Sunday, 24 March 2019

പ്രവാചകന് ബാധിക്കാത്ത സിഹ്ർ


06MAY
പ്രവാചകൻ ഉപയോഗിച്ച ചീർപ്പ്, ചീർപ്പിലൂടെ ഊർന്നു വീണ മുടി, ആൺ ഈന്ത മരത്തിന്റെ കൂമ്പോള ഇത്യാതി വസ്തുക്കൾ കൂട്ടിക്കുഴച്ച് ഭൂതപ്രേത പിശാചുക്കളുടെ സഹായ മന്ത്രം ഏറ്റുചൊല്ലി മദീനയിലെ ദർവാൻ കിണറ്റിലെ പാറക്കല്ലിനടിയിൽ നിക്ഷേപിക്കുന്ന ഇസ്ലാമിന്റെ ശത്രു ലബീദ്…?
അങ്ങകലെ പറക്കല്ലിനിടയിൽ നിക്ഷേപിച്ച ആ അചേതന വസ്തുക്കളിൽ പിശാചുക്കളുടെ സഹായത്താൽ ലബിദ് എന്ന ജൂതമാട്ടു മാരണക്കാരൻ ആവാഹിച്ച ശക്തി കൊണ്ട് മസ്ജിദുന്നബവിക്കു ചാരെ തന്റെ വീട്ടിലിരിക്കുന്ന പ്രവാചകന് പൊടുന്നനെ തീവ്രമായ മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുകയും അതുവഴി നബി തിരുമേനി ചിത്തഭ്രമത്തിനടിമപ്പെടുകയും ചെയ്യുന്നു…? തന്നിമിത്തം അല്ലാഹു നബി തിരുമേനിക്ക് ഇടതടവില്ലാതെ ജിബ്രീൽ വശം എത്തിച്ചിരുന്ന ഖുർആനാകുന്ന ദിവ്യബോധനം തനിക്ക് തദവസരത്തിൽ ഇറക്കിത്തത്തിട്ടില്ല എന്നൊരു തോന്നൽ എന്നുവെച്ചാൽ ഇറക്കിക്കൊടുത്തത് തനിക്ക് ലഭിച്ചിട്ടില്ലാ എന്നും ഇറക്കിക്കൊടുക്കാത്തത് തനിക്ക് നൽകപ്പെട്ടു എന്നും റസൂൽ തിരുമേനിക്ക് അനുഭവപ്പെടുന്ന അവസ്ഥ…?
ശ്രദ്ധിക്കുക —-
പ്രവാചകന് ബാധിച്ച സിഹ്റിന്റെ ഒരു രൂപമാണ് മേൽ പറഞ്ഞ അവസ്ഥാന്തരം
ഇത്തരം എത്രയെത്ര കള്ളക്കഥകൾ! എത്രയെത്ര വ്യാജ നിർമിത ഹദീസുകൾ!വിവേക ശൂന്യരായ ഹദീസ് നിവേദകരും സിഹ്റു പ്രചാരകരും അവ സർവ്വത്ര പ്രചരിപ്പിച്ചിരിക്കുന്നു. പാമര ജനങ്ങൾ അവ അണ്ണക്കു തൊടാതെ വിഴുങ്ങിയിരിക്കുന്നു!അല്ലാഹു ഖുർആനിൽ പറഞത് ഇക്കൂട്ടർ ഗൗനിക്കുന്നേയില്ല:
أَوْ يُلْقَىٰ إِلَيْهِ كَنزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا
“അല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്കൊരു നിധി ഇങ്ങ് ഇട്ടുകൊടുക്കുന്നില്ല? അതുമല്ലെങ്കില്‍ എന്തും തിന്നാന്‍കിട്ടുന്ന ഒരു തോട്ടമെങ്കിലും ഇയാള്‍ക്ക് ഉണ്ടാക്കിക്കൊടുത്തുകൂടേ?” ആ അക്രമികള്‍ പറയുന്നു: “മാരണം ബാധിച്ച ഒരുത്തനെയാണ് നിങ്ങള്‍ പിന്‍പറ്റുന്നത്.” (Sura 25 : Aya 8)
ജുതനായ ലബീദ് ശേഖരിച്ച അചേതന സ്വഭാവമുള്ള ആ മൂന്ന് പാഴ് വസ്തുക്കൾക്ക് അല്ലാഹുവിന്റെ എല്ലാ വിധ സംരക്ഷണവുമുള്ള അന്ത്യ പ്രവാചകന് ചിത്തഭ്രമം വരുത്തിത്തീർക്കാനുള്ള കഴിവ് അതെങ്ങനെയായിരിക്കും അല്ലെങ്കിൽ പ്രസ്തുത പ്രോസസിന്റെ ഘടന എന്തായിരിക്കും മനസ്സിലാക്കേണ്ടതുത് അല്ലെങ്കിൽ മനസ്സിലാകേണ്ടതുണ്ട്.
പ്രവാചകന്റെ വിടും ലബീദിന്റെ ദർവാൻ കിണറും തമ്മിലുള്ള അകലം എത്രയായിരിക്കും ഇവ രണ്ടിന്റെയും ഇടയിക്കുള്ള ഗാപ്പിലെ കമ്മ്യൂണിക്കേഷന് ലബീദ് ഉപയോഗിച്ച മാധ്യമം എന്തായിരിക്കും..? ഭൗതിക രൂപത്തിലുള്ള ഒപ്പ്റ്റിക്കൽ ഫൈബറോ അതോ അഭൗതികമായ റേഡിയോ തരംഗങ്ങളോ എങ്കിൽ ഇവ രണ്ടും ഏഴാം നൂറ്റാണ്ടിൽ മദീനയിൽ ലഭ്യമായിരുന്നോ…? ക്ഷമിക്കണം മനുഷ്യ നേത്രങ്ങൾക്ക് കാണാൻ സാധ്യമല്ലാത്തത് കൊണ്ട് മാത്രം റേഡിയോ തരംഗങ്ങൾ അഭൗതികമാന്നുന്നില്ലല്ലോ നമ്മുടെ ചങ്ങലീരി ക്കാരനോട് കടപ്പാട് …….?
ശ്രദ്ധിക്കുക…….
അപ്പോൾ പ്രസ്തുത വ
സ്തുക്കളെ രൂപം നൽകി സൃഷ്ടിച്ച പടച്ച തമ്പുരാൻ അവക്ക് നൽകിയ പ്രകൃത്യാലുള്ള നൈതിക സ്വഭാവവും തത്ഗുണങ്ങളും മാറ്റിമറിച്ച്‌ മനുഷ്യമനസ്സിനെ ഭ്രാന്തനാക്കാൻ മാത്രം അതും മുഹമ്മദ് നബി (സ) യെ ആറ് മാസക്കാലത്തോളം ഭ്രാന്തനാക്കാൻ മാത്രം എന്ത് ക്രിയേഷനായിരിക്കും ലബീദ് എന്ന മഹാമാരി ചെയ്തു കാണുക…?
പ്രകൃതി മാറ്റിമറിക്കാൻ അല്ലെങ്കിൽ വസ്തുക്കളുടെ ഇനങ്ങളിൽ മാറ്റം വരുത്താൻ സിഹ്റുകാരന് കഴിയുമെങ്കിൽ പ്രവാചകൻമാരുടെ കൈയിലൂടെ പ്രകടമാവുന്ന അത്ഭുത സിദ്ധിക്ക് അല്ലാഹു ‘ആയത്ത്’ (ദിവ്യാടയാളം) എന്നു നാമകരണം ചെയ്യുമായിരുന്നില്ല
അപ്പോൾ നമ്മുടെ പൗരാണിക നബി വചന എഴുത്തുകാരും നിവേദകരും ഇക്കണ്ട കാര്യങ്ങളിൽ വേണ്ടത്ര അവബോധവും ദീർഘദൃഷ്ടിയും കാണിച്ചില്ല എന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ ആ ചിന്തയെ ഹദീസ് നിഷേഷധമെന്ന പതിവ് ആയുധം കൊണ്ട് നേരിട്ടതുകൊണ്ട് മാത്രം സമകാലിക പ്രശ്ന സംബന്ധിയായ ഈ സമസ്യക്കുള്ള ഉത്തരമാവുമോ ?അൽബാനിയും സമാന ചിന്താഗതിക്കാരും പടച്ചുവിട്ട അഭൗതികവും അവ്യക്തതവുമായ പുതു നിർമ്മിതങ്ങളായ സാങ്കേതിക പദാവലി ഉപയോഗിച്ചത് കൊണ്ട് മാത്രം ഇത്തരം അതിവാദങ്ങൾ ദീനിൽ പ്രമാണങ്ങളാവുമോ..? എന്നു വെച്ചാൽ അത്തരം വാചകക്കസർത്തുകൾ കൊണ്ട് കൃത്രിമമായി ചുട്ടെടുക്കുന്ന ആദർശം ഇസ്ലാമിക പ്രമാണങ്ങളായ അല്ലാഹുവിന്റെ കലാമും തദനുസൃത നബിചര്യക്കും മേലെയുള്ള അപനിർമ്മിതികളായി മാത്രമെ വിശ്വാസി സമൂഹം മനസ്സിലാക്കുകയുള്ളൂ….
ഒരു നബിവചനം ലഭിക്കുന്ന രണ്ടാം നൂറ്റാണ്ടുകാരന് ആ വചനം ഉൾക്കൊള്ളുന്ന ആശയഭദ്രത അല്ലാഹുവിന്റെ വചനമായ ഖുർആനിനോട് യോജികുന്നുണ്ടോ അതോ അല്ലാഹുവിന്റെ ഏകത്വത്തിനും പ്രവാചകദൗത്യത്തിനും എതിരാകുന്നുണ്ടോ എന്ന ചിന്ത ഏറിയും കുറഞ്ഞും വരാനുള്ള സാധ്യത അക്കാലത്ത് നിലനിന്നിരുന്നുവെന്ന അനിഷേധ്യമായ തെളിവുകളെ സംബന്ധിച്ച് വിശ്വാസി സമൂഹം ഗൗരവമായി ബോധവാൻമാരേകേണ്ടതുണ്ട്.
ഉദാഹരണത്തിന് ബുഖാരിയിൽ ഉദ്ധരിച്ച മാരണ സംബന്ധമായ ഹദീസിൽ ഹിശാമും ഉർവ്വത്തും തമ്മിലുള്ള പിതൃ പുത്ര ബന്ധവും പുത്രന്റെ നാവിലുളള അവിശ്വാസവും ചൂണ്ടിക്കാണിക്കുന്ന ഒട്ടനവധി മുഫസ്സിറുകളുണ്ട് റാസി, ഖുർതു ബി, റഷീദ് റിളാ, മുഹമ്മദ് അബ്ദു തുടങ്ങിയവർ. ജീവിക്കുന്ന തെളിവുകളായി മേൽപ്പറഞ്ഞവരുടെ ഇബാറത്തുകൾ നിലനിൽക്കുമ്പോഴും വിശുദ്ധ ഖുർആനിനെയും നബിചര്യയെയും വിട്ടകന്നവർ ബുഖാരിയുടെ ഹദീസിനെ പിൻപറ്റുന്നു അതിന് പറയുന്ന ന്യായമാണ് എറെ രസകരം അത് ബുഖാരി സ്വഹീഹാക്കിയതാണെന്ന് …?
സുലൈമാൻ നബിയെ ഒരു പ്രവാചകനായി അംഗീകരിക്കാൻ മനസ്സുവരാത്ത ജൂത ക്രൈസ്തവർ അല്ലാഹു അദ്ദേഹത്തിന് നൽകിയ അമാനുഷിക ദൃഷ്ടാന്തങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ രാജത്വത്തിന് കൈവന്ന അഭൂതപൂർവ്വമായ നേട്ടങ്ങളിൽ അസംതൃപ്തരും അസൂയാലക്കളുമായ കഥ ബഖറ 102 -ൽ പറഞ്ഞത് ഇബ്നു കസീറിനു മാത്രമേ മനസ്സിലാവാത്തതുള്ളൂ..? അത് അമാനി ഏറ്റുപറഞ്ഞുവെന്ന് മാത്രം അത്രയെയുള്ളു ബോധ്യമുള്ളവർക്ക് യാഥാർത്യത്തോട് നീതി പുലർത്താൻ വേണ്ട ദൂരം ഇതുതന്നെ ധാരാളം മതി.
ബാഹ്യ മാനങ്ങളിൽ നിന്നാണ് അളുകൾ സാധാരണ ഗതിയിൽ കാര്യങ്ങൾ വിലയിരുത്താറുള്ളത് .അത്തരത്തിലുള്ള വിലയിരുത്തലുകളിലുടെ തൗഹീദിന്റെ വ്യാപകമായ പ്രതിഫലനങ്ങൾ മനസ്സിലാക്കാൻ കഴിയണമെന്നില്ല .മുസ്ലിമിന്റെ അത്യന്തിക ലക്ഷ്യമായ പാരത്രിക വിജയം അടിസ്ഥാനമാക്കിയുള്ള പഠന നിരീക്ഷണങ്ങളാണ് വിലയിരുത്തലുകൾക്ക് മൗലികത നൽകുന്നത്ത്. തൗഹീദിന് അനുകൂല പ്രതിഫലനം വ്യക്തിതലത്തിലും സാമൂഹ്യ തലത്തിലും ഉണ്ടാക്കിയെടുക്കാൻ ഇത്തരം മാലികമായ നിരീക്ഷണങ്ങൾ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.
وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ
“നീ നിന്റെ വലതു കൈയിലുള്ളത് നിലത്തിടുക. അവരുണ്ടാക്കിയ ജാലവിദ്യയൊക്കെയും അതു വിഴുങ്ങിക്കൊള്ളും.” അവരുണ്ടാക്കിയത് ജാലവിദ്യക്കാരുടെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാര്‍ എവിടെച്ചെന്നാലും വിജയിക്കുകയില്ല. (Sura 20 : Aya 69)
ഇക്കൂട്ടർക്ക് ആകെ ഒന്നേ അറിയൂ അത് പ്രവാചകന് സിഹ്റ് ബാധിച്ചുവെന്ന് മാത്രം…ഇനി ലോകത്ത് വേറെ ആര്‍ക്കെങ്കിലും സിഹ്റ് ബാധിച്ചിട്ടുണ്ടോ അതില്ല…ഇനി ആര്‍ക്കെങ്കിലും സിഹ്റ് ബാധിക്കുമോ അതും ഇല്ല…അപ്പോള്‍ പ്രവാചകനെ ഒരു സിഹ്റ് ബാധിച്ച വ്യക്തിയാക്കി സമൂഹത്തില്‍ പ്രചരിപ്പിച്ച് അവഹേളിക്കുക ഇതാണ് നവോത്ഥാനം അവകാശപ്പെടുന്ന എ ആർ സി ഡി ഫാൻസുകാരുടെ പരിപാടി.

No comments:

Post a Comment