Sunday, 24 March 2019

സിഹ്‌റിന് ഹഖീഖത്ത് ഇല്ല എന്നു പറഞ്ഞ അഹ്’ലുസ്സുന്നയുടെ പണ്ഡിതന്മാര്‍


30JUL
.
സിഹ്‌റിന് ഹഖീഖത്ത് ഇല്ല എന്നു പറഞ്ഞ അഹ്’ലുസ്സുന്നയുടെ പണ്ഡിതന്മാര്‍:
I. സൂറത്ത് അമ്പിയാഇലെ 3-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍ത്വുബി(റ):
”സാധുതയോ യാഥാര്‍ഥ്യമോ ഇല്ലാത്ത പൊടിപ്പും തൊങ്ങലും വെച്ച എല്ലാറ്റിനും സിഹ്‌റെന്നു പറയും”
(അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍: അമ്പിയാഅ് 3)
II. സൂറത്ത് അന്‍ആം 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു ജരീറുത്ത്വബ്‌രി(റ):
”സിഹ്‌റ് എന്നാല്‍ ഹഖീഖത്തോ സാധുതയോ ഇല്ലാത്ത കാര്യമാണ് (തഫ്‌സീര്‍ ജാമിഉല്‍ ബയാന്‍, അന്‍ആം 7)
III. ഇമാം നവവി: ”നമ്മുടെ കൂട്ടുകാരില്‍ പെട്ട അബൂ ജഅ്ഫറുല്‍ ഉസ്തുര്‍ബാദി(റ)യുടെ അഭിപ്രായത്തില്‍ സിഹ്‌റിന് ഹഖീഖത്തോ പ്രതിഫലനമോ ഇല്ല എന്നാണ്.”
(മജ്മൂഅ്ശറഹുല്‍ മുഹദ്ദബ് 19:240)
IV. സൂറത്ത് ത്വാഹയിലെ 69-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം റാസി (റ) രേഖപ്പെടുത്തി.
”ഖൈറാകട്ടെ ശര്‍റാകട്ടെ സാഹിറിന് അവന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധ്യമല്ലെന്നതിന് ഈ വചനം തെളിവാണ്”
(തഫ്‌സീറുല്‍ കബീര്‍: ത്വാഹ 69)
V. സൂറത്തുല്‍ ബഖറയിലെ 102-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തി.
”സിഹ്‌റ് എന്നത് യാതൊരു വിധ പ്രയോജനം ചെയ്യാത്തതും ദീനില്‍ ഉപദ്രവമുണ്ടാക്കുന്നതുമായ കര്‍മമാണ്.”
(ഇബ്‌നു കസീര്‍: അല്‍ബഖറ 102)
VI. സൂറത്ത് ത്വാഹയിലെ 69-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം അഹ്മദു മുസ്തഫല്‍ മറാഗി(റ)യുടെ വിശദീകരണം ശ്രദ്ധിക്കുക.
”ഖൈറാകട്ടെ ശര്‍റാകട്ടെ സാഹിറിന് സിഹ്‌റുകൊണ്ട് തന്റെ ലക്ഷ്യം ലഭ്യമാക്കാന്‍ സാധ്യമല്ല.”
(തഫ്‌സീറുല്‍ മറാഗീ: ത്വാഹ 69)
VII. ഇമാം അബൂഹനീഫ(റ)യുടെ അഭിപ്രായം ഇമാം ശൗക്കാനി(റ) രേഖപ്പെടുത്തി: ”ഇമാം അബൂഹനീഫ(റ)യും മുഅ്ത്തസലിയാക്കളും സിഹ്ര്‍ എന്നത് അടിസ്ഥാനമില്ലാത്ത വഞ്ചനാപരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു”
(ഫത്ഹുല്‍ ഖദീര്‍ 6:153)
VIII. സൂറത്ത് ഹൂദ് 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ സിഹ്‌റ് അടിസ്ഥാനമില്ലാത്ത വഞ്ചനയാണെന്ന് ഇമാം നവവി(റ)യും, ഇമാം അഹ്മദ് സ്വാവി(റ)യും രേഖപ്പെടുത്തിയിട്ടുണ്ട്.
IX. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ പ്രസ്താവനയും കൂടി ശ്രദ്ധിക്കുക:
”സിഹ്‌റിന്റെ ഹഖീഖത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ ഭിന്നിച്ചിരിക്കുന്നു. സിഹ്‌റ് എന്നത് ഒരു തോന്നല്‍ മാത്രമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. അതിന് യാതൊരു വിധ ഹഖീത്തും ഇല്ല. ശാഫിഈ മദ്ഹഹിലെ അബൂ ജഅ്ഫറുല്‍ ഉസ്തുര്‍ബാദി(റ)യും ഹനഫീ മദ്ഹബിലെ അബൂബക്കര്‍ റാസി(റ)യും ഇബ്‌നുഹസ്മും (റ) ഒരു വിഭാഗം പണ്ഡിതന്മാരും സിഹ്‌റിന് ഹഖീഖത്തില്ല എന്ന പക്ഷക്കാരാണ്”
(ഫത്ഹുല്‍ ബാരി 13:144)
ചുരുക്കത്തില്‍ സിഹ്‌റിന് ഹഖീഖത്തില്ല.

No comments:

Post a Comment