Wednesday, 18 November 2020

പ്രവാചകൻ മസ്‌ഹൂറായിട്ടില്ല

 മാരണക്കഥക്ക് നിറം പകരാൻ പച്ചില മരുന്നിനെ കൂട്ടു പിടിക്കുമ്പോൾ....


😡🧚🏾‍♂️😡🧚🏾‍♂️😡🧚🏾‍♂️😡🧚🏾‍♂️😡🧚🏾‍♂️😡


👉 പണ്ടെങ്ങോ !! കേട്ടു മറന്ന രാമർ പെട്രോളിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ.

തൗഹീദിന്റെ കടക്കൽ കത്തി വെക്കുന്നതും വി: ഖുർആനിന്റെ തുറന്ന പ്രസ്താവനക്ക് വിരുദ്ധവുമായ മാരണക്കഥക്ക്. അവിശുദ്ധ കൂട്ടു കെട്ടിലെ ചില കൂടോത്രവാദികൾക്ക് വേണ്ടി പച്ചില മരുന്നുകളാൽ നിറം പകരാൻ ശ്രമിക്കുന്നവരുടെ ആശയപാപ്പരത്വത്തെയാണ് ഇവിടെ വിശകലനം ചെയ്യുന്നത്. ഇ: അല്ലാഹ്.


😡🧚🏾‍♂️: ഇവരുടെ ആദ്യത്തെ അവകാശവാദം കാര്യകാരണ ബന്ധം നിഗൂഢമായ എല്ലാ പ്രവൃത്തികളേയും സിഹ്ർ എന്ന് വിളിക്കുമെന്നാണ്.


ഇതിന്റെ സാധ്യത എത്രത്തോളമുണ്ടെന്ന് നമുക്ക് പരിശോധിക്കാവുന്നതാണ്.👇


👉 സിഹ്ർ എന്ന അറബി പദത്തിന്. മാരണം, കൂടോത്രം, മായാജാലം. എന്നെല്ലാമാണ്. മലയാളത്തിൽ പൊതുവായി പറഞ്ഞു വരുന്നത്. എന്നാൽ അറബികൾ സിഹ്ർ എന്ന പ്രയോഗം വളരെ വിശാലമായ വിവിദാര്ഥങ്ങളിൽ ഉപയോഗിച്ചതായി കാണാം. എന്നാൽ

അടിസ്ഥാനമില്ലാത്തത് , വഞ്ചന , യാഥാർത്ഥ്യത്തിനു വിരുദ്ധമായി തോന്നിപ്പിക്കുക. മുതലായ അർത്ഥങ്ങളിലാണ് വി: ഖുർആനിൽ ആ പദം ഉപയോഗിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. എല്ലാ പ്രവാചകൻമാരെയും അവരുടെ സമുദായത്തിൽ പെട്ടവർ : സാഹിർ , മാരണക്കാരൻ എന്നെല്ലാം വിശേഷിപ്പിച്ചിട്ടുണ്ട്.

വി; ഖുർആൻ ആണല്ലോ സത്യത്തിന്റെ ഒന്നാമത്തെ മാനദണ്ഡം.


👉 മൂസ (അ) നബിയുടെ മുന്നിൽ ഫിർഔനിന്റെ സാഹിറന്മാർക്ക് വടികളോ  കയറുകളോ യഥാർത്ഥ പാമ്പാക്കി മാറ്റാൻ സാധിച്ചുവെന്നു വി:ഖുർആനിൽ ഒരിടത്തും പറയുന്നില്ല. മറിച്ച് അങ്ങനെ തോന്നി എന്ന് മാത്രമാണ് പറയുന്നത്.


☝️ഇങ്ങനെ യാഥാർത്ഥ്യമില്ലാത്ത കാര്യങ്ങളെ യാഥാർത്ഥ്യമുള്ളതായി തോന്നിപ്പിക്കുന്നതിനെയാണ് വി: ഖുർആൻ  സിഹ്ർ എന്നു വിശേഷിപ്പിക്കുന്നത്.👇



💫 അദ്ദേഹം പറഞ്ഞു: അല്ല നിങ്ങളിട്ടു കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം. അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു.

Sura: 20.   Aya: 66


👉 കൂടാതെ അവിശ്വാസികൾ പരലോകത്തെയും പ്രവാചകൻമാരിലൂടെ പ്രകടമാകുന്ന മുഅജിസത്തുകളെയും നിഷേധിക്കാൻ ഇതെല്ലാം വമ്പിച്ച സിഹ്‌റാകുന്നു  എന്ന് പറഞ്ഞതായി വി: ഖുർആനിൽ പലയിടത്തും കാണാവുന്നതാണ്.


👉 അതേപോലെ പ്രവാചകൻ പറഞ്ഞു: തീർച്ചയായും കാര്യങ്ങൾ വിശദീകരിക്കുന്നതിൽ സിഹ്ർ ഉണ്ട്. അതായത് കേൾവിക്കാരുടെ ഹൃദയത്തെ വശ്യശക്തി കൊണ്ട് തന്റെ വിശദീകരണത്തിലേക്ക്‌തിരിച്ചുവിടും.


☝️ഇവിടെയും വശ്യ മനോഹരമായ വാക്കുകൾ കൊണ്ട് അയഥാര്തമായ കാര്യങ്ങളെ ജനങ്ങളെ വിശ്വസിപ്പിച്ചു വഞ്ചിക്കുന്ന പ്രവണതയെയാണ്. സിഹ്ർ എന്ന പദപ്രയോഗം വന്നിട്ടുള്ളത്.


ഉദാ: മോദി അമിത്ഷാ മാർ കള്ളങ്ങൾ പറഞ്ഞു തങ്ങളുടെ അണികളിൽ യാഥാർത്ഥ്യങ്ങളാക്കി പ്രതിഫലിപ്പിക്കുന്നത്.


ഇതേപോലെ AP. ഉസ്താതും പേരോടുമെല്ലാം തങ്ങളുടെ അണികളെ വഞ്ചിക്കുന്നത്.


👉 അല്ലാതെ ഖുർആൻ വചനങ്ങൾ വശ്യമായ രീതിയിൽ ഉദ്ധരിച്ച് കൊണ്ട്  യഥാർത്ഥ വ്യാഖ്യാനങ്ങൾ നല്കി ജനങ്ങളിൽ പ്രബോധനം നടത്തി അവരെ ഉൽബുദ്ധരാക്കുന്നതിനെ ബുദ്ധിയുള്ള  ഒരാളും സിഹ്ർ എന്ന് പറയില്ല. 


👉 ചുരുക്കത്തിൽ സത്യത്തിന്റെ പിൻബലത്തിലുള്ള വശ്യമായ സംസാരത്തെ പോലും സിഹ്ർ എന്ന് പറയാൻ പാടില്ലെന്നും യാഥാർത്ഥ്യമുള്ള കാര്യങ്ങൾക്ക് സിഹ്ർ എന്ന പദം ഉപയോഗിക്കുമായിരുന്നുവെങ്കിൽ അവിശ്വാസികൾ  പ്രാവാചകന്മാരേയും അവരുടെ മുഅജിസത്തുകളെയും പരലോകത്തെയും നിഷേധിക്കാൻ   അയഥാര്തമായ ചില തോന്നലുകളും വഞ്ചനയുമാണെന്ന് ഖുർആൻ മറ്റു സ്ഥലങ്ങളിൽ പ്രയോഗിച്ച സിഹ്ർ എന്ന പദം

ഉപയോഗിക്കില്ലായിരുന്നുവെന്നും മനസ്സിലാക്കാവുന്നതാണ്. കാരണം അവരുടെ ഉദ്ദേശ്യം അവയെ സത്യപ്പെടുത്തുക എന്നതല്ലായിരുന്നു.


😡🧚🏾‍♂️: എന്നാൽ ഇക്കൂട്ടർ പറയുന്നത് പ്രവാചകൻ ഉപയോഗിച്ചിരുന്ന ചീർപ്പിലൂടെയും അവിടുത്തെ മുടിയിലും മറ്റും എന്തെങ്കിലും വിഷവസ്തുക്കൾ തേച്ചു പിടിപ്പിച്ചു പ്രാവാചകരെ അപായപെടുത്തിയിരിക്കാൻ സാധ്യതയില്ലേ എന്നാണ്.


👉 എന്നാൽ മുഹമ്മദ്‌ നബി (സ) ക്ക് ആട്ടിറച്ചിയിൽ വിഷം നല്കി കൊല്ലാൻ ശ്രമിച്ച ജൂത സ്ത്രീയുടെ പ്രവർത്തനം അതി നിഗൂഢമവും വശ്യവുമായ രീതിയിലുമായിരുന്നു എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല. കാരണം അവിടെ കൂടിയിരുന്ന ഒരാൾക്കും അറിയാത്ത രീതിയിലായത് കൊണ്ടാണ് നബിയുടെ കൂടെയുണ്ടായിരുന്ന സ്വഹാബി മരിച്ചു വീണത്. മാത്രമല്ല നബിയുടെ ഇഷ്ടഭക്ഷണമായ  ആട്ടിറച്ചിയിൽ   വിഷം പുരട്ടി നബിയെ അവർ സത്കരിച്ചുവെന്നത് വശ്യമായ രീതിയിലാണ് നബിയെ ജൂത സ്ത്രീ വഞ്ചിതെന്ന് വ്യക്തമാക്കുന്നു.


☝️എന്നാൽ നാളിതുവരെ ലോകത്തെ  ബുദ്ധിയുള്ള ഒരു മനുഷ്യനും തന്നെ ഈ ജൂത സ്ത്രീയുടെ പ്രവർത്തനം സിഹ്ർ ആണെന്ന് പറഞ്ഞിട്ടില്ല.കാരണം യാഥാർത്ഥ്യമുള്ള സംഭവങ്ങൾക്ക് ആരും സിഹ്ർ എന്ന് പറയില്ല.


👉 ഈ അടുത്ത കാലത്ത് ഏറെ കോലിളക്കം സൃഷ്ടിച്ച കൂടത്തായിലെ കൊലപാതകങ്ങളും അതി നിഗൂഢവും വശ്യമായതും തന്നെ. കാരണം സ്നേഹം നടിച്ചു അതീവ രഹസ്യമായി ഭക്ഷണങ്ങളിൽ സൈനെയ്ഡ് കലർത്തി നടത്തിയ കൊലപാതകങ്ങൾ പുറംലോകം അറിയുന്നത് തന്നെ വർഷങ്ങൾക്ക് ശേഷമാണ്.


☝️ഇതേ കുറിച്ചും  ജോളി സിഹ്ർ ചെയ്താണ് കൊലപാതകങ്ങൾ നടത്തിയതെന്ന്  വിവരമുള്ള ഒരു മനുഷ്യനും പറയില്ല.


😡🧚🏾‍♂️ഇക്കൂട്ടർ പറയുന്നു: ഇമാം ബുഖാരി തിബ്ബിന്റെ ബാബിലാണ് പ്രസ്തുത റിപ്പോർട്ട് ഉദ്ദരിച്ചതെന്ന്.


☝️യഥാർത്ഥത്തിൽ യാതൊരു പരിഗണനയും അർഹിക്കാത്ത അവകാശവാദമാണിത്.

കാരണം: ഇമാം ബുഖാരി വിഷ ചികിത്സയുടെ ബാബിലല്ല ഇത് നൽകിയത് മറിച്ചു  ഇബ്‌ലീസിന്റെ പ്രവർത്തനവുമായി ബന്ധതപ്പെടുന്ന കാര്യങ്ങളെ എങ്ങനെ

  ചികിൽസിക്കണമെന്നു പഠിപ്പിക്കുന്ന ബാബിലാണ് ഇത് ഉദ്ധാർച്ചിട്ടുള്ളത്.

മാത്രമല്ല ലോകത്തെ ഏറ്റവും ആധികാരിക ബുഖാരി വ്യാഖ്യാതാവായ ഇബ്നുഹജര് അസ്ഖലാനി പ്രസ്തുത റിപ്പോർട്ട് വ്യാഖ്യാനിച്ചു പറയുന്നത് ലബീദ് പിശാചിന്റെ സഹായത്തോടെ മാത്രമാണ് കൂടോത്രം നടത്തിയതെന്നാണ്.👇


ثم ذكر المصنف في الباب سبعബിة وعشرين حديثا الأول حديث عائشة قالت : " سحر النبي صلى الله عليه وسلم " الحديث ، وسيأتي شرحه في كتاب الطب ، ووجه إيراده هنا من جهة أن السحر إنما يتم باستعانة الشياطين على ذلك


☝️ഗ്രന്ഥകാരൻ ഈ അദ്ധ്യായത്തിൽ 27 ഹദീഥുകൾ പറഞ്ഞു. ആദ്യത്തേത് നബി (സ) ക്ക് ആഭിചാര ബാധയുണ്ടായതുമായി ബന്ധപ്പെട്ട ഹദീഥാണ്.... കിതാബു ത്ത്വിബ്ബിൽ അതിന്റെ വിശദീകരണം വരുന്നുണ്ട്. ഇവിടെ ഈ അദ്ധ്യായത്തിൽ അതുദ്ധരിച്ചത് : അഭിചാരം സാധിച്ചു കിട്ടുന്നത് അക്കാര്യത്തിൽ പിശാചുക്കളുടെ സഹായത്താൽ മാത്രമാണ് എന്നു സമർത്ഥിക്കാനാണ്.


(ഇത്തരം ആശയങ്ങൾ ഇസ്ലാമികമായി  യോജിക്കുന്നതാണ് എന്ന് സമർത്തിക്കാനുള്ള  തെളിവു  പ്രാമാണികമായി  ഈ ഗ്രന്തകാരനോ

 മറ്റ് ഇമാമുകളോ  ഉദ്ദരിച്ചതായി ഈയുള്ളവൻ കണ്ടിട്ടില്ല.)



 👉 ഏതായിരുന്നാലും പ്രസ്തുത റിപ്പോർട്ടിനെ വ്യാഖ്യാനിച്ചു കൊണ്ട് ഏതെങ്കിലും വിഷപ്രയോകത്തിലൂടെ ലബീദ് പ്രവാചകരേ ബുദ്ധിമുട്ടിച്ചുവെന്നു  ലോകത്ത് ഒരു മുഹദ്ദിസും അഭിപ്രായപെട്ടിട്ടില്ല.എന്നതിൽ യാതൊരു തർക്കവുമില്ല.


😡🧚🏾‍♂️ ഇക്കൂട്ടർ പറയുന്നു: മുടിയും ചീർപ്പും ഈത്തപ്പഴക്കുലയും പ്രവാചകരിൽ വിഷം പ്രയോഗിച്ച ശേഷം  കൊണ്ടുപോയി നിക്ഷേപിച്ചതാകാം (തെളിവില്ല. ഇവരുടെ ഊഹം മാത്രം ) അതുകൊണ്ടായിരിക്കാം ഒരുപക്ഷേ ചുറ്റുപാടുള്ള മരങ്ങളും മറ്റും പിശാചിന്റെ തല പോലെയായിയെന്നും മാരണവസ്തുക്കൾ നിക്ഷേപിച്ച കിണറ്റിലെ വെള്ളം കലങ്ങിയെന്നും പ്രസ്തുത റിപ്പോർട്ടിൽ പറയുന്നത്.


☝️അല്ല കൂട്ടരേ ചോദിക്കട്ടെ !!!

ചുറ്റുമുള്ള മരങ്ങൾ പോലും നശിക്കും വിധം കിണറ്റിലെ വെള്ളം പോലും മലിനമാകും വിധം മാരകമായ വിഷം പ്രവാചകരുടെ മുടിയിലും മറ്റും പ്രയോഗിച്ചിട്ടും അവിടുത്തെ ശരീരത്തിൽ ഒന്നും സംഭവിച്ചില്ലേ ?!!!


👉 കാരണം പ്രസ്തുത റിപ്പോർട്ടിൽ പറയുന്നത്.

നീണ്ട നാളത്തെ പ്രാർത്ഥനകൾക്ക് ശേഷമാണ് അല്ലാഹു ഉത്തരം നൽകിയതെന്നാണ്. അത് ആറു മാസം വരെ നീണ്ടുപോയി എന്ന് പറയുന്ന റിപ്പോർട്ടുകളും രംഗത്തുണ്ട്‌.

എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ച കാര്യമായ (ജൂത സ്‌ത്രീയുമായി ബന്ധപ്പെട്ട സംഭവം). അവർ ആട്ടിറച്ചിയിൽ വിഷം നൽകിയപ്പോൾ വഹിയിന്റെ അടിസ്ഥാനത്തിൽ തുപ്പിക്കളഞ്ഞിട്ടു പോലും പ്രവാചകർക്ക് മരിക്കുന്നതിന് മുൻപ് വരെ അതിന്റെ പ്രയാസങ്ങളനുഭവുപ്പെട്ടുവെന്നു ഹദീസുകൾ വ്യക്തമാക്കുന്നു.


👉 എന്നാൽ ലബീദ് പ്രവാചകരേ കൊല്ലാനാണ് നോക്കിയതെന്ന് പ്രസ്തുത റിപ്പോർട്ടിൽ തന്നെ പറയുന്നു. എങ്കിൽ ചുറ്റുമുള്ള മരങ്ങൾ പോലും നശിക്കുന്ന മാരക വിഷപ്രയോഗത്തിൽ അവിടുത്തെ ശരീരത്തിൽ ഒന്നും സംഭവിച്ചില്ലേ ?!!


👉 മാത്രമല്ല. ലബീദിന്റെ വിഷപ്രയോഗത്തിൽ പ്രവാചകർക്ക് എന്തെങ്കിലും ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടതായി പ്രസ്തുത റിപ്പോർട്ടിലെന്നല്ല 

 വിശ്വസനീയമായ യാതൊരു രേഖയും ലോകത്ത് ഇന്നുവരെ ആ വിഷയത്തിൽ കണ്ടെത്തിയിട്ടുമില്ല.

അതുകൊണ്ട് തന്നെ ഇതെല്ലാം ഇക്കൂട്ടരുടെ വെറും ഉമ്മാമ കഥകൾ മാത്രമാണെന്ന് അനുമാനിക്കാവുന്നതാണ്.


😡🧚🏾‍♂️ഇക്കൂട്ടർ പറയുന്നു: പിശാചിന്റെ സഹായത്തോടെ മാരണവസ്തുക്കൾ ദിർവാൻ കിണറ്റിൽ നിക്ഷേപിച്ചു കൊണ്ടു ദൂരെയുള്ള പ്രവാചകർക്ക് പ്രയാസങ്ങളുണ്ടാക്കി എന്ന് പറയുന്നത് ശിർക്ക് തന്നെയാണ്.

എന്നാൽ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും തരത്തിലുള്ള     മരുന്നുകൾ ഉപയോഗിച്ച് പ്രവാചകർക്ക് മാനസികമായ. അസ്വസ്ഥതകൾ ഉണ്ടായി എന്ന് വിശ്വസിക്കുന്നതിൽ

എന്നാണ് പ്രശ്നം ?


👉 നിങ്ങൾക്ക് പ്രശ്നമൊന്നുമില്ല പക്ഷേ വി: ഖുർആനും തിരു സുന്നത്തും വക്രതയില്ലാതെ മനസ്സിലാക്കുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുന്നവർക്ക് പ്രശ്നം തന്നെയാണ്. കാരണം പ്രസ്തുത റിപ്പോർട്ടിൽ പറയുന്നത് ചെയ്ത കാര്യം ചെയ്യാത്തതായി തോന്നി. ചെയ്യാത്ത കാര്യം ചെയ്തതായി തോന്നി.സ്വന്തം ഭാര്യമാരെ സമീപിച്ചോ ഇല്ലയോ എന്നുപോലും വ്യക്തമായി ഓർമിക്കാൻ കഴിയാത്ത അവസ്ഥ എന്നൊക്കെയാണ്.


☝️ഇങ്ങനെ ഒരവസ്ഥ  ഒരാളുടെ ജീവിതത്തിൽ ഉണ്ടായാൽ അതിന് എന്താണ് പറയുക ?

അങ്ങേയറ്റം വാർധക്യം പ്രാപിച്ച ചിലർക്കൊക്കെ ഇത്തരം അവസ്ഥ വരാറുണ്ട്. ഇതിനെ ചെന്നി ബാധിച്ചു എന്നൊക്കെ പറയാറുമുണ്ട്.

പക്ഷേ ഇതൊന്നുമല്ലാതെ ഒരാൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ

  മാനസികനില തകരാറിലായി.എന്നൊക്കെയാണ് സാധാരണയായി പറയാറുള്ളത്.


👉 ഇത്തരം ഒരു സ്ഥിതിവിശേഷം ലോകത്താകമാനമുള്ള മനുഷ്യർക്ക് മാർഗദർശനമായി അല്ലാഹു അയച്ച ഒരു പ്രവാചകന് യോജിക്കുന്നതാണോ എന്ന് നന്നായി ആലോചിക്കുക.


👉 ഇങ്ങനെയൊരു അവസ്ഥ നാം നമസ്കരിക്കാറുള്ള പള്ളിയിലെ ഒരു ഇമാമിനു വന്നാൽ പിന്നെ നാം ആ വ്യക്തിയെ ഇമാമായി നിർത്തുമോ.??


👉 ഇങ്ങനെയൊരു അവസ്ഥ വെള്ളിയാഴ്ച നമുക്ക് ഖുതുബ പറയുന്ന ഖത്തീബിന്ന് വന്നാൽ ആ വ്യക്തിയെ പിന്നേയും ഖത്തീബായി തുടരാൻ അനുവദിക്കുമോ ?


👉 ഇങ്ങനെയൊരു അവസ്ഥ ഒരു നാടു ഭരിക്കുന്ന ഭരണാധികാരിക്ക് വന്നാൽ ആ ഭരണാധികാരിയുടെ കീഴിൽ അവിടെയുള്ള ജനങ്ങൾ സുരക്ഷിതരായിരിക്കുമോ ?


☝️എന്നാൽ പ്രവാചകൻ ഇതെല്ലാമായിരുന്നുവെന്നു മാത്രമല്ല എല്ലാറ്റിനുമുപരി പ്രാവാചകശൃംഗലക്ക് അവസാനം കുറിച്ച അല്ലാഹുവിന്റെ ദൂതനായിരുന്നുവെന്നത് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.


😡🧚🏾‍♂️ഇക്കൂട്ടർ പറയുന്നു: പ്രവാചകർക്ക് ശാരീരികമായി പല അപകടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലേ അതുപോലെ തന്നെയല്ലേ ഇത്തരം മാനസികമായ പ്രശ്നങ്ങളും ?


👉 മാനവരാശിയുടെ മാർഗദർശനത്തിനായി അനേകം പ്രവാചകരേ അല്ലാഹു നിയോഗിച്ചിട്ടുണ്ട് അവരെല്ലാം ശാരീരികമായ പല അവശതകളും പ്രയാസങ്ങളും അനുഭവിച്ചതായി നമ്മെ വി: ഖുർആനും തിരുസുന്നത്തും പഠിപ്പിക്കുന്നുമുണ്ട്.

എന്നാൽ ഏതെങ്കിലും ഒരു പ്രവാചകന് തന്റെ ബുദ്ധിക്ക് എന്തെങ്കിലും പ്രയാസം നേരിട്ടതായി അവ നമ്മെ പഠിപ്പിക്കുന്നില്ല. കാരണം ജനങ്ങൾക്ക് ഇരുട്ടിൽ നിന്നും വെളിച്ചം പകരാൻ അല്ലാഹു നിയോഗിക്കുന്ന പ്രവാചകന്മാർ മാനസികമായി കരുത്തരായിരിക്കേണ്ടത് അനിവാര്യമാണെന്ന് ആര്ക്കാണ് മനസ്സിലാകാത്തത് !!!.


👉 സ്ഥിരബുദ്ധി നഷ്ടപ്പെട്ട ഒരാളിൽ നിന്നോ ഓർമ കുറവുള്ളയാളിൽ നിന്നോ ഒരു നല്ല മുഹദ്ദിസ്  ഹദീസുകളെ സ്വീകരിക്കില്ലെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

എന്നാൽ സനദിൽ ശാരീരികമായ  ബുദ്ധിമുട്ടു അനുഭവിക്കുന്ന ഒരാളുണ്ടെന്നു പറഞ്ഞു ലോകത്തെ ഒരു മുഹദ്ദിസും ഹദീസുകളെ ദുർബ്ബലപ്പെടുത്തുകയില്ല.


👉 എങ്കിൽ പിന്നെ ആ വചനങ്ങളും വി: ഖുർആനും ലോകത്തെ മുഴുവൻ ജനങ്ങളേയും പഠിപ്പിക്കാൻ ബാധ്യതയുള്ള പ്രവാചകരുടെ ബുദ്ധി തന്നെ തകാരാറിലായി എന്ന് പറയുന്നതിൽ എന്താണ് ന്യായം ?


👉 എന്തിനേറെ പറയുന്നു മുഹമ്മദ് നബി (സ) എന്തു മറക്കരുത് അവിടുത്തെ ഹൃദയത്തിൽ എന്തൊക്കെ നിൽക്കണം എന്നുപോലും തീരുമാണിക്കുന്നത് അല്ലാഹുവാണെന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നു.👇


💫 നിനക്ക്‌ നാം ഓതിത്തരാം നീ മറന്നു പോകുകയില്ല.

അല്ലാഹു ഉദ്ദേശിച്ചതൊഴികെ തീർച്ചയായും അവൻ പരസ്യമായതും രഹസ്യമായിരിക്കുന്നതും അറിയുന്നു

Sura: 87  Aya: 7-8


☝️ഇങ്ങനെ റബ്ബ് സംരക്ഷണം നല്കിയ ഒരു പ്രവാചകന്റെ  ബുദ്ധിയെയോ ഓർമ ശക്തിയേയോ കേവലം പിശാചിന്റെ (ജിന്ന്) പ്രവർത്തനം കൊണ്ടോ അല്ലെങ്കിൽ പച്ചില വിഷപ്രയോഗം കൊണ്ടോ കീഴ്പ്പെടുത്താൻ സാധിച്ചുവെന്നു വിശ്വസിക്കുന്നവനേക്കാൾ  വഴി പിഴച്ചവൻ ആരുണ്ട് ?. 🤔 👇


💫 അല്ലാഹു പറയുന്നു: ``നിങ്ങള്‍ സിഹ്‌റു ബാധിച്ച ഒരു മനുഷ്യനെയല്ലാതെ പിന്‍തുടരുന്നില്ല എന്ന്‌ അക്രമികള്‍ പറയുന്ന സന്ദര്‍ഭവും. നബിയേ, നോക്കൂ എങ്ങനെയാണ്‌ അവര്‍ താങ്കളെ ഉപമിച്ചതെന്ന്‌. അതിനാല്‍ അവര്‍ വഴിപിഴിച്ചുപോയിരിക്കുന്നു. അവര്‍ക്ക്‌ ഒരു വഴിയും സ്വീകരിക്കാന്‍ സാധ്യമല്ല.''


Sura: 17  Aya: 47,48


👉 നബി(സ) യെ സംബന്ധിച്ച്‌ സിഹ്‌റു ബാധിച്ചവന്‍ എന്ന്‌ പറഞ്ഞു പരത്തിയത്‌ അബൂജഹല്‍, വലീദുബ്‌നുല്‍ മുഗീറത്ത്‌ പോലുള്ളവരാണെന്ന്‌ ഇമാം ഖുര്‍ത്വുബിയും, ഖുറൈശി കാഫിറുകളുടെ നേതാക്കളാണെന്ന്‌ ഇമാം ഇബ്‌നുകസീറും വിശദീകരിക്കുന്നു.

 കേരളത്തില്‍ ഈ പ്രചരണവുമായി നടക്കുന്നത്‌ ആരാണെന്ന്‌ പറഞ്ഞറിയിക്കേണ്ടതില്ല. അത്തരക്കാര്‍ക്ക്‌ നേര്‍വഴി കാണാന്‍ പ്രയാസമാണെന്നും മേല്‍വചനത്തിലുണ്ട്‌.


✍️ മാന്നവരിൽ മഹോന്നതനായ ഞങ്ങളുടെ പ്രവാചകൻ 23 വർഷത്തെ പ്രബോധക ജീവിതത്തിൽ ഒരു നിമിഷം പോലും മസ്‌ഹൂറായിട്ടില്ലെന്നും അദ്ദേഹം മഹ്‌സൂമാണെന്നും വിശ്വസിക്കുന്ന ഇസ്‌ലാഹി ആദർശ സംവാദം ഗ്രുപ് കൂട്ടായ്‌മ


^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

No comments:

Post a Comment