Monday, 1 March 2021

ഇബാദത്തു/ആരാധന

 


ഇബാദത്തു  ആരാധന , ദുആ/പ്രാർത്ഥന , ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന

വിഷയം :
ഇബാദത്തു/ആരാധന , ദുആ/പ്രാർത്ഥന , ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന 

عِبَادَة ، دُعَاء ،اِسْتِغَاثَة ، اِسْتِعَانة 

ഒരു മുസ്ലിം സാധാരണയായി ഓരോ ദിവസവും ചുരുങ്ങിയത് 17 തവണ അവന്റെ നിസ്‌ക്കാരത്തിലെ ഫാതിഹ പാരായണത്തിൽ ഉരുവിടുന്ന വചനമാണ് 
'നിന്നെ( അല്ലാഹുവിനെ ) മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ (അല്ലാഹുവിനോട് ) മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്ന് സാമാന്യമായി അർത്ഥം വരുന്ന 
إيَّاكَ نَعْبد وإيَّاكَ نَسْتَعين
 എന്ന വചനം ആണ്  . ഈ വചനത്തിന്റെ വിശദീകരണമായി പ്രമുഖ തഫ്സീറുകളിൽ വന്ന വിവരണങ്ങൾ നാം അൽ കിതാബ് പഠന പരമ്പരയുടെ ആരംഭത്തിൽ ചർച്ച ചെയ്തിരുന്നു.ഈ ക്ലാസ്സ് റൂമിൽ  ഇബാദത്തു/ആരാധന , ദുആ/പ്രാർത്ഥന , ഇസ്തിഗാസ , ഇസ്തിആനത്തു /സഹായാർത്ഥന عِبَادَة ، دُعَاء ،اِسْتِغَاثَة ، اِسْتِعَانة എന്നിവ സംബന്ധിച്ച് ഒരു പഠനം ആണ് ഉദ്ദേശിക്കുന്നത് .പഠനത്തിന് നാം ആദ്യമായി  തെരഞ്ഞെടുത്തിരിക്കുന്നത് പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 040സൂറ അൽ മുഅ്മിന്‍/സൂറ അൽ ഗാഫിർ  60 - ആം ആയത്ത്/സൂക്തം  ആണ് .

ഭാഗം ഒന്ന് :
 ادْعُونِي أَسْتَجِبْ لَكُمْ
'നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം' എന്ന്  അല്ലാഹു പറഞ്ഞതിന്റെ ആശയം എന്താണ്?.

 സൂറ അൽ മുഅ്മിന്‍/സൂറ അൽ ഗാഫിർ  60 - ആം ആയത്ത്/സൂക്തം ചുവടെ ചേർക്കുന്നു :

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.

തഫ്സീർ ഇബ്നു കസീറിൽ നിന്ന് :
هَذَا مِنْ فَضْلِهِ ، تَبَارَكَ وَتَعَالَى ، وَكَرَمِهِ أَنَّهُ نَدَبَ عِبَادَهُ إِلَى دُعَائِهِ ، وَتَكَفَّلَ لَهُمْ بِالْإِجَابَةِ ، كَمَا كَانَ سُفْيَانُ الثَّوْرِيُّ يَقُولُ : يَا مَنْ أَحَبُّ عِبَادِهِ إِلَيْهِ مَنْ سَأَلَهُ فَأَكْثَرَ سُؤَالَهُ ، وَيَا مَنْ أَبْغَضُ عِبَادِهِ إِلَيْهِ مَنْ لَمْ يَسْأَلْهُ ، وَلَيْسَ كَذَلِكَ غَيْرُكَ يَا رَبِّ 

وَفِي هَذَا الْمَعْنَى يَقُولُ الشَّاعِرُ 

اللَّهُ يَغْضَبُ إِنْ تَرَكْتَ سُؤَالَهُ
 وَبُنَيُّ آدَمَ حِينَ يُسْأَلُ يَغْضَبُ


الكتاب: تفسير القرآن العظيم  (7/154)
ابن كثير القرشي (700 - 774هـ).
ആശയ സംഗ്രഹം : അല്ലാഹുവിന്റെ ഔദാര്യത്തിലും  മാന്യതയിലും പെട്ടതാണ് ഇത്. കാരണം ഇവിടെ അല്ലാഹു അവനോടു പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുകയും അവൻ  പ്രാർത്ഥനക്കു ഉത്തരം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. സുഫ്‌യാനു സൗരി പ്രസ്താവിക്കുന്നു : അല്ലാഹുവിനു ഏറ്റവും പ്രിയങ്കരനായ ദാസൻ അവനോടു അധികമായി ചോദിക്കുന്നവൻ/ പ്രാർത്ഥിക്കുന്നവൻ ആണ്. അവന്റെ ദാസരിൽ അവനു ഏറ്റവും കോപമുള്ളതു അവനോടു ചോദിക്കാത്തവനോടാണ്. നിന്നെപ്പോലെ ആരും ഇല്ല എന്റെ നാഥാ ...   ഒരു കവിത ശ്രദ്ധിക്കൂ : 
                             
اللَّهُ يَغْضَبُ إِنْ تَرَكْتَ سُؤَالَهُ
 وَبُنَيُّ آدَمَ حِينَ يُسْأَلُ يَغْضَبُ
 അപേക്ഷ ഉപേക്ഷിച്ചാൽ അല്ലാഹു കോപിക്കും 
  മനുഷ്യ പുത്രനോ ചോദിച്ചാൽ കോപിക്കും .

وَقَالَ الْإِمَامُ أَحْمَدُ : حَدَّثَنَا أَبُو مُعَاوِيَةَ ، حَدَّثَنَا الْأَعْمَشُ ، عَنْ ذَرٍّ ، عَنْ يُسَيْعٍ الْكِنْدِيِّ ، عَنِ النُّعْمَانِ بْنِ بَشِيرٍ - رَضِيَ اللَّهُ عَنْهُ - قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " إِنَّ الدُّعَاءَ هُوَ الْعِبَادَةُ " ثُمَّ قَرَأَ : ( ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ )  
................................
عَنْ أَبِي هُرَيْرَةَ [ رَضِيَ اللَّهُ عَنْهُ ] قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ لَمْ يَدْعُ اللَّهَ ، عَزَّ وَجَلَّ ، غَضِبَ عَلَيْهِ "
............................
عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ لَا يَسْأَلِ اللَّهَ يَغْضَبْ عَلَيْهِ
الكتاب: تفسير القرآن العظيم  (7/154)
ابن كثير القرشي (700 - 774هـ).
 

ആശയ സംഗ്രഹം : നുഅമാനു ബ്നു ബഷീർ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി  വ സല്ലം  പറഞ്ഞു : നിശ്ചയം പ്രാർത്ഥന- അതാണ് ആരാധന / ഇബാദത് എന്ന് പറഞ്ഞു കൊണ്ട് ഈ ആയത്ത് ഓതുന്നത് ഞാൻ കേട്ടു. 
         മറ്റൊരു ഹദീസിൽ അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി  വ സല്ലം പറഞ്ഞു : അല്ലാഹുവിനോട് ചോദിക്കാത്തവനോട് അല്ലാഹു കോപിക്കും .
.....................

തഫ്സീർ ത്വബരിയിൽ നിന്ന് :
وَقَوْلُهُ : ( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ) يَقُولُ - تَعَالَى ذِكْرُهُ  وَيَقُولُ رَبُّكُمْ أَيُّهَا النَّاسُ لَكُمُ ادْعُونِي : يَقُولُ : اعْبُدُونِي وَأَخْلِصُوا لِي الْعِبَادَةَ دُونَ مَنْ تَعْبُدُونَ مِنْ دُونِي مِنَ الْأَوْثَانِ وَالْأَصْنَامِ وَغَيْرِ ذَلِكَ ( أَسْتَجِبْ لَكُمْ ) يَقُولُ : أُجِبْ دُعَاءَكُمْ فَأَعْفُو عَنْكُمْ وَأَرْحَمُكُمْ 

 عَنِ ابْنِ عَبَّاسٍ قَوْلَهُ : ( ادْعُونِي أَسْتَجِبْ لَكُمْ ) يَقُولُ : وَحِّدُونِي أَغْفِرْ لَكُمْ  
تفسير الطبري  (21/406)
الطبري، أبو جعفر (224-310هـ ، 839 - 923م).
 
ആശയ സംഗ്രഹം : 'നിങ്ങൾ എന്നോട് ദുആ ചെയ്യുക ' എന്നതിന്റെ ഉദ്ദേശ്യം , നിങ്ങൾ വസനുകളെയും സ്വനമുകളെയും / എല്ലാത്തരം ബിംബങ്ങളെയും ഉപേക്ഷിച്ചു എനിയ്ക്കു മാത്രമായി ഇബാദത്ത്/ ആരാധന അർപ്പിക്കുക എന്നതാകുന്നു.എങ്കിൽ ഞാൻ നിങ്ങളുടെ ദുആയ്ക്കു ഉത്തരം ചെയ്യാമെന്നും നിങ്ങൾക്ക് മാപ്പു നൽകാമെന്നും നിങ്ങൾക്ക് കരുണ ചെയ്യാമെന്നുമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പറയുന്നു : നിങ്ങൾ എന്റെ ഏകത്വം അംഗീകരിച്ചു ഇബാദത് ചെയ്‌താൽ ഞാൻ നിങ്ങൾക്കു പൊറുത്തു തരും എന്ന് അല്ലാഹു പറയുകയാണ്.
__________________

തഫ്സീർ അൽ ബഗവിയിൽ നിന്ന് : 
( وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ أَيِ : اعْبُدُونِي دُونَ غَيْرِي أُجِبْكُمْ وَأُثِبْكُمْ وَأَغْفِرْ لَكُمْ 
تفسير البغوي (7/156)
البغوي، أبو محمد (ت 516 هـ ).

ആശയ സംഗ്രഹം : 'നിങ്ങൾ എന്നോട് ദുആ ചെയ്യുക ' എന്നതിന്റെ ഉദ്ദേശ്യം , നിങ്ങൾ മറ്റെല്ലാം ഉപേക്ഷിച്ചു എനിയ്ക്കു മാത്രമായി ഇബാദത്ത്/ ആരാധന അർപ്പിച്ചാൽ, ഞാൻ നിങ്ങൾക്ക് ഉത്തരം ചെയ്യുകയും  നിങ്ങൾക്ക് പ്രതിഫലം നൽകുകയും  നിങ്ങൾക്ക് പൊറുത്തു തരികയും ചെയ്യാമെന്നുമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്.
_________________

തഫ്സീർ അൽ ഖുർതുബിയിൽ നിന്ന് : 

وَأَنَّ الْمَعْنَى : وَحِّدُونِي وَاعْبُدُونِي أَتَقَبَّلْ عِبَادَتَكُمْ وَأَغْفِرْ لَكُمْ . وَقِيلَ : هُوَ الذِّكْرُ وَالدُّعَاءُ وَالسُّؤَالُ . قَالَ أَنَسٌ : قَالَ النَّبِيُّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : لِيَسْأَلْ أَحَدُكُمْ رَبَّهُ حَاجَتَهُ كُلَّهَا حَتَّى يَسْأَلَهُ شِسْعَ نَعْلِهِ إِذَا انْقَطَعَ
تفسير القرطبي  (15/327)
القرطبي، شمس الدين (600 - 671هـ، 1204 - 1273م).
 
ആശയ സംഗ്രഹം : ഈ വചനത്തിന്റെ  ഉദ്ദേശ്യം , നിങ്ങൾ തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം) അംഗീകരിച്ചു കൊണ്ട്  എനിയ്ക്കു  മാത്രമായി ഇബാദത്ത്/ ആരാധന അർപ്പിച്ചാൽ ഞാൻ നിങ്ങളുടെ ആരാധന / ഇബാദത്ത് സ്വീകരിക്കുകയും  നിങ്ങൾക്ക് പൊറുത്തു തരികയും ചെയ്യാമെന്നുമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. തിർമുദി റിപ്പോർട്ട് ചെയ്ത ഒരു നബി വചനത്തിൽ ഇങ്ങിനെ കാണാം : നിങ്ങൾ നിങ്ങളുടെ എല്ലാ ആവശ്യവും അല്ലാഹുവിനോട് ചോദിക്കൂ; നിങ്ങളുടെ ചെരുപ്പിന്റെ വാർ വേർപെട്ടാൽ അത് വരെ .
___________________

തഫ്സീർ റാസിയിൽ നിന്ന് : 
وَعِنْدِي فِيهِ وَجْهٌ آخَرُ وَهُوَ أَنَّهُ قَالَ : ( ادْعُونِي أَسْتَجِبْ لَكُمْ ) فَكُلُّ مَنْ دَعَا اللَّهَ وَفِي قَلْبِهِ ذَرَّةٌ مِنَ الِاعْتِمَادِ عَلَى مَالِهِ وَجَاهِهِ وَأَقَارِبِهِ وَأَصْدِقَائِهِ وَجِدِّهِ وَاجْتِهَادِهِ ، فَهُوَ فِي الْحَقِيقَةِ مَا دَعَا اللَّهَ إِلَّا بِاللِّسَانِ ، أَمَّا بِالْقَلْبِ فَإِنَّهُ مُعَوِّلٌ فِي تَحْصِيلِ ذَلِكَ الْمَطْلُوبِ عَلَى غَيْرِ اللَّهِ ، فَهَذَا الْإِنْسَانُ مَا دَعَا رَبَّهُ فِي وَقْتٍ ، أَمَّا إِذَا دَعَا فِي وَقْتٍ لَا يَبْقَى فِي الْقَلْبِ الْتِفَاتٌ إِلَى غَيْرِ اللَّهِ 
التفسير الكبير (27/528)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م). 
ഒരാൾ തന്റെ സമ്പത്ത് , പ്രശസ്തി / സ്ഥാനം, കുടുംബം ,കൂട്ടുകാർ,പരിശ്രമം തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിന്മേൽ ഹൃദയത്തിൽ അണുമണി തൂക്കം ആശ്രയിച്ചു കൊണ്ടാണ് അലാഹുവിനോട് പ്രാത്ഥിച്ചതെങ്കിൽ , സത്യത്തിൽ അവൻ നാവു കൊണ്ടല്ലാതെ  അല്ലാഹുവിനോട് ദുആ ചെയ്തിട്ടില്ല.  കാരണം അവൻ തേടുന്ന കാര്യം ലഭിക്കുന്നതിന് അല്ലാഹുവല്ലാത്ത ഒരു സംഗതിയെ അവൻ മനസ്സിൽ കൊണ്ട് വരികയാണ്.  ആ വ്യക്തി ആ സമയത്തു അല്ലാഹുവിനോട് പ്രാർത്ഥിച്ചു എന്ന് പറയാവതല്ല.  അവൻ അല്ലാഹുവോട് പ്രാർത്ഥിച്ചതാണെങ്കിൽ അല്ലാഹു അല്ലാത്തതിലേക്കു അവന്റെ മനസ്സ് തിരിയുകയില്ലായിരുന്നു.

തഫ്സീർ അലൂസിയിൽ നിന്ന് :
 
 وَعَنِ الثَّوْرِيِّ أَنَّهُ قِيلَ لَهُ : ادْعُ اللَّهَ تَعَالَى فَقَالَ : إِنَّ تَرْكَ الذُّنُوبِ هُوَ الدُّعَاءُ يَعْنِي أَنَّ الدُّعَاءَ بِاللِّسَانِ تَرْجَمَةٌ عَنْ طَلَبِ الْبَاطِنِ وَأَنَّهُ إِنَّمَا يَصِحُّ لِصِحَّةِ التَّوَجُّهِ وَتَرْكِ الْمُخَالَفَةِ فَمِنْ تَرْكِ الذُّنُوبِ فَقَدْ سَأَلَ الْحَقَّ بِلِسَانِ الِاسْتِعْدَادِ وَهُوَ الدُّعَاءُ الَّذِي يَلْزَمُهُ الْإِجَابَةُ وَمَنْ لَا يَتْرُكُهَا فَلَيْسَ بِسَائِلٍ وَإِنْ دَعَاهُ سُبْحَانَهُ أَلْفَ مَرَّةٍ 
  تفسير الألوسي  (12/333)
الألُّوسي، أبو الثناء شهاب الدين (1217-1270هـ، 1802-1854م).
 ആശയ സംഗ്രഹം : സൗരി പറയുന്നു : പാപങ്ങൾ ഉപേക്ഷിക്കലാണ് ദുആ. കാരണം ആന്തരികമായ തേട്ടത്തിന്റെ നാവു കൊണ്ടുള്ള ഭാഷാന്തരമാണത്. ദുആ ശരിയാവുന്നതു അല്ലാഹുവിനു ശരിയായ വിധത്തിൽ മുന്നിടുമ്പോഴും അല്ലാഹു കൽപ്പിച്ച സംഗതികൾക്കു വിരുദ്ധം പ്രവർത്തിക്കാതിരിക്കുമ്പോഴുമാണ്.  പാപങ്ങളിൽ നിന്ന് അകന്നു കൊണ്ട് തയ്യാറെടുപ്പിന്റേതായ ഒരു നാവോടു കൂടി അല്ലാഹുവിനോട് ചോദിക്കുമ്പോൾ അയാൾ സത്യത്തിൽ ചോദിച്ചവനായി/ പ്രാർത്ഥിച്ചവനായി. അപ്പോൾ നിർബന്ധമായും ദുആയ്ക്കു ഉത്തരം ലഭിക്കും. അങ്ങിനെ പാപങ്ങൾ ഒഴിവാക്കാതെ ആയിരം തവണ അല്ലാഹുവിനോട് ദുആ ചെയ്താലും അവൻ യഥാർത്ഥത്തിൽ ചോദിച്ചിട്ടില്ല.
____________
 
തഫ്സീറുൽ കശ്ശാഫിൽ നിന്ന് :

وَفى الْحَدِيثِ: "إِذَا شَغَلَ عَبْدِي طَاعَتِي عَنِ الدُّعَاءِ، أَعْطَيْتُهُ أَفْضَلَ مَا أُعْطِي السَّائِلِينَ" وَرَوَى النُّعْمَانُ بْنُ بَشِيرٍ رَضِيَ اللَّهُ عَنْهُ، عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "الدُّعَاءُ هُوَ الْعِبَادَةُ" وَقَرَأَ هَذِهِ الْآيَةَ. وَيَجُوزُ أَنْ يُرِيدَ الدُّعَاءَ وَالِاسْتِجَابَةَ عَلَى ظَاهِرِهِمَا، وَيُرِيدُ بِعِبَادَتِي: دُعَائِي; لِأَنَّ الدُّعَاءَ بَابٌ مِنَ الْعِبَادَةِ وَمِنْ أَفْضَلِ أَبْوَابِهَا، يُصَدِّقُهُ قَوْلُ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: أَفْضَلُ الْعِبَادَةِ الدُّعَاءُ
الكتاب: الكشاف عن حقائق غوامض التنزيل (4/175)
الزمخشري (467 - 538هـ ، 1074 - 1143م).
 

ആശയ സംഗ്രഹം : എനിയ്ക്കു വഴിപ്പെടുന്ന വിഷയത്തിൽ വ്യാപൃതനായതിനാൽ എന്നോട് ചോദിക്കാൻ സാധിക്കാതെ വന്നവന് ചോദിക്കുന്നവരേക്കാൾ ഞാൻ നൽകും  (സമാനമായ ആശയത്തിൽ തിർമുദിയിൽ ഹസൻ ആയ ഹദീസ് വന്നിട്ടുണ്ട്.

ദുആ എന്നാൽ ഇബാദത് / ആരാധന ആണ് എന്ന് ഹദീസ് വന്നിട്ടുണ്ട്. കൂടാതെ ഇവിടെ പ്രാർത്ഥനയും ഉത്തരം നൽകലും തന്നെ ഉദ്ദേശിച്ചാലും അത് ശരിയാണ്. കാരണം ഏറ്റവും ശ്രേഷ്ടകരമായ  ഇബാദത് / ആരാധന പ്രാർത്ഥന /ദുആ ആണെന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിന്റെ ഹദീസിൽ വന്നിട്ടുണ്ട്.
___________________

തഫ്സീർ  ഇബ്നു റജബ് 
تفسير ابن رجب
عبد الرحمن بن رجب الحنبلي

وَفِي حَدِيثٍ آخَرَ خَرَّجَهُ الطَّبَرَانِيُّ مَرْفُوعًا: "مَنْ أُعْطِيَ الدُّعَاءَ، أُعْطِيَ الْإِجَابَةَ، لِأَنَّ اللَّهَ تَعَالَى يَقُولُ: ادْعُونِي أَسْتَجِبْ لَكُمْ "
 الكتاب: روائع التفسير (الجامع لتفسير الإمام ابن رجب الحنبلي) (2/231)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).

ഇമാം ത്വബ്റാനി ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇമാം ഇബ്നു റജബ് ഇവിടെ പരാമർശിക്കുന്നുണ്ട്. പ്രസ്തുത ഹദീസിന്റെ മത്നു പൂർണ്ണമായി  ചുവടെ ചേർക്കുന്നു :
..................
 عَنِ ابْنِ مَسْعُودٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ أُعْطِيَ أَرْبَعًا أُعْطِيَ أَرْبَعًا وَتَفْسِيرُ ذَلِكَ فِي كِتَابِ اللَّهِ ، مَنْ أُعْطِيَ الذِّكْرَ ذَكَرَهُ اللَّهُ ، لِأَنَّ اللَّهَ يَقُولُ : فَاذْكُرُونِي أَذْكُرْكُمْ ، وَمَنْ أُعْطِيَ الدُّعَاءَ أُعْطِيَ الْإِجَابَةَ ، لَأَنَّ اللَّهَ يَقُولُ : ادْعُونِي أَسْتَجِبْ لَكُمْ ، وَمَنْ أُعْطِيَ الشُّكْرَ أُعْطِيَ الزِّيَادَةَ ، لَأَنَّ اللَّهَ يَقُولُ : لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ ، وَمَنْ أُعْطِيَ الِاسْتِغْفَارَ أُعْطِيَ الْمَغْفِرَةَ ، لَأَنَّ اللَّهَ يَقُولُ : اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا " 
ആശയ സംഗ്രഹം : ഇബ്നു മസ്ഊദു റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ആർക്കെങ്കിലും നാല് കാര്യങ്ങൾക്കു അവസരം നല്കപ്പെട്ടാൽ അവനു മറ്റു നാല് കാര്യങ്ങൾ നൽകപ്പെടും .ഇതിന്റെ വിശദീകരണം അല്ലാഹുവിന്റെ കിതാബിലുണ്ട്. അല്ലാഹുവിനെ സ്മരിക്കാൻ തൗഫീഖ് നല്കപ്പെട്ടവനെ  അല്ലാഹു സ്മരിക്കും .കാരണം അല്ലാഹു പറയുന്നു : 
فَاذْكُرُونِي أَذْكُرْكُمْ 
(അൽ ബഖറ 152 - ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌). അല്ലാഹുവിനോട് ദുആ ചെയ്യാൻ തൗഫീഖ് നല്കപ്പെട്ടവന് അല്ലാഹു ഉത്തരം നൽകുന്നതാണ്. കാരണം അല്ലാഹു പറയുന്നു : 
ادْعُونِي أَسْتَجِبْ لَكُمْ
(സൂറ മുഅ്മിന്‍/അൽ ഗാഫിർ  60 -  നിങ്ങള്‍ എന്നോട്‌ പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം).അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യാൻ  തൗഫീഖ് നല്കപ്പെട്ടവന് അല്ലാഹു അനുഗ്രഹങ്ങളിൽ വർദ്ധനവ് നൽകും.കാരണം അല്ലാഹു പറയുന്നു : 
لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ
''നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ ( അനുഗ്രഹം ) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌''( സൂറ ഇബ്‌റാഹീം 7 ).അല്ലാഹുവിനോട് പാപമോചനം തേടാൻ തൗഫീഖ് നല്കപ്പെട്ടവന് അല്ലാഹു അല്ലാഹു പാപമോചനം / മഗ്ഫിറത്തു നൽകും;കാരണം അല്ലാഹു പറയുന്നു : 
اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا
''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു''(സൂറ നൂഹ്  10 ).

തഫ്സീർ  ഇബ്നു റജബ് തുടരുന്നു :

وَمِنْ أَعْظَمِ شَرَائِطِهِ: حُضُورُ الْقَلْبِ، وَرَجَاءُ الْإِجَابَةِ مِنَ اللَّهِ، كَمَا خَرَّجَهُ التِّرْمِذِيُّ مِنْ حَدِيثِ أَبِي هُرَيْرَةَ عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: "ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِ، فَإِنَّ اللَّهَ لَا يَقْبَلُ دُعَاءً مِنْ قَلْبٍ غَافِلٍ لَاهٍ " 

وَفِي "الْمُسْنَدِ" عَنْ عَبْدِ اللَّهِ بْنِ عَمْرٍو ، عَنِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -، قَالَ: "إِنَّ هَذِهِ الْقُلُوبَ أَوْعِيَةٌ لَبَعْضُهَا أَوْعَى مِنْ بَعْضٍ، فَإِذَا سَأَلْتُمُ اللَّهَ فَاسْأَلُوهُ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِ،  فَإِنَّ اللَّهَ لَا يَسْتَجِيبُ لِعَبْدٍ دُعَاءً مِنْ ظَهْرِ قَلْبٍ غَافِلٍ 

وَلِهَذَا نُهِيَ الْعَبْدُ أَنْ يَقُولَ فِي دُعَائِهِ: اللَّهُمَّ اغْفِرْ لِي إِنْ شِئْتَ، وَلَكِنْ لِيَعْزِمِ الْمَسْأَلَةَ، فَإِنَّ اللَّهَ لَا مُكْرِهَ لَهُ 
 الكتاب: روائع التفسير (الجامع لتفسير الإمام ابن رجب الحنبلي) (2/231)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).

ആശയ സംഗ്രഹം : പ്രാർത്ഥനയുടെ ഏറ്റവും ഗൗരവമുള്ള രണ്ടു നിബന്ധനകളാണ് ഹൃദയ സാന്നിദ്ധ്യവും അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയും ആഗ്രഹവും ഉണ്ടാവലും. സുനനു തിർമുദിയിൽ വന്ന ഒരു ഹദീസിൽ ഇങ്ങിനെ കാണാം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രസ്താവിച്ചു : നിങ്ങൾ അല്ലാഹു ഉത്തരം ചെയ്യുമെന്ന  എന്ന ദൃഢ ബോധ്യത്തോടെ അല്ലാഹുവിനോട് പ്രാർത്ഥിക്കുക; കാരണം നിശ്ചയം അല്ലാഹു അശ്രദ്ധമായ ഹൃദയത്തിന്റെ ദുആ സ്വീകരിക്കില്ല.
             മറ്റൊരു ഹദീസിൽ മുസ്നദ് അഹ്മദിൽ  ഇപ്രകാരം  വന്നിരിക്കുന്നു :  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രസ്താവിച്ചു : നിശ്ചയം ഹൃദയങ്ങൾ പാത്രങ്ങളാണ്.ചിലതു ചിലതിനേക്കാൾ ഉൾക്കൊള്ളും.നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ അല്ലാഹു ഉത്തരം ചെയ്യുന്ന എന്ന ദൃഢ ബോധ്യത്തോടെ അല്ലാഹുവിനോട് ചോദിക്കുക.കാരണം നിശ്ചയം അല്ലാഹു അശ്രദ്ധമായ ഹൃദയത്തിന്റെ ദുആ സ്വീകരിക്കില്ല.
      ദാസൻ പ്രാർത്ഥനയിൽ ' അല്ലാഹുവേ.. നീ ഉദ്ദേശിക്കുന്നെങ്കിൽ എനിക്ക് പൊറുത്തു തരൂ ' എന്ന് പറയാൻ പാടില്ല.ദൃഢമായി പ്രാർത്ഥിക്കണം. ആർക്കും അല്ലാഹുവിനെ നിർബന്ധിക്കാനാവില്ല
......................
وَقَالَ تَعَالَى: وَادْعُوهُ خَوْفًا وَطَمَعًا إِنَّ رَحْمَتَ اللَّهِ قَرِيبٌ مِنَ الْمُحْسِنِينَ 
അല്ലാഹു പറയുന്നു : 
 ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لَا يُحِبُّ الْمُعْتَدِينَ
താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുക. പരിധി വിട്ട്‌ പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.


തഫ്സീർ ഇബ്നു അഥ്വിയ്യ
تفسير ابن عطية

وَقَوْلُهُ تَعَالَى: وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ آيَةُ تَفَضُّلٍ وَنِعْمَةٍ وَوَعْدٍ لِأُمَّةِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْإِجَابَةِ عِنْدَ الدُّعَاءِ، وَهَذَا الْوَعْدُ مُقَيَّدٌ بِشَرْطِ الْمَشِيئَةِ لِمَنْ شَاءَ تَعَالَى، لَا أَنَّ الِاسْتِجَابَةَ عَلَيْهِ حَتْمٌ لِكُلِّ دَاعٍ، لَا سِيَّمَا لِمَنْ تَعَدَّى فِي دُعَائِهِ، فَقَدْ عَابَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دُعَاءَ الَّذِي قَالَ: اللَّهُمَّ أَعْطِنِي الْقَصْرَ الْأَبْيَضَ الَّذِي عَنْ يَمِينِ الْجَنَّةِ
 الكتاب: المحرر الوجيز في تفسير الكتاب العزيز(4/566) 
ابن عطية (481 - 542 هـ = 1088 - 1148 م)

ആശയ സംഗ്രഹം : മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഉമ്മത്തിന്‌ അല്ലാഹു നൽകിയ വാഗ്ദാനവും അനുഗ്രഹവും  ഉപചാരവും ആണ് ദുആയ്ക്കു അല്ലാഹു ഇജാബത് നൽകുമെന്ന ഈ ആയത്ത് .എന്നാൽ ദുആയ്ക്കു ഉത്തരം നൽകുക എന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യം/മഷീഅത്ത് എന്ന നിബന്ധനയോടെയാണ്. അതല്ലാതെ ദുആ ചെയ്യുന്ന എല്ലാവർക്കും ഉത്തരം ചെയ്യൽ അല്ലാഹുവിനു ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് എന്ന അർത്ഥത്തിൽ അല്ല;   പ്രത്യേകിച്ച് ദുആഇന്റെ കാര്യത്തിൽ അതിരു കവിയുന്നവന്റെ വിഷയത്തിൽ . കാരണം 'അല്ലാഹുവേ...സ്വർഗ്ഗത്തിന്റെ വലതു ഭാഗത്തുള്ള വെള്ളക്കൊട്ടാരം എനിയ്ക്കു താ' എന്ന് ദുആ ചെയ്തയാളെ  തിരുത്തിയ സംഭവം ഹദീസിൽ വന്നിട്ടുണ്ടല്ലോ. (സുനനു അബീ ദാവൂദിൽ വന്ന പ്രസ്തുത ഹദീസ് ചുവടെ ചേർക്കുന്നു):

സുനനു അബീ ദാവൂദ് 
سنن أبي داود
كتاب الطهارة
باب الْإِسْرَافِ فِي الْمَاءِ
വെള്ളം അമിതമായി ചെലവാക്കൽ സംബന്ധിച്ച് പറയുന്ന ബാബു 
حَدَّثَنَا مُوسَى بْنُ إِسْمَعِيلَ حَدَّثَنَا حَمَّادٌ حَدَّثَنَا سَعِيدٌ الْجُرَيْرِيُّ عَنْ أَبِي نَعَامَةَ أَنَّ عَبْدَ اللَّهِ بْنَ مُغَفَّلٍ سَمِعَ ابْنَهُ يَقُولُ اللَّهُمَّ إِنِّي أَسْأَلُكَ الْقَصْرَ الْأَبْيَضَ عَنْ يَمِينِ الْجَنَّةِ إِذَا دَخَلْتُهَا فَقَالَ أَيْ بُنَيَّ سَلْ اللَّهَ الْجَنَّةَ وَتَعَوَّذْ بِهِ مِنْ النَّارِ فَإِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّهُ سَيَكُونُ فِي هَذِهِ الْأُمَّةِ قَوْمٌ يَعْتَدُونَ فِي الطَّهُورِ وَالدُّعَاءِ

അബ്ദുല്ലാഹി ബ്നു മുഗഫലിന്റെ  മകൻ 'അല്ലാഹുവേ... സ്വർഗ്ഗത്തിന്റെ വലതു ഭാഗത്തുള്ള വെള്ളക്കൊട്ടാരം എനിയ്ക്കു താ' എന്ന് ദുആ ചെയ്തു.അപ്പോൾ പിതാവ് മകനോട് പറഞ്ഞു : ''അല്ലയോ പൊന്നു മോനേ... നീ അല്ലാഹുവിനോട് സ്വർഗ്ഗം ചോദിക്കുകയും നരകത്തെ തൊട്ടു കാവൽ തേടുകയും ചെയ്യുക;കാരണം 'ശുദ്ധിയുടെയും ദുആഇന്റെയും വിഷയത്തിൽ  അതിരു കവിയുന്ന ഒരു വിഭാഗം ഈ ഉമ്മത്തിൽ പിൽക്കാലത്ത് ഉണ്ടാകുമെന്നു' തിരുനബി പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്.

സയ്യിദ് ഖുതുബിന്റെ ഫീ ദിലാലിൽ ഖുർആൻ എന്ന തഫ്സീറിൽ നിന്ന് :

وَالتَّوَجُّهُ إِلَى اللَّهِ بِالْعِبَادَةِ، وَدُعَاؤُهُ وَالتَّضَرُّعُ إِلَيْهِ، مِمَّا يَشْفِي الصُّدُورَ مِنَ الْكِبْرِ الَّذِي تَنْتَفِخُ بِهِ، فَيَدْعُوهَا إِلَى الْجِدَالِ فِي آيَاتِ اللَّهِ بِغَيْرِ حُجَّةٍ وَلَا بُرْهَانٍ. وَاللَّهُ - سُبْحَانَهُ - يَفْتَحُ لَنَا أَبْوَابَهُ لِنَتَوَجَّهَ إِلَيْهِ وَنَدْعُوَهُ، وَيُعْلِنُ لَنَا مَا كَتَبَهُ عَلَى نَفْسِهِ مِنَ الِاسْتِجَابَةِ لِمَنْ يَدْعُوهُ; وَيُنْذِرُ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِهِ بِمَا يَنْتَظِرُهُمْ مَنْ ذُلٍّ وَتَنْكِيسٍ فِي النَّارِ
الكتاب: في ظلال القرآن (5/3091)
سيد قطب (1324 - 1385هـ، 1906 - 1966م)).
 
ആശയ സംഗ്രഹം : അല്ലാഹുവിന്റെ ദൃഷ്ട്ടാന്തങ്ങളുടെ വിഷയത്തിൽ  /ആയത്തുകളിൽ വ്യക്തമായ തെളിവ്  ഇല്ലാതെ സംസാരിക്കുന്നതിലേക്കു ആളുകളെ നയിക്കുന്ന ഹൃദയത്തിലെ അഹങ്കാരം ശമിപ്പിക്കുവാൻ  ഉതകുന്നതാണ് അല്ലാഹുവിനു  ആരാധന ചെയ്യലും അവനോടു കീഴ്വണങ്ങി അർത്ഥിക്കലും പ്രാർത്ഥിക്കലും.അല്ലാഹു നമുക്ക് അവനോടു ചോദിക്കാനുള്ള /ദുആ ചെയ്യാനുള്ള വാതിലുകൾ തുറന്നു തരുന്നു. അവനോടു ദുആ ചെയ്യുന്നവർക്ക് അവൻ തന്നെ ഉത്തരം നൽകുമെന്നും അവനു ഇബാദത് ചെയ്യാതെ /അവനോടു പ്രാർത്ഥിക്കാതെ
 അഹങ്കരിക്കുന്നവർ  നിന്ദ്യമായ നരക ശിക്ഷയിൽ ആപതിക്കുമെന്നും അല്ലാഹു നമ്മെ അറിയിച്ചിരിക്കുന്നു.

وَلِلدُّعَاءِ أَدَبٌ لَا بُدَّ أَنْ يُرَاعَى. إِنَّهُ إِخْلَاصُ الْقَلْبِ لِلَّهِ. وَالثِّقَةُ بِالِاسْتِجَابَةِ مَعَ عَدَمِ اقْتِرَاحِ صُورَةٍ مُعَيَّنَةٍ لَهَا، أَوْ تَخْصِيصِ وَقْتٍ أَوْ ظَرْفٍ، فَهَذَا الِاقْتِرَاحُ لَيْسَ مِنْ أَدَبِ السُّؤَالِ. وَالِاعْتِقَادُ بِأَنَّ التَّوَجُّهَ لِلدُّعَاءِ تَوْفِيقٌ مِنَ اللَّهِ، وَالِاسْتِجَابَةُ فَضْلٌ آخَرُ. وَقَدْ كَانَ عُمَرُ - رَضِيَ اللَّهُ عَنْهُ - يَقُولُ: " أَنَا لَا أَحْمِلُ هَمَّ الْإِجَابَةِ إِنَّمَا أَحْمِلُ هَمَّ الدُّعَاءِ. فَإِذَا أُلْهِمْتَ الدُّعَاءَ كَانَتِ الْإِجَابَةُ مَعَهُ " وَهِيَ كَلِمَةُ الْقَلْبِ الْعَارِفِ، الَّذِي يُدْرِكُ أَنَّ اللَّهَ حِينَ يُقَدِّرُ الِاسْتِجَابَةَ يُقَدِّرُ مَعَهَا الدُّعَاءَ. فَهُمَا - حِينَ يُوَفِّقُ اللَّهُ - مُتَوَافِقَانِ مُتَطَابِقَانِ 
الكتاب: في ظلال القرآن (5/3091)
سيد قطب (1324 - 1385هـ، 1906 - 1966م)).

 
ആശയ സംഗ്രഹം : പ്രാർത്ഥനക്കു ചില മര്യാദകൾ /അദബുകൾ പാലിക്കേണ്ടതുണ്ട്. ഹൃദയ സാന്നിധ്യത്തോടെ ആത്മാർത്ഥമായി അല്ലാഹുവിനോട് ദുആ ചെയ്യണം/പ്രാർത്ഥിക്കണം. അല്ലാഹു ഉത്തരം നൽകും എന്ന ഉത്തമ വിശ്വാസം വേണം;  അതോടൊപ്പം അല്ലാഹു ഒരു നിശ്ചിത സമയത്തു ,ഒരു നിശ്ചിത രൂപത്തിൽ , ഒരു നിശ്ചിത സാഹചര്യത്തിൽ തന്നെ ഉത്തരം നൽകണമെന്ന നിർദേശം പ്രാർത്ഥനയിൽ വരാൻ പാടില്ല.  ഇങ്ങിനെ നിർദേശിക്കുന്നത് അല്ലാഹുവിനോടുള്ള തേട്ടത്തിന്റെ മര്യാദയല്ല.  അല്ലാഹുവിനോട് ദുആ ചെയ്യാൻ സാധിക്കുക എന്നത് തന്നെ ഒരു തൗഫീഖ് ആണ്; ദുആയ്ക്കു ഉത്തരം കിട്ടുക  എന്നത് മറ്റൊരു അനുഗ്രഹമാണ്.  ഉമർ റദിയള്ളാഹു അന്ഹു ഇങ്ങിനെ പറയാറുണ്ടായിരുന്നു :എന്റെ ദുആയ്ക്കു ഉത്തരം ലഭിക്കുമോ എന്ന കാര്യത്തിൽ എനിയ്ക്കു ആശങ്കയില്ല ;  അല്ലാഹുവിനോട് എനിക്ക് പ്രാർത്ഥിക്കുവാൻ സാധിക്കുക എന്നതാണ് ഞാൻ പരിഗണിക്കുന്നത്.   എനിയ്ക്കു പ്രാർത്ഥിക്കാൻ തോന്നിയാൽ ഉത്തരവും അതിന്റെ കൂടെ ഉണ്ടാവും .(സയ്യിദ് ഖുതുബ് തുടരുന്നു ) :  ഇത് അല്ലാഹുവിനെ അറിഞ്ഞു മനസ്സിലാക്കിയ ഒരു ആരിഫിന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ്; അല്ലാഹു ഉത്തരം നൽകാൻ കണക്കാക്കുമ്പോഴാണ് പ്രാർത്ഥിക്കാൻ കണക്കാക്കുന്നത് എന്നും പ്രാർത്ഥനയും ഉത്തരവും സമാന്തരങ്ങളാണ് എന്നും മനസ്സിലാക്കിയ ഹൃദയത്തിന്റെ വാക്കുകൾ.
__________________

കുറിപ്പ് : മുകളിൽ സയ്യിദ് ഖുതുബ് ഉദ്ധരിച്ച ഉമർ റദിയല്ലാഹു അന്ഹു പറഞ്ഞതായി രേഖപ്പെടുത്തിയ അസറിന്റെ സനദ് / പരമ്പര പ്രസ്തുത തഫ്സീറിൽ കാണുന്നില്ല; എന്നാൽ ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഇഖ്തി-ളാഉ സിറാത്തിൽ മുസ്തഖീം, ഇബ്നു ഖയ്യിം അൽ ജൗസി റഹിമഹുല്ലാഹിയുടെ അൽ ജവാബുൽ കാഫി എന്നീ ഗ്രൻഥങ്ങളിൽ ഇത് പരാമർശിച്ചിട്ടുണ്ട്.പ്രസ്തുത ഗ്രൻഥങ്ങളിലും സനദ് /പരമ്പര രേഖപ്പെടുത്തിയതായി കാണുന്നില്ല.ഇബ്നു ഖയ്യിം അൽ ജൗസി റഹിമഹുല്ലാഹിയുടെ അൽ ജവാബുൽ കാഫി കാണുക :

الدُّعَاءُ مِنْ أَقْوَى الْأَسْبَابِ 

وَحِينَئِذٍ فَالدُّعَاءُ مِنْ أَقْوَى الْأَسْبَابِ ، فَإِذَا قُدِّرَ وُقُوعُ الْمَدْعُوِّ بِهِ بِالدُّعَاءِ لَمْ يَصِحَّ أَنْ يُقَالَ : لَا فَائِدَةَ فِي الدُّعَاءِ ، كَمَا لَا يُقَالُ : لَا فَائِدَةَ فِي الْأَكْلِ وَالشُّرْبِ وَجَمِيعِ الْحَرَكَاتِ وَالْأَعْمَالِ ، وَلَيْسَ شَيْءٌ مِنَ الْأَسْبَابِ أَنْفَعَ مِنَ الدُّعَاءِ ، وَلَا أَبْلَغَ فِي حُصُولِ الْمَطْلُوبِ 
الكتاب: الجواب الكافي لمن سأل عن الدواء الشافي أو الداء والدواء(1/17)
ابن قيم الجوزية (691 -751هـ، 1292- 1350م).
ആശയ സംഗ്രഹം : ദുആ / പ്രാർത്ഥന ശക്തമായ ഒരു കാരണം/ ഒരു മാധ്യമം ആണ്. പ്രാർത്ഥിക്കപ്പെടുന്ന ഒരു വിഷയം സംഭവിക്കുന്നത് പ്രാത്ഥന മൂലമാണെന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ , പ്രാർത്ഥനയിൽ പിന്നെന്തു പ്രയോജനം എന്ന് പറയുന്നതിൽ അർത്ഥമില്ല.തീറ്റ , കുടി ഉൾപ്പെടെയുള്ള മനുഷ്യന്റെ മുഴുവൻ ചലനങ്ങളിലും പ്രവർത്തനങ്ങളിലും ഒരു പ്രയോജനവും ഇല്ല എന്ന് പറയുന്നത് പോലെ ബാലിശമാണ് ആ വാദം .അല്ലാഹു നിശ്ചയിച്ച സബബുകളിൽ / കാരണങ്ങളിൽ/മാധ്യമങ്ങളിൽ അല്ലാഹുവിനോടുള്ള  ദുആഇനെക്കാൾ പ്രയോജനം ചെയ്യുന്നതോ തേടപ്പെടുന്ന കാര്യം സാധ്യമാക്കാൻ ഉതകുന്നതോ ആയ മറ്റൊന്നുമില്ല തന്നെ.

അൽ ജവാബുൽ കാഫി തുടരുന്നു :
عُمَرُ يَسْتَنْصِرُ بِالدُّعَاءِ 
ഉമർ റദിയല്ലാഹു അന്ഹു ദുആ മുഖേന സഹായം തേടുന്നു :
وَلَمَّا كَانَ الصَّحَابَةُ - رَضِيَ اللَّهُ عَنْهُمْ - أَعْلَمَ الْأُمَّةِ بِاللَّهِ وَرَسُولِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَأَفْقَهَهُمْ فِي دِينِهِ ، كَانُوا أَقْوَمَ بِهَذَا السَّبَبِ وَشُرُوطِهِ وَآدَابِهِ مِنْ غَيْرِهِمْ  

وَكَانَ عُمَرُ - رَضِيَ اللَّهُ عَنْهُ - يَسْتَنْصِرُ بِهِ عَلَى عَدُوِّهِ ، وَكَانَ أَعْظَمَ جُنْدَيْهِ ، وَكَانَ يَقُولُ لِأَصْحَابِهِ : لَسْتُمْ تُنْصَرُونَ بِكَثْرَةٍ ، وَإِنَّمَا تُنْصَرُونَ مِنَ السَّمَاءِ ، وَكَانَ يَقُولُ : إِنِّي لَا أَحْمِلُ هَمَّ الْإِجَابَةِ ، وَلَكِنْ هَمَّ الدُّعَاءِ ، فَإِذَا أُلْهِمْتُمُ الدُّعَاءَ ، فَإِنَّ الْإِجَابَةَ مَعَهُ ، وَأَخَذَ الشَّاعِرُ هَذَا الْمَعْنَى فَنَظَمَهُ فَقَالَ : 

لَوْ لَمْ تُرِدْ نَيْلَ مَا أَرْجُو وَأَطْلُبُهُ 

مِنْ جُودِ كَفَّيْكَ مَا عَلَّمْتَنِي الطَّلَبَا

فَمَنْ أُلْهِمَ الدُّعَاءَ فَقَدْ أُرِيدَ بِهِ الْإِجَابَةُ ، فَإِنَّ اللَّهَ سُبْحَانَهُ يَقُولُ : ادْعُونِي أَسْتَجِبْ لَكُمْ [ سُورَةُ غَافِرٍ : 60 ] وَقَالَ : وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ 
الكتاب: الجواب الكافي لمن سأل عن الدواء الشافي أو الداء والدواء(1/17)
ابن قيم الجوزية (691 -751هـ، 1292- 1350م).


ആശയ സംഗ്രഹം : ഈ ഉമ്മത്തിൽ ,അല്ലാഹുവിനെയും റസൂലിനെയും സംബന്ധിച്ച് മറ്റാരേക്കാളും കൂടുതൽ മനസ്സിലാക്കിയ ദീനിനെ കുറിച്ച് കൂടുതൽ ഗ്രാഹ്യമുള്ള സഹാബാക്കൾ ദുആഇന്റെ ശർത്തുകളും അദബുകളും പാലിച്ചു അത് ചെയ്യുന്നവരായിരുന്നു. ശക്തമായ സൈനിക സംവിധാനം ഉണ്ടായിരുന്ന ഉമർ റദിയല്ലാഹു അന്ഹു ശത്രുവിനെതിരിൽ തന്നെ സഹായിക്കണമെന്ന് അല്ലാഹുവിനോട് ദുആ ചെയ്തിരുന്നു. അദ്ദേഹം ജനങ്ങളോട് /സൈന്യങ്ങളോട് പറയുമായിരുന്നു : നിങ്ങൾ എന്നതിൽ കൂടുതൽ ഉണ്ടെന്നു കരുതി സഹായിക്കപ്പെടില്ല. സഹായിക്കപ്പെടുന്നത് ആകാശത്തു നിന്നാണ്. കൂടാതെ അദ്ദേഹം പറയുമായിരുന്നു :
എന്റെ ദുആയ്ക്കു ഉത്തരം ലഭിക്കുമോ എന്ന കാര്യത്തിൽ എനിയ്ക്കു ആശങ്കയില്ല ; അല്ലാഹുവിനോട് എനിക്ക് പ്രാർത്ഥിക്കുവാൻ സാധിക്കുക എന്നതാണ് ഞാൻ പരിഗണിക്കുന്നത്.  എനിയ്ക്കു പ്രാർത്ഥിക്കാൻ തോന്നിയാൽ ഉത്തരവും അതിന്റെ കൂടെ ഉണ്ടാവും.

ഈ അർത്ഥത്തിൽ കവി പാടി :നിന്റെ ഔദാര്യത്തിൽ നിന്ന് ഞാൻ കൊതിച്ചതും ഞാൻ തേടുന്നതും ഞാൻ നേടണമെന്ന് നീ ഉദ്ദേശിച്ചിരുന്നില്ലെങ്കിൽ അത് തേടാൻ നീ എന്നെ പഠിപ്പിക്കുമായിരുന്നില്ല.
      
 തുടർന്ന് ഇമാം അവർകൾ സൂറത്തുൽ ഗാഫിറിലെ 60 ,അൽ ബഖറയിലെ 186  വചനങ്ങൾ പരാമർശിച്ചിരുന്നു.
 
 
അൽ ബഖറയിലെ 186 -ആം  വചനം കാണുക : 

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ
താങ്കളോട് 
 എന്‍റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു (എന്ന്‌ പറയുക.)  പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്‍റെആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌.

തഫ്സീറുൽ  ഖാസിമി  :

وَعَلَى الْوَجْهِ الثَّانِي: -وَهُوَ أَنَّ الْمُرَادَ بِالدُّعَاءِ السُّؤَالُ- اقْتَصَرَ كَثِيرٌ مِنَ الْمُفَسِّرِينَ. قَالَ المَهَايِمِيُّ : أَسْتَجِبْ لَكُمْ لِأَنَّ الدُّعَاءَ مِنَ الْعَبْدِ غَايَةٌ فِي التَّذَلُّلِ لِرَبِّهِ، وَهُوَ مَحْبُوبٌ لِرَبِّهِ. فَإِذَا أَتَى الْعَبْدُ بِمَحْبُوبِ الرَّبِّ عَظَّمَهُ بِالِاسْتِجَابَةِ، وَإِذَا لَمْ يَسْتَجِبْ لَهُ فِي الدُّنْيَا عَوَّضَهُ فِي الْآخِرَةِ، وَلِحُبِّهِ التَّذَلُّلَ أَمَرَ الْعِبَادَ بِالْعِبَادَةِ، فَإِنِ اسْتَكْبَرُوا كَانَ لَهُمْ غَايَةَ الْإِذْلَالِ
الكتاب: محاسن التأويل(8/316) 
جمال الدين القاسمي (1283 - 1332 هـ = 1866 - 1914 م)

ആശയ സംഗ്രഹം : അല്ലാഹുവിന്റെ ദാസൻ  അല്ലാഹുവിനോട് ദുആ / പ്രാർത്ഥന ചെയ്യുക എന്നാൽ അത് ദാസൻ അല്ലാഹുവിനോട് ഏറ്റവും കൂടുതൽ കീഴ്വണക്കം കാണിക്കലാണ്അതാകട്ടെ അല്ലാഹുവിനു ഏറ്റവും പ്രിയങ്കരവുമാണ്.അപ്പോൾ ഏറ്റവും പ്രിയങ്കരമായതു ദാസൻ അല്ലാഹുവിനു സമർപ്പിക്കുമ്പോൾ അല്ലാഹു ദാസന്റെ  പ്രാർത്ഥനക്കു ഉത്തരം നൽകിക്കൊണ്ട് ദാസനെ ആദരിക്കുന്നു.ഇനി ഈ ദുനിയാവിൽ വച്ച് അല്ലാഹു ദാസന്റെ പ്രാർത്ഥനക്കു ഉത്തരം നൽകിയില്ലെങ്കിൽ പരലോകത്തു അല്ലാഹു അതിനു പകരം നൽകുന്നതാണ്.അല്ലാഹുവിനു ദാസൻ കീഴ്വണക്കം കാണിക്കുന്നത് അവനു പ്രിയങ്കരമായതിനാൽ അവൻ അവന്റെ  ദാസന്മാരോട് അവനു ഇബാദത്/ആരാധന ചെയ്യുവാൻ കൽപ്പിച്ചു.അവർ അവനു ഇബാദത് ചെയ്യാതെ അഹങ്കരിച്ചാൽ അവർക്കു ഏറ്റവും  നിന്ദ്യമായ അവസ്ഥ വന്നു ചേരും. 
......................

 ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ ശിഷ്യൻ ഇമാം ബിഖാഇയുടെ തഫ്സീറിൽ നിന്ന് :

 وَقَالَ رَبُّكُمُ أَيِ: الْمُحْسِنُ إِلَيْكُمْ بِهِدَايَتِكُمْ وَوَعْدِكُمُ النُّصْرَةَ: ادْعُونِي أَيِ: اسْتَجِيبُوا لِي بِأَنْ تَعْبُدُونِي وَحْدِي فَتَسْأَلُونِي مَا وَعَدْتُكُمْ بِهِ مِنَ النُّصْرَةِ عَلَى وَجْهِ الْعِبَادَةِ، وَهَذَا مَعْنَى قَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ "الدُّعَاءُ هُوَ الْعِبَادَةُ" فَقَدْ حَصَرَ الدُّعَاءَ فِي الْعِبَادَةِ سَوَاءٌ كَانَتْ بِدُعَاءٍ أَوْ صَلَاةٍ أَوْ غَيْرِهِمَا، فَمَنْ كَانَ عَابِدًا خَاضِعًا لِلَّهِ تَعَالَى بِسُؤَالٍ أَوْ غَيْرِهِ كَانَتْ عِبَادَتُهُ دُعَاءً، عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: "وَحِّدُونِي أَغْفِرْ لَكُمْ". وَعَنِ الثَّوْرِيِّ أَنَّهُ قِيلَ لَهُ: "ادْعُ، فَقَالَ: إِنَّ تَرْكَ الذُّنُوبِ هُوَ الدُّعَاءُ"
الكتاب: نظم الدرر في تناسب الآيات والسور (17/99)
البقاعي ، برهان الدين (809 - 885 هـ = 1406 - 1480 م).
 
ആശയ സംഗ്രഹം : ആയത്തിന്റെ താല്പര്യം ഇതാണ് : സന്മാർഗ്ഗ ദർശനം നൽകിക്കൊണ്ട് നിങ്ങൾക്ക് നന്മ ചെയ്യുകയും നിങ്ങൾക്ക് സഹായ വാഗ്ദാനം ചെയ്യുകയും ചെയ്ത നിങ്ങളുടെ നാഥൻ / റബ്ബ് നിങ്ങളോടു പറയുന്നു : നിങ്ങൾ എന്നെ മാത്രം ഇബാദത്/ ആരാധിച്ചു കൊണ്ട് എന്റെ വിളിക്കു ഉത്തരം നൽകുക.എന്നിട്ടു നിങ്ങൾ എനിയ്ക്കു ഇബാദത് /ആരാധന ചെയ്യാൻ നിങ്ങൾക്ക് എന്റെ സഹായം ലഭ്യമാകുന്നത്തിനായി എന്നോട് ചോദിക്കുക.ഇതാണ് ദുആ /പ്രാത്ഥന ഇബാദത്/ആരാധനയാണ് എന്ന നബി വചനം കൊണ്ടും അർത്ഥമാക്കുന്നത്.പ്രാർത്ഥന /ദുആ കൊണ്ടോ നിസ്ക്കാരം കൊണ്ടോ മറ്റു ആരാധനകൾ കൊണ്ടോ ഒക്കെയാണെങ്കിലും ദുആഇനെ ഇബാദത്തിൽ ആണ് എണ്ണിയിട്ടുള്ളത്/പരിഗണിച്ചിട്ടുള്ളത്.അല്ലാഹുവിനു മാത്രം  കീഴ്‌വണങ്ങുകയും അവനെ മാത്രം  ആരാധിക്കുകയും ചെയ്തു കൊണ്ട് അവനോടു ചോദിക്കുന്നവന്റെ ആരാധന /ഇബാദത് പ്രാർത്ഥന/ദുആ ആണ്......................
 
 
أَسْتَجِبْ أَيْ: أَوْجَدَ الْإِجَابَةَ إِيجَادًا عَظِيمًا كَأَنَّهُ مِمَّنْ يَطْلُبُ ذَلِكَ بِغَايَةِ الرَّغْبَةِ فِيهِ. لَكُمْ فِي الدُّنْيَا أَيْ: بِإِيجَادِ مَا دَعَوْتُمْ بِهِ، أَوْ كَشْفِ مِثْلِهِ مِنَ الضُّرِّ، أَوِ ادِّخَارِهِ فِي الْآخِرَةِ، لِيَظْهَرَ الْفَرْقُ بَيْنَ مَنْ لَهُ الدَّعْوَةُ وَمَنْ لَيْسَ لَهُ دَعْوَةٌ فِي الدُّنْيَا وَلَا فِي الْآخِرَةِ، وَلَا تَتَّكِلُوا عَلَى مَا سَبَقَ بِهِ الْوَعْدُ فَتَتْرُكُوا الدُّعَاءَ فَتَتْرُكُوا الْعِبَادَةَ الَّتِي الدُّعَاءُ مُخُّهَا، فَكُلٌّ مُيَسَّرٌ  لِمَا خُلِقَ لَهُ،
 قَالَ الْقُشَيْرِيُّ، وَقِيلَ: الدُّعَاءُ مِفْتَاحُ الْإِجَابَةِ، وَأَسْنَانُهُ لُقْمَةُ الْحَلَالِ - انْتَهَى 
 الكتاب: نظم الدرر في تناسب الآيات والسور (17/99)
البقاعي ، برهان الدين (809 - 885 هـ = 1406 - 1480 م).
................
ആശയ സംഗ്രഹം :  'ഞാൻ നിങ്ങൾക്ക് ഉത്തരം ചെയ്യും' എന്ന് അല്ലാഹു പറഞ്ഞതിന്റെ ആശയം  അങ്ങേയറ്റം ആഗ്രഹത്തോടു കൂടി അല്ലാഹുവിനോട് ചോദിക്കുന്നവർ ഉത്തരം കണ്ടെത്തും എന്നതാണ്; അതായത് നിങ്ങൾ എന്തിനാണോ എന്നോട് തേടിയത് അത് നിങ്ങൾക്ക് ഈ ദുനിയാവിൽ കിട്ടും ,അതല്ലെങ്കിൽ, ചിലപ്പോൾ,  നിങ്ങൾ ഏതൊരു ബുദ്ധിമുട്ടു നീങ്ങാനാണോ പ്രാർഥിച്ചത് അതിനു സമാനമായ ഒരു ബുദ്ധിമുട്ടു അല്ലാഹു നീക്കും . ചിലപ്പോൾ നിങ്ങൾക്ക് പരലോകത്തു ഒരു കരുതൽ ധനമായി ( പ്രോവിഡന്റ് ഫണ്ട് പോലെ ) ഉപയോഗപ്പെടുത്താൻ നിങ്ങളുടെ ദുആഇനെ അല്ലാഹു മാറ്റി വച്ച് എന്നിരിക്കും. ഏതു അർത്ഥത്തിലും ദുആ ഇല്ലാത്തവനിൽ നിന്ന് വ്യത്യസ്തൻ തന്നെയാണ് ദുആ ഉള്ളവൻ. നിങ്ങൾ വാഗ്ദാനം മുൻകടന്നതിൽ ഭരമേല്പിച്ചു കൊണ്ട് പ്രാർത്ഥനയും അത് വഴി അല്ലാഹുവിനു മാത്രമായുള്ള ആരാധനയും നിങ്ങൾ ഉപേക്ഷിക്കരുത്.പ്രാര്ഥനയാകട്ടെ ആരാധനയുടെ മജ്ജയാണ്.
 
ഖുശൈരി പറയുന്നു : പ്രാർത്ഥന / ദുആ ഉത്തരം കിട്ടാനുള്ള താക്കോൽ ആണ് എന്ന് പറയപ്പെട്ടിട്ടുണ്ട്; ആ താക്കോലിന്റെ പല്ലുകൾ ഹലാലായ ഭക്ഷണവും.


ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
...........................
وَقَالَ الشَّيْخُ أَبُو الْقَاسِمِ الْقُشَيْرِيُّ فِي " شَرْحِ الْأَسْمَاءِ الْحُسْنَى " مَا مُلَخَّصُهُ جَاءَ الدُّعَاءُ فِي الْقُرْآنِ عَلَى وُجُوهٍ مِنْهَا الْعِبَادَةُ وَلَا تَدْعُ مِنْ دُونِ اللَّهِ مَا لَا يَنْفَعُكَ وَلَا يَضُرُّكَ وَمِنْهَا الِاسْتِغَاثَةُ وَادْعُوا شُهَدَاءَكُمْ ، وَمِنْهَا السُّؤَالُ ادْعُونِي أَسْتَجِبْ لَكُمْ ، وَمِنْهَا الْقَوْلُ دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَالنِّدَاءُ يَوْمَ يَدْعُوكُمْ ، وَالثَّنَاءُ قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَنَ . 
  ആശയ സംഗ്രഹം :  ശൈഖ്‌ അബുൽ ഖാസിം അൽ ഖുശൈരി അദ്ദേഹത്തിന്റെ ' ശറഹുൽ അസ്മാഇൽ ഹുസ്നാ'യിൽ പറയുന്നു : ദുആ എന്ന പദം ഖുർആനിൽ വിവിധ ആശയങ്ങളിൽ വന്നിട്ടുണ്ട്. 
 
1  ഇബാദത് / ആരാധന : ഉദാഹരണം :പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 010 യൂനുസ് 107:
وَلاَ تَدْعُ مِن دُونِ اللّهِ مَا لاَ يَنفَعُكَ وَلاَ يَضُرُّكَ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ الظَّالِمِينَ
അല്ലാഹുവിന്‌ പുറമെ നിനക്ക്‌ ഉപകാരം ചെയ്യാത്തതും, നിനക്ക്‌ ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്‌/യാതൊന്നിനെയും നീ ആരാധിക്കരുത് . നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും.

2 . ഇസ്തിഗാസ / സഹായാർത്ഥന :  ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 2 അല്‍ ബഖറ 23 
وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُواْ بِسُورَةٍ مِّن مِّثْلِهِ وَادْعُواْ شُهَدَاءَكُم مِّن دُونِ اللَّهِ إِنْ كُنتُمْ صَادِقِينَ
    നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെത ്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത്‌ ).

3 .ചോദ്യം / അപേക്ഷ : ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 040 മുഅ്മിന്‍ 60 :
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ 
    നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട്‌ അപേക്ഷിക്കൂ/'ചോദിക്കൂ  പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.

4 .ഖൗൽ /സംസാരം : ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം  010 യൂനുസ് 10 ;
دَعْوَاهُمْ فِيهَا سُبْحَانَكَ اللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلاَمٌ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلّهِ رَبِّ الْعَالَمِينَ
 അതിനകത്ത്‌ അവരുടെ പ്രാര്‍ത്ഥന അല്ലാഹുവേ, നിനക്ക്‌ സ്തോത്രം എന്നായിരിക്കും. അതിനകത്ത്‌ അവര്‍ക്കുള്ള അഭിവാദ്യം സമാധാനം! എന്നായിരിക്കും.അവരുടെ പ്രാര്‍ത്ഥനയുടെ/സംസാരത്തിന്റെ  അവസാനം ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി എന്നായിരിക്കും.

5 . നിദാഉ / വിളി :  ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 017 ഇസ്റാഅ് 52 :
  يَوْمَ يَدْعُوكُمْ فَتَسْتَجِيبُونَ بِحَمْدِهِ وَتَظُنُّونَ إِن لَّبِثْتُمْ إِلاَّ قَلِيلاً
അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച്‌ കൊണ്ട്‌ നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. ( അതിന്നിടക്ക്‌ ) വളരെ കുറച്ച്‌ മാത്രമേ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന്‌ നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.

6 . സനാഉ /പ്രശംസ : ഉദാഹരണം : പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 017 ഇസ്റാഅ് 110 :
قُلِ ادْعُواْ اللَّهَ أَوِ ادْعُواْ الرَّحْمَنَ أَيًّا مَّا تَدْعُواْ فَلَهُ الأَسْمَاء الْحُسْنَى وَلاَ تَجْهَرْ بِصَلاتِكَ وَلاَ تُخَافِتْ بِهَا وَابْتَغِ بَيْنَ ذَلِكَ سَبِيلاً
( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. (സനാഉ ചെയ്തു കൊള്ളുക /പ്രശംസിക്കുക)ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക.
 ............................. 

സാമ്പത്തിക വിശുദ്ധി പ്രാർത്ഥന സ്വീകരിക്കപ്പെടുന്നതിനുള്ള ഒരു സുപ്രധാന നിബന്ധനയാണ്.

ഫത്ഹുൽ ബാരി തുടരുന്നു :
             وَلَهَا شُرُوطٌ أُخْرَى مِنْهَا أَنْ يَكُونَ طَيِّبُ الْمَطْعَمِ وَالْمَلْبَسِ لِحَدِيثِ فَأَنَّى يُسْتَجَابُ لِذَلِكَ وَسَيَأْتِي بَعْدَ عِشْرِينَ بَابًا مِنْ  حَدِيثِ أَبِي هُرَيْرَةَ وَمِنْهَا أَلَّا يَكُونَ يَسْتَعْجِلُ لِحَدِيثِ يُسْتَجَابُ لِأَحَدِكُمْ مَا لَمْ يَقُلْ دَعَوْتُ فَلَمْ يَسْتَجِبْ لِي أَخْرَجَهُ مَالِكٌ
 ആശയ സംഗ്രഹം : 
പ്രാർത്ഥനക്കു ഉത്തരം ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നവന്റെ ഭക്ഷണവും വസ്ത്രവും അനുവദനീയ മാർഗ്ഗത്തിൽ സമ്പാദിച്ചത് ആവണമെന്ന് നിബന്ധനയുണ്ട്; അതായത് സാമ്പത്തിക വിശുദ്ധി പ്രാർത്ഥന സ്വീകരിക്കപ്പെടുന്നതിനുള്ള ഒരു സുപ്രധാന നിബന്ധനയാണ്. കൂടാതെ ഉത്തരം ലഭിക്കുന്നതിന് തിടുക്കം കാണിക്കാതിരിക്കുകയും വേണം. താഴെ ചേർത്ത രണ്ടു ഹദീസുകളിൽ നിയന് ഇക്കാര്യം വ്യക്തമാണ്.

സ്വഹീഹു മുസ്‌ലിം
كتاب الزكاة
باب قَبُولِ الصَّدَقَةِ مِنَ الْكَسْبِ الطَّيِّبِ وَتَرْبِيَتِهَا ‏‏
 عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ ‏{‏ يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ‏}‏ وَقَالَ ‏{‏ يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ‏}‏ ‏"‏ ‏.‏ ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു :റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
 അല്ലാഹു നല്ലവനാണ്/നന്മയാണ്; അവൻ നല്ലതല്ലാതെ സ്വീകരിക്കുകയില്ല.നിശ്ചയം അല്ലാഹു അവന്റെ മുർസലീങ്ങളോട് / ദൈവദൂതന്മാരോട് കൽപ്പിച്ചതെന്തോ അത്  സത്യ വിശ്വാസികളോടും കല്പിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു :
 يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ
''അല്ലയോ ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു''(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 023 അല്‍ മുഅ്മിനൂന്‍ 51 ).വീണ്ടും അല്ലാഹു പറഞ്ഞു : 
 يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ
''സത്യവിശ്വാസികളേ, നിങ്ങള്‍ക്ക്‌ നാം നല്‍കിയ വസ്തുക്കളില്‍ നിന്ന്‌ വിശിഷ്ടമായത്‌ ഭക്ഷിച്ചു കൊള്ളുക'(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 172   പിന്നീട്  തിരു നബി,മുടിയൊക്കെ പാറിപ്പറന്നു പൊടി പിടിച്ചു ദീർഘ യാത്ര ചെയ്യുന്ന ഒരു മനുഷ്യനെ സംബന്ധിച്ച് പരാമർശിച്ചു.അയാൾ തന്റെ കൈകൾ മേലോട്ട് ഉയർത്തി പ്രാർത്ഥിക്കുന്നു : 'റബ്ബേ ... റബ്ബേ....' എന്ന് .അയാളുടെ ഭക്ഷണം നിഷിദ്ധമാന്  (നിഷിദ്ധ മാർഗ്ഗത്തിൽ സമ്പാദിച്ചത് ), അയാളുടെ പാനീയം  നിഷിദ്ധമാണ്,അയാളുടെ വസ്ത്രം നിഷിദ്ധമാണ്,അയാളുടെ ശരീരം പോഷണം നൽകപ്പെട്ടത് ഹറാമിന്റെ വഴിയിലൂടെയാണ്.പിന്നെ എങ്ങിനെയാണ് അയാൾക്ക് അല്ലാഹു ഉത്തരം ചെയ്യുക ? 

മറ്റൊരു ഹദീസ് കാണുക :

സ്വഹീഹുൽ ബുഖാരി 
صحيح البخاري
كتاب الدعوات
 بَاب يُسْتَجَابُ لِلْعَبْدِ مَا لَمْ يَعْجَلْ 
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يُسْتَجَابُ لِأَحَدِكُمْ مَا لَمْ يَعْجَلْ يَقُولُ دَعَوْتُ فَلَمْ يُسْتَجَبْ لِي
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: ഞാൻ പ്രാർത്ഥിച്ചു; പക്ഷെ എനിക്ക് ഉത്തരം നല്കപ്പെട്ടില്ല എന്ന് പറഞ്ഞു നിങ്ങൾ തിടുക്കം കാണിച്ചില്ലെങ്കിൽ അല്ലാഹു നിങ്ങളുടെ പ്രാർത്ഥനക്കു ഉത്തരം നൽകും.

ഇബാദത്ത്

 

ഇബാദത്ത്

ആരാധാന എന്ന പദം സുപരിചിതമാണ്. മതവിശ്വാസികള്‍ പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന കര്‍മങ്ങളെല്ലാം പൊതുവില്‍ ആരാധനയുടെ ഇനത്തില്‍ കണക്കാക്കപ്പെടുന്നു. ഒരുവിഭാഗത്തിന്റെ ആരാധന വേറൊരു വിഭാഗത്തിന് വൃഥാവേലയായി തോന്നാം; മറിച്ചും. എല്ലാ മതങ്ങളിലും വ്യത്യസ്ത തരത്തിലുള്ള ആരാധനാകര്‍മങ്ങളുണ്ട്. എന്നാല്‍ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ആരാധന എന്നാല്‍ എന്താണെന്നു നോക്കാം. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും പ്രതിപാദിച്ച ഇബാദത്ത് എന്ന സാങ്കേതിക പദത്തിന്റെ പരിഭാഷയായിട്ടാണ് ആരാധന എന്ന് ഉപയോഗിക്കുന്നത്. ഇബാദത്ത് എന്നത് ഒറ്റവാക്കില്‍ ഭാഷാന്തരം ചെയ്യപ്പെടാന്‍ പ്രയാസമെങ്കിലും മലയാളത്തില്‍ ഉപയോഗിക്കാവുന്ന ഏറ്റവും ഉചിതമായ പദമെന്ന നിലയിലാണ് നാം 'ആരാധന' തെരഞ്ഞെടുക്കുന്നത്. പദത്തിന്റെ അര്‍ഥം എന്താണെന്നതിനേക്കാള്‍ ആരാധന എന്താണെന്ന് വിശദീകരിക്കാവുന്ന ഒരു നിര്‍വചനം ആവശ്യമാണ്.

മുഹമ്മദ് നബി(സ) വിശദീകരിച്ചത് ഏറെ ശ്രദ്ധേയമാണ്. 'പ്രാര്‍ഥന, അതുതന്നെയാണ് ആരാധന'. 'ആരാധനയുടെ മജ്ജയാണ് പ്രാര്‍ഥന' എന്നും നബി(സ) പറയുകയുണ്ടായി. അപ്പോള്‍ എന്താണ് പ്രാര്‍ഥന എന്നുകൂടി പരിശോധിക്കാം.

പ്രാര്‍ഥന, അര്‍ഥന എന്നതിന് ആവശ്യപ്പെടല്‍ എന്നാണ് ഭാഷയില്‍ വിവക്ഷ. കല്പിച്ചു, ആവശ്യപ്പെട്ടു, നിര്‍ദേശിച്ചു, അഭ്യര്‍ഥിച്ചു, അപേക്ഷിച്ചു എന്നീ പ്രയോഗത്തില്‍ അപേക്ഷകന്റെയും അപേക്ഷിക്കപ്പെടുന്നയാളിന്റെയും സ്ഥാനപദവികള്‍ക്കനുസരിച്ച് വരുന്ന പ്രയോഗമാറ്റങ്ങള്‍ മാത്രമാണ് അടങ്ങിയിരിക്കുന്നത്. പ്രാര്‍ഥനയും ആവശ്യപ്പെടല്‍ തന്നെയാണ്. എന്നാല്‍ മനുഷ്യര്‍ തമ്മതമ്മില്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ആവശ്യപ്പെടുന്നത് പ്രാര്‍ഥനയല്ല. ഭാഷയിലും ആ പ്രയോഗമില്ല. അപ്പോള്‍ മനുഷ്യകഴിവിന്നതീതമായ ഒരു കാര്യം അഭൗതികമായ ഒരു കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് മാത്രമേ പ്രാര്‍ഥനയാവുകയുള്ളൂ. അങ്ങനെ മനുഷ്യന്റെ പ്രാര്‍ഥന കേള്‍ക്കാനും ആവശ്യങ്ങള്‍ നടപ്പലാക്കിക്കൊടുക്കാനും കഴിവുള്ള ശക്തി അല്ലാഹു (പ്രപഞ്ച സ്രഷ്ടാവ്) മാത്രമേയുള്ളൂ എന്നാണ് ഇസ്‌ലാമിക വിശ്വാസം. ആയതിനാല്‍ അല്ലാഹുവിനോടല്ലാതെ ഏത് ശക്തിയോട് പ്രാര്‍ഥിക്കുന്നതും ശിര്‍ക്ക് ആണ്. പ്രാര്‍ഥന കേള്‍ക്കാനും സ്വീകരിക്കാനും അല്ലാഹു അല്ലാതെ മറ്റാരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നതും ശിര്‍ക്ക് അഥവാ ബഹുദൈവാരാധനതന്നെ. പ്രാര്‍ഥനയടങ്ങുന്ന ഏത് കര്‍മവും ആരാധന(ഇബാദത്ത്) തന്നെ.

വിശുദ്ധ ഖുര്‍ആനില്‍ ഇബാദത്തിന് നിര്‍വചനം നല്‍കിയിട്ടില്ല. എന്നാല്‍ തത്സംബന്ധമായി ഖുര്‍ആനിലും ഹദീസിലും വന്ന പാഠങ്ങളുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ പല നിര്‍വചനങ്ങളും നല്‍കിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രസക്തമായ നിര്‍വചനം ഇപ്രകാരമാണ്. 'കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി-അഭൗതികമായി-ഗുണം പ്രതീക്ഷിച്ചുകൊണ്ടോ ദോഷം ഭയന്നുകൊണ്ടോ മനുഷ്യന്‍ ചെയ്യുന്ന വാഗ്വിചാരകര്‍മങ്ങളെല്ലാം ആരാധനയാണ്'. പ്രാര്‍ഥന തന്നെയാണ് ആരാധന എന്ന നബിവചനവും ഈ ആശയം തന്നെയാണ് വ്യക്തമാക്കുന്നത്.

ഒരു ഉദാഹരണം പറയാം. നാട്ടില്‍ വരള്‍ച്ച ബാധിക്കുമ്പോള്‍ 'ഞങ്ങളുടെ ഗ്രാമത്തിലേക്ക് കുടിവെള്ളമെത്തിച്ചുതരാന്‍ സംവിധാനമുണ്ടാക്കണ'മെന്ന് സര്‍ക്കാറിനോടോ മറ്റേതെങ്കിലം ഏജന്‍സിയോടോ അപേക്ഷിക്കുന്നത് പ്രാര്‍ഥനയല്ല. കാര്യകാരണ ബന്ധങ്ങള്‍ക്കുള്ളില്‍ നിന്നുള്ള ഒരു അപേക്ഷ മാത്രം. എന്നാല്‍ വരള്‍ച്ച രൂക്ഷമായി. ജലസ്രോതസ്സുകള്‍ വറ്റി. അപ്പോള്‍ മഴ വര്‍ഷിപ്പിച്ചുതരണേ എന്ന നാട്ടുകാരുടെ അപേക്ഷ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. കാരണം അത് മനുഷ്യകഴിവില്‍ പെട്ടതല്ല. മഴയ്ക്കുവേണ്ടി നടത്തുന്ന പ്രാര്‍ഥന അല്ലാഹുവിനോടല്ലാതെ മറ്റാരോടു നടത്തിയാലും അത് ശിര്‍ക്ക് (ബഹുദൈവാരാധന) ആണ്. ഇങ്ങനെ പ്രാര്‍ഥിക്കപ്പെടുന്നത് മലക്കോ ദേവനോ പ്രവാചകനോ സിദ്ധനോ ആരായാലും ശിര്‍ക്കുതന്നെ.

ഒരു വ്യക്തിക്കോ വസ്തുവിനോ ദിവ്യത്വം കല്പിച്ച് അവിടെച്ചെന്ന് തൊഴുത് പ്രാര്‍ഥിക്കുന്ന മനുഷ്യന്‍ ചെയ്യുന്നത് അയാള്‍ക്കോ ആ വസ്തുവിനോ അഭൗതികമായ കഴിവുകള്‍ ഉണ്ടെന്ന് ആരോപിക്കുകയാണ്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ ഒരു കഴിവും പ്രപഞ്ചനാഥനായ ദൈവത്തിനല്ലാതെ ആര്‍ക്കുമില്ല എന്നതാണ് ശരിയായ ഏകദൈവ വിശ്വാസം അഥവാ തൗഹീദ്. അതാണ് ഇസ്‌ലാമിന്റെ അടിത്തറ. അല്ലാഹു അല്ലാതെ ആരാധനയ്ക്ക് അര്‍ഹമായ യാതൊന്നുമില്ല (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന വചനം അതിന്റെ പ്രഖ്യാപനമാണ്.

തൗഹീദ്

 

തൗഹീദ്

ലോകത്ത് ഏതുകാലത്തുമുള്ള മനുഷ്യരില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണ്. ബഹുഭൂരിഭാഗം മതങ്ങളും ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമാണ്. എന്നാല്‍ ദൈവസങ്കല്പത്തിന്റെ കാര്യത്തില്‍ മതവിശ്വാസികള്‍ ഭിന്നതലങ്ങളില്‍ നിലകൊള്ളുന്നു. തങ്ങള്‍ക്ക് ചുറ്റും കാണുന്ന ചെറുതും വലുതുമായ പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ പലതിനും ദിവ്യത്വം കല്പിച്ച് അവയെ വണങ്ങുകയും പലതിന്റെയും പേരില്‍ പ്രതിഷ്ഠകള്‍ സ്ഥാപിച്ച് ആരാധിക്കുകയും ചെയ്യുന്നു. ഈ സങ്കല്പം തന്നെ കാലദേശങ്ങള്‍ക്കനുസരിച്ചും ജാതി വര്‍ഗങ്ങള്‍ക്കനുസരിച്ചും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ദൈവസങ്കല്പത്തിലും ആരാധനാ കാര്യത്തിലും ലോകത്ത് ഒരു കാലത്തും മനുഷ്യര്‍ക്കിടയില്‍ ഏകീഭാവമുണ്ടായിട്ടില്ല. എന്നാല്‍ പ്രപഞ്ചകര്‍ത്താവായ ഒരു അഭൗമശക്തിയെപ്പറ്റിയുള്ള ബോധം ഏത് കാലത്തും മനുഷ്യര്‍ക്കിടയില്‍ ഉണ്ടുതാനും. ദൈവ വിശ്വാസത്തെപ്പറ്റി ഇസ്‌ലാം നല്കുന്ന കാഴ്ച്ചപ്പാട് വളരെ വ്യക്തവും ലളിതവുമാണ്.


പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍ ആരാധിക്കാവൂ. ഏകദൈവത്തിനപ്പുറമുള്ളതെല്ലാം സൃഷ്ടികളാണ്. ആ സൃഷ്ടികള്‍ക്ക് ആരാധന ചെയ്തുകൂടാ. സൃഷ്ടികളോട് പ്രാര്‍ഥിച്ചുകൂടാ. ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രാര്‍ഥനകള്‍ കേള്‍ക്കുവാനും അവ നിവൃത്തിച്ചു കൊടുക്കുവാനും കഴിവുള്ളവന്‍ ഏകനായ ദൈവം മാത്രം. ആ ദൈവമാണ് അല്ലാഹു. അല്ലാഹു ഏതെങ്കിലും വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ പ്രത്യേക കാലഘട്ടത്തിന്റെയോ ദൈവമല്ല. ഇങ്ങനെയുള്ള ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന തത്വമാണ് തൗഹീദ്.


തൗഹീദ് എന്ന പദത്തിന്റെ അര്‍ഥം ഏകനാക്കുക, ഒന്നാക്കുക എന്നൊക്കെയാണ്. ബഹുദൈവത്വമെന്ന മിഥ്യാ സങ്കല്പത്തെയും അബദ്ധ ധാരണയെയും തിരുത്തി ആരാധന ഒരേയൊരു ദൈവത്തിലര്‍പ്പിക്കുക എന്നതാണ് തൗഹീദിന്റെ വിവക്ഷ. തൗഹീദ് എന്ന പദം വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടില്ല. നിരവധി പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടി ഖുര്‍ആന്‍ സമര്‍ഥിച്ച ഈ കാര്യത്തെ പണ്ഡിതന്മാര്‍ വിശദീകരിച്ച പ്രയോഗമാണ് തൗഹീദ് എന്നത്. അല്ലാഹുവിന്റെ ഏകത്വമെന്നത് ഏതൊക്കെ തലങ്ങളിലാണ് എന്ന് അക്കാദമികമായി വിശകലനം ചെയ്ത് വിശദപഠനാര്‍ഥം തൗഹീദുര്‍റുബൂബിയ്യത്ത്, തൗഹീദുല്‍ ഉലൂഹിയ്യ, തൗഹിദുസ്വിഫാതി വല്‍ അസ്മാഅ് എന്നിങ്ങനെ വിഭജിച്ച് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.


''ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയങ്കിലും  താങ്കള്‍ക്കറിയുമോ?'' (വി.ഖു. 19:65). തൗഹീദിന്റെ ഇനങ്ങള്‍ ഈ ആയത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

ഇസ്‌ലാമിലെ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനാശയമായ ഏകദൈവാരാധനയെ കുറിക്കാന്‍ ഉപയോഗിക്കുന്ന സംജ്ഞയാണ് തൗഹീദ്. ലാഇലാഹ ഇല്ലല്ലാഹ് (ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ വേറെയാരുമില്ല) എന്ന പരിശുദ്ധ വാക്യം തൗഹീദിന്റെ ആശയത്തെ ഉള്‍ക്കൊള്ളുന്നു. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്കുള്ള ശക്തി ആരില്‍ നിക്ഷിപ്തമാണോ അവനെ മാത്രം ആരാധിക്കുക എന്നതാണ് തൗഹീദ് (ഏകദൈവാരാധന) കൊണ്ട് ഉദ്ദേശിക്കുന്നത്. സൃഷ്ടിയും സ്ഥിതിയും സംഹാരവും അല്ലാഹുവിന്റെ മാത്രം അധീനത്തിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

'നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്കു ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചു വിളിക്കപ്പെടുകയും ചെയ്യുന്നു. അവനാണ് നിങ്ങള്‍ക്കു വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചു കൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചു തന്നവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു' (2:28,29). 

ഒരുവന്‍ ആരാധിക്കപ്പെടാന്‍ അര്‍ഹനാകണമെങ്കില്‍ ഈ കഴിവുകളെല്ലാം(സൃഷ്ടി, സ്ഥിതി, സംഹാരം) അവനായിരിക്കണം. അത് അല്ലാഹുവിന് മാത്രമേ ഉള്ളൂ. അതുകൊണ്ട് അവനെ മാത്രമേ ആരാധിക്കാവൂ. ആരാധനയുടെ ഏതെങ്കിലുമൊരിനം സൃഷ്ടികള്‍ക്കു നല്‍കുന്നത് മേല്‍പറഞ്ഞ കഴിവുകളുടെ ഏതെങ്കിലും ഒരിനം സൃഷ്ടികള്‍ക്കു വകവെച്ചുകൊടുക്കലാണ്. ഒരാള്‍ക്ക് ഇസ്‌ലാം ആശ്ലേഷിക്കാന്‍ സാധിക്കുന്നത് ഇസ്‌ലാമിന്റെ അടിത്തറയായ ഏകദൈവാരാധനയുടെ സാക്ഷ്യവചനം ഉരുവിട്ടുകൊണ്ടാണ്. 'അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്' (അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹമായി ഒന്നുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു) എന്നതിന്റെ പൊരുള്‍ രണ്ട് കാര്യങ്ങളെ ഉള്‍ക്കൊള്ളുന്നു. ഒരു ദൈവവുമില്ല അഥവാ ആരാധ്യനുമില്ല എന്ന നിഷേധവശവും അല്ലാഹു എന്ന യാഥാര്‍ഥ ആരാധ്യനെ സ്ഥിരീകരിക്കലും. അഥവാ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല എന്ന സാക്ഷ്യ വചനം ഉരുവിടുന്നതോടു കൂടി ആരാധനാ കര്‍മ്മങ്ങളുടെ അണു അളവ് പോലും അല്ലാഹു അല്ലാത്തവര്‍ക്ക് അവകാശപ്പെടാനോ കൊടുക്കാനോ പാടില്ല എന്ന ദൃഢപ്രതിജ്ഞയെടുക്കുകയാണ് ചെയ്യുന്നത്. 

മനുഷ്യര്‍ ആരാധിച്ചു പോന്നിരുന്ന അനേകം ശക്തികളും മൂര്‍ത്തികളും ഉണ്ടായിരുന്നു. അവയൊന്നും ആരാധനക്ക് അര്‍ഹമല്ല എന്നും സാക്ഷാല്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നുമാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പല സമൂഹങ്ങള്‍ക്കും കുലദൈവങ്ങള്‍ സങ്കല്‍പ്പിക്കപ്പെടുന്നതുപോലെ അറബികളുടെ കുലദൈവത്തിന്റെ പേരല്ല അല്ലാഹു. സാക്ഷാല്‍ ആരാധ്യന്‍(അല്‍ഇലാഹ്), ആരാധിക്കപ്പെടാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍  'ഇലാഹ്' എന്ന പൊതുനാമത്തെ 'അല്‍' എന്ന അവ്യയം ചേര്‍ത്ത് വിശേഷവല്‍ക്കരിച്ചതാണ് അല്ലാഹു എന്ന പദം.

സൃഷ്ടി സ്ഥിതി സംഹാര കഴിവുകള്‍ ആര്‍ക്കാണോ ഉള്ളത് അവനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ എന്ന ഇസ്‌ലാമിന്റെ മൗലികാദര്‍ശത്തിലേക്ക് ആണ് മുഴുവന്‍ പ്രവാചകന്മാരും ജനങ്ങളെ ക്ഷണിച്ചത്. പ്രാര്‍ത്ഥന ആരാധന തന്നെയാണെന്ന് വിശുദ്ധഖുര്‍ആനില്‍ നിന്ന് സ്പഷ്ടമായി മനസ്സിലാക്കാന്‍ സാധിക്കും. അല്ലാഹുപറയുന്നു. 'അല്ലാഹുവിന് പുറമെ അന്ത്യനാള്‍ വരെ ഉത്തരം നല്‍കാത്തവരോട് പ്രാര്‍ത്ഥിക്കുന്നവരേക്കാള്‍ ഏറ്റവും വഴിപിഴച്ചവന്‍ മറ്റാരുണ്ട്? അവരോ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധരഹിതരുമാകുന്നു. ജനങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍ അവര്‍ ഇവര്‍ക്ക് ശത്രുക്കളായി മാറുകയും ഇവരുടെ ആരാധനയെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും'.(46:5,6)

പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണെന്ന് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍  മറ്റൊരു ദൈവത്തെ സ്വീകരിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ പരിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വിരോധിക്കുന്നു. 'അതിനാല്‍ അല്ലാഹുവോട് കൂടി മറ്റൊരു ദൈവത്തെ നീ വിളിച്ചു പ്രാര്‍ത്ഥിക്കരുത്. (അങ്ങനെ പ്രാര്‍ത്ഥിക്കുന്ന പക്ഷം) നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ്'.(26:213).

ഇസ്‌ലാമിന്റെ അടിത്തറയായ ഏകദൈവാരാധനയുടെ എല്ലാ ആശയങ്ങളേയും വിശാലാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതാണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന പരിശുദ്ധവചനം.

'അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല'എന്നത് തൗഹീദിന്റെ വചനമായിരിക്കുന്നു.(തുഹ്ഫ വാള്യം:1 പേജ്:8)

തവസ്സുല്‍ ഹദീസുകളില്‍

 

തവസ്സുല്‍ ഹദീസുകളില്‍

അല്ലാഹുവിങ്കലേക്ക് മധ്യവര്‍ത്തികള്‍ മുഖേന ഇടതേട്ടം(തവസ്സുല്‍) നടത്താമെന്ന് പറയുന്നവര്‍ ചില ഹദീസുകളും തെളിവായി ഉദ്ധരിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ ഹദീസുകളും ഇടയാളന്മാരെ നിശ്ചയിച്ച് അല്ലാഹുവിലേക്ക് ഇടതേട്ടം നടത്താന്‍ പാടില്ല എന്നതിന് കൃത്യമായ തെളിവ് നല്‍കുന്നവയാണ്. അനസ്(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഹദീസ് ബുഖാരി ഉദ്ധരിക്കുന്നു. ജനങ്ങള്‍ക്കു വരള്‍ച്ച ബാധിക്കുമ്പോള്‍ ഉമര്‍(റ) അബ്ബാസ്ബ്‌നു അബ്ദുല്‍ മുത്തലിബിനെ കൊണ്ട് മഴക്ക് വേണ്ടി പ്രാര്‍ത്ഥിപ്പിച്ചിരുന്നു. ഉമര്‍(റ) പറയും: ''അല്ലാഹുവേ, ഞങ്ങളുടെ പ്രവാചകനെകൊണ്ട് പ്രാര്‍ത്ഥന നടത്തി നിന്നിലേക്ക് സാമീപ്യം തേടുകയും അപ്പോള്‍ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ച് തരികയും ചെയ്തിരുന്നു. ഇപ്പോള്‍ ഞങ്ങളിതാ പ്രവാചകന്റെ പിതൃവ്യനെക്കൊണ്ട് (പ്രാര്‍ത്ഥന നടത്തിച്ചു) നിന്നെ സമീപിക്കുന്നു. അതുകൊണ്ട് നീ ഞങ്ങള്‍ക്കു മഴ വര്‍ഷിപ്പിച്ച് തരേണമേ. അപ്പോള്‍ അവര്‍ക്ക് മഴ വര്‍ഷിപ്പിക്കപ്പെടുകയും ചെയ്യും.''

ഉപരിസൂചിത ഹദീസില്‍ ഉപയോഗിച്ച പദം 'നതവസ്സലു' എന്നാണ്. പ്രാര്‍ഥന ഒന്നിച്ച് നടത്തുമ്പോള്‍ കൂട്ടത്തില്‍ യോഗ്യനായ ആളെ നേതൃത്വം ഏല്‍പ്പിക്കുക എന്നത് മാത്രമാണ് ഇവിടെ വിഷയം. നബി(സ)യുടെ വിയോഗാനന്തരം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയിരുന്നത് അബ്ബാസ്(റ) ആയിരുന്നു. മഹാന്മാരെക്കൊണ്ട് പ്രാര്‍ത്ഥന നടത്തിക്കുക, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറ്റൊരാളോട് ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ അല്ലാഹുവിങ്കലേക്ക് മധ്യവര്‍ത്തികളെ സ്വീകരിക്കുന്നതിന് തെളിവുകളല്ല.

മുഹമ്മദ് നബിയുടെ വിയോഗാനന്തരം ആയിരക്കണക്കിന് സ്വഹാബിമാര്‍ വധിക്കപ്പെടാന്‍ കാരണമായ യുദ്ധങ്ങള്‍ പോലും നടക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഒരു സ്വഹാബിയെങ്കിലും നബി   (സ)യുടെ ഹഖ്, ജാഹ്, ബര്‍ക്കത്ത് എന്നിവകൊണ്ട് പ്രാര്‍ത്ഥിച്ചതോ അല്ലെങ്കില്‍ അവിടത്തെ ഖബറിന്റെ അടുക്കല്‍ ചെന്ന് നബി(സ)യെ ഇടയാളനാക്കി പ്രാര്‍ത്ഥിച്ചതോ ആയ ഒരു സംഭവം പോലും സ്ഥിരപ്പെട്ട നിലക്ക് ഉദ്ധരിക്കപ്പെട്ടിട്ടില്ല.

മുഹമ്മദ് നബിക്കും മറ്റു പ്രവാചകന്മാര്‍ക്കും ഉന്നത പദവി അല്ലാഹു നല്‍കിയിട്ടുണ്ട്. അതിന്റെ പേരില്‍ വിശ്വാസികള്‍ക്ക് പ്രവാചകന്മാരോട് ഇടതേടാനുള്ള അനുവാദമില്ല. സത്യവിശ്വാസികളെ സഹായിക്കല്‍ അല്ലാഹു തന്റെ ബാധ്യതയായി വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. ആ സഹായം ലഭിക്കാനായി അല്ലാഹുവോട് ചോദിക്കാനുള്ള (പ്രാര്‍ത്ഥിക്കാനുള്ള) അവകാശം മനുഷ്യര്‍ക്കുണ്ട്. ഈ പ്രാര്‍ത്ഥനക്ക് മനുഷ്യന്റെയും ദൈവത്തിന്റെയും ഇടയില്‍ മധ്യവര്‍ത്തികള്‍ വേണമെന്ന് വിശുദ്ധ ഖുര്‍ആനോ നബിചര്യയോ പഠിപ്പിക്കുന്നില്ല.

കൊടുത്ത കഴിവില്‍ നിന്നും ചോദിക്കുന്നു എന്ന്....

 

കൊടുത്ത കഴിവില്‍ നിന്നും ചോദിക്കുന്നു എന്ന്....



പ്രവാചകന്‍മ്മാര്‍ക്ക് ആര്‍ക്കും തന്നെ അള്ളാഹു ഒരു കഴിവും കൊടുത്ത് വെച്ചിട്ടില്ല. അവന്‍ ഉദ്ദേശിക്കുന്ന സമയത്ത് അവരിലുടെ അള്ളാഹു വെളിവാക്കപ്പെടുന്ന അമാനുഷികത ആണ് മുഹ്ജിസത്ത്.

പ്രവാചകന്‍ നമസ്ക്കാരത്തില്‍ പിറകില്‍ നിന്നവരുടെ കാര്യം അറിയും എന്ന് പറയുന്ന ഹദീസിനെ വിശദീകരിച്ചുകൊണ്ട്.

മുല്ല അല്‍ ഖാരി (റ) പറയുന്നു:
((فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي) أَيْ: بِالْمُكَاشَفَةِ، وَلَا يَلْزَمُ دَوَامُهَا لِيُنَافِيَهُ خَبَرُ: لَا أَعْلَمُ مَا وَرَاءَ جِدَارِي، فَيُخَصُّ هَذَا بِحَالَةِ الصَّلَاةِ وَعِلْمِهِ بِالْمُصَلِّينَ، وَاللَّهُ أَعْلَمُ.  
അള്ളാഹു വ്യക്തമായി തന്നെ വെളിവാക്കി കൊടുക്കും, ഇതൊരിക്കലും നബി (സ) യുടെ എപ്പോഴും  ഉണ്ടാകുന്ന കാര്യം അല്ല. കാരണം നബി (സ)യില്‍ നിന്നും ഉദ്ധരിച്ചതിന്നു എതിരാവും, നബി (സ) തന്നെ പറഞ്ഞിട്ടുണ്ട് "ഈ ചുമരിന്നു പുറത്തു ഉള്ളത് എനിക്കറിയില്ല" എന്ന്. അപ്പോള്‍ ഇത് പ്രവാചകന്റെ നമസ്ക്കാരത്തില്‍ മാത്രം  ഖാസ് ആക്കുന്ന കാര്യം ആണ്. അതുപോലെ പിറകില്‍ നമസ്ക്കരിക്കുനവരുടെ അവസ്ഥ മാത്രം ആണ്. എല്ലാം അറിയുന്നവന്‍ അള്ളാഹു.....


 ഇമാം ഇബ്ന്‍ അബ്ദുല്‍ ഹൈ ലക്നവി (റ):
أولاً ـ لأنّ هذا الورد متضمّن كلمة "شيئاً لله" وقد حَكَمَ بعضُ الفقهاء بكفرِ من قاله ،
وثانياً ـ لأنّ هذا الورد يتضمّنُ نداء الأموات مِنْ أمكنة بعيدة ، ولم يثبت شرعاً أنّ الأولياء لهم قدرةٌ على سماع النداء من أمكنة بعيدة ، إنما ثبَتَ سماع الأموات لتحيّة من يزور قبورهم ، ومَنْ اعتقدَ أنّ غير الله سبحانه وتعالى حاضرٌ وناظر ، وعالمٌ للخفيّ والجليّ في كلّ وقت وفي كلّ آن ، فقد أشرك ، والشيخ عبد القادر وإن كانت مناقبه وفضائله قد جاوزت العدّ والإحصاء ، إلاّ أنه لم يثبت أنه كان قادراً على سماع الاستغاثة والنداء من أمكنة بعيدة ، وعلى إغاثة هؤلاء المستغيثين ، واعتقادُ أنه رحمه الله كان يعلم أحوالَ مريديه في كلّ وقت ، ويسمع نداءهم ، مِنْ عقائد الشِّرك ، والله أعلم )).
 مجموع فتاوى العلاّمة عبد الحي اللّكنوي (ج1/264).
ആരെങ്കിലും അല്ലാഹുവിന്ന് പുറമേ എല്ലാം കാണുന്നു എല്ലാം അറിയുന്നു എന്ന് വിശ്വസിക്കുന്നു, അതുപോലെ തന്നെ മൊഹിയുധീന്‍ ഷെയ്ഖ്‌ (റ) അകത്തുള്ളതും പുറത്തുള്ളതും അറിയും എന്ന് വിശ്വസിക്കുന്നു, എപ്പോഴും എല്ലാ സമയത്തും അവരുടെ അറിവുകള്‍ അറിയാമെന്ന ആള്‍ ആണ് മൊഹിയുധീന്‍ ഷെയ്ഖ്‌ (റ) എന്ന് വിശ്വസിച്ചു കഴിഞ്ഞാല്‍ തീര്‍ച്ചയായിട്ടും അവന്‍ ശിര്‍ക്ക് ചെയ്തു. മൊഹിയുധീന്‍ ഷെയ്ഖ്‌ (റ) യ്ക്ക് നിങ്ങളുടെ വിളി വിദൂരത്തു നിന്ന് കേള്‍കാനുള്ള കഴിവ് ഒരിക്കലും സ്ഥിരപ്പെട്ടിട്ടില്ല. ഈ സഹായം ചോധിക്കുന്നവരുടെ വിളികളും സഹായ തേട്ടങ്ങളും കേട്ട് ഉത്തരം നല്‍കാന്‍ മൊഹിയുധീന്‍ ഷെയ്ഖ്‌ (റ) യ്ക്ക്  കഴിയില്ല, മൊഹിയുധീന്‍ ഷെയ്ഖ്‌ (റ) അദ്ദേഹത്തിന്റെ മുരീദുകളുടെ അവസ്ഥ അറിയും, എല്ലാ സമയത്തും  അവരുടെ ശബ്ദങ്ങള്‍ ഒക്കെ കേള്‍ക്കും എന്നത് ശിര്‍ക്കില്‍ ഉള്ള 
വിശ്വാസം ആണ്.



 
 

 




عَنْ عَائِشَةَ، قَالَتْ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «لَا يَذْهَبُ اللَّيْلُ وَالنَّهَارُ حَتَّى تُعْبَدَ اللَّاتُ وَالْعُزَّى»
ആയിശ (റ) നിവേദനം: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു : (( ‌ഒരോ രാവും പകലും മുന്നോട്ട് ഗമിക്കും തോറും ലാതയും ഉസ്സയും (വീണ്ടും ) ആരാധിക്കപ്പെടും.



നബി(സ്വ)യും സ്വഹാബികളും വിശ്വസിച്ചിരുന്ന അല്ലാഹുവില്‍ തന്നെയായിരുന്നു ക്വുര്‍ആന്‍ അവതരിച്ചിരുന്ന കാലത്തുള്ള മക്കാ മുശ്രിക്കുകളും വിശ്വസിച്ചിരുന്നത്. അവര്‍ അല്ലാഹുവിനെക്കുറിച്ച് മനസ്സിലാക്കിയതില്‍ അബദ്ധങ്ങളുണ്ടെങ്കിലും നബി(സ്വ) വിളിച്ചിരുന്ന അല്ലാഹുവിനെത്തന്നെയായിരുന്നു ആ മുശ്രിക്കുകള്‍ അല്ലാഹു എന്ന് വിളിച്ചിരുന്നത്. നബി(സ്വ) ദുആ ചെയ്ത അല്ലാഹുവിനോട് തന്നെയായിരുന്നു സ്രഷ്ടാവ് എന്ന നിലക്ക് മുശ്രിക്കുകള്‍ ദുആ ചെയ്തത്. ലോകം സൃഷ്ടിച്ച് സംരക്ഷിച്ച് പരിപാലിക്കുന്നവന്‍ അല്ലാഹുവാണെന്നും മറ്റുള്ള മഹാന്‍മാരെല്ലാം ആരാധിക്കുന്നത് ആ അല്ലാഹുവിനെയാണെന്നും അവരും അംഗീകരിച്ചിരുന്നു. അല്ലാഹുവിന് വേണ്ടി അവര്‍ കഅ്ബയെ ത്വവാഫ് ചെയ്തിരുന്നു. അല്ലാഹുവിന് വേണ്ടി നോമ്പനുഷ്ടിച്ചിരുന്നു. നേര്‍ച്ചയാക്കിയിരുന്നു. എല്ലാ നിലക്കും അല്ലാഹുവിനോട് കിടയൊക്കുന്ന വേറെയൊരു സമശക്തി അല്ലാഹുവിനുണ്ട് എന്ന വശ്വാസം അവര്‍ക്കുണ്ടായത് കൊണ്ടാണ് അവര്‍ മുശ്രിക്കുകളായത് എന്നാണ് അറിയപ്പെട്ടിട്ടില്ല. മഹാന്‍മാരും സ്വാലിഹുകളും വലിയ്യുകളും മുഖര്‍റബുകളും ആയി ആ മുശ്രിക്കുകള്‍ മനസ്സിലാക്കിയ ഉന്നതന്‍മാര്‍ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും അല്ലാഹുവില്‍ നിന്ന് കാര്യം നേടിത്തരുവാനും അല്ലാഹു ആ മഹാന്‍മാര്‍ക്ക് നല്‍കിയ കഴിവ് കൊണ്ട് സഹായിക്കാന്‍ വേണ്ടിയുമായിരുന്നു ആ മഹാന്‍മാരോട് അവര്‍ തേടിയിരുന്നത്.......

മക്കാ മുശ്രിക്കുകള്‍ പറഞ്ഞതും ഇത് തന്നെ ആണ്.... 

ഇനി മക്ക മുശ്രിക്കുകള്‍ അവരുടെ തല്ബീയത്തില്‍ എന്തായിരുന്നു പറഞ്ഞത്???? ഇതേ വാക്ക് തന്നെ....

അവര്‍ ഹജ്ജ്‌ ചെയ്യുന്നു അപ്പോള്‍ അവര്‍ ചൊല്ലുന്ന തല്ബിയത്ത് ഒരു ഭാഗം നബി (സ്വ) അംഗീകരിക്കുകയും അവരിലുള്ള ശിര്ക്ക് കലര്ന്ന ഭാഗത്തെ അദ്ദേഹം എതിര്ക്കു കയും ചെയ്യുന്നു :-
روى مسلم بسنده عن ابن عباس رضي الله عنهما قال
"كان المشركون يقولون لبيك لا شريك لك قال فيقول رسول الله صلى الله عليه وسلم ويلكم قد قد فيقولون إلا شريكا هو لك تملكه وما ملك يقولون هذا وهم يطوفون بالبيت."

[صحيح مسلم» كتاب الحج» باب التلبية وصفتها ووقتها]

ഇബ്നു അബ്ബാസ്‌ (റ) നിവേദനം : മുശ്രിക്കുകൾ ഹജ്ജിനായി വന്നാൽ പറയാറുണ്ട് അല്ലാഹുവേ നിനക്ക് ഒരു പങ്കുകാരുമില്ല ""അപ്പോൾ പ്രവാജകൻ പറയും قد قد നിർത്തു നിർത്തു അപ്പോൾ മുശ്രിക്കുകൾ വീണ്ടും പറയും എന്നാൽ ഒരു പങ്കാളിയുണ്ട്. ആ പങ്കാളിയെ ഉടമപെടുത്തുന്നത് നീയാണ്
( സഹിഹ് മുസ്ലിം അദ്യായം ഹജ്ജ് )


യാഥാസ്ഥിതികരുടെ മറ്റൊരു വാദം ഇപ്രകാരമാണ്‌: ``ഞങ്ങള്‍ മരണപ്പെട്ട മഹത്തുക്കളോട്‌ സഹായം തേടുന്നത്‌ അവര്‍ സ്വയം കഴിവുള്ള ഇലാഹുകളാണ്‌ എന്ന്‌ വിശ്വസിച്ചുകൊണ്ടല്ല.''

ഇമാമുകളുടെ അഭിപ്രായം 
ഇമാം റാസി രേഖപ്പെടുത്തുന്നു: 
ഈ വാദപ്രകാരം ലോകത്ത്‌ ഇന്നേവരെ ഒരു ബഹുദൈവവിശ്വാസിയും ഉണ്ടായിരിക്കുന്നതല്ല. കാരണം, ആരാധിക്കുന്ന ഒരാളും ആരാധിക്കപ്പെടുന്നവന്‍ സ്വയം കഴിവുള്ള ദൈവമാണെന്ന്‌ അംഗീകരിച്ചുകൊടുത്തിട്ടില്ല. മക്കയിലെ മുശ്‌രിക്കുകള്‍ അവരുടെ ആരാധ്യന്മാരെ സ്വയംകഴിവുള്ള സാക്ഷാല്‍ ദൈവത്തിങ്കലേക്കുള്ള ശുപാര്‍ശകരായിട്ടാണ്‌ അംഗീകരിച്ചിരുന്നതെന്ന്‌ സൂറത്ത്‌ യൂനുസ്‌ 18-ാം വചനത്തിലും അല്ലാഹുവിങ്കലേക്ക്‌ കൂടുതല്‍ അടുപ്പിക്കുന്ന മധ്യവര്‍ത്തികളായിട്ടുമാണ്‌ അംഗീകരിച്ചിരുന്നതെന്ന്‌ സൂറത്ത്‌ സുമര്‍ 3-ാം വചനത്തിലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്‌. സൂറതുന്നഹ്‌ലിലെ 123-ാം വചനം വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി രേഖപ്പെടുത്തുന്നു: ``മലക്കുകളെ ആരാധിച്ചിരുന്നവര്‍ മലക്കുകള്‍ സ്വയം കഴിവുള്ള ദൈവങ്ങളാണെന്ന്‌ അംഗീകരിച്ചിരുന്നില്ല.'' (തഫ്‌സീറുല്‍ കബീര്‍, അന്നഹ്‌ല്‍ 123)

_________________________________
ഇബ്ന്‍ റജബ് ഇബ്ന്‍ ഹംബലി  (റ) തന്റെ  "ജാമിഉല്‍ ഉലൂം വല്‍ ഹികാം" എന്നാ ഗ്രന്ഥത്തില്‍ പറയുന്നു :

إذا سألت فاسأل الله، وإذا استعنت، فاستعن بالله)) هذا مُنْتَزَعٌ من قوله تعالى: {إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ} (2) ، فإنَّ السؤال لله هو دعاؤُه والرغبةُ إليه، والدُّعاء هو العبادة،
الكتاب: جامع العلوم والحكم (2/567)
ابن رجب الحنبلي ( 736 - 795هـ، 1336 - 1393م).
 ___________________________________

" സഹായതേട്ടം അല്ലാഹുവിനോട് മാത്രം "
ഇമാം നവവി (റ)

പ്രശസ്ഥ ശാഫി പണ്ഡിതനായ ഇമാം നവവി (റ ) അദ്ദേഹത്തിന്റെ നാല്പത് ഹദീസുകള്‍ എന്ന ഗ്രന്ഥത്തില്‍ കൊടുത്ത ഒരു ഹദീസ് കാണുക 

عن أبي العباس عبد الله بن عباس رضي الله عنهما قال: كنت خلف النبي (صلى الله عليه وسلم) يوماً، فقال لي: "يا غلام إني أعلّمك كلمات: احفظ الله يحفظك، احفـظ الله تجده تجاهك، إذا سألت فاسأل الله، وإذا استعنت فاستعن بالله، واعلم أن الأمة لو اجتمعت على أن ينفعوك بشيء لـم ينفعـوك إلا بشيء قـد كتبـه الله لك، وإن اجتمعوا على أن يضرّوك بشيء لم يضرّوك إلا بشيء قد كتبه الله عليك، رفعت الأقلام وجفّت الصحف
(رواه الترمذي وقال: حسن صحيح)

(   شرح أحاديث الأربعين النووية - حديث رقم 19  )


“ ഇബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ പിറകില്‍ ഞാന്‍ വാഹനപ്പുറത്തിരുന്ന് സഞ്ചരിക്കുമ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: കുട്ടീ, ഞാന്‍ നിനക്ക് ചില വാചകങ്ങള്‍ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ അല്ലാഹു നിന്നെയും സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിനക്കവനെ നിന്റെ മുമ്പില്‍ കണ്ടെത്താം. നീ വല്ലതും ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവോട് സഹായം തേടുക. നിനക്കൊരു സഹായം ചെയ്യണമെന്ന് വിചാരിച്ച് ആളുകള്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിനക്ക് അവര്‍ സഹായിക്കില്ല. നിനക്കൊരു ദ്രോഹം ചെയ്യണമെന്ന് വിചാരിച്ച് അവര്‍ മുഴുവന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിന്നെ അവര്‍ ഉപദ്രവിക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകളിലെ മഷി ഉണങ്ങുകയും ചെയ്തിരിക്കുന്നു.” 

( ഇമാം നവവി (റ ) യുടെ  നാല്പത് ഹദീസുകള് 

എന്ന ഗ്രന്ഥത്തിലെ 1 9 മത്തെ ഹദീസ് )
 _____________________________

 ثم إن كانت الحاجة التي يسألها لم تجر العادة بجريانها على أيدي خلقه كطلب الهداية والعلم والفهم في القرآن والسنة وشفاء المرض وحصول العافية من بلاء الدنيا وعذاب ألآخرة، سأل ربه ذلك، وإن كانت الحاجة التي يسألها جرت العادة أن الله سبحانه وتعالى يجريها على أيدي خلقة ،كالحاجات المتعلقة بأصحاب الحرف والصنائع وولاة الأمور، سأل الله تعالى أن يعطف عليه قلوبهم فيقول:اللهم أحنن علينا قلوب عبادك وإمائك وما أشبة ذلك.ولا يدعوا الله تعالى باستغنائه عن الخلق لأنه ( صلى الله عليه وسلم ) سمع علياً يقول : (اللهم أغننا عن خلقك ) فقال: (لا تقل هذا فإن الخلق يحتاج بعضهم إلى بعض ولكن قل (اللهم اغننا عن شرار خلقك ) وأما سؤال الخلق والاعتماد عليهم فمذموم .))
 شرح الأربعين النووية للنووي الحديث(19) .

"നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക"  എന്ന നബി വചനം സൂചിപ്പിക്കുന്നത് ,ഒരു അടിമക്കും തന്റെ മനസ്സിനെ അല്ലാഹു അല്ലാത്തവരോട് ബന്ധിപ്പിച്ചു കൂടാ എന്നാണ് ..എന്ന് മാത്രമല്ല .തന്റെ എല്ലാ കാര്യത്തിലും അവൻ അല്ലാഹുവിനെ അവലംബിക്കണം എന്നാണു ..(പിന്നീട്)അവൻ ചോദിക്കുന്ന ആവശ്യം സാധാരണയായി സൃഷ്ടികളുടെ കൈകളിലൂടെ നെരിട്ട് നടക്കുന്നവയല്ലെങ്കിൽ അത് അല്ലാഹുവിനോട് തന്നെ ചോദിക്കണം .സന്മാര്ഗ്ഗ ലബ്ദി ,വിജ്ഞാനം ലഭിക്കുക,ഖുറാനിലും സുന്നത്തിലും അറിവ് ലഭിക്കുക ,രോഗ ശമനം   ആരോഗ്യം എന്നിവ ലഭിക്കുക ,ഭൌതിക പരീക്ഷണങ്ങളിൽ നിന്ന് സൌഖ്യം ലഭിക്കുക ,പരലോക ശിക്ഷയിൽ നിന്ന് മോക്ഷം ലഭിക്കുക ആദിയായവ ഉദാഹരണങ്ങളാണ് .
    ഇനി അവന്റെ ആവശ്യം സാധാരണ സൃഷ്ടികളുടെ കൈകളിലൂടെ നടക്കുന്നവയാണെങ്കിൽ ;ഉദാഹരണം ;തൊഴിലുടമകൾ ,നിർമ്മാണ ശാലകളുടെ ഉടമസ്ഥർ ,ഭരണാധികാരികൾ  എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ  അവരുടെ മനസ്സുകളെ  അവന്റെ (ചോദിക്കുന്നവരുടെ മേൽ അനുകമ്പ ഉണ്ടാക്കാൻ വേണ്ടി അല്ലാഹുവിനോട് പ്രാർതിക്കണം      (شرح اربعين  പേജ് 53  ഇമാം നവവി (റ) 



  __________________________________
മുകളില്‍ പറഞ്ഞ അതെ തത്വങ്ങള്‍ തന്നെ മനുഷ്യനു ചെയ്യാന്‍ പറ്റുന്ന പരമാവതി കാര്യങ്ങള്‍ അവന്‍ ചെയ്തെ പറ്റു. സാധിക്കാത്തതിനു റബ്ബിന്റെ  വാതിലില്‍ മുട്ടുക എന്ന് കണ്ണിയത്തെ സ്മരണികയില്‍ എഴുതിയത് കാണുക.


____________________________

 ثم قوله: (إِيَّاكَ نَعْبُدُ) يتوجه وجهين:
أحدهما: إلى التوحيد، وكذا رُوِيَ عن ابن عَبَّاسٍ - رضي اللَّه عنهما - أنه قال: " كُلُّ عبادةٍ في القرآنِ فهو توحيد ".
والوجه الآخر: أن يكون على كل طاعة أن يعبد اللَّه بها، وأصلها يرجع إلى واحد؛ لما على العبد أن يوحد اللَّه - تعالى - في كل عبادة لا يُشرك فيها أحدًا، بل يخلصها فيكون موحدًا لله تعالى بالعبادة والدِّين جميعًا.
وعلى ذلك قطعُ الطمع، والخوف، والحوائج كلها عن الخلقِ.
وتوجيهُ ذلك إلى اللَّه تعالى بقوله: (أَنْتُمُ الْفُقَرَاءُ إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ) وعلى ذلك المؤمن لا يطمعُ في الحقيقة بأحدٍ غير اللَّه، ولا يرفع إليه الحوائج، ولَا يخاف إلا من الوجه الذي يخشى أن اللَّه جعله سببًا لوصول بلاءٍ من بلاياه إليه على يديه؛ فعلى ذلك يخافُه، أو يرجو أن يكون اللَّه تعالى جعلَ سببَ ما دفعه إليه على يديه، فبذلك يرجو ويطمع، فيكون ذلك من الضالين، فيكون في ذلك التعوُّذُ من جميع أنواع الذنوب، والاستهداءُ إلى كل أنواع البر.
 الكتاب: تفسير الماتريدي (1/363)
المَاتُرِيدي ( 000 - 333 هـ = 000 - 944 م)
ഇതിനെ രണ്ടായിവിശദീകരിക്കാം, 
അവയില്‍ ഒന്ന്: തൗഹീദിലേക്കാണ് ഇത് മടങ്ങുന്നത് , 
ഇബ്ന്‍ അബ്ബാസ്(റ) നിന്നും ഉദ്ധരിക്കപ്പെട്ടു : ഖുർആനിലെ എല്ലാ ആരാധനകളും ഏകദൈവ വിശ്വാസമാണ്.
രണ്ടാമത്തേത് : അല്ലാഹുവിനു ഇബാദത്തായി പറഞ്ഞതിലോക്കെ ഇതിനെ സമര്‍പ്പിക്കാം. അതിന്റെ അടിസ്ഥാനം ഒന്നാണ് , അല്ലാഹുവില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കാതെ ഏകാനാക്കുക എന്നത് അടിമയുടെ ബാധ്യതയാണ് -അത് അല്ലാഹുവിനു മാത്രമാക്കണം അങ്ങനെ ആവുമ്പോഴാണ് മുവഹിദ് ആവുന്നത് (തൗഹീദ് ഉള്ളവനായി മാറുന്നത്).
ഇതു പ്രകാരം എല്ലാ പ്രതീക്ഷയും, ഭയവും, എല്ലാ ആവശ്യങ്ങളും സൃഷ്ട്ടികളില്‍ നിന്നും ഒഴിവാകുകയും അല്ലാഹുവിലേക്ക് മാത്രം തിരിക്കുകയുമാണ് വേണ്ടത്. 
(ശേഷം ആയത്ത് കൊടുത്തുകൊണ്ട്)
(أَنْتُمُ الْفُقَرَاءُ إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ)
 മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.
 വാസ്തവത്തിൽ  അത്തരമൊരു വിശ്വാസി അള്ളാഹു അല്ലാതെ ആരെയും പ്രതീക്ഷിക്കുകയില്ല. അവൻ ആവശ്യങ്ങൾ ഉന്നയിക്കുന്നില്ല, അവന്‍ ഭയപ്പെടുകയുമില്ല
____________________________

ഹക്ക്, ജാഹ്, ബര്‍ക്കത്ത് എന്നിവ കൊണ്ടുള്ള ഇട തേട്ടം.

أبو حنيفة : ( يكره أن يقول الداعي : أسألك بحق فلان أو بحق أنبيائك ورسلك وبحق البيت الحرام والمشعر الحرام ) [ شرح العقيدة الطحاوية 234، واتحاف السادة المتقين 2/285 ، وشرح الفقه الأكبر للقاري 189 ] .
ഇമാം അബു ഹനീഫ (റ) പറയുന്നു "നബി മാരുടെയും റസൂലുകളുടെയും ഹക്ക് കൊണ്ട് ഞാൻ ഞാൻ ചോദിക്കുന്നു എന്നോ, ഇന്ന വ്യക്തിയുടെ ഹക്ക് കൊണ്ടോ ബൈത്തുൽ ഹരമിന്റെയൊ, മഷ്'അറുൽഹരമിന്റെയൊ ഹക്ക് കൊണ്ട് ഞാൻ ചോദിക്കുന്നു എന്നോ ഒരാള് പ്രാര്തിക്കുന്നത് വെരുക്കപെട്ടിരിക്കുന്നു" ....(ശരഹുൽ അക്കീദതഹാവിയ്യ,234 /ഇത്ഹാഫുൽ സാദത്തിൽ മുതക്കീൻ 2/2,85/ മുല്ലാ അലിയ്യുൽ ഖാരിയുടെ ശരഹുൽ ഫിക്കിഹിൽ അക്ബർ 189) 
 
ശരഹുൽ അക്കീദ തഹാവിയ്യ(شرح العقيدة الطحاوية)

കൊടുത്ത കഴിവിൽ നിന്നു ചോദിക്കൽ

അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാമോ?
കൊടുത്ത കഴിവിൽ നിന്നു ചോദിക്കല്
കൊടുത്ത കഴിവിൽ നിന്നു ചോദിക്കൽ
(2566)ـ حدَّثنا أَحْمَدُ بنُ محمدِ بنِ مُوسَى ، أخبرنا عَبْدُ الله بنُ المُبَارَكِ ، أخبرنا لَيْثُ بنُ سَعْدٍ وَابْنُ لَهِيعَةَ عن قَيْس بنِ الْحَجَاجِ ، قالَ حدثنا عَبْدُ الله بنُ عَبْدِ الرَّحْمنِ ، أخبرنا أبُو الْوَلِيدِ ، أخبرنا لَيْثُ بنُ سَعْدٍ حدثني قَيْسُ بنُ الْحَجَّاجِ ، المَعْنَى وَاحِدٌ ، عن حَنَشٍ الصَّنْعَانِيِّ عن ابنِ عَبَّاسٍ ، قال: «كُنْتُ خَلْفَ النبيِّ يَوْماً، فَقَالَ: يَا غُلاَمُ، إِنِّي أُعَلِّمُكَ كِلمَاتٍ: إِحْفَظِ الله يَحْفَظْكَ، إِحْفَظِ الله تجِدْهُ تجَاهَكَ، إِذَا سَأَلْتَ فَاسْأَلِ الله، وَإِذَا اسْتَعَنْتَ فَاسْتَعِنْ بالله، وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ الله لَكَ، وَإنِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ الله عَلَيْكَ، رُفِعَتِ الأَفْلاَمُ وَجَفَّتِ الصُّحُف . قال: هذا حديثٌ حسنٌ صحيحٌ. رواه الترمذى
ഉപര്യുക്ത ഹദീസിൽ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക; പ്രാർത്ഥനയും സഹായാഭ്യർത്ഥനയും ആരോടാണ് നടത്തേന്ടതെന്നു നബി (സ) ഇബ്നു അബ്ബാസ്‌ (റ) നെ പഠിപ്പിക്കുകയാണ്. ഇവിടെ "നീ ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക" എന്നാണ് നബി (സ) ഇബ്നു അബ്ബാസ്‌ (റ) നെ പഠിപ്പിക്കുന്നത്‌. നബി (സ) ക്ക് അല്ലാഹു കൊടുത്ത കഴിവുകളെ പറ്റി നന്നായറിയാവുന്ന ഇബ്നു അബ്ബാസ്‌ (റ) 'താങ്കൾക്കു അല്ലാഹു തന്ന കഴിവിൽ നിന്നാണ് ഞാൻ ചോദിക്കുന്നതെന്ന്' തിരിച്ചു പറയുകയോ അപ്രകാരം നബിയോട് പ്രാർത്ഥിക്കുകയോ സഹായാഭ്യർത്ഥന നടത്തുകയോ ചെയ്തിട്ടില്ല. "നീ ചോദിക്കുന്നുവെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക" എന്ന് നബി (സ) പറഞ്ഞപ്പോൾ 'വൈദ്യരുടെ അടുത്ത് പോയി മരുന്നിനു എങ്ങിനെ പറയും, കടയിൽ പോയി സാധനങ്ങൾക്ക് എങ്ങിനെ ചോദിക്കും, പാമ്പിനെ കൊല്ലാൻ എങ്ങിനെ മറ്റുള്ളവരെ സഹായത്തിനു വിളിക്കും ' തുടങ്ങി ഫൈസി-അഹ്സനി-സഖാഫി കൂട്ടങ്ങൾ ഇന്ന് ഉന്നയിക്കുന്ന അന്ധവും ബാലിശവുമായ വാദഗതികൾ ഉന്നയിക്കുകയോ അല്ലാഹു കൊടുത്ത കഴിവിൽ നിന്നു ആരോടെങ്കിലും തേടുകയോ സഹായാഭ്യർത്ഥന നടത്തുകയോ ചെയ്തിട്ടില്ല. ഇത്തരം ബാലിശവും അന്ധവുമായ വാദങ്ങൾ ഖുറാഫികൾ തങ്ങളുടെ കാര്യലാഭത്തിന്‌ വേണ്ടി പറഞ്ഞുകൊണ്ടിരിക്കുന്നു എന്നതല്ലാതെ ഖണ്ഡിതമായ യാതൊരു തെളിവും ഇവ്വിഷയകമായി കൊണ്ടുവരാൻ ഇന്നേവരെ ഈ ഫൈസി-അഹ്സനി-സഖാഫി കൂട്ടങ്ങൾക്ക്
സാധിച്ചിട്ടില്ല, ലോകാവസാനം വരെ സാധിക്കുകയുമില്ല.



ഹിന്ദുക്കളുടെ പ്രമാണവും പറയുന്നു ഇതേ വാദം....

ശ്രീമദ് ഭഗവദ്ഗീത
അദ്ധ്യായം 7 - ജ്ഞാനവിജ്ഞാനയോഗഃ - ശ്ലോകം 22
"സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാന്മയൈവ വിഹിതാന്‍ ഹി താന്‍"


 
"ഏതു ദേവതയെ ഉപാസിക്കുന്നവും ശ്രദ്ധ മാത്രമല്ല, അഭിഷ്ട സിദ്ധിയും പരമാത്മാവില്‍ നിന്നു തന്നെയാണ് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കിയിരിക്കുന്നു."


 
ഏതു ദേവതയ്ക്ക് എന്തു ചെയ്യാനുള്ള സ്വാതന്ത്ര്യം ആണ് ഇവിടെയുള്ളത്. 
"ഏതു ദേവദാ സങ്കല്പത്തിലൂടെ ചെയ്യപ്പെടുന്ന ആരാധനവും സർവ്വശക്തനായ ഈശ്വരങ്കൽ ആണ് എത്തി ചേരുന്നത്."

ഇനി അവരുടെ പത്രമായ ജന്മഭൂമിയില്‍ അവര്‍ എന്താണ് എഴുതുന്നത്‌ എന്ന് കൂടി പരിശോധിക്കാം....
Source (http://www.janmabhumidaily.com/news263263)

"വിഗ്രഹം ഈശ്വരനല്ലെന്നും അതു സര്‍വവ്യാപിയല്ലെന്നും നിങ്ങളെപ്പോലെത്തന്നെ ഹിന്ദുവിനും അറിയാം. ആകട്ടെ, ലോകത്തില്‍ ഒട്ടുമിക്കവര്‍ക്കും സര്‍വവ്യാപി എന്നുവെച്ചാല്‍ എത്രയ്ക്കര്‍ത്ഥബോധമുണ്ടാകും. അതു വെറുമൊരു വാക്ക്, ഒരടയാളം മാത്രം."
_____________________________________________________________________

ഹിന്ദുധര്‍മ്മ പരിചയം എന്ന പുസ്തകത്തില്‍ പറയുന്നത് കൂടി ശ്രദ്ധിക്കുക.

 

ഇനി കേരളത്തിലെ സുന്നിഎന്ന നാമത്തില്‍ ഷിയാ വിശ്വാസവും പേറി നടക്കുന്നവര്‍ കൊണ്ട് വരുന്ന പ്രധാന ആശയം എവിടെ നിന്ന് വന്നു എന്നുകൂടി കാണുക...

റബ്ബ് ആണ് അല്ലെങ്കിൽ സ്വന്തമായി കഴിവ് ഉണ്ട് എന്ന് കരുതി അള്ളാഹു അല്ലാത്ത നബിയോ, ഇമാമോ, മറ്റുള്ളവരോടോ ഒരാൾ സഹായ തേട്ടം നടത്തിയാൽ ഖുർആനും ബുദ്ധിയും ഇത് തെളിവ് നൽകുന്നു അത് ശിർക്ക് ആണെന്ന്. ഇങ്ങനെയുള്ള പരിഗണ ഇല്ലെങ്കിൽ അത് ശിർക്ക് ആവുകയില്ല. 
(ആയത്തുള്ളാ ഖുമൈനി)

ആ വചനങ്ങള്‍ മക്കാമുശ്‌രിക്കുകള്‍ക്ക്‌ മാത്രം ബാധകമായതാണോ?

Labels: , , 

പി കെ മൊയ്‌തീന്‍ സുല്ലമി

അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കാന്‍ പാടില്ലെന്ന ഖുര്‍ആന്‍ വചനങ്ങള്‍ മക്കാ മുശ്‌രിക്കുകള്‍ക്കു മാത്രമേ ബാധകമാവൂ എന്ന വിദണ്ഡ വാദമുയര്‍ത്തി യാഥാസ്ഥിതിക പുരോഹതിന്മാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്‌. അങ്ങനെയെങ്കില്‍ അല്ലാഹുവല്ലാത്ത ശക്തികളെ വിളിച്ചുതേടിയിരുന്ന മക്കാമുശ്‌രിക്കുകള്‍ ശിര്‍ക്കിന്‌ പുറമെ വ്യഭിചാരം, മദ്യപാനം, കൊള്ള, കൊല എന്നിവയൊക്കെ നിര്‍ബാധം നിര്‍വഹിച്ചിരുന്നു. മേല്‍പറഞ്ഞ ഏതെങ്കിലും ഒരു തിന്മയെ വിശുദ്ധ ഖുര്‍ആന്‍ നിഷിദ്ധമാക്കുന്ന പക്ഷം അത്‌ മക്കാമുശ്‌രിക്കുകളക്കുറിച്ചാണെന്ന്‌ വ്യാഖ്യാനിച്ച്‌ നമുക്ക്‌ വ്യഭിചരിക്കാം, മദ്യപിക്കാം, കൊള്ളയും കൊലപാതകവും നടത്താം എന്നൊക്കെ വാദിക്കാമോ? എന്നതിന്‌ ഈ പുരോഹിതന്മാര്‍ മറുപടി പറയണം.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്‌ മക്കാ മുശ്‌രിക്കുകളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടല്ല, ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ഉദ്ദേശിച്ചുകൊണ്ടാണ്‌. അല്ലാഹു പറയുന്നു: ``ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്‌ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കാന്‍ വേണ്ടിയത്രെ അത്‌.'' (അല്‍ബഖറ 21). വിശുദ്ധഖുര്‍ആന്‍ ലോകര്‍ക്ക്‌ മുഴുവനുമായി ഇറക്കിയ ഗ്രന്ഥമാണെന്നും അല്ലാഹുവെ മാത്രമേ ആരാധിക്കാവൂ എന്നും ഈ വചനം വ്യക്തമാക്കുന്നു.


ഒരു ശിര്‍ക്ക്‌ വരുന്നത്‌ നബി(സ)യില്‍ നിന്നാണെങ്കില്‍ പോലും (അല്ലാഹുവില്‍ ശരണം) അത്‌ ശിര്‍ക്കുതന്നെയാണ്‌. അക്കാര്യവും അല്ലാഹു ഉണര്‍ത്തുന്നു. നബി(സ) പാപ സുരക്ഷിതനായിരുന്നിട്ടും അല്ലാഹു പറഞ്ഞു: ``തീര്‍ച്ചയായും താങ്കള്‍ക്കും താങ്കള്‍ക്ക്‌ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത്‌, താങ്കള്‍ അല്ലാഹുവിന്‌ പങ്കുകാരനെ ചേര്‍ക്കുന്ന പക്ഷം, തീര്‍ച്ചായും താങ്കളുടെ കര്‍മം നിഷ്‌ഫലമായിത്തീരുകയും താങ്കള്‍ നഷ്‌ടക്കാരുടെ കൂട്ടത്തിലാവുകയും ചെയ്യും'' (സുമര്‍ 65). ഖുര്‍ആനിന്റെ കല്‍പനകള്‍ മക്കാ മുശ്‌രിക്കുകള്‍ക്ക്‌ മാത്രമല്ല ബാധകമായിത്തീരുന്നത്‌; മുസ്‌ലിംകള്‍ക്കും ബാധകമാണ്‌ എന്നതു കൊണ്ടാണ്‌ ഒരിക്കലും ശിര്‍ക്ക്‌ വരാന്‍ സാധ്യതയില്ലാത്ത നബി(സ)ക്കു പോലും ഇത്ര ഗൗരവത്തില്‍ അല്ലാഹു താക്കീത്‌ നല്‍കാന്‍ കാരണം.

ദആ എന്ന പദത്തിന്റെ അര്‍ഥം വിളിച്ചു, പ്രാര്‍ഥിച്ചു എന്നൊക്കെയാണ്‌. വിളിച്ചുപ്രാര്‍ഥിച്ചു എന്ന നിലയില്‍ അര്‍ഥം നല്‍കുന്നത്‌ തെറ്റാണെന്ന്‌ യാഥാസ്ഥിതികര്‍ ആരോപിക്കുന്നു. ഇവിടെ മനസ്സിലാക്കേണ്ട ചില വസ്‌തുതകളുണ്ട്‌. ദുആ എന്ന പദം ഭൗതികമായി അല്ലാഹു അനുവദിച്ച വിളിക്കും ആരാധനയായി വരുന്ന വിളിക്കും വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, നൂഹ്‌(അ) പറഞ്ഞു: ``തീര്‍ച്ചയായും എന്റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു'' (നൂഹ്‌ 5). ഇത്‌ ഭൗതികമായ വിളിയാണ്‌. ആരാധനയുടെ വിളിക്ക്‌ ഉദാഹരണമായി നൂഹ്‌ നബി(അ)യുടെ പ്രാര്‍ഥന ഖുര്‍ആനില്‍ വന്നത്‌ നോക്കുക: ``അപ്പോള്‍ അദ്ദേഹം തന്റെ നാഥനെ വിളിച്ചു. ഞാന്‍ പരാജിതനാകുന്നു. എന്റെ രക്ഷയ്‌ക്കു വേണ്ടി നീ നടപടി സ്വീകരിക്കേണമേ'' (ഖമര്‍ 10). ഈ വിളി ആരാധനയുടെ വിളിയാണ്‌. ഒന്നാമത്തെ വിളി ആരാധനയില്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ രണ്ടാമത്തെ വിളി പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന വിളിയായതു കൊണ്ടാണ്‌ മേല്‍ വചനങ്ങള്‍ക്ക്‌ വിളിച്ചുപ്രാര്‍ഥിക്കുകയെന്ന അര്‍ഥം നല്‍കിയത്‌. ദുആ എന്ന പദത്തിന്‌ മലയാള ഭാഷയില്‍ കൊടുക്കാവുന്ന ഏറ്റവും അനുയോജ്യമായ അര്‍ഥമാണിത്‌. കാരണം പ്രാര്‍ഥനയോടപ്പം ഒരു വിളിയുണ്ടാകും. ശബ്‌ദം ഉയരും, അപ്പോഴത്‌ വിളിച്ചു പ്രാര്‍ഥനയായി മാറുന്നു.

കൂടുതലായി ഈ വിഷയത്തിലുള്ള സംശയം ദൂരീകരിക്കാന്‍ സുന്നീ ഖുര്‍ആന്‍ പരിഭാഷകള്‍ പരിശോധിക്കാം: ``കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ അഹ്‌മദ്‌ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഖുര്‍ആനിലെ വിവിധ ആയത്തുകള്‍ക്ക്‌ കൊടുത്ത അര്‍ഥം ഇപ്രകാരമാണ്‌: ``അല്ലാഹുവിനെക്കൂടാതെ തനിക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തവയെ അവന്‍ വിളിച്ചുപ്രാര്‍ഥിക്കുന്നു. അതുതന്നെയാണ്‌ വിദൂരമായ വഴിപിഴവ്‌.'' (ഹജ്ജ്‌ 12). ``അല്ലാഹുവിനെകൂടാതെ നിങ്ങള്‍ ആരെ വിളിച്ചു പ്രാര്‍ഥിക്കുന്നുവോ അവര്‍ നിങ്ങളെ പോലെയുള്ള ദാസന്മാര്‍ മാത്രമണ്‌. നിങ്ങള്‍ അവരോട്‌ പ്രാര്‍ഥിക്കുക. അവര്‍ ഉത്തരം ചെയ്യട്ടെ. നിങ്ങള്‍ സത്യസന്ധരാണെങ്കില്‍.'' (അഅ്‌റാഫ്‌ 194). ``അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ആരെ വിളിച്ചു പ്രാര്‍ഥിക്കുന്നുവോ അവര്‍ക്ക്‌ നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. തങ്ങളെത്തന്നെയും അവര്‍ സഹായിക്കുകയില്ല.'' (അഅ്‌റാഫ്‌ 197).

അപ്പോള്‍ ദആ എന്ന പദത്തിന്റെയര്‍ഥം `വിളിച്ചുപ്രാര്‍ഥിച്ചു' എന്നുതന്നെയാണ്‌. സമസ്‌തയുടെ സമുന്നത നേതാവായിരുന്ന കോഴിക്കോട്‌ വലിയ ഖാസി ഇമ്പിച്ചിക്കോയ തങ്ങള്‍ക്ക്‌ അതില്‍ അബദ്ധം സംഭവിക്കാത്തതു പോലെ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കും അബദ്ധം സംഭവിച്ചിട്ടില്ല. അബദ്ധം സംഭവിച്ചത്‌ മുസ്‌ലിയാന്മാര്‍ക്കാണ്‌.

യാഥാസ്ഥിതികരുടെ മറ്റൊരു വാദം ഇപ്രകാരമാണ്‌: മേല്‍പറഞ്ഞ `അല്ലാഹു അല്ലാത്തവരെ വിളിച്ചുതേടരുത്‌' എന്ന നിലയില്‍ വന്നിട്ടുള്ള എട്ട്‌ വചനങ്ങളിലും മരണപ്പെട്ടവരെ സംബന്ധിച്ച്‌ യാതൊരു പരാമര്‍ശവുമില്ല -ഇത്‌ വലിയൊരു തമാശയാണ്‌. ഒരു ഡോക്‌ടര്‍ രോഗിയോട്‌ ഇപ്രകാരം കല്‍പിക്കുന്നു: ചോറും കറിയുമൊഴിച്ച്‌ യാതൊന്നും ഭക്ഷിക്കരുത്‌. രോഗി ഭക്ഷണം വിളമ്പിയ ഉമ്മയോട്‌ പറയുന്നു: മത്സ്യം വിലക്കില്‍ പെടുന്നില്ല. ചോറും കറിയുമൊഴിച്ച്‌ ഒന്നും ഭക്ഷിക്കരുത്‌ എന്നേ പറഞ്ഞിട്ടുള്ളൂ. അതിനാല്‍ മത്സ്യം കഴിക്കാം. ഈ കുയുക്തിയാണ്‌ യാഥാസ്ഥിതിക വാദത്തിലുള്ളത്‌.

മേല്‍പറഞ്ഞ ഖുര്‍ആന്‍ വചനങ്ങളിലെല്ലാം പറഞ്ഞിട്ടുള്ളത്‌, അല്ലാഹുവോടല്ലാതെ യാതൊരു ശക്തിയോടും വിളിച്ചുപ്രാര്‍ഥിക്കരുത്‌ എന്നാണ്‌. പ്രത്യേകമായ ഏതെങ്കിലും വസ്‌തുക്കളെയോ വ്യക്തികളെയോ എടുത്ത്‌ പരാമര്‍ശിച്ചിട്ടില്ല. പ്രാര്‍ഥിക്കപ്പെടുന്ന എല്ലാ വിഭാഗം മനുഷ്യരും ജിന്നും വിഗ്രഹങ്ങളും മലക്കുകളും ഈസാ(അ)യും ഉസൈറും(അ) എന്നുവേണ്ട, പ്രാര്‍ഥിക്കപ്പടുന്ന ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ എല്ലാവരും ഈ വചനങ്ങളില്‍ ഉള്‍പ്പെടുമെന്നാണ്‌ മഹാന്മാരായ മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഹൈന്ദവര്‍ പ്രാര്‍ഥിക്കുന്ന ദൈവങ്ങളാണ്‌ വിഷ്‌ണു, ശിവന്‍, ഗുരുവായൂരപ്പന്‍, ശബരിമല അയ്യപ്പന്‍, സത്യസായി ബാബ തുടങ്ങിയവര്‍. ക്രിസ്‌ത്യാനികള്‍ പ്രാര്‍ഥിക്കുന്ന ദൈവങ്ങളാണ്‌ ഈസാ, മര്‍യം എന്നിവര്‍. ഇതില്‍ ഈസാനബി(അ)യോട്‌ പ്രാര്‍ഥിക്കുന്നതിനെക്കുറിച്ചാണ്‌ ഖുര്‍ആനിലെ അധിക പരാമര്‍ശവും. മര്‍യമിനെ(അ) കുറിച്ച്‌ പറയാത്തതു കൊണ്ട്‌ പ്രാര്‍ഥിക്കാമെന്നാണോ? ഒരിക്കലുമല്ല. അല്ലാഹു അല്ലാത്തവരില്‍ അവരും ഉള്‍പ്പെടും. പ്രാര്‍ഥന ഇബാദത്താണ്‌, അതിന്റെ മജ്ജയാണ്‌, ജീവനാണ്‌ അത്‌ ദുഷ്‌ടനോട്‌ ചെയ്‌താലും ശിഷ്‌ടനോട്‌ ചെയ്‌താലും ശിര്‍ക്ക്‌ തന്നെ. മരിച്ചവരായ നല്ലവരോട്‌ പ്രാര്‍ഥിച്ചാലും ചീത്തയാണെന്ന്‌ നാം ധരിക്കുന്നവരോട്‌ പ്രാര്‍ഥിച്ചാലും ശിര്‍ക്കു തന്നെ. ആരാധനകള്‍ അല്ലാഹുവല്ലാത്ത ഏത്‌ ശക്തികള്‍ക്ക്‌ -അവര്‍ പ്രവാചകന്മാരാണെങ്കില്‍ പോലും- അര്‍പ്പിച്ചാലും അത്‌ ശിര്‍ക്കും കുഫ്‌റുമാണ്‌. ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല.

മരണപ്പെട്ടവരെ വിളിച്ചുപ്രാര്‍ഥിക്കാമോ എന്നതാണ്‌ മുസ്‌ലിയാക്കളുടെ സംശയമെങ്കില്‍ അതിനും മുന്‍ഗാമികളായ പണ്ഡിതന്മാര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ശാഫിഈ മദ്‌ഹബിലെ പ്രമുഖ മുഫസ്സിറാണ്‌ ഇമാം ഇബ്‌നുകസീര്‍. സൂറത്തുന്നിസാഇലെ 117ാം വചനത്തിന്റെ അര്‍ഥം: ``അല്ലാഹുവിന്‌ പുറമെ അവര്‍ വിളിച്ചുപാര്‍ഥിക്കുന്നത്‌ ചില `ഇനാസു'കളെ മാത്രമാകുന്നു.'' എന്താണ്‌ ഇനാസ്‌? ഇബ്‌നുകസീര്‍ രേഖപ്പെടുത്തുന്നു: ``ഇബ്‌നുഅബ്ബാസ്‌(റ) പ്രസ്‌താവിച്ചിരിക്കുന്നു: ഇനാസ്‌ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ മരണപ്പെട്ടുപോയവരെയാണ്‌. ഹസന്‍(റ) പ്രസ്‌താവിച്ചിരിക്കുന്നു: ജീവനില്ലാത്ത, എല്ലാ മൃതവസ്‌തുക്കളും ഇനാസില്‍ ഉള്‍പ്പെടുന്നു.'' (മുഖ്‌തസ്വര്‍ ഇബ്‌നുകസീര്‍ 1:438)

ചുരുക്കത്തില്‍ മക്കയിലെ മുശ്‌രിക്കുകള്‍ വിളിച്ചുപ്രാര്‍ഥിച്ചിരുന്നത്‌ മയ്യിത്തുകളോടായിരുന്നു. അതിന്‌ രണ്ടര്‍ഥമുണ്ട്‌. ഒന്ന്‌, വിഗ്രഹങ്ങള്‍ പ്രതിനിധീകരിച്ചിരുന്ന മഹത്തുക്കള്‍ മരണപ്പെട്ടുപോയവരായിരുന്നു. രണ്ട്‌, അവര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളും നിര്‍ജീവ വസ്‌തുക്കളായിരുന്നു. സൂറത്തുല്‍ മാഇദയിലെ 35-ാം വചനത്തിന്റെ അര്‍ഥം ഇപ്രകാരമാണ്‌: ``സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക്‌ അടുക്കാനുള്ള മാര്‍ഗം തേടുകയും അവന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം.'' ഈ വചനത്തെ വിശദീകരിച്ചുകൊണ്ട്‌ ഹനഫീ മദ്‌ഹബുകാരനായ ആലൂസി(റ) രേഖപ്പെടുത്തുന്നു: ``ഒരാള്‍ സഹായം തേടുന്നത്‌ അപ്രത്യക്ഷനായ വ്യക്തിയോടോ മരണപ്പെട്ടുപോയവനോടോ ആണെങ്കില്‍ അത്തരം സഹായതേട്ടം അനുവദനീയമല്ല തന്നെ. അത്തരം പ്രവര്‍ത്തനങ്ങള്‍ അനാചാരങ്ങളില്‍ പെട്ടതും സ്വഹാബികളില്‍ ആരും തന്നെ പ്രവര്‍ത്തിച്ചിട്ടില്ലാത്തതുമാണ്‌.'' (റൂഹുല്‍മആനി 6:125).

വീണ്ടും അദ്ദേഹം രേഖപ്പെടുത്തുന്നു. ``എന്നാല്‍ ഇന്ന്‌ ജനങ്ങള്‍ക്ക്‌ വലിയ വിപത്തുകളോ അപകടങ്ങളോ നേരിട്ടാല്‍, ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത, കാണുകയോ കേള്‍ക്കുകയോ ചെയ്യാന്‍ കഴിയാത്തവരെ, കരയിലായിരുന്നാലും കടലിലായിരുന്നാലും അവര്‍ വിളിച്ചു തേടന്നു. ഖിള്‌ര്‍(അ)യെയും ഇല്‍യാസ്‌(അ)യെയും വിളിച്ചുതേടുന്നവര്‍ അവരുടെ കൂട്ടത്തിലുണ്ട്‌. അബുല്‍ഖമീസ്‌(റ)യെയും അബ്ബാസ്‌(റ)വിനെയും വിളിച്ചുതേടുന്നവരും അവരിലുണ്ട്‌. ഏതെങ്കിലും ഒരു ഇമാമിനെ വിളിച്ചുതേടുന്നവരും അവരുടെ കൂട്ടത്തിലുണ്ട്‌. സമുദായത്തില്‍പെട്ട ഏതെങ്കിലും ശൈഖന്മാരെ വിളിച്ചു തേടുന്നവരും അവരുടെ കൂട്ടത്തിലുണ്ട്‌.'' (റൂഹുല്‍ മആനി 11:98)

ഇനി ഹമ്പലീ മദ്‌ഹബുകാരനായ ശൈഖ്‌ അബ്‌ദുല്‍ഖാദിര്‍ ജീലാനിയുടെ പ്രസ്‌താവന ശ്രദ്ധിക്കുക: ``നീ വിഷമ പ്രതിസന്ധികളില്‍ അല്ലാഹുവിന്റെ ഒരു സൃഷ്‌ടിയോടും നിന്റെ വിഷമങ്ങള്‍ നീ ആവലാതിപ്പെടരുത്‌. നീ ആന്തരികമായി നിന്റെ റബ്ബ്‌ നിന്നെ തുണക്കുകയില്ല എന്ന നിലയില്‍ അവനെ നീ തെറ്റിദ്ധരിക്കരുത്‌. നിനക്ക്‌ ആപത്തുകളില്‍ നിന്നും ശമനം ലഭിക്കാന്‍ നിന്റെ മനസ്സുമായിട്ടു പോലും ഒരു സൃഷ്‌ടിയിലേക്കും നീ കടന്നു ചെല്ലരുത്‌. (മനസ്സുകൊണ്ടോ നാക്കുകൊണ്ടോ) സൃഷ്‌ടികളോട്‌ ആവലാതി ബോധിപ്പിക്കുകയെന്നത്‌ ശിര്‍ക്കില്‍ പെട്ടതാണ്‌. ഇത്തരം സന്ദര്‍ഭത്തില്‍ അല്ലാഹുവോട്‌ മാത്രം സഹായം തേടുകയെന്നത്‌ നിനക്ക്‌ നിര്‍ബന്ധമാണ്‌.'' (ഫുതൂഹുല്‍ഗൈബ്‌, പേ 137). മരണപ്പെട്ടുപോയ മനുഷ്യരായിരുന്നാലും ജീവിച്ചിരിക്കുന്ന ജിന്നുകളോ മലക്കുകളോ ആയിരുന്നാലും അത്തരം അദൃശ്യശക്തികളോട്‌ വിളിച്ചു പ്രാര്‍ഥന നടത്തല്‍ ശിര്‍ക്കും കുഫ്‌റുമാണ്‌. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

അല്ലാഹു പറയുന്നു: ``അല്ലാഹുവിന്‌ പുറമെ അന്ത്യദിനം വരെ തനിക്ക്‌ ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌?'' (അഹ്‌ഖാഫ്‌ 5). മേല്‍വചനത്തില്‍ ആരെല്ലാം ഉള്‍പ്പെടുമെന്ന്‌ ഇമാം റാസി വ്യക്തമാക്കുന്നു: ``അല്ലാഹു അല്ലാതെ പ്രാര്‍ഥിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്‌തുകൊണ്ടിരിക്കുന്ന മലക്കുകള്‍, ഈസാ(അ), ഉസൈര്‍(റ), വിഗ്രഹങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്‌.'' (തഫ്‌സീറുല്‍ കബീര്‍, അഹ്‌ഖാഫ്‌ 5)

ഈ വചനത്തിന്റെ ഒരു വ്യാഖ്യാനം: ``അല്ലാഹു അല്ലാതെ പ്രാര്‍ഥിക്കപ്പെടുന്ന മലക്കുകള്‍, ജിന്നുകള്‍ , മനുഷ്യര്‍ എന്നിവരെല്ലാം ഇതിലുള്‍പ്പെടും'' (അബൂസഊദ്‌, അഹ്‌ഖാഫ്‌ 5).

അപ്പോള്‍ മേല്‍പറഞ്ഞ തഫ്‌സീറുകളില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാവുന്ന ചുരുക്കം ഇതാണ്‌: അല്ലാഹു അല്ലാത്ത ഏത്‌ ശക്തിയോട്‌ വിളിച്ചുപ്രാര്‍ഥിച്ചാലും അത്തരക്കാര്‍ വഴിപിഴച്ചവരാണ്‌. അല്ലാഹുവിന്റെ മറ്റൊരു വചനം ശ്രദ്ധിക്കുക: ``നിങ്ങള്‍ അവരോട്‌ പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതുമല്ല. അന്ത്യദിനത്തില്‍ നിങ്ങളുടെ ശിര്‍ക്കിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌'' (ഫാത്വിര്‍ 14). അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണെന്ന്‌ മേല്‍വചനം പഠിപ്പിക്കുന്നു. ആരോടൊക്കെ പ്രാര്‍ഥിക്കുന്നതാണ്‌ ശിര്‍ക്ക്‌? ഇമാം ഖുര്‍ത്വുബി രേഖപ്പെടുത്തി: ``മലക്കുകള്‍, ജിന്നുകള്‍, അന്‍ബിയാക്കള്‍, പിശാചുക്കള്‍ എന്നിവരെപ്പോലെയുള്ളവര്‍.'' (ഖുര്‍ത്വുബി, ഫാത്വിര്‍ 14). അഥവാ മേല്‍ പറയപ്പെട്ട ആരോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കു തന്നെ.

'വസീല' ഖുര്‍ആനില്‍

 

'വസീല' ഖുര്‍ആനില്‍

ഖുര്‍ആനില്‍ രണ്ട് സ്ഥലത്താണ് 'വസീല' എന്ന പദം പ്രയോഗിച്ചത്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കാനുള്ള മാര്‍ഗം തേടുകയും അവന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം.''(5:35)

ഈ സൂക്തത്തില്‍ വിജയത്തിന് നിദാനമാകുന്ന മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. (ഒന്ന്) അല്ലാഹുവിനെ സൂക്ഷിക്കുക. (രണ്ട്) അല്ലാഹുവിലേക്ക് സാമീപ്യം തേടുക. (മൂന്ന്) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തിന് അഥവാ ത്യാഗത്തിന് തയ്യാറാവുക.

അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചു ജീവിക്കുക, അവന്‍ കല്‍പിച്ചതും പ്രോത്സാഹിപ്പിച്ചതുമായ പുണ്യകര്‍മ്മങ്ങള്‍ കൂടുതല്‍ ചെയ്യുക. ഇതാണ് അവന്റെ പ്രീതി നേടാനുള്ള വസീല ആയി അല്ലാഹു പഠിപ്പിക്കുന്നത് (5:35).

ഈ സൂക്തത്തിലെ 'വസീല' എന്ന പദത്തിന് തഫ്‌സീര്‍ ബൈളാവിയില്‍ നല്‍കുന്ന അര്‍ത്ഥം ഇപ്രകാരമാണ്: സദ്കര്‍മ്മങ്ങള്‍ ചെയ്യുക, വിരോധിക്കപ്പെട്ടവയെ വര്‍ജ്ജിക്കുക എന്നതാണ് നിങ്ങള്‍ അല്ലാഹുവിലേക്ക് തേടുക എന്നത് (ബൈളാവി, 1:230).

ഈ ആശയം തന്നെയാണ് ക്വുര്‍ത്വുബി(3:2156), കശ്ശാഫ്(1:627), റാസി(3:379), ബഹ്‌റുല്‍ മുഹീത്വ് (3:472), തഫ്‌സീര്‍ മുനീര്‍(1:203), ഇബ്‌നുജരീര്‍(5:226), തഫ്‌സീര്‍ വാളിഹ്(2:49), മദാരിക്(1:219) തുടങ്ങി എല്ലാ തഫ്‌സീര്‍ ഗ്രന്ഥങ്ങളിലും ഉദ്ധരിച്ചു കാണുന്നത്. പ്രാമാണികരായ പണ്ഡിതന്മാര്‍ വസ്വീലക്ക് നല്‍കിയ വിശദീകരണത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ യാതൊരു അഭിപ്രായഭിന്നതയുമില്ല എന്ന് പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നുകഥീര്‍ വ്യക്തമാക്കുന്നു (ഇബ്‌നുകഥീര്‍, 2:53).

'വസീല' എന്ന പദം വന്നിട്ടുള്ള സൂറത്തുല്‍ ഇസ്‌റാഇലെ സൂക്തം ഇപ്രകാരമാണ്: നബിയേ, പറയുക. അല്ലഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്നു) വാദിച്ചു പോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്താനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല. ആരെയാണോ അവര്‍ വിളിച്ചു പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നത് അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു). അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു (17:56,57).

'മുഴുവന്‍ നബിമാരും മലക്കുകളും അല്ലാഹുവോട് നേരിട്ട് പ്രാര്‍ത്ഥിക്കുന്നവരാണ്. അല്ലാഹുവിങ്കല്‍ സാമീപ്യം ലഭിക്കാന്‍ അവന്‍ നിര്‍ദ്ദേശിച്ച മാര്‍ഗം സ്വീകരിക്കുന്നവരുമാണ്. എന്നിട്ടും മലക്കുകളോടും പ്രവാചകന്മാരോടും മഹാത്മക്കളോടും മറ്റും പ്രാര്‍ത്ഥിക്കുന്നതിലെ അര്‍ത്ഥശൂന്യതയാണ് അല്ലാഹു ഉപരിസൂചിത സൂക്തത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സൂക്തത്തിന്റെ വ്യാഖ്യാനം ഇമാം റാസി രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ''നിശ്ചയം, ഉന്നത പദവിയിലുള്ള പ്രവാചകന്മാര്‍ പോലും അല്ലാഹുവിനെയല്ലാതെ ആരാധിക്കുന്നില്ല. അവങ്കലേക്കല്ലാതെ സാമീപ്യത്തെ ആഗ്രഹിക്കുന്നില്ല. നിശ്ചയം നിങ്ങളും അവരെ പിന്തുടരുവാന്‍ ബാധ്യസ്ഥരാണ്. അതിനാല്‍ അവനെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ (റാസി, 20:232).

തഫ്‌സീര്‍ സ്വാവിയിലെ വിശദീകരണവും പ്രസക്തമാണ്: ''ആരാധ്യരാണെന്ന് നിങ്ങള്‍ ജല്‍പ്പിക്കുന്ന ബുദ്ധിയുള്ളവര്‍ അല്ലാഹുവിലേക്ക് അനുസരണം, കീഴ്‌വണക്കം എന്നിവയിലൂടെ അല്ലാഹുവിന്റെ സാമീപ്യത്തെ തേടുകയാണ്. അവര്‍ അവന്റെ അനുഗ്രഹത്തെ ആഗ്രഹിക്കുകയും അവന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു. അവരില്‍ കൂടുതല്‍ പദവിയുള്ളവര്‍ അല്ലാഹുവിന് കൂടുതല്‍ കീഴ്‌വണക്കം കാണിക്കുകയും കൂടുതല്‍ ഭയപ്പെടുകയും ചെയ്യുന്നു. അവര്‍ ഒരിക്കലും അല്ലാഹുവിന്റെ കൂടെ ആരാധിക്കപ്പെടുവാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല (സ്വാവി, 2:354).