Saturday, 23 March 2019

അബ്ദുൽസ്സലാം സുല്ലമി ; ആരോപണങ്ങളും മറുപടിയും


കേരള മുസ്ലിം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായിരുന്നു അബ്ദുൽ സലാം സുല്ലമി എന്ന ഹദീസ് പണ്ഡിതൻ . അദ്ദേഹം ഇസ്ലാമിക നവോദ്ധാനത്തിന്  പുത്തൻ ഉണർവ്വ് നൽകിയ മഹാനാണ് . തൗഹീദിന്റെ സൂര്യപ്രകാശത്തിൽ നിന്നും കുഫ്‌റിന്റെയും , ബാലിശ വിശ്വാസങ്ങളുടെയും അന്ധകാരം നവോദ്ധാന പ്രസ്ഥാനത്തിൽ പോലും പടരാൻ തുടങ്ങിയപ്പോൾ ആലിമിന്റെ ദൗത്യം നിർവ്വഹിച്ച അതുല്യപണ്ഡിതൻ . ഭൗതീകതയുടെ രാസലാവണ്യത്തിൽ ഒളിച്ച നിലയിലായിരുന്നു അന്ന്  മിക്ക ഉലമാക്കളും . അവർ ദൗത്യ നിർവ്വഹണം നടത്തിയില്ല .എന്നാൽ ദുനിയാവിലെ ചില സ്ഥാനമാനങ്ങൾക്കു വേണ്ടിയോ ,സുഖ സൗകര്യങ്ങൾക്ക് വേണ്ടിയോ മൗനം പാലിക്കാതെ .നിക്ഷ്പക്ഷത പാലിക്കാതെ സത്യം സത്യമായി അദ്ദേഹം പ്രബോധനം നടത്തി .
 അല്ലാഹുവിന്റെ ഹബീബ് [സ പറഞ്ഞത് ;"ഇഹലോകത്തെ സ്നേഹിക്കുന്നവൻ തന്റെ പരലോകത്തെ നശിപ്പിച്ചു "[ മിശ്ക്കാത് ]
അബ്ദുൽസ്സലാം സുല്ലമി , തന്റെ ഇഹലോക സുഖ സൗകര്യങ്ങൾ വെടിഞ്ഞു ലാളിത്യത്തെ പുൽകിയ പണ്ഡിതനാണ് .അതുകൊണ്ട് തന്നെ അദ്ദേഹത്തിൽ ഈമാൻ നിറഞ്ഞു നിന്നു .
തിരുമേനി [സ ] പറഞ്ഞു; "ലാളിത്യം ഈമാനിൽ പെട്ടതാണ് "[ സുനന് അബൂദാവൂദ് ]
ഹദീസുകൾ പഠിക്കുക മാത്രമല്ല സ്വജീവിതത്തിൽ പകർത്തി മാതൃകയും കാട്ടിത്തന്നു .അദ്ദേഹം എല്ലാവരോടും സ്നേഹത്തിൽ വർത്തിച്ചു ,വിനയം കാട്ടി . എന്നാൽ ചില ചെന്നായ് ക്കൾ ജീവനോടെയും , മരിച്ചതിനു ശേഷവും അദ്ദേഹത്തിന്റെ  മാംസം ഭുജിക്കുന്നു . അദ്ദേഹത്തിനെതിരിൽ കള്ള ആരോപണങ്ങൾ ഉന്നയിക്കുന്നു .
തിരുമേനി [സ ] പറഞ്ഞു ;" നാലുകാര്യങ്ങൾ ഒരാളിൽ ഉണ്ടോ അവൻ തനി കപടനായിരിക്കും ....വിശ്വസിച്ചാൽ വഞ്ചിക്കുക,സംസാരിച്ചാൽ കളവു പറയുക , വാഗ്‌ദാനം നൽകിയാൽ പാലിക്കാതിരിക്കുക , തമ്മിൽ പിങ്ങിയാൽ പുലഭ്യം പറയുക  എന്നിവയാണവ "
[ മുതഫക്കുൻഅലൈഹി]
അദ്ദേഹം തുടക്കം മുതലേ ഏതൊരു ആദർശമാണോ പ്രബോധനം ചെയ്തത്  അന്ത്യംവരെ അത് തുടർന്നു .ഹൃദയത്തിൽ കാപട്യം മൂടിയ ചിലർ അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിച്ചു .അദ്ദേഹം തങ്ങളുടെ പാളയത്തിൽ സഹകരിക്കില്ല എന്ന് മനസ്സിലാക്കിയ ആ ചെന്നായ് ക്കൾ  ആ നിമിഷം മുതൽ അദ്ദേഹത്തെ ആക്ഷേപിക്കാനും , ചീത്തപറയാനും , കള്ളആരോപണങ്ങൾ ഉന്നയിക്കാനും തുടങ്ങി .അതിൽ പെട്ട ഒരു ആരോപണം .;
ഒന്ന്  , ഇമാം ബുഖാരി സ്വാഹിഹ് ആക്കിയ അറുപത് ഹദീസുകൾ  ദഈഫാക്കി എന്നുള്ളതാണ് ;
അബ്ദുൽസ്സലാം സുല്ലമി എഴുതുന്നു ; ഈ പരിഭാഷയിൽ ചില ഹദീസുകൾക്ക് വിമർശനം നൽകിയിട്ടുണ്ട് , ന്യുനതകൾ വിവരിച്ചിട്ടുണ്ട് .ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമല്ല . പ്രത്യുത പൂർവികരും ആധുനികരുമായ ചില പണ്ഡിതന്മാരുടെ വീക്ഷണം വിജ്ഞാനത്തിന്റെ വർദ്ധനവ് ആഗ്രഹിക്കുന്നവർക്ക് വേണ്ടി എടുത്ത് കാണിച്ചതാണ് "[ബുഖാരി പരിഭാഷ വാള്യം 3   പേജ്  4 ആമുഖം ]
അദ്ദേഹം സ്വന്തം അതൊന്നും ദഈഫാക്കിയിട്ടില്ല എന്ന് പ്രസ്‌തുത ഗ്രൻഥത്തിൽ തന്നെ പറയുന്നു . ചില കുല്സിത ബുദ്ധികൾ പകപോക്കൻ വേണ്ടി അദ്ദേഹം ബുഖാരിയിലെ 60 ഹദീസുകൾ ദഈഫാക്കി എന്ന് പ്രചരിപ്പിച്ചു . അദ്ദേഹത്തോട് ചോദ്യം വന്നപ്പോൾ പ്രസ്‌തുത ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്  അത് അദ്ദേഹം ദഈഫാക്കിയതല്ല മറിച്ചു പൂർവ്വിക മുഹദ്ദിസീങ്ങൾ ദഈഫാക്കിയതാണ്  എന്നാണ് . എന്നാൽ മറ്റൊരു ചോദ്യത്തിന് മറുപടി പറയുമ്പോൾ "താൻ 60 ഹദീസ് ദഈഫാക്കിയെങ്കിൽ തന്നെ മുജാഹിദ് പ്രസ്ഥാനം പഠിപ്പിച്ച എന്ത് സുന്നത്താണ് നഷ്ടപ്പെട്ടത് എന്ന് "പറഞ്ഞ വാക്കുകൾ ജനങ്ങൾക്കിടയിൽ തെറ്റായ രൂപത്തിൽ ഈ കുബുദ്ധികൾ പ്രചരിപ്പിച്ചു . അതൊരു ഉപമാലങ്കാരത്തിൽ പറഞ്ഞ കാര്യമായിരുന്നു . അദ്ദേഹം ഉദ്ദേശിച്ചത്  അദ്ദേഹം 60 ഹദീസ് ദഈഫാക്കിയിട്ടില്ല എന്നും , എന്നാൽ ഹദീസ് സ്വീകരണത്തിന്റെ മറ പറ്റി അനാചാരങ്ങൾ പ്രചരിപ്പിക്കുന്നത് ശത്രു പക്ഷത്തുള്ളവരാണെന്നുമാണ് . അദ്ദേഹത്തിന്റെ വാചിക ശൈലിയിലെ പോരായ്‌മ മുതലെടുക്കുകയായിരുന്നു ശത്രുക്കൾ .
പൂർവികരായ മുഹദ്ദിസുകൾ , ബുഖാരി സ്വഹീഹ് ആക്കിയ ചില ഹദീസുകളെ ഹദീസ് നിദാനശാസ്ത്ര പ്രകാരം വിമർശിച്ചിട്ടുണ്ട് . അത് ദീനിൽ അനുവദനീയവുമാണ് . ചില ഉദാഹരണങ്ങൾ താഴെ ;

1-ജഅഫർ ഇബ്ൻ അംറൂ [റ ] നിന്നും നിവേദനം; എന്റെ പിതാവ് പറഞ്ഞു  "നബി [സ ] വുളു ചെയ്യുമ്പോൾ തലപ്പവിന്മേലും , സോക്സിൻ മേലും തടവി " [ബുഖാരി 205 ]
 وقال الخطابي : فرض الله مسح الرأس ، والحديث في مسح العمامة محتمل للتأويل ، فلا يترك المتيقن للمحتمل
ഇമാം ഖത്താബി പറഞ്ഞു : "അല്ലാഹു ഖുർആനിൽ തല തടവൽ നിർബന്ധമാക്കി , തപ്പാവിന്മേൽ തടവി എന്നത് വ്യഖ്യാനതിനു സാധ്യതയുള്ളതാണ് . അതിലാൽ സാധ്യതയുള്ളതിനു പകരമായി ഉറപ്പുള്ളതിനെ ഉപേക്ഷിക്കുകയില്ല "[ ഫത് ഹുൽ ബാരി 1-569

2- അബൂ ഹുറൈറാ [റ ] വിൽ നിന്നും നിവേദനം : നബി [സ ] അരുളി " സവാരി ചെയ്യുന്ന മൃഗത്തെ ഒരാൾ പണയം വാങ്ങിയാൽ അതിനു തീറ്റാകും മറ്റും ചിലവു ചെയ്യേണ്ടത് കൊണ്ട് അതിന്മേൽ സവാരി ചെയ്യാം . അപ്രകാരം പാൽ കറന്നു കുടിക്കാം "[ബുഖാരി 2511 ]
قال ابن عبد البر : هذا الحديث عند جمهور الفقهاء يرده أصول مجمع عليها وآثار ثابتة لا يختلف في صحتها
ഇമാം ഇബ്ൻ അബ്ദിൽ ബർറ്  [റ ഹ് ] പറയുന്നു : ഉസൂലുകൾക്കും  ഭിന്നതയില്ലാത്ത മറ്റു സ്വഹീഹായ ഹദീസുകൾക്കും എതിരായതിനാൽ  ഭൂരിപക്ഷം ഇതിനെ തള്ളി കളയുന്നു "
[ഫത് ഹുൽ ബാരി 6-634]
 3- അബൂ ദർ റ്  [റ ] വിൽ നിന്നും നിവേദനം :ഞാൻ ചോദിച്ചു "നബിയെ ആദ്യമായി ഭൂമിയിൽ സ്ഥാപിതമായ പള്ളിയെതാണ് ? നബി [സ ] അരുളി :മസ്ജിദുൽ ഹറാം .പിന്നീട് ഏതു പള്ളിയാണെന്നു ചോദിച്ചു . നബി [സ ] അരുളി ; ബൈത്തുൽ മുഖദ്ദിസ് . എത്ര കാലം ഇടവിട്ടാണ്  ഇവ രണ്ടും സ്ഥാപിതമായത് ? നബി [സ ] അരുളി ; നാൽപതു കൊല്ലം ഇടവിട്ട് ."[ബുഖാരി 3366 ]
 قال ابن الجوزي : فيه إشكال ، لأن إبراهيم بنى الكعبة وسليمان بنى بيت المقدس وبينهما أكثر من ألف سنة انتهى ، ومستنده في أن سليمان عليه السلام هو الذي بنى المسجد الأقصى
ഇമാം ഇബ്ൻ ജവ്സി [ റഹ് ]പറഞ്ഞു : ഈ ഹദീസിൽ സംശയമുണ്ട് . ഇബ്രാഹിം നബിയാണ് കഅബാ നിർമ്മിച്ചത് .സുലൈമാൻ നബി ബൈത്തുൽ മുഖദ്ദിസും . അവർ രണ്ടു പേർക്കുമിടയിൽ ആയിരത്തിലധികം വർഷങ്ങളുടെ അന്തരമുണ്ട് ." [ഫത് ഹുൽ ബാരി 8-199]
4  - മുദാർ ഗോത്രത്തെ നശിപ്പിക്കാൻ നബി  ഖുനൂത്ത് നടത്തിയ ഹദീസ് ..നബി [സ ] ഉച്ചത്തിൽ അവർക്കെതിരെ ശാപ പ്രാർത്ഥന നടത്തി  അപ്പോൾ  "നബിയേ, ) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക്‌ യാതൊരു അവകാശവുമില്ല. അവന്‍ ( അല്ലാഹു ) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു." എന്ന ആയത് അവതരിച്ചു .[ബുഖാരി 4560 ] ഈ ഹദീസ്  സാക്ഷാൽ ഇബ്ൻ ഹജർ തന്നെ ദുർബലമെന്നു പറയുന്നു .
ثم ظهر لي علة الخبر وأن فيه إدراجا ، وأن قوله " حتى أنزل الله " منقطع من رواية الزهريعمن بلغه
"ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പിഴവുണ്ട് .ഇത് നിവേദ കരുടെ  കടത്തികൂട്ടലാണ് "
"[ഫത് ഹുൽ ബാരി 10-114]
 5 - ഇബ്ൻ ഉമർ [റ ] വില നിന്നും നിവേദനം : നബിയുടെ കാലത്ത്  അബുബക്കർ [റ ] വിനായിരുന്നു കൂടുതൽ ശ്രേഷ് ട്ടത കണക്കായിരുന്നത് പിന്നെ ഉമർ [റ ] പിന്നെ ഉസ്‌മാൻ[റ ]  പിന്നെ സഹാബികളിൽ നിന്നും ആരെയും ഞങൾ വേർതിരിക്കാറില്ല  " [ബുഖാരി 3697 ]
ودل هذا الإجماع على أن حديث ابن عمر غلط وإن كان السند إليه صحيحا
ഇമാം ഇബ്ൻ അബ്ദിൽ ബർറ് [ റഹ് ]പറയുന്നു ;"ഈ ഹദീസിന്റെ സനദ് സ്വഹീഹാണെങ്കിലും  ഈ ഹദീസിൽ  പിഴവുണ്ടെന്നതിൽ ഇജ്മാഉണ്ട്  "[ഫത് ഹുൽ ബാരി 8-577]
    ഈ പ്രസ്താവനയിൽ നിന്നും ഒരു കാര്യം വ്യക്തമാണ് , ഹദീസ് പ്രമാണമാകണമെങ്കിൽ സനദ് മാത്രം സ്വഹീഹ് ആയാൽ പോരാ എന്ന് .
ഇമാം ബുഖാരിയുടെ കാലക്കാരും പിൽകാലക്കാരും ആ ഗ്രന്ഥത്തിലെ പല നിവേദനങ്ങളും  ഉസൂൽ പ്രകാരം ദുർബലപെടുത്തിയിട്ടുണ്ട്  കാരണം അത് നിഷിദ്ധമായ ഒന്നല്ലയിരുന്നു എന്നവർക്കറിയാമായിരുന്നു. എന്നാൽ ഇന്ന് ചിലർ സ്ഥാപിത താൽപര്യങ്ങൾക്ക്‌ വേണ്ടി ഉസൂൽ പ്രകാരം ഒരു ഹദീസ്  ദുർബലപെടുത്തിയാൽ അത് നിഷിദ്ധമാണെന്നും  പറഞ്ഞു  അത്തരക്കാരെ കാഫിറാക്കുന്നു . ഈ പ്രവർത്തി സത്യാ വിരുദ്ധവും അത്യന്തം വേദനാജനകവുമാണ്.
ഷെയ്ഖ് അൽ അൽബാനി തന്നെ പറയുന്നു : "എന്റെ പഠനത്തിൽ  ബുഖാരിയും മുസ് ലിമും ഞാൻ  പരിശോധിച്ചപ്പോൾ   അതിലെ ചില ഹദീസുകൾ   ദുര്ബലങ്ങളാ ണ് എന്ന് എനിക്ക് ബോധ്യപെട്ടു . എന്റെ പ്രവര്തിയെ ആരെങ്കിലും വിമര്ശിക്കുകയാണെങ്കിൽ   അവര്ക്ക് ഫത്തഹുൽ ബാരി പരിശോധികാം. അവിടെ അതിന്റെ കർത്താവ്‌ ഇബ്ന് ഹജർ [ [റ ഹ് ] തന്നെ ധാരാളം ഹദീസുകളെ വിമര്ശിചിട്ടുണ്ട് ."
 [ഫതവ അൽബാനി  565]
 സലഫികൾ അങ്കീകരിക്കുന്ന പണ്ഡിതനാണ് അൽബാനി [റഹ് ] അദ്ദേഹം പോലും ഇമാം ബുഖാരി സ്വഹീഹ് ആക്കിയ ഹദീസുകളെ ദഈഫാക്കുന്നു . അദ്ദേഹത്തെ ഈ ചെന്നായ് ക്കൽ ഹദീസ് നിഷേധി എന്ന് വിളിക്കുമോ ?

രണ്ട് ; ബുദ്ധിക്ക് നിരക്കാത്ത ഹദീസുകൾ തള്ളിക്കളയണം എന്ന്  അദ്ദേഹത്തിന് മാത്രമായി ഒരു വാദമുണ്ട് എന്ന് ;

    ഇമാം ഇബ്ൻ ജൗസി [റഹ് ] പറയുന്നു; ഒരു വക്താവ് പറഞ്ഞത് എത്ര നന്നായിട്ടുണ്ട് , ബുദ്ധിക്ക് എതിരായതോ ,മൗലികതത്വങ്ങൾക്ക് എതിരായതോ ,ഖുർആനിനും സുന്നത്തിനും വിരുദ്ധമായതോ ആയ എല്ലാ ഹദീസുകളും വ്യജമാണെന്നു അറിഞ്ഞു കൊള്ളുക "
ഇമാം റാസി [റഹ്]പറയുന്നു ; അയർഥമെന്നുതോന്നിക്കുകയും , വ്യഖ്യാനം സ്വീകരിക്കരിക്കാതിരിക്കുകയും ചെയ്യുന്ന വാർത്തകൾ കളവായിരിക്കും അല്ലെങ്കിൽ തെറ്റിദ്ധാരണ നീക്കം ചെയ്യുന്ന ഭാഗം ആ ഹദീസിൽ നിന്നും നഷ്ട്ടപ്പെട്ടിട്ടുണ്ടാകും '
[ സുന്നത്തും  ഇസ്ലാമിക ശരീഅത്തിൽ അതിന്റെ സ്ഥാനവും  പേജ് 102 - മുഹമ്മദ് അമാനി ]
അത് അബ്ദുൽ സലാം സുല്ലമി നിർമിച്ച നിദാനശാസ്ത്രമല്ല . ഉസൂലിന്റെ ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടുകിടക്കുന്ന നിയമങ്ങളാണ് . എന്നാൽ തന്റെ ബുദ്ധിക്ക് ചേരുന്നില്ല എന്ന് പറഞ്ഞു അദ്ദേഹം ഒരു ഹദീസുപോലും ദഈഫാക്കിയിട്ടില്ല . അത് വെറും കള്ള ആരോപണമാണ് . കാരണം അദ്ദേഹത്തിനറിയാം അത് കേവല ബുദ്ധിയല്ല മറിച്ച് ബുദ്ധിക്ക് അസംഭവ്യം എന്ന് തോന്നുന്ന കാര്യങ്ങളാണ് എന്ന് .
ഉദാഹരണം ; നൂഹ് നബിയുടെ കപ്പൽ കഅബാക്ക് മുകളിൽ ത്വവാഫ് ചെയ്‌തു എന്നതുപോലത്തെ ഹദീസ് .
 മൂന്ന് , ഖബർ ആഹാദായ ഹദീസുകൾ സ്വീകാര്യമല്ല എന്ന് പറഞ്ഞു എന്ന വാദം ;
തുടരും ........

No comments:

Post a Comment