Monday, 1 March 2021

ഖബറും അനാചാരങ്ങളും

 ഖബറും അനാചാരങ്ങളും


عن أنس بن مالك ، قال : قال رسول الله (ص) : كنت نهيتكم عن زيارة القبور الا فزوروها فانه يرق القلب وتدمع العين وتذكر الآخرة ولا تقولوا هجرا ، المصدر ( المستدرك على الصحيحين ج:1 ص:532 ).

അനസ് ഇബ്ന്‍ മാലിക് (റ):റസൂല്‍ (സ) പറഞ്ഞു : ഞാന്‍ ഇതാ ഖബര്‍ സിയാറത്ത്‌ വിരോധിക്കുന്നു. പിന്നീട് പ്രവാചകന്‍ അത് അനുവദിക്കുന്നു. അതിനെ കുറിച്ച് പ്രവാചകന്‍ പറയുന്നത് അത് ഹൃദയത്തെ ലോലമാക്കും, കണ്ണിനെ കരയിപ്പിക്കും, പാരത്രിക ലോകത്തെകുറിച്ചുള്ള ഓര്‍മ്മ വരും. 

الترمذيّ في ( سننه 274:3 ـ أبواب الجنائز ) عن بُرَيدة أنّ النبيّ صلّى الله عليه وآله قال: « كنتُ قد نَهيتُكم عن زيارة القبور، زُوروها؛ فإنّها تُزهِد في الدنيا، وتُذكّر بالآخرة ».. ق
അത് ഐഹിക ജീവിതത്തോടുള്ള വിരക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും, തന്നെയുമല്ല പാരത്രിക ലോകത്തെ കുറിച്ചുള്ള ബോധമുണ്ടാക്കുകയും  ചെയ്യും. 
എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. 

وعن بُرَيْدَةَ رضي اللَّهُ عنهُ ، قال : كَانَ النَّبِيُّ صَلّى اللهُ عَلَيْهِ وسَلَّم يُعَلِّمُهُمْ إِذا خَرَجُوا إِلى المَقابِرِ أَنْ يَقُولَ قَائِلُهُم : « السَّلامُ عَلَيكُمْ أَهْل الدِّيارِ مِنَ المُؤْمِنِينَ والمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ ، أَسْأَلُ اللَّه لَنَا وَلَكُمُ العافِيَةَ » رواه مسلم 
പള്ളിക്കാട്ടിലെക്കും മഖ്ബറകളിലേക്കും അവര്‍ പുറപ്പെട്ടാല്‍ സഹാബത്തുകള്‍ക്ക് പ്രവാചകന്‍ പഠിപ്പിക്കുമായിരുന്നു. (മരണപ്പെട്ടവര്‍ക്ക് സ്വലാം ചൊല്ലേണ്ട വിധം) 


ഇബ്നു ഹജറുല്‍ ഹൈതമി (റ)
  പ്രശസ്ഥ ശാഫീഈ പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈതമി , വന്‍പാപങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം രചിച്ച "സവാജിര്‍" എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ശ്രദ്ധിക്കൂ.

 الْكَبِيرَةُ الثَّالِثَةُ وَالرَّابِعَةُ وَالْخَامِسَةُ وَالسَّادِسَةُ وَالسَّابِعَةُ وَالثَّامِنَةُ وَالتِّسْعُونَ: اتِّخَاذُ الْقُبُورِ مَسَاجِدَ، وَإِيقَادُ السُّرُجِ عَلَيْهَا، وَاِتِّخَاذُهَا أَوْثَانًا، وَالطَّوَافُ بِهَا، وَاسْتِلَامُهَا، وَالصَّلَاةُ إلَيْهَا "
93 മുതല്‍ 99 വരെയുള്ള വന്‍പാപങ്ങള്‍ ക്വബ്റുകള്‍ ആരാധാലയ കേന്ദ്രങ്ങളാക്കല്‍, അതിന്മല്‍ വിളക്ക് കത്തിക്കല്‍, അവയെ വിഗ്രഹങ്ങളാക്കല്‍, അവയെ പ്രദക്ഷിണം ചെയ്യല്‍, അവയെ തൊട്ടുമുത്തല്‍, അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ എന്നിവയാണ്'' (സവാജിര്‍ 11/120) പിന്നീട് ഇതുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച ശേഷം അദ്ദേഹം പറയുന്ന മര്‍മ്മപ്രധാമായ ഭാഗം ഇങ്ങിനെ സംഗ്രഹിക്കാം.

 وَوَجْهُ أَخْذِ اتِّخَاذِ الْقَبْرِ مَسْجِدًا مِنْهَا وَاضِحٌ، لِأَنَّهُ لُعِنَ مَنْ فَعَلَ ذَلِكَ بِقُبُورِ أَنْبِيَائِهِ وَجُعِلَ مَنْ فَعَلَ ذَلِكَ بِقُبُورِ صُلَحَائِهِ شَرَّ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ، فَفِيهِ تَحْذِيرٌ لَنَا كَمَا فِي رِوَايَةِ: «يُحَذِّرُ مَا صَنَعُوا» : أَيْ يُحَذِّرُ أُمَّتَهُ بِقَوْلِهِ لَهُمْ ذَلِكَ مِنْ أَنْ يَصْنَعُوا كَصُنْعِ أُولَئِكَ فَيُلْعَنُوا كَمَا لُعِنُوا فَإِنَّ أَعْظَمَ الْمُحَرَّمَاتِ وَأَسْبَابِ الشِّرْكِ الصَّلَاةُ عِنْدَهَا وَاِتِّخَاذُهَا مَسَاجِدَ أَوْ بِنَاؤُهَا عَلَيْهَا. وَالْقَوْلُ بِالْكَرَاهَةِ مَحْمُولٌ عَلَى غَيْرِ ذَلِكَ إذْ لَا يُظَنُّ بِالْعُلَمَاءِ تَجْوِيزُ فِعْلٍ تَوَاتَرَ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لَعْنُ فَاعِلِهِ، وَتَجِبُ الْمُبَادَرَةُ لِهَدْمِهَا وَهَدْمِ الْقِبَابِ الَّتِي عَلَى الْقُبُورِ إذْ هِيَ أَضَرُّ مِنْ مَسْجِدِ الضِّرَارِ لِأَنَّهَا أُسِّسَتْ عَلَى مَعْصِيَةِ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - لِأَنَّهُ نَهَى عَنْ ذَلِكَ وَأَمَرَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِهَدْمِ الْقُبُورِ الْمُشْرِفَةِ، وَتَجِبُ إزَالَةُ كُلِّ قِنْدِيلٍ أَوْ سِرَاجٍ عَلَى قَبْرٍ وَلَا يَصِحُّ وَقْفُهُ وَنَذْرُهُ انْتَهَى. 


 ചുരുക്ക ആശയം :
പ്രവാചകന്‍മാരുടെ ക്വബ്റുകള്‍ ആരാധാകേദ്രങ്ങളാക്കിയവര്‍ ശപിക്കപ്പെടുകയും മഹാന്മാരുടെ ക്വബ്റുകള്‍ അപ്രകാരം ചെയ്തവര്‍ അന്ത്യാളില്‍ ഏറ്റവും ദുഷിച്ചവര്‍ ആണെന്ന് പറയുകയുമൊക്കെ ചെയ്തത്, ഈ സമുദായം അപ്രകാരം ചെയ്യാതിരിക്കുവാനും അതുവഴി അവര്‍ ശപിക്കപ്പെടാതിരിക്കാനുമുള്ള താക്കീതാണ്. അമ്പിയാ-ഔലിയാക്കളുടെ ക്വബ്റുകളോടുള്ള ആദരവിനാലും ബര്‍കത്തിനാലും അവയിലേക്ക് തിരിഞ്ഞ് നിസ്കരിക്കല്‍ ഹറാമാണെന്ന് നമ്മുടെ പണ്ഡിതന്മാര്‍ പറയാന്‍ കാരണമിതാണ്. അത് വന്‍ പാപമാണെന്ന് മേല്‍പറയപ്പെട്ട ഹദീസുകളില്‍ നിന്നും വ്യക്തമാണ്.......... ഹറാമുകളില്‍ ഏറ്റവും ഗൌരവമേറിയതും ശിര്‍ക്കിന്റെ കാരണങ്ങളില്‍ പെട്ടതുമാണ് ക്വബ്റിന് സമീപം ഇരിക്കലും അതിനെ ആരാധാകേന്ദ്രമാക്കലും അതിനെ കെട്ടിയുണ്ടാക്കലും. കറാഹത്താണ് എന്ന് പലരും അഭിപ്രായപ്പെട്ടത് മറ്റുഅര്‍ത്ഥങ്ങളിലാണ് എന്ന് മസ്സിലാക്കണം. കാരണം ശപിക്കപ്പെട്ടതായി നബി(സ)യില്‍ നിന്ന് വളരെ വ്യക്തമായി (മുതവാതിറായി) സ്ഥിരപ്പെട്ടകാര്യം പണ്ഡിതന്മാര്‍ അനുവദീയമാക്കുമെന്ന് വിചാരിക്കപ്പെടാവതല്ല. അത്തരം കേന്ദ്രങ്ങളും അത് പോലെ ക്വബ്റിന് മീതെയുള്ള ഖുബ്ബകളുമെല്ലാം പൊളിക്കാന്‍ ധൃതികാണിക്കല്‍ നിര്‍ബന്ധമാണ്. കാരണം അവ (മുനാഫിഖുകള്‍ നിര്‍മ്മിച്ച) മസ്ജിദുള്ളിറാറിക്കോള്‍ അപകടകാരികളാണ്. നബി(സ)ക്ക് എതിരായിട്ടാണല്ലോ അവസ്ഥാപി ക്കപ്പെട്ടിരിക്കുന്നത്. നബി(സ) അവ വിരോധിക്കുകയും ഉയര്‍ത്തപ്പെട്ട ക്വബ്റുകള്‍ പൊളിക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടു ണ്ട് . ക്വബ്റിന് മീതെയുള്ള മുഴുവന്‍ വിളക്കുകളും നീക്കല്‍ നിര്‍ബന്ധവുമാണ്. അവയൊക്കെ നേര്‍ച്ചയാക്കുകയോ, വഖഫ് ചെയ്യുകയോ, ചെയ്താല്‍ അത് സഹീഹാകുകയുമില്ല" (സവാജിര്‍ 1/120).

قَالَ عُمَرُ بْنُ الخَطَّابِ: «يُوشِكُ أَنْ تُنْقَضَ عُرَى الإِسْلَامِ عُرْوَةً عُرْوَةً إِذَا نَشَأَ فِي الإِسْلَامِ مَنْ لَا يَعْرِفُ الجَاهِلِيَّةَ»
“ജാഹിലിയ്യത്ത് എന്താണെന്നറിയാത്തവര്‍ ഇസ്ലാമില്‍ വളര്‍ന്നു വന്നാല്‍; ഇസ്ലാമിന്‍റെ കണ്ണികള്‍ ഓരോന്നോരോന്നായി അഴിഞ്ഞു പോകാറാകും.” 


സ്വാലിഹായ  വ്യക്തിയുടെ  കബറിന്ന് അടുത്ത് ആരാധന നടത്തൽ.

  

رقم الحديث: 778
(حديث مرفوع) أَخْبَرَنَا السَّرَّاجُ ، ثنا الْحَسَنُ بْنُ حَمَّادٍ الْوَرَّاقُ ، ثنا عَبْدَةُ ، عَنْ هِشَامِ بْنِ عُرْوَةَ ، عَنْ أَبِيهِ ، عَنْ عَائِشَةَ ، قَالَتْ : ذَكَرَتْ أُمُّ سَلَمَةَ لِلنَّبِيِّ صَلَّى اللَّهُ عَلَيهِ وَسَلَّمَ كَنِيسَةً رَأَتْهَا فِي أَرْضِ الْحَبَشَةِ ، يُقَالُ لَهَا مَارِيَةُ ، وَذَكَرَتْ لَهُ مَا رَأَتْ فِيهَا مِنَ الصُّوَرِ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيهِ وَسَلَّمَ : " أُولَئِكَ قَوْمٌ إِذَا مَاتَ فِيهِمُ الرَّجُلُ الصَّالِحُ أَوِ الْعَبْدُ الصَّالِحُ بَنَوْا عَلَى قَبْرِهِ مَسْجِدًا ، وَصَوَّرُوا فِيهَا تِلْكَ الصُّوَرَ ، أُولَئِكَ شِرَارُ الْخَلْقِ " .
ഉമ്മു സലമ (رضي الله عنه)   അല്ലാഹുവിന്റെ  റസൂൽ (صلى الله عليه وسلم) യോട്   ഹബഷീനയിൽ  അവർ കണ്ട ഒരു ചർച്ചിനെ കുറിച്ചും  അതിൽ കണ്ട  ചിത്രങ്ങളെ കുറിച്ചും പറഞ്ഞു .  അപ്പോൾ നബി (صلى الله عليه وسلم) പറഞ്ഞു .  'അവരിൽ ഒരു സ്വാലിഹായ ദാസനോ , പുണ്ണ്യ പുരുഷനോ  മരണപ്പെട്ടാൽ അവർ അയാളുടെ കബറിന്ന് മേൽ പള്ളി പണിയുകയും അതിൽ ആ ചിത്രങ്ങൾ  രൂപപ്പെടുത്തുകയും  ചെയ്യുമായിരുന്നു അവരത്രെ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും നീചന്മാർ .  (ബുഖാരി , മുസ്ലിം )
 أن عائشة وعبد الله بن عباس قالا:
لما نزل رسول الله صلى الله عليه وسلم، طفق يطرح خميصة له على وجهه، فإذا اغتم بها كشفها عن وجهه، فقال وهو كذلك: لعنة الله على اليهود والنصارى، اتخذوا قبور أنبيائهم مساجد. يحذر ما صنعوا)
صحيح البخاري الجامع الصحيح حديث رقم : 435
അല്ലാഹുവിന്റെ  റസൂൽ (صلى الله عليه وسلم) മരണാസന്നമായപ്പോൾ  അവിടുത്തെ ഒരു വസ്ത്രം  മുഖത്തേക്ക് ഇടുവാൻ തുടങ്ങി  ശ്വാസം ഇടുങ്ങുമ്പോൾ  അത് മുഖത്തു നിന്ന് നീക്കും  ആ അവസ്ഥയിൽ  നബി (صلى الله عليه وسلم)  പറയുകയാണ് .   "  യഹൂദികളെയും  ക്രൈസ്തവരെയും  അള്ളാഹു ശപിക്കട്ടെ ,  അവർ അവരുടെ നബിമാരുടെ  മഖ്‌ബറകളെ  പള്ളികളാക്കി.
 അവർ ചെയ്തതിനെ  കുറിച്ച് മുന്നറീപ്പ് നൽകുകയായിരുന്നു  അദ്ദേഹം
അതില്ലായിരുന്നെങ്കിൽ  അവിടുത്തെ കബർ വീടിനു പുറത്താക്കുമായിരുന്നു  മാത്രമല്ല അവിടുത്തെ  ഖബറിനെ  പള്ളിയാക്കപ്പെടുന്നതിനെ കൂടി അദ്ദേഹം ഭയന്നു. 
 

(حديث مرفوع) نا الْحُسَيْنُ بْنُ عَلِيٍّ ، عَنْ زَائِدَةَ ، عَنْ عَاصِمٍ ، عَنْ شَقِيقٍ ، عَنْ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " إِنَّ مِنْ شِرَارِ النَّاسِ مَنْ تُدْرِكُهُمُ السَّاعَةُ وَهُمٌ أَحْيَاءٌ ، وَمَنْ يَتَّخِذُ الْقُبُورَ مَسَاجِدَ "
നബി (صلى الله عليه وسلم) പറഞ്ഞു നിശ്ചയം ജനങ്ങളിൽ നീചൻമ്മാർ  ഖിയാമത്തു നാൾ സംഭവിക്കുമ്പോൾ  ജീവിച്ചിരിക്കുന്നവരാണ് .  കബറുകളെ ആരാധനസ്ഥലമാകുന്നവരുമാണ് .  
(മുസ്നദ് അബീ ഹാതിം , അഹമ്മദ് ,  ഇബ്ൻ  ഹുസൈമ , ഇബ്ൻ ഹിബ്ബാൻ ) 




ഖബറുകൾ ആഘോഷ സ്ഥാനങ്ങൾ ആക്കുകയോ വീടുകൾ ഖബറുകൾ ആക്കുകയോ ചെയ്യുന്നതും മൂന്നു മസ്ജിദുകളിലേക്കല്ലാതെ യാത്രക്കു ഒരുങ്ങി പുറപ്പെടാൻ പാടില്ല എന്ന നബിവചനത്തിന്റെ വിശദീകരണവും ഇത് സംബന്ധിച്ച വ്യത്യസ്തങ്ങളായ പണ്ഡിതാഭിപ്രായങ്ങളുമാണ് താഴെ ചര്‍ച്ച ചെയ്യുന്നത്.

ഇമാം സുയൂതി റഹിമഹുല്ലാഹിയുടെ
(മരണം  ഹിജ്‌റ  911)
അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്‌യു  അനിൽ ഇബ്തിദാഉ തുടരുന്നു :

النهي عن الصلاة في القبور واتخاذها عيداً
ഖബറുകളിന്മേൽ നിസ്‌ക്കരിക്കുന്നതിന്റെയും ഖബറുകൾ ആഘോഷ സ്ഥാനങ്ങൾ ആക്കുന്നതിന്റെയും നിരോധനം സംബന്ധിച്ച് പറയുന്ന ബാബ്
.........................

ومن هذه الأمكنة ما له خصيصة لكن لا تقتضي اتخاذها عيداً، ولا الصلاة عندها، ونحوها من العبادات كالدعاء عندها. فمن هذه الأمكنة قبور الأنبياء والصالحين. وقد جاء عن رسول الله (أنه قال: " لا تجعلوا بيوتكم قبوراً ولا تجعلوا قبري عيداً وصلوا عليّ، فإن صلاتكم تبلغني حيث كنتم ".
وعن علي بن الحسين بن علي بن أبي طالب رضي الله أنه رأى رجلاً يجيء إلى فرجة كانت عند قبر النبي (فيدخل
فيها ويدعو، فقال: ألا أحدثك حديثاً، عن أبي، عن جدي، عن رسول الله (أنه قال: " لا تتخذوا قبري عيداً ولا بيوتكم قبوراً وصلوا عليّ؛ فإن صلاتكم عليّ تبلغني حيث كنتم " أخرجه الحافظ أبو عبد الله محمد بن عبد الواحد المقري فيما اختاره من الأحاديث الجياد الزائدة على الصحيحين، وشرطه فيه أحسن من شرط الحاكم في صحيحه، وروى سعيد في سننه عن أبي سعيد مولى المهدي قال: قال رسول الله) : " لا تتخذوا بيتي عيداً، ولا بيوتكم قبوراً، وصلوا عليّ حيثما كنتم، فإن صلاتكم تبلغني ".
وروي أيضاً عن سهل بن أبي سهيل، قال: رآني الحسين بن الحسين بن علي بن أبي طالب رضي الله عنه عند القبر، فناداني وهو في مبيت فاطمة يتعشى، فقال: هلمَّ إلى العشاء
ആശയ സംഗ്രഹം : പ്രത്യേകതകൾ ഉള്ള ചില സ്ഥലങ്ങൾ ഉണ്ട്; എന്നാൽ അത് അവയെ ഉത്സവ സ്ഥാനങ്ങൾ ആക്കുന്നതിനു ന്യായമല്ല.അത്തരം സ്ഥാനങ്ങളിൽ നിസ്‌ക്കരിക്കലോ അത് പോലുള്ള ആരാധനകൾ അർപ്പിക്കലോ പ്രാർത്ഥന നടത്തലോ പാടില്ല.ഇങ്ങിനെയുള്ള സ്ഥാനങ്ങളാണ് /സ്ഥലങ്ങളാണ് നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ.അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു : ' നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാകരുതു.എന്റെ ഖബറുകൾ നിങ്ങൾ ഉത്സവ സ്ഥാനമാക്കരുത്.നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക/എന്റെ മേൽ സ്വലാത്ത് ചൊല്ലുക;കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ പ്രാർത്ഥന /നിങ്ങൾ എന്റെ മേൽ ചൊല്ലുന്ന സ്വലാത്ത് എനിക്ക് എത്തും .

തുടർന്ന് പരാമർശിൽക്കുന്ന ഹദീസ് ഇമാം ഹൈസമി റഹിമഹുല്ലാഹിയുടെ(മരണം  ഹിജ്‌റ  807)  മജ്മഉ സ്സവാഇദിൽ വന്ന പ്രകാരം ചുവടെ ചേർക്കുന്നു :




- وَعَنْ عَلِيِّ بْنِ الْحُسَيْنِ أَنَّهُ رَأَى رَجُلًا يَجِيءُ إِلَى فُرْجَةٍ كَانَتْ عِنْدَ قَبْرِ الرَّسُولِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَيَدْخُلُ فِيهَا فَيَدْعُو فَنَهَاهُ فَقَالَ : أَلَا أُحَدِّثُكُمْ حَدِيثًا سَمِعْتُهُ مِنْ أَبِي عَنْ جَدِّي عَنْ رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ : " لَا تَتَّخِذُوا قَبْرِي عِيدًا ، وَلَا بُيُوتَكُمْ قُبُورًا ، فَإِنَّ تَسْلِيمَكُمْ يَبْلُغُنِي أَيْنَمَا كُنْتُ " 


رَوَاهُ أَبُو يَعْلَى ، وَفِيهِ حَفْصُ بْنُ إِبْرَاهِيمَ الْجَعْفَرِيُّ ، ذَكَرَهُ ابْنُ أَبِي حَاتِمٍ ، وَلَمْ يَذْكُرْ فِيهِ جَرْحًا ، وَبَقِيَّةُ رِجَالِهِ ثِقَاتٌ
مجمع الزاوئد ومنبع الفوائد
نور الدين علي بن أبي بكر الهيثمي
 
ആശയ സംഗ്രഹം : തിരു നബിയുടെ പൗത്രൻ ഹുസൈൻ റദിയല്ലാഹു അന്ഹുവിന്റെ പുത്രൻ അലി റദിയല്ലാഹു അന്ഹു ,നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബറിനടുത്തുള്ള ഒരു ഫുർജത്തിലേക്കു ഒരാൾ വരുന്നത് ശ്രദ്ധിച്ചു .അദ്ദേഹം അവിടെ പ്രവേശിച്ചു ദുആ ചെയ്യുകയായിരുന്നു.അപ്പോൾ അലി റദിയല്ലാഹു അന്ഹു അവർകൾ അത് തടഞ്ഞു കൊണ്ട് ആ വ്യക്തിയോട് ഇങ്ങിനെ പറഞ്ഞു : ഞാൻ എന്റെ ഉപ്പയിൽ നിന്നും അദ്ദേഹം അദ്ദേഹത്തിന്റെ വലിയുപ്പ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്നും കേട്ട ഒരു ഹദീസ് ഞാൻ താങ്കൾക്കു പറഞ്ഞു തരട്ടെയോ?റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : ' നിങ്ങൾ എന്റെ ഖബറിനെ ഉത്സവ സ്ഥലമാക്കരുത്;നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകൾ ആക്കുകയും അരുത്.കാരണം നിശ്ചയം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സലാം എനിക്ക് എത്തും.
ഔനുൽ മഅബൂദിൽ നിന്ന്:

മരണം   :ഹിജ്‌റ 1329 )

حَدَّثَنَا أَحْمَدُ بْنُ صَالِحٍ قَرَأْتُ عَلَى عَبْدِ اللَّهِ بْنِ نَافِعٍ أَخْبَرَنِي ابْنُ أَبِي ذِئْبٍ عَنْ سَعِيدٍ الْمَقْبُرِيِّ عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا تَجْعَلُوا بُيُوتَكُمْ قُبُورًا وَلَا تَجْعَلُوا قَبْرِي عِيدًا وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ
عون المعبود
محمد شمس الحق العظيم آبادي
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നു : ' നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാകരുതു.എന്റെ ഖബറുകൾ നിങ്ങൾ ഉത്സവ സ്ഥാനമാക്കരുത്.നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക/എന്റെ മേൽ സ്വലാത്ത് ചൊല്ലുക;കാരണം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ പ്രാർത്ഥന /നിങ്ങൾ എന്റെ മേൽ ചൊല്ലുന്ന സ്വലാത്ത് എനിക്ക് എത്തും .



 ( لَا تَجْعَلُوا بُيُوتَكُمْ قُبُورًا ) :
أَيْ لَا تَتْرُكُوا الصَّلَوَاتِ وَالْعِبَادَةَ فَتَكُونُوا فِيهَا كَأَنَّكُمْ أَمْوَاتٌ . شَبَّهَ الْمَكَانَ الْخَالِيَ عَنِ الْعِبَادَةِ بِالْقُبُورِ ، وَالْغَافِلَ عَنْهَا بِالْمَيِّتِ ، ثُمَّ أَطْلَقَ الْقَبْرَ عَلَى الْمَقْبَرَةِ . وَقِيلَ الْمُرَادُ لَا تَدْفِنُوا فِي الْبُيُوتِ ، وَإِنَّمَا دُفِنَ الْمُصْطَفَى فِي بَيْتِ عَائِشَةَ مَخَافَةَ اتِّخَاذِ قَبْرِهِ مَسْجِدًا ، ذَكَرَهُ الْقَاضِي ، قَالَهُ الْمُنَاوِيُّ فِي فَتْحِ الْقَدِيرِ (?فيض القدير)، وَقَالَ الْخَفَاجِيُّ : وَلَا يَرِدُ عَلَيْهِ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - دُفِنَ فِي بَيْتِهِ لِأَنَّهُ اتُّبِعَ فِيهِ سُنَّةُ الْأَنْبِيَاءِ عَلَيْهِمُ السَّلَامُ كَمَا وَرَدَ : مَا قُبِضَ نَبِيٌّ إِلَّا دُفِنَ حَيْثُ يُقْبَضُ . فَهُوَ مَخْصُوصٌ بِهِمُ انْتَهَى

ആശയ സംഗ്രഹം : 'നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകളാക്കരുത് ' എന്ന് തിരു നബി പറഞ്ഞതിന്റെ ഉദ്ദേശ്യം വീടുകളിൽ വച്ച് നിസ്‌കാരവും മറ്റു ഇബാദത്തുകളും പാടെ ഒഴിവാക്കരുത് എന്ന അർത്ഥത്തിലാണ്.വീടുകളിൽ മറമാടരുത് എന്നാണു ഹദീസിന്റെ ആശയമെന്നും അഭിപ്രായമുണ്ട്.
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ ആഇശ റദിയല്ലാഹു അന്ഹായുടെ വീട്ടിൽ ഖബറടക്കിയത് തിരുനബിയുടെ ഖബറിടം ഭാവിയിൽ മസ്ജിദ് /സുജൂദ് ചെയ്യുന്ന ഇടം ആക്കി മാറ്റിയാലോ എന്ന ഭയം മൂലമാണെന്ന് ഖാദീ റഹിമഹുല്ലാഹ് അഭിപ്രായപ്പെട്ടതായി ഇമാം മുനാവി റഹിമഹുല്ലാഹ് (മരണം  ഹിജ്‌റ  1031) പ്രസ്താവിക്കുന്നു.നബിമാർ എവിടെയാണോ വഫാതാകുന്നത് അവിടെയാണ് മറമാടപ്പെടുന്നതും അപ്രകാരമാണ് തിരുനബിയുടെ കാര്യത്തിലും സംഭവിച്ചതെന്നും ഇമാം ഖഫാജി പറയുന്നു.

( وَلَا تَجْعَلُوا قَبْرِي عِيدًا ) :
 قَالَ الْإِمَامُ ابْنُ تَيْمِيَةَ رَحِمَهُ اللَّهُ مَعْنَى الْحَدِيثِ لَا تُعَطِّلُوا الْبُيُوتَ مِنَ الصَّلَاةِ فِيهَا وَالدُّعَاءِ وَالْقِرَاءَةِ فَتَكُونُ بِمَنْزِلَةِ الْقُبُورِ ، فَأَمَرَ بِتَحَرِّي الْعِبَادَةِ بِالْبُيُوتِ وَنَهَى عَنْ تَحَرِّيهَا عِنْدَ الْقُبُورِ ، عَكْسَ مَا يَفْعَلُهُ الْمُشْرِكُونَ مِنْ النَّصَارَى وَمَنْ تَشَبَّهَ بِهِمْ مِنْ هَذِهِ الْأُمَّةِ . وَالْعِيدُ اسْمُ مَا يَعُودُ مِنَ الِاجْتِمَاعِ الْعَامِّ عَلَى وَجْهٍ مُعْتَادٍ عَائِدًا مَا يَعُودُ السَّنَةَ أَوْ يَعُودُ الْأُسْبُوعَ أَوِ الشَّهْرَ وَنَحْوَ ذَلِكَ


وَقَالَ ابْنُ الْقَيِّمِ : الْعِيدُ مَا يُعْتَادُ مَجِيئُهُ وَقَصْدُهُ مِنْ زَمَانٍ وَمَكَانٍ مَأْخُوذٌ مِنَ الْمُعَاوَدَةِ وَالِاعْتِيَادِ ، فَإِذَا كَانَ اسْمًا لِلْمَكَانِ فَهُوَ الْمَكَانُ الَّذِي يُقْصَدُ فِيهِ الِاجْتِمَاعُ الِانْتِيَابُ بِالْعِبَادَةِ وَبِغَيْرِهَا كَمَا أَنَّ الْمَسْجِدَ الْحَرَامَ وَمِنًى وَمُزْدَلِفَةَ وَعَرَفَةَ وَالْمَشَاعِرَ جَعَلَهَا اللَّهُ تَعَالَى عِيدًا لِلْحُنَفَاءِ وَمَثَابَةً لِلنَّاسِ ، كَمَا جَعَلَ أَيَّامَ الْعِيدِ مِنْهَا عِيدًا


وَكَانَ لِلْمُشْرِكِينَ أَعْيَادٌ زَمَانِيَّةٌ وَمَكَانِيَّةٌ فَلَمَّا جَاءَ اللَّهُ بِالْإِسْلَامِ أَبْطَلَهَا وَعَوَّضَ الْحُنَفَاءَ مِنْهَا عِيدَ الْفِطْرِ وَعِيدَ النَّحْرِ ، كَمَا عَوَّضَهُمْ عَنْ أَعْيَادِ الْمُشْرِكِينَ الْمَكَانِيَّةِ بِكَعْبَةٍ وَمِنًى وَمُزْدَلِفَةَ وَسَائِرِ الْمَشَاعِرِ انْتَهَى 

ആശയ സംഗ്രഹം : ഇമാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു:

 വീടുകളിൽ നിസ്‌കാരവും ദുആയും ഖുർആൻ പാരായണവും അവഗണിച്ചു കൊണ്ട് വീടുകളെ ഖബറുകൾക്കു സദൃശമാക്കരുതെന്നാണ് ഹദീസിന്റെ ആശയം.അപ്പോൾ വീടുകളിൽ വച്ച് ആരാധനകൾ  നടത്തണമെന്നും  ഖബറുകൾക്കു സമീപം ആരാധനകൾ പാടില്ലെന്നും തിരു നബി ഹദീസിലൂടെ കൽപ്പിച്ചു.ഇത് നസാറാക്കളിൽ നിന്നും ഈ ഉമ്മത്തിൽ അവരോടു സദൃശമായവരിൽ നിന്നും സംഭവിക്കുന്നതിനു വിരുദ്ധമായ നിലപാടാണ്.ആഴ്ചയിലോ മാസത്തിലോ വർഷത്തിലോ മറ്റോ ആവർത്തിച്ചു വരുന്നത് എന്നതാണ് ഈദിന്റെ അർത്ഥം.
        ഇമാം ഇബ്നു ഖയ്യിം റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഈദ് എന്നത് കൊണ്ട് സ്ഥലവും കാലവും ഉദ്ദേശ്യമാവാം.സ്ഥലമാവുമ്പോൾ ഇബാദത്തിന് വേണ്ടി ഒരുമിച്ചു കൂടുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് ഈദ് എന്ന പദം ഉപയോഗിക്കിക്കുന്നതു.മസ്ജിദുൽ ഹറാം,മിനാ,മുസ്ദലിഫ,അറഫ, മശ്അറുകൾ എന്നിവയെല്ലാം മുസ്ലിംകൾക്ക് അല്ലാഹു ഈദ് ആയി നിശ്ചയിച്ചിരിക്കുന്നു. സ്ഥല - കാലങ്ങളുമായി ബന്ധപ്പെട്ടു ബഹുദൈവ വിശ്വാസികൾക്ക് ഉണ്ടായിരുന്ന ഈദുകളെ അല്ലാഹു ബാഥ്വിലാക്കുകയും ഇസ്‌ലാമിൽ ഈദുൽ ഫിത്ർ , ഈദുൽ അദ്ഹാ എന്നിവ  കാലവുമായി ബന്ധപ്പെട്ട ഈദുകളായും കഅബ , മിന, മുസ്ദലിഫ,മശ്അറുകൾ മുതലായവ സ്ഥലവുമായി ബന്ധപ്പെട്ട ഈദുകളായും പകരം നിശ്ചയിക്കുകയും ചെയ്തു.

 

ഔനുൽ മഅബൂദിൽ നൽകിയിട്ടുള്ളത് ഫൈദുൽ ഖദീറിൽ ഇമാം മുനാവി റഹിമഹുല്ലാഹ് (മരണം : ഹിജ്‌റ 1031 )
الكتاب: فيض القدير شرح الجامع الصغير
المؤلف: زين الدين محمد المدعو بعبد الرؤوف بن تاج العارفين بن علي بن زين العابدين الحدادي ثم المناوي القاهري (المتوفى: 1031هـ)


(صَلُّوا فِي بُيُوتِكُمْ وَلَا تَتَّخِذُوهَا قُبُورًا، وَلَا تَتَّخِذُوا بَيْتِي عِيدًا وَصَلُّوا عَلَيَّ وَسَلِّمُوا؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ) (ع وَالضِّيَاءُ) عَنِ الْحَسَنِ بْنِ عَلِيٍّ - (صح) .
ആശയ സംഗ്രഹം :ഹസൻ  ബ്നു അലി റദിയല്ലാഹുഅന്ഹു റിപ്പോർട്ട് ചെയ്യുന്നു ( തിരു നബി പറഞ്ഞു): നിങ്ങൾ നിങ്ങളുടെ വീടുകളിൽ വച്ച് ( അതായത് വീടുകളിലും ) നിസ്‌ക്കരിക്കുക.വീടുകളെ നിങ്ങൾ ഖബറുകൾ ആക്കരുത്.എന്റെ വീട് നിങ്ങൾ ആഘോഷ സ്ഥാനമാക്കരുത്.നിങ്ങൾ എന്റെ മേൽ സ്വലാത്തും സലാമും ചൊല്ലുക ; കാരണം നിങ്ങൾ എവിടെയാണെങ്കിലും ,നിങ്ങളുടെ സ്വലാത്തു എന്റെ അടുത്ത് എത്തും .( മുസ്നദ് അബൂ യഅലാ )
............................

 (وَلَا تَتَّخِذُوا بَيْتِي عِيدًا)
 ؛ أَيْ: لَا تَتَّخِذُوا قَبْرِي مَظْهَرَ عِيدٍ، وَمَعْنَاهُ النَّهْيُ عَنِ الِاجْتِمَاعِ لِزِيَارَتِهِ اجْتِمَاعَهُمْ لِلْعِيدِ، إِمَّا لِدَفْعِ الْمَشَقَّةِ أَوْ كَرَاهَةَ أَنْ يَتَجَاوَزَ وَاحِدٌ التَّعْظِيمَ، وَقِيلَ الْعِيدُ مَا يُعَادُ إِلَيْهِ؛ أَيْ: لَا تَجْعَلُوا قَبْرِي عِيدًا تَعُودُونَ إِلَيْهِ مَتَى أَرَدْتُمْ أَنْ تُصَلُّوا عَلَيَّ وَظَاهِرُهُ يَنْهَى عَنِ الْمُعَاوَدَةِ، وَالْمُرَادُ الْمَنْعُ عَمَّا يُوجِبُهُ وَهُوَ ظَنُّهُمْ أَنَّ دُعَاءَ الْغَائِبِ لَا يَصِلُ إِلَيْهِ وَيُؤَيِّدُهُ قَوْلُهُ (وَصَلُّوا عَلَيَّ وَسَلِّمُوا؛ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُمَا كُنْتُمْ) ؛ أَيْ: لَا تَتَكَلَّفُوا الْمُعَاوَدَةَ إِلَيَّ فَقَدِ اسْتَغْنَيْتُمْ بِالصَّلَاةِ عَلَيَّ؛ لِأَنَّ النُّفُوسَ الْقُدْسِيَّةَ إِذَا تَجَرَّدَتْ عَنِ الْعَلَائِقِ الْبَدَنِيَّةِ عَرَجَتْ وَاتَّصَلَتْ بِالْمَلَأِ الْأَعْلَى وَلَمْ يَبْقَ لَهَا حِجَابٌ فَتَرَى الْكُلَّ كَالْمُشَاهَدِ بِنَفْسِهَا أَوْ بِإِخْبَارِ الْمَلَكِ لَهَا، وَفِيهِ سِرٌّ يَطَّلِعُ عَلَيْهِ مَنْ يَسَّرَ لَهُ. ذَكَرَهُ الْقَاضِي [تَنْبِيهٌ] قَوْلُهُمْ: فِيمَا سَلَفَ مَعْنَاهُ النَّهْيُ عَنِ الِاجْتِمَاعِ إِلَخْ يُؤْخَذُ مِنْهُ أَنَّ اجْتِمَاعَ الْعَامَّةِ فِي بَعْضِ أَضْرِحَةِ الْأَوْلِيَاءِ فِي يَوْمٍ أَوْ شَهْرٍ مَخْصُوصٍ مِنَ السَّنَةِ، وَيَقُولُونَ: هَذَا يَوْمُ مَوْلِدِ الشَّيْخِ، وَيَأْكُلُونَ وَيَشْرَبُونَ، وَرُبَّمَا يَرْقُصُونَ، مَنْهِيٌّ عَنْهُ شَرْعًا، وَعَلَى وَلِيِّ الشَّرْعِ رَدْعُهُمْ عَلَى ذَلِكَ، وَإِنْكَارُهُ عَلَيْهِمْ وَإِبْطَالُهُ

ആശയ സംഗ്രഹം : 'നിങ്ങൾ എന്റെ വീട് ആഘോഷ സ്ഥാനമാക്കരുതേ ' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം 'എന്റെ ഖബർ ആഘോഷ സ്ഥാനമാക്കരുതേ' എന്നാണു.തിരു നബിയുടെ ഖബർ സിയാറത്ത് ചെയ്യാൻ ഒരുമിച്ചു കൂടൽ നിരോധിക്കലാണ് ഇതിന്റെ ആശയം.ഈ നിരോധനം രണ്ടു കാരണങ്ങൾ മുൻ നിർത്തിയാവാം.ഒന്നുകിൽ ബുദ്ധിമുട്ടു ഒഴിവാക്കുന്നതിന്; അല്ലെങ്കിൽ ആരെങ്കിലും നബിയോടുള്ള ആദരവിൽ അതിരു കവിയുന്നതു ഇഷ്ടപ്പെടാത്തത് കൊണ്ടാവാം. റൗദയിൽ ഹാജരില്ലാത്തവന്റെ വിളി ( സ്വലാത്തും സലാമും ) നബി കേൾക്കില്ല എന്ന ധാരണ തെറ്റാണ്.കാരണം വിശുദ്ധാത്മാക്കൾ ജഡികമായ ബന്ധം വിച്ഛേദിച്ചു മലഉൽ അഅലായിൽ എത്തിയാൽ ഒരു മറയും ഉണ്ടാവില്ല; അത് സ്വന്തമായോ മലക്ക് അറിയിക്കുന്നത് മുഖാന്തിരമോ ആവാം. ചില ഔലിയാക്കളുടെ മഖാമുകളിൽ ചില പ്രത്യേക ദിവസം അല്ലെങ്കിൽ മാസം സാധാരണക്കാർ ഒരുമിച്ചു കൂടുകയും എന്നിട്ടു ഇത് ശൈഖിന്റെ ജന്മദിനമാണ് എന്ന് പറയുകയും തീറ്റയും കുട്ടിയുമായി കൊണ്ടാടുകയും ചിലപ്പോൾ ആടുകയും ഒക്കെ ചെയ്യുന്നത് ശറഇൽ നിരോധിക്കപ്പെട്ടതാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഉത്തരാവാദപ്പെട്ടവർ ഇതൊക്കെ തടയുകയും നിരോധിക്കുകയും ചെയ്യേണ്ടതാണ്.

ഔനുൽ മഅബൂദ് തുടരുന്നു :

وَقَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَةَ : الْحَدِيثُ يُشِيرُ إِلَى أَنَّ مَا يَنَالُنِي مِنْكُمْ مِنَ الصَّلَاةِ وَالسَّلَامِ يَحْصُلُ مَعَ قُرْبِكُمْ مِنْ قَبْرِي وَبُعْدِكُمْ عَنْهُ فَلَا حَاجَةَ بِكُمْ إِلَى اتِّخَاذِهِ عِيدًا انْتَهَى
ആശയ സംഗ്രഹം :  ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പറയുന്നു :നിങ്ങൾ അടുത്താണെങ്കിലും അകലെയാണെങ്കിലും നിങ്ങളുടെ സ്വലാത്തു സലാമുകൾ എനിക്ക് എത്തുമെന്നും ആയതിനാൽ എന്റെ ഖബർ നിങ്ങൾ ആഘോഷ സ്ഥാനമാക്കേണ്ടതില്ലെന്നുമാണ് തിരു നബി ഈ ഹദീസിലൂടെ ഉണർത്തുന്നത്.
..................................

وَقَالَ سَعِيدُ بْنُ مَنْصُورٍ فِي سُنَنِهِ : حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُحَمَّدٍ أَخْبَرَنِي سَهْلُ بْنُ سُهَيْلٍ قَالَ رَآنِي الْحَسَنُ بْنُ الْحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ عِنْدَ الْقَبْرِ فَنَادَانِي وَهُوَ فِي بَيْتِ فَاطِمَةَ يَتَعَشَّى فَقَالَ هَلُمَّ إِلَى الْعَشَاءِ ، فَقُلْتُ لَا أُرِيدُهُ ، فَقَالَ مَا لِي رَأَيْتُكَ عِنْدَ الْقَبْرِ ؟ فَقُلْتُ سَلَّمْتُ عَلَى النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ، فَقَالَ إِذَا دَخَلْتَ الْمَسْجِدَ فَسَلِّمْ ثُمَّ قَالَ إِنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ لَا تَتَّخِذُوا قَبْرِي عِيدًا وَلَا تَتَّخِذُوا بُيُوتَكُمْ مَقَابِرَ وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ مَا كُنْتُمْ ، لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ مَا أَنْتُمْ وَمَنْ بَالْأَنْدَلُسِ إِلَّا سَوَاءٌ 
ആശയ സംഗ്രഹം :  സഈദ് ബ്നുൽ മൻസൂർ അദ്ദേഹത്തിന്റെ സുനനിൽ രേഖപ്പെടുത്തുന്നു : സഹല് ബ്നു സുഹൈൽ പറയുന്നു : അലിയ്യു ബ്നു അബീ താലിബ്  റദിയല്ലാഹുവിന്റെ പൗത്രൻ എന്നെ ഒരിക്കൽ നബിയുടെ  ഖബറിന്റെ അരികിൽ കണ്ടു.അദ്ദേഹം ഫാത്തിമ റദിയല്ലാഹു അന്ഹായുടെ വീട്ടിൽ രാത്രി ഭക്ഷണം കഴിക്കുകയായിരുന്നു.അദ്ദേഹം എന്നോട് പറഞ്ഞു : ഭക്ഷണം കഴിക്കാൻ വരൂ... ഞാൻ പറഞ്ഞു : ഞാൻ കഴിക്കാൻ ഉദ്ദേശിക്കുന്നില്ല.ഞാൻ താങ്കളെ ഖബറിങ്കൽ കണ്ടെതെന്താണ്? അപ്പോൾ ഞാൻ പറഞ്ഞു : ഞാൻ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സലാം പറഞ്ഞതാണ് .അപ്പോൾ അലിയ്യു ബ്നു അബീ താലിബ്  റദിയല്ലാഹുവിന്റെ പൗത്രൻഎന്നോട് പറഞ്ഞു : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇങ്ങിനെ പറഞ്ഞിട്ടുണ്ട് : ' നിങ്ങൾ എന്റെ ഖബറിനെ ആഘോഷ സ്ഥാനമാക്കരുത്, നിങ്ങൾ നിങ്ങളുടെ വീടുകളെ ഖബറുകൾ ആക്കുകയും അരുത്. കാരണം നിശ്ചയം നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എന്റെ അടുത്ത് എത്തും .സ്വന്തം നബിമാരുടെ ഖബറുകൾ മസ്ജിദുകൾ ആക്കിയതിനാൽ യഹൂദി നസാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു.നിങ്ങളും അന്തലൂസിൽ ഉള്ളവരും സമം തന്നെ.


http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3466

MODULE 24/ 28.07.2017

ഔനുൽ മഅബൂദ് തുടരുന്നു :

قَالَ ابْنُ تَيْمِيَةَ : وَفِي الْحَدِيثِ دَلِيلٌ عَلَى مَنْعِ شَدِّ الرَّحْلِ إِلَى قَبْرِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَإِلَى قَبْرِ غَيْرِهِ مِنَ الْقُبُورِ وَالْمَشَاهِدِ لِأَنَّ ذَلِكَ مِنَ اتِّخَاذِهَا أَعْيَادًا .

قَالَ فِي فَتْحِ الْمَجِيدِ : وَهَذِهِ هِيَ الْمَسْأَلَةُ الَّتِي أَفْتَى فِيهَا شَيْخُ الْإِسْلَامِ أَعْنِي مَنْ سَافَرَ لِمُجَرَّدِ زِيَارَةِ قُبُورِ الْأَنْبِيَاءِ وَالصَّالِحِينَ ، وَنُقِلَ فِيهَا اخْتِلَافُ الْعُلَمَاءِ ،  فَمِنْ مُبِيحٍ لِذَلِكَ كَالْغَزَالِيِّ وَأَبِي مُحَمَّدٍ الْمَقْدِسِيِّ ، وَمِنْ مَانِعٍ لِذَلِكَ كَابْنِ بَطَّةَ وَابْنِ عُقَيْلٍ وَأَبِي مُحَمَّدٍ الْجُوَيْنِيِّ وَالْقَاضِي عِيَاضٍ وَهُوَ قَوْلُ الْجُمْهُورِ . نَصَّ عَلَيْهِ مَالِكٌ وَلَمْ يُخَالِفْهُ أَحَدٌ مِنَ الْأَئِمَّةِ وَهُوَ الصَّوَابُ لِحَدِيثِ شَدِّ الرِّحَالِ إِلَى ثَلَاثَةِ مَسَاجِدَ كَمَا فِي الصَّحِيحَيْنِ . انْتَهَى كَلَامُهُ .
ആശയ സംഗ്രഹം :  ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പറയുന്നു : ഈ ഹദീസിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെയോ അല്ലാത്തവരുടെയോ ഖബറുകളിലേക്കു യാത്ര സംഘടിപ്പിക്കൽ സംബന്ധിച്ച നിരോധനമുണ്ട് ; കാരണം അങ്ങിനെ ചെയ്യുന്നതിൽ ഖബറുകൾ ആഘോഷ സ്ഥാനങ്ങൾ ആക്കൽ വന്നു ചേരുന്നുണ്ട്.
   കിതാബു തൗഹീദിന്റെ ശറഹിൽ പറയുന്നു : നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ സന്ദർശിക്കുന്നതിന് മാത്രമായി യാത്ര ചെയ്യുന്നത് പാടില്ല എന്നാണു ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ ഫത്‍വ നൽകിയിട്ടുള്ളത്.എന്നാൽ ഇതിൽ ഉലമാക്കൾക്കിടയിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തപ്പെട്ടിമുണ്ട്.ഇമാം ഗസ്സാലി , അബൂ മുഹമ്മദ് അൽ മഖ്ദിസി എന്നിവർ നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ സന്ദർശിക്കുന്നതിന് മാത്രമായി യാത്ര ചെയ്യുന്നത് അനുവദനീയമാണ് എന്ന നിരീക്ഷണം പുലർത്തുന്നു.ഇബ്നു ബത്ത, ഇബ്നു ഉഖൈൽ ,അബൂ മുഹമ്മദ് അൽ ജുവൈനി , ഖാദീ ഇയാദ് മുതലായ ഭൂരിഭാഗം പണ്ഡിതന്മാരും നബിമാരുടെയും സജ്ജനങ്ങളുടെയും ഖബറുകൾ സന്ദർശിക്കുന്നതിന് മാത്രമായി യാത്ര ചെയ്യുന്നത് പാടില്ല  എന്ന പക്ഷക്കാരാണ്.ഇമാം മാലിക് റഹിമഹുല്ലാഹിയുടെ നിരീക്ഷണവും ഇത് തന്നെ.ഒരു ഇമാമും അദ്ദേഹത്തെ ഖണ്ഡിച്ചിട്ടില്ല.അതാണ് ഹദീസിന്റെ അടിസ്ഥാനത്തിൽ ശരിയായ നിലപാട് 


وَأَمَّا الْآنَ فَالنَّاسُ فِي الْمَسْجِدِ الشَّرِيفِ إِذَا سَلَّمَ الْإِمَامُ عَنِ الصَّلَاةِ قَامُوا فِي مُصَلَّاهُمْ مُسْتَقْبِلِينَ الْقَبْرَ الشَّرِيفَ الرَّاكِعِينَ لَهُ ، وَمِنْهُمْ مَنْ يَلْتَصِقُ بَالسُّرَادِقِ وَيَطُوفُ حَوْلَهُ وَكُلُّ ذَلِكَ حَرَامٌ بَاتِّفَاقِ أَهْلِ الْعِلْمِ وَفِيهِ مَا يَجُرُّ الْفَاعِلَ إِلَى الشِّرْكِ ، وَمِنْ أَعْظَمِ الْبِدَعِ الْمُحَرَّمَةِ هُجُومُ النِّسْوَةِ حَوْلَ حُجْرَةِ الْمَرْقَدِ الْمُنَوَّرِ وَقِيَامُهُنَّ هُنَاكَ فِي أَكْثَرِ الْأَوْقَاتِ وَتَشْوِيشُهُنَّ عَلَى الْمُصَلِّينَ بَالسُّؤَالِ وَتَكَلُّمُهُنَّ مَعَ الرِّجَالِ كَاشِفَاتٍ الْأَعْيُنَ وَالْوُجُوهَ فَإِنَّا لِلَّهِ . .
..............................
ആശയ സംഗ്രഹം : ഇപ്പോൾ ജനങ്ങൾ മസ്ജിദുശരീഫിൽ ഇമാം നിസ്‌ക്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ അവരുടെ മുസല്ലകളിൽ നിന്ന് എണീക്കുന്നു.നേരെ ഖബർ ശരീഫ് ലക്ഷ്യമാക്കി കുമ്പിട്ടു കൊണ്ട് പോകുന്നു.ചിലർ ഖബറിന്റെ വലയത്തിൽ ഒട്ടിച്ചേർന്നു ഖബറിനെ വലം വയ്ക്കുക/ ത്വവാഫ് ചെയ്യുക വരെ ചെയ്യുന്നു.ഇതെല്ലാം ഉലമാക്കളുടെ ഏക കണ്ഠമായ അഭിപ്രായ പ്രകാരം നിഷിദ്ധമാണ്.ഇത് ചെയ്യുന്നവനെ ശിർക്കിലേക്കു നയിക്കുന്ന പ്രവർത്തി അതിൽ വന്നു ചേരുന്നുണ്ട്.
 സ്ത്രീകൾ കൂട്ടം കൂടി ഹുജ്റത്തിന്റെ ഭാഗത്തു വരികയും അധിക സമയം അവിടെ തന്നെ നിൽക്കുകയും ചോദ്യം മുഖേന  നിസ്‌ക്കാരക്കാരെ തഷ്‌വീഷ് ആക്കുകയും കണ്ണുകളും മുഖവും തുറന്നിട്ട് പുരുഷന്മാരോട് സംസാരിക്കുകയും ചെയ്യുന്നതെല്ലാം നിഷിദ്ധമായ ബിദ്അത്തുകളിൽ പെട്ടതാണ്.ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
................................

وَاعْلَمْ أَنَّ زِيَارَةَ قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَشْرَفُ مِنْ أَكْثَرِ الطَّاعَاتِ وَأَفْضَلُ مِنْ كَثِيرِ الْمَنْدُوبَاتِ لَكِنْ يَنْبَغِي لِمَنْ يُسَافِرُ أَنْ يَنْوِيَ زِيَارَةَ الْمَسْجِدِ النَّبَوِيِّ ثُمَّ يَزُورَ قَبْرَ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَيُصَلِّيَ وَيُسَلِّمَ عَلَيْهِ : اللَّهُمَّ ارْزُقْنَا زِيَارَةَ الْمَسْجِدِ النَّبَوِيِّ وَزِيَارَةَ قَبْرِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - آمِينَ
ഔനുൽ മഅബൂദ് തുടരുന്നു :
ആശയ സംഗ്രഹം :
 നീ അറിയണം , തിരു നബിയുടെ റൗദ സന്ദർശനം ഏറ്റവും പുണ്യകരമായ സുന്നത്തുകളിൽ പെട്ടതാണ് . എന്നാൽ യാത്ര ചെയ്യുന്നവൻ മസ്ജിദുന്നബവിയെ ഉദ്ദേശിച്ചു യാത്ര ചെയ്യുകയും പിന്നെ തിരു നബിയുടെ ഖബ്‌ർ സിയാറത്തു ചെയ്യുകയുമാണ് വേണ്ടത്.നബിയുടെ മേൽ സ്വലാത്ത് സലാം ചൊല്ലുകയും വേണം.അല്ലാഹുവേ... ഞങ്ങൾക്ക് മസ്ജിദുന്നബവിയും നബിയുടെ റൗദയും സിയാറത്ത് ചെയ്യാൻ ഉത്തവി നൽകേണമേ....ആമീൻ.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3466

സിയാറത്ത് ടൂറിലെ ഹലാലും ഹറാമും സുന്നത്തും


 ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന്:

قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى وَيُسْتَحَبُّ زِيَارَةُ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِمَا رَوَى ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : { مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي } وَيُسْتَحَبُّ أَنْ يُصَلِّيَ فِي مَسْجِدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِقَوْلِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { صَلَاةٌ فِي مَسْجِدِي هَذَا تَعْدِلُ أَلْفَ صَلَاةٍ فِيمَا سِوَاهُ مِنْ الْمَسَاجِدِ } 
الكتاب: المجموع شرح المهذب (8/272)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 
ആശയ സംഗ്രഹം : ഗ്രൻഥ കർത്താവ് ഇമാം ശീറാസി റഹിമഹുല്ലാഹ് പറയുന്നു : ഇബ്നു ഉമർ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്ത
مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي
' എന്റെ ഖബർ സന്ദർശിച്ചവന് എന്റെ ശഫാഅത്ത്‌ നിർബന്ധമായി' എന്ന ഹദീസ് പ്രകാരം തിരുനബിയുടെ ഖബർ സിയാറത്ത് ചെയ്യൽ സുന്നത്താണ്. ' എന്റെ ഈ മസ്ജിദിൽ /മസ്ജിദുന്നബവിയിൽ ഒരു നിസ്ക്കാരം നിസ്‌ക്കരിക്കുന്നതു മറ്റു മസ്ജിദുകളിൽ ആയിരം നിസ്ക്കാരം നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് ' എന്ന തിരു നബിയുടെ വചന പ്രകാരം മസ്ജിദുന്നബവിയിൽ നിസ്‌ക്കരിക്കലും സുന്നത്താണ്.

ശറഹുൽ മുഹദ്ദബിൽ ഇമാം നവവി റഹിമഹുല്ലാഹ് വിശദീകരിക്കുന്നു :

( الشَّرْحُ )
أَمَّا حَدِيثُ " صَلَاةٌ فِي
 مَسْجِدِي " فَسَبَقَ بَيَانُهُ قَرِيبًا ، وَأَنَّهُ فِي الصَّحِيحَيْنِ مِنْ رِوَايَةِ جَمَاعَةٍ ، وَيُنْكَرُ عَلَى الْمُصَنِّفِ لِكَوْنِهِ حَذَفَ مِنْهُ الِاسْتِثْنَاءَ ، وَهُوَ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " إلَّا الْمَسْجِدَ الْحَرَامَ " كَمَا سَبَقَ بَيَانُهُ . 
الكتاب: المجموع شرح المهذب (8/272)
النووي، أبو زكريا (631 - 676هـ، 1234- 1278م).
ആശയ സംഗ്രഹം : ഇമാം ശീറാസി മേൽ ഉദ്ധരിച്ച രണ്ടു ഹദീസുകളിൽ ' എന്റെ ഈ മസ്ജിദിൽ /മസ്ജിദുന്നബവിയിൽ നിസ്‌ക്കരിക്കുന്നതു മറ്റു മസ്ജിദുകളിൽ ആയിരം നിസ്ക്കാരം നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് ' എന്ന ഹദീസിൽ ' മസ്ജിദുൽ ഹറാം ഒഴികെ' എന്ന് സ്വഹീഹായി വന്ന ഭാഗം വിട്ടുപോയതായി കാണുന്നുണ്ട്.അതായത് ഏറ്റവും പുണ്യകരം മസ്ജിദുൽ ഹറാമിലെ നിസ്‌ക്കാരത്തിനും പിന്നീട് മസ്ജിദുന്നബവിയിലേതിനുമാണ്.
___________________
സ്വഹീഹു മുസ്ലിമിൽ വന്ന ഹദീസ് കാണുക :

صحيح مسلم
مسلم بن الحجاج القشيري النيسابوري
كتاب الحج
باب فَضْلِ الصَّلاَةِ بِمَسْجِدَىْ مَكَّةَ وَالْمَدِينَةِ ‏‏
...............
وَحَدَّثَنِي زُهَيْرُ بْنُ حَرْبٍ وَمُحَمَّدُ بْنُ الْمُثَنَّى قَالَا حَدَّثَنَا يَحْيَى وَهُوَ الْقَطَّانُ عَنْ عُبَيْدِ اللَّهِ قَالَ أَخْبَرَنِي نَافِعٌ عَنْ ابْنِ عُمَرَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ إِلَّا الْمَسْجِدَ الْحَرَامَ 
muslim/15/583
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു : '  എന്റെ ഈ മസ്ജിദിൽ /മസ്ജിദുന്നബവിയിൽ ഒരു നിസ്ക്കാരം നിസ്‌ക്കരിക്കുന്നതു മറ്റു മസ്ജിദുകളിൽ ആയിരം നിസ്ക്കാരം നിസ്‌ക്കരിക്കുന്നതിനേക്കാൾ ഉത്തമമാണ് ;മസ്ജിദുൽ ഹറാം ഒഴികെ'


وَأَمَّا حَدِيثُ ابْنِ عُمَرَ فَرَوَاهُ الْبَرَاءُ وَالدَّارَقُطْنِيّ وَالْبَيْهَقِيُّ بِإِسْنَادَيْنِ ضَعِيفَيْنِ مِمَّا جَاءَ فِي زِيَارَةِ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَسْجِدِهِ وَالسَّلَامِ عَلَيْهِ وَعَلَى صَاحِبَيْهِ أَبِي بَكْرٍ وَعُمَرَ رَضِيَ اللَّهُ عَنْهُمَا حَدِيثُ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { لَا تُشَدُّ الرِّحَالُ إلَّا إلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ وَالْمَسْجِدِ الْأَقْصَى وَمَسْجِدِي هَذَا } رَوَاهُ الْبُخَارِيُّ وَمُسْلِمٌ 
ആശയ സംഗ്രഹം : ഇബ്നു ഉമർ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്ത
مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي
' എന്റെ ഖബർ സന്ദർശിച്ചവന് എന്റെ ശഫാഅത്ത്‌ നിർബന്ധമായി' എന്ന ഹദീസ്  രണ്ടു ദുർബലമായ പരമ്പരകളോടെ ഇമാം ബൈഹഖിയും  ഇമാം ദാറുഖുത്നിയും രേഖപ്പെടുത്തിയിട്ടുണ്ട്.
     'മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്‌സാ, എന്റെ ഈ മസ്ജിദ് (മസ്ജിദുന്നബവി ) എന്നീ മസ്ജിദുകളിലേക്കല്ലാതെ യാത്ര സംഘടിപ്പിക്കരുത്.' എന്ന നബിവചനം അബൂ ഹുറൈറ റദിയള്ളാഹു അന്ഹു റിപ്പോർട്ട് ചെയ്തിട്ടുള്ളതും സ്വഹീഹുൽ  ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും വന്നിട്ടുള്ളതുമാണ്.


وَعَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (مَا مِنْ أَحَدٍ يُسَلِّمُ عَلَيَّ إلَّا رَدَّ اللَّهُ عَلَيَّ رُوحِي حَتَّى أَرُدَّ عَلَيْهِ السَّلَامُ) رَوَاهُ أَبُو دَاوُد بِإِسْنَادٍ صَحِيحٍ
* وَعَنْهُ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (مَا بَيْنَ قَبْرِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الْجَنَّةِ وَمِنْبَرِي عَلَى حَوْضِي) رَوَاهُ الْبُخَارِيُّ وَمُسْلِمٌ وَرَوَيَاهُ أَيْضًا مِنْ رِوَايَةِ عَبْدِ اللَّهِ بْنِ زَيْدٍ الْأَنْصَارِيِّ
* وَعَنْ يَزِيدَ بْنِ أَبِي عُبَيْدٍ قَالَ (كَانَ سَلَمَةُ بْنُ الْأَكْوَعِ يَتَحَرَّى الصَّلَاةَ عِنْدَ الْأُسْطُوَانَةِ الَّتِي عِنْدَ الْمُصْحَفِ قُلْت يَا أَبَا مُسْلِمٍ أَرَاك تَتَحَرَّى الصَّلَاةَ عِنْدَ هَذِهِ الْأُسْطُوَانَةِ قَالَ (رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى الصَّلَاةَ عِنْدَهَا) رَوَاهُ الْبُخَارِيُّ وَمُسْلِمٌ
* وَعَنْ نَافِعٍ (أَنَّ ابْنَ عُمَرَ كَانَ إذَا قَدِمَ مِنْ سَفَرٍ دَخَلَ الْمَسْجِدَ ثُمَّ أَتَى الْقَبْرَ فَقَالَ السَّلَامُ عَلَيْك يَا رَسُولَ اللَّهِ السَّلَامُ عَلَيْك يَا أَبَا بَكْرٍ السَّلَامُ عَلَيْك يَا أَبَتَاهُ) رَوَاهُ الْبَيْهَقِيُّ وَاَللَّهُ أَعْلَمُ
 الكتاب: المجموع شرح المهذب (8/272)
النووي، أبو زكريا (631 - 676هـ، 1234- 1278م).
തുടർന്ന് ശറഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തിയിട്ടുള്ള ചില ഹദീസുകൾ ചുവടെ ചേർക്കുന്നു :
'നിങ്ങളിൽ ഒരാൾ എന്റെ മേൽ സലാം ചൊല്ലിയാൽ അല്ലാഹു എനിക്ക് എന്റെ റൂഹ് മടക്കി നൽകുകയും ഞാൻ സലാം മടക്കുകയും ചെയ്യാതിരിക്കില്ല'(അബൂ ദാവൂദ്)
'എന്റെ ഖബറിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗ്ഗത്തോപ്പുകളിൽ പെട്ട ഒരു തോപ്പാണ്.എന്റെ മിമ്പർ എന്റെ حَوْضِ ന്റെ മേലാണ്.'(ബുഖാരി & മുസ്‌ലിം)
   യസീദ് ബ്നു അബീ ഉബൈദ് പ്രസ്താവിക്കുന്നു : ഞാൻ സലമത്ത് ബ്നുൽ അൿവഇന്റെ കൂടെ സഹവസിക്കാറുണ്ടായിരുന്നു.അദ്ദേഹം മുസ്ഹഫുകൾ സൂക്ഷിക്കുന്നതിന്റെ അടുത്തുള്ള തൂണിനോട് ചേർന്ന് നിസ്‌ക്കരിക്കുമായിരുന്നു.ഒരിക്കൽ ഞാൻ ചോദിച്ചു : ഓ .. അബൂ മുസ്‌ലിം, താങ്കൾ എന്താണ് ഈ തൂണിന്റെ സമീപം നിസ്‌ക്കരിക്കുന്നതു ? അദ്ദേഹം മറുപടി പറഞ്ഞു : റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇവിടെ നിസ്‌ക്കരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്.(ബുഖാരി & മുസ്‌ലിം)
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു ഒരു യാത്ര കഴിഞ്ഞു വന്നാൽ മസ്ജിദുന്നബവിയിൽ പ്രവേശിക്കുകയും ശേഷം നബിയുടെ ഖബറിന്റെ അരികിൽ ചെന്ന് ഇങ്ങിനെ സലാം പറയുകയും ചെയ്യുമായിരുന്നു :

السَّلَامُ عَلَيْك يَا رَسُولَ اللَّهِ ، السَّلَامُ عَلَيْك يَا أَبَا بَكْرٍ ، السَّلَامُ عَلَيْك يَا أَبَتَاهُ
 (ബൈഹഖി ) അല്ലാഹു ഏറ്റവും അറിയുന്നവൻ

ശറഹുൽ മുഹദ്ദബ് തുടരുന്നു :

وَاعْلَمْ أَنَّ زِيَارَةَ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ أَهَمِّ الْقُرُبَاتِ وَأَنْجَحِ الْمَسَاعِي ، فَإِذَا انْصَرَفَ الْحُجَّاجُ وَالْمُعْتَمِرُونَ مِنْ مَكَّةَ اُسْتُحِبَّ لَهُمْ اسْتِحْبَابًا مُتَأَكَّدًا أَنْ يَتَوَجَّهُوا إلَى الْمَدِينَةِ لِزِيَارَتِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيَنْوِي الزَّائِرُ مِنْ الزِّيَارَةِ التَّقَرُّبَ وَشَدَّ الرَّحْلِ إلَيْهِ وَالصَّلَاةَ فِيهِ ، وَإِذَا تَوَجَّهَ فَلْيُكْثِرْ مِنْ الصَّلَاةِ وَالتَّسْلِيمِ عَلَيْهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي طَرِيقِهِ ، فَإِذَا وَقَعَ بَصَرُهُ عَلَى أَشْجَارِ الْمَدِينَةِ وَحَرَمِهَا وَمَا يُعْرَفُ بِهَا زَادَ مِنْ الصَّلَاةِ وَالتَّسْلِيمِ عَلَيْهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَسَأَلَ اللَّهَ تَعَالَى أَنْ يَنْفَعَهُ بِهَذِهِ الزِّيَارَةِ وَأَنْ يَقْبَلَهَا مِنْهُ " وَيُسْتَحَبُّ أَنْ يَغْتَسِلَ قَبْلَ دُخُولِهِ وَيَلْبَسَ أَنْظَفَ ثِيَابِهِ ، وَيَسْتَحْضِرَ فِي قَلْبِهِ شَرَفَ الْمَدِينَةِ ، وَأَنَّهَا أَفْضَلُ الْأَرْضِ بَعْدَ مَكَّةَ عِنْدَ بَعْضِ الْعُلَمَاءِ ، وَعِنْدَ بَعْضِهِمْ أَفْضَلُهَا مُطْلَقًا ، وَأَنَّ الَّذِي شُرِّفَتْ بِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَيْرُ الْخَلَائِقِ . وَلْيَكُنْ مِنْ أَوَّلِ قُدُومِهِ إلَى أَنْ يَرْجِعَ مُسْتَشْعِرًا لِتَعْظِيمِهِ مُمْتَلِئَ الْقَلْبِ مِنْ هَيْبَتِهِ كَأَنَّهُ يَرَاهُ ، فَإِذَا وَصَلَ بَابَ مَسْجِدِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلْيَقُلْ الذِّكْرَ الْمُسْتَحَبَّ فِي دُخُولِ كُلِّ مَسْجِدٍ وَسَبَقَ بَيَانُهُ فِي آخِرِ بَابِ مَا يُوجِبُ الْغُسْلَ ، وَيُقَدِّمُ رِجْلَهُ الْيُمْنَى فِي الدُّخُولِ وَالْيُسْرَى فِي الْخُرُوجِ كَمَا فِي سَائِرِ الْمَسَاجِدِ ، فَإِذَا دَخَلَ قَصَدَ الرَّوْضَةَ الْكَرِيمَةَ ، وَهِيَ مَا بَيْنَ الْقَبْرِ وَالْمِنْبَرِ فَيُصَلِّي تَحِيَّةَ الْمَسْجِدِ بِجَنْبِ الْمِنْبَرِ
   الكتاب: المجموع شرح المهذب (8/273)
النووي، أبو زكريا (631 - 676هـ، 1234- 1278م).
 
ആശയ സംഗ്രഹം : നീ അറിയണം : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഖബർ സന്ദർശിക്കുക എന്നത് അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുന്നതും ഏറ്റവും വിജയകരമായതുമായ പ്രവർത്തനങ്ങളിൽ പെട്ടതാണ്.ഹജ്ജും ഉംറയും ചെയ്യുന്നവർ അത് കഴിഞ്ഞാൽ മക്കയിൽ നിന്നും മദീന ലക്ഷ്യമാക്കി, മസ്ജിദുന്നബവിയിൽ നിസ്‌ക്കരിക്കലും തിരുനബിയുടെ ഖബർ സിയാറത്തും മദീനയിലേക്കുള്ള യാത്രയും സാമീപ്യവും നിയ്യത്താക്കിക്കൊണ്ടു പുറപ്പെടൽ ശക്തിയായ സുന്നത്താണ്.പോകുന്ന വഴിയിൽ സ്വലാത്ത് സലാം അധികരിപ്പിക്കുകയും വേണം.മദീനയിലെ മരങ്ങളിലും ഹറമിലും ദൃഷ്ടി പതിഞ്ഞാൽ സ്വലാത്ത് സലാം അധികരിപ്പിക്കുകയും ഈ സിയാറത്തു തനിക്കു പ്രയോജനപ്പെടണമെന്നും ഈ സിയാറത്ത് ഖബൂലാക്കാമെന്നും അല്ലാഹുവിനോട് ദുആ ചെയ്യുകയും വേണം.മദീനയിൽ പ്രവേശിക്കുന്നതിന് മുമ്പേ കുളിക്കലും ഏറ്റവും വൃത്തിയുള്ള വസ്ത്രം ധരിക്കലും അവന്റെ മനസ്സിൽ മദീനയുടെ മാഹാത്മ്യത്തെ കുറിച്ചുള്ള ചിന്തകൾ കൊണ്ട് വരലും, ചില ഉലമാക്കളുടെ വീക്ഷണത്തിൽ മക്കക്ക് ശേഷവും ചിലരുടെ വീക്ഷണത്തിൽ ഒന്നാമതായും പുണ്യഭൂമിയാണ് മദീനയെന്നും മദീനയുടെ പുണ്യം സൃഷ്ട്ടി ശ്രേഷ്ടർ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം മുഖേന കൈ വന്നതാണെന്നും എല്ലാം അവൻ മനസ്സിൽ കൊണ്ട് വരണം.നബിയെ കാണുന്നത് പോലെ നബിയോടുള്ള ബഹുമാനവും ആദരവും അവന്റെ മനസ്സിൽ കൊണ്ട് വരട്ടെ.മസ്ജിദുന്നബവിയുടെ വാതിൽക്കൽ എത്തിയാൽ എല്ലാ മസ്‌ജിദുകളിലും പ്രവേശിക്കുമ്പോൾ ചൊല്ലുന്ന ദിക്ർ ചൊല്ലണം .അത് പോലെ തന്നെ പ്രവേശിക്കുമ്പോൾ വലതു കാലും പുറപ്പെടുമ്പോൾ ഇടതു കാലും മുന്തിക്കണം.മസ്ജിദുന്നബവിയിൽ പ്രവേശിച്ചാൽ തിരു നബിയുടെ മിമ്പറിനും ഖബറിനും ഇടയിലുള്ള റൗദ കരീമിനെ ഉദ്ദേശിക്കണം . മിമ്പറിന്റെ അടുത്ത് നിന്ന് അല്ലാഹുവിനു രണ്ടു റകഅത്ത് തഹിയ്യത്തു നിസ്‌ക്കരിക്കണം.

സ്വഹീഹുൽ ബുഖാരി:

صحيح البخاري
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ كتاب فضل الصلاة في مسجد مكة والمدينة
 بَاب فَضْلِ الصَّلَاةِ فِي مَسْجِدِ مَكَّةَ وَالْمَدِينَةِ
മക്ക - മദീന മസ്ജിദുകളിൽ നിസ്‌ക്കരിക്കുന്നതിന്റെ പുണ്യം സംബന്ധിച്ച് പറയുന്ന ബാബ്

 عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا تُشَدُّ الرِّحَالُ إِلَّا إِلَى ثَلَاثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ وَمَسْجِدِ الرَّسُولِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَمَسْجِدِ الْأَقْصَى
ആശയ സംഗ്രഹം : അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറഞ്ഞു : നിങ്ങൾ  മസ്ജിദുൽ ഹറാം , റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ മസ്ജിദ്, മസ്ജിദുൽ അഖ്‌സാ എന്നീ  മൂന്നു മസ്ജിദുകളിലേക്കല്ലാതെ യാത്ര സംഘടിപ്പിക്കരുത്.

 

ഇബ്നു ഹജർ അൽ അസ്ഖലാനിയുടെ ഫത്ഹുൽ ബാരിയിൽ നിന്ന് :
وَفِي هَذَا الْحَدِيثِ فَضِيلَةُ هَذِهِ الْمَسَاجِدِ وَمَزِيَّتُهَا عَلَى غَيْرِهَا لِكَوْنِهَا مَسَاجِدَ الْأَنْبِيَاءِ ، وَلِأَنَّ الْأَوَّلَ قِبْلَةُ النَّاسِ وَإِلَيْهِ حَجُّهُمْ ، وَالثَّانِي كَانَ قِبْلَةَ الْأُمَمِ السَّالِفَةِ ، وَالثَّالِثَ أُسِّسَ عَلَى التَّقْوَى . وَاخْتُلِفَ فِي شَدِّ الرِّحَالِ إِلَى غَيْرِهَا ، كَالذَّهَابِ إِلَى زِيَارَةِ الصَّالِحِينَ أَحْيَاءً وَأَمْوَاتًا ، وَإِلَى الْمَوَاضِعِ الْفَاضِلَةِ لِقَصْدِ التَّبَرُّكِ بِهَا وَالصَّلَاةِ فِيهَا ، فَقَالَ الشَّيْخُ أَبُو مُحَمَّدٍ الْجُوَيْنِيُّ : يَحْرُمُ شَدُّ الرِّحَالِ إِلَى غَيْرِهَا عَمَلًا بِظَاهِرِ هَذَا الْحَدِيثِ ، وَأَشَارَ الْقَاضِي حُسَيْنٌ إِلَى اخْتِيَارِهِ ، وَبِهِ قَالَ عِيَاضٌ وَطَائِفَةٌ ، وَيَدُلُّ عَلَيْهِ مَا رَوَاهُ أَصْحَابُ السُّنَنِ مِنْ إِنْكَارِ بَصْرَةَ الْغِفَارِيِّ عَلَى أَبِي هُرَيْرَةَ خُرُوجَهُ إِلَى الطُّورِ ، وَقَالَ لَهُ : " لَوْ أَدْرَكْتُكَ قَبْلَ أَنْ تَخْرُجَ مَا مَا خَرَجْتَ  " . وَاسْتَدَلَّ بِهَذَا الْحَدِيثِ ، فَدَلَّ عَلَى أَنَّهُ يَرَى حَمْلَ الْحَدِيثِ عَلَى عُمُومِهِ ، وَوَافَقَهُ أَبُو هُرَيْرَةَ
الكتاب: فتح الباري (3/65)
ابن حَجَر العَسْقلاني (773هـ - 852هـ، 1372م - 1448م).
ആശയ സംഗ്രഹം : മസ്ജിദുൽ ഹറാം , മസ്ജിദുന്നബവി, മസ്ജിദുൽ അഖ്‌സാ എന്നീ മൂന്ന് മസ്ജിദുകളുടെയും ശ്രേഷ്ടതയും മറ്റു മസ്‌ജിദുകളിലും നിന്ന് അവയ്ക്കുള്ള വ്യതിരിക്തതയും ഈ ഹദീസിൽ നിന്ന് വ്യക്തമാണ്.കാരണം ഇവയെല്ലാം അന്ബിയാക്കളുമായി ബന്ധപ്പെട്ട മസ്ജിദുകളാണ്.മസ്ജിദുൽ ഹറാം ജനങ്ങളുടെ ഖിബ്‌ലയും ഹജ്ജ് ചെയ്യുന്ന കേന്ദ്രവുമാണ് . മസ്ജിദുൽ അഖ്‌സാ മുൻ കഴിഞ്ഞ സമുദായങ്ങളുടെ ഖിബ്‌ലയായിരുന്നു.മസ്ജിദുന്നബവി  പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 009 തൌബ 108 - ആം സൂക്തത്തിൽ  '  ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള മസ്ജിദ് ' എന്ന് സവിശേഷ പരാമർശം നടത്തപ്പെട്ട മസ്ജിദാണ്.
     ഈ മൂന്നു മസ്ജിദുകൾ അല്ലാത്ത സ്ഥലങ്ങളിലേക്ക്  പ്രത്യേക യാത്ര ഒരുങ്ങിപ്പുറപ്പെടൽ അനുവദനീയമാണോ എന്ന വിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ട്.ഉദാഹരണത്തിന് ജീവിച്ചിരിക്കുന്നവരായ സ്വാലിഹീങ്ങളെയോ മരിച്ചു പോയ സജ്ജനങ്ങളുടെ ഖബറുകളോ ലക്ഷ്യമായി യാത്ര പുറപ്പെടൽ,പുണ്യസ്ഥലങ്ങളിലേക്കു ബറകത്ത് ഉദ്ദേശിച്ചോ അവിടെ നിസ്ക്കാരം ഉദ്ദേശിച്ചോ യാത്ര പുറപ്പെടൽ അനുവദനീയമാണോ എന്നതാണ് വിഷയം. ശാഫിഈ മദ്ഹബിലെ പ്രമുഖ മുൻകാല പണ്ഡിതനായ ശൈഖ് അബൂ മുഹമ്മദ് അൽ ജുവൈനി(ഇമാമുൽ ഹറമൈനിയുടെ പിതാവ്) റഹിമഹുല്ലാഹ്(മരണം ഹിജ്‌റ 438 ) ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ മൂന്നു മസ്ജിദുകളിലേക്കല്ലാതെ  യാത്ര ഒരുങ്ങിപ്പുറപ്പെടുന്നത്  ഹറാമാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.ഖാദീ ഹുസൈൻ ഹുസൈൻ റഹിമഹുല്ലാഹി(മരണം ഹിജ്‌റ 462 ) ഈ അഭിപ്രായമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ഖാദീ ഇയാദ് റഹിമഹുല്ലാഹിയും ഒരു വിഭാഗം പണ്ഡിതന്മാരും ഈ അഭിപ്രായം പങ്കു വയ്ക്കുന്നു.
          അബൂ ഹുറൈറ റദിയല്ലാഹു അന്ഹു തൂർ സന്ദർശിക്കാൻ പുറപ്പെട്ടത് സംബന്ധിച്ച് അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട്  അബൂ ബസ്ര അൽ ഗിഫാരി റദിയല്ലാഹു അന്ഹു ' താങ്കൾ പുറപ്പെടുന്നതിനു മുമ്പ് വിവരം എനിക്ക് കിട്ടിയിരുന്നെങ്കിൽ താങ്കൾ പുറപ്പെടുമായിരുന്നില്ല' എന്ന് പറഞ്ഞതും അബൂ ഹുറൈറ റദിയല്ലാഹു അന്ഹു അദ്ദേഹത്തോട് യോജിച്ചതും സംബന്ധിച്ച് വന്ന ഹദീസ് മൂന്നു മസ്ജിദുകളിലേക്കല്ലാതെ,  സ്വാലിഹീങ്ങളുടെ മഖ്ബറകളിലേക്കും മറ്റു പുണ്യ സ്ഥലങ്ങളിലേക്കും ഉൾപ്പെടെ  യാത്ര ഒരുങ്ങിപ്പുറപ്പെടുന്നത്  ഹറാമാണ് എന്ന അഭിപ്രായക്കാർ തെളിവായി ഉദ്ധരിക്കുന്നു.
 

ഖബർ സന്ദർശനത്തിന്റെ മര്യാദകൾ


ഇമാം സുയൂതി റഹിമഹുല്ലാഹിയുടെ(മരണം  ഹിജ്‌റ  911)
അൽ അംറു ബിൽ ഇത്തിബാഉ വന്നഹ്‌യു  അനിൽ ഇബ്തിദാഉ
എന്ന കിതാബിൽ നിന്ന്  :

آداب زيارة القبور
ഖബർ സന്ദർശനത്തിന്റെ മര്യാദകൾ
والذي يستحب للرجل الزائر للقبور
كان يعلم النبي أصحابه إذا زاروا القبور أن يقولوا قُبالَتهم: "السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ نَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ ‏ أنتم لنا سلف وَنَحْنُ بِالْأَثَرِ ". وإن قرأ شيئاً من القرآن وأهداه إليهم فهو حسن
وما سوى ذلك من المحدثات، كالصلاة عندها، واتخاذها مساجد، وبناء المساجد عليها؛ فقد تواترت النصوص عن النبي بالنهي عن ذلك، والتغليظ على فاعله


ആശയ സംഗ്രഹം : ഖബർ സന്ദർശിക്കുന്ന വ്യക്തിക്ക് സുന്നത്തായ കാര്യങ്ങൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ സ്വഹാബാക്കളെ പഠിപ്പിച്ചിരുന്നു. ഖബറാളികളെ അഭിമുഖീകരിച്ചു
السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ نَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ ‏ أنتم لنا سلف وَنَحْنُ بِالْأَثَرِ
'സത്യ വിശ്വാസികളുടെയും മുസ്ലിംകളുടെയും ഭവനങ്ങളിൽ വസിക്കുന്നവരേ... നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സമാധാനം ഉണ്ടാവട്ടെ...നിശ്ചയം, ഞങ്ങളും നിങ്ങളോടു ചേരുന്നതാണ്.നിങ്ങൾക്കും ഞങ്ങൾക്കും ക്ഷേമത്തിനായി ഞങ്ങൾ അല്ലാഹുവിനോട് തേടുന്നു. നിങ്ങൾ ഞങ്ങൾക്ക് മുന്നേ പോയവരാണ്; ഞങ്ങൾ നിങ്ങളെ പിന്തുടരുന്നവരും.'
എന്ന് ചൊല്ലുന്നതിനാണ് നബി പഠിപ്പിച്ചത്.
        ഇനി ഖുർആനിൽ നിന്ന് വല്ലതും ഓതി ഖബറാളികൾക്കു ഹദ്‌യ ചെയ്‌താൽ അത് നല്ലതാണ്.ഇതിനപ്പുറം, ഖബറുകൾക്കു സമീപം നിസ്‌ക്കരിക്കൽ, ഖബറുകളെ മസ്ജിദുകൾ ആക്കൽ, ഖബറുകൾക്കു മേൽ മസ്ജിദുകൾ പണിയൽ എന്നിവയെല്ലാം പുതിയ കാര്യങ്ങളാണ്; ഇത്തരം കാര്യങ്ങൾ നിഷിദ്ധമാണെന്നു വ്യക്തമാക്കുന്നതും അതിന്റെ ഗൗരവത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതുമായ നിരവധി പ്രമാണങ്ങൾ മുതവാതിർ ആയി വന്നിട്ടുണ്ട്. 
(PLEASE NOTE:
ഖുർആൻ പാരായണം ചെയ്തു മരിച്ചവർക്കു വേണ്ടി ഹദ്‌യ ചെയ്‌താൽ അതിന്റെ പ്രതിഫലം മരിച്ചവർക്കു ലഭിക്കുമോ?- ഈ വിഷയത്തിൽ വിശദമായ ചർച്ച ഈ ലിങ്കിൽ ലഭ്യമാണ് .. ഇൻ ഷാ അല്ലാഹ്
https://alkithabquestionanswersmalayalam.blogspot.com/2017/04/blog-post_14.html
)

MODULE 29/ 07.12.2017

പ്രത്യേക കുറിപ്പ് :
ഖബറുകൾക്കു മേൽ ഇരിക്കുന്നതിന്റെയും ഖബർസ്ഥാനിലൂടെ ചെരിപ്പിട്ടു നടക്കുന്നതിന്റെയും വിധി

 ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹുൽ മുഹദ്ദബിൽ നിന്ന് :
المجموع شرح المهذب
يحيى بن شرف النووي

قَالَ الْمُصَنِّفُ رَحِمَهُ اللَّهُ تَعَالَى : ( وَلَا يَجُوزُ الْجُلُوسُ عَلَى الْقَبْرِ ، لِمَا رَوَى أَبُو هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : { لَأَنْ يَجْلِسَ أَحَدُكُمْ عَلَى جَمْرَةٍ فَتُحْرِقَ ثِيَابَهُ حَتَّى تَخْلُصَ إلَى جِلْدِهِ خَيْرٌ لَهُ مِنْ أَنْ يَجْلِسَ عَلَى قَبْرٍ } وَلَا يَدُوسَهُ مِنْ غَيْرِ حَاجَةٍ لِأَنَّ الدَّوْسَ كَالْجُلُوسِ ، فَإِذَا لَمْ يَجُزْ الْجُلُوسُ لَمْ يَجُزْ الدَّوْسُ ، فَإِنْ لَمْ يَكُنْ طَرِيقٌ إلَى قَبْرِ مَنْ يَزُورُهُ إلَّا بِالدَّوْسِ جَازَ لَهُ ، لِأَنَّهُ مَوْضِعُ عُذْرٍ ، وَيُكْرَهُ الْمَبِيتُ فِي الْمَقْبَرَةِ لِمَا فِيهَا مِنْ الْوَحْشَةِ )
ആശയ സംഗ്രഹം : മുഹദ്ദബിൽ ഇമാം ശീറാസി റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു : ഖബറുകൾക്കു മേൽ ഇരിക്കൽ അനുവദനീയമല്ല.അബൂ ഹുറൈറ റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്ത ഹദീസ് ആണ് തെളിവ്.റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലാം പറഞ്ഞു : 'കത്തുന്ന കൽക്കരിക്കു മേൽ ഒരാൾ ഇരിക്കുകയും അയാളുടെ വസ്ത്രത്തിലേക്കു അത് കത്തിപ്പടരുകയും എന്നിട്ടു അത് അവന്റെ തൊലിയിലേക്കു ഒട്ടിപ്പിടിക്കുകയും ചെയ്യുന്നതാണ് ഖബറിന്മേൽ  ഇരിക്കുന്നതിനേക്കാൾ അയാൾക്ക് നല്ലതു.'(PLEASE NOTE: മറമാടിയ ഉടനെ മയ്യിത്തിന്റെ തലഭാഗത്തു ഒരാൾ ഇരുന്നു കൊണ്ട് മയ്യിത്തിനു തൽഖീൻ ചൊല്ലിക്കൊടുക്കുന്നതു സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ സംബന്ധിച്ച വിവരണം  ഈ ലിങ്കിൽ ലഭ്യമാണ് , ഇൻ ഷാ അല്ലാഹ്
http://hadeesukaliloode.blogspot.in/2017/02/blog-post.html
)
        കാരണമില്ലാതെ ഖബറിന് മേൽ ചവിട്ടുകയും അരുത്.കാരണം ചവിട്ടൽ ഇരിക്കുന്നത് പോലെ തന്നെ.ഖബറിന് മേൽ ഇരിക്കൽ അനുവദനീയം അല്ലാത്തതിനാൽ ചവിട്ടലും അനുവദനീയമല്ല.എന്നാൽ ഖബർ സിയാറത്തിന് വരുന്ന വ്യക്തിക്ക് ഖബറിന് മേൽ ചവിട്ടാതെ വേറെ വഴിയില്ലെങ്കിൽ ചവിട്ടൽ അനുവദനീയമാണ്.അതൊരു ഇളവ് എന്ന നിലക്കാണ് അനുവദിക്കപ്പെടുന്നത്.വന്യത/വിജനത ഉള്ളതിനാൽ ഖബർ സ്ഥാനിൽ രാപ്പാർക്കുന്നതു കറാഹത്താണ്.

( فَرْعٌ ) :
الْمَشْهُورُ فِي مَذْهَبِنَا أَنَّهُ لَا يُكْرَهُ الْمَشْيُ فِي الْمَقَابِرِ بِالنَّعْلَيْنِ وَالْخُفَّيْنِ وَنَحْوِهِمَا مِمَّنْ صَرَّحَ بِذَلِكَ مِنْ أَصْحَابِنَا الْخَطَّابِيُّ وَالْعَبْدَرِيُّ وَآخَرُونَ ، وَنَقَلَهُ الْعَبْدَرِيُّ عَنْ مَذْهَبِنَا وَمَذْهَبِ أَكْثَرِ الْعُلَمَاءِ ، قَالَ أَحْمَدُ بْنُ حَنْبَلٍ رَحِمَهُ اللَّهُ : يُكْرَهُ ، وَقَالَ صَاحِبُ الْحَاوِي : يَخْلَعُ نَعْلَيْهِ لِحَدِيثِ بَشِيرِ بْنِ مَعْبَدٍ الصَّحَابِيِّ الْمَعْرُوفِ بِابْنِ الْخَصَاصِيَةِ قَالَ { بَيْنَمَا أَنَا أُمَاشِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَظَرَ فَإِذَا رَجُلٌ يَمْشِي فِي الْقُبُورِ عَلَيْهِ نَعْلَانِ فَقَالَ : يَا صَاحِبَ السِّبْتَتَيْنِ وَيْحَك ، أَلْقِ سِبْتَتَيْك ، فَنَظَرَ الرَّجُلُ فَلَمَّا عَرَفَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَلَعَهُمَا } رَوَاهُ أَبُو دَاوُد وَالنَّسَائِيُّ بِإِسْنَادٍ حَسَنٍ
( ഇമാം നവവി വിശദീകരിക്കുന്നു) : നമ്മുടെ മദ്ഹബിലെ /ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായവും ഭൂരിഭാഗം പണ്ഡിതരുടെ അഭിപ്രായവും ഖബർസ്ഥാനിലൂടെ ചെരിപ്പുകളോ ഖുഫ്ഫകളോ അത് പോലുള്ളതോ ധരിച്ചു കൊണ്ട് നടക്കുന്നതിൽ വിരോധമില്ല എന്നാണു.ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് പ്രസ്താവിക്കുന്നു:  ചെരിപ്പുകളോ ഖുഫ്ഫകളോ അത്
 പോലുള്ളതോ ധരിച്ചു കൊണ്ട് ഖബർസ്ഥാനിലൂടെ നടക്കൽ  കറാഹത്താണ് /അനഭിലഷണീയമാണ് എന്നാണു.ശാഫിഈ മദ്ഹബുകാരനായ ഇമാം മാവര്ദി അൽ ഹാവീ അൽ കബീറിൽ പറയുന്നു : ഖബർസ്ഥാനിലൂടെ നടക്കുന്നവൻ ചെരുപ്പ് അഴിച്ചാണ് നടക്കേണ്ടത് .ഇബ്നുൽ ഖസാസിയ്യ എന്ന് അറിയപ്പെടുന്ന ബഷീറു ബ്നു മഅബദു റദിയല്ലാഹു അന്ഹു എന്ന സ്വഹാബിയുടെ ഹദീസ് ആണ് തെളിവ്.അദ്ദേഹം പറഞ്ഞു : ഒരിക്കൽ ഞാൻ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കൂടെ നടക്കുകയായിരുന്നു.അപ്പോൾ ഒരാൾ ഖബർസ്ഥാനിലൂടെ ചെരിപ്പിട്ടു നടക്കുന്നത് റസൂലിന്റെ ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ നബി അദ്ദേഹത്തോട് പറഞ്ഞു : ഓ .. മനുഷ്യാ ... ചെരിപ്പിട്ടു ഖബർസ്ഥാനിൽ നടക്കുകയോ ? നാശം , നിന്റെ ചെരിപ്പുകൾ അഴിച്ചു വയ്ക്കൂ. അപ്പോൾ ആരാണ് പറയുന്നത് എന്ന് അദ്ദേഹം ശ്രദ്ധിച്ചു . റസൂലാണെന്നു മനസ്സിലാക്കിയപ്പോൾ ചെരിപ്പുകൾ അഴിച്ചു.( ഹസൻ ആയ പരമ്പരയോടെ അബൂ ദാവൂദും നസാഇയും ഉദ്ധരിച്ചത്).
 وَاحْتَجَّ أَصْحَابُنَا بِحَدِيثِ أَنَسٍ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ { الْعَبْدُ إذَا وُضِعَ فِي قَبْرِهِ وَتَوَلَّى وَذَهَبَ أَصْحَابُهُ حَتَّى إنَّهُ لَيَسْمَعَ قَرْعَ نِعَالِهِمْ أَتَاهُ مَلَكَانِ فَأَقْعَدَاهُ إلَى آخِرِ الْحَدِيثِ } رَوَاهُ الْبُخَارِيُّ وَمُسْلِمٌ
എന്നാൽ  ഖബർസ്ഥാനിലൂടെ ചെരിപ്പുകളോ ഖുഫ്ഫകളോ അത്  പോലുള്ളതോ ധരിച്ചു കൊണ്ട് നടക്കുന്നതിൽ വിരോധമില്ല എന്ന അഭിപ്രായക്കാർ അതിനു തെളിവ് പറയുന്നത് സ്വഹീഹുൽ ബുഖാരിയിലെ താഴെ ചേർത്ത ഹദീസാണ് (സ്വഹീഹു മുസ്‍ലിമിലും ഈ ഹദീസ് വന്നിട്ടുണ്ട്)

സ്വഹീഹുൽ ബുഖാരി:
كتاب الجنائز

باب الْمَيِّتُ يَسْمَعُ خَفْقَ النِّعَالِ
മയ്യിത്ത് ജീവിച്ചിരിക്കുന്നവരുടെ കാലിലെ ചെരുപ്പടി ശബ്ദം കേൾക്കും എന്നത് സംബന്ധിച്ച ബാബു
...........................
 عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ الْعَبْدُ إِذَا وُضِعَ فِي قَبْرِهِ، وَتُوُلِّيَ وَذَهَبَ أَصْحَابُهُ حَتَّى إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ، أَتَاهُ مَلَكَانِ فَأَقْعَدَاهُ فَيَقُولاَنِ لَهُ مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ مُحَمَّدٍ صلى الله عليه وسلم فَيَقُولُ أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ‏.‏ فَيُقَالُ انْظُرْ إِلَى مَقْعَدِكَ مِنَ النَّارِ، أَبْدَلَكَ اللَّهُ بِهِ مَقْعَدًا مِنَ الْجَنَّةِ ـ قَالَ النَّبِيُّ صلى الله عليه وسلم فَيَرَاهُمَا جَمِيعًا ـ وَأَمَّا الْكَافِرُ ـ أَوِ الْمُنَافِقُ ـ فَيَقُولُ لاَ أَدْرِي، كُنْتُ أَقُولُ مَا يَقُولُ النَّاسُ‏.‏ فَيُقَالُ لاَ دَرَيْتَ وَلاَ تَلَيْتَ‏.‏ ثُمَّ يُضْرَبُ بِمِطْرَقَةٍ مِنْ حَدِيدٍ ضَرْبَةً بَيْنَ أُذُنَيْهِ، فَيَصِيحُ صَيْحَةً يَسْمَعُهَا مَنْ
يَلِيهِ إِلاَّ الثَّقَلَيْنِ ‏"‏‏
ആശയ സംഗ്രഹം : അനസ്  റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു : ഒരു മനുഷ്യന്റെ മയ്യിത്ത് ഖബറിൽ വച്ച് കൂടെ വന്നവർ  പിരിഞ്ഞാൽ , പിരിഞ്ഞു പോകുന്നവരുടെ ചെരിപ്പിന്റെ ശബ്ദം വരെ ആ മയ്യിത്ത് കേൾക്കും.ആ അവസ്‌ഥയിൽ രണ്ടു മലക്കുകൾ അവന്റെ സമീപം വരികയും അവനെ ഇരുത്തുകയും അവനോടു ഇപ്രകാരം ചോദിക്കുകയും ചെയ്യും : 'ഈ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ കാര്യത്തിൽ നീ എന്താണ് പറയുന്നത്?' അപ്പോൾ അവൻ പറയും : അദ്ദേഹം അല്ലാഹുവിന്റെ ദാസനും ദൂതനുമാണ് എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.അപ്പോൾ അവനോടു പറയപ്പെടും ( ഈ ഉത്തരം പറഞ്ഞില്ലെങ്കിൽ നിനക്ക് നരകത്തിൽ ലഭിക്കുമായിരുന്ന)നിന്റെ നരകത്തിലെ ഇരിപ്പിടം ഒന്ന് നോക്കൂ.അല്ലാഹു നിനക്ക് സ്വർഗ്ഗത്തിൽ പകരം ഒരു സ്ഥാനം നൽകിയിരിക്കുന്നു.( നബി തുടരുന്നു): അപ്പോൾ രണ്ടു സ്ഥാനങ്ങളും (നരകവും സ്വർഗ്ഗവും)മനുഷ്യൻ കാണുന്നതാണ് .  എന്നാൽ കാഫിർ /സത്യ നിഷേധി അല്ലെങ്കിൽ മുനാഫിഖ് / കപട വിശ്വാസിയുടെ മറുപടി ഇപ്രകാരമായിരിക്കും : എനിക്കറിയില്ല ഈ മനുഷ്യൻ ആരാണെന്നു ; ജനങ്ങൾ പറയുന്നത് ഞാനും പറഞ്ഞുവെന്നു മാത്രം. അപ്പോൾ മലക്കുകൾ പറയും : നീ അറിഞ്ഞതുമില്ല , നീ (ഖുർആൻ )പഠിച്ചു പാരായണം ചെയ്തതുമില്ല.തുടർന്ന് ഇരുമ്പു കൊണ്ടുള്ള ഒരു ചുറ്റിക കൊണ്ട് അവന്റെ രണ്ടു ചെവികൾക്കിടയിലായി അവനെ അടിക്കും.അപ്പോൾ അവൻ അട്ടഹസിക്കും;അവനെ സമീപിക്കുന്ന മനുഷ്യരും ജിന്നുകളുമല്ലാത്ത  എല്ലാ ജീവികളും അത് കേൾക്കും.
https://sunnah.com/bukhari/23/94

( وَأَجَابُوا )
 عَنْ الْحَدِيثِ الْأَوَّلِ بِجَوَابَيْنِ : ( أَحَدِهِمَا ) وَبِهِ أَجَابَ الْخَطَّابِيُّ أَنَّهُ يُشْبِهُ أَنَّهُ كَرِهَهُمَا لِمَعْنًى فِيهِمَا ; لِأَنَّ النِّعَالَ السِّبْتِيَّةَ - بِكَسْرِ السِّينِ - هِيَ الْمَدْبُوغَةُ بِالْقَرَظِ ، وَهِيَ لِبَاسُ أَهْلِ التَّرَفُّهِ وَالتَّنَعُّمِ ، فَنَهَى عَنْهُمَا لِمَا فِيهِمَا مِنْ الْخُيَلَاءِ ، فَأَحَبَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَكُونَ دُخُولُهُ الْمَقَابِرَ عَلَى زِيِّ التَّوَاضُعِ ، وَلِبَاسِ أَهْلِ الْخُشُوعِ ، ( وَالثَّانِي ) لَعَلَّهُ كَانَ فِيهِمَا نَجَاسَةٌ ، قَالُوا : وَحَمَلَنَا عَلَى تَأْوِيلِهِ الْجَمْعُ بَيْنَ الْحَدِيثَيْنِ
ആശയ സംഗ്രഹം : അപ്പോൾ ഖബർസ്ഥാനിലൂടെ ചെരുപ്പ് ധരിച്ചു നടക്കുന്നതിൽ നിരോധനമില്ല എന്ന് അഭിപ്രായപ്പെട്ട ശാഫിഈ മദ്ഹബുകാർ ,  ഖബർസ്ഥാനിലൂടെ സിബിതീ ഷൂ/ചെരുപ്പ്  ധരിച്ചു നടന്ന വ്യക്തിയോട്  തിരുനബി ചെരുപ്പ് ഊരാൻ കല്പിച്ചതു സംബന്ധിച്ച ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ് : 1 . സിബ്ത്തി ചെരുപ്പ് ആയിരുന്നു ധരിച്ചിരുന്നത് ആ വ്യക്തി ധരിച്ചിരുന്നത്.പോളിഷ് ചെയ്തു മിനുസപ്പെടുത്തിയ അത്തരം ചെരുപ്പ് ആഢ്യത്ത
ത്തിന്റെയും ആർഭാടത്തിന്റെയും ചിഹ്നം ആയിരുന്നതിനാൽ വിനയത്തിന്റെയും ലാളിത്യത്തിന്റെയും വേഷത്തിൽ ഖബർസ്ഥാനിൽ പ്രവേശിക്കുക എന്നതായിരിക്കാം നബി ഉദ്ദേശിച്ചത്.അല്ലെങ്കിൽ ചെരുപ്പിൽ നജസ് ഉണ്ടായിരുന്നത് കൊണ്ടുമാവാം.ഇങ്ങിനെ രണ്ടു ഹദീസുകളും തമ്മിൽ സംയോജിപ്പിക്കാമെന്നു ശാഫിഈ മദ്ഹബുകാർ വിശദീകരിക്കുന്നു.



അധിക വായനക്ക് താഴെ  ലിങ്കുകൾ  പരിശോധിക്കുക  :

1.ഫത്ഹുൽ ബാരി (ഇബ്നു ഹജർ)
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
........................
بَاب كَرَاهِيَةِ الصَّلَاةِ فِي الْمَقَابِرِ

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&bookhad=827
2.മജ്‌മൂഉ ഫതാവ വ റസാഇല് അൽ ഉസൈമീൻ
مجموع فتاوى ورسائل العثيمين
http://books.islamww.com/bk_page-3284-4.html
3.അദ്ദുററു സ്സുന്നിയ്യ
الموسوعة العقدية - الدرر السنية
مجموعة من الباحثين بإشراف الشيخ عَلوي بن عبد القادر السقاف
http://shamela.ws/browse.php/book-38058/page-1240
4.ഇഖ്തിളാഉ സിറാത്തിൽ മുസ്തഖീം (ഇബ്നു തൈമിയ്യ)
اقتضاء الصراط المستقيم مخالفة أصحاب الجحيم
المؤلف : أحمد بن عبد الحليم بن تيمية الحراني أبو العباس
http://islamport.com/w/tym/Web/3202/324.htm
5.മിർആത്തുൽ മഫാതീഹ്
مرعاة المفاتيح شرح مشكاة المصابيح
أبو الحسن عبيد الله بن محمد عبد السلام بن خان محمد بن أمان الله بن حسام الدين الرحماني المباركفوري (المتوفى: 1414هـ)

http://shamela.ws/browse.php/book-8862/page-1193
6.ഫത്ഹുൽ മജീദ്
فتح المجيد شرح كتاب التوحيد
ترجمة المؤلف: عبد الرحمن بن حسن آل الشيخ
http://shamela.ws/browse.php/book-2386/page-271
7.ഫത്ഹുൽ മജീദിന്റെ ശറഹ്
( شرح فتح المجيد شرح كتاب التوحيد  )
  للشيخ : ( عبد الله بن محمد الغنيمان )
http://audio.islamweb.net/audio/index.php?page=FullContent&audioid=139747

8.തൽഖീസ് (ഇബ്നു ഹജർ)
التلخيص الحبير
أحمد بن علي محمد الكناني (العسقلاني)

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=11&bookhad=784
9.ഫതാവ ഇബ്നു തൈമിയ്യ
مجموع فتاوى ابن تيمية
تقي الدين ابن تيمية
http://library.islamweb.net/newlibrary/display_book.php?idfrom=3467&idto=3467&bk_no=22&ID=2168
10.ഫത്ഹുൽ ബാരി (ഇബ്നു ഹജർ)
فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=3454

http://library.islamweb.net/newlibrary/display_book.php?idfrom=5376&idto=5385&bk_no=52&ID=1882
11.ശറഹു മുസ്‌ലിം(നവവി)
شرح النووي على مسلم
يحيي بن شرف أبو زكريا النووي
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=878&idfrom=5626&idto=5643&bookid=53&startno=10
12.ഫത്ഹുൽ മുൻഇമ്
فـــتح المــــنعم
http://hadithportal.com/index.php?show=hadith&h_id=2566&uid=0&sharh=10000&book=31&bab_id=
13.ഫത്ഹുൽ ഖദീർ
فتح القدير الجامع بين فني الرواية والدراية
محمد بن علي بن محمد الشوكاني
http://library.islamweb.net/newlibrary/display_book.php?bk_no=66&ID=781&idfrom=734&idto=737&bookid=66&startno=2
14.മുസന്നിഫ്
المصنف
عبد الله بن محمد بن أبي شيبة
http://library.islamweb.net/newlibrary/display_book.php?bk_no=10&ID=&idfrom=648&idto=957&bookid=10&startno=192
15.ഔനുൽ മഅബൂദ്
عون المعبود
محمد شمس الحق العظيم آبادي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=55&ID=3450
16.
الكتاب: وفاء الوفاء بأخبار دار المصطفى
المؤلف: علي بن عبد الله بن أحمد الحسني الشافعي، نور الدين أبو الحسن السمهودي (المتوفى: 911هـ)
http://sh.bib-alex.net/boldan/Web/23695/003.htm
17.
كتاب : الروح
المؤلف : محمد بن أبي بكر أيوب الزرعي أبو عبد الله ابن القيم الجوزية
http://www.islamicbook.ws/amma/alrwh-001.html

ഖബറിങ്കല്‍ ചെന്നുള്ള പ്രാര്‍ത്ഥനയ്ക്കും ഉത്തരം കിട്ടുന്നുവല്ലോ....

 ഖബറിങ്കല്‍ ചെന്നുള്ള പ്രാര്‍ത്ഥനയ്ക്കും  ഉത്തരം കിട്ടുന്നുവല്ലോ....


നമ്മുടെ നാടുകളിലുള്ള ക്വുബൂരികള്‍ പലരും പറയുന്നതാണല്ലോ,
മഹാന്മാരുടെ ക്വബ്റുകള്‍ അവിടെയെല്ലാം പോയി
പ്രാര്‍ത്ഥിച്ചിട്ട് ഉത്തരം കിട്ടുന്നു−

 അതിനു ഇമാം സുയൂഥി(റ) മറുപടി പറയുന്നു. 

وأما إجابة الدعاء؛ فقد يكون سببه اضطرار الداعي وصدق التجائه، وقد يكون سببه مجرد رحمة الله له، وقد يكون أمرًا قضاه الله لا لأجل دعائه وقد يكون له أسباب أخرى، وإن كانت فتنة في حق الداعي! فإنا نعلم أن الكفار قد يستجاب لهم فيسقون وينصرون ويعافون، ويرزقون مع دعائهم عند أوثانهم وتوسلهم بها! وقد قال الله تعالى: {كُلاًّ نُّمِدُّ هَـؤُلاء وَهَـؤُلاء مِنْ عَطَاء رَبِّكَ وَمَا كَانَ عَطَاء رَبِّكَ مَحْظُوراً}.(الأمر بالاتباع والنهي عن الابتداع ، جلال الدين السيوطي)

അവിടെ വെച്ചുള്ള പ്രാര്‍ത്ഥക്ക് ഉത്തരം ലഭിക്കപ്പെടുന്നത് ഒരുപക്ഷേ പ്രതിസന്ധി ഘട്ടത്തിലുള്ള പ്രാര്‍ത്ഥയായതിനാലോ, കേവലം ഒരു അനുഗ്രഹമായിട്ടോ, അതുമല്ലെങ്കില്‍ തമ്പുരാന്റെ മുന്‍കൂട്ടിയുള്ള തീരുമാപ്രകാരമോ ആകാം. പ്രാര്‍ത്ഥയുടെ ഫലമായിത്തന്നെയാവണമെന്നില്ല. സത്യിഷേധികള്‍ അവരുടെ വിഗ്രഹങ്ങളുടെ സമീപത്ത് വെച്ച് അവയെ ഇടയാളന്മാരാക്കി പ്രാര്‍ത്ഥിച്ചിട്ട് അവര്‍ക്കും പലപ്പോഴും ഉത്തരം ലഭിക്കുകയും തല്‍ഫലമായി അവര്‍ക്ക് മഴ ലഭിക്കുകയും സഹായം ലഭ്യമാകുകയും രോഗം ശമിക്കുകയുമെല്ലാം ഉണ്ടായിട്ടുണ്ടല്ലോ. മാത്രമല്ല, അല്ലാഹു പറയുകയും ചെയ്തിട്ടുണ്ട്.
( كُلًّا نُّمِدُّ هَٰؤُلَاءِ وَهَٰؤُلَاءِ مِنْ عَطَاءِ رَبِّكَ ۚ وَمَا كَانَ عَطَاءُ رَبِّكَ مَحْظُورًا )
الإسراء (20) Al-Israa
ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്‌) നാം സഹായിക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനത്തില്‍ പെട്ടതത്രെ അത്‌. നിന്‍റെ രക്ഷിതാവിന്‍റെ ദാനം തടഞ്ഞ് വെക്കപ്പെടുന്നതല്ല.
  

 

സമസ്ത ശിര്‍ക്കന്‍ ഇസ്തിഗാസക്കെതിരെ ഇമാമുകള്‍....

 

ദാത്ത് അന്’വാത്ത് നിശ്ചയിച്ചു തരണം.

അബീ വക്വിദ്‌ അല്‍ലെയ്‌ഥി(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ നബി(സ)യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിട്ടു വളരെ കുറച്ചേ ആയിരുന്നുള്ളൂ. മുശ്രിക്കുകള്‍ക്ക് ഒരു ഇലന്ത മരമുണ്ടായിരുന്നു. അവര്‍ അതിന്റെയടുത്ത് ഭജനമിരിക്കുകയും അവരുടെ ആയുധങ്ങള് അതില്‍ തൂക്കിയിടുകയും ചെയ്തിരുന്നു. ‘ദാത്തു അനവാത്തു’ എന്ന പേരിലായിരുന്നു ആ വൃക്ഷം പറയപ്പെട്ടിരുന്നത്. ആ മരത്തിനരികിലൂടെ നടക്കുമ്പോള്‍ ഞങ്ങള്‍ നബി(സ)യോട് പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, അവര്‍ക്ക്‌ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാത്ത് അന്’വാത്ത് നിശ്ചയിച്ചു തരണം. അപ്പോള്‍ നബി(സ) പറഞ്ഞു: “അല്ലാഹു അക്ബര്‍, തീര്‍ച്ചയായും അത് (വൃക്ഷങ്ങളില്‍ ആയുധം കൊളുത്തികൊണ്ടുള്ള ബറകത്ത് എടുക്കല്‍) പൂര്‍വ്വികരുടെ ചര്യകള്‍ ആകുന്നു. എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം; നിങ്ങള്‍ പറഞ്ഞത് ഇസ്രായേല്‍ സന്തതികള്‍ മൂസയോട് പറഞ്ഞ വാക്കുകള്‍ പോലെയാണ്. അവര്‍ (ഇസ്രായീല്‍ സന്തതികള്‍) പറഞ്ഞു: (.... ഹേ, മൂസാ, ഇവര്‍ക്ക് ദൈവങ്ങള്‍ ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നീ ഏര്‍പ്പെടുത്തിതരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു. (വി.ഖു.7:138) (അനന്തരം പ്രവാചകന്‍(സ) സ്വഹബികളോട് പറഞ്ഞു): “മുന്‍ഗാമികളുടെ ചര്യകള്‍ നിങ്ങള്‍ കൊണ്ടുനടക്കുക തന്നെ ചെയ്യും.” (തിര്‍മുദി).......കേവലം ഒരു ബാര്കതെടുക്കാന്‍ വേണ്ടി മരത്തിനെ ചോദിച്ചപ്പോള്‍ മൂസ(അ)യുടെ സമൂഹത്തിലെ സംഭവത്തെ ഉപമിച്ചതിലൂടെ കാര്യത്തിന്‍റെ ഗൌരവം നമുക്ക് മനസ്സിലാക്കാം. നാം ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന വിഷയം ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ പ്രവാചകചര്യയുമായി ഒരു ബന്ധവുമില്ലാത്ത മലയാളക്കരയിലെ പ്രസ്തുത കര്‍മാനുഷ്ടാനങ്ങള്‍ ഇസലാമികമല്ല. ഇസ്ലാമിന് മുമ്പുള്ള സമൂഹത്തിലെ ചര്യകള്‍ മുസ്ലിംകള്‍ പിന്പറ്റും എന്നത് പ്രവാചകന്‍(സ) പ്രവചിക്കുകയുമുണ്ടായി. അതുകൊണ്ടുതന്നെ ഇത് പുലരുമെന്നതില്‍ സംശയമില്ല. ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാശരീകലഹു എന്ന്‌ അർഥം അറിഞ്ഞുകൊണ്ട്‌ പറയുന്ന സ്വഹാബികളാണിതു പറയുന്നത്‌. ലാഇലാഹ ഇല്ലല്ലാഹു എന്ന്‌ “എശുപതിനായിരം പ്രാവശ്യം ചൊല്ലി പാർസലയക്കുന്നവരല്ല ഇതു പറഞ്ഞത്‌. അതിന്റെ അർഥം മനസ്സിലാക്കിയ സ്വഹാബിമാരാണ്‌. ആയുധം കൊളുത്തിയിടാൻ ഒരു മരം നിശ്ചയിച്ചു തരണമെന്നു പറഞ്ഞു. അപ്പോൾ നബി(സ്വ)പറഞ്ഞത്‌ എന്താണെന്നറിയാമോ? നിങ്ങൾ അത്‌ ഇലാഹാണെന്നു വിശ്വസിക്കുന്നില്ലല്ലോ, അതുകൊണ്ട്‌ പിടിച്ചോളൂ മക്കളേ ഒരു മരം. കോളുത്തിക്കോളൂ കുട്ടികളേ വാൾ എന്നല്ല. സുഭാനല്ലാഹ്‌ ഇത്‌ മൂസ നബിയോട്‌ അദ്ദേഹത്തിന്റെ ജനങ്ങൾ ചോദിച്ചതുപോലെയാണ്‌. അവർക്ക്‌ ഇലാഹുകളുള്ളതുപോലെ ഞങ്ങൾക്ക്‌ ഒരു ഇലാഹിനെക്കൂടി നിശ്ചയിച്ചുതരൂ എന്ന്‌ മൂസാനബിയോട്‌ അവർ പറഞ്ഞു. അത്ര അപകടകരമായ ചോദ്യമാണ്‌ നിങ്ങളുടേത്‌.

ഇമാം റാസി(റഹി)യുടെ വിശ്വാസവീക്ഷണങ്ങൾ

അല്ലാഹുവിനെയല്ലാത്തവരെ വിളിച്ച്‌ പ്രാർത്ഥിക്കുന്നതിനെക്കുറിച്ചു
ം ഇടയാളൻമാരെ ശുപാർശകരാക്കുന്നതിനെക്കുറിച്ചും ഇമാം റാസി(റഹി)യുടെ വിശ്വാസവീക്ഷണങ്ങൾ എന്തൊക്കെയാണ്‌. ഖബർ ആരാധകരെക്കുറിച്ചും അല്ലാഹുവിനോട്‌ തനിക്ക്‌ വേണ്ടി ശുപാർശ നടത്തുമെന്ന വിശ്വാസത്തോടെ മൺമറഞ്ഞവരോട്‌ വിളിച്ച്‌ പ്രാർത്ഥിക്കുന്നവരെക്കുറിച്ചും ഇമാം റാസി അദ്ദേഹത്തിന്റെ തഫ്സീറിൽ എന്താണ്‌ പറയുന്നതെന്ന്‌ പരിശോധിക്കാം.
وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاء شُفَعَاؤُنَا عِندَ اللّهِ قُلْ أَتُنَبِّئُونَ اللّهَ بِمَا لاَ يَعْلَمُ فِي السَّمَاوَاتِ وَلاَ فِي الأَرْضِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ  10:18
അല്ലാഹുവിന്‌ പുറമെ, അവർക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവർ (ആരാധ്യർ) അല്ലാഹുവിന്റെ അടുക്കൽ ഞങ്ങൾക്കുള്ള ശുപാർശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന്‌ അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
സൂറ:യൂനുസിലെ മേലുദ്ധരിച്ച ആയത്തിന്റെ വിശദീകരണത്തിന്റെ പ്രസക്ത ഭാഗം തഫ്സീർ അൽ റാസിയിൽ നിന്നും കാണുക.

 ورابعها : أنهم وضعوا هذه الأصنام والأوثان على صور أنبيائهم وأكابرهم ، وزعموا أنهم متى اشتغلوا بعبادة هذه التماثيل ، فإن أولئك الأكابر تكون شفعاء لهم عند الله تعالى ، ونظيره في هذا الزمان اشتغال كثير من الخلق بتعظيم قبور الأكابر ، على اعتقاد أنهم إذا عظموا قبورهم فإنهم يكونون شفعاء لهم عند الله . (رازي: ٦٠/١٧)

ഈ പ്രതിമകളും വിഗ്രഹങ്ങളും അവർ സ്ഥാപിച്ചിരിക്കുന്നത് അവരുടെ അമ്ബിയാക്കളുടെയും നേതാക്കളുടെയും രൂപങ്ങളിലാണ്. ഈ പ്രതിമകൾക്ക് ആരാധിക്കുന്നതുകൊണ്ട്ജോലിയായാൽ ആ നേതാക്കന്മാർ അല്ലാഹുവിന്റെ അടുക്കൽ അവർക്ക് ശുപാർശ ചെയ്യുമെന്ന് അവർ വാദിച്ചിരുന്നു. ഇക്കാലത്ത് അതിനോട് തുല്യമായ കാര്യം ധാരാളം സൃഷ്ടികൾ നേതാക്കന്മാരുടെ ഖബറുകളെ ആദരിക്കുന്നതിൽ വ്യാപ്രതരാണ്.അവരുടെ ഖബറുകളെ ആധരിച്ചാൽ അവർ തങ്ങൾക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ഷുപാർഷചെയ്യുമെന്ന വിശ്വാസത്തോടെയാണ് അവരങ്ങനെ ചെയ്യുന്നത്. (റാസി: 17/60)


ഇമാം സുയുത്വി(റ) الأمر بالاتباع والنهي عن الابتداع എന്നാ കിതാബില്‍ تعظيم الأماكن التي لا تستحق التعظيم എന്നാ അധ്യായത്തില്‍ പറയുന്നു.

والصحابة رضي الله
عنهم - وقد أجدبوا مراتٍ - ودهمتهم نوائب بعد موته (، فهلا جاءوا فاستسقوا واستغاثوا عند قبر
النبي ( وهو أكرم الخلق على الله عز وجل

"സഹാബത്ത്(റ) അവര്‍നിരവധി പ്രതിസന്ധികള്‍ നേരിട്ടു. മഹാനായ റസൂല്‍(സ)യുടെ മരണശേഷം വരള്‍ച്ച വന്നു.ഒരു സഹാബിയും പ്രവാചകന്‍റെ ഖബറിന്റെ അരികില്‍ പോയില്ല.പ്രവാചകനോടും തേടിയില്ല,ഖബറിന്റെ അടുത്ത് നിന്നും തേടിയില്ല.റസൂല്‍(സ) അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ടനായിട്ടു പോലും."

______________________________
__________________________

ഇമാം സുയൂതി    അദേഹത്തിന്റെ  
പറയുന്നു   സഹാബികൾക്ക്  നബി  സ യ്ടെ  വാഫതിന്നു  ശേഷം  ഒരുപാട്  പ്രയാസങ്ങൾ  നേരിടേണ്ടി  വന്നു.  അവര്ക്ക് ക്ഷാമം  നേരിട്ട്   , പക്ഷെ  അവർ  എന്ത്  കൊണ്ട്  നബി  സ യ്ടെ  ഖബരിന്റെ  അരികിൽ  പോയില്ല  , എന്തുകൊണ്ട്  അവർ  നബിയോട്  മഴയെ  ചോദിച്ചില്ല  ,  ഉന്നതമായ  സ്ഥാനം  ഉണ്ടായിട്ടും   എന്ത്  കൊണ്ട്  അവർ  നബിയോട്  സഹായം  ആവിശ്യപ്പെട്ടില്ല.


എന്നിട്ട് അദ്ദേഹം  തുടരുന്നു.   "ഓ മുസ്ലിം !  നിങ്ങൾ  മുസ്ലിം  ആണ്  എങ്കിൽ  സലഫുസ്സളിഹീങ്ങളായ   ഇവരെ  പിന്തിടരുക  യഥാര്ത  തൌഹീദ്  അനുസരിച്ച്  ജീവിക്കുക. അള്ളാഹു  അല്ലാത്തവരെ  ആരാധിക്കതിരിക്കുക  , അല്ലാഹുവിൽ  പങ്ക്കു  ചേർക്കാതിരിക്കുക  ,
അള്ളാഹു  പറയുന്നു  .
فإياي  فأعبدون 
......... എന്നെ  നിങ്ങൾ  ആരാധിക്കുക.

(قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا)
[Surat Al-Kahf 110]
(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.


 ഇമാം സുയുത്വി(റ) الأمر بالاتباع والنهي عن الابتداع എന്നാ കിതാബില്‍....
പല നാടുകളിലും കാണുന്ന ഒരു ബിദ്അത്താണ് ചില പ്രത്യേക സ്ഥലങ്ങളില്‍ ചുമരുകള്‍,മരങ്ങള്‍, അരുവികള്‍, തൂണുകള്‍ തുടങ്ങിയവ വിളക്കുകള്‍ കത്തിച്ചും പനിനീരും കുങ്കുമവും പൂശിയും മറ്റുമായി ആദരിക്കപ്പെടുന്നു. അവിടേക്ക് നേര്‍ച്ച നേര്‍ന്നാല്‍ രോഗശമനം ലഭിക്കുമെന്നും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമെന്നും ഒക്കെ ധരിക്കുകയും ചെയ്യുന്നു. ഹദീസില്‍ വന്ന ദാതു അന്‍വാത്വിനോട് തുല്ല്യമാകുന്നതാണിതെല്ലാം..
وهذا أمر منكر قبيح؛ فإن هذا يشبه عبادة الأوثان وهو ذريعة إليها، ونوع من عبادة الأوثان؛ إذ عبدة الأوثان كانوا يقصدون بقعة بعينها لتمثال هناك أو غير تمثال يرجون الخير بقصدها. ولم تستحب الشريعة ذلك، فهو من المنكرات، وبعضه أشد من بعض. وسواء قصدها ليصلي عندها، أو ليدعوا أو ليقرأ، أو ليذكر الله، أو ليذبح عندها ذبيحة، أو يخصها بنوع من العبادات.

ശിര്‍ക്കാവാന്‍ സ്വയം കഴിവ് അല്ലെങ്കില്‍ ഇലാഹു ആക്കുക എന്ന വിശ്വാസം വേണോ??

സ്വയം കഴിവുണ്ടെന്നു വിശ്വസിച്ച് തേടിയാൽ മാത്രമേ ശിർക്ക് വരുകയുള്ളു എന്ന വാദം തെറ്റാണ്.
കേരളത്തിലെ ശിർക്കൻ വിശ്വാസം പേരിൽ നടക്കുന്ന സമസ്തക്കാർ. കൊണ്ടുവരുന്ന ഒരു വികല വാദമാണ്  ഇബാദത്ത്  ആവാൻ സ്വയം കഴിവുണ്ട് എന്ന വിശ്വാസം വേണം എന്ന് . എന്നാൽ ഈ വാദം തീർത്തും അബദ്ധജടിലമാണ്.  കാരണം അള്ളാഹു അല്ലാത്തവർക്ക് ഇബാദത്ത് ചെയ്താൽ അത് തീർച്ചയായും ശിര്‍ക്കാവും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.

ഇബാദത്തിന് സമസ്തക്കാർ നൽകിയ നിർവചനം.
 
"പരമമായ വണക്കവും താഴ്മയും എന്നാണ് ഇബാദത്തിന് പൂർവിക പണ്ഡിതർ നൽകിയ നിർവചനം."
    ഇവർ തന്നെ എഴുതി വച്ച ഈ നിർവ്വചനത്തിൽ സ്വയം കഴിവ്  എന്നൊരു വിഷയമേ  രേഖപെടുത്തിയിട്ടില്ല.
    അത്തരം ഇബാദത്തിന്റെ നിർവചനം കൊടുത്തിടത്തോക്കെ പണ്ഡിതർ വ്യക്തമായി എന്താണ് പറയുന്നത് എന്ന് കാണുക.



ഇനി മക്കയിലെ മുശ്‌രിക്കുകളില്‍ സംഭവിച്ച ശിർക്കൻ വിശ്വാസം സ്വയം കഴിവുണ്ട് എന്ന വിശ്വാസത്തോടെ ഇലാഹുകളെ സ്വീകരിച്ചത് കൊണ്ടാണോ?.  തീർച്ചയായും അല്ല.
 ______________________
അതിനായി ചില ഇമാമുകളുടെ ഉദ്ധരണികൾ പരിശോധിക്കാം.
  ഇമാം റാസി (റ):
( " المسألة الأولى : اعلم انه ليس في العالم أحد يثبت لله شريكا يساويه في الوجود والقدرة والعلم والحكمة ، وهذا مما لم يوجد الى الآن
وقال الرازي في ( 1/111) في تفسير قوله تعالى ( فلا تجعلوا لله أندادا ) البقرة : 
അല്ലാഹുവിന്നു സമനായി ഹിക്മത്തിലും ഇല്മിലും കഴിവിലും അല്ലാഹുവിനോട് ഒപ്പം നില്‍ക്കാന്‍ പറ്റുന്ന പങ്കുകാരനെ സ്ഥാപിച്ച  ഒരാളും തന്നെ ഈ ലോകത്ത് ഇല്ല.  ഇതുവരെ അത് സംഭവിച്ചിട്ടില്ല.
 ______________________
  ഇമാം റാസി (റ):
الْقَوْمُ كَانُوا مُعْتَرِفِينَ بِوُجُودِ اللَّه تَعَالَى كَمَا قَالَ: وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّماواتِ وَالْأَرْضَ لَيَقُولُنَّ اللَّهُ [لُقْمَانَ: 25] وَمَا أَطْلَقُوا لَفْظَ اللَّه عَلَى أَحَدٍ سِوَى اللَّه سُبْحَانَهُ، كَمَا قَالَ تَعَالَى: هَلْ تَعْلَمُ لَهُ سَمِيًّا
الكتاب: مفاتيح الغيب = التفسير الكبير
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
ഇമാം റാസി പറയുന്നു : അവരുടെ ഒരു ഇലാഹിനെയും അവര്‍ അല്ലാഹു എന്ന് പേരിട്ടു വിളിച്ചിട്ടില്ല.
 ______________________
( قل من يرزقكم من السماء والارض ... ) يونس  وَهَذَا يَدُلُّ عَلَى أَنَّ الْمُخَاطَبِينَ بِهَذَا الْكَلَامِ كَانُوا يَعْرِفُونَ اللَّه وَيُقِرُّونَ بِهِ، وَهُمُ الَّذِينَ قَالُوا فِي عِبَادَتِهِمْ لِلْأَصْنَامِ إِنَّهَا تُقَرِّبُنَا إِلَى اللَّه زُلْفَى وَإِنَّهُمْ شُفَعَاؤُنَا عِنْدَ اللَّه وَكَانُوا يَعْلَمُونَ أَنَّ هَذِهِ الْأَصْنَامَ لَا تَنْفَعُ وَلَا تَضُرُّ، فَعِنْدَ ذَلِكَ قَالَ لِرَسُولِهِ عَلَيْهِ السَّلَامُ: فَقُلْ أَفَلا تَتَّقُونَ يَعْنِي أَفَلَا تَتَّقُونَ أَنْ تَجْعَلُوا هَذِهِ الْأَوْثَانَ شُرَكَاءَ للَّه فِي الْمَعْبُودِيَّةِ، مَعَ اعْتِرَافِكُمْ بِأَنَّ كُلَّ الْخَيْرَاتِ فِي الدُّنْيَا وَالْآخِرَةِ إِنَّمَا تَحْصُلُ مِنْ رَحْمَةِ اللَّه وَإِحْسَانِهِ، وَاعْتِرَافِكُمْ بِأَنَّ هَذِهِ الْأَوْثَانَ لَا تَنْفَعُ وَلَا تَضُرُّ أَلْبَتَّةَ.
الكتاب: مفاتيح الغيب = التفسير الكبير  (17/247)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).

 ‎مع اعترافكم بأن كل خيرات في الدنيا و الآخرة إنما تحصل من رحمة الله وإحسانه وإعترافكم بأن هـذه الأوثان لاتنفع ولا تضر البتة
ഈ ദുനിയാവിലും ആഖിറത്തിലും നമുക്ക്‌ ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിന്റെ പക്കൽ നിന്നു മാത്രമാണെന്നും അവന്രെ നന്മയുടെ അടിസ്താനത്തിലാണെന്നും ഈ വിഗ്രഹങ്ങൾക്കൊന്നും യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയുകയില്ലന്നും മക്ക മുശ്രിക്കുകൾ സമ്മദിച്ചിരുന്നു
(ഇമാം റാസി 17/87)
 ______________________

  ഷാഫി മദഹബിലെ   ഇമാം മക്രീസി (റ):

ولا ريب أن توحيد الربوبية لم ينكره المشركون، بل أقرّوا بأنه سبحانه وحده خالقهم، وخالق السموات والأرض، والقائم بمصالح العالم كله، وإنما أنكروا توحيد الإلهيّة والمحبّة.  
تجريد التوحيد للإمام المقريزي ص: (٧)
യാതൊരു സംശയവുമില്ല, മുശ്രിക്കുകള്‍ തൌഹീദുല്‍ റബൂബീയത്തിനെ നിഷേധിച്ചിരുന്നില്ല. മാത്രവുമല്ല അല്ലാഹുവാണ് നമ്മെ ശ്രിഷ്ടിച്ചത് എന്ന് അവര്‍ അങ്ങീകരിച്ചിരുന്നു.  ആകാശ ഭൂമികളുടെ ശ്രിഷ്ടാവ് അള്ളാഹു ആണ് എന്നും ഈ ലോകത്തിലെ സകല നന്മകളും നിലനിര്‍ത്തുന്നവന്‍ അള്ളാഹു ആണ് എന്നും അവര്‍ അന്ഗീകരിച്ചിരുന്നു. തൌഹീദുല്‍ ഉലൂഹീയത്തു ആയിരുന്നു അവര്‍ നിഷേധിച്ചത്.
 
______________________


الإمام الطبري عند قوله تعالى:
 وَإِذَا مَسَّ الإنسَانَ ضُرٌّ دَعَا رَبَّهُ مُنِيبًا إِلَيْهِ ثُمَّ إِذَا خَوَّلَهُ نِعْمَةً مِّنْهُ نَسِيَ مَا كَانَ يَدْعُو إِلَيْهِ مِن قَبْلُ وَجَعَلَ لِلَّهِ أَندَادًا لِّيُضِلَّ عَن سَبِيلِهِ قُلْ تَمَتَّعْ بِكُفْرِكَ قَلِيلا إِنَّكَ مِنْ أَصْحَابِ النَّار [الزمر8]. قال الطبري « كانت العرب تقر بوحدانية الله غير أنها كانت تشرك به في عبادته» 
 (تفسير الطبري)
 അവന്റെ രക്ഷിതാവിലേക്ക് താഴ്മയോടുകൂടി വിളിക്കുന്നു.
അല്ലാഹുവിന്റെ വഹ്ദാനീയത്തു അന്ഗീകരിച്ചിരുന്നു.
ഇബാദത്തിന്റെ കാര്യത്തില്‍ അവര്‍ അതെ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുകയും ചെയ്തു.

______________________

ഇബ്ന്‍ അതീയ (റ) പറയുന്നത് കാണുക.
وقال عكرمة ومجاهد وقتادة وابن زيد هي في كفار العرب، وإيمانهم هو إقرارهم بالخالق والرازق والمميت، فسماه إيمانا وإن أعقبه إشراكهم بالأوثان والأصنام- فهذا الإيمان لغوي فقط من حيث هو تصديقها.
الكتاب: المحرر الوجيز في تفسير الكتاب العزيز (3/285)
ابن عطية (481 - 542 هـ = 1088 - 1148 م)
ഇക്രിമ, മുജാഹിദ്, ഖതാദ  പറയുന്നു :  അറബി കുഫ്ഫാറുകള്‍   അവരെ മരിപ്പിക്കുന്നവനും, ഭക്ഷണം നല്‍കുന്നവും, സൃഷ്ടാവും എല്ലാം അള്ളാഹു ആണ് എന്ന  അംഗീകാരം അവരുടെ വിശ്വാസമായിരുന്നു.  അള്ളാഹു അതിനെ ഇമാന്‍ എന്ന് വിളിച്ചു. എന്നാല്‍ അസ്നാമുകളെയും, ഔസാനുകളെയും  അല്ലാഹുവിനെയും കൊണ്ട് അവര്‍ ശിര്‍ക്ക് വെക്കുകയും ചെയ്തു.  ഈ വിശ്വാസം ഭാഷാപരം ആണ്.  അതവര്‍ സത്യപ്പെടുത്തുകയും ചെയ്തിരുന്നു.
 ______________________

 തഫ്സീര്‍ ഇബ്ന്‍ കസീര്‍ എന്ത് പറയുന്നു സൂറത്ത് അല്‍ മുഅ്മിനൂന്‍ എണ്‍പത്തി നാലാമത്തെ ആയത്തിന് കൊടുത്ത വിശദീകരണം കാണുക.
قُل لِّمَنِ الْأَرْضُ وَمَن فِيهَا إِن كُنتُمْ تَعْلَمُونَ (84)
(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)
يُقَرِّرُ تَعَالَى وَحْدَانِيَّتَهُ، وَاسْتِقْلَالَهُ بِالْخَلْقِ وَالتَّصَرُّفِ وَالْمُلْكِ، لِيُرْشِدَ إِلَى أَنَّهُ الَّذِي لَا إِلَهَ إِلَّا هُوَ، وَلَا تَنْبَغِي الْعِبَادَةُ إِلَّا لَهُ وَحْدَهُ لَا شَرِيكَ لَهُ؛ وَلِهَذَا قَالَ لِرَسُولِهِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَقُولَ لِلْمُشْرِكِينَ الْعَابِدِينَ مَعَهُ غَيْرَهُ، الْمُعْتَرِفِينَ لَهُ بِالرُّبُوبِيَّةِ، وَأَنَّهُ لَا شَرِيكَ لَهُ فِيهَا، وَمَعَ هَذَا فَقَدَ أَشْرَكُوا مَعَهُ في الْإِلَهِيَّةِ، فَعَبَدُوا غَيْرَهُ مَعَهُ، مَعَ اعْتِرَافِهِمْ أَنَّ الَّذِينَ عَبَدُوهُمْ لَا يَخْلُقُونَ شَيْئًا، وَلَا يَمْلِكُونَ شَيْئًا، وَلَا يَسْتَبِدُّونَ بِشَيْءٍ، بَلِ اعْتَقَدُوا أَنَّهُمْ يُقَرِّبُونَهُمْ إِلَيْهِ زُلْفَى.
 الكتاب: تفسير القرآن العظيم (ابن كثير) (5/425)
ابن كثير القرشي (700 - 774هـ).
അള്ളാഹു അവന്‍റെ ഏകത്വം സ്ഥിരപ്പെടുത്തുന്നു അല്ലെങ്കില്‍ തീരുമാനിക്കുന്നു,  അവന്‍ മാത്രമാണ്  സ്രിഷ്ട്ടിപ്പിലും  പ്രവര്‍ത്തിയിലും ആധിപത്വത്തിലും, അവനല്ലാതെ മറ്റൊരു ഇലാഹ് ഇല്ല,  ആരാധനക്കര്‍ഹന്‍ അള്ളാഹു മത്രമേ ഉള്ളു യാതൊരു പങ്കുകാരും ഇല്ല. അള്ളാഹു നബി(സ) യോട് ഇത് പ്രഖ്യാപിക്കാന്‍ പറയുകയാണ്  അള്ളാഹുവിനോടൊപ്പം മറ്റു ആരാധ്യരെ സ്വീകരിച്ചവരോട്  (മുശ്രിക്കുകളോട്)  അല്ലാഹുവിന്‍റെ റുബൂബീയത്തില്‍ അവര്‍ അങ്ങീകരിച്ചിരുന്നു യാതൊരു പങ്കുകാരും ഇല്ലാതെ,  ആരാധനയോടൊപ്പം അവര്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ത്തു. (ഉലൂഹിയത്തില്‍), അങ്ങനെ അവർ അവനോടൊപ്പം മറ്റുള്ളതിനെയും ആരാധിച്ചു, അല്ലാഹുവിനെ കൂടാതെ ആരാധിക്കുന്നവര്‍ ഒന്നും തന്നെ ശ്രിഷ്ട്ടിക്കുന്നില്ല ഒന്നും ഉടമപ്പെടുത്തുന്നും ഇല്ല, അവർ സ്വേച്ഛാധിപത്യം നടത്തുന്നില്ല എന്നും,
മറിച്ച് അവർ വിശ്വസിച്ചു അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്ന്.

 ______________________

 وَكَثِيرًا مَا يُقَرِّرُ تَعَالَى مَقَامَ الْإِلَهِيَّةِ بِالِاعْتِرَافِ بِتَوْحِيدِ الرُّبُوبِيَّةِ. وَقَدْ كَانَ الْمُشْرِكُونَ يَعْتَرِفُونَ بِذَلِكَ، كَمَا كَانُوا يَقُولُونَ فِي تَلْبِيَتِهِمْ: "لَبَّيْكَ لَا شَرِيكَ لَكَ، إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ".
 الكتاب: تفسير القرآن العظيم (ابن كثير) (6/294)
ابن كثير القرشي (700 - 774هـ). 
അല്ലാഹു തആലാ പ്രഖ്യാപിക്കുകയാണ്. അല്ലാഹുവിന് മാത്രമേ റൂബൂബീയത്തിന്നു അവകാശമുള്ളൂ എന്ന അവരുടെ അംഗീകാരത്തിൽ  അള്ളാഹു ഉലൂഹിയ്യത്തിന്‍റെ സ്ഥാനം സ്ഥിരപ്പെടുത്തുക യാണ്.  മുശ്രിക്കുകൾ ആകട്ടെ അല്ലാഹു മാത്രമാണ് റബ്ബ് (അവന്‍ മാത്രമാണ്  സ്രിഷ്ട്ടിപ്പിലും  പ്രവര്‍ത്തിയിലും ആധിപത്വത്തിലും,)  എന്ന്  അവർ അംഗീകരിച്ചിരുന്നു.
(തല്‍ബീയത്ത്  തെളിവായി ഉദ്ധരിക്കുന്നു) 
لَبَّيْكَ لَا شَرِيكَ لَكَ، إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ
 നിനക്ക് പങ്കുകാരില്ല.  അല്ലാഹുവേ നിനക്ക് ഒരു തരത്തിലുള്ള കൂറുകാരുണ്ട്, അവർ സ്വയം പര്യാപ്തത ഉള്ളവരല്ല, അവര്ക്കുല്ലതെല്ലാം നീ നല്കിയതാ...

 ______________________
  ഇബ്ന്‍ തീമിയ :

وَلَمْ يَكُنْ الْمُشْرِكُونَ يُسَوُّونَ بَيْنَ آلِهَتِهِمْ وَبَيْنَ اللَّهِ فِي كُلِّ شَيْءٍ بَلْ كَانُوا يُؤْمِنُونَ بِأَنَّ اللَّهَ هُوَ الْخَالِقُ الْمَالِكُ لَهُمْ وَهُمْ مَخْلُوقُونَ مَمْلُوكُونَ لَهُ وَلَكِنْ كَانُوا يُسَوُّونَ بَيْنَهُ وَبَيْنَهَا فِي الْمَحَبَّةِ وَالتَّعْظِيمِ وَالدُّعَاءِ وَالْعِبَادَةِ وَالنَّذْرِ لَهَا وَنَحْوِ ذَلِكَ مِمَّا يُخَصُّ بِهِ الرَّبُّ
الكتاب: مجموع الفتاوى(18/13)
ابن تيمِيَّة، تقي الدين (661 - 728 هـ، 1263 - 1328 م).
മുശ്രിക്കുകള്‍ എല്ലാ കാര്യത്തിലും അവര്‍ അല്ലാഹുവിനെ സമപ്പെടുത്തിയവര്‍ ആയിരുന്നില്ല. അവര്‍ വിശ്വസിച്ചിരുന്നു അല്ലാഹുവാണ് അവരുടെ സൃഷ്ടാവ് എന്നും,  അല്ലാഹുവാണ് അവരെ ഉടമപ്പെടുത്തുന്നത് എന്നും, അല്ലഹുവിനാല്‍ ഉടമപ്പെടുത്തപ്പെട്ട ശ്രിഷ്ട്ടികളാണ് അവരെന്നും. പക്ഷെ അവര്‍ അല്ലാഹുവിന്നും അവരുടെ ആലിയത്തിനും ഇടയില്‍ ഇബാദത്ത്, ദുഅ, തഅളീമു ഇത്തരം കാര്യത്തിനാണ് ആയിരുന്നു അവര്‍  അല്ലാഹുവിനെ സമപ്പെടുത്തിയത്.
'ഇബ്ന്‍ തീമിയ (റ)' - മജ്മു അല്‍ ഫതാവ (18/13)
 ______________________

  فَإِنَّ الْمُشْرِكِينَ مِنَ الْعَرَبِ كَانُوا يُقِرُّونَ بِتَوْحِيدِ الرُّبُوبِيَّةِ، وَأَنَّ خَالِقَ السَّمَاوَاتِ وَالْأَرْضِ وَاحِدٌ، كَمَا أَخْبَرَ تَعَالَى عَنْهُمْ بِقَوْلِهِ: {وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ} (2) . {قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ} {سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ} (3) .
الكتاب: شرح العقيدة الطحاوية (1/31)
ابن أَبي العِزّ (731 - 792 هـ = 1331 - 1390 م)
അറേബ്യന്‍ മുശ്രിക്കുകളായ ആളുകള്‍ തൌഹീദ് റുബൂബീയത്തു അങ്ങീകരിച്ചിരുന്നു. ഈ ഭൂമിക്കും ആകാശത്തിന്നും ഒരേ ഒരു സൃഷ്ടാവ് മാത്രമേ ഉള്ളു എന്നും അവരങ്ങീകരിച്ചിരുന്നു. അള്ളാഹു അവരുടെ വാചകം അറിയിച്ചതുപോലെ  "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌."   ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. ), "അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ? 
 ______________________


മക്കാ മുശ്'രികുകൾ വിശ്വസിച്ചത്  അവരുടെ പങ്കാളികൾക്ക് സ്വയം കഴിവില്ലാ എന്നും, അള്ളാഹു കൊടുത്ത കഴിവാണ് അവർക്കുള്ളത് എന്നുമാണ്.    അവരുടെ  തൽബിയത്ത് കാണുക.

عَنِ ابْنِ عَبَّاسٍ، - رضى الله عنهما - قَالَ كَانَ الْمُشْرِكُونَ يَقُولُونَ لَبَّيْكَ لاَ شَرِيكَ لَكَ - قَالَ - فَيَقُولُ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ وَيْلَكُمْ قَدْ قَدْ ‏"‏ ‏.‏ فَيَقُولُونَ إِلاَّ شَرِيكًا هُوَ لَكَ تَمْلِكُهُ وَمَا مَلَكَ ‏.‏ يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْت.

📚ഇബ്നു അബ്ബാസ്(റ) നിവേദനം: മുശ്’രിക്കുകൾ ഇപ്രകാരം തൽബിയത്ത് ചൊല്ലിയിരുന്നു.  "അല്ലഹുവേ നിൻറെ വിളിക്ക് ഞങ്ങളിതാ ഉത്തരം ചെയ്ത് എത്തിയിരിക്കുന്നു, *നിനക്ക് ഒരു പങ്കുകാരനുമില്ലാ*". ഇബ്നു അബ്ബാസ്(റ) പറയുന്നു: "അല്ലാഹുവിൻറെ റസൂൽ(സ) പറയുകയാണ്: "നിങ്ങള്ക്ക് നാശം! അതുമതി, അത്രമതി." എന്നാൽ മുശ്’രിക്കുകൾ  ഇപ്രകാരം കൂടി പറഞ്ഞിരുന്നു  “ഒരു പങ്കുകാരനൊഴികെ;  അവൻ നിന്ക്കുള്ളവൻ തന്നെയാണ്.  അവനെ നീ  ഉടമപ്പെടുത്തിയിരിക്കുന്നു. അവൻ ഒന്നും ഉടമപ്പെടുത്തിയിട്ടില്ലാ".  കഅബയെ ത്വവാഫ്
ചെയ്യുമ്പോഴാണവർ ഇപ്രകാരം പറഞ്ഞിരുന്നത്.
(മുസ്‌ലിം: 1185)

ശിർക്കാവണമെങ്കിൽ ഇലാഹാണെന്ന് വിശ്വസിക്കണമോ*? *ഹദീസ് കാണുക*:
عَنْ أَبِي وَاقِدٍ اللَّيْثِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَمَّا خَرَجَ إِلَى خَيْبَرَ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ فَقَالُوا يَا رَسُولَ اللَّهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏"‏ سُبْحَانَ اللَّهِ هَذَا كَمَا قَالَ قَوْمُ مُوسَى ‏:‏ ‏‏)جْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ ‏( وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ ‏"‏ ‏.‏ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ ‏.‏ وَأَبُو وَاقِدٍ اللَّيْثِيُّ اسْمُهُ الْحَارِثُ بْنُ عَوْفٍ ‏.‏ وَفِي الْبَابِ عَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ ‏.
📚 അബൂ വാഖിദില്ലൈഥി(റ) യിൽനിന്നും നിവേദനം. അദ്ദേഹം പറയുകയാണ്‌:  "ഞങ്ങൾ റസൂൽ(സ) യോടൊപ്പം ഹുനൈനിലേക്ക് പുറപ്പെട്ടു.  ഞങ്ങൾ കുഫ്റിൽനിന്നും അടുത്ത കാലത്ത് ഇസ്‌ലാമിലേക്ക് വന്നവരായിരുന്നു.   ബഹുദൈവ വിശ്വാസികൾക്ക്‌ ഒരു മരമുണ്ടായിരുന്നു.   ദാതുഅൻവാത്ത് എന്നാണതറിയപ്പെട്ടിരുന്നത്.   പുണ്യം കിട്ടാനായി അവരതിന്റെ അടുത്തിരിക്കുകയും അതിന്മേൽ ആയുധങ്ങൾ കൊളുത്തിടുകയും ചെയ്യാറുണ്ടായിരുന്നു.  അങ്ങനെ ഒരു മരത്തിന്റെ അടുത്തെത്തിയപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ, അവർക്കുള്ളതുപോലെ ഞങ്ങൾക്കും ഒരു ദാതുഅൻവാത്ത് നിശ്ചയിച്ചു തരിക.  ഉടനെ റസൂൽ(സ) പറഞ്ഞു.  അല്ലാഹു അക്ബർ! (ദുഷിച്ച) പാരമ്പര്യമാണത്.  തീർച്ച, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം; നിങ്ങൾ ഈ പറഞ്ഞിട്ടുള്ളത് ഇസ്രാഈല്യർ മൂസ നബിയോട് പറഞ്ഞതുപോലുള്ള ഒരു വാക്കാണ്‌!! അവർ മൂസാനബിയോടു പറഞ്ഞു:  ("ഇവർക്ക് ആരാധിക്കാൻ ചില ഇലാഹുള്ളതുപോലെ ഞങ്ങൾക്കും താങ്കൾ ഒരു ഇലാഹിനെ നിശയിച്ചു തരിക").  നിശ്ചയം, നിങ്ങൾ നിങ്ങളുടെ പൂർവികരുടെ പാത പിന്തുടരുക തന്നെചെയ്യും.”
(തിർമിദി: 2180)

എന്തൊക്കെ ഇബാദത്തില്‍ പെടും എന്നുംഇസ്ലാമിക പണ്ഡിതര്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്
 
ഇബ്നു തൈമിയ:-
وامأثور عن السلف تفسير العبادة بالطاعة,فيدخل فى ذلك فعل المأمور و ترك المحضور (مجموعة اتوحيد النجدية:214)
(മുന്‍ ഗാമികളായ പണ്ഡിതന്മാരെല്ലാം ഇബാദതിനു നല്‍കിയിരിക്കുന്ന വ്യാഖ്യാനം ത്വാഅതു (അനുസരണം) എന്നാണ്.അപ്പോള്‍ അജ്ഞാപിക്കപ്പെട്ട കാര്യം പ്രവര്‍തിക്കലും നിരൊധിക്കപ്പെട്ടതു ഉപേക്ഷിക്കലും എല്ലാം ഇബാദതില്‍ ഉള്‍പ്പെടുന്നു.)
 
അദ്ദേഹം തുടറ്ന്നു എഴുതുന്നു:
العبادة هي اسم جامع لكلّ ما يحبّه الله و يرضاه من الأقوال و لأعمال الباطنة والظاهرة
(ഇബാദത് എന്നത് അല്ലാഹു ഇഷ്ടപ്പെടുകയും ത്രിപ്തിപ്പെടുകയും ചെയ്യുന്ന പ്രത്യക്ഷവും പരൊക്ഷവും ആയ എല്ലാ വാക്കുകളും പ്രവര്‍ത്തികളും ഉള്‍കൊള്ളുന്ന ഒരു സമഗ്ര നാമമാണ്.)
 
ഇമാം ഇബ്നു തൈമിയ തന്നെ വീണ്ടും പറയുന്നു
العبادة هي الطاعة الله,بامتثال ما أمر الله به على السنة الرسل (فتح المجيد:27)
പ്രവാചകന്‍ മാരുടെ നാവിലൂടെ അല്ലാഹു കല്‍പിച്ചതിനെ മുറുകെ പിടിക്കുന്നതിലൂടെ അല്ലാഹുവിനെ അനുസരിക്കലാണ് ഇബാദത്ത്.
 
 ______________________

ഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ്:-
فان قيل فما الجامع لعبادة الله وحده قلت:طاعة بامتثال أوامره واجتناب نواهيه (مجموعة اتوحيد النجدية:128)
(അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്നതിന്റെ സമഗ്രമായ നിര്‍ വ്വചനം എന്താണെന്നു ചോദിച്ചാല്‍ അവന്റെ കല്പനകള്‍ അംഗീകരിക്കുകയും നിഷിദ്ധങ്ങള്‍ ഉപേക്ഷിക്കുകയും വഴി അവന് താഅത് (അനുസരണം)ചെയ്യുകയാണെന്നു നീ പറയണം).
 ______________________
ഇമാം നവവി:‌‌-
اما العبادة فهي الطاعة مع الخضوع...ويحتمل ان يكون المراد بالعبادة الطاعة مطلقا فيدخل جميع وظائف الاسلام فيها (شرح مسلم
(ഇബാദത് എന്നു പറഞാല്‍ താഴ്മയയോടു കൂടിയ അനുസരണം ആണ് ഇബാദത് എന്നതു കൊണ്ടൂ ഉദ്ധേശ്യം നിരുപാധികം അനുസരണമാണെന്നു ഇതു സൂചിപ്പിക്കുന്നു. അപ്പോള്‍ ഇസ്ലാമികമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇബാദത്തില്‍ ഉള്‍പ്പെടുന്നു.)

ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ???

 


 ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ???
ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കലാണ് അവർ_ജീവിതകാലത്തും_മരിച്ചതിനുശേഷവും നിയന്ത്രിക്കും..!! എന്ന വികല വിശ്വാസവും വാദവുമായി നടക്കുന്ന കേരളത്തിലെ സുന്നികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന (ഉത്തരേന്ത്യന്‍ ബറേല്‍വികളുടെ തനി പകര്‍പ്പായ)  വിഭാഗം വാദിച്ചു കൊണ്ടിരിക്കുന്നത്.
വഫാത്തിനുശേഷം മഹത്തുക്കളുടെ കഴിവുകൾ വർധിക്കുമെന്നും അവരോട് കാവലും സഹായവും ആവശ്യപ്പെടാൻ ഇസ്ലാം നിർദ്ദേശിക്കുന്നുണ്ടന്നുമുള്ള പല വികല വാദങ്ങളും ഇക്കൂട്ടര്‍ ഉന്നയിക്കാറുമുണ്ട്.

അതിനായി അവര്‍ ഖുര്‍ആന്‍ ദുര്‍വ്യാക്യാനം വരെ നടത്താറുമുണ്ട്.  അധ്യായം 79.സൂറത്തു ന്നാസിആത്തിലെ ഫൽ മുദബ്ബിറാത്തി അംറൻ  എന്ന ആയത്തിനെiഇത്തരക്കാര്‍aആത്മാക്കള്‍ ലോകം നിയന്ത്രിക്കുന്നുeഎന്നതിന് തെളിവായി വരെ ഉദ്ധരിക്കാറുമുണ്ട്...

 കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം  (فَالْمُدَبِّرَاتِ أَمْرًا)
سورة النازعات - سورة 79

ഈ ആയത്തിന് ഇമാം റാസി നല്‍കിയ (ഒറ്റപ്പെട്ട) ഒരു വിശദീകരണം ആണ്  "ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കലാണ് അവർ_ജീവിതകാലത്തും_മരിച്ചതിനുശേഷവും നിയന്ത്രിക്കും എന്നും  മണ്മറഞ്ഞ മഹത്തുക്കളോട് ആവലാതി പറയാനും അവരോടു തേടാനും"  ഇക്കൂട്ടര്‍ തെളിവായി ഉദ്ധരിക്കാരുള്ളത്.

ഇതാണ് അവര്‍ ഉദ്ധരിക്കാറുള്ള തളിവ്...
( والنازعات غرقا والناشطات نشطا والسابحات سبحا فالسابقات سبقا فالمدبرات أمرا ) (٥-١).
الوجه الثالث في تفسير هذه الكلمات الخمسة أنها هي الأرواح، وذلك لأن نفس الميت تنزع، يقال : فلان في النزع، وفلان ينزع إذا كان في سياق الموت، والأنفس نازعات عند السياق، ومعنى ( غرقا ) أي نزعا شديدا أبلغ ما يكون وأشد من إغراق النازع في القوس، وكذلك تنشط لأن النشط معناه الخروج، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أن مراتب الأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة، فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي ( فالمدبرات أمرا ) أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أن الغزالي قال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟ ونظيره في جانب النفوس الشريرة وسوسة ، وهذه المعاني وإن لم تكن منقولة عن المفسرين إلا أن اللفظ [ ص: 30 ] محتمل لها جدا . (التفسير الكبير: ٣١/٣٠)


"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ്  മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത്  എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ  എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞാൽ  മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ  രൂപത്തിൽ അങ്ങോട്ട്‌ പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന്  പറഞ്ഞത്. ഐഹിക ലോകത്തോട്‌  വെറുപ്പ്‌   പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും  ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക്  ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുല്ലവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും  തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ?

ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ്‌ യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?.പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ്  ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ  ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ  ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക്  നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31)


എന്നാല്‍ ഈ വിഷയത്തില്‍ മറ്റു തഫീസ്സുകള്‍ ഈ വികല വിശ്വാസം പേറി നടക്കുന്നവര്‍ മനപ്പൂര്‍വ്വം ഉദ്ധരിക്കാറില്ല. കാരണം അതോടെ തകരും ഇവരുടെ വൈരുദ്യങ്ങള്‍.
അല്ലെങ്കില്‍ ഇവര്‍ സമ്മദിക്കേണ്ടിവരും നമ്മളില്‍ നിന്നും മരണപ്പെട്ട കോടാനുകോടി വരുന്ന റൂഹുകള്‍ക്ക് അള്ളാഹു കാര്യങ്ങള്‍ നിയന്ത്രിക്കുവാനുള്ള ജോലി ഏല്‍പ്പിച്ചിട്ടുണ്ട് എന്ന്..... തനി മണ്ടത്തരം.
 ഇത്തരം ഇസ്ലാമിന് നിലക്കാത്ത വിശ്വാസവും പേറി സുന്നത്ത് ജമാഅത്ത് എന്ന നാമവും കൊണ്ട് നടക്കുന്ന ആളുകള്‍ ആണ് നമുക്ക് ചുറ്റും ഉള്ളത്.
എന്നാല്‍ ഇതേ ഇമാം റാസി തന്നെ ഇതേ ആയതിനെ വിശദീകരിച്ചുകൊണ്ട് പറയുന്നത് കാണുക.

وَأَمَّا قَوْلُهُ: فَالْمُدَبِّراتِ أَمْراً فَأَجْمَعُوا عَلَى أَنَّهُمْ هُمُ الْمَلَائِكَةُ: قَالَ مُقَاتِلٌ يَعْنِي جِبْرِيلَ وَمِيكَائِيلَ، وَإِسْرَافِيلَ وَعِزْرَائِيلَ عَلَيْهِمُ السَّلَامُ يُدَبِّرُونَ أَمْرَ اللَّهِ تَعَالَى فِي أَهْلِ الْأَرْضِ،
التفسير الكبير  (29/31)
الرَّازي، فخر الدين (544 - 606هـ، 1150 - 1210م).
ഇമാം റാസി തന്നെ വ്യക്തമായി പറയുന്നത് കാണുക.
മുസ്ലിം പണ്ഡിതരുടെ ഇജ്മാ ഉള്ള വിഷയം കാര്യം നടത്തികൊണ്ടിരികുന്നത്  മലക്കുകലാണ് , ശേഷം ഇമാം മുഖാതില്‍ ഉദ്ധരിച്ച വാചകം അവിടെ കൊടുക്കുന്നു " അതായത് അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജിബ്രീല്‍, മീഖായീല്‍, ഇസ്രാഫീല്‍, അസ്റായീല്‍ ഇവരാണ് കാര്യങ്ങള്‍  നിയന്ത്രികുന്നത് "

 പണ്ഡിതരുടെ ഏകോപിച്ച അഭിപ്രായമുണ്ട് എന്ന് ഇമാം റാസി പറഞ്ഞ ഈ ഭാഗം മുസ്ലിയാക്കന്മാര്‍ എവിടെയും ഉദ്ധരിക്കാറില്ല. കാരണം അവര്‍ക്കാവശ്യം കൊണ്ട് നടക്കുന്ന പിഴച്ച വിശ്വാസം സ്ഥാപിക്കുക എന്നതാണ്...
ഇനി ഇവരുടെ വികല വാദങ്ങളെ തകര്‍ക്കുന്ന വിശദീകരണം ആണ് ഇമാം ഖുര്‍ത്തുബി ഈ ആയത്തിന് നല്‍കിയിരിക്കുന്നത്...
 قَوْلُهُ تَعَالَى: (فَالْمُدَبِّراتِ أَمْراً) قَالَ الْقُشَيْرِيُّ: أَجْمَعُوا عَلَى أَنَّ الْمُرَادَ الْمَلَائِكَةُوَقَالَ الْمَاوَرْدِيُّ: فِيهِ قَوْلَانِ: أَحَدُهُمَا الْمَلَائِكَةُ، قاله الْجُمْهُورُ. وَالْقَوْلُ الثَّانِي هِيَ الْكَوَاكِبُ السَّبْعَةُ. حَكَاهُ خَالِدُ بْنُ مَعْدَانَ عَنْ مُعَاذِ بْنِ جَبَلٍ. وَفِي تَدْبِيرِهَا الْأَمْرَ وَجْهَانِ: أَحَدُهُمَا تَدْبِيرُ طُلُوعِهَا وَأُفُولِهَا. الثَّانِي تَدْبِيرُهَا مَا قَضَاهُ اللَّهُ تَعَالَى فِيهَا مِنْ تَقَلُّبِ الْأَحْوَالِ. وَحَكَى هَذَا الْقَوْلَ أَيْضًا الْقُشَيْرِيُّ فِي تَفْسِيرِهِ، وَأَنَّ اللَّهَ تَعَالَى علق كثيرا من تدبير أم الْعَالَمِ بِحَرَكَاتِ النُّجُومِ، فَأُضِيفَ التَّدْبِيرُ إِلَيْهَا وَإِنْ كَانَ مِنَ اللَّهِ، كَمَا يُسَمَّى الشَّيْءُ بِاسْمِ مَا يُجَاوِرُهُ. وَعَلَى أَنَّ الْمُرَادَ بِالْمُدَبِّرَاتِ الْمَلَائِكَةُ، فَتَدْبِيرُهَا نُزُولُهَا بِالْحَلَالِ وَالْحَرَامِ وَتَفْصِيلِهِ، قَالَهُ ابْنُ عَبَّاسٍ وَقَتَادَةُ وَغَيْرُهُمَا. وَهُوَ إِلَى اللَّهِ جَلَّ ثَنَاؤُهُ، وَلَكِنْ لَمَّا نَزَلَتِ الْمَلَائِكَةُ بِهِ سُمِّيَتْ بِذَلِكَ، كَمَا قَالَ عَزَّ وَجَلَّ: نَزَلَ بِهِ الرُّوحُ الْأَمِينُ [الشعراء: 193]. وَكَمَا قَالَ تَعَالَى: فَإِنَّهُ نَزَّلَهُ عَلى قَلْبِكَ [البقرة: 97]. يَعْنِي جِبْرِيلَ نَزَّلَهُ عَلَى قَلْبِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَاللَّهُ عَزَّ وَجَلَّ هُوَ الَّذِي أَنْزَلَهُ. وَرَوَى عَطَاءٌ عَنِ ابْنِ عَبَّاسٍ: فَالْمُدَبِّراتِ أَمْراً: الْمَلَائِكَةُ وُكِّلَتْ بِتَدْبِيرِ أَحْوَالِ الْأَرْضِ فِي الرِّيَاحِ وَالْأَمْطَارِ وَغَيْرِ ذَلِكَ. قَالَ عَبْدُ الرَّحْمَنِ بْنُ سَابَاطٍ: تَدْبِيرُ أَمْرِ الدُّنْيَا إِلَى أَرْبَعَةٍ، جِبْرِيلَ وَمِيكَائِيلَ وَمَلَكِ الْمَوْتِ وَاسْمُهُ عِزْرَائِيلُ وَإِسْرَافِيلَ، فَأَمَّا جِبْرِيلُ فَمُوكَلٌ بِالرِّيَاحِ وَالْجُنُودِ، وَأَمَّا مِيكَائِيلُ فَمُوَكَّلٌ بِالْقَطْرِ وَالنَّبَاتِ، وَأَمَّا مَلَكُ الْمَوْتِ فَمُوَكَّلٌ بِقَبْضِ الْأَنْفُسِ فِي الْبَرِّ وَالْبَحْرِ، وَأَمَّا إِسْرَافِيلُ فَهُوَ يَنْزِلُ بِالْأَمْرِ عَلَيْهِمْ، وَلَيْسَ مِنَ الْمَلَائِكَةِ أَقْرَبَ مِنْ إِسْرَافِيلَ، وَبَيْنَهُ وَبَيْنَ الْعَرْشِ مَسِيرَةَ خَمْسِمِائَةِ عَامٍ. وَقِيلَ: أَيْ وُكِّلُوا بِأُمُورٍ عَرَّفَهُمُ اللَّهُ بِهَا. وَمِنْ أَوَّلِ السُّورَةِ إِلَى هُنَا قَسَمٌ أَقْسَمَ اللَّهُ بِهِ، وَلِلَّهِ أَنْ يُقْسِمَ بِمَا شَاءَ مِنْ خَلْقِهِ، وَلَيْسَ لَنَا ذَلِكَ إِلَّا بِهِ عَزَّ وَجَلَّ. وَجَوَابُ الْقَسَمِ مُضْمَرٌ، كَأَنَّهُ قَالَ: وَالنَّازِعَاتِ وَكَذَا وَكَذَا لَتُبْعَثُنَّ وَلَتُحَاسَبُنَّ. أُضْمِرَ لِمَعْرِفَةِ السَّامِعِينَ
الكتاب:  تفسير القرطبي (19/194)
القرطبي، شمس الدين (600 - 671هـ، 1204 - 1273م).

(فَالْمُدَبِّراتِ أَمْراً) قَالَ الْقُشَيْرِيُّ: أَجْمَعُوا عَلَى أَنَّ الْمُرَادَ الْمَلَائِكَةُوَقَالَ الْمَاوَرْدِيُّ: فِيهِ قَوْلَانِ: أَحَدُهُمَا الْمَلَائِكَةُ، قاله الْجُمْهُورُ. وَالْقَوْلُ الثَّانِي هِيَ الْكَوَاكِبُ السَّبْعَةُ.
فَالْمُدَبِّراتِ أَمْراً എന്നതുകൊണ്ടുള്ള ഉദ്ദേശം മലക്കുകള്‍ ആണെന്ന് പണ്ഡിതരുടെ ഇജ്മാ ആണ്. ഇമാം മാവര്‍ദി പറയുന്നു "ഈ വിഷയത്തില്‍ രണ്ടഭിപ്രായങ്ങള്‍ ഉണ്ട്  അതില്‍ ഒന്നാമത്തെ അഭിപ്രായം മലക്കുകള്‍ ആണ്, ഇതാണ് ബഹുപൂരിപക്ഷം പണ്ഡിതര്‍ പറഞ്ഞത്.  രണ്ടാമത്തെ അഭിപ്രായം 7 നക്ഷത്രങ്ങള്‍ ആണ്. 
കാരണം രാശിയും നക്ഷത്രവും നോക്കി വിധിപറയുന്നവരും ലോകത്തുണ്ട്...

എന്നിട്ടും വീണ്ടും അദ്ദേഹം (ഇമാം ഖുര്‍ത്തുബി) പറയുന്നു:
 وَعَلَى أَنَّ الْمُرَادَ بِالْمُدَبِّرَاتِ الْمَلَائِكَةُ، فَتَدْبِيرُهَا نُزُولُهَا بِالْحَلَالِ وَالْحَرَامِ وَتَفْصِيلِهِ، قَالَهُ ابْنُ عَبَّاسٍ وَقَتَادَةُ وَغَيْرُهُمَا.
 ഇബ്ന്‍ ആബ്ബാസ്, ഖതാദ, 
 
وَرَوَى عَطَاءٌ عَنِ ابْنِ عَبَّاسٍ: فَالْمُدَبِّراتِ أَمْراً: الْمَلَائِكَةُ وُكِّلَتْ بِتَدْبِيرِ أَحْوَالِ الْأَرْضِ فِي الرِّيَاحِ وَالْأَمْطَارِ وَغَيْرِ ذَلِكَ. قَالَ عَبْدُ الرَّحْمَنِ بْنُ سَابَاطٍ: تَدْبِيرُ أَمْرِ الدُّنْيَا إِلَى أَرْبَعَةٍ، جِبْرِيلَ وَمِيكَائِيلَ وَمَلَكِ الْمَوْتِ وَاسْمُهُ عِزْرَائِيلُ وَإِسْرَافِيلَ،
ഇമാം അതാഹ് ഇബ്ന്‍ അബ്ബാസ്(റ) വിനെ തൊട്ട് ഉദ്ധരിച്ചിരിക്കുന്നു: 
 فَالْمُدَبِّراتِ أَمْراً 
എന്നതുകൊണ്ട് ഉദ്ദേശം മലക്കുകള്‍ ആണ്.ലോകത്തിന്‍റെ കാര്യങ്ങള്‍ നിയന്ത്രിക്കുവാനായി മലക്കുകളെ എല്‍പ്പിക്കപ്പെട്ടിരിക്കുന്നു കാറ്റടിപ്പിക്കുന്ന, മഴ വര്‍ഷിപ്പിക്കുന്ന വിഷയത്തിലും ഇതല്ലാത്ത വിഷയങ്ങളിലും. അബ്ദുല്‍ റഹ്മാന്‍ ഇബ്ന്‍ സബാത്ത പറഞ്ഞു : "ലോകത്തിന്‍റെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്  നാലുപേരിലേക്കാണ് ചേര്‍ത്തി വെക്കപ്പെട്ടിട്ടുള്ളത് ജിബ്രീല്‍, മീഖായീല്‍, ഇസ്രായീല്‍ പിന്നെ ഇസ്രാഫീല്‍

ചുരുക്കത്തില്‍ ഈ ആയതില്‍ പറയുന്ന  എന്നത്കൊണ്ടുള്ള അഭിപ്രായം മലക്കുകള്‍ ആണ് എന്നത് പണ്ഡിതരുടെ ഇജ്മാ ആണ് , മാത്രമല്ല ഇതില്‍ സ്വഹാബത്തുകളും ഉള്‍പ്പെടുന്നു.
ഇതിനെ ഒക്കെ കണ്ടില്ല എന്ന് നടിച്ചുകൊണ്ടാണ് മുസ്ലിയാക്കന്മാര്‍ പിഴച്ച വാദം സ്ഥാപിക്കാന്‍ ദുര്‍വ്യാഖ്യാനവുമായി രംഗത്ത് വരുന്നത്...

ഇത്തരം ശര്ര്‍കളെ തൊട്ട് അള്ളാഹു നമ്മെ കാത്ത് രക്ഷിക്കുമാറാവട്ടെ... ആമീന്‍.....

മുഹമ്മദ് നബി ﷺ യെ ഉപമിക്കുന്നവരോട് ..

 

മുഹമ്മദ് നബി ﷺ യെ പലരോടും ഉപമിച്ചു കാണിക്കുന്ന ചിലരോട് വിനയപൂർവ്വം .

മുഹമ്മദ് നബി ﷺ യെ പലരോടും ഉപമിച്ചു കാണിക്കുന്ന ചിലരോട് വിനയപൂർവ്വം .
മറഞ്ഞ കാര്യങ്ങൾ അള്ളാഹു അല്ലാത്തവർക്ക് അറിയുമോ ...? 

സമസ്ത യുടെ പ്രസിദ്ധീകരണങൾ  പരിശോധിക്കാം .....

1 -     ഒരു  നായ  കുട്ടി നബി ﷺ യുടെ  കട്ടിലിനടിയിൽ കിടന്നു ചത്തു ആരും അത് അറിഞ്ഞില്ല . (  ഖുർആനിക് ഡൈജസ്റ്റ്  പേ : 111  സുന്നി പബ്ലികേഷൻ  സെന്റർ പ്രസിദ്ധീകരണം )

2 -   ബിൻ യാമീനും  , യൂസുഫും ( അ )   ഇവരുടെ ഗൂഢാലോചനയെ പ്പറ്റി ഒന്നും അറിഞ്ഞില്ല . (  ഖുർആൻ കഥകൾ  പേ ; 33  ,. കെ . വി മുഹമ്മദ് മുസ്‌ലിയാർ  പന്താവൂർ )  

3 -   മുസ്ലിങ്ങളെ  കെണിയിൽ ചാടിക്കാൻ  അബൂആമിർ കുഴിച്ച  കുഴിയിൽ മുഹമമ്മദ് നബി ﷺ  അറിയാതെ ചാടി പോയി . തന്നിമിത്തം അവിടുത്തെ കാൽമുട്ടിന് കേട് പറ്റി  . ( ജൗഹറത്തു തൗഹീദ്  പരിഭാഷയും  വ്യാഖ്യാനവും  പേ  ; 203  സുന്നി പബ്ലിക്കേഷൻ സെന്റർ )

4 - മദീനയിലെ മസ്ജിദ് അടിച്ചു വാരി വ്യത്തിയാക്കുന്ന  ഉമ്മു മിഹ്‌ജൻ എന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു . അവർ മരണമടഞ്ഞത്  നബി ﷺ അറിഞ്ഞിരുന്നില്ല . പുതിയ ഒരു ഖബർ കണ്ടപ്പോൾ നബി ﷺ അത് ആരുടേതാ ..?  എന്ന് അന്നെഷിക്കുകയും , അടിച്ചു വാരിയിരുന്ന  ഉമ്മു മിഹ്‌ജന്റേത്  ആണെന്ന് അവർ മറുപടി പറയുകയും ചെയ്തു . ( സുന്നി , വാല്യം - 3  പേ  ; 110  മുഹമ്മദ് കുട്ടി മുസ്‌ലിയാർ  മമ്പീതി ) .

5 -  യുദ്ധത്തിന് സമയം ആയി .അംറുബിനു  ജമുഅ ( റ )  ഭാര്യ യോട് യാത്ര പറഞ്ഞു  ഒടുവിലത്തെ യാത്ര ചോദിക്കലായിരുന്നു അതെന്ന് രണ്ട പേരും അറിഞ്ഞില്ല . ( സുന്നി അഫ്കാർ വാരിക 1994  ജൂലൈ  -13 ) .

6   -    ഉഹ്ദ് യുദ്ധം നടന്നുകൊണ്ടിരിക്കെ മുഹമ്മദ് നബി ﷺ കൊല്ലപ്പെട്ടു എന്ന ഒരു കിംവദന്തി പരന്നു . സ്വഹാബികളിൽ പലരും അത് സത്യമാണ് എന്ന് കരുതി  ചിലർ യുദ്ധ രംഗം വിട്ടോടിപ്പോയി . ( ഫത്ഹുൽ അലീം  1 -170  തിരൂരങ്ങാടി ഖാസി അബ്ദുറഹ്മാൻ മഖ്ദൂമി ) .

7 -   യൂനുസ് നബി ( അ ) കുടുംബ സമേതം ടൈഗ്രീസ് നദി തീരത്തു കൂടി യാത്ര ചെയ്യവേ ഒരു കപ്പൽ കാണുകയും അതിൽ കയറുകയും എന്നാൽ സമുദ്രത്തിൽ വെച്ച് കപ്പൽ പൊളിഞ്ഞു പോകുകയും എല്ലാവരും വെള്ളത്തിലായി . നബിയും മക്കളും നീന്തി കരയിൽ എത്തി ഭാര്യയെ കണ്ടു കിട്ടിയില്ല . അവർ മറ്റൊരിടത്തു കരപറ്റുകയും അവിടെ ഉണ്ടായിരുന്ന പുരുഷന്റെ കയ്യിൽ അകപ്പെടുകയും ആണ് ഉണ്ടായത്.   അത് യൂനുസ് നബി ( അ ) ക്ക് അറിഞ്ഞില്ല . അവർ സമുദ്രത്തിൽ താഴ്ന്നു  പോയിരിക്കും എന്ന് യൂനുസ് നബി ( അ ) ഊഹിച്ചു .  ( ഖുർആൻ കഥകൾ  , പേ 64  , കെ വി എം  പന്താവൂർ )  .

8 -  സഹാബികൾ യാത്രാ വേളയിൽ ചിലരെ കണ്ടുമുട്ടാറുണ്ടായിരുന്നു  . അവർ സ്വഹാബികളെ കാണുമ്പോൾ സലാം പറയും .  ഇത് തങ്ങളിൽ നിന്നും രക്ഷപ്പെടാൻ  സ്വീകരിക്കുന്ന തന്ത്രം ആണെന്നും  ഇവർ ശത്രു പക്ഷക്കാർ തന്നെയാണെന്നും സ്വഹാബികൾ തെറ്റിദ്ധരിക്കുകയും അവരെ കൊന്ന്  ധനം കൈക്കാലാക്കുകയും  ചെയ്ത സംഭവങ്ങൾ ഉണ്ടായി . ( ഫത്ഹുൽ അലീം  1 -221  തിരൂരങ്ങാടി ഖാസി  അബ്ദുറഹ്മാൻ  മഖ്ദൂമി ) .

9  -  തടിച്ച ചുണ്ടും  കറുത്ത തൊലിയും ഉള്ള ഒരു യുവാവ്  . മദീനയിലെ പള്ളിയിൽ അയാൾ സദാവരുന്നൂ .....മരണത്തിന്റെ കൂർത്ത നഖങ്ങൾ നിർദ്ദാക്ഷിണ്യം അയാളുടെ ശരീരത്തിൽ പതിച്ചു . അയാൾ നിശ്ചലനായി . .......
ആ മരണത്തെ കുറിച്ച് ആരും അറിഞ്ഞില്ല . സ്വഹാബികളും  , ബന്ധുമിത്രാധികളും ചേർന്ന് മയ്യിത്ത് മറവ് ചെയ്തു . തിരുനബി ﷺ ഇതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു ... ( പി . എം . കെ  . ഫൈസി  മോങ്ങം , മനുഷ്യർ ഒരു ജാതി  , പേ  34  , 35 )

10 -  ആയിശാ ( റ ) ഇരുന്നിരുന്ന  ഒട്ടകക്കട്ടിൽ  എടുത്ത്  ഒട്ടക പുറത്ത് വെച്ച് കൊണ്ട് പോയി  ആയിശ ( റ ) അതിൽ ഉണ്ട് എന്നാണ് അവർ ധരിച്ചത്  . ഒട്ടക കട്ടിലിന്  ചുറ്റും മറയുണ്ടാകും . മാത്രം അല്ല ബീവി വളരെ കനം കുറഞ്ഞ ആളും ആയിരുന്നു .....
ബീവി കൂടെ ഇല്ല എന്ന വാർത്ത അവർ അപ്പോഴും അറിഞ്ഞിരുന്നില്ല .  ( സൂറത്തു നൂർ പരിഭാഷ . പേ  22  കെ . വി  മുഹമ്മദ് മുസ്‌ലിയാർ പന്താവൂർ )      -    ഔലിയാക്കൾ ആയ  സ്വാഹാബിവര്യന്മാർക്ക് അറിയാൻ കഴിഞ്ഞില്ല .

11 -  ആയിശാ  (റ )  യുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല വീണുപോയത്  അവർ അറിഞ്ഞില്ല  . തിരിച്ചു കൂടാരത്തിൽ എത്തിയപ്പോഴാണ് മാല കഴുത്തിൽ ഇല്ല എന്ന് കണ്ടത്  . ബീവി മാല തിരഞ്ഞു നടന്നു .  ( സൂറത്തു നൂർ പരിഭാഷ ;  കെ . വി  . മുഹമ്മദ് മുസ്‌ലിയാർ പന്താവൂർ ) .

12  - ഒരിക്കൽ ഒരു ജൂത സ്ത്രീ മുഹമ്മദ് നബി  ﷺ യെ വധിച്ചു കളയാൻ വേണ്ടി ഭക്ഷണത്തിൽ വിഷം പുരട്ടി നൽകി  . അതിൽ വിഷം ഉണ്ട് എന്ന് പ്രവാചകൻ  മുഹമ്മദ് നബി  ﷺ അറിഞ്ഞില്ല . കൂടെ ഉണ്ടായിരുന്ന  ബിഷർ ( റ ) എന്ന സ്വഹാബി അത് കഴിക്കുകയും തൽക്ഷണം നബി ﷺ യുടെ മുന്നിൽ വെച്ചുകൊണ്ട് പിടഞ്ഞു വീണു മരിക്കുകയും ചെയ്തു . 

എത്ര വലിയ ഔലിയാക്കൾ  സ്വന്തം മുന്നിൽ ഇരിക്കുന്ന ഭക്ഷണത്തിൽ വിഷം ഉണ്ട് എന്ന് അറിഞ്ഞില്ല .

13 - ദുഷ്ടന്മാരായ ചില അറബികൾ  മുഹമ്മദ് നബി ﷺ  യുടെ മുന്നിൽ വന്നു  . ഞങ്ങൾക്ക് ഇസ്‌ലാം പഠിപ്പിയ്ക്കാൻ സ്വഹാബികളെ പറഞ്ഞു അയക്കണം എന്ന് അവിടുത്തോട് ആവശ്യപ്പെട്ടു . അവർ പറഞ്ഞത് സത്യം ആണെന്ന് കരുതി  70  പ്രഗൽഭരായ ഖുർആൻ മനഃപാഠംമുള്ള  സ്വഹാബികളെ അവരുടെ കൂടെ പറഞ്ഞു അയച്ചു . വഴിയിൽ വെച്ച് ബിഅറുമഊന  എന്ന സ്ഥലത്തു വെച്ച്  69  പേരെയും നിഷ്കരുണം ആ വഞ്ചകന്മാർ കൊന്നു . ഒരാൾ മാത്രം രക്ഷപെട്ടു .  ഇതറിഞ്ഞ റസൂൽ ﷺ അങ്ങേ അറ്റം ദുഖിച്ചു . ഒരു മാസക്കാലം ആ കൊലയാളികൾ എതിരിൽ ശാപപ്രാർത്ഥന നടത്തി .

14  - മഹിളാരത്നം ആയിഷാ ( റ )  യെ പറ്റി  വ്യഭിചാരകുറ്റാരോപണം നടത്തി പലരും  . സത്യം അറിയാത്ത ഔലിയാക്കൾ ആയ സ്വഹാബികൾ പോലും അതിൽ പെട്ട് പോയി .   ഒരേ കട്ടിലിലിൽ  മുഖാമുഖം ഇരിക്കുന്ന ഔലിയാക്കളുടെ നേതാവ്   മുഹമ്മദ് നബി ﷺ ക്ക്   പോലും സത്യാവസ്ഥ അറിയാൻ കഴിഞ്ഞില്ല  .

15 -  ഉഹ്ദ് മലയുടെ മറുവശത്ത് കൂടി  ശ്റത്രുക്കൾ  വരുന്നത്  മുഹജിസത്തും  , കറാമത്തും  ഉള്ള മുഹമ്മദ് ﷺ യിക്കോ  , സ്വഹാബിമാര്ക്കോ  കാണാൻ കഴിഞ്ഞില്ല .  അങ്ങനെ ഉഹ്ദിൽ പരാജയപ്പെട്ടു .


ഔലിയാക്കൾക്ക് മറഞ്ഞ കാര്യം അറിയുമോ ....?

ഖുർആൻ പരിചയപ്പെടുത്തുന്ന  ഏറ്റവും ഉത്തമരായിട്ടുള്ള  ഔലിയാക്കൾ ആണ്  അസ്ഹാബുൽ കഹ്ഫ്   .  309   വർഷക്കാലം അള്ളാഹു അവരെ ഉറക്കി കിടത്തി  . അവർ ഉണർന്നപ്പോൾ  അവർ എത്ര കാലം ഉറങ്ങികിടന്നു എന്ന് അവർക്ക് അറിയാൻ കഴിഞ്ഞില്ല .  സൂറത്തുൽ കഹ്ഫ് - 19
قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ   - അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം (ഗുഹയില്‍) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്‍ .

ഉമർബിനുൽ ഖത്താബ്  ( റ )  യെക്കാൾ വലിയ  ഒരു ഔലിയാക്കൽ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ടോ .......?

ഉമർ ( റ )  വിനെ   കുത്താൻ  കത്തിയുമായി തൊട്ട് പിന്നിൽ  നിൽക്കുന്ന അക്രമിയെ മഹാൻ അവര്കള്ക്ക് കാണാൻ കഴിഞ്ഞില്ല .  ആ ശത്രുവിൻറെ കുത്തേറ്റു ആണല്ലോ മഹാനവർകൾ  മരണമടയുന്നത് .

قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿٦٥﴾    (നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല. (65) ( 27 -65  )


 ധാരാള കണക്കിന് ഖുർആൻ വചനങ്ങൾ ,  ഹദീസ്  , ചരിത്ര സംഭവങ്ങൾ    എല്ലാത്തിലും വ്യക്തമാണ് അള്ളാഹു അല്ലാത്തവർക്ക്  അദ്ര്ശ്യ കാര്യങ്ങൾ അറിയില്ല എന്നത് .  സത്യം സത്യമായി ഗ്രഹിക്കുക  പ്രമാണത്തെ പിൻപറ്റുക .