Sunday, 24 March 2019

എന്ത് കൊണ്ട് സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാകുന്നു


06MAY
എന്ത് കൊണ്ട് സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാകുന്നു
🕸🕸🕸🕸🕸🕸
സിഹ്റ് ഫലിക്കുമെന്ന വിശ്വാസം മുസ്ലീങ്ങളുടെ വിശ്വാസമല്ല. അങ്ങനെ വിശ്വസിക്കാൻ പാടില്ല. ഫലിക്കുമെന്ന് വിശ്വസിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്ന് മുഹമ്മദ്‌ നബി (സ) അരുളിയതായി അബൂമൂസ (റ)ൽ നിന്ന് നിവേദനം ചെയ്ത അഹ്മദിന്റെ ഹദീസുണ്ട്.
പിന്നെ ആരുടെ വിശ്വാസമാണിത് ? അത് ജൂതന്മാരുടെ വിശ്വാസമാണ്. സൂറത്തുൽ നിസായിൽ അല്ലാഹു (സു. ത ) പറയുന്നു. കൂടോത്രത്തിൽ വിശ്വാസിക്കുന്നത് ജൂതക്രൈസ്തവരുടെ വിശ്വാസമാനെന്നാണ്.
*”വേദത്തിൽ ഒരു വിഹിതം നല്കപ്പെട്ടവരെ നീ കണ്ടില്ലേ ?.അവർ കൂടോത്രത്തിലും (ജിബിത്ത്) ദുർമൂർത്തികളിലും വിശ്വസിക്കുന്നു “*
*[നിസാഅ^51]*
സിഹ്റ് (السحر)എന്ന വാക്ക് ഏതെല്ലാം അർത്ഥങ്ങളിൽ ഉപയോഗിക്കുന്ന വാക്കാണ് ❓
*”ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം, വശീകരണം, ജാലവിദ്യ, കൺകെട്ട്, മാരണം, എന്നീ അർത്ഥങ്ങളിലെല്ലാം മൊത്തത്തിൽ ഉപയോഗിക്കുന്ന വാക്കാണ് സിഹ്റ്. “[അമാനി മൗലവി തഫ്സീർ 1/219]*
ഖുർആനിലും സുന്നത്തിലും പല അർത്ഥത്തിൽ സിഹ്റിനെ പരിചയപ്പെടുത്തുണ്ട്. മായാജാലo, വശീകരണം, മാരണം, മന്ത്രവാദങ്ങൾക്കോ ‘السحر’എന്ന് പ്രയോഗിച്ചത് കാണാം. ഇതിൽ ഫലനമില്ലാത്തതും, ചിലത് തോന്നലുകൾ ഉണ്ടാക്കുന്നതുമുണ്ട്. ഇവിടെ തർക്കത്തിൽ ഇരിക്കുന്ന ‘സിഹ്റ് ‘ മാരണം, ആഭിചാരം, കൂടോത്രം എന്നീ അർത്ഥത്തിലുള്ള സിഹ്‌റിനെയാണ്. അതിന് യാഥാർഥ്യമോ പ്രതിഫലനമോ ഇല്ല.
ഏതൊക്കെയാണ് സിഹ്‌റിന്റെ വിവിധ വകുപ്പുകൾ ❓
*”ചുരുക്കത്തിൽ, മന്ത്രതന്ത്രങ്ങൾ, ജപഹോമാദികൾ, ഉറുക്ക് നറുക്കുകൾ, അക്കക്കളങ്ങൾ, രക്ഷാതകിടുകൾ, കയ്യൊതുക്കം, മെസ്മരിസം, ഹിപ്നോട്ടിസം, മയക്കുവിദ്യകൾ ആദിയായവയെല്ലാം സിഹ്‌റിന്റെ സിഹ്‌റിന്റെ ഇനങ്ങളെത്രെ. ഇസ്മിന്റെ പണി, ത്വൽസമാത്ത് മുതലായ പേരുകളിൽ അറിയപ്പെടുന്ന വിദ്യകൾ അങ്ങനെത്തന്നെ. “[അമാനി മൗലവി തഫ്സീർ 1/219]*
എന്തൊക്കെക്കെയാണ് ഈ സിഹ്‌റിൽ (മാരണം, ആഭിചാരം, കൂടോത്രത്തിൽ )അടങ്ങിയിട്ടുള്ളത്. ❓
*”മിക്കതിലും ഭൂതം, ജിന്ന്, മലക്ക്, ദേവൻ, ദേവി, പിശാച്, മരണമടഞ്ഞവർ, നക്ഷത്രഗ്രഹങ്ങൾ ആദിയായ ഏതിൽ നിന്നെങ്കിലുമുള്ള സഹായാർത്ഥനകളും, ചില പ്രത്യേക തരത്തിലുള്ള കർമ്മ മുറകളും അടങ്ങിയിരിക്കും.ചിലപ്പോൾ, ചില മരുന്നുകളും മന്ത്രതന്ത്രങ്ങളും കൂട്ടിയിണക്കിക്കൊണ്ടുമായിരിക്കും.” [അമാനി മൗലവി തഫ്സീർ 1/219]*
അതുകൊണ്ട് ഈ പ്രവർത്തിയിൽ ശിർക്കാനുള്ളത്. അല്ലാഹു അല്ലാത്തവരോട് സഹായം തേടുകയും പൂജിക്കുകയും ചെയ്യുന്നു.അങ്ങനെയാണെങ്കിൽ സിഹ്റ് ഫലിക്കുമെന്ന് പറഞ്ഞാൽ, അതിന്റെ അർത്ഥം ശിർക്കിന് ഫലം കണ്ടു എന്നാകും.അതുകൊണ്ടാണ് സിഹ്‌റിൽ വിശ്വസിക്കുന്നതും ശിർക്കാണെന്ന് പറയാനുള്ള കാരണവും. പിന്നെ എന്തിനാണ് സിഹ്റിനെ വൻപാപമാക്കിയത്, ?.ഫലം ഉണ്ടായതുകൊണ്ടാണോ ? അല്ല. അല്ലാഹുവിൽ പങ്ക് ചേർക്കുന്നതുകൊണ്ടാണ് വൻപാപമാക്കിയത്. അല്ലാഹുവിൽ അങ്ങെനയൊരു പങ്കുകാരില്ലല്ലോ. വൻപാപമാക്കാനുള്ള മറ്റൊരു കാരണം, മറ്റൊരാളെ ഉപദ്രവിക്കണo എന്ന ഉദ്ദേശകൊണ്ടുമാണ്.
സിഹ്റ് ചെയ്യുന്ന,അല്ലെങ്കിൽ ചെയ്യിപ്പിക്കുന്നയാളുടെ ലക്ഷ്യമെന്താണ് ❓
*”ഗൂഢവും അദ്രശ്യവുമായ മാർഗത്തിലൂടെ ആപത്തുകളിൽ നിന്ന് രക്ഷ നേടുക. ശത്രുക്കൾക്കും മറ്റും ആപത്തുവരുത്തുക, മറഞ്ഞ കാര്യങ്ങൾ അറിയുക, വൻകാര്യങ്ങൾ സാധിക്കുക, ആളുകൾ തമ്മിൽ ഇണക്കുകയോ പിണക്കുകയോ ചെയ്യുക, മരണപെട്ടവരുടെ ആത്മാക്കളുമായി ബന്ധപ്പെടുത്തുക, അത്ഭുത കൃത്യങ്ങൾ കാണിക്കുക മുതലായവയാണ് സിഹ്‌റിന്റെ ലക്ഷ്യങ്ങൾ. “[അമാനി മൗലവി തഫ്സീർ 1/219]*
അതുകൊണ്ട് ഈ ലക്ഷ്യങ്ങളുടെ ഫലം പ്രതീക്ഷിക്കുന്നത് മറഞ്ഞ വഴിക്കാണ്. മറഞ്ഞവഴിക്ക് അദ്രശ്യമായ നിലയിൽ ഉപകാരോപദ്രവങ്ങങ്ങൾ ചെയ്യുവാൻ കഴിവുള്ളവൻ അല്ലാഹു മാത്രമാണല്ലോ. അപ്പോൾ സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കുന്നത് വഴി അല്ലാഹുവിനു മാത്രമുള്ള കഴിവിൽ പങ്കു ചേർക്കലാകുന്നു. അല്ലാഹുവിന് അങ്ങനെ പങ്കുകാരില്ലാത്തതുകൊണ്ട് തന്നെ അതിനൊന്നും പ്രതിഫലനവുമില്ല.
*”മിക്കവാറും ഇനങ്ങൾ യഥാർഥ്യമില്ലാത്തതും തനി പകിട്ടുമായിരിക്കും. ചിലതാകട്ടെ, മാനസികമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതും അതുവഴി ചില അനുഭവങ്ങൾ പ്രകടമാക്കുന്നതുമായിരിക്കും. [അമാനി മൗലവി തഫ്സീർ 1/219]*
സിഹ്‌റിന്റെ കൂടുതൽ ഇനങ്ങൾക്കും യാഥാർഥ്യമില്ലായെന്നും വളരെ ചുരുക്കം, ചില ഇനങ്ങൾക്ക് മാനസികപരമായ തോന്നലുകൾ ഉണ്ടാകുമെന്നതാണ് വസ്തുത. അതേതാണെന്ന് സാമാന്യബുദ്ധിയുള്ള വായനക്കാർക്ക് മനസിലാക്കിയെടുക്കാം. ചിന്തിക്കാത്തവരുടെ അവസ്ഥ കഷ്ടം തന്നെയാണ്.

No comments:

Post a Comment