനിയമങ്ങളുമായി യോജിക്കുന്നതിലാണ്. സത്യത്തിനു എതിർ പ്രവർത്തിക്കുന്നതിൽ എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കുക?” (ശറഹുൽ മുഹദ്ദബ്: 8/275)ഇമാം നവവി (റ) തന്നെ തന്റെ മിൻഹാജുത്ത്വാലിബീനിൽ പറയുന്നു:“ഖബർ (ഒരു ചാണിലധികം ) ഉയർത്തുന്നതും അതിന്മേൽ തേപ്പ് നടത്തുന്നതും അതിന്മേൽ എഴുതുന്നതും വെറുക്കപ്പെട്ടതാണ്” (മിൻഹാജുത്ത്വാലിബീൻ പേജ്:29)“ഖബറിന്മേൽ പള്ളി നിർമ്മിക്കുന്നത് വെറുക്കപ്പെടും. അബൂമർസദ് (റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്ക്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങൾ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യർ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകൾ അവർ പ്രാർത്ഥനാ സ്ഥലമാക്കിയതുകൊണ്ടാണ്. ഒരു സ്യഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബർ പള്ളിയാക്കുന്നത് ഞാൻ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യർക്കും ഫിത്നയാവുമെന്ന് ഞാൻ ഭയപ്പെടേണ്ടതാണ്” (ശറഹുൽ മുഹദ്ദബ് 5/314)
ഫളാലത്തുബ്നു ഉബൈദ് (റ) റിപ്പോർട്ട്: അദ്ദേഹം പറഞ്ഞു: ‘ഖബർ നിരപ്പാക്കാൻ നബി(സ) കല്പിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്’. സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ:968. ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) എഴുതുന്നു: “ഈ ഹദീസിൽ ഖബറിന്മേൽ എന്തെങ്കിലും നിർമ്മിക്കലും ഖബറിന്മേൽ കുമ്മായം തേക്കലും കറാഹത്താണെന്നും അതിന്മേൽ ഇരിക്കൽ ഹറാമാണെന്നുമുണ്ട്. ഇത് ഇമാം ശാഫി ഈ (റ)യുടേയും മുസ്ലിം ഭൂരിപക്ഷ പണ്ഡിതന്മാരുടേയും മദ് ഹബാണ്....
.....നമ്മുടെ അസ്വ് ഹാബ് പറഞ്ഞത് ഖബർ കുമ്മായമിടൽ കറാഹത്തും അതിന്മേൽ ഇരിക്കൽ ഹറാമുമാണെന്നാണ്. ഇതുപോലെ ഖബറിന്മേൽ ഊന്നുകയോ ചാരുകയോ ചെയ്യുന്നതും ഹറാമാണ്. എന്നാൽ ഖബറിന്മേൽ വല്ലതും നിർമ്മിക്കൽ, നിർമ്മിക്കുന്നവന്റെ അധീനതയിലുള്ള സ്ഥലത്താണ് ഖബറെങ്കിൽ അത് കറാഹത്താണ്. പൊതുകബർസ്ഥാനിയിലാണെങ്കിൽ ഹറാമുമാണ്. ഈ കാര്യം ഇമാം ശാഫി ഈ (റ) യും അസ് ഹാബും വ്യക്തമായി പറഞ്ഞിട്ടുണ്ട്.
‘അൽ ഉമ്മിൽ’ ഇമാം ശാഫി ഈ (റ) പറഞ്ഞു: ‘മക്കയിലെ ഇമാമീങ്ങൾ ഖബറിന്മേൽ നിർമ്മിക്കപ്പെട്ടവയെല്ലാം പൊളിച്ചു കളയാൻ കല്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്’. ഖബറിന്മേൽ നിർമ്മിക്കപ്പെട്ടവയെല്ലാം പൊളിച്ച് കളയണമെന്ന് ഇമാം ശാഫി ഈ പറഞ്ഞതിനു നബി(സ)യുടെ വചനം തെളിവാകുന്നു. ‘ഉയർത്തപ്പെട്ട ഖബറുകളെല്ലാം നീ നിരപ്പാക്കണം’ (എന്നാണ് ആ നബി വചനം.)“ (ശറഹു മുസ്ലിം 4/43)
ഇമാം നവവി (റ) തന്റെ ‘അൽ ഈളാഹി’ൽ രേഖപ്പെടുത്തുന്നത് കാണുക: “നബി (സ) യുടെ ഖബർ ത്വവാഫ് (ചുറ്റൽ) ചെയ്യാൻ പാടില്ല. വയറും മുതുകും അതിന്റെ ചുമരിൽ ചേർക്കാനും പാടില്ല. ഇക്കാര്യം ഹലീമി എന്നവരും മറ്റും പറഞ്ഞിട്ടുണ്ട്. (ആ ഖബറിനെ) കൈകൊണ്ട് തടവലും മുത്തലും കറാഹത്താകുന്നു. ജീവിത കാലത്ത് ഹാജറായാൽ എങ്ങിനെ സമീപിക്കുമോ അതുപോലെ അകന്നു നിൽക്കണം. ഇതാണ് പണ്ഡിതന്മാർ പറഞ്ഞതും ഏകോപിച്ചതും. പൊതുജനം ഇതിന്നെതിരിൽ പ്രവർത്തിക്കുന്നത് കണ്ട് വഞ്ചിതരായിപ്പോകരുത്. വിവരം കെട്ടവരും സാധാരണക്കാരുമായ ആളുകൾ പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ നോക്കുക തന്നെ വേണ്ട. പിൻപറ്റലും കർമ്മവും വിവരമുള്ളവർ പറഞ്ഞതനുസരിച്ചാണ് വേണ്ടത്. സന്മാർഗം നീ പിന്തുടരുക; ആ വഴിയിൽ പ്രവേശിക്കുന്നവർ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാർഗം നീ സൂക്ഷിക്കണം. ആ വഴിയിൽ കടക്കുന്നവരുടെ ആൾപ്പെരുപ്പം കണ്ട് നീ വഞ്ചിതനാകരുത് എന്ന് ഫുളയ്ലുബ്നു ഇയാള് പറഞ്ഞത് വളരെ മനോഹരമാണ്.” (അൽ ഈളാഹ്, പേജ്: 919)
നോക്കൂ ഇന്ന് നമ്മുടെ സമൂഹത്തിൽ സമസ്തക്കാരായ മുസ്ല്യാക്കന്മാരുടെ പിന്തുണയോടെ ചെയ്യുന്നതും അംഗീകരിച്ചു വരുന്നതുമായ ഖബർ കെട്ടി ഉയർത്തൽ, അതിന്മേൽ ഖുബ്ബ നിർമ്മിക്കൽ, പേരെഴുതിവെക്കൽ, കുമ്മായമിടൽ, അത് ചുറ്റൽ, തൊടൽ ചുംബിക്കൽ...തുടങ്ങിയ എല്ലാ സമ്പ്രദായങ്ങളേയും ശക്തിയുക്തം എതിർക്കുകയും വിരോധിക്കുകയുമാണ് ശാഫി ഈ മദ് ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ) ഇവിടെ ചെയ്യുന്നത്. നബി (സ)യുടെ ഹദീസ് ഉദ്ദരിച്ചുകൊണ്ടാണീ ആഹ്വാനമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അപ്പോൾ ഇവർ കാട്ടിക്കൂട്ടുന്ന ഇത്തരം പേക്കൂത്തുകൾക്ക് സ്വന്തം മദ് ഹബിന്റെ പോലും പിൻ ബലമില്ലെന്നും അത് ജൂത-ക്രൈസ്തവരുടെ ചര്യയാണെന്നും ഇതിൽ നിന്നും വ്യക്തമാണ്.
എന്നാൽ പിശാച് മനുഷ്യരെ നരകത്തിലെത്തിക്കാൻ കഠിനശ്രമത്തിലാണ്. അവനും അവന്റെ കൂട്ടാളികളായ പുരോഹിതവർഗ്ഗവും ജനങ്ങളെ ശിർക്കിലും അനാചാരങ്ങളിലും തളച്ചിടാൻ പരിശ്രമിച്ചുകൊണ്ടിരിക്കും. നമ്മുടെ ഗുണകാംക്ഷാനിർഭരമായ മുന്നറിയിപ്പുകളെ പരിഹസിച്ച് തള്ളിക്കൊണ്ട് അവരാണ് തെറ്റുപറ്റാത്ത കക്ഷികൾ എന്നഹങ്കരിച്ച് നരകത്തിന്റെ വഴിയിൽ ഐക്യപ്പെടുന്ന സഹോദരങ്ങളോട് നമുക്ക് സഹതപിക്കാം. അവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം!

Monday, 1 March 2021

ഖബറും അനാചാരങ്ങളും

 ഖബറും അനാചാരങ്ങളും


عن أنس بن مالك ، قال : قال رسول الله (ص) : كنت نهيتكم عن زيارة القبور الا فزوروها فانه يرق القلب وتدمع العين وتذكر الآخرة ولا تقولوا هجرا ، المصدر ( المستدرك على الصحيحين ج:1 ص:532 ).

അനസ് ഇബ്ന്‍ മാലിക് (റ):റസൂല്‍ (സ) പറഞ്ഞു : ഞാന്‍ ഇതാ ഖബര്‍ സിയാറത്ത്‌ വിരോധിക്കുന്നു. പിന്നീട് പ്രവാചകന്‍ അത് അനുവദിക്കുന്നു. അതിനെ കുറിച്ച് പ്രവാചകന്‍ പറയുന്നത് അത് ഹൃദയത്തെ ലോലമാക്കും, കണ്ണിനെ കരയിപ്പിക്കും, പാരത്രിക ലോകത്തെകുറിച്ചുള്ള ഓര്‍മ്മ വരും. 

الترمذيّ في ( سننه 274:3 ـ أبواب الجنائز ) عن بُرَيدة أنّ النبيّ صلّى الله عليه وآله قال: « كنتُ قد نَهيتُكم عن زيارة القبور، زُوروها؛ فإنّها تُزهِد في الدنيا، وتُذكّر بالآخرة ».. ق
അത് ഐഹിക ജീവിതത്തോടുള്ള വിരക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും, തന്നെയുമല്ല പാരത്രിക ലോകത്തെ കുറിച്ചുള്ള ബോധമുണ്ടാക്കുകയും  ചെയ്യും. 
എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. 

وعن بُرَيْدَةَ رضي اللَّهُ عنهُ ، قال : كَانَ النَّبِيُّ صَلّى اللهُ عَلَيْهِ وسَلَّم يُعَلِّمُهُمْ إِذا خَرَجُوا إِلى المَقابِرِ أَنْ يَقُولَ قَائِلُهُم : « السَّلامُ عَلَيكُمْ أَهْل الدِّيارِ مِنَ المُؤْمِنِينَ والمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ ، أَسْأَلُ اللَّه لَنَا وَلَكُمُ العافِيَةَ » رواه مسلم 
പള്ളിക്കാട്ടിലെക്കും മഖ്ബറകളിലേക്കും അവര്‍ പുറപ്പെട്ടാല്‍ സഹാബത്തുകള്‍ക്ക് പ്രവാചകന്‍ പഠിപ്പിക്കുമായിരുന്നു. (മരണപ്പെട്ടവര്‍ക്ക് സ്വലാം ചൊല്ലേണ്ട വിധം) 


ഇബ്നു ഹജറുല്‍ ഹൈതമി (റ)
  പ്രശസ്ഥ ശാഫീഈ പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈതമി , വന്‍പാപങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം രചിച്ച "സവാജിര്‍" എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ശ്രദ്ധിക്കൂ.

 الْكَبِيرَةُ الثَّالِثَةُ وَالرَّابِعَةُ وَالْخَامِسَةُ وَالسَّادِسَةُ وَالسَّابِعَةُ وَالثَّامِنَةُ وَالتِّسْعُونَ: اتِّخَاذُ الْقُبُورِ مَسَاجِدَ، وَإِيقَادُ السُّرُجِ عَلَيْهَا، وَاِتِّخَاذُهَا أَوْثَانًا، وَالطَّوَافُ بِهَا، وَاسْتِلَامُهَا، وَالصَّلَاةُ إلَيْهَا "
93 മുതല്‍ 99 വരെയുള്ള വന്‍പാപങ്ങള്‍ ക്വബ്റുകള്‍ ആരാധാലയ കേന്ദ്രങ്ങളാക്കല്‍, അതിന്മല്‍ വിളക്ക് കത്തിക്കല്‍, അവയെ വിഗ്രഹങ്ങളാക്കല്‍, അവയെ പ്രദക്ഷിണം ചെയ്യല്‍, അവയെ തൊട്ടുമുത്തല്‍, അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ എന്നിവയാണ്'' (സവാജിര്‍ 11/120) പിന്നീട് ഇതുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച ശേഷം അദ്ദേഹം പറയുന്ന മര്‍മ്മപ്രധാമായ ഭാഗം ഇങ്ങിനെ സംഗ്രഹിക്കാം.

 وَوَجْهُ أَخْذِ اتِّخَاذِ الْقَبْرِ مَسْجِدًا مِنْهَا وَاضِحٌ، لِأَنَّهُ لُعِنَ مَنْ فَعَلَ ذَلِكَ بِقُبُورِ أَنْبِيَائِهِ وَجُعِلَ مَنْ فَعَلَ ذَلِكَ بِقُبُورِ صُلَحَائِهِ شَرَّ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ، فَفِيهِ تَحْذِيرٌ لَنَا كَمَا فِي رِوَايَةِ: «يُحَذِّرُ مَا صَنَعُوا» : أَيْ يُحَذِّرُ أُمَّتَهُ بِقَوْلِهِ لَهُمْ ذَلِكَ مِنْ أَنْ يَصْنَعُوا كَصُنْعِ أُولَئِكَ فَيُلْعَنُوا كَمَا لُعِنُوا فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاِتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا. وَالْقَوْلُ بِالْكَرَاهَةِ مَحْمُولٌ عَلَى غَيْرِ ذَلِكَ إذْ لَا يُظَنُّ بِالْعُلَمَاءِ تَجْوِيزُ فِعْلٍ تَوَاتَرَ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَعْنُ فَاعِلِهِ، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِأَنَّهُ نَهَى عَنْ ذَلِكَ وَأَمَرَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إزَالَةُ كُلِّ قِنْدِيلٍ أَوْ سِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَنَذْرُهُ انْتَهَى. 


 ചുരുക്ക ആശയം :
പ്രവാചകന്‍മാരുടെ ക്വബ്റുകള്‍ ആരാധാകേദ്രങ്ങളാക്കിയവര്‍ ശപിക്കപ്പെടുകയും മഹാന്മാരുടെ ക്വബ്റുകള്‍ അപ്രകാരം ചെയ്തവര്‍ അന്ത്യാളില്‍ ഏറ്റവും ദുഷിച്ചവര്‍ ആണെന്ന് പറയുകയുമൊക്കെ ചെയ്തത്, ഈ സമുദായം അപ്രകാരം ചെയ്യാതിരിക്കുവാനും അതുവഴി അവര്‍ ശപിക്കപ്പെടാതിരിക്കാനുമുള്ള താക്കീതാണ്. അമ്പിയാ-ഔലിയാക്കളുടെ ക്വബ്റുകളോടുള്ള ആദരവിനാലും ബര്‍കത്തിനാലും അവയിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ ഹറാമാണെന്ന് നമ്മുടെ പണ്ഡിതന്മാര്‍ പറയാന്‍ കാരണമിതാണ്. അത് വന്‍ പാപമാണെന്ന് മേല്‍പറയപ്പെട്ട ഹദീസുകളില്‍ നിന്നും വ്യക്തമാണ്.......... ഹറാമുകളില്‍ ഏറ്റവും ഗൌരവമേറിയതും ശിര്‍ക്കിന്റെ കാരണങ്ങളില്‍ പെട്ടതുമാണ് ക്വബ്റിന് സമീപം ഇരിക്കലും അതിനെ ആരാധാകേന്ദ്രമാക്കലും അതിനെ കെട്ടിയുണ്ടാക്കലും. കറാഹത്താണ് എന്ന് പലരും അഭിപ്രായപ്പെട്ടത് മറ്റുഅര്‍ത്ഥങ്ങളിലാണ് എന്ന് മസ്സിലാക്കണം. കാരണം ശപിക്കപ്പെട്ടതായി നബി(സ)യില്‍ നിന്ന് വളരെ വ്യക്തമായി (മുതവാതിറായി) സ്ഥിരപ്പെട്ടകാര്യം പണ്ഡിതന്മാര്‍ അനുവദീയമാക്കുമെന്ന് വിചാരിക്കപ്പെടാവതല്ല. അത്തരം കേന്ദ്രങ്ങളും അത് പോലെ ക്വബ്റിന് മീതെയുള്ള ഖുബ്ബകളുമെല്ലാം പൊളിക്കാന്‍ ധൃതികാണിക്കല്‍ നിര്‍ബന്ധമാണ്. കാരണം അവ (മുനാഫിഖുകള്‍ നിര്‍മ്മിച്ച) മസ്ജിദുള്ളിറാറിക്കോള്‍ അപകടകാരികളാണ്. നബി(സ)ക്ക് എതിരായിട്ടാണല്ലോ അവസ്ഥാപി ക്കപ്പെട്ടിരിക്കുന്നത്. നബി(സ) അവ വിരോധിക്കുകയും ഉയര്‍ത്തപ്പെട്ട ക്വബ്റുകള്‍ പൊളിക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടു ണ്ട് . ക്വബ്റിന് മീതെയുള്ള മുഴുവന്‍ വിളക്കുകളും നീക്കല്‍ നിര്‍ബന്ധവുമാണ്. അവയൊക്കെ നേര്‍ച്ചയാക്കുകയോ, വഖഫ് ചെയ്യുകയോ, ചെയ്താല്‍ അത് സഹീഹാകുകയുമില്ല" (സവാജിര്‍ 1/120).

قَالَ عُمَرُ بْنُ الخَطَّابِ: «يُوشِكُ أَنْ تُنْقَضَ عُرَى الإِسْلَامِ عُرْوَةً عُرْوَةً إِذَا نَشَأَ فِي الإِسْلَامِ مَنْ لَا يَعْرِفُ الجَاهِلِيَّةَ»
“ജാഹിലിയ്യത്ത് എന്താണെന്നറിയാത്തവര്‍ ഇസ്ലാമില്‍ വളര്‍ന്നു വന്നാല്‍; ഇസ്ലാമിന്‍റെ കണ്ണികള്‍ ഓരോന്നോരോന്നായി അഴിഞ്ഞു പോകാറാകും.” 


സ്വാലിഹായ  വ്യക്തിയുടെ  കബറിന്ന് അടുത്ത് ആരാധന നടത്തൽ.

  

رقم الحديث: 778
(حديث مرفوع) أَخْبَرَنَا السَّرَّاجُ ، ثنا الْحَسَنُ بْنُ حَمَّادٍ الْوَرَّاقُ ، ثنا عَبْدَةُ ، عَنْ هِشَامِ بْنِ عُرْوَةَ ، عَنْ أَبِيهِ ، عَنْ عَائِشَةَ ، قَالَتْ : ذَكَرَتْ أُمُّ سَلَمَةَ لِلنَّبِيِّ صَلَّى اللَّهُ عَلَيهِ وَسَلَّمَ كَنِيسَةً رَأَتْهَا فِي أَرْضِ الْحَبَشَةِ ، يُقَالُ لَهَا مَارِيَةُ ، وَذَكَرَتْ لَهُ مَا رَأَتْ فِيهَا مِنَ الصُّوَرِ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ : " أُولَئِكَ قَوْمٌ إِذَا مَاتَ فِيهِمُ الرَّجُلُ الصَّالِحُ أَوِ الْعَبْدُ الصَّالِحُ بَنَوْا عَلَى قَبْرِهِ مَسْجِدًا ، وَصَوَّرُوا فِيهَا تِلْكَ الصُّوَرَ ، أُولَئِكَ شِرَارُ الْخَلْقِ " .
ഉമ്മു സലമ (رضي الله عنه)   അല്ലാഹുവിന്റെ  റസൂൽ (صلى الله عليه وسلم) യോട്   ഹബഷീനയിൽ  അവർ കണ്ട ഒരു ചർച്ചിനെ കുറിച്ചും  അതിൽ കണ്ട  ചിത്രങ്ങളെ കുറിച്ചും പറഞ്ഞു .  അപ്പോൾ നബി (صلى الله عليه وسلم) പറഞ്ഞു .  'അവരിൽ ഒരു സ്വാലിഹായ ദാസനോ , പുണ്ണ്യ പുരുഷനോ  മരണപ്പെട്ടാൽ അവർ അയാളുടെ കബറിന്ന് മേൽ പള്ളി പണിയുകയും അതിൽ ആ ചിത്രങ്ങൾ  രൂപപ്പെടുത്തുകയും  ചെയ്യുമായിരുന്നു അവരത്രെ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും നീചന്മാർ .  (ബുഖാരി , മുസ്ലിം )
 أن عائشة وعبد الله بن عباس قالا:
لما نزل رسول الله صلى الله عليه وسلم، طفق يطرح خميصة له على وجهه، فإذا اغتم بها كشفها عن وجهه، فقال وهو كذلك: لعنة الله على اليهود والنصارى، اتخذوا قبور أنبيائهم مساجد. يحذر ما صنعوا)
صحيح البخاري الجامع الصحيح حديث رقم : 435
അല്ലാഹുവിന്റെ  റസൂൽ (صلى الله عليه وسلم) മരണാസന്നമായപ്പോൾ  അവിടുത്തെ ഒരു വസ്ത്രം  മുഖത്തേക്ക് ഇടുവാൻ തുടങ്ങി  ശ്വാസം ഇടുങ്ങുമ്പോൾ  അത് മുഖത്തു നിന്ന് നീക്കും  ആ അവസ്ഥയിൽ  നബി (صلى الله عليه وسلم)  പറയുകയാണ് .   "  യഹൂദികളെയും  ക്രൈസ്തവരെയും  അള്ളാഹു ശപിക്കട്ടെ ,  അവർ അവരുടെ നബിമാരുടെ  മഖ്‌ബറകളെ  പള്ളികളാക്കി.
 അവർ ചെയ്തതിനെ  കുറിച്ച് മുന്നറീപ്പ് നൽകുകയായിരുന്നു  അദ്ദേഹം
അതില്ലായിരുന്നെങ്കിൽ  അവിടുത്തെ കബർ വീടിനു പുറത്താക്കുമായിരുന്നു  മാത്രമല്ല അവിടുത്തെ  ഖബറിനെ  പള്ളിയാക്കപ്പെടുന്നതിനെ കൂടി അദ്ദേഹം ഭയന്നു. 
 

(حديث مرفوع) نا الْحُسَيْنُ بْنُ عَلِيٍّ ، عَنْ زَائِدَةَ ، عَنْ عَاصِمٍ ، عَنْ شَقِيقٍ ، عَنْ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " إِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُمُ السَّاعَةُ وَهُمٌ أَحْيَاءٌ ، وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ "
നബി (صلى الله عليه وسلم) പറഞ്ഞു നിശ്ചയം ജനങ്ങളിൽ നീചൻമ്മാർ  ഖിയാമത്തു നാൾ സംഭവിക്കുമ്പോൾ  ജീവിച്ചിരിക്കുന്നവരാണ് .  കബറുകളെ ആരാധനസ്ഥലമാകുന്നവരുമാണ് .  
(മുസ്നദ് അബീ ഹാതിം , അഹമ്മദ് ,  ഇബ്ൻ  ഹുസൈമ , ഇബ്ൻ ഹിബ്ബാൻ ) 




ഖബറുകൾ ആഘോഷ സ്ഥാനങ്ങൾ ആക്കുകയോ വീടുകൾ ഖബറുകൾ ആക്കുകയോ ചെയ്യുന്നതും മൂന്നു മസ്ജിദുകളിലേക്കല്ലാതെ യാത്രക്കു ഒരുങ്ങി പുറപ്പെടാൻ പാടില്ല എന്ന നബിവചനത്തിന്റെ വിശദീകരണവും ഇത് സംബന്ധിച്ച വ്യത്യസ്തങ്ങളായ പണ്ഡിതാഭിപ്രായങ്ങളുമാണ് താഴെ ചര്‍ച്ച ചെയ്യുന്നത്.

ഇമാം സുയൂതി റഹിമഹുല്ലാഹിയുടെ
(മരണം  ഹിജ്‌റ  911)
അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്‌യു  അനിൽ ഇബ്തിദാഉ തുടരുന്നു :

النهي عن الصلاة في القبور واتخاذها عيداً
ഖബറുകളിന്മേൽ നിസ്‌ക്കരിക്കുന്നതിന്റെയും ഖബറുകൾ ആഘോഷ സ്ഥാനങ്ങൾ ആക്കുന്നതിന്റെയും നിരോധനം സംബന്ധിച്ച് പറയുന്ന ബാബ്
.........................

ومن هذه الأمكنة ما له خصيصة لكن لا تقتضي اتخاذها عيداً، ولا الصلاة عندها، ونحوها من العبادات كالدعاء عندها. فمن هذه الأمكنة قبور الأنبياء والصالحين. وقد جاء عن رسول الله (أنه قال: " لا تجعلوا بيوتكم قبوراً ولا تجعلوا قبري عيداً وصلوا عليّ، فإن صلاتكم تبلغني حيث كنتم ".
وعن علي بن الحسين بن علي بن أبي طالب رضي الله أنه رأى رجلاً يجيء إلى فرجة كانت عند قبر النبي (فيدخل
فيها ويدعو، فقال: ألا أحدثك حديثاً، عن أبي، عن جدي، عن رسول الله (أنه قال: " لا تتخذوا قبري عيداً ولا بيوتكم قبوراً وصلوا عليّ؛ فإن صلاتكم عليّ تبلغني حيث كنتم " أخرجه الحافظ أبو عبد الله محمد بن عبد الواحد المقري فيما اختاره من الأحاديث الجياد الزائدة على الصحيحين، وشرطه فيه أحسن من شرط الحاكم في صحيحه، وروى سعيد في سننه عن أبي سعيد مولى المهدي قال: قال رسول الله) : " لا تتخذوا بيتي عيداً، ولا بيوتكم قبوراً، وصلوا عليّ حيثما كنتم، فإن صلاتكم تبلغني ".
وروي أيضاً عن سهل بن أبي سهيل، قال: رآني الحسين بن الحسين بن علي بن أبي طالب رضي الله عنه عند القبر، فناداني وهو في مبيت فاطمة يتعشى، فقال: هلمَّ إلى العشاء
ആശയ സംഗ്രഹം : പ്രത്യേകതകൾ ഉള്ള ചില സ്ഥലങ്ങൾ ഉണ്ട്; എന്നാൽ അത് അവയെ ഉത്സവ സ്ഥാനങ്ങൾ ആക്കുന്നതിനു ന്യായമല്ല.അത്തരം സ്ഥാനങ്ങളിൽ നിസ്‌ക്കരിക്കലോ അത് പോലുള്ള ആരാധനകൾ അർപ്പിക്കലോ പ്രാർത്ഥന നടത്തലോ പാടില്ല.ഇങ്ങിനെയുള്ള സ്ഥാനങ്ങളാണ് /സ്ഥലങ്ങളാണ് നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ.അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു : ' നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാകരുതു.എന്റെ ഖബറുകൾ നിങ്ങൾ ഉത്സവ സ്ഥാനമാക്കരുത്.നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക/എന്റെ മേൽ സ്വലാത്ത് ചൊല്ലുക;കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ പ്രാർത്ഥന /നിങ്ങൾ എന്റെ മേൽ ചൊല്ലുന്ന സ്വലാത്ത് എനിക്ക് എത്തും .

തുടർന്ന് പരാമർശിൽക്കുന്ന ഹദീസ് ഇമാം ഹൈസമി റഹിമഹുല്ലാഹിയുടെ(മരണം  ഹിജ്‌റ  807)  മജ്മഉ സ്സവാഇദിൽ വന്ന പ്രകാരം ചുവടെ ചേർക്കുന്നു :




- وَعَنْ عَلِيِّ بْنِ الْحُسَيْنِ أَنَّهُ رَأَى رَجُلًا يَجِيءُ إِلَى فُرْجَةٍ كَانَتْ عِنْدَ قَبْرِ الرَّسُولِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَيَدْخُلُ فِيهَا فَيَدْعُو فَنَهَاهُ فَقَالَ : أَلَا أُحَدِّثُكُمْ حَدِيثًا سَمِعْتُهُ مِنْ أَبِي عَنْ جَدِّي عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ : " لَا تَتَّخِذُوا قَبْرِي عِيدًا ، وَلَا بُيُوتَكُمْ قُبُورًا ، فَإِنَّ تَسْلِيمَكُمْ يَبْلُغُنِي أَيْنَمَا كُنْتُ " 


رَوَاهُ أَبُو يَعْلَى ، وَفِيهِ حَفْصُ بْنُ إِبْرَاهِيمَ الْجَعْفَرِيُّ ، ذَكَرَهُ ابْنُ أَبِي حَاتِمٍ ، وَلَمْ يَذْكُرْ فِيهِ جَرْحًا ، وَبَقِيَّةُ رِجَالِهِ ثِقَاتٌ
مجمع الزاوئد ومنبع الفوائد
نور الدين علي بن أبي بكر الهيثمي
 
ആശയ സംഗ്രഹം : തിരു നബിയുടെ പൗത്രൻ ഹുസൈൻ റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ അലി റദിയല്ലാഹു അന്ഹു ,നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബറിനടുത്തുള്ള ഒരു ഫുർജത്തിലേക്കു ഒരാൾ വരുന്നത് ശ്രദ്ധിച്ചു .അദ്ദേഹം അവിടെ പ്രവേശിച്ചു ദുആ ചെയ്യുകയായിരുന്നു.അപ്പോൾ അലി റദിയല്ലാഹു അന്ഹു അവർകൾ അത് തടഞ്ഞു കൊണ്ട് ആ വ്യക്തിയോട് ഇങ്ങിനെ പറഞ്ഞു : ഞാൻ എന്റെ ഉപ്പയിൽ നിന്നും അദ്ദേഹം അദ്ദേഹത്തിന്റെ വലിയുപ്പ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്നും കേട്ട ഒരു ഹദീസ് ഞാൻ താങ്കൾക്കു പറഞ്ഞു തരട്ടെയോ?റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : ' നിങ്ങൾ എന്റെ ഖബറിനെ ഉത്സവ സ്ഥലമാക്കരുത്;നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകൾ ആക്കുകയും അരുത്.കാരണം നിശ്ചയം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സലാം എനിക്ക് എത്തും.
ഔനുൽ മഅബൂദിൽ നിന്ന്:

മരണം   :ഹിജ്‌റ 1329 )

حَدَّثَنَا أَحْمَدُ بْنُ صَالِحٍ قَرَأْتُ عَلَى عَبْدِ اللَّهِ بْنِ نَافِعٍ أَخْبَرَنِي ابْنُ أَبِي ذِئْبٍ عَنْ سَعِيدٍ الْمَقْبُرِيِّ عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا تَجْعَلُوا بُيُوتَكُمْ قُبُورًا وَلَا تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ
عون المعبود
محمد شمس الحق العظيم آبادي
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു : ' നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാകരുതു.എന്റെ ഖബറുകൾ നിങ്ങൾ ഉത്സവ സ്ഥാനമാക്കരുത്.നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക/എന്റെ മേൽ സ്വലാത്ത് ചൊല്ലുക;കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ പ്രാർത്ഥന /നിങ്ങൾ എന്റെ മേൽ ചൊല്ലുന്ന സ്വലാത്ത് എനിക്ക് എത്തും .



 ( لَا تَجْعَلُوا بُيُوتَكُمْ قُبُورًا ) :
أَيْ لَا تَتْرُكُوا الصَّلَوَاتِ وَالْعِبَادَةَ فَتَكُونُوا فِيهَا كَأَنَّكُمْ أَمْوَاتٌ . شَبَّهَ الْمَكَانَ الْخَالِيَ عَنِ الْعِبَادَةِ بِالْقُبُورِ ، وَالْغَافِلَ عَنْهَا بِالْمَيِّتِ ، ثُمَّ أَطْلَقَ الْقَبْرَ عَلَى الْمَقْبَرَةِ . وَقِيلَ الْمُرَادُ لَا تَدْفِنُوا فِي الْبُيُوتِ ، وَإِنَّمَا دُفِنَ الْمُصْطَفَى فِي بَيْتِ عَائِشَةَ مَخَافَةَ اتِّخَاذِ قَبْرِهِ مَسْجِدًا ، ذَكَرَهُ الْقَاضِي ، قَالَهُ الْمُنَاوِيُّ فِي فَتْحِ الْقَدِيرِ (?فيض القدير)، وَقَالَ الْخَفَاجِيُّ : وَلَا يَرِدُ عَلَيْهِ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - دُفِنَ فِي بَيْتِهِ لِأَنَّهُ اتُّبِعَ فِيهِ سُنَّةُ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ كَمَا وَرَدَ : مَا قُبِضَ نَبِيٌّ إِلَّا دُفِنَ حَيْثُ يُقْبَضُ . فَهُوَ مَخْصُوصٌ بِهِمُ انْتَهَى

ആശയ സംഗ്രഹം : 'നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത് ' എന്ന് തിരു നബി പറഞ്ഞതിന്റെ ഉദ്ദേശ്യം വീടുകളിൽ വച്ച് നിസ്‌കാരവും മറ്റു ഇബാദത്തുകളും പാടെ ഒഴിവാക്കരുത് എന്ന അർത്ഥത്തിലാണ്.വീടുകളിൽ മറമാടരുത് എന്നാണു ഹദീസിന്റെ ആശയമെന്നും അഭിപ്രായമുണ്ട്.
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ആഇശ റദിയല്ലാഹു അന്ഹായുടെ വീട്ടിൽ ഖബറടക്കിയത് തിരുനബിയുടെ ഖബറിടം ഭാവിയിൽ മസ്ജിദ് /സുജൂദ് ചെയ്യുന്ന ഇടം ആക്കി മാറ്റിയാലോ എന്ന ഭയം മൂലമാണെന്ന് ഖാദീ റഹിമഹുല്ലാഹ് അഭിപ്രായപ്പെട്ടതായി ഇമാം മുനാവി റഹിമഹുല്ലാഹ് (മരണം  ഹിജ്‌റ  1031) പ്രസ്താവിക്കുന്നു.നബിമാർ എവിടെയാണോ വഫാതാകുന്നത് അവിടെയാണ് മറമാടപ്പെടുന്നതും അപ്രകാരമാണ് തിരുനബിയുടെ കാര്യത്തിലും സംഭവിച്ചതെന്നും ഇമാം ഖഫാജി പറയുന്നു.

( وَلَا تَجْعَلُوا قَبْرِي عِيدًا ) :
 قَالَ الْإِمَامُ ابْنُ تَيْمِيَةَ رَحِمَهُ اللَّهُ مَعْنَى الْحَدِيثِ لَا تُعَطِّلُوا الْبُيُوتَ مِنَ الصَّلَاةِ فِيهَا وَالدُّعَاءِ وَالْقِرَاءَةِ فَتَكُونُ بِمَنْزِلَةِ الْقُبُورِ ، فَأَمَرَ بِتَحَرِّي الْعِبَادَةِ بِالْبُيُوتِ وَنَهَى عَنْ تَحَرِّيهَا عِنْدَ الْقُبُورِ ، عَكْسَ مَا يَفْعَلُهُ الْمُشْرِكُونَ مِنْ النَّصَارَى وَمَنْ تَشَبَّهَ بِهِمْ مِنْ هَذِهِ الْأُمَّةِ . وَالْعِيدُ اسْمُ مَا يَعُودُ مِنَ الِاجْتِمَاعِ الْعَامِّ عَلَى وَجْهٍ مُعْتَادٍ عَائِدًا مَا يَعُودُ السَّنَةَ أَوْ يَعُودُ الْأُسْبُوعَ أَوِ الشَّهْرَ وَنَحْوَ ذَلِكَ


وَقَالَ ابْنُ الْقَيِّمِ : الْعِيدُ مَا يُعْتَادُ مَجِيئُهُ وَقَصْدُهُ مِنْ زَمَانٍ وَمَكَانٍ مَأْخُوذٌ مِنَ الْمُعَاوَدَةِ وَالِاعْتِيَادِ ، فَإِذَا كَانَ اسْمًا لِلْمَكَانِ فَهُوَ الْمَكَانُ الَّذِي يُقْصَدُ فِيهِ الِاجْتِمَاعُ الِانْتِيَابُ بِالْعِبَادَةِ وَبِغَيْرِهَا كَمَا أَنَّ الْمَسْجِدَ الْحَرَامَ وَمِنًى وَمُزْدَلِفَةَ وَعَرَفَةَ وَالْمَشَاعِرَ جَعَلَهَا اللَّهُ تَعَالَى عِيدًا لِلْحُنَفَاءِ وَمَثَابَةً لِلنَّاسِ ، كَمَا جَعَلَ أَيَّامَ الْعِيدِ مِنْهَا عِيدًا


وَكَانَ لِلْمُشْرِكِينَ أَعْيَادٌ زَمَانِيَّةٌ وَمَكَانِيَّةٌ فَلَمَّا جَاءَ اللَّهُ بِالْإِسْلَامِ أَبْطَلَهَا وَعَوَّضَ الْحُنَفَاءَ مِنْهَا عِيدَ الْفِطْرِ وَعِيدَ النَّحْرِ ، كَمَا عَوَّضَهُمْ عَنْ أَعْيَادِ الْمُشْرِكِينَ الْمَكَانِيَّةِ بِكَعْبَةٍ وَمِنًى وَمُزْدَلِفَةَ وَسَائِرِ الْمَشَاعِرِ انْتَهَى 

ആശയ സംഗ്രഹം : ഇമാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു:

 വീടുകളിൽ നിസ്‌കാരവും ദുആയും ഖുർആൻ പാരായണവും അവഗണിച്ചു കൊണ്ട് വീടുകളെ ഖബറുകൾക്കു സദൃശമാക്കരുതെന്നാണ് ഹദീസിന്റെ ആശയം.അപ്പോൾ വീടുകളിൽ വച്ച് ആരാധനകൾ  നടത്തണമെന്നും  ഖബറുകൾക്കു സമീപം ആരാധനകൾ പാടില്ലെന്നും തിരു നബി ഹദീസിലൂടെ കൽപ്പിച്ചു.ഇത് നസാറാക്കളിൽ നിന്നും ഈ ഉമ്മത്തിൽ അവരോടു സദൃശമായവരിൽ നിന്നും സംഭവിക്കുന്നതിനു വിരുദ്ധമായ നിലപാടാണ്.ആഴ്ചയിലോ മാസത്തിലോ വർഷത്തിലോ മറ്റോ ആവർത്തിച്ചു വരുന്നത് എന്നതാണ് ഈദിന്റെ അർത്ഥം.
        ഇമാം ഇബ്നു ഖയ്യിം റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഈദ് എന്നത് കൊണ്ട് സ്ഥലവും കാലവും ഉദ്ദേശ്യമാവാം.സ്ഥലമാവുമ്പോൾ ഇബാദത്തിന് വേണ്ടി ഒരുമിച്ചു കൂടുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് ഈദ് എന്ന പദം ഉപയോഗിക്കിക്കുന്നതു.മസ്ജിദുൽ ഹറാം,മിനാ,മുസ്ദലിഫ,അറഫ, മശ്അറുകൾ എന്നിവയെല്ലാം മുസ്ലിംകൾക്ക് അല്ലാഹു ഈദ് ആയി നിശ്ചയിച്ചിരിക്കുന്നു. സ്ഥല - കാലങ്ങളുമായി ബന്ധപ്പെട്ടു ബഹുദൈവ വിശ്വാസികൾക്ക് ഉണ്ടായിരുന്ന ഈദുകളെ അല്ലാഹു ബാഥ്വിലാക്കുകയും ഇസ്‌ലാമിൽ ഈദുൽ ഫിത്ർ , ഈദുൽ അദ്ഹാ എന്നിവ  കാലവുമായി ബന്ധപ്പെട്ട ഈദുകളായും കഅബ , മിന, മുസ്ദലിഫ,മശ്അറുകൾ മുതലായവ സ്ഥലവുമായി ബന്ധപ്പെട്ട ഈദുകളായും പകരം നിശ്ചയിക്കുകയും ചെയ്തു.

 

ഔനുൽ മഅബൂദിൽ നൽകിയിട്ടുള്ളത് ഫൈദുൽ ഖദീറിൽ ഇമാം മുനാവി റഹിമഹുല്ലാഹ് (മരണം : ഹിജ്‌റ 1031 )
الكتاب: فيض القدير شرح الجامع الصغير
المؤلف: زين الدين محمد المدعو بعبد الرؤوف بن تاج العارفين بن علي بن زين العابدين الحدادي ثم المناوي القاهري (المتوفى: 1031هـ)


(صَلُّوا فِي بُيُوتِكُمْ وَلَا تَتَّخِذُوهَا قُبُورًا، وَلَا تَتَّخِذُوا بَيْتِي عِيدًا وَصَلُّوا عَلَيَّ وَسَلِّمُوا؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ) (ع وَالضِّيَاءُ) عَنِ الْحَسَنِ بْنِ عَلِيٍّ - (صح) .
ആശയ സംഗ്രഹം :ഹസൻ  ബ്നു അലി റദിയല്ലാഹുഅന്ഹു റിപ്പോർട്ട് ചെയ്യുന്നു ( തിരു നബി പറഞ്ഞു): നിങ്ങൾ നിങ്ങളുടെ വീടുകളിൽ വച്ച് ( അതായത് വീടുകളിലും ) നിസ്‌ക്കരിക്കുക.വീടുകളെ നിങ്ങൾ ഖബറുകൾ ആക്കരുത്.എന്റെ വീട് നിങ്ങൾ ആഘോഷ സ്ഥാനമാക്കരുത്.നിങ്ങൾ എന്റെ മേൽ സ്വലാത്തും സലാമും ചൊല്ലുക ; കാരണം നിങ്ങൾ എവിടെയാണെങ്കിലും ,നിങ്ങളുടെ സ്വലാത്തു എന്റെ അടുത്ത് എത്തും .( മുസ്നദ് അബൂ യഅലാ )
............................

 (وَلَا تَتَّخِذُوا بَيْتِي عِيدًا)
 ؛ أَيْ: لَا تَتَّخِذُوا قَبْرِي مَظْهَرَ عِيدٍ، وَمَعْنَاهُ النَّهْيُ عَنِ الِاجْتِمَاعِ لِزِيَارَتِهِ اجْتِمَاعَهُمْ لِلْعِيدِ، إِمَّا لِدَفْعِ الْمَشَقَّةِ أَوْ كَرَاهَةَ أَنْ يَتَجَاوَزَ وَاحِدٌ التَّعْظِيمَ، وَقِيلَ الْعِيدُ مَا يُعَادُ إِلَيْهِ؛ أَيْ: لَا تَجْعَلُوا قَبْرِي عِيدًا تَعُودُونَ إِلَيْهِ مَتَى أَرَدْتُمْ أَنْ تُصَلُّوا عَلَيَّ وَظَاهِرُهُ يَنْهَى عَنِ الْمُعَاوَدَةِ، وَالْمُرَادُ الْمَنْعُ عَمَّا يُوجِبُهُ وَهُوَ ظَنُّهُمْ أَنَّ دُعَاءَ الْغَائِبِ لَا يَصِلُ إِلَيْهِ وَيُؤَيِّدُهُ قَوْلُهُ (وَصَلُّوا عَلَيَّ وَسَلِّمُوا؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ) ؛ أَيْ: لَا تَتَكَلَّفُوا الْمُعَاوَدَةَ إِلَيَّ فَقَدِ اسْتَغْنَيْتُمْ بِالصَّلَاةِ عَلَيَّ؛ لِأَنَّ النُّفُوسَ الْقُدْسِيَّةَ إِذَا تَجَرَّدَتْ عَنِ الْعَلَائِقِ الْبَدَنِيَّةِ عَرَجَتْ وَاتَّصَلَتْ بِالْمَلَأِ الْأَعْلَى وَلَمْ يَبْقَ لَهَا حِجَابٌ فَتَرَى الْكُلَّ كَالْمُشَاهَدِ بِنَفْسِهَا أَوْ بِإِخْبَارِ الْمَلَكِ لَهَا، وَفِيهِ سِرٌّ يَطَّلِعُ عَلَيْهِ مَنْ يَسَّرَ لَهُ. ذَكَرَهُ الْقَاضِي [تَنْبِيهٌ] قَوْلُهُمْ: فِيمَا سَلَفَ مَعْنَاهُ النَّهْيُ عَنِ الِاجْتِمَاعِ إِلَخْ يُؤْخَذُ مِنْهُ أَنَّ اجْتِمَاعَ الْعَامَّةِ فِي بَعْضِ أَضْرِحَةِ الْأَوْلِيَاءِ فِي يَوْمٍ أَوْ شَهْرٍ مَخْصُوصٍ مِنَ السَّنَةِ، وَيَقُولُونَ: هَذَا يَوْمُ مَوْلِدِ الشَّيْخِ، وَيَأْكُلُونَ وَيَشْرَبُونَ، وَرُبَّمَا يَرْقُصُونَ، مَنْهِيٌّ عَنْهُ شَرْعًا، وَعَلَى وَلِيِّ الشَّرْعِ رَدْعُهُمْ عَلَى ذَلِكَ، وَإِنْكَارُهُ عَلَيْهِمْ وَإِبْطَالُهُ

ആശയ സംഗ്രഹം : 'നിങ്ങൾ എന്റെ വീട് ആഘോഷ സ്ഥാനമാക്കരുതേ ' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം 'എന്റെ ഖബർ ആഘോഷ സ്ഥാനമാക്കരുതേ' എന്നാണു.തിരു നബിയുടെ ഖബർ സിയാറത്ത് ചെയ്യാൻ ഒരുമിച്ചു കൂടൽ നിരോധിക്കലാണ് ഇതിന്റെ ആശയം.ഈ നിരോധനം രണ്ടു കാരണങ്ങൾ മുൻ നിർത്തിയാവാം.ഒന്നുകിൽ ബുദ്ധിമുട്ടു ഒഴിവാക്കുന്നതിന്; അല്ലെങ്കിൽ ആരെങ്കിലും നബിയോടുള്ള ആദരവിൽ അതിരു കവിയുന്നതു ഇഷ്ടപ്പെടാത്തത് കൊണ്ടാവാം. റൗദയിൽ ഹാജരില്ലാത്തവന്റെ വിളി ( സ്വലാത്തും സലാമും ) നബി കേൾക്കില്ല എന്ന ധാരണ തെറ്റാണ്.കാരണം വിശുദ്ധാത്മാക്കൾ ജഡികമായ ബന്ധം വിച്ഛേദിച്ചു മലഉൽ അഅലായിൽ എത്തിയാൽ ഒരു മറയും ഉണ്ടാവില്ല; അത് സ്വന്തമായോ മലക്ക് അറിയിക്കുന്നത് മുഖാന്തിരമോ ആവാം. ചില ഔലിയാക്കളുടെ മഖാമുകളിൽ ചില പ്രത്യേക ദിവസം അല്ലെങ്കിൽ മാസം സാധാരണക്കാർ ഒരുമിച്ചു കൂടുകയും എന്നിട്ടു ഇത് ശൈഖിന്റെ ജന്മദിനമാണ് എന്ന് പറയുകയും തീറ്റയും കുട്ടിയുമായി കൊണ്ടാടുകയും ചിലപ്പോൾ ആടുകയും ഒക്കെ ചെയ്യുന്നത് ശറഇൽ നിരോധിക്കപ്പെട്ടതാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഉത്തരാവാദപ്പെട്ടവർ ഇതൊക്കെ തടയുകയും നിരോധിക്കുകയും ചെയ്യേണ്ടതാണ്.

ഔനുൽ മഅബൂദ് തുടരുന്നു :

وَقَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَةَ : الْحَدِيثُ يُشِيرُ إِلَى أَنَّ مَا يَنَالُنِي مِنْكُمْ مِنَ الصَّلَاةِ وَالسَّلَامِ يَحْصُلُ مَعَ قُرْبِكُمْ مِنْ قَبْرِي وَبُعْدِكُمْ عَنْهُ فَلَا حَاجَةَ بِكُمْ إِلَى اتِّخَاذِهِ عِيدًا انْتَهَى
ആശയ സംഗ്രഹം :  ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പറയുന്നു :നിങ്ങൾ അടുത്താണെങ്കിലും അകലെയാണെങ്കിലും നിങ്ങളുടെ സ്വലാത്തു സലാമുകൾ എനിക്ക് എത്തുമെന്നും ആയതിനാൽ എന്റെ ഖബർ നിങ്ങൾ ആഘോഷ സ്ഥാനമാക്കേണ്ടതില്ലെന്നുമാണ് തിരു നബി ഈ ഹദീസിലൂടെ ഉണർത്തുന്നത്.
..................................

وَقَالَ سَعِيدُ بْنُ مَنْصُورٍ فِي سُنَنِهِ : حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ أَخْبَرَنِي سَهْلُ بْنُ سُهَيْلٍ قَالَ رَآنِي الْحَسَنُ بْنُ الْحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ عِنْدَ الْقَبْرِ فَنَادَانِي وَهُوَ فِي بَيْتِ فَاطِمَةَ يَتَعَشَّى فَقَالَ هَلُمَّ إِلَى الْعَشَاءِ ، فَقُلْتُ لَا أُرِيدُهُ ، فَقَالَ مَا لِي رَأَيْتُكَ عِنْدَ الْقَبْرِ ؟ فَقُلْتُ سَلَّمْتُ عَلَى النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ، فَقَالَ إِذَا دَخَلْتَ الْمَسْجِدَ فَسَلِّمْ ثُمَّ قَالَ إِنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ لَا تَتَّخِذُوا قَبْرِي عِيدًا وَلَا تَتَّخِذُوا بُيُوتَكُمْ مَقَابِرَ وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ مَا كُنْتُمْ ، لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ مَا أَنْتُمْ وَمَنْ بَالْأَنْدَلُسِ إِلَّا سَوَاءٌ 
ആശയ സംഗ്രഹം :  സഈദ് ബ്നുൽ മൻസൂർ അദ്ദേഹത്തിന്റെ സുനനിൽ രേഖപ്പെടുത്തുന്നു : സഹല് ബ്നു സുഹൈൽ പറയുന്നു : അലിയ്യു ബ്നു അബീ താലിബ്  റദിയല്ലാഹുവിന്റെ പൗത്രൻ എന്നെ ഒരിക്കൽ നബിയുടെ  ഖബറിന്റെ അരികിൽ കണ്ടു.അദ്ദേഹം ഫാത്തിമ റദിയല്ലാഹു അന്ഹായുടെ വീട്ടിൽ രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു.അദ്ദേഹം എന്നോട് പറഞ്ഞു : ഭക്ഷണം കഴിക്കാൻ വരൂ... ഞാൻ പറഞ്ഞു : ഞാൻ കഴിക്കാൻ ഉദ്ദേശിക്കുന്നില്ല.ഞാൻ താങ്കളെ ഖബറിങ്കൽ കണ്ടെതെന്താണ്? അപ്പോൾ ഞാൻ പറഞ്ഞു : ഞാൻ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സലാം പറഞ്ഞതാണ് .അപ്പോൾ അലിയ്യു ബ്നു അബീ താലിബ്  റദിയല്ലാഹുവിന്റെ പൗത്രൻഎന്നോട് പറഞ്ഞു : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇങ്ങിനെ പറഞ്ഞിട്ടുണ്ട് : ' നിങ്ങൾ എന്റെ ഖബറിനെ ആഘോഷ സ്ഥാനമാക്കരുത്, നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകൾ ആക്കുകയും അരുത്. കാരണം നിശ്ചയം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എന്റെ അടുത്ത് എത്തും .സ്വന്തം നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കിയതിനാൽ യഹൂദി നസാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു.നിങ്ങളും അന്തലൂസിൽ ഉള്ളവരും സമം തന്നെ.


http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3466

MODULE 24/ 28.07.2017

ഔനുൽ മഅബൂദ് തുടരുന്നു :

قَالَ ابْنُ تَيْمِيَةَ : وَفِي الْحَدِيثِ دَلِيلٌ عَلَى مَنْعِ شَدِّ الرَّحْلِ إِلَى قَبْرِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَإِلَى قَبْرِ غَيْرِهِ مِنَ الْقُبُورِ وَالْمَشَاهِدِ لِأَنَّ ذَلِكَ مِنَ اتِّخَاذِهَا أَعْيَادًا .

قَالَ فِي فَتْحِ الْمَجِيدِ : وَهَذِهِ هِيَ الْمَسْأَلَةُ الَّتِي أَفْتَى فِيهَا شَيْخُ الْإِسْلَامِ أَعْنِي مَنْ سَافَرَ لِمُجَرَّدِ زِيَارَةِ قُبُورِ الْأَنْبِيَاءِ وَالصَّالِحِينَ ، وَنُقِلَ فِيهَا اخْتِلَافُ الْعُلَمَاءِ ،  فَمِنْ مُبِيحٍ لِذَلِكَ كَالْغَزَالِيِّ وَأَبِي مُحَمَّدٍ الْمَقْدِسِيِّ ، وَمِنْ مَانِعٍ لِذَلِكَ كَابْنِ بَطَّةَ وَابْنِ عُقَيْلٍ وَأَبِي مُحَمَّدٍ الْجُوَيْنِيِّ وَالْقَاضِي عِيَاضٍ وَهُوَ قَوْلُ الْجُمْهُورِ . نَصَّ عَلَيْهِ مَالِكٌ وَلَمْ يُخَالِفْهُ أَحَدٌ مِنَ الْأَئِمَّةِ وَهُوَ الصَّوَابُ لِحَدِيثِ شَدِّ الرِّحَالِ إِلَى ثَلَاثَةِ مَسَاجِدَ كَمَا فِي الصَّحِيحَيْنِ . انْتَهَى كَلَامُهُ .
ആശയ സംഗ്രഹം :  ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പറയുന്നു : ഈ ഹദീസിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെയോ അല്ലാത്തവരുടെയോ ഖബറുകളിലേക്കു യാത്ര സംഘടിപ്പിക്കൽ സംബന്ധിച്ച നിരോധനമുണ്ട് ; കാരണം അങ്ങിനെ ചെയ്യുന്നതിൽ ഖബറുകൾ ആഘോഷ സ്ഥാനങ്ങൾ ആക്കൽ വന്നു ചേരുന്നുണ്ട്.
   കിതാബു തൗഹീദിന്റെ ശറഹിൽ പറയുന്നു : നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ സന്ദർശിക്കുന്നതിന് മാത്രമായി യാത്ര ചെയ്യുന്നത് പാടില്ല എന്നാണു ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ ഫത്‍വ നൽകിയിട്ടുള്ളത്.എന്നാൽ ഇതിൽ ഉലമാക്കൾക്കിടയിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തപ്പെട്ടിമുണ്ട്.ഇമാം ഗസ്സാലി , അബൂ മുഹമ്മദ് അൽ മഖ്ദിസി എന്നിവർ നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ സന്ദർശിക്കുന്നതിന് മാത്രമായി യാത്ര ചെയ്യുന്നത് അനുവദനീയമാണ് എന്ന നിരീക്ഷണം പുലർത്തുന്നു.ഇബ്നു ബത്ത, ഇബ്നു ഉഖൈൽ ,അബൂ മുഹമ്മദ് അൽ ജുവൈനി , ഖാദീ ഇയാദ് മുതലായ ഭൂരിഭാഗം പണ്ഡിതന്മാരും നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ സന്ദർശിക്കുന്നതിന് മാത്രമായി യാത്ര ചെയ്യുന്നത് പാടില്ല  എന്ന പക്ഷക്കാരാണ്.ഇമാം മാലിക് റഹിമഹുല്ലാഹിയുടെ നിരീക്ഷണവും ഇത് തന്നെ.ഒരു ഇമാമും അദ്ദേഹത്തെ ഖണ്ഡിച്ചിട്ടില്ല.അതാണ് ഹദീസിന്റെ അടിസ്ഥാനത്തിൽ ശരിയായ നിലപാട് 


وَأَمَّا الْآنَ فَالنَّاسُ فِي الْمَسْجِدِ الشَّرِيفِ إِذَا سَلَّمَ الْإِمَامُ عَنِ الصَّلَاةِ قَامُوا فِي مُصَلَّاهُمْ مُسْتَقْبِلِينَ الْقَبْرَ الشَّرِيفَ الرَّاكِعِينَ لَهُ ، وَمِنْهُمْ مَنْ يَلْتَصِقُ بَالسُّرَادِقِ وَيَطُوفُ حَوْلَهُ وَكُلُّ ذَلِكَ حَرَامٌ بَاتِّفَاقِ أَهْلِ الْعِلْمِ وَفِيهِ مَا يَجُرُّ الْفَاعِلَ إِلَى الشِّرْكِ ، وَمِنْ أَعْظَمِ الْبِدَعِ الْمُحَرَّمَةِ هُجُومُ النِّسْوَةِ حَوْلَ حُجْرَةِ الْمَرْقَدِ الْمُنَوَّرِ وَقِيَامُهُنَّ هُنَاكَ فِي أَكْثَرِ الْأَوْقَاتِ وَتَشْوِيشُهُنَّ عَلَى الْمُصَلِّينَ بَالسُّؤَالِ وَتَكَلُّمُهُنَّ مَعَ الرِّجَالِ كَاشِفَاتٍ الْأَعْيُنَ وَالْوُجُوهَ فَإِنَّا لِلَّهِ . .
..............................
ആശയ സംഗ്രഹം : ഇപ്പോൾ ജനങ്ങൾ മസ്ജിദുശരീഫിൽ ഇമാം നിസ്‌ക്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ അവരുടെ മുസല്ലകളിൽ നിന്ന് എണീക്കുന്നു.നേരെ ഖബർ ശരീഫ് ലക്ഷ്യമാക്കി കുമ്പിട്ടു കൊണ്ട് പോകുന്നു.ചിലർ ഖബറിന്റെ വലയത്തിൽ ഒട്ടിച്ചേർന്നു ഖബറിനെ വലം വയ്ക്കുക/ ത്വവാഫ് ചെയ്യുക വരെ ചെയ്യുന്നു.ഇതെല്ലാം ഉലമാക്കളുടെ ഏക കണ്ഠമായ അഭിപ്രായ പ്രകാരം നിഷിദ്ധമാണ്.ഇത് ചെയ്യുന്നവനെ ശിർക്കിലേക്കു നയിക്കുന്ന പ്രവർത്തി അതിൽ വന്നു ചേരുന്നുണ്ട്.
 സ്ത്രീകൾ കൂട്ടം കൂടി ഹുജ്റത്തിന്റെ ഭാഗത്തു വരികയും അധിക സമയം അവിടെ തന്നെ നിൽക്കുകയും ചോദ്യം മുഖേന  നിസ്‌ക്കാരക്കാരെ തഷ്‌വീഷ് ആക്കുകയും കണ്ണുകളും മുഖവും തുറന്നിട്ട് പുരുഷന്മാരോട് സംസാരിക്കുകയും ചെയ്യുന്നതെല്ലാം നിഷിദ്ധമായ ബിദ്അത്തുകളിൽ പെട്ടതാണ്.ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
................................

وَاعْلَمْ أَنَّ زِيَارَةَ قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَشْرَفُ مِنْ أَكْثَرِ الطَّاعَاتِ وَأَفْضَلُ مِنْ كَثِيرِ الْمَنْدُوبَاتِ لَكِنْ يَنْبَغِي لِمَنْ يُسَافِرُ أَنْ يَنْوِيَ زِيَارَةَ الْمَسْجِدِ النَّبَوِيِّ ثُمَّ يَزُورَ قَبْرَ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَيُصَلِّيَ وَيُسَلِّمَ عَلَيْهِ : اللَّهُمَّ ارْزُقْنَا زِيَارَةَ الْمَسْجِدِ النَّبَوِيِّ وَزِيَارَةَ قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - آمِينَ
ഔനുൽ മഅബൂദ് തുടരുന്നു :
ആശയ സംഗ്രഹം :
 നീ അറിയണം , തിരു നബിയുടെ റൗദ സന്ദർശനം ഏറ്റവും പുണ്യകരമായ സുന്നത്തുകളിൽ പെട്ടതാണ് . എന്നാൽ യാത്ര ചെയ്യുന്നവൻ മസ്ജിദുന്നബവിയെ ഉദ്ദേശിച്ചു യാത്ര ചെയ്യുകയും പിന്നെ തിരു നബിയുടെ ഖബ്‌ർ സിയാറത്തു ചെയ്യുകയുമാണ് വേണ്ടത്.നബിയുടെ മേൽ സ്വലാത്ത് സലാം ചൊല്ലുകയും വേണം.അല്ലാഹുവേ... ഞങ്ങൾക്ക് മസ്ജിദുന്നബവിയും നബിയുടെ റൗദയും സിയാറത്ത് ചെയ്യാൻ ഉത്തവി നൽകേണമേ....ആമീൻ.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3466

സിയാറത്ത് ടൂറിലെ ഹലാലും ഹറാമും സുന്നത്തും


 ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന്:

قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى وَيُسْتَحَبُّ زِيَارَةُ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِمَا رَوَى ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي } وَيُسْتَحَبُّ أَنْ يُصَلِّيَ فِي مَسْجِدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { صَلَاةٌ فِي مَسْجِدِي هَذَا تَعْدِلُ أَلْفَ صَلَاةٍ فِيمَا سِوَاهُ مِنْ الْمَسَاجِدِ } 
الكتاب: المجموع شرح المهذب (8/272)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 
ആശയ സംഗ്രഹം : ഗ്രൻഥ കർത്താവ് ഇമാം ശീറാസി റഹിമഹുല്ലാഹ് പറയുന്നു : ഇബ്നു ഉമർ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്ത
مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي
' എന്റെ ഖബർ സന്ദർശിച്ചവന് എന്റെ ശഫാഅത്ത്‌ നിർബന്ധമായി' എന്ന ഹദീസ് പ്രകാരം തിരുനബിയുടെ ഖബർ സിയാറത്ത് ചെയ്യൽ സുന്നത്താണ്. ' എന്റെ ഈ മസ്ജിദിൽ /മസ്ജിദുന്നബവിയിൽ ഒരു നിസ്ക്കാരം നിസ്‌ക്കരിക്കുന്നതു മറ്റു മസ്ജിദുകളിൽ ആയിരം നിസ്ക്കാരം നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് ' എന്ന തിരു നബിയുടെ വചന പ്രകാരം മസ്ജിദുന്നബവിയിൽ നിസ്‌ക്കരിക്കലും സുന്നത്താണ്.

ശറഹുൽ മുഹദ്ദബിൽ ഇമാം നവവി റഹിമഹുല്ലാഹ് വിശദീകരിക്കുന്നു :

( الشَّرْحُ )
أَمَّا حَدِيثُ " صَلَاةٌ فِي
 مَسْجِدِي " فَسَبَقَ بَيَانُهُ قَرِيبًا ، وَأَنَّهُ فِي الصَّحِيحَيْنِ مِنْ رِوَايَةِ جَمَاعَةٍ ، وَيُنْكَرُ عَلَى الْمُصَنِّفِ لِكَوْنِهِ حَذَفَ مِنْهُ الِاسْتِثْنَاءَ ، وَهُوَ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " إلَّا الْمَسْجِدَ الْحَرَامَ " كَمَا سَبَقَ بَيَانُهُ . 
الكتاب: المجموع شرح المهذب (8/272)
النووي، أبو زكريا (631 - 676هـ، 1234- 1278م).
ആശയ സംഗ്രഹം : ഇമാം ശീറാസി മേൽ ഉദ്ധരിച്ച രണ്ടു ഹദീസുകളിൽ ' എന്റെ ഈ മസ്ജിദിൽ /മസ്ജിദുന്നബവിയിൽ നിസ്‌ക്കരിക്കുന്നതു മറ്റു മസ്ജിദുകളിൽ ആയിരം നിസ്ക്കാരം നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് ' എന്ന ഹദീസിൽ ' മസ്ജിദുൽ ഹറാം ഒഴികെ' എന്ന് സ്വഹീഹായി വന്ന ഭാഗം വിട്ടുപോയതായി കാണുന്നുണ്ട്.അതായത് ഏറ്റവും പുണ്യകരം മസ്ജിദുൽ ഹറാമിലെ നിസ്‌ക്കാരത്തിനും പിന്നീട് മസ്ജിദുന്നബവിയിലേതിനുമാണ്.
___________________
സ്വഹീഹു മുസ്ലിമിൽ വന്ന ഹദീസ് കാണുക :

صحيح مسلم
مسلم بن الحجاج القشيري النيسابوري
كتاب الحج
باب فَضْلِ الصَّلاَةِ بِمَسْجِدَىْ مَكَّةَ وَالْمَدِينَةِ ‏‏
...............
وَحَدَّثَنِي زُهَيْرُ بْنُ حَرْبٍ وَمُحَمَّدُ بْنُ الْمُثَنَّى قَالَا حَدَّثَنَا يَحْيَى وَهُوَ الْقَطَّانُ عَنْ عُبَيْدِ اللَّهِ قَالَ أَخْبَرَنِي نَافِعٌ عَنْ ابْنِ عُمَرَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ إِلَّا الْمَسْجِدَ الْحَرَامَ 
muslim/15/583
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : '  എന്റെ ഈ മസ്ജിദിൽ /മസ്ജിദുന്നബവിയിൽ ഒരു നിസ്ക്കാരം നിസ്‌ക്കരിക്കുന്നതു മറ്റു മസ്ജിദുകളിൽ ആയിരം നിസ്ക്കാരം നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് ;മസ്ജിദുൽ ഹറാം ഒഴികെ'


وَأَمَّا حَدِيثُ ابْنِ عُمَرَ فَرَوَاهُ الْبَرَاءُ وَالدَّارَقُطْنِيّ وَالْبَيْهَقِيُّ بِإِسْنَادَيْنِ ضَعِيفَيْنِ مِمَّا جَاءَ فِي زِيَارَةِ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَسْجِدِهِ وَالسَّلَامِ عَلَيْهِ وَعَلَى صَاحِبَيْهِ أَبِي بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا حَدِيثُ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { لَا تُشَدُّ الرِّحَالُ إلَّا إلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ وَالْمَسْجِدِ الْأَقْصَى وَمَسْجِدِي هَذَا } رَوَاهُ الْبُخَارِيُّ وَمُسْلِمٌ 
ആശയ സംഗ്രഹം : ഇബ്നു ഉമർ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്ത
مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي
' എന്റെ ഖബർ സന്ദർശിച്ചവന് എന്റെ ശഫാഅത്ത്‌ നിർബന്ധമായി' എന്ന ഹദീസ്  രണ്ടു ദുർബലമായ പരമ്പരകളോടെ ഇമാം ബൈഹഖിയും  ഇമാം ദാറുഖുത്നിയും രേഖപ്പെടുത്തിയിട്ടുണ്ട്.
     'മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്‌സാ, എന്റെ ഈ മസ്ജിദ് (മസ്ജിദുന്നബവി ) എന്നീ മസ്ജിദുകളിലേക്കല്ലാതെ യാത്ര സംഘടിപ്പിക്കരുത്.' എന്ന നബിവചനം അബൂ ഹുറൈറ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്തിട്ടുള്ളതും സ്വഹീഹുൽ  ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും വന്നിട്ടുള്ളതുമാണ്.


وَعَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (مَا مِنْ أَحَدٍ يُسَلِّمُ عَلَيَّ إلَّا رَدَّ اللَّهُ عَلَيَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلَامُ) رَوَاهُ أَبُو دَاوُد بِإِسْنَادٍ صَحِيحٍ
* وَعَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (مَا بَيْنَ قَبْرِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الْجَنَّةِ وَمِنْبَرِي عَلَى حَوْضِي) رَوَاهُ الْبُخَارِيُّ وَمُسْلِمٌ وَرَوَيَاهُ أَيْضًا مِنْ رِوَايَةِ عَبْدِ اللَّهِ بْنِ زَيْدٍ الْأَنْصَارِيِّ
* وَعَنْ يَزِيدَ بْنِ أَبِي عُبَيْدٍ قَالَ (كَانَ سَلَمَةُ بْنُ الْأَكْوَعِ يَتَحَرَّى الصَّلَاةَ عِنْدَ الْأُسْطُوَانَةِ الَّتِي عِنْدَ الْمُصْحَفِ قُلْت يَا أَبَا مُسْلِمٍ أَرَاك تَتَحَرَّى الصَّلَاةَ عِنْدَ هَذِهِ الْأُسْطُوَانَةِ قَالَ (رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى الصَّلَاةَ عِنْدَهَا) رَوَاهُ الْبُخَارِيُّ وَمُسْلِمٌ
* وَعَنْ نَافِعٍ (أَنَّ ابْنَ عُمَرَ كَانَ إذَا قَدِمَ مِنْ سَفَرٍ دَخَلَ الْمَسْجِدَ ثُمَّ أَتَى الْقَبْرَ فَقَالَ السَّلَامُ عَلَيْك يَا رَسُولَ اللَّهِ السَّلَامُ عَلَيْك يَا أَبَا بَكْرٍ السَّلَامُ عَلَيْك يَا أَبَتَاهُ) رَوَاهُ الْبَيْهَقِيُّ وَاَللَّهُ أَعْلَمُ
 الكتاب: المجموع شرح المهذب (8/272)
النووي، أبو زكريا (631 - 676هـ، 1234- 1278م).
തുടർന്ന് ശറഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തിയിട്ടുള്ള ചില ഹദീസുകൾ ചുവടെ ചേർക്കുന്നു :
'നിങ്ങളിൽ ഒരാൾ എന്റെ മേൽ സലാം ചൊല്ലിയാൽ അല്ലാഹു എനിക്ക് എന്റെ റൂഹ് മടക്കി നൽകുകയും ഞാൻ സലാം മടക്കുകയും ചെയ്യാതിരിക്കില്ല'(അബൂ ദാവൂദ്)
'എന്റെ ഖബറിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗ്ഗത്തോപ്പുകളിൽ പെട്ട ഒരു തോപ്പാണ്.എന്റെ മിമ്പർ എന്റെ حَوْضِ ന്റെ മേലാണ്.'(ബുഖാരി & മുസ്‌ലിം)
   യസീദ് ബ്നു അബീ ഉബൈദ് പ്രസ്താവിക്കുന്നു : ഞാൻ സലമത്ത് ബ്നുൽ അൿവഇന്റെ കൂടെ സഹവസിക്കാറുണ്ടായിരുന്നു.അദ്ദേഹം മുസ്ഹഫുകൾ സൂക്ഷിക്കുന്നതിന്റെ അടുത്തുള്ള തൂണിനോട് ചേർന്ന് നിസ്‌ക്കരിക്കുമായിരുന്നു.ഒരിക്കൽ ഞാൻ ചോദിച്ചു : ഓ .. അബൂ മുസ്‌ലിം, താങ്കൾ എന്താണ് ഈ തൂണിന്റെ സമീപം നിസ്‌ക്കരിക്കുന്നതു ? അദ്ദേഹം മറുപടി പറഞ്ഞു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇവിടെ നിസ്‌ക്കരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്.(ബുഖാരി & മുസ്‌ലിം)
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു ഒരു യാത്ര കഴിഞ്ഞു വന്നാൽ മസ്ജിദുന്നബവിയിൽ പ്രവേശിക്കുകയും ശേഷം നബിയുടെ ഖബറിന്റെ അരികിൽ ചെന്ന് ഇങ്ങിനെ സലാം പറയുകയും ചെയ്യുമായിരുന്നു :

السَّلَامُ عَلَيْك يَا رَسُولَ اللَّهِ ، السَّلَامُ عَلَيْك يَا أَبَا بَكْرٍ ، السَّلَامُ عَلَيْك يَا أَبَتَاهُ
 (ബൈഹഖി ) അല്ലാഹു ഏറ്റവും അറിയുന്നവൻ

ശറഹുൽ മുഹദ്ദബ് തുടരുന്നു :

وَاعْلَمْ أَنَّ زِيَارَةَ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ أَهَمِّ الْقُرُبَاتِ وَأَنْجَحِ الْمَسَاعِي ، فَإِذَا انْصَرَفَ الْحُجَّاجُ وَالْمُعْتَمِرُونَ مِنْ مَكَّةَ اُسْتُحِبَّ لَهُمْ اسْتِحْبَابًا مُتَأَكَّدًا أَنْ يَتَوَجَّهُوا إلَى الْمَدِينَةِ لِزِيَارَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيَنْوِي الزَّائِرُ مِنْ الزِّيَارَةِ التَّقَرُّبَ وَشَدَّ الرَّحْلِ إلَيْهِ وَالصَّلَاةَ فِيهِ ، وَإِذَا تَوَجَّهَ فَلْيُكْثِرْ مِنْ الصَّلَاةِ وَالتَّسْلِيمِ عَلَيْهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي طَرِيقِهِ ، فَإِذَا وَقَعَ بَصَرُهُ عَلَى أَشْجَارِ الْمَدِينَةِ وَحَرَمِهَا وَمَا يُعْرَفُ بِهَا زَادَ مِنْ الصَّلَاةِ وَالتَّسْلِيمِ عَلَيْهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَسَأَلَ اللَّهَ تَعَالَى أَنْ يَنْفَعَهُ بِهَذِهِ الزِّيَارَةِ وَأَنْ يَقْبَلَهَا مِنْهُ " وَيُسْتَحَبُّ أَنْ يَغْتَسِلَ قَبْلَ دُخُولِهِ وَيَلْبَسَ أَنْظَفَ ثِيَابِهِ ، وَيَسْتَحْضِرَ فِي قَلْبِهِ شَرَفَ الْمَدِينَةِ ، وَأَنَّهَا أَفْضَلُ الْأَرْضِ بَعْدَ مَكَّةَ عِنْدَ بَعْضِ الْعُلَمَاءِ ، وَعِنْدَ بَعْضِهِمْ أَفْضَلُهَا مُطْلَقًا ، وَأَنَّ الَّذِي شُرِّفَتْ بِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَيْرُ الْخَلَائِقِ . وَلْيَكُنْ مِنْ أَوَّلِ قُدُومِهِ إلَى أَنْ يَرْجِعَ مُسْتَشْعِرًا لِتَعْظِيمِهِ مُمْتَلِئَ الْقَلْبِ مِنْ هَيْبَتِهِ كَأَنَّهُ يَرَاهُ ، فَإِذَا وَصَلَ بَابَ مَسْجِدِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلْيَقُلْ الذِّكْرَ الْمُسْتَحَبَّ فِي دُخُولِ كُلِّ مَسْجِدٍ وَسَبَقَ بَيَانُهُ فِي آخِرِ بَابِ مَا يُوجِبُ الْغُسْلَ ، وَيُقَدِّمُ رِجْلَهُ الْيُمْنَى فِي الدُّخُولِ وَالْيُسْرَى فِي الْخُرُوجِ كَمَا فِي سَائِرِ الْمَسَاجِدِ ، فَإِذَا دَخَلَ قَصَدَ الرَّوْضَةَ الْكَرِيمَةَ ، وَهِيَ مَا بَيْنَ الْقَبْرِ وَالْمِنْبَرِ فَيُصَلِّي تَحِيَّةَ الْمَسْجِدِ بِجَنْبِ الْمِنْبَرِ
   الكتاب: المجموع شرح المهذب (8/273)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 
ആശയ സംഗ്രഹം : നീ അറിയണം : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബർ സന്ദർശിക്കുക എന്നത് അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുന്നതും ഏറ്റവും വിജയകരമായതുമായ പ്രവർത്തനങ്ങളിൽ പെട്ടതാണ്.ഹജ്ജും ഉംറയും ചെയ്യുന്നവർ അത് കഴിഞ്ഞാൽ മക്കയിൽ നിന്നും മദീന ലക്ഷ്യമാക്കി, മസ്ജിദുന്നബവിയിൽ നിസ്‌ക്കരിക്കലും തിരുനബിയുടെ ഖബർ സിയാറത്തും മദീനയിലേക്കുള്ള യാത്രയും സാമീപ്യവും നിയ്യത്താക്കിക്കൊണ്ടു പുറപ്പെടൽ ശക്തിയായ സുന്നത്താണ്.പോകുന്ന വഴിയിൽ സ്വലാത്ത് സലാം അധികരിപ്പിക്കുകയും വേണം.മദീനയിലെ മരങ്ങളിലും ഹറമിലും ദൃഷ്ടി പതിഞ്ഞാൽ സ്വലാത്ത് സലാം അധികരിപ്പിക്കുകയും ഈ സിയാറത്തു തനിക്കു പ്രയോജനപ്പെടണമെന്നും ഈ സിയാറത്ത് ഖബൂലാക്കാമെന്നും അല്ലാഹുവിനോട് ദുആ ചെയ്യുകയും വേണം.മദീനയിൽ പ്രവേശിക്കുന്നതിന് മുമ്പേ കുളിക്കലും ഏറ്റവും വൃത്തിയുള്ള വസ്ത്രം ധരിക്കലും അവന്റെ മനസ്സിൽ മദീനയുടെ മാഹാത്മ്യത്തെ കുറിച്ചുള്ള ചിന്തകൾ കൊണ്ട് വരലും, ചില ഉലമാക്കളുടെ വീക്ഷണത്തിൽ മക്കക്ക് ശേഷവും ചിലരുടെ വീക്ഷണത്തിൽ ഒന്നാമതായും പുണ്യഭൂമിയാണ് മദീനയെന്നും മദീനയുടെ പുണ്യം സൃഷ്ട്ടി ശ്രേഷ്ടർ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മുഖേന കൈ വന്നതാണെന്നും എല്ലാം അവൻ മനസ്സിൽ കൊണ്ട് വരണം.നബിയെ കാണുന്നത് പോലെ നബിയോടുള്ള ബഹുമാനവും ആദരവും അവന്റെ മനസ്സിൽ കൊണ്ട് വരട്ടെ.മസ്ജിദുന്നബവിയുടെ വാതിൽക്കൽ എത്തിയാൽ എല്ലാ മസ്‌ജിദുകളിലും പ്രവേശിക്കുമ്പോൾ ചൊല്ലുന്ന ദിക്ർ ചൊല്ലണം .അത് പോലെ തന്നെ പ്രവേശിക്കുമ്പോൾ വലതു കാലും പുറപ്പെടുമ്പോൾ ഇടതു കാലും മുന്തിക്കണം.മസ്ജിദുന്നബവിയിൽ പ്രവേശിച്ചാൽ തിരു നബിയുടെ മിമ്പറിനും ഖബറിനും ഇടയിലുള്ള റൗദ കരീമിനെ ഉദ്ദേശിക്കണം . മിമ്പറിന്റെ അടുത്ത് നിന്ന് അല്ലാഹുവിനു രണ്ടു റകഅത്ത് തഹിയ്യത്തു നിസ്‌ക്കരിക്കണം.

സ്വഹീഹുൽ ബുഖാരി:

صحيح البخاري
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ كتاب فضل الصلاة في مسجد مكة والمدينة
 بَاب فَضْلِ الصَّلَاةِ فِي مَسْجِدِ مَكَّةَ وَالْمَدِينَةِ
മക്ക - മദീന മസ്ജിദുകളിൽ നിസ്‌ക്കരിക്കുന്നതിന്റെ പുണ്യം സംബന്ധിച്ച് പറയുന്ന ബാബ്

 عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ وَمَسْجِدِ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَسْجِدِ الْأَقْصَى
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : നിങ്ങൾ  മസ്ജിദുൽ ഹറാം , റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മസ്ജിദ്, മസ്ജിദുൽ അഖ്‌സാ എന്നീ  മൂന്നു മസ്ജിദുകളിലേക്കല്ലാതെ യാത്ര സംഘടിപ്പിക്കരുത്.

 

ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
وَفِي هَذَا الْحَدِيثِ فَضِيلَةُ هَذِهِ الْمَسَاجِدِ وَمَزِيَّتُهَا عَلَى غَيْرِهَا لِكَوْنِهَا مَسَاجِدَ الْأَنْبِيَاءِ ، وَلِأَنَّ الْأَوَّلَ قِبْلَةُ النَّاسِ وَإِلَيْهِ حَجُّهُمْ ، وَالثَّانِي كَانَ قِبْلَةَ الْأُمَمِ السَّالِفَةِ ، وَالثَّالِثَ أُسِّسَ عَلَى التَّقْوَى . وَاخْتُلِفَ فِي شَدِّ الرِّحَالِ إِلَى غَيْرِهَا ، كَالذَّهَابِ إِلَى زِيَارَةِ الصَّالِحِينَ أَحْيَاءً وَأَمْوَاتًا ، وَإِلَى الْمَوَاضِعِ الْفَاضِلَةِ لِقَصْدِ التَّبَرُّكِ بِهَا وَالصَّلَاةِ فِيهَا ، فَقَالَ الشَّيْخُ أَبُو مُحَمَّدٍ الْجُوَيْنِيُّ : يَحْرُمُ شَدُّ الرِّحَالِ إِلَى غَيْرِهَا عَمَلًا بِظَاهِرِ هَذَا الْحَدِيثِ ، وَأَشَارَ الْقَاضِي حُسَيْنٌ إِلَى اخْتِيَارِهِ ، وَبِهِ قَالَ عِيَاضٌ وَطَائِفَةٌ ، وَيَدُلُّ عَلَيْهِ مَا رَوَاهُ أَصْحَابُ السُّنَنِ مِنْ إِنْكَارِ بَصْرَةَ الْغِفَارِيِّ عَلَى أَبِي هُرَيْرَةَ خُرُوجَهُ إِلَى الطُّورِ ، وَقَالَ لَهُ : " لَوْ أَدْرَكْتُكَ قَبْلَ أَنْ تَخْرُجَ مَا مَا خَرَجْتَ  " . وَاسْتَدَلَّ بِهَذَا الْحَدِيثِ ، فَدَلَّ عَلَى أَنَّهُ يَرَى حَمْلَ الْحَدِيثِ عَلَى عُمُومِهِ ، وَوَافَقَهُ أَبُو هُرَيْرَةَ
الكتاب: فتح الباري (3/65)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
ആശയ സംഗ്രഹം : മസ്ജിദുൽ ഹറാം , മസ്ജിദുന്നബവി, മസ്ജിദുൽ അഖ്‌സാ എന്നീ മൂന്ന് മസ്ജിദുകളുടെയും ശ്രേഷ്ടതയും മറ്റു മസ്‌ജിദുകളിലും നിന്ന് അവയ്ക്കുള്ള വ്യതിരിക്തതയും ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.കാരണം ഇവയെല്ലാം അന്ബിയാക്കളുമായി ബന്ധപ്പെട്ട മസ്ജിദുകളാണ്.മസ്ജിദുൽ ഹറാം ജനങ്ങളുടെ ഖിബ്‌ലയും ഹജ്ജ് ചെയ്യുന്ന കേന്ദ്രവുമാണ് . മസ്ജിദുൽ അഖ്‌സാ മുൻ കഴിഞ്ഞ സമുദായങ്ങളുടെ ഖിബ്‌ലയായിരുന്നു.മസ്ജിദുന്നബവി  പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 108 - ആം സൂക്തത്തിൽ  '  ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള മസ്ജിദ് ' എന്ന് സവിശേഷ പരാമർശം നടത്തപ്പെട്ട മസ്ജിദാണ്.
     ഈ മൂന്നു മസ്ജിദുകൾ അല്ലാത്ത സ്ഥലങ്ങളിലേക്ക്  പ്രത്യേക യാത്ര ഒരുങ്ങിപ്പുറപ്പെടൽ അനുവദനീയമാണോ എന്ന വിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ട്.ഉദാഹരണത്തിന് ജീവിച്ചിരിക്കുന്നവരായ സ്വാലിഹീങ്ങളെയോ മരിച്ചു പോയ സജ്ജനങ്ങളുടെ ഖബറുകളോ ലക്ഷ്യമായി യാത്ര പുറപ്പെടൽ,പുണ്യസ്ഥലങ്ങളിലേക്കു ബറകത്ത് ഉദ്ദേശിച്ചോ അവിടെ നിസ്ക്കാരം ഉദ്ദേശിച്ചോ യാത്ര പുറപ്പെടൽ അനുവദനീയമാണോ എന്നതാണ് വിഷയം. ശാഫിഈ മദ്ഹബിലെ പ്രമുഖ മുൻകാല പണ്ഡിതനായ ശൈഖ് അബൂ മുഹമ്മദ് അൽ ജുവൈനി(ഇമാമുൽ ഹറമൈനിയുടെ പിതാവ്) റഹിമഹുല്ലാഹ്(മരണം ഹിജ്‌റ 438 ) ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ മൂന്നു മസ്ജിദുകളിലേക്കല്ലാതെ  യാത്ര ഒരുങ്ങിപ്പുറപ്പെടുന്നത്  ഹറാമാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.ഖാദീ ഹുസൈൻ ഹുസൈൻ റഹിമഹുല്ലാഹി(മരണം ഹിജ്‌റ 462 ) ഈ അഭിപ്രായമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ഖാദീ ഇയാദ് റഹിമഹുല്ലാഹിയും ഒരു വിഭാഗം പണ്ഡിതന്മാരും ഈ അഭിപ്രായം പങ്കു വയ്ക്കുന്നു.
          അബൂ ഹുറൈറ റദിയല്ലാഹു അന്ഹു തൂർ സന്ദർശിക്കാൻ പുറപ്പെട്ടത് സംബന്ധിച്ച് അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട്  അബൂ ബസ്ര അൽ ഗിഫാരി റദിയല്ലാഹു അന്ഹു ' താങ്കൾ പുറപ്പെടുന്നതിനു മുമ്പ് വിവരം എനിക്ക് കിട്ടിയിരുന്നെങ്കിൽ താങ്കൾ പുറപ്പെടുമായിരുന്നില്ല' എന്ന് പറഞ്ഞതും അബൂ ഹുറൈറ റദിയല്ലാഹു അന്ഹു അദ്ദേഹത്തോട് യോജിച്ചതും സംബന്ധിച്ച് വന്ന ഹദീസ് മൂന്നു മസ്ജിദുകളിലേക്കല്ലാതെ,  സ്വാലിഹീങ്ങളുടെ മഖ്ബറകളിലേക്കും മറ്റു പുണ്യ സ്ഥലങ്ങളിലേക്കും ഉൾപ്പെടെ  യാത്ര ഒരുങ്ങിപ്പുറപ്പെടുന്നത്  ഹറാമാണ് എന്ന അഭിപ്രായക്കാർ തെളിവായി ഉദ്ധരിക്കുന്നു.
 

ഖബർ സന്ദർശനത്തിന്റെ മര്യാദകൾ


ഇമാം സുയൂതി റഹിമഹുല്ലാഹിയുടെ(മരണം  ഹിജ്‌റ  911)
അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്‌യു  അനിൽ ഇബ്തിദാഉ
എന്ന കിതാബിൽ നിന്ന്  :

آداب زيارة القبور
ഖബർ സന്ദർശനത്തിന്റെ മര്യാദകൾ
والذي يستحب للرجل الزائر للقبور
كان يعلم النبي أصحابه إذا زاروا القبور أن يقولوا قُبالَتهم: "السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ نَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ ‏ أنتم لنا سلف وَنَحْنُ بِالْأَثَرِ ". وإن قرأ شيئاً من القرآن وأهداه إليهم فهو حسن
وما سوى ذلك من المحدثات، كالصلاة عندها، واتخاذها مساجد، وبناء المساجد عليها؛ فقد تواترت النصوص عن النبي بالنهي عن ذلك، والتغليظ على فاعله


ആശയ സംഗ്രഹം : ഖബർ സന്ദർശിക്കുന്ന വ്യക്തിക്ക് സുന്നത്തായ കാര്യങ്ങൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ സ്വഹാബാക്കളെ പഠിപ്പിച്ചിരുന്നു. ഖബറാളികളെ അഭിമുഖീകരിച്ചു
السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ نَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ ‏ أنتم لنا سلف وَنَحْنُ بِالْأَثَرِ
'സത്യ വിശ്വാസികളുടെയും മുസ്ലിംകളുടെയും ഭവനങ്ങളിൽ വസിക്കുന്നവരേ... നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സമാധാനം ഉണ്ടാവട്ടെ...നിശ്ചയം, ഞങ്ങളും നിങ്ങളോടു ചേരുന്നതാണ്.നിങ്ങൾക്കും ഞങ്ങൾക്കും ക്ഷേമത്തിനായി ഞങ്ങൾ അല്ലാഹുവിനോട് തേടുന്നു. നിങ്ങൾ ഞങ്ങൾക്ക് മുന്നേ പോയവരാണ്; ഞങ്ങൾ നിങ്ങളെ പിന്തുടരുന്നവരും.'
എന്ന് ചൊല്ലുന്നതിനാണ് നബി പഠിപ്പിച്ചത്.
        ഇനി ഖുർആനിൽ നിന്ന് വല്ലതും ഓതി ഖബറാളികൾക്കു ഹദ്‌യ ചെയ്‌താൽ അത് നല്ലതാണ്.ഇതിനപ്പുറം, ഖബറുകൾക്കു സമീപം നിസ്‌ക്കരിക്കൽ, ഖബറുകളെ മസ്ജിദുകൾ ആക്കൽ, ഖബറുകൾക്കു മേൽ മസ്ജിദുകൾ പണിയൽ എന്നിവയെല്ലാം പുതിയ കാര്യങ്ങളാണ്; ഇത്തരം കാര്യങ്ങൾ നിഷിദ്ധമാണെന്നു വ്യക്തമാക്കുന്നതും അതിന്റെ ഗൗരവത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതുമായ നിരവധി പ്രമാണങ്ങൾ മുതവാതിർ ആയി വന്നിട്ടുണ്ട്. 
(PLEASE NOTE:
ഖുർആൻ പാരായണം ചെയ്തു മരിച്ചവർക്കു വേണ്ടി ഹദ്‌യ ചെയ്‌താൽ അതിന്റെ പ്രതിഫലം മരിച്ചവർക്കു ലഭിക്കുമോ?- ഈ വിഷയത്തിൽ വിശദമായ ചർച്ച ഈ ലിങ്കിൽ ലഭ്യമാണ് .. ഇൻ ഷാ അല്ലാഹ്
https://alkithabquestionanswersmalayalam.blogspot.com/2017/04/blog-post_14.html
)

MODULE 29/ 07.12.2017

പ്രത്യേക കുറിപ്പ് :
ഖബറുകൾക്കു മേൽ ഇരിക്കുന്നതിന്റെയും ഖബർസ്ഥാനിലൂടെ ചെരിപ്പിട്ടു നടക്കുന്നതിന്റെയും വിധി

 ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന് :
المجموع شرح المهذب
يحيى بن شرف النووي

قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى : ( وَلَا يَجُوزُ الْجُلُوسُ عَلَى الْقَبْرِ ، لِمَا رَوَى أَبُو هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَأَنْ يَجْلِسَ أَحَدُكُمْ عَلَى جَمْرَةٍ فَتُحْرِقَ ثِيَابَهُ حَتَّى تَخْلُصَ إلَى جِلْدِهِ خَيْرٌ لَهُ مِنْ أَنْ يَجْلِسَ عَلَى قَبْرٍ } وَلَا يَدُوسَهُ مِنْ غَيْرِ حَاجَةٍ لِأَنَّ الدَّوْسَ كَالْجُلُوسِ ، فَإِذَا لَمْ يَجُزْ الْجُلُوسُ لَمْ يَجُزْ الدَّوْسُ ، فَإِنْ لَمْ يَكُنْ طَرِيقٌ إلَى قَبْرِ مَنْ يَزُورُهُ إلَّا بِالدَّوْسِ جَازَ لَهُ ، لِأَنَّهُ مَوْضِعُ عُذْرٍ ، وَيُكْرَهُ الْمَبِيتُ فِي الْمَقْبَرَةِ لِمَا فِيهَا مِنْ الْوَحْشَةِ )
ആശയ സംഗ്രഹം : മുഹദ്ദബിൽ ഇമാം ശീറാസി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഖബറുകൾക്കു മേൽ ഇരിക്കൽ അനുവദനീയമല്ല.അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത ഹദീസ് ആണ് തെളിവ്.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലാം പറഞ്ഞു : 'കത്തുന്ന കൽക്കരിക്കു മേൽ ഒരാൾ ഇരിക്കുകയും അയാളുടെ വസ്ത്രത്തിലേക്കു അത് കത്തിപ്പടരുകയും എന്നിട്ടു അത് അവന്റെ തൊലിയിലേക്കു ഒട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ് ഖബറിന്മേൽ  ഇരിക്കുന്നതിനേക്കാൾ അയാൾക്ക് നല്ലതു.'(PLEASE NOTE: മറമാടിയ ഉടനെ മയ്യിത്തിന്റെ തലഭാഗത്തു ഒരാൾ ഇരുന്നു കൊണ്ട് മയ്യിത്തിനു തൽഖീൻ ചൊല്ലിക്കൊടുക്കുന്നതു സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ സംബന്ധിച്ച വിവരണം  ഈ ലിങ്കിൽ ലഭ്യമാണ് , ഇൻ ഷാ അല്ലാഹ്
http://hadeesukaliloode.blogspot.in/2017/02/blog-post.html
)
        കാരണമില്ലാതെ ഖബറിന് മേൽ ചവിട്ടുകയും അരുത്.കാരണം ചവിട്ടൽ ഇരിക്കുന്നത് പോലെ തന്നെ.ഖബറിന് മേൽ ഇരിക്കൽ അനുവദനീയം അല്ലാത്തതിനാൽ ചവിട്ടലും അനുവദനീയമല്ല.എന്നാൽ ഖബർ സിയാറത്തിന് വരുന്ന വ്യക്തിക്ക് ഖബറിന് മേൽ ചവിട്ടാതെ വേറെ വഴിയില്ലെങ്കിൽ ചവിട്ടൽ അനുവദനീയമാണ്.അതൊരു ഇളവ് എന്ന നിലക്കാണ് അനുവദിക്കപ്പെടുന്നത്.വന്യത/വിജനത ഉള്ളതിനാൽ ഖബർ സ്ഥാനിൽ രാപ്പാർക്കുന്നതു കറാഹത്താണ്.

( فَرْعٌ ) :
الْمَشْهُورُ فِي مَذْهَبِنَا أَنَّهُ لَا يُكْرَهُ الْمَشْيُ فِي الْمَقَابِرِ بِالنَّعْلَيْنِ وَالْخُفَّيْنِ وَنَحْوِهِمَا مِمَّنْ صَرَّحَ بِذَلِكَ مِنْ أَصْحَابِنَا الْخَطَّابِيُّ وَالْعَبْدَرِيُّ وَآخَرُونَ ، وَنَقَلَهُ الْعَبْدَرِيُّ عَنْ مَذْهَبِنَا وَمَذْهَبِ أَكْثَرِ الْعُلَمَاءِ ، قَالَ أَحْمَدُ بْنُ حَنْبَلٍ رَحِمَهُ اللَّهُ : يُكْرَهُ ، وَقَالَ صَاحِبُ الْحَاوِي : يَخْلَعُ نَعْلَيْهِ لِحَدِيثِ بَشِيرِ بْنِ مَعْبَدٍ الصَّحَابِيِّ الْمَعْرُوفِ بِابْنِ الْخَصَاصِيَةِ قَالَ { بَيْنَمَا أَنَا أُمَاشِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَظَرَ فَإِذَا رَجُلٌ يَمْشِي فِي الْقُبُورِ عَلَيْهِ نَعْلَانِ فَقَالَ : يَا صَاحِبَ السِّبْتَتَيْنِ وَيْحَك ، أَلْقِ سِبْتَتَيْك ، فَنَظَرَ الرَّجُلُ فَلَمَّا عَرَفَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَلَعَهُمَا } رَوَاهُ أَبُو دَاوُد وَالنَّسَائِيُّ بِإِسْنَادٍ حَسَنٍ
( ഇമാം നവവി വിശദീകരിക്കുന്നു) : നമ്മുടെ മദ്ഹബിലെ /ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായവും ഭൂരിഭാഗം പണ്ഡിതരുടെ അഭിപ്രായവും ഖബർസ്ഥാനിലൂടെ ചെരിപ്പുകളോ ഖുഫ്ഫകളോ അത് പോലുള്ളതോ ധരിച്ചു കൊണ്ട് നടക്കുന്നതിൽ വിരോധമില്ല എന്നാണു.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു:  ചെരിപ്പുകളോ ഖുഫ്ഫകളോ അത്
 പോലുള്ളതോ ധരിച്ചു കൊണ്ട് ഖബർസ്ഥാനിലൂടെ നടക്കൽ  കറാഹത്താണ് /അനഭിലഷണീയമാണ് എന്നാണു.ശാഫിഈ മദ്ഹബുകാരനായ ഇമാം മാവര്ദി അൽ ഹാവീ അൽ കബീറിൽ പറയുന്നു : ഖബർസ്ഥാനിലൂടെ നടക്കുന്നവൻ ചെരുപ്പ് അഴിച്ചാണ് നടക്കേണ്ടത് .ഇബ്നുൽ ഖസാസിയ്യ എന്ന് അറിയപ്പെടുന്ന ബഷീറു ബ്നു മഅബദു റദിയല്ലാഹു അന്ഹു എന്ന സ്വഹാബിയുടെ ഹദീസ് ആണ് തെളിവ്.അദ്ദേഹം പറഞ്ഞു : ഒരിക്കൽ ഞാൻ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ നടക്കുകയായിരുന്നു.അപ്പോൾ ഒരാൾ ഖബർസ്ഥാനിലൂടെ ചെരിപ്പിട്ടു നടക്കുന്നത് റസൂലിന്റെ ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ നബി അദ്ദേഹത്തോട് പറഞ്ഞു : ഓ .. മനുഷ്യാ ... ചെരിപ്പിട്ടു ഖബർസ്ഥാനിൽ നടക്കുകയോ ? നാശം , നിന്റെ ചെരിപ്പുകൾ അഴിച്ചു വയ്ക്കൂ. അപ്പോൾ ആരാണ് പറയുന്നത് എന്ന് അദ്ദേഹം ശ്രദ്ധിച്ചു . റസൂലാണെന്നു മനസ്സിലാക്കിയപ്പോൾ ചെരിപ്പുകൾ അഴിച്ചു.( ഹസൻ ആയ പരമ്പരയോടെ അബൂ ദാവൂദും നസാഇയും ഉദ്ധരിച്ചത്).
 وَاحْتَجَّ أَصْحَابُنَا بِحَدِيثِ أَنَسٍ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { الْعَبْدُ إذَا وُضِعَ فِي قَبْرِهِ وَتَوَلَّى وَذَهَبَ أَصْحَابُهُ حَتَّى إنَّهُ لَيَسْمَعَ قَرْعَ نِعَالِهِمْ أَتَاهُ مَلَكَانِ فَأَقْعَدَاهُ إلَى آخِرِ الْحَدِيثِ } رَوَاهُ الْبُخَارِيُّ وَمُسْلِمٌ
എന്നാൽ  ഖബർസ്ഥാനിലൂടെ ചെരിപ്പുകളോ ഖുഫ്ഫകളോ അത്  പോലുള്ളതോ ധരിച്ചു കൊണ്ട് നടക്കുന്നതിൽ വിരോധമില്ല എന്ന അഭിപ്രായക്കാർ അതിനു തെളിവ് പറയുന്നത് സ്വഹീഹുൽ ബുഖാരിയിലെ താഴെ ചേർത്ത ഹദീസാണ് (സ്വഹീഹു മുസ്‍ലിമിലും ഈ ഹദീസ് വന്നിട്ടുണ്ട്)

സ്വഹീഹുൽ ബുഖാരി:
كتاب الجنائز

باب الْمَيِّتُ يَسْمَعُ خَفْقَ النِّعَالِ
മയ്യിത്ത് ജീവിച്ചിരിക്കുന്നവരുടെ കാലിലെ ചെരുപ്പടി ശബ്ദം കേൾക്കും എന്നത് സംബന്ധിച്ച ബാബു
...........................
 عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ الْعَبْدُ إِذَا وُضِعَ فِي قَبْرِهِ، وَتُوُلِّيَ وَذَهَبَ أَصْحَابُهُ حَتَّى إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ، أَتَاهُ مَلَكَانِ فَأَقْعَدَاهُ فَيَقُولاَنِ لَهُ مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ مُحَمَّدٍ صلى الله عليه وسلم فَيَقُولُ أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ‏.‏ فَيُقَالُ انْظُرْ إِلَى مَقْعَدِكَ مِنَ النَّارِ، أَبْدَلَكَ اللَّهُ بِهِ مَقْعَدًا مِنَ الْجَنَّةِ ـ قَالَ النَّبِيُّ صلى الله عليه وسلم فَيَرَاهُمَا جَمِيعًا ـ وَأَمَّا الْكَافِرُ ـ أَوِ الْمُنَافِقُ ـ فَيَقُولُ لاَ أَدْرِي، كُنْتُ أَقُولُ مَا يَقُولُ النَّاسُ‏.‏ فَيُقَالُ لاَ دَرَيْتَ وَلاَ تَلَيْتَ‏.‏ ثُمَّ يُضْرَبُ بِمِطْرَقَةٍ مِنْ حَدِيدٍ ضَرْبَةً بَيْنَ أُذُنَيْهِ، فَيَصِيحُ صَيْحَةً يَسْمَعُهَا مَنْ
يَلِيهِ إِلاَّ الثَّقَلَيْنِ ‏"‏‏
ആശയ സംഗ്രഹം : അനസ്  റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഒരു മനുഷ്യന്റെ മയ്യിത്ത് ഖബറിൽ വച്ച് കൂടെ വന്നവർ  പിരിഞ്ഞാൽ , പിരിഞ്ഞു പോകുന്നവരുടെ ചെരിപ്പിന്റെ ശബ്ദം വരെ ആ മയ്യിത്ത് കേൾക്കും.ആ അവസ്‌ഥയിൽ രണ്ടു മലക്കുകൾ അവന്റെ സമീപം വരികയും അവനെ ഇരുത്തുകയും അവനോടു ഇപ്രകാരം ചോദിക്കുകയും ചെയ്യും : 'ഈ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കാര്യത്തിൽ നീ എന്താണ് പറയുന്നത്?' അപ്പോൾ അവൻ പറയും : അദ്ദേഹം അല്ലാഹുവിന്റെ ദാസനും ദൂതനുമാണ് എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.അപ്പോൾ അവനോടു പറയപ്പെടും ( ഈ ഉത്തരം പറഞ്ഞില്ലെങ്കിൽ നിനക്ക് നരകത്തിൽ ലഭിക്കുമായിരുന്ന)നിന്റെ നരകത്തിലെ ഇരിപ്പിടം ഒന്ന് നോക്കൂ.അല്ലാഹു നിനക്ക് സ്വർഗ്ഗത്തിൽ പകരം ഒരു സ്ഥാനം നൽകിയിരിക്കുന്നു.( നബി തുടരുന്നു): അപ്പോൾ രണ്ടു സ്ഥാനങ്ങളും (നരകവും സ്വർഗ്ഗവും)മനുഷ്യൻ കാണുന്നതാണ് .  എന്നാൽ കാഫിർ /സത്യ നിഷേധി അല്ലെങ്കിൽ മുനാഫിഖ് / കപട വിശ്വാസിയുടെ മറുപടി ഇപ്രകാരമായിരിക്കും : എനിക്കറിയില്ല ഈ മനുഷ്യൻ ആരാണെന്നു ; ജനങ്ങൾ പറയുന്നത് ഞാനും പറഞ്ഞുവെന്നു മാത്രം. അപ്പോൾ മലക്കുകൾ പറയും : നീ അറിഞ്ഞതുമില്ല , നീ (ഖുർആൻ )പഠിച്ചു പാരായണം ചെയ്തതുമില്ല.തുടർന്ന് ഇരുമ്പു കൊണ്ടുള്ള ഒരു ചുറ്റിക കൊണ്ട് അവന്റെ രണ്ടു ചെവികൾക്കിടയിലായി അവനെ അടിക്കും.അപ്പോൾ അവൻ അട്ടഹസിക്കും;അവനെ സമീപിക്കുന്ന മനുഷ്യരും ജിന്നുകളുമല്ലാത്ത  എല്ലാ ജീവികളും അത് കേൾക്കും.
https://sunnah.com/bukhari/23/94

( وَأَجَابُوا )
 عَنْ الْحَدِيثِ الْأَوَّلِ بِجَوَابَيْنِ : ( أَحَدِهِمَا ) وَبِهِ أَجَابَ الْخَطَّابِيُّ أَنَّهُ يُشْبِهُ أَنَّهُ كَرِهَهُمَا لِمَعْنًى فِيهِمَا ; لِأَنَّ النِّعَالَ السِّبْتِيَّةَ - بِكَسْرِ السِّينِ - هِيَ الْمَدْبُوغَةُ بِالْقَرَظِ ، وَهِيَ لِبَاسُ أَهْلِ التَّرَفُّهِ وَالتَّنَعُّمِ ، فَنَهَى عَنْهُمَا لِمَا فِيهِمَا مِنْ الْخُيَلَاءِ ، فَأَحَبَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَكُونَ دُخُولُهُ الْمَقَابِرَ عَلَى زِيِّ التَّوَاضُعِ ، وَلِبَاسِ أَهْلِ الْخُشُوعِ ، ( وَالثَّانِي ) لَعَلَّهُ كَانَ فِيهِمَا نَجَاسَةٌ ، قَالُوا : وَحَمَلَنَا عَلَى تَأْوِيلِهِ الْجَمْعُ بَيْنَ الْحَدِيثَيْنِ
ആശയ സംഗ്രഹം : അപ്പോൾ ഖബർസ്ഥാനിലൂടെ ചെരുപ്പ് ധരിച്ചു നടക്കുന്നതിൽ നിരോധനമില്ല എന്ന് അഭിപ്രായപ്പെട്ട ശാഫിഈ മദ്ഹബുകാർ ,  ഖബർസ്ഥാനിലൂടെ സിബിതീ ഷൂ/ചെരുപ്പ്  ധരിച്ചു നടന്ന വ്യക്തിയോട്  തിരുനബി ചെരുപ്പ് ഊരാൻ കല്പിച്ചതു സംബന്ധിച്ച ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ് : 1 . സിബ്ത്തി ചെരുപ്പ് ആയിരുന്നു ധരിച്ചിരുന്നത് ആ വ്യക്തി ധരിച്ചിരുന്നത്.പോളിഷ് ചെയ്തു മിനുസപ്പെടുത്തിയ അത്തരം ചെരുപ്പ് ആഢ്യത്ത
ത്തിന്റെയും ആർഭാടത്തിന്റെയും ചിഹ്നം ആയിരുന്നതിനാൽ വിനയത്തിന്റെയും ലാളിത്യത്തിന്റെയും വേഷത്തിൽ ഖബർസ്ഥാനിൽ പ്രവേശിക്കുക എന്നതായിരിക്കാം നബി ഉദ്ദേശിച്ചത്.അല്ലെങ്കിൽ ചെരുപ്പിൽ നജസ് ഉണ്ടായിരുന്നത് കൊണ്ടുമാവാം.ഇങ്ങിനെ രണ്ടു ഹദീസുകളും തമ്മിൽ സംയോജിപ്പിക്കാമെന്നു ശാഫിഈ മദ്ഹബുകാർ വിശദീകരിക്കുന്നു.



അധിക വായനക്ക് താഴെ  ലിങ്കുകൾ  പരിശോധിക്കുക  :

1.ഫത്ഹുൽ ബാരി (ഇബ്നു ഹജർ)
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
........................
بَاب كَرَاهِيَةِ الصَّلَاةِ فِي الْمَقَابِرِ

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&bookhad=827
2.മജ്‌മൂഉ ഫതാവ വ റസാഇല് അൽ ഉസൈമീൻ
مجموع فتاوى ورسائل العثيمين
http://books.islamww.com/bk_page-3284-4.html
3.അദ്ദുററു സ്സുന്നിയ്യ
الموسوعة العقدية - الدرر السنية
مجموعة من الباحثين بإشراف الشيخ عَلوي بن عبد القادر السقاف
http://shamela.ws/browse.php/book-38058/page-1240
4.ഇഖ്തിളാഉ സിറാത്തിൽ മുസ്തഖീം (ഇബ്നു തൈമിയ്യ)
اقتضاء الصراط المستقيم مخالفة أصحاب الجحيم
المؤلف : أحمد بن عبد الحليم بن تيمية الحراني أبو العباس
http://islamport.com/w/tym/Web/3202/324.htm
5.മിർആത്തുൽ മഫാതീഹ്
مرعاة المفاتيح شرح مشكاة المصابيح
أبو الحسن عبيد الله بن محمد عبد السلام بن خان محمد بن أمان الله بن حسام الدين الرحماني المباركفوري (المتوفى: 1414هـ)

http://shamela.ws/browse.php/book-8862/page-1193
6.ഫത്ഹുൽ മജീദ്
فتح المجيد شرح كتاب التوحيد
ترجمة المؤلف: عبد الرحمن بن حسن آل الشيخ
http://shamela.ws/browse.php/book-2386/page-271
7.ഫത്ഹുൽ മജീദിന്റെ ശറഹ്
( شرح فتح المجيد شرح كتاب التوحيد  )
  للشيخ : ( عبد الله بن محمد الغنيمان )
http://audio.islamweb.net/audio/index.php?page=FullContent&audioid=139747

8.തൽഖീസ് (ഇബ്നു ഹജർ)
التلخيص الحبير
أحمد بن علي محمد الكناني (العسقلاني)

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=11&bookhad=784
9.ഫതാവ ഇബ്നു തൈമിയ്യ
مجموع فتاوى ابن تيمية
تقي الدين ابن تيمية
http://library.islamweb.net/newlibrary/display_book.php?idfrom=3467&idto=3467&bk_no=22&ID=2168
10.ഫത്ഹുൽ ബാരി (ഇബ്നു ഹജർ)
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=3454

http://library.islamweb.net/newlibrary/display_book.php?idfrom=5376&idto=5385&bk_no=52&ID=1882
11.ശറഹു മുസ്‌ലിം(നവവി)
شرح النووي على مسلم
يحيي بن شرف أبو زكريا النووي
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=878&idfrom=5626&idto=5643&bookid=53&startno=10
12.ഫത്ഹുൽ മുൻഇമ്
فـــتح المــــنعم
http://hadithportal.com/index.php?show=hadith&h_id=2566&uid=0&sharh=10000&book=31&bab_id=
13.ഫത്ഹുൽ ഖദീർ
فتح القدير الجامع بين فني الرواية والدراية
محمد بن علي بن محمد الشوكاني
http://library.islamweb.net/newlibrary/display_book.php?bk_no=66&ID=781&idfrom=734&idto=737&bookid=66&startno=2
14.മുസന്നിഫ്
المصنف
عبد الله بن محمد بن أبي شيبة
http://library.islamweb.net/newlibrary/display_book.php?bk_no=10&ID=&idfrom=648&idto=957&bookid=10&startno=192
15.ഔനുൽ മഅബൂദ്
عون المعبود
محمد شمس الحق العظيم آبادي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3450
16.
الكتاب: وفاء الوفاء بأخبار دار المصطفى
المؤلف: علي بن عبد الله بن أحمد الحسني الشافعي، نور الدين أبو الحسن السمهودي (المتوفى: 911هـ)
http://sh.bib-alex.net/boldan/Web/23695/003.htm
17.
كتاب : الروح
المؤلف : محمد بن أبي بكر أيوب الزرعي أبو عبد الله ابن القيم الجوزية
http://www.islamicbook.ws/amma/alrwh-001.html