Monday, 29 March 2021

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ....

 അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഖുര്‍ആനും സുന്നത്തും ആധാരമാക്കി നിലവില്‍ വന്ന 'കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന പണ്ഡിത സംഘടയില്‍ നിന്നും പുറത്തു പോയവരാണ് 'സമസ്ത'ക്കാര്‍. പ്രവാചകന്‍മാര്‍ പഠിപ്പിച്ച യഥാര്‍ഥ       തൌഹീദിനെതിരില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണ് അവര്‍. കേരളക്കരയില്‍ ദര്‍ഗാ സംസ്കാരവും കറാമത്ത് കച്ചവടവും കബറാളികളോടുള്ള പ്രാര്‍ഥനാസ്വഭാവവും നിലിര്‍ത്തിപ്പോരുന്നതില്‍ 'സുന്നി'കള്‍ എന്ന പേരിലറിയപ്പെടുന്ന സമസ്തക്കാര്‍ മുന്നിലാണ്. സാധാരണ മുസ്ലിംജനതയെ അന്ധവിശ്വാസ- അനാചാരങ്ങളിലേക്ക് നയിച്ച്, അവരുടെ ഇഹലോകവും പരലോകവും    ഇല്ലാതാക്കുന്ന പണിയിലാണ് സമസ്തയിലെ പണ്ഡിതന്‍മാര്‍. ശാഫിഈ മദ്ഹബുകാരാണ് ഞങ്ങള്‍ എന്ന വാദിക്കാറുണ്ടെങ്കിലും ഇമാം ശാഫിഈ(റ)യുടെ ഒട്ടുമുക്കാല്‍ അഭിപ്രായങ്ങള്‍ക്കും എതിര് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.

ارتكبت على الخطأ غير حصر وعدد  لك أشكو فيه يا سيدي خير النبي

(കയ്യും കണക്കമുല്ലാതെ ഞാന്‍ തെറ്റ് ചെയ്തു പോയി എന്‍റെ നേതാവായ നബിയെ അങ്ങയോടു ഞാന്‍ ആക്ഷേപം ബോധിപ്പിക്കുന്നു..)

അല്ലാഹുവിനോട് ചോദിക്കേണ്ട മാപ്പപേക്ഷ മരിച്ച നബിയിലേക്ക് തിരിക്കുന്നു. ഇനി മുഹിയുദ്ധീന്‍ മാലയിലെ വരികള്‍ കാണുക.

''കുപ്പിയകത്തുള്ള വസ്തുവിനെ പ്പോലെ കാണ്മാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബകം എന്നോവര്‍.''
''ചത്ത ചകത്തിനു ജീവന്‍ ഇടീച്ചോവര്‍ ചാകും കിലശത്തെ നന്നാക്കി വിട്ടോവര്‍.''
''വല്ല നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് ബായ് കൂടാതുത്തിരം നല്‍കും ഞാനെന്നോവര്‍''

ഈ വരികളില്‍ പറയുന്ന ഹൃദയത്തിലുള്ളത്‌ അറിയുക, മരിച്ചവരെ ജീവിപ്പിക്കുക എവിടെ നിന്ന് വിളിച്ചാലും ആ ദുആ കേള്‍ക്കുക എന്നതൊക്കെ അല്ലാഹു വിന്‍റെ മാത്രം വിശേഷണങ്ങള്‍ ആണ്. അത് മുഹിയുദ്ധീന്‍ ശൈഖിനോ നബിമാര്‍ക്കോ നല്‍കുക എന്നത് മക്കയിലെ മുശിരിക്കുകള്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ് എന്നോര്‍ക്കുക.

ദാഹം മൌത്തത് കൂട്ടിടും ഇബെലീസ് കൂസിനെ കാട്ടിടും
നേരം ലഈനവനാട്ടുവാന്‍  ബദ് രീങ്ങളാല്‍ തുണ റബ്ബനാ...

മരണ സമയത്ത് ഇബ്ലീസിനെ ആട്ടുവാന്‍ പോലും ബദ് രീങ്ങളുടെ സഹായം ചോദിക്കുന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളത്തിലെ സമസ്ത ക്കാരില്‍ നിന്ന് ദീന്‍ പഠിക്കുന്ന പാവങ്ങള്‍ എന്നത് എന്ത് മാത്രം പരിതാപകരമാണ്. ഈയടുത്ത് നൌഷാദ് അഹ്സനി പറഞ്ഞത് മരിക്കാന്‍ നേരം മുഹിയുദ്ധീന്‍ ശൈഖിനെ വിളിച്ചാല്‍ മതി എന്നാണു. അങ്ങിനെ മരണ സമയം പോലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലാതെ കാഫിറായി മരിക്കാന്‍ വേണ്ട എല്ലാ ഉപദേശങ്ങളും ഇവര്‍ തങ്ങള്‍ക്കു ചോറും കൈമടക്കും നല്‍കി ബഹുമാനിച്ചു തലയില്‍ കേറ്റിയ പാവം ജനങ്ങളെ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്.

പലരും കരുതുന്നത് വിഗ്രഹം പൂജിക്കുകയോ വിഗ്രഹത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുകയോ മുസ്ലിംകള്‍ അല്ലാത്ത മരിച്ചവരെ വിളിച്ചു സഹായം തെടുന്നതോ മാത്രമാണ് ശിര്‍ക്ക് എന്നാണു. എന്നാല്‍ ഇനിയും മരിക്കാത്ത ഈസ നബി (അ ) വിളിച്ചു സഹായം തേടുന്നത് അല്ലാഹു ആക്ഷേപിക്കുന്നത് കാണുക.
وَإِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ اللَّـهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ ﴿١١٦﴾ مَا قُلْتُ لَهُمْ إِلَّا مَا أَمَرْتَنِي بِهِ أَنِ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ ۚ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ ۖ فَلَمَّا تَوَفَّيْتَنِي كُنتَ أَنتَ الرَّقِيبَ عَلَيْهِمْ ۚوَأَنتَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿١١٧﴾

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെമാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍!എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായുംനീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു.പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (5:116-117)

പരലോകത്ത് വെച്ച് ഇന്നും അല്ലാഹുവിന്‍റെ അടുത്തു ജീവിച്ചിരിപ്പുള്ള ഈസ നബി പോലും അദ്ദേഹത്തോട് ചോദിക്കുന്നത് കേള്‍ക്കുകയോ അറിയുകയോ ഇല്ല എങ്കില്‍ പിന്നെ മരിച്ചു പോയവര്‍ കേള്‍ക്കുമെന്ന് വിശ്വസിച്ചു അവരോടു ചോദിക്കുന്നത് ശിര്‍ക്കാകുമെന്നതിനു ബുദ്ധിയുള്ളവര്‍ക്ക് വേറെ തെളിവ് ആവശ്യമുണ്ടോ?. മക്കയിലെ മുശിരിക്കുകള്‍ അല്ലാഹുവിന്‍റെ പ്രവാചകനോട് പരസ്പരം ആരാധ്യന്‍ മാരെ ബഹുമാനിക്കാന്‍ അഥവാ അല്ലാഹുവേ അവര്‍ ആരാധിക്കുന്നത് പോലെ അവരുടെ മഹാന്‍മാരായ ആളുകളെ കേവലം ഒന്ന് ബഹുമാനിക്കാന്‍ മാത്രം പറഞ്ഞപ്പോളാണ് സൂറത്തുല്‍ കാഫിറൂനിലൂടെ അല്ലാഹു അത്തരം അല്ലാഹു അല്ലാത്തവരെ ആ അര്‍ത്ഥത്തിലുള്ള ബഹുമാനം പോലും ആരാധനയാകും എന്നതിനാല്‍ അത് വിലക്കി കൊണ്ട് പ്രഖ്യാപനം നടത്തിയത് എങ്കില്‍ ഇന്ന് ഖബറുകളും മരവള്ളിയും മറ്റും ചന്ദന തിരിയും നിലവിളക്കും നേര്‍ച്ചയും വലം വെക്കലും തൊട്ടു മുത്തലും സുജൂദ് ചെയ്യലും വരെ നടത്തുന്നവരെ ഏതു ഗണത്തിലാണ് പെടുത്തെണ്ടത് എന്ന് വിവേകമുള്ളവര്‍ മനസ്സിലാക്കട്ടെ എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു. മുഹിയുദ്ധീന്‍ ഷെയ്ഖ്‌ പറഞ്ഞ വാചകം ഇവിടെ വളരെ പ്രസക്തമാകുന്നു. ''ഹൃദയത്തില്‍ അനേകം ആരാധ്യരെ വെച്ച് കൊണ്ട് നീ എങ്ങിനെയാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക?''

അല്ലാഹു ഏകനാണ്, സൃഷ്ടികളുടെ കഴിവിനപ്പുറത്തെ ഒരു കാര്യവും അവനോടു അല്ലാതെ ചോദിച്ചു കൂട. കാര്യ കാരണ ബന്ധത്തിനപ്പുറം നമ്മെ സഹായിക്കാന്‍ അവന്നു മാത്രമേ കഴിയൂ. അതിനാല്‍ കീഴ്വണക്കം പരിപൂര്‍ണമായി അല്ലാഹുവിനാക്കുക. അവനോടൊപ്പം മറ്റാരെയും ചേര്‍ക്കാതിരിക്കുക. എങ്കില്‍ നിങ്ങള്‍ വിജയിച്ചേക്കാം...അല്ലാഹു നമുക്കെല്ലാം തൌഫീക്ക് ചെയ്യട്ടെ...ആമീന്‍..

No comments:

Post a Comment