സുന്നി പൗരോഹിത്യം കേരള മുസ്ലിംകൾക്ക് നൽകിയ സംഭാവനകൾ :
➖➖➖➖➖➖
സൃഷ്ടി കളുടെയൂം സ്രഷ്ടാവിന്റെയും ഇടയിൽ മധ്യവർത്തികളെ സ്ഥാപിച്ചു.
ചോദിക്കുന്നത് നേടാൻ ഏറ്റവും നല്ലത് മഹാത്മാക്കളോട് ചോദിക്ക ലാ ണ് എന്ന് പഠിപ്പിച്ചു (മുഹ്യുദ്ദീൻ മാല )
അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ വിശുദ്ധ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു(കോട്ടപ്പുറം സംവാദം)
അല്ലാഹുവോട് മാത്രമെ പ്രാർത്ഥിക്കാവൂ എന്നത് ഇബ് ലീ സി ന്റെ പ്രമേയമാണെന്ന് പറഞ്ഞു
മഹത്തുക്കൾ അല്ലാഹു കേൾക്കുന്നത് പോലെ കേൾക്കുകയും കാണുകയും ചെയ്യും എന്ന് എഴുതി (സി.എം.സ്മരണിക പേജ് 39)
പ്രമാണങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റി. ഖുർആൻ അത്ഥം പറയരുത് പിഴച്ചു പോകും എന്ന് പറഞ്ഞു ( തഹ് ദീറുൽ ഇഖ്‌വാൻ മിൻ തർജമ ത്തിൽ ഖുർആൻ പേജ് 34. ഇ.കെ ഹസൻ മുസ്ല്യാർ )
അറബി മലയാളലിപിയിൽ തയ്യാറാക്കിയ ആദ്യത്തെ ഖുർആൻ പരിഭാഷപണ്ഡിതന്മാരുടെ എതിർപ്പ് മൂലം കടലിൽ കെട്ടി താഴ്ത്തി. (സമ്പൂർണ്ണ ഫതാവാ പേജ് 57.കെ.കെ.സദഖത്തുള്ള മുസ്ല്യാർ )
ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ജനങ്ങളെ അകറ്റിയ പൗരോഹിത്യം പകരമായി കുറെ കിസ്സ പ്പാട്ടുകളും കെട്ടുകഥകളും ഇല്ലാക്കഥകളുടെ സമാഹാരമായ മാല മൗലിദുകളും ചൊല്ലിച്ചു.
എവിടെ നിന്ന് വിളിച്ചാലും എന്ത് പ്രാർത്ഥിച്ചാലും അതെല്ലാം കേട്ട് ഉത്തരം ചെയ്യാൻ കഴിവുള്ള ഏക ശക്തി അല്ലാഹു മാത്രമെ ഉള്ളൂ എന്ന ഇസ് ലാമിന്റെ അടിസ്ഥാന വിശ്വാസം മുഹിയുദ്ദീൻ മാലയിലൂടെ മാറ്റി.
അസുഖം വന്നാലും വിപത്തുകൾ നേരിട്ടാലും മാല മൗലിദുകൾ പരിഹാരമായി പഠിപ്പിച്ചു.
വികലവും വികൃതവുമായ ചില കർമ്മങ്ങൾ സമൂഹത്തിന് സംഭാവന ചെയ്തു. ഖബ്റിടത്തിൽ നില വിളക്ക് കത്തിക്കൽ , ചെണ്ട മുട്ട്, കുഴൽ വിളിച്ചു കൊണ്ടുള്ള സിയാറത്ത്(സുന്നി വോയ്സ് 1986 നവം 21-27, 1979 മാർച്ച്,, ആണ്ട് നേർച്ചയും ചില അപവാദങ്ങളും പേജ് 22)
നമസ്ക്കരിക്കാത്തമനെ സമൂഹത്തിൽ ഔലിയയായി അവരോധിച്ചു.
മദ്രസ്സാ പ്രസ്ഥാനത്തെ എതിർത്തു.പിന്നീട് തിരുത്തേണ്ടി വന്നു.
സ്ത്രീകൾക്ക് അക്ഷരവിദ്യ പഠിക്കൽ ഹറാമാണെന്ന് ഫത് വ ന ൽ കി.(അൽബയാൻ മാസിക 1930 ഫിബ്രവരി, മാർച്ച്)
മുസ്ലിമിന്റെ ചിഹ്ന മെന്നോണം തല മൊട്ടയടിക്കുന്ന സമ്പ്രദായം നടപ്പാക്കി.
സ്ത്രീധനം വാങ്ങൽ ശറ ഉ വിരോധിച്ചിട്ടില്ല എന്ന് വിശദീകരണം നൽകി.
പ്രവാചകൻ അനുവദിച്ച സ്ത്രീ പള്ളി പ്രവേശം വിലക്കി.
ഉറൂസുകൾ, ആണ്ടുനേർച്ചകൾ, മഖ്ബറകളിലെ അനാചാരങ്ങൾ, ചാവടിയന്തിരം, മരണ വീട്ടിൽ പതിനഞ്ച്, നാല് പത് കഴിക്കൽ,
നബിദിനാഘോഷം ,' ബദ്രീങ്ങളുടെ ആണ്ട്, ജീലാനീ ദിനം, റിഫാഈ ദിനം, കുത്ത് റാത്തീബ് തുടങ്ങി നിരവധി ഇസ്ലാമിക അടിസ്ഥാനമില്ലാത്ത ആചാരങ്ങൾ നടപ്പാക്കി
No comments:
Post a Comment