Sunday, 24 March 2019

സിഹ്‌റും ഹഖീഖത്തും


04MAY
1. അല്ലാഹു സിഹ്‌റ് നിരോധിച്ചത് യാഥാര്‍ഥ്യം ഉള്ളതു കൊണ്ടാണെങ്കില്‍ ശിര്‍ക്ക് നിരോധിച്ചതും യാഥാര്‍ഥ്യമുള്ളതുകൊണ്ടാണോ?
2. യാഥാര്‍ഥ്യമുള്ള കാര്യങ്ങളെ അല്ലാഹു നിര്‍ത്തുകയും വിജയിപ്പിക്കുകയും ചെയ്യും എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അത് ശ്രദ്ധിക്കുക.
”സത്യം (യാഥാര്‍ഥ്യം) വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു എന്നും നീ പറയുക.” (ഇസ്‌റാഅ് 81)
وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا
മേല്‍ വചനത്തില്‍ പറഞ്ഞത് ഏഴ് മഹാ പാപങ്ങളില്‍ പെട്ട ശിര്‍ക്കിനെ സംബന്ധിച്ചാണ്. ശിര്‍ക്കിന് യാഥാര്‍ഥ്യവുമായി ബന്ധമില്ല. അത് നശിച്ചുപോകും എന്നാണ് മേല്‍ വചനത്തിന്റെ താല്പര്യം. ഏഴ് മഹാ പാപങ്ങളില്‍ പെട്ട സിഹ്‌റിനെ സംബന്ധിച്ചും, അതിന് യാഥാര്‍ഥ്യമില്ല എന്നാണ് അല്ലാഹു അരുളിയത്. അതിപ്രകാരമാണ്.
a. ”സാഹിര്‍ എവിടെച്ചെന്നാലും വിജയിക്കുന്നതല്ല.” (ത്വാഹ 69)
وَلا يُفْلِحُ السَّاحِرُ حَيْثُ أَتَى
b. ”നിങ്ങള്‍ ഈ കൊണ്ടുവന്നത് സിഹ്‌റാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചുകളയുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കിത്തീര്‍ക്കുകയില്ല. തീര്‍ച്ച”(യൂനുസ് 81)
مَا جِئْتُم بِهِ السِّحْرُ إِنَّ اللّهَ سَيُبْطِلُهُ إِنَّ اللّهَ لاَ يُصْلِحُ عَمَلَ الْمُفْسِدِينَ
c. ”സത്യനിഷേധികള്‍ പറഞ്ഞു: ഇവര്‍ കള്ളവാദിയായ ഒരു സാഹിറാകുന്നു”(സ്വാദ് 4).
وَقَالَ الْكَافِرُونَ هَذَا سَاحِرٌ كَذَّابٌ
3. നബി(സ)യുടെ വചനം സിഹ്‌റിന് യാഥാര്‍ഥ്യമില്ല എന്നാണ് പഠിപ്പിക്കുന്നത്. അത് ശ്രദ്ധിക്കുക:
”മുഴുകുടിയന്‍ സ്വര്‍ഗത്തില്‍ കടക്കുന്നതല്ല. സിഹ്‌റില്‍ വിശ്വസിക്കുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല” (അല്‍ബാനി: സില്‍സിലത്തുല്‍ അഹാദീസിസ്സാനീഹ 2:189, ഇബ്‌നു ഹിബ്ബാന്‍ 1381 മുസ്‌നദു അഹ്മദ് 4:399)
4. സിഹ്‌റിന് ‘യാഥാര്‍ഥ്യമില്ല’ എന്ന് സംശയരഹിതമായി തെളിയിക്കുന്ന മൂന്ന് ഖുര്‍ആന്‍ വചനമാണ് മേലെ കൊടുത്തത്. സാഹിര്‍ എവിടെ ചെന്നാലും പരാജയപ്പെടും എന്നാണ്. യൂനുസ് 81-ാം വചനത്തില്‍ അല്ലാഹു അരുളിയത്. സിഹ്‌റിനെ നാം പൊളിച്ചു കളയുമെന്നും അത് ഫലം ചെയ്യുകയില്ല എന്നുമാണ്. സ്വാദ് 4-ാം വചനത്തില്‍ അല്ലാഹു അരുളിയത് സാഹിര്‍ നുണയനാണ് എന്നാണ്. അല്‍ബാനിയടക്കം സ്വഹീഹായി അംഗീകരിക്കപ്പെട്ട ഹദീസിലൂടെ നബി(സ) പഠിപ്പിച്ചത് സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്ന് വിശ്വസിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നുമാണ്.
5. അല്ലാഹുവും റസൂലും ഖണ്ഡിതമായ നിലയില്‍ സിഹ്‌റിന് യാഥാര്‍ഥ്യമില്ല എന്ന് പഠിപ്പിച്ചിട്ടും, അല്ലാഹുവിനെയും റസൂലിനെയും മനഃപ്പൂര്‍വം എന്തിനാണ് ഇവര്‍ എതിര്‍ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സിഹ്‌റു ഫലിക്കും എന്ന പ്രചാരണം കൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിന് എന്ത് മെച്ചമാണ് ലഭിക്കാന്‍ പോകുന്നത്?
6. സിഹ്‌റിന് ഹഖീഖത്തുണ്ട് എന്ന വാദക്കാര്‍ യഹൂദികളും നസ്വാറാക്കളും.
താഴെ വന്ന ഖുര്‍ആന്‍ വചനവും അതിന്റെ വ്യാഖ്യാനവും ശ്രദ്ധിക്കുക.
”വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ കണ്ടില്ലേ? അവര്‍ ‘ജിബ്ത്തി’ലും ‘ത്വാഗൂത്തി’ലും വിശ്വസിക്കുന്നു”(നിസാഅ് 51)
أَلَمْ تَرَ إِلَى الَّذِينَ أُوتُواْ نَصِيبًا مِّنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ
i. ഇവിടെ വേദത്തില്‍ നിന്നും ഒരു വിഹിതം നല്‍കപ്പെട്ടവര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വേദക്കാരായ യഹൂദരും ക്രിസ്ത്യാനികളുമാണ്.
ii. അവര്‍ ജിബ്ത്തിലും (ക്ഷുദ്രവിദ്യ) ത്വാഗൂത്തിലും (ദുര്‍മൂര്‍ത്തികള്‍) വിശ്വസിക്കുന്നു എന്ന വചനത്തിലെ ‘ജിബ്ത്തു’ കൊണ്ടുദ്ദേശിക്കുന്നത് സിഹ്‌റാണ്. ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തി:
” ‘അല്‍ജിബ്ത്ത്’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് സിഹ്‌റാണ്. ഉമര്‍(റ) ഇബ്‌നു അബ്ബാസ്(റ) ഇക്‌രിമി(റ) സഈദുബ്‌നുല്‍ ജുബൈര്‍(റ) എന്നിവരെല്ലാം ‘ജിബ്ത്തിന്’ സിഹ്‌റ് എന്നാണ് വ്യാഖ്യാനം നല്‍കിയത്.”(ഇബ്‌നു കസീര്‍ 1:626).
അപ്പോള്‍ യഹൂദരും ക്രിസ്ത്യാനികളും സിഹ്‌റിന് ഹഖീഖത്തുണ്ട് എന്നു വിശ്വസിച്ചിരുന്നു എന്നാണ് മേല്‍ പറഞ്ഞ ഖുര്‍ആന്‍ വചനവും അതിന്റെ വ്യാഖ്യാനം നമ്മെ പഠിപ്പിച്ച സ്വഹാബാക്കളും വിശദീകരിക്കുന്നത്. അല്ലാഹുവും റസൂലും (സ) അവരെപ്പോലെ നാം ആകരുത് എന്നു പറഞ്ഞ് വിസ്മരിക്കാന്‍ പറ്റാത്ത കാര്യമാണ്. അപ്പോള്‍ സിഹ്‌റിന് ഹഖീഖത്തുണ്ട് എന്ന വാദം മുസ്‌ലിംകളുടേതല്ല.
7. ഇനി നബി(സ) പഠിപ്പിച്ചതും സാഹിര്‍ പറയുന്നതിന് ഹഖീഖത്ത് നല്‍കാന്‍ പാടില്ല എന്നാണ്. അത് ശ്രദ്ധിക്കുക:
”നബി(സ) അരുളി. വല്ലവനും ഒരു ജ്യോത്സ്യന്റെയോ, സാഹിറിന്റെയോ അടുക്കല്‍ ചെല്ലുകയും അവന്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും നബി(സ)ക്ക് ഇറക്കപ്പെട്ട (ദൗത്യത്തില്‍) അവന്‍ ആശ്വസിച്ചു” (ബസ്സാര്‍- സ്വഹീഹായ പരമ്പരയോടെ) അപ്പോള്‍ സാഹിറിന്റെ വര്‍ത്തമാനത്തിന് ഹഖീഖത്ത് (വിശ്വാസ്യത) നല്‍കാന്‍ പാടില്ല എന്നാണ് മേല്‍ ഹദീസും കല്പിക്കുന്നത്.
8. സിഹ്‌റിന് ഹഖീഖത്ത് ഇല്ല എന്നു പറഞ്ഞ പണ്ഡിതന്മാര്‍:
I. സൂറത്ത് അമ്പിയാഇലെ 3-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍ത്വുബി(റ):
”സാധുതയോ യാഥാര്‍ഥ്യമോ ഇല്ലാത്ത പൊടിപ്പും തൊങ്ങലും വെച്ച എല്ലാറ്റിനും സിഹ്‌റെന്നു പറയും” (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍: അമ്പിയാഅ് 3)
II. സൂറത്ത് അന്‍ആം 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു ജരീറുത്ത്വബ്‌രി(റ):
”സിഹ്‌റ് എന്നാല്‍ ഹഖീഖത്തോ സാധുതയോ ഇല്ലാത്ത കാര്യമാണ് (തഫ്‌സീര്‍ ജാമിഉല്‍ ബയാന്‍, അന്‍ആം 7)
III. ഇമാം നവവി: ”നമ്മുടെ കൂട്ടുകാരില്‍ പെട്ട അബൂ ജഅ്ഫറുല്‍ ഉസ്തുര്‍ബാദി(റ)യുടെ അഭിപ്രായത്തില്‍ സിഹ്‌റിന് ഹഖീഖത്തോ പ്രതിഫലനമോ ഇല്ല എന്നാണ്.” (മജ്മൂഅ്ശറഹുല്‍ മുഹദ്ദബ് 19:240)
IV. സൂറത്ത് ത്വാഹയിലെ 69-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം റാസി (റ) രേഖപ്പെടുത്തി.
”ഖൈറാകട്ടെ ശര്‍റാകട്ടെ സാഹിറിന് അവന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധ്യമല്ലെന്നതിന് ഈ വചനം തെളിവാണ്”(തഫ്‌സീറുല്‍ കബീര്‍: ത്വാഹ 69)
V. സൂറത്തുല്‍ ബഖറയിലെ 102-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തി.
”സിഹ്‌റ് എന്നത് യാതൊരു വിധ പ്രയോജനം ചെയ്യാത്തതും ദീനില്‍ ഉപദ്രവമുണ്ടാക്കുന്നതുമായ കര്‍മമാണ്.”(ഇബ്‌നു കസീര്‍: അല്‍ബഖറ 102)
VI. സൂറത്ത് ത്വാഹയിലെ 69-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം അഹ്മദു മുസ്തഫല്‍ മറാഗി(റ)യുടെ വിശദീകരണം ശ്രദ്ധിക്കുക.
”ഖൈറാകട്ടെ ശര്‍റാകട്ടെ സാഹിറിന് സിഹ്‌റുകൊണ്ട് തന്റെ ലക്ഷ്യം ലഭ്യമാക്കാന്‍ സാധ്യമല്ല.”
(തഫ്‌സീറുല്‍ മറാഗീ: ത്വാഹ 69)
VII. ഇമാം അബൂഹനീഫ(റ)യുടെ അഭിപ്രായം ഇമാം ശൗക്കാനി(റ) രേഖപ്പെടുത്തി: ”ഇമാം അബൂഹനീഫ(റ)യും മുഅ്ത്തസലിയാക്കളും സിഹ്ര്‍ എന്നത് അടിസ്ഥാനമില്ലാത്ത വഞ്ചനാപരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു” (ഫത്ഹുല്‍ ഖദീര്‍ 6:153)
VIII. സൂറത്ത് ഹൂദ് 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ സിഹ്‌റ് അടിസ്ഥാനമില്ലാത്ത വഞ്ചനയാണെന്ന് ഇമാം നവവി(റ)യും, ഇമാം അഹ്മദ് സ്വാവി(റ)യും രേഖപ്പെടുത്തിയിട്ടുണ്ട്.
IX. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ പ്രസ്താവനയും കൂടി ശ്രദ്ധിക്കുക:
”സിഹ്‌റിന്റെ ഹഖീഖത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ ഭിന്നിച്ചിരിക്കുന്നു. സിഹ്‌റ് എന്നത് ഒരു തോന്നല്‍ മാത്രമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. അതിന് യാതൊരു വിധ ഹഖീത്തും ഇല്ല. ശാഫിഈ മദ്ഹഹിലെ അബൂ ജഅ്ഫറുല്‍ ഉസ്തുര്‍ബാദി(റ)യും ഹനഫീ മദ്ഹബിലെ അബൂബക്കര്‍ റാസി(റ)യും ഇബ്‌നുഹസ്മും (റ) ഒരു വിഭാഗം പണ്ഡിതന്മാരും സിഹ്‌റിന് ഹഖീഖത്തില്ല എന്ന പക്ഷക്കാരാണ്” (ഫത്ഹുല്‍ ബാരി 13:144)
ചുരുക്കത്തില്‍ സിഹ്‌റിന് ഹഖീഖത്തില്ല എന്നത് മുഅ്തസലി പക്ഷക്കാരുടെ മാത്രം അഭിപ്രായമല്ല. മറിച്ച്, ഖുര്‍ആനും സുന്നത്തും അഹ്‌ലുസ്സുന്നയുടെ വലിയ ഒരു വിഭാഗം പണ്ഡിതന്മാരും രേഖപ്പെടുത്തിയതാണ് മുകളില്‍ നാം സൂചിപ്പിച്ചത്. ആയതിനാല്‍ അനാവശ്യമായ തര്‍ക്കം ഒഴിവാക്കി കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ.
പികെ മൊയ്തീന്‍ സുല്ലമി, കുഴിപ്പുറം

എന്ത് കൊണ്ട് സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാകുന്നു


06MAY
എന്ത് കൊണ്ട് സിഹ്ർ ഫലിക്കുമെന്ന വിശ്വാസം ശിർക്കാകുന്നു
🕸🕸🕸🕸🕸🕸
സിഹ്റ് ഫലിക്കുമെന്ന വിശ്വാസം മുസ്ലീങ്ങളുടെ വിശ്വാസമല്ല. അങ്ങനെ വിശ്വസിക്കാൻ പാടില്ല. ഫലിക്കുമെന്ന് വിശ്വസിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്ന് മുഹമ്മദ്‌ നബി (സ) അരുളിയതായി അബൂമൂസ (റ)ൽ നിന്ന് നിവേദനം ചെയ്ത അഹ്മദിന്റെ ഹദീസുണ്ട്.
പിന്നെ ആരുടെ വിശ്വാസമാണിത് ? അത് ജൂതന്മാരുടെ വിശ്വാസമാണ്. സൂറത്തുൽ നിസായിൽ അല്ലാഹു (സു. ത ) പറയുന്നു. കൂടോത്രത്തിൽ വിശ്വാസിക്കുന്നത് ജൂതക്രൈസ്തവരുടെ വിശ്വാസമാനെന്നാണ്.
*”വേദത്തിൽ ഒരു വിഹിതം നല്കപ്പെട്ടവരെ നീ കണ്ടില്ലേ ?.അവർ കൂടോത്രത്തിലും (ജിബിത്ത്) ദുർമൂർത്തികളിലും വിശ്വസിക്കുന്നു “*
*[നിസാഅ^51]*
സിഹ്റ് (السحر)എന്ന വാക്ക് ഏതെല്ലാം അർത്ഥങ്ങളിൽ ഉപയോഗിക്കുന്ന വാക്കാണ് ❓
*”ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായതന്ത്രം, വശീകരണം, ജാലവിദ്യ, കൺകെട്ട്, മാരണം, എന്നീ അർത്ഥങ്ങളിലെല്ലാം മൊത്തത്തിൽ ഉപയോഗിക്കുന്ന വാക്കാണ് സിഹ്റ്. “[അമാനി മൗലവി തഫ്സീർ 1/219]*
ഖുർആനിലും സുന്നത്തിലും പല അർത്ഥത്തിൽ സിഹ്റിനെ പരിചയപ്പെടുത്തുണ്ട്. മായാജാലo, വശീകരണം, മാരണം, മന്ത്രവാദങ്ങൾക്കോ ‘السحر’എന്ന് പ്രയോഗിച്ചത് കാണാം. ഇതിൽ ഫലനമില്ലാത്തതും, ചിലത് തോന്നലുകൾ ഉണ്ടാക്കുന്നതുമുണ്ട്. ഇവിടെ തർക്കത്തിൽ ഇരിക്കുന്ന ‘സിഹ്റ് ‘ മാരണം, ആഭിചാരം, കൂടോത്രം എന്നീ അർത്ഥത്തിലുള്ള സിഹ്‌റിനെയാണ്. അതിന് യാഥാർഥ്യമോ പ്രതിഫലനമോ ഇല്ല.
ഏതൊക്കെയാണ് സിഹ്‌റിന്റെ വിവിധ വകുപ്പുകൾ ❓
*”ചുരുക്കത്തിൽ, മന്ത്രതന്ത്രങ്ങൾ, ജപഹോമാദികൾ, ഉറുക്ക് നറുക്കുകൾ, അക്കക്കളങ്ങൾ, രക്ഷാതകിടുകൾ, കയ്യൊതുക്കം, മെസ്മരിസം, ഹിപ്നോട്ടിസം, മയക്കുവിദ്യകൾ ആദിയായവയെല്ലാം സിഹ്‌റിന്റെ സിഹ്‌റിന്റെ ഇനങ്ങളെത്രെ. ഇസ്മിന്റെ പണി, ത്വൽസമാത്ത് മുതലായ പേരുകളിൽ അറിയപ്പെടുന്ന വിദ്യകൾ അങ്ങനെത്തന്നെ. “[അമാനി മൗലവി തഫ്സീർ 1/219]*
എന്തൊക്കെക്കെയാണ് ഈ സിഹ്‌റിൽ (മാരണം, ആഭിചാരം, കൂടോത്രത്തിൽ )അടങ്ങിയിട്ടുള്ളത്. ❓
*”മിക്കതിലും ഭൂതം, ജിന്ന്, മലക്ക്, ദേവൻ, ദേവി, പിശാച്, മരണമടഞ്ഞവർ, നക്ഷത്രഗ്രഹങ്ങൾ ആദിയായ ഏതിൽ നിന്നെങ്കിലുമുള്ള സഹായാർത്ഥനകളും, ചില പ്രത്യേക തരത്തിലുള്ള കർമ്മ മുറകളും അടങ്ങിയിരിക്കും.ചിലപ്പോൾ, ചില മരുന്നുകളും മന്ത്രതന്ത്രങ്ങളും കൂട്ടിയിണക്കിക്കൊണ്ടുമായിരിക്കും.” [അമാനി മൗലവി തഫ്സീർ 1/219]*
അതുകൊണ്ട് ഈ പ്രവർത്തിയിൽ ശിർക്കാനുള്ളത്. അല്ലാഹു അല്ലാത്തവരോട് സഹായം തേടുകയും പൂജിക്കുകയും ചെയ്യുന്നു.അങ്ങനെയാണെങ്കിൽ സിഹ്റ് ഫലിക്കുമെന്ന് പറഞ്ഞാൽ, അതിന്റെ അർത്ഥം ശിർക്കിന് ഫലം കണ്ടു എന്നാകും.അതുകൊണ്ടാണ് സിഹ്‌റിൽ വിശ്വസിക്കുന്നതും ശിർക്കാണെന്ന് പറയാനുള്ള കാരണവും. പിന്നെ എന്തിനാണ് സിഹ്റിനെ വൻപാപമാക്കിയത്, ?.ഫലം ഉണ്ടായതുകൊണ്ടാണോ ? അല്ല. അല്ലാഹുവിൽ പങ്ക് ചേർക്കുന്നതുകൊണ്ടാണ് വൻപാപമാക്കിയത്. അല്ലാഹുവിൽ അങ്ങെനയൊരു പങ്കുകാരില്ലല്ലോ. വൻപാപമാക്കാനുള്ള മറ്റൊരു കാരണം, മറ്റൊരാളെ ഉപദ്രവിക്കണo എന്ന ഉദ്ദേശകൊണ്ടുമാണ്.
സിഹ്റ് ചെയ്യുന്ന,അല്ലെങ്കിൽ ചെയ്യിപ്പിക്കുന്നയാളുടെ ലക്ഷ്യമെന്താണ് ❓
*”ഗൂഢവും അദ്രശ്യവുമായ മാർഗത്തിലൂടെ ആപത്തുകളിൽ നിന്ന് രക്ഷ നേടുക. ശത്രുക്കൾക്കും മറ്റും ആപത്തുവരുത്തുക, മറഞ്ഞ കാര്യങ്ങൾ അറിയുക, വൻകാര്യങ്ങൾ സാധിക്കുക, ആളുകൾ തമ്മിൽ ഇണക്കുകയോ പിണക്കുകയോ ചെയ്യുക, മരണപെട്ടവരുടെ ആത്മാക്കളുമായി ബന്ധപ്പെടുത്തുക, അത്ഭുത കൃത്യങ്ങൾ കാണിക്കുക മുതലായവയാണ് സിഹ്‌റിന്റെ ലക്ഷ്യങ്ങൾ. “[അമാനി മൗലവി തഫ്സീർ 1/219]*
അതുകൊണ്ട് ഈ ലക്ഷ്യങ്ങളുടെ ഫലം പ്രതീക്ഷിക്കുന്നത് മറഞ്ഞ വഴിക്കാണ്. മറഞ്ഞവഴിക്ക് അദ്രശ്യമായ നിലയിൽ ഉപകാരോപദ്രവങ്ങങ്ങൾ ചെയ്യുവാൻ കഴിവുള്ളവൻ അല്ലാഹു മാത്രമാണല്ലോ. അപ്പോൾ സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കുന്നത് വഴി അല്ലാഹുവിനു മാത്രമുള്ള കഴിവിൽ പങ്കു ചേർക്കലാകുന്നു. അല്ലാഹുവിന് അങ്ങനെ പങ്കുകാരില്ലാത്തതുകൊണ്ട് തന്നെ അതിനൊന്നും പ്രതിഫലനവുമില്ല.
*”മിക്കവാറും ഇനങ്ങൾ യഥാർഥ്യമില്ലാത്തതും തനി പകിട്ടുമായിരിക്കും. ചിലതാകട്ടെ, മാനസികമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതും അതുവഴി ചില അനുഭവങ്ങൾ പ്രകടമാക്കുന്നതുമായിരിക്കും. [അമാനി മൗലവി തഫ്സീർ 1/219]*
സിഹ്‌റിന്റെ കൂടുതൽ ഇനങ്ങൾക്കും യാഥാർഥ്യമില്ലായെന്നും വളരെ ചുരുക്കം, ചില ഇനങ്ങൾക്ക് മാനസികപരമായ തോന്നലുകൾ ഉണ്ടാകുമെന്നതാണ് വസ്തുത. അതേതാണെന്ന് സാമാന്യബുദ്ധിയുള്ള വായനക്കാർക്ക് മനസിലാക്കിയെടുക്കാം. ചിന്തിക്കാത്തവരുടെ അവസ്ഥ കഷ്ടം തന്നെയാണ്.

പ്രവാചകന് ബാധിക്കാത്ത സിഹ്ർ


06MAY
പ്രവാചകൻ ഉപയോഗിച്ച ചീർപ്പ്, ചീർപ്പിലൂടെ ഊർന്നു വീണ മുടി, ആൺ ഈന്ത മരത്തിന്റെ കൂമ്പോള ഇത്യാതി വസ്തുക്കൾ കൂട്ടിക്കുഴച്ച് ഭൂതപ്രേത പിശാചുക്കളുടെ സഹായ മന്ത്രം ഏറ്റുചൊല്ലി മദീനയിലെ ദർവാൻ കിണറ്റിലെ പാറക്കല്ലിനടിയിൽ നിക്ഷേപിക്കുന്ന ഇസ്ലാമിന്റെ ശത്രു ലബീദ്…?
അങ്ങകലെ പറക്കല്ലിനിടയിൽ നിക്ഷേപിച്ച ആ അചേതന വസ്തുക്കളിൽ പിശാചുക്കളുടെ സഹായത്താൽ ലബിദ് എന്ന ജൂതമാട്ടു മാരണക്കാരൻ ആവാഹിച്ച ശക്തി കൊണ്ട് മസ്ജിദുന്നബവിക്കു ചാരെ തന്റെ വീട്ടിലിരിക്കുന്ന പ്രവാചകന് പൊടുന്നനെ തീവ്രമായ മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുകയും അതുവഴി നബി തിരുമേനി ചിത്തഭ്രമത്തിനടിമപ്പെടുകയും ചെയ്യുന്നു…? തന്നിമിത്തം അല്ലാഹു നബി തിരുമേനിക്ക് ഇടതടവില്ലാതെ ജിബ്രീൽ വശം എത്തിച്ചിരുന്ന ഖുർആനാകുന്ന ദിവ്യബോധനം തനിക്ക് തദവസരത്തിൽ ഇറക്കിത്തത്തിട്ടില്ല എന്നൊരു തോന്നൽ എന്നുവെച്ചാൽ ഇറക്കിക്കൊടുത്തത് തനിക്ക് ലഭിച്ചിട്ടില്ലാ എന്നും ഇറക്കിക്കൊടുക്കാത്തത് തനിക്ക് നൽകപ്പെട്ടു എന്നും റസൂൽ തിരുമേനിക്ക് അനുഭവപ്പെടുന്ന അവസ്ഥ…?
ശ്രദ്ധിക്കുക —-
പ്രവാചകന് ബാധിച്ച സിഹ്റിന്റെ ഒരു രൂപമാണ് മേൽ പറഞ്ഞ അവസ്ഥാന്തരം
ഇത്തരം എത്രയെത്ര കള്ളക്കഥകൾ! എത്രയെത്ര വ്യാജ നിർമിത ഹദീസുകൾ!വിവേക ശൂന്യരായ ഹദീസ് നിവേദകരും സിഹ്റു പ്രചാരകരും അവ സർവ്വത്ര പ്രചരിപ്പിച്ചിരിക്കുന്നു. പാമര ജനങ്ങൾ അവ അണ്ണക്കു തൊടാതെ വിഴുങ്ങിയിരിക്കുന്നു!അല്ലാഹു ഖുർആനിൽ പറഞത് ഇക്കൂട്ടർ ഗൗനിക്കുന്നേയില്ല:
أَوْ يُلْقَىٰ إِلَيْهِ كَنزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا
“അല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്കൊരു നിധി ഇങ്ങ് ഇട്ടുകൊടുക്കുന്നില്ല? അതുമല്ലെങ്കില്‍ എന്തും തിന്നാന്‍കിട്ടുന്ന ഒരു തോട്ടമെങ്കിലും ഇയാള്‍ക്ക് ഉണ്ടാക്കിക്കൊടുത്തുകൂടേ?” ആ അക്രമികള്‍ പറയുന്നു: “മാരണം ബാധിച്ച ഒരുത്തനെയാണ് നിങ്ങള്‍ പിന്‍പറ്റുന്നത്.” (Sura 25 : Aya 8)
ജുതനായ ലബീദ് ശേഖരിച്ച അചേതന സ്വഭാവമുള്ള ആ മൂന്ന് പാഴ് വസ്തുക്കൾക്ക് അല്ലാഹുവിന്റെ എല്ലാ വിധ സംരക്ഷണവുമുള്ള അന്ത്യ പ്രവാചകന് ചിത്തഭ്രമം വരുത്തിത്തീർക്കാനുള്ള കഴിവ് അതെങ്ങനെയായിരിക്കും അല്ലെങ്കിൽ പ്രസ്തുത പ്രോസസിന്റെ ഘടന എന്തായിരിക്കും മനസ്സിലാക്കേണ്ടതുത് അല്ലെങ്കിൽ മനസ്സിലാകേണ്ടതുണ്ട്.
പ്രവാചകന്റെ വിടും ലബീദിന്റെ ദർവാൻ കിണറും തമ്മിലുള്ള അകലം എത്രയായിരിക്കും ഇവ രണ്ടിന്റെയും ഇടയിക്കുള്ള ഗാപ്പിലെ കമ്മ്യൂണിക്കേഷന് ലബീദ് ഉപയോഗിച്ച മാധ്യമം എന്തായിരിക്കും..? ഭൗതിക രൂപത്തിലുള്ള ഒപ്പ്റ്റിക്കൽ ഫൈബറോ അതോ അഭൗതികമായ റേഡിയോ തരംഗങ്ങളോ എങ്കിൽ ഇവ രണ്ടും ഏഴാം നൂറ്റാണ്ടിൽ മദീനയിൽ ലഭ്യമായിരുന്നോ…? ക്ഷമിക്കണം മനുഷ്യ നേത്രങ്ങൾക്ക് കാണാൻ സാധ്യമല്ലാത്തത് കൊണ്ട് മാത്രം റേഡിയോ തരംഗങ്ങൾ അഭൗതികമാന്നുന്നില്ലല്ലോ നമ്മുടെ ചങ്ങലീരി ക്കാരനോട് കടപ്പാട് …….?
ശ്രദ്ധിക്കുക…….
അപ്പോൾ പ്രസ്തുത വ
സ്തുക്കളെ രൂപം നൽകി സൃഷ്ടിച്ച പടച്ച തമ്പുരാൻ അവക്ക് നൽകിയ പ്രകൃത്യാലുള്ള നൈതിക സ്വഭാവവും തത്ഗുണങ്ങളും മാറ്റിമറിച്ച്‌ മനുഷ്യമനസ്സിനെ ഭ്രാന്തനാക്കാൻ മാത്രം അതും മുഹമ്മദ് നബി (സ) യെ ആറ് മാസക്കാലത്തോളം ഭ്രാന്തനാക്കാൻ മാത്രം എന്ത് ക്രിയേഷനായിരിക്കും ലബീദ് എന്ന മഹാമാരി ചെയ്തു കാണുക…?
പ്രകൃതി മാറ്റിമറിക്കാൻ അല്ലെങ്കിൽ വസ്തുക്കളുടെ ഇനങ്ങളിൽ മാറ്റം വരുത്താൻ സിഹ്റുകാരന് കഴിയുമെങ്കിൽ പ്രവാചകൻമാരുടെ കൈയിലൂടെ പ്രകടമാവുന്ന അത്ഭുത സിദ്ധിക്ക് അല്ലാഹു ‘ആയത്ത്’ (ദിവ്യാടയാളം) എന്നു നാമകരണം ചെയ്യുമായിരുന്നില്ല
അപ്പോൾ നമ്മുടെ പൗരാണിക നബി വചന എഴുത്തുകാരും നിവേദകരും ഇക്കണ്ട കാര്യങ്ങളിൽ വേണ്ടത്ര അവബോധവും ദീർഘദൃഷ്ടിയും കാണിച്ചില്ല എന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ ആ ചിന്തയെ ഹദീസ് നിഷേഷധമെന്ന പതിവ് ആയുധം കൊണ്ട് നേരിട്ടതുകൊണ്ട് മാത്രം സമകാലിക പ്രശ്ന സംബന്ധിയായ ഈ സമസ്യക്കുള്ള ഉത്തരമാവുമോ ?അൽബാനിയും സമാന ചിന്താഗതിക്കാരും പടച്ചുവിട്ട അഭൗതികവും അവ്യക്തതവുമായ പുതു നിർമ്മിതങ്ങളായ സാങ്കേതിക പദാവലി ഉപയോഗിച്ചത് കൊണ്ട് മാത്രം ഇത്തരം അതിവാദങ്ങൾ ദീനിൽ പ്രമാണങ്ങളാവുമോ..? എന്നു വെച്ചാൽ അത്തരം വാചകക്കസർത്തുകൾ കൊണ്ട് കൃത്രിമമായി ചുട്ടെടുക്കുന്ന ആദർശം ഇസ്ലാമിക പ്രമാണങ്ങളായ അല്ലാഹുവിന്റെ കലാമും തദനുസൃത നബിചര്യക്കും മേലെയുള്ള അപനിർമ്മിതികളായി മാത്രമെ വിശ്വാസി സമൂഹം മനസ്സിലാക്കുകയുള്ളൂ….
ഒരു നബിവചനം ലഭിക്കുന്ന രണ്ടാം നൂറ്റാണ്ടുകാരന് ആ വചനം ഉൾക്കൊള്ളുന്ന ആശയഭദ്രത അല്ലാഹുവിന്റെ വചനമായ ഖുർആനിനോട് യോജികുന്നുണ്ടോ അതോ അല്ലാഹുവിന്റെ ഏകത്വത്തിനും പ്രവാചകദൗത്യത്തിനും എതിരാകുന്നുണ്ടോ എന്ന ചിന്ത ഏറിയും കുറഞ്ഞും വരാനുള്ള സാധ്യത അക്കാലത്ത് നിലനിന്നിരുന്നുവെന്ന അനിഷേധ്യമായ തെളിവുകളെ സംബന്ധിച്ച് വിശ്വാസി സമൂഹം ഗൗരവമായി ബോധവാൻമാരേകേണ്ടതുണ്ട്.
ഉദാഹരണത്തിന് ബുഖാരിയിൽ ഉദ്ധരിച്ച മാരണ സംബന്ധമായ ഹദീസിൽ ഹിശാമും ഉർവ്വത്തും തമ്മിലുള്ള പിതൃ പുത്ര ബന്ധവും പുത്രന്റെ നാവിലുളള അവിശ്വാസവും ചൂണ്ടിക്കാണിക്കുന്ന ഒട്ടനവധി മുഫസ്സിറുകളുണ്ട് റാസി, ഖുർതു ബി, റഷീദ് റിളാ, മുഹമ്മദ് അബ്ദു തുടങ്ങിയവർ. ജീവിക്കുന്ന തെളിവുകളായി മേൽപ്പറഞ്ഞവരുടെ ഇബാറത്തുകൾ നിലനിൽക്കുമ്പോഴും വിശുദ്ധ ഖുർആനിനെയും നബിചര്യയെയും വിട്ടകന്നവർ ബുഖാരിയുടെ ഹദീസിനെ പിൻപറ്റുന്നു അതിന് പറയുന്ന ന്യായമാണ് എറെ രസകരം അത് ബുഖാരി സ്വഹീഹാക്കിയതാണെന്ന് …?
സുലൈമാൻ നബിയെ ഒരു പ്രവാചകനായി അംഗീകരിക്കാൻ മനസ്സുവരാത്ത ജൂത ക്രൈസ്തവർ അല്ലാഹു അദ്ദേഹത്തിന് നൽകിയ അമാനുഷിക ദൃഷ്ടാന്തങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ രാജത്വത്തിന് കൈവന്ന അഭൂതപൂർവ്വമായ നേട്ടങ്ങളിൽ അസംതൃപ്തരും അസൂയാലക്കളുമായ കഥ ബഖറ 102 -ൽ പറഞ്ഞത് ഇബ്നു കസീറിനു മാത്രമേ മനസ്സിലാവാത്തതുള്ളൂ..? അത് അമാനി ഏറ്റുപറഞ്ഞുവെന്ന് മാത്രം അത്രയെയുള്ളു ബോധ്യമുള്ളവർക്ക് യാഥാർത്യത്തോട് നീതി പുലർത്താൻ വേണ്ട ദൂരം ഇതുതന്നെ ധാരാളം മതി.
ബാഹ്യ മാനങ്ങളിൽ നിന്നാണ് അളുകൾ സാധാരണ ഗതിയിൽ കാര്യങ്ങൾ വിലയിരുത്താറുള്ളത് .അത്തരത്തിലുള്ള വിലയിരുത്തലുകളിലുടെ തൗഹീദിന്റെ വ്യാപകമായ പ്രതിഫലനങ്ങൾ മനസ്സിലാക്കാൻ കഴിയണമെന്നില്ല .മുസ്ലിമിന്റെ അത്യന്തിക ലക്ഷ്യമായ പാരത്രിക വിജയം അടിസ്ഥാനമാക്കിയുള്ള പഠന നിരീക്ഷണങ്ങളാണ് വിലയിരുത്തലുകൾക്ക് മൗലികത നൽകുന്നത്ത്. തൗഹീദിന് അനുകൂല പ്രതിഫലനം വ്യക്തിതലത്തിലും സാമൂഹ്യ തലത്തിലും ഉണ്ടാക്കിയെടുക്കാൻ ഇത്തരം മാലികമായ നിരീക്ഷണങ്ങൾ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.
وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ
“നീ നിന്റെ വലതു കൈയിലുള്ളത് നിലത്തിടുക. അവരുണ്ടാക്കിയ ജാലവിദ്യയൊക്കെയും അതു വിഴുങ്ങിക്കൊള്ളും.” അവരുണ്ടാക്കിയത് ജാലവിദ്യക്കാരുടെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാര്‍ എവിടെച്ചെന്നാലും വിജയിക്കുകയില്ല. (Sura 20 : Aya 69)
ഇക്കൂട്ടർക്ക് ആകെ ഒന്നേ അറിയൂ അത് പ്രവാചകന് സിഹ്റ് ബാധിച്ചുവെന്ന് മാത്രം…ഇനി ലോകത്ത് വേറെ ആര്‍ക്കെങ്കിലും സിഹ്റ് ബാധിച്ചിട്ടുണ്ടോ അതില്ല…ഇനി ആര്‍ക്കെങ്കിലും സിഹ്റ് ബാധിക്കുമോ അതും ഇല്ല…അപ്പോള്‍ പ്രവാചകനെ ഒരു സിഹ്റ് ബാധിച്ച വ്യക്തിയാക്കി സമൂഹത്തില്‍ പ്രചരിപ്പിച്ച് അവഹേളിക്കുക ഇതാണ് നവോത്ഥാനം അവകാശപ്പെടുന്ന എ ആർ സി ഡി ഫാൻസുകാരുടെ പരിപാടി.

സിഹ്‌റിന് ഹഖീഖത്ത് ഇല്ല എന്നു പറഞ്ഞ അഹ്’ലുസ്സുന്നയുടെ പണ്ഡിതന്മാര്‍


30JUL
.
സിഹ്‌റിന് ഹഖീഖത്ത് ഇല്ല എന്നു പറഞ്ഞ അഹ്’ലുസ്സുന്നയുടെ പണ്ഡിതന്മാര്‍:
I. സൂറത്ത് അമ്പിയാഇലെ 3-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍ത്വുബി(റ):
”സാധുതയോ യാഥാര്‍ഥ്യമോ ഇല്ലാത്ത പൊടിപ്പും തൊങ്ങലും വെച്ച എല്ലാറ്റിനും സിഹ്‌റെന്നു പറയും”
(അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍: അമ്പിയാഅ് 3)
II. സൂറത്ത് അന്‍ആം 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു ജരീറുത്ത്വബ്‌രി(റ):
”സിഹ്‌റ് എന്നാല്‍ ഹഖീഖത്തോ സാധുതയോ ഇല്ലാത്ത കാര്യമാണ് (തഫ്‌സീര്‍ ജാമിഉല്‍ ബയാന്‍, അന്‍ആം 7)
III. ഇമാം നവവി: ”നമ്മുടെ കൂട്ടുകാരില്‍ പെട്ട അബൂ ജഅ്ഫറുല്‍ ഉസ്തുര്‍ബാദി(റ)യുടെ അഭിപ്രായത്തില്‍ സിഹ്‌റിന് ഹഖീഖത്തോ പ്രതിഫലനമോ ഇല്ല എന്നാണ്.”
(മജ്മൂഅ്ശറഹുല്‍ മുഹദ്ദബ് 19:240)
IV. സൂറത്ത് ത്വാഹയിലെ 69-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം റാസി (റ) രേഖപ്പെടുത്തി.
”ഖൈറാകട്ടെ ശര്‍റാകട്ടെ സാഹിറിന് അവന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധ്യമല്ലെന്നതിന് ഈ വചനം തെളിവാണ്”
(തഫ്‌സീറുല്‍ കബീര്‍: ത്വാഹ 69)
V. സൂറത്തുല്‍ ബഖറയിലെ 102-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തി.
”സിഹ്‌റ് എന്നത് യാതൊരു വിധ പ്രയോജനം ചെയ്യാത്തതും ദീനില്‍ ഉപദ്രവമുണ്ടാക്കുന്നതുമായ കര്‍മമാണ്.”
(ഇബ്‌നു കസീര്‍: അല്‍ബഖറ 102)
VI. സൂറത്ത് ത്വാഹയിലെ 69-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം അഹ്മദു മുസ്തഫല്‍ മറാഗി(റ)യുടെ വിശദീകരണം ശ്രദ്ധിക്കുക.
”ഖൈറാകട്ടെ ശര്‍റാകട്ടെ സാഹിറിന് സിഹ്‌റുകൊണ്ട് തന്റെ ലക്ഷ്യം ലഭ്യമാക്കാന്‍ സാധ്യമല്ല.”
(തഫ്‌സീറുല്‍ മറാഗീ: ത്വാഹ 69)
VII. ഇമാം അബൂഹനീഫ(റ)യുടെ അഭിപ്രായം ഇമാം ശൗക്കാനി(റ) രേഖപ്പെടുത്തി: ”ഇമാം അബൂഹനീഫ(റ)യും മുഅ്ത്തസലിയാക്കളും സിഹ്ര്‍ എന്നത് അടിസ്ഥാനമില്ലാത്ത വഞ്ചനാപരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു”
(ഫത്ഹുല്‍ ഖദീര്‍ 6:153)
VIII. സൂറത്ത് ഹൂദ് 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ സിഹ്‌റ് അടിസ്ഥാനമില്ലാത്ത വഞ്ചനയാണെന്ന് ഇമാം നവവി(റ)യും, ഇമാം അഹ്മദ് സ്വാവി(റ)യും രേഖപ്പെടുത്തിയിട്ടുണ്ട്.
IX. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ പ്രസ്താവനയും കൂടി ശ്രദ്ധിക്കുക:
”സിഹ്‌റിന്റെ ഹഖീഖത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ ഭിന്നിച്ചിരിക്കുന്നു. സിഹ്‌റ് എന്നത് ഒരു തോന്നല്‍ മാത്രമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. അതിന് യാതൊരു വിധ ഹഖീത്തും ഇല്ല. ശാഫിഈ മദ്ഹഹിലെ അബൂ ജഅ്ഫറുല്‍ ഉസ്തുര്‍ബാദി(റ)യും ഹനഫീ മദ്ഹബിലെ അബൂബക്കര്‍ റാസി(റ)യും ഇബ്‌നുഹസ്മും (റ) ഒരു വിഭാഗം പണ്ഡിതന്മാരും സിഹ്‌റിന് ഹഖീഖത്തില്ല എന്ന പക്ഷക്കാരാണ്”
(ഫത്ഹുല്‍ ബാരി 13:144)
ചുരുക്കത്തില്‍ സിഹ്‌റിന് ഹഖീഖത്തില്ല.

ഹദീസ്‌ നിരൂപണവും നിഷേധവും | അലി മദനി മൊറയൂര്‍



കിതാബു ത്വിബ്ബില്‍ (ഇതേ ബാബില്‍ തന്നെയാണ്‌ സിഹ്‌റിന്റെ ഹദീസും) ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ `ദുര്‍ലക്ഷണം മൂന്നു കാര്യത്തിലാണ്‌; വാഹനത്തിലും സ്‌ത്രീയിലും കുതിരയിലും' അബൂഹുറയ്‌റ(റ) ഇപ്രകാരം പറഞ്ഞതായി ആഇശ(റ) അറിഞ്ഞപ്പോള്‍ രോഷത്തോടെ അവര്‍ പറഞ്ഞു: അബുല്‍ കാസിമിന്‌ ഖുര്‍ആന്‍ ഇറക്കിയവന്‍ തന്നെ സത്യം! ഇങ്ങനെയല്ല, അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌: ജാഹിലിയത്തിലെ ആളുകള്‍ പറയാറുണ്ടായിരുന്നു, ദുര്‍ലക്ഷണം വാഹനത്തിലും മൃഗത്തിലും സ്‌ത്രീകളിലുമാണെന്ന്‌. എന്നിട്ട്‌ അവര്‍ ഈ വചനം ഓതി. (സൂറതു ഹദീദിലെ 22-ാം വചനം) ``ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന്റെ മുമ്പുതന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞിട്ടല്ലാതെ. തീര്‍ച്ചയായും അതു അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു.''


അബൂഹുറയ്‌റ(റ) പ്രവാചകന്റെ ഭവനത്തില്‍ കയറി വന്നപ്പോള്‍ പ്രവാചകന്‍ പറഞ്ഞുകൊണ്ടിരുന്ന ഹദീസിന്റെ ഒരുഭാഗം മാത്രമേ അദ്ദേഹം കേട്ടിട്ടുണ്ടാവുകയുള്ളൂ. ആദ്യഭാഗം കേട്ടു കാണുകയില്ല. ഖുര്‍ആനിന്റെ തത്വത്തിന്‌ എതിരാണ്‌ അബൂഹുറയ്‌റ നിവേദനം ചെയ്‌ത ഹദീസിന്റെ മുറിഭാഗം എന്ന്‌ നിരൂപണം നടത്തുകയാണ്‌ ആഇശ(റ). ആകാശഭൂമികളുടെ സൃഷ്‌ടിപ്പിന്‌ മുമ്പുതന്നെ മുസീബത്തുകള്‍ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു എന്ന യാഥാര്‍ഥ്യം അവരുടെ കൂര്‍മ ബുദ്ധിയിലേക്കും അനുപമ ഓര്‍മശക്തിയിലേക്കും സന്ദര്‍ഭോചിതം ഇരച്ചുകയറി. ഈ മഹാപണ്ഡിത എത്ര സമര്‍ഥയായ നിരൂപകയാണ്‌!'' (ഹദീസു സംരക്ഷണത്തില്‍ സ്‌ത്രീകളുടെ പങ്ക്‌ / അബ്‌ദുല്‍ ഹഖ്‌ സുല്ലമി). (പേജ്‌ 101-102)

ഖുര്‍ആനിന്‌ എതിരായത്‌ നബി പറയില്ല എന്ന പ്രഖ്യാപനത്തോടെ അബൂഹുറയ്‌റ റിപ്പോര്‍ട്ട്‌ ചെയ്‌ത സനദു ശരിയായ ഹദീസിനെ മാറ്റിവച്ച ആഇശ(റ) ഹദീസ്‌ നിഷേധി ആണെങ്കില്‍ ഇവര്‍ തുറന്നുപറയട്ടെ! ഈ കാര്യങ്ങള്‍ സാന്ദര്‍ഭികമായി എടുത്തുദ്ധരിച്ച മുജാഹിദ്‌ പണ്ഡിതന്മാര്‍ ഹദീസ്‌ നിഷേധികളോ? ഇനി ഹദീസ്‌ നിദാനശാസ്‌ത്ര പ്രകാരം ഹദീസുകളെ വിലയിരുത്താനുള്ള കാലം കഴിഞ്ഞുപോയോ? എങ്കില്‍ ഏതുവരെ ആയിരുന്നു ആ കാലം? ഇതിനെല്ലാം ജിന്നുവാദികള്‍ മറുപടി പറയണം.


മുമ്പ്‌ കഴിഞ്ഞുപോയ ഒരു മുഹദ്ദിസും ദുര്‍ബലമാണെന്ന്‌ പറയാത്ത ബുഖാരിയിലെ തന്നെ ഹദീസുകളെക്കുറിച്ച്‌ നാസിറുദ്ദീന്‍ അല്‍ബാനി ദുര്‍ബലമാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം ഹദീസ്‌ നിഷേധിയാണോ? ജിന്നുവാദികള്‍ മറുപടി പറയണം. സ്വഹീഹുല്‍ ബുഖാരിയിലെ 2227, (ഫത്‌ഹുല്‍ ബാരി 3/108). ഫത്‌ഹുല്‍ബാരി (3/118) ബുഖാരിയിലെ നമ്പര്‍ 2270, 6763, 8481 എന്നീ നമ്പറുകളിലുള്ള ഹദീസുകള്‍ പരിശോധിക്കാവുന്നതാണ്‌.


ചുരുക്കത്തില്‍ ഹദീസ്‌ നിദാന ശാസ്‌ത്രം ഏതു കാലത്തും പ്രസക്തമാണ്‌. അതനുസരിച്ച്‌ ഹദീസുകളെ വിലയിരുത്തുന്നത്‌ ഒരിക്കലും ഹദീസ്‌ നിഷേധമല്ല. ഇതിന്‌ നമുക്ക്‌ മാതൃക ആഇശ(റ)യെ പോലുള്ളവരാണ്‌.


``റിപ്പോര്‍ട്ടുകളെ നബി(സ)യുടെ പ്രവര്‍ത്തനങ്ങളുമായി മാറ്റുരച്ച്‌ പരിശോധിക്കുക കൂടി ചെയ്‌തിട്ടുണ്ട്‌ അവര്‍. ഉദാഹരണമായി അബൂദര്‍റ്‌(റ), അബൂഹുറയ്‌റ(റ), ഇബ്‌നു അബ്ബാസ്‌(റ) എന്നിവരുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ``നായയും സ്‌ത്രീയും കഴുതയും നമസ്‌കാരത്തെ മുറിക്കുന്നു'' (മുസ്‌ലിം). ഈ റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ത്തുകൊണ്ട്‌ ആഇശ(റ) ഇപ്രകാരം പറഞ്ഞു: ഞങ്ങളെ കഴുതയോടും നായയോടും ആണോ നിങ്ങള്‍ ഉപമിക്കുന്നത്‌. അല്ലാഹുവാണെ നബി(സ) നമസ്‌കരിക്കുമ്പോള്‍ ഖിബ്‌ലയുടെയും നബി(സ)യുടെയും ഇടയില്‍ ഞാന്‍ കട്ടിലില്‍ കിടന്നിരുന്നു. ആ സമയത്ത്‌ എനിക്ക്‌ വിസര്‍ജനത്തിന്‌ പോവാന്‍ തോന്നുമ്പോള്‍ ഞാന്‍ എഴുന്നേറ്റാല്‍ നബി(സ)ക്ക്‌ വിഷമമുണ്ടാവുമോ എന്ന്‌ കരുതി നബിയുടെ കാല്‍ഭാഗത്ത്‌ കൂടി ഊര്‍ന്നിറങ്ങുകയാണ്‌ ചെയ്‌തത്‌ (മുസ്‌ലിം 1/366). ബാത്വിലായ നമസ്‌കാരമാണോ നബി(സ) നമസ്‌കരിച്ചിരുന്നത്‌ എന്നാണ്‌ ആഇശ(റ)യുടെ പ്രസ്‌താവനയുടെ ചുരുക്കം. (അബ്‌ദുല്‍ഹഖ്‌ സുല്ലമി, ഹദീസ്‌ സംരക്ഷണത്തില്‍ സ്‌ത്രീകളുടെ പങ്ക്‌).


ചിലപ്പോള്‍ ഹദീസിന്റെ ആശയത്തില്‍ ബുദ്ധിപരമായ സന്ദര്‍ഭമനുസരിച്ചോ അനുയോജ്യം എന്ന നിലയിലോ അവര്‍ ചില ഹദീസുകള്‍ നിരൂപണം നടത്തിയതായി കാണാം.
`ബിലാല്‍ രാത്രിയില്‍ ബാങ്ക്‌ വിളിക്കും. അപ്പോള്‍ ഇബ്‌നു ഉമ്മിമക്‌തൂം ബാങ്ക്‌ വിളിക്കുന്നത്‌ വരെ നിങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക'' എന്ന്‌ ഇബ്‌നു ഉമര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ ആഇശ(റ) ഇപ്രകാരം തിരുത്തി: ഇബ്‌നു ഉമ്മിമക്‌തൂം അന്ധനാണ്‌. അദ്ദേഹം ബാങ്ക്‌ വിളിച്ചാല്‍ ബിലാല്‍ ബാങ്ക്‌ വിളിക്കുന്നതുവരെ നിങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക. ആഇശ(റ) പറയുകയാണ്‌ ബിലാല്‍ പുലരി നോക്കുമായിരുന്നു. ഇബ്‌നു ഉമറിന്‌ തെറ്റുപറ്റി.


കാരണം അവര്‍ വിശദീകരിച്ചത്‌ ഇപ്രകാരം വായിക്കാം: സുബ്‌ഹിയുടെ ബാങ്ക്‌ വിളിക്കുന്നവന്‍ കണ്ണിന്‌ കാഴ്‌ച ഉള്ളവനാകണം. കാരണം പുലരിയുടെ അടയാളം പ്രത്യക്ഷപ്പെടുന്നത്‌ കാണാന്‍ കഴിയുന്നവനാവണം അവന്‍. അതിനാല്‍ സുബ്‌ഹി ബാങ്ക്‌ വിളിക്കാന്‍ അര്‍ഹന്‍ ബിലാലാണ്‌.'' (അബ്‌ദുല്‍ ഹഖ്‌ സുല്ലമി, ഹദീസ്‌ സംരക്ഷണത്തില്‍ സ്‌ത്രീകളുടെ പങ്ക്‌)


ഈ സംഭവങ്ങളെല്ലാം നമുക്ക്‌ വ്യക്തമാക്കിത്തരുന്നത്‌ നബിയുടെ പ്രവര്‍ത്തനങ്ങളുമായി മാറ്റുരച്ചുകൊണ്ടും, ഹദീസിന്റെ ആശയത്തെ ബുദ്ധിപരമായി വിലയിരുത്തിക്കൊണ്ടും ഹദീസുകളെ മുന്‍ഗാമികളായ ഏറ്റവും ഉന്നതരായ ഒന്നാം തലമുറയിലെ തന്നെ സലഫുകള്‍ വിശകലനം നടത്തുകയും മാറ്റി നിര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഇതിനെ ഹദീസ്‌ നിഷേധമായി മുദ്രകുത്തുന്ന ജിന്ന്‌ വിഭാഗം തങ്ങളുടെ കാപട്യം തെളിയിക്കുകയാണ്‌. ഞങ്ങള്‍ സലഫുകളുടെ മന്‍ഹജിലാണെന്ന്‌ വാദിക്കുകയും എന്നിട്ട്‌ സൗകര്യപൂര്‍വം സലഫുകളുടെ മന്‍ഹജിനെ തള്ളിക്കളയുകയുമാണിവര്‍ ചെയ്യുന്നത്‌. 


സലഫുകളുടെ ഹദീസ്‌ വിശകലനത്തെ കൃത്യമായി വിവരിച്ചുകാട്ടിയ ആമയൂര്‍ അബ്‌ദുല്‍ഹഖ്‌ സുല്ലമിയുടെ മകന്‍ തന്നെ അപ്പുറത്തിരുന്ന്‌ പിതാവും, സഹപാഠി അബ്‌ദുസ്സലാം സുല്ലമിയും ഉള്‍പ്പെട്ട പണ്ഡിതന്മാരെ സത്യനിഷേധത്തിന്റെ ആരോപണത്തില്‍ പൊതിയുന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌.


ഖുര്‍ആനിന്‌ വിരുദ്ധമാകുന്നവ
ജിന്നുകളോടുള്ള സഹായതേട്ടം ശിര്‍ക്കാണെന്ന്‌ മുസ്‌ലിം ലോകം അംഗീകരിക്കുമ്പോള്‍ ആ സഹായതേട്ടം ശിര്‍ക്കല്ലെന്ന്‌ പറഞ്ഞ്‌ സമൂഹത്തെ ശിര്‍ക്കിലേക്കും കുഫ്‌റിലേക്കും നയിക്കുന്ന ജിന്ന്‌വിഭാഗം വിശുദ്ധ ഖുര്‍ആനിന്റെ നിരവധി ആയത്തുകളെ നിഷേധിക്കുകയാണ്‌. ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശമായ തൗഹീദിനെ തന്നെ തകര്‍ക്കുകയാണിവര്‍. ജിന്നുകളോടുള്ള സഹായ തേട്ടത്തെക്കുറിച്ച്‌ ലജ്‌നതുദ്ദാഇമയുടെ 16171-ാം നമ്പര്‍ ഫത്‌വ ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാവുന്നതാണ്‌.


``ജിന്നുകളോടും കാര്യകാരണ ബന്ധത്തിനു പുറത്തുള്ളവരോടും സഹായം തേടുന്നത്‌ അനുവദനീയമല്ല. കാരണം അത്‌ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്‌. കാരണം സഹായതേട്ടം ആരാധന ആണ്‌. അത്‌ അല്ലാഹു അല്ലാത്തവരിലേക്ക്‌ തിരിച്ചുവിടാന്‍ പാടില്ല. ജിന്നുകളോ, മനുഷ്യരോ, മലക്കുകളോ മറ്റു വല്ലവരോ ആണെങ്കിലും. എന്നാല്‍ കഴിവുള്ള, ഹാജറുള്ള ജീവിച്ചിരിക്കുന്ന മനുഷ്യരോട്‌ അവര്‍ക്ക്‌ സാധിക്കുന്ന കാര്യത്തില്‍ സഹായം തേടാവുന്നതാണ്‌. കൃഷിയിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും യുദ്ധത്തിലും മനുഷ്യരോട്‌ സഹായം തേടുന്നതുപോലെ.


എന്നാല്‍ ജിന്നുകളില്‍ പെട്ട ഹാജറുള്ളവരോടുള്ള സഹായ തേട്ടത്തിന്റെ വിധി ജിന്നുകളില്‍ പെട്ട ഹാജരില്ലാത്തവരോട്‌ സഹായം തേടുന്നതുപോലെ തന്നെയാണ്‌. അഥവാ ഒരു കാര്യത്തിലും അവരോട്‌ സഹായം തേടല്‍ അനുവദനീയമല്ല. `ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും ഞങ്ങള്‍ നിന്നോട്‌ മാത്രം സഹായം തേടുകയും ചെയ്യുന്നു' എന്ന അല്ലാഹുവിന്റെ വചനത്തിനും `നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട്‌ സഹായം തേടുക' എന്ന നബി വചനത്തിനും എതിരാണത്‌.''


ജിന്നുകളോടുള്ള സഹായതേട്ടം ശിര്‍ക്കു തന്നെയാണ്‌ എന്നാണ്‌ മുസ്‌ലിംലോകം ഈ ഫത്‌വയിലൂടെ ഉണര്‍ത്തുന്നത്‌. അതില്‍ ഹാജറുള്ളവരും ഹാജരില്ലാത്തവരും എന്ന്‌ വേര്‍തിരിക്കേണ്ടതില്ല. എന്നിട്ടും ജിന്ന്‌ വിഭാഗം എഴുതുന്നത്‌ കാണുക: ``തന്നെ പൂജിക്കുന്നവരെയോ തന്നോട്‌ സഹായം ആവശ്യപ്പെടുന്നവരെയോ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ സഹായിക്കാന്‍ എല്ലാ സൃഷ്‌ടികള്‍ക്കും കഴിയും.'' (ഇസ്വ്‌ലാഹ്‌ മാസിക -2009 മെയ്‌)


മക്കാ മുശ്‌രിക്കുകള്‍ പോലും ഉന്നയിക്കാത്ത ഇത്തരത്തിലുള്ള ശിര്‍ക്കന്‍ വാദങ്ങള്‍ ഉന്നയിച്ച്‌ സമൂഹത്തെ ശിര്‍ക്കിലേക്ക്‌ ആനയിക്കുന്ന ജിന്ന്‌ വിഭാഗം എങ്ങനെ സലഫികളാകും?! ഇവര്‍ എങ്ങനെ സലഫി മന്‍ഹജിന്റെ വക്താക്കളാവും?! ജിന്നിനെയും പിശാചിനെയും വിളിച്ചുതേടാമെന്നു മാത്രമല്ല, ജിന്നും പിശാചും മനുഷ്യരില്‍ കയറിക്കൂടുമെന്നും അവയെ അടിച്ചിറക്കാന്‍ ഖുര്‍ആന്‍ തെറാപ്പി വേണമെന്നുമൊക്കെയാണ്‌ ഇക്കൂട്ടരുടെ വാദങ്ങള്‍. 


`പിശാച്‌ സ്‌പര്‍ശ'വുമായി ബന്ധപ്പെട്ട സൂറതുല്‍ അഅ്‌റാഫ്‌ 201 സൂക്തത്തിന്റെ വിശദീകരണത്തില്‍ അമാനി മൗലവി വിവരിക്കുന്ന ഭാഗം ഇവിടെ ഉദ്ധരിക്കട്ടെ: ``നബി(സ) പറഞ്ഞതായി ഇബ്‌നു മസ്‌ഊദ്‌(റ)ല്‍ നിന്ന്‌ ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. നിശ്ചമായും മനുഷ്യനില്‍ പിശാചിന്‌ ഒരു (തരം) പ്രവേശനമുണ്ട്‌. മലക്കിനും ഒരു (തരം) പ്രവേശനമുണ്ട്‌. പിശാചിന്റെ പ്രവേശനം തിന്മയെക്കുറിച്ചുള്ള വാഗ്‌ദത്തവും യഥാര്‍ഥത്തെ വ്യാജമാക്കലുമായിരിക്കും. മലക്കിന്റെ പ്രവേശനമാകട്ടെ, നന്മയെക്കുറിച്ചുള്ള വാഗ്‌ദത്തവും യഥാര്‍ഥത്തെ സത്യമാക്കലുമായിരിക്കും. ഇത്‌ ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍ അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന്‌ അവന്‍ അറിഞ്ഞുകൊള്ളട്ടെ. അവന്‍ അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്യട്ടെ. മറ്റേത്‌ (പിശാചിന്റേത്‌) ആര്‍ക്കെങ്കിലും അനുഭവപ്പെട്ടാല്‍, ആട്ടപ്പെട്ട പിശാചില്‍ നിന്ന്‌ അവന്‍ അല്ലാഹുവിനോട്‌ ശരണംതേടുകയും ചെയ്യട്ടെ.' തുടര്‍ന്ന്‌ തിരുമേനി `അശ്ശൈത്വനു യഇദുകുമുല്‍ ഫഖ്‌റ' എന്ന ഖുര്‍ആന്‍ വചനം ഓതുകയും ചെയ്‌തു (തിര്‍മിദി). (ഉദ്ധരണം വിശുദ്ധ ഖുര്‍ആന്‍ വിവരണം. സൂറ: അഅ്‌റാഫ്‌ 201,202)


സലഫുകളായ മുഫസ്സിറുകളും മുഹദ്ദിസുകളും മനസ്സിലാക്കിയതും മുന്‍ഗാമികളായ ഇസ്വ്‌ലാഹീ പണ്ഡിതന്മാര്‍ പഠിപ്പിച്ചതും ഇപ്രകാരമാണ്‌. അതെല്ലാം കൈവിട്ട്‌ ജിന്ന്‌പൂജ, ചെകുത്താന്‍ അടിച്ചിറക്കല്‍ തുടങ്ങിയ അന്ധവിശ്വാസത്തിലേക്ക്‌ മുജാഹിദ്‌ സമൂഹത്തെപ്പോലും നയിക്കുകയാണ്‌ ജിന്നുവാദികള്‍ ചെയ്യുന്നത്‌. 


കാലത്തിനൊത്തു മാറുന്ന വ്യതിയാനം
ഈ വിധം ശിര്‍ക്കില്‍ മുഖംകുത്തി വീണവരാണ്‌ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കെതിരെ പ്രത്യേകിച്ചും അബ്‌ദുസ്സലാം സുല്ലമിക്കെതിരെ ഹദീസ്‌ നിഷേധ ആരോപണം ഉന്നയിക്കുന്നത്‌. അല്ലാഹുവിന്റെ പേരില്‍ കളവ്‌ പറയുന്ന ഇക്കൂട്ടര്‍ സുല്ലമിയുടെ പേരില്‍ കളവ്‌ പറയുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. അബ്‌ദുസ്സലാം സുല്ലമി എഴുതിയ ബുഖാരിയുടെ പരിഭാഷയാണ്‌ കാര്യമായി ഇവര്‍ ഇതിന്‌ ഉപയോഗിക്കുന്നത്‌. എണ്‍പതുകളില്‍ ജാമിഅ നദ്‌വിയ്യയില്‍ അധ്യാപകനായിരിക്കെയാണീ പരിഭാഷ അദ്ദേഹം എഴുതുന്നത്‌. കെ പി മുഹമ്മദ്‌ മൗലവി അടക്കമുള്ള പണ്ഡിതന്മാര്‍ക്കൊന്നും മനസ്സിലാവാത്ത ഹദീസ്‌ നിഷേധം ജിന്ന്‌ വിഭാഗത്തിലെ ഏതാനും പേര്‍ക്ക്‌ മാത്രം മനസ്സിലായി എന്നതുതന്നെ മതി ഇവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കാന്‍.
തൊണ്ണൂറുകളിലും എണ്‍പതുകളിലും എഴുതിയ പുസ്‌തകത്തിലുള്ളത്‌ എങ്ങനെയാണ്‌ 2002 ആഗസ്റ്റിന്‌ ശേഷം ഉണ്ടായി എന്നിവര്‍ തന്നെ പരിഹസിക്കുന്ന ഞങ്ങളുടെ ആദര്‍ശ വ്യതിയാനമായി പറയുക? ഇവരുടെ കുതന്ത്രം അപാരം തന്നെ. (1999-2002 കാലഘട്ടത്തില്‍ മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കെതിരില്‍ തല്‌പരകക്ഷികള്‍ പ്രചരിപ്പിച്ച ആദര്‍ശ വ്യതിയാനാരോപണങ്ങളില്‍ ഹദീസ്‌ നിഷേധം എന്നൊന്നില്ല. അതായിരുന്നു കഴിഞ്ഞ സംവാദത്തിലെ വിഷയം എന്നുകൂടി ഓര്‍ക്കുക. ദുരാരോപണങ്ങള്‍ ആദര്‍ശമാക്കിയവര്‍ സലഫികളോ?) 


`കണ്ണുകള്‍ക്കല്ല അന്ധത ബാധിക്കുന്നത്‌. എന്നാല്‍ നെഞ്ചകത്തുള്ള ഖല്‍ബുകള്‍ക്കാണ്‌ അന്ധത ബാധിക്കുന്ന'തെന്ന ഖുര്‍ആനിന്റെ പ്രസ്‌താവം എത്ര സത്യം. ഈ ആരോപണങ്ങളെല്ലാം ബുഖാരി പരിഭാഷയുടെ മുഖവുര ഒരു വട്ടമെങ്കിലും വായിച്ചിരുന്നെങ്കില്‍ പാപ്പരായിപ്പോകുന്ന പ്രവൃത്തിയില്‍ നിന്ന്‌ ഇവര്‍ക്ക്‌ മാറിനില്‌ക്കാമായിരുന്നു. സുല്ലമി മുഖവുരയില്‍ വ്യക്തമാക്കുന്നത്‌ കാണുക: ``ഈ പരിഭാഷയില്‍ ചില ഹദീസുകള്‍ക്ക്‌ വിമര്‍ശം നല്‌കിയിട്ടുണ്ട്‌. ന്യൂനതകള്‍ വിവരിച്ചിട്ടുമുണ്ട്‌. ഇത്‌ എന്റെ വ്യക്തിപരമായ അഭിപ്രായമല്ല. പ്രത്യുത പൂര്‍വികരും ആധുനികരുമായ ചില പണ്ഡിതന്മാര്‍ക്കുള്ള വീക്ഷണം വിജ്ഞാനത്തിന്റെ വര്‍ധനവ്‌ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി എടുത്ത്‌ കാണിച്ചതാണ്‌! (മുഖവുര പേജ്‌ 4)


ഇത്ര വ്യക്തമായും സ്‌പഷ്‌ടമായും കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടും ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ നിന്ന്‌ തലയും വാലും മുറിച്ച്‌ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും ഹദീസ്‌ നിഷേധികളെന്നും ചേകന്നൂരികള്‍ എന്നും വിളിക്കുന്ന സലീം ഫൈസല്‍, മാലിക്‌ കൂട്ടുകെട്ടിനുള്ള ബന്ധം മുസ്‌ലിംകളെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സിയോണിസ്റ്റുകളുമായിട്ടാണെന്ന്‌ മുസ്‌ലിം സമൂഹം തിരിച്ചറിയേണ്ടതുണ്ട്‌. ഒരു പ്രമുഖ പത്രം ഇവരെക്കുറിച്ച്‌ എഴുതിയ എഡിറ്റോറിയല്‍ ഇതിനോട്‌ ചേര്‍ത്തുവായിക്കുക. 


``മുജാഹിദ്‌ പ്രസ്ഥാനത്തിലെ സംഘര്‍ഷങ്ങളും നവ സലഫിസത്തിന്റെ ഉദയവും മുജാഹിദ്‌ സംഘടനകളുടെ കേവലമായ ആഭ്യന്തര പ്രശ്‌നമായി കാണാന്‍ പാടില്ല. കേരള സമൂഹ രൂപവത്‌കരണത്തില്‍ നിര്‍ണായകമായ പങ്കുള്ള ഒരു പ്രസ്ഥാനത്തിനകത്ത്‌ സംഭവിക്കുന്ന കാര്യങ്ങളില്‍ കേരള സമൂഹത്തിനാകമാനം ഉല്‍ക്കണ്‌ഠ വേണ്ടതുണ്ട്‌. എന്നു മാത്രമല്ല, ഇപ്പോള്‍ രൂപപ്പെട്ടുവരുന്ന നവ സലഫി ചിന്തകളും ഗ്രൂപ്പുകളും മുജാഹിദ്‌ സംഘടനെയയോ മുസ്‌ലിം സമൂഹത്തെയോ മാത്രം ബാധിക്കുന്ന പ്രശ്‌നവുമല്ല. അതിന്റെ ആഘാതങ്ങള്‍ സമൂഹത്തിലാകമാനം ഉണ്ടാവും. നമ്മുടെ സാമൂഹിക സംഘാടനത്തെയും സമുദായ ബന്ധങ്ങളെയും ലിംഗ സമീപനങ്ങളെയുമെല്ലാം നിഷേധാത്മകമായി ബാധിക്കാന്‍ പോകുന്ന യാഥാര്‍ഥ്യമാണത്‌. പരിഹരിക്കാന്‍ കഴിയാത്ത ഒട്ടേറെ പ്രതിസന്ധികളും മുറിവുകളും അത്‌ സമൂഹശരീരത്തില്‍ സൃഷ്‌ടിക്കും. ദീര്‍ഘകാല വീക്ഷണമോ ദാര്‍ശനിക ഔന്നിത്യമോ കാണിക്കാത്ത ഒരുപറ്റം അത്യാവേശക്കാരുടെയും ആത്യന്തിക വാദികളുടെയും പ്രഘോഷണങ്ങള്‍ക്ക്‌ നമ്മുടെ മതങ്ങളെയും സമുദായങ്ങളെയും നാം വിട്ടുകൊടുക്കാന്‍ പാടില്ല. (29-3-13, മാധ്യമം)


സ്വിഫാത്തിനെ വ്യാഖ്യാനിക്കല്‍
അല്ലാഹുവിന്റെ സ്വിഫാത്തുകളെ വ്യാഖ്യാനിക്കുന്നവരാണ്‌ സുല്ലമിയും സംഘവും എന്നതാണ്‌ ഇവരുടെ മറ്റൊരു ആരോപണം. സ്വിഫാത്തുകളില്‍ വ്യാഖ്യാനിക്കേണ്ടവയും വ്യാഖ്യാനിക്കാന്‍ പാടില്ലാത്തവയും ഉണ്ട്‌ എന്നതാണ്‌ സലഫുകളുടെ നിലപാട്‌. സന്ദര്‍ഭവും സാഹചര്യവും അനുസരിച്ച്‌ സലഫുകള്‍ ഇത്‌ ചെയ്‌തിട്ടുണ്ട്‌. ഉദാഹരണമായി അമാനി മൗലവിയുടെ പരിഭാഷ പരിശോധിക്കുക. സൂറ റഹ്‌മാനിലെ 27-ാം വചനത്തിലെ ²Lh എന്ന പദത്തിന്‌ `വദനം' എന്ന്‌ അര്‍ഥം നല്‌കിയ അമാനി മൗലവി സൂറ: ഇന്‍സാനിലെ 9-ാം വചനത്തിലെ ²Lh എന്നതിന്‌ അല്ലാഹുവിന്റെ പ്രീതി എന്നാണ്‌ അര്‍ഥം നല്‌കിയത്‌. 


സൂറതു ഫത്‌ഹിലെ പത്താം വചനത്തെ അമാനി മൗലവി ഇപ്രകാരം വിശദീകരിക്കുന്നു: പ്രത്യക്ഷത്തില്‍ നബി(സ)യുമായി നടന്ന പ്രതിജ്ഞയാണെങ്കിലും വാസ്‌തവത്തില്‍ അല്ലാഹുവുമായി നടന്ന പ്രതിജ്ഞയാണത്‌. പ്രതിജ്ഞാവേളയില്‍ കൈകൊടുത്തത്‌ നബിയാണെങ്കിലും അല്ലാഹു നേരില്‍ കൈ കൊടുത്തതിന്‌ സമമാണ്‌ എന്നു സാരം. സൂറതുല്‍ മുഅ്‌മിനൂനിലെ 27-ാം വചനത്തിലെ ?rǮY എന്നതിനെ വ്യാഖ്യാനിച്ച്‌ അമാനി മൗലവി എഴുതുന്നു: ``അല്ലാഹുവിന്റെ നിര്‍ദേശത്തോടും പ്രത്യേക കാവലോടും കൂടി ഉണ്ടാക്കുക എന്നാണ്‌ നമ്മുടെ ബോധനമനുസരിച്ചും നോട്ടമനുസരിച്ചും കപ്പല്‍ പണിയുക എന്ന്‌ പറഞ്ഞതിന്റെ താല്‌പര്യം.'' ഈ മേഖലയിലുള്ള മുസ്‌ലിം ലോകത്തിന്റെ കാഴ്‌ചപ്പാട്‌ ഇതായിരിക്കെ ഇതിന്റെ പേരില്‍ സുല്ലമിയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ ഇവര്‍ക്കുള്ള ഒളിയജണ്ട നമ്മള്‍ നേരത്തെ വ്യക്തമാക്കിയത്‌ തന്നെയാകുന്നു. സലഫികളുടെ ഏതെങ്കിലും ഒരു ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം അല്ലാഹുവിന്റെ സ്വിഫാതുകളെ തീരെ വ്യാഖ്യാനിക്കാത്തതായി ഉണ്ടെങ്കില്‍ ഇവര്‍ അത്‌ കൊണ്ടുവരട്ടെ. 


സംഗീതവും സംഗീതോപകരണങ്ങളും എന്ന തലക്കെട്ടില്‍ സുല്ലമി എഴുതിയ ലേഖനത്തില്‍ സംഗീതം അനുവദനീയമാണെന്നതിന്‌ ഖുര്‍ആനില്‍ തെളിവുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞതാണ്‌ മറ്റൊരു ആരോപണം. ഇവിടെ സംഗീതം കൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടത്‌ ഗാനവും കവിതയുമാണെന്ന്‌ തെളിഞ്ഞ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്‌. സൂറ ശൂഅറാഇലെ 224 മുതല്‍ 227 വരെ ആയത്തുകള്‍ മനസ്സിരുത്തി വായിക്കുകയും അമാനി മൗലവി ഉള്‍പ്പെടെയുള്ളവരുടെ തഫ്‌സീറുകള്‍ പരിശോധിക്കുകയും ചെയ്യുന്ന ആര്‍ക്കും അത്‌ ബോധ്യപ്പെടും. ചില സ്വഹാബികള്‍ ഹാര്‍മോണിയം ഉപയോഗിച്ചിരുന്നതായി അബ്‌ദുസ്സലാം സുല്ലമി സൂചിപ്പിച്ചതിനെപ്പറ്റിയായിരുന്നു അവരുന്നയിച്ചത്‌.
(നന്തി സംവാദത്തിലെ വിഷയാവതരണം)

Saturday, 23 March 2019

മരണപെട്ടവരോടുള്ള തവസ്സുൽ


മുജാഹിദ് പ്രസ്ഥാനം മഹാന്മാരായ സഹാബികളെ ആദരിക്കുന്നവരും , അവരുടെ ജീവിത പാഥ സ്വന്തം ജീവിതത്തിൽ സ്വാംശീകരിക്കാൻ ശ്രമിക്കുന്നവരുമാണ് . മുഹാജിറുകളെയും , അൻസാറുകളെയും , അവരിൽ ബദരീങ്ങളെയും , ഉഹദീങ്ങളെയുമെല്ലാം മുജാഹിദുകൾ അതിരറ്റു സ്നേഹിക്കുന്നു . അവരെ റോൾ മോഡലാകാൻ ശ്രമിക്കുന്നു . അവർ ബദറിൽ യുദ്ധം ചെയ്തത് മക്കയിലെ പൂർവികരായ ഔലിയാക്കളെ ആരാധിക്കാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയല്ലായിരുന്നു . അവർ യുദ്ധം ചെയ്തത് അമ്പിയാക്കളെ വിളിക്കുന്നതിനള്ള സ്വാതന്ത്രത്തിനു വേണ്ടിയല്ലായിരുന്നു. അവർ യുദ്ധം ചെയ്തത് ഇബ്രാഹിം നബിയെ വിളിച്ച് തേടാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയല്ലായിരുന്നു. മറിച്ച് അവർ യുദ്ധം ചെയ്തത് അല്ലാഹുവിനെ മാത്രം വിളിച്ചു തേടാനുള്ള സ്വാതന്ത്രത്തിനു വേണ്ടിയായിരുന്നു . ആ ബദരീങ്ങളുടെ ചരിത്രം വരും തലമുറക്ക് പറഞ്ഞു കൊടുക്കാനും അതിലൂടെ അല്ലാഹുവിനു പുറമെ വിളിച് തേടുന്ന സകല ആരാധ്യരെയും ബഹിഷ്‌ക്കരിക്കാനും മുജാഹിദുകൾ സദാ ജാഗരൂകരാണ് . അവരുടെ മഹത് ചരിത്രം , വിശ്വാസ ദാർഢ്യം ഇതെല്ലാം പറയാനും പ്രചരിപ്പിക്കാനും മുജാഹിദുകൾ ഒരിക്കലും പിന്നിലല്ലാ . എന്നാൽ അവരെ സ്നേഹിക്കുന്നു എന്നു പറഞ്ഞു ചിലർ അവരുടെ ചരിത്രത്തിനു തന്നെ അപമാനമായി ഇന്ന് ധാരാളം കർമ്മങ്ങൾ ചെയ്യുന്നു .
അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കാനും ഇവർ തയ്യാറാണ് , അതിനു തെളിവ് റസൂലിന്റെ വാക്കുകളല്ല കേവലം മത പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ മാത്രം . “ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.”[ 5/3]

أَسَرَّهُ إِلَيْكَ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ مَا أَسَرَّ إِلَىَّ شَيْئًا كَتَمَهُ النَّاسَ وَلَكِنِّي سَمِعْتُهُ يَقُولُ ‏ "‏ لَعَنَ اللَّهُ مَنْ ذَبَحَ لِغَيْرِ اللَّهِ وَلَعَنَ اللَّهُ مَنْ آوَى مُحْدِثًا وَلَعَنَ اللَّهُ مَنْ لَعَنَ وَالِدَيْهِ وَلَعَنَ اللَّهُ مَنْ غَيَّرَ الْمَنَارَ ‏"‏ ‏.‏

അബൂ തുഫൈൽ [റ ] നിന്നും : റസൂൽ [സ] പറഞ്ഞു : അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കുന്നവനെ അല്ലാഹു ശപിച്ചിരിക്കുന്നു ..." [മുസ്ലിം 1978 ]

ചിന്തിക്കുക ഇവർ ആരെയാണ് സ്നേഹിക്കുന്നത് ? അതിനെ ഒരിക്കലും മുജാഹിദുകൾ ഇവിടെ നടപ്പിലാക്കാൻ സമ്മതിക്കില്ല . മരണപ്പെട്ട ബദരീങ്ങളോട് സഹായം തേടാൻ അത്തരം കക്ഷികൾ കൊണ്ടു വരുന്ന ഒരു കഥയാണ് ഉമർ [റ ] വിന്റെ കാലത്തെ ക്ഷാമത്തിന്റെ കഥ . അത് താഴെ പറയുന്ന രിവായതിലൂടെ വരുന്നു .
حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار ، قال : وكان خازن عمر على الطعام ، قال : أصاب الناس قحط في زمن عمر فجاء رجل إلى قبر النبي (ص) فقال : يا رسول الله ! إستسق لأمتك فإنهم قد هلكوا ، فأتى الرجل في المنام فقيل له : إئت عمر فإقرئه السلام ، وأخبره أنكم مستقيمون وقل له : عليك الكيس ! عليك الكيس ! فأتى عمر فأخبره فبكى عمر ثم قال : يا رب لا آلو إلا ما عجزت عنه.

إبن أبي شيبة - المصنف - الجزء : ( 7 ) - رقم الصفحة : ( 482 )

- أخبرنا : أبو نصر بن قتادة ، وأبو بكر الفارسي قالا : ، أخبرنا : أبو عمرو بن مطر ، أخبرنا : أبو بكر بن علي الذهلي ، أخبرنا : يحيى ، أخبرنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك قال : أصاب الناس قحط في زمان عمر بن الخطاب ، فجاء رجل إلى قبر النبي (ص) فقال : يا رسول الله ، إستسق الله لأمتك فإنهم قد هلكوا ، فأتاه رسول الله (ص) في المنام ، فقال إئت عمر فإقرئه السلام ، وأخبره أنكم مسقون ، وقل له : عليك الكيس الكيس ، فأتى الرجل عمر ، فأخبره ، فبكى عمر ثم قال : يا رب ما آلو إلا ما عجزت عنه.

البيهقي - دلائل النبوة - جماع أبواب..

وقال الحافظ أبو بكر البيهقي : أخبرنا : أبو نصر بن قتادة ، وأبو بكر الفارسي قالا : ، حدثنا : أبو عمر بن مطر ، حدثنا : إبراهيم بن علي الذهلي ، حدثنا : يحيى بن يحيى ، حدثنا : أبو معاوية ، عن الأعمش ، عن أبي صالح ، عن مالك قال : أصاب الناس قحط في زمن عمر بن الخطاب فجاء رجل إلى قبر النبي (ص) فقال : يا رسول الله إستسق الله لأمتك فإنهم قد هلكوا ، فأتاه رسول الله (ص) في المنام فقال : إيت عمر فأقره مني السلام وأخبرهم أنهم مسقون ، وقل له عليك بالكيس الكيس ، فأتى الرجل فأخبر عمر فقال : يا رب ما آلوا إلا ما عجزت عنه ، وهذا إسناد صحيح

إبن كثير - البداية والنهاية - الجزء : ( 7 ) - رقم الصفحة : ( 105 )

أخبرنا : أبوعبد الله محمد بن الفضل ، إنا أبو بكر البيهقي ، إنا أبو نصر بن قتادة وأبو بكر الفارسي قالا : ، إنا أبو عمرو بن مطر ، نا : إبراهيم بن علي الذهلي ، نا : يحيى بن يحيى ، إنا معاوية ، عن الأعمش ، عن أبي صالح ، عن مالك الدار قال : أصاب الناس قحط في زمان عمر بن الخطاب فجاء رجل إلى قبر النبي (ص) فقال : يا رسول الله إستسق الله لأمتك فإنهم قد هلكوا فأتاه رسول الله (ص) في المنام وقال : إئت عمر فإقرئه السلام وأخبره أنكم مسقون وقل له : عليك الكيس الكيس فأتى الرجل فأخبر عمر فبكى عمر ثم قال : يا رب ما آلو إلا ما عجزت عنه.

إبن عساكر - تاريخ مدينة دمشق - الجزء : ( 44 ) - رقم الصفحة : ( 345 )

بن عبيد بن الفضل إجازة ، إنا محمد بن الحسين بن محمد ، نا : إبن أبي خيثمة ، نا : أبي ، نا : محمد بن خازم أبو معاوية الضرير ، نا : الأعمش ، عن أبي صالح ، عن مالك الدار قال : أصاب الناس قحط في زمان عمر بن الخطاب فجاء رجل إلى قبر النبي (ص) فقال : يا رسول الله (ص) إستسق لأمتك فأتاه النبي (ص) في المنام فقال : إئت عمر فإقرئه السلام وقل له إنكم مسقون فعليك بالكيس قال : فبكى عمر وقال : يا رب ما آلوا إلا ما عجزت عنه.
إبن عساكر - تاريخ مدينة دمشق - الجزء : ( 56 ) - رقم الصفحة : ( 489 )

ഉമർ [ റ ] വിന്റെ ഭരണകാലം .ജനങ്ങൾക്ക് ക്ഷാമം നേരിട്ടു .അപ്പോൾ , ഒരാൾ നബി [ സ ] യുടെ കബറിടത്തിൽ വന്നു പറഞ്ഞു ; അല്ലാഹുവിന്റെ റസൂലേ , നിങ്ങളുടെ സമുദായത്തിന് വേണ്ടി മഴക്കു പ്രാർത്ഥിക്കുക . തീർച്ചയായും അവർ നാശത്തിൽ അകപ്പെട്ടിരിക്കുന്നു .അങ്ങനെ നബി [സ] സ്വപ്നത്തിൽ അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു : നീ ഉമറിന്റെ അടുത്ത് ചെന്നു എന്റെ സലാം അറിയിക്കുകയും , അവർക്ക് മഴ ലഭിക്കുമെന്ന് പറയുകയും ചെയ്യുക . തന്റേടത്തോടെ വർത്തിക്കണമെന്നു ഉമറിനോട് ഉണർത്തുകയും ചെയ്യുക .തുടർന്നു അയാൾ ഉമറിനെ സമീപിക്കുകയും വിവരങ്ങളെല്ലാം പറയുകയും ചെയ്തു . ഇതുകേട്ട് ഉമർ പൊട്ടിക്കരഞ്ഞു . അല്ലാഹുവെ എന്റെ കഴിവിൽ പെടാത്ത കാര്യങ്ങളിലല്ലാതെ ഒരു വീഴ്ചയും ഞാൻ വരുത്തിയിട്ടില്ല എന്നു പറയുകയും ചെയ്‌തു "
ഇതാണ് മേൽ പറഞ്ഞ റിവായത്തുകളിൽ വന്ന കഥ . ഇബ്ൻ അബീ ശൈബയും , ബൈഹഖിയും , ഇബ്ൻ അസാകിറും ,ഇബ്ൻ കസീറുമെല്ലാം ഇത് ഉദ്ധരിക്കുന്നത് أبو معاوية ، عن الأعمش ، عن أبي صالح ، عن مالك الدار " അബൂ മുആവിയ അൻ അഅͧമശ് അൻ അബൂ സാലിഹ് അൻ മാലിക്ദ്ദർ " എന്ന സനദിലൂടെയാണ് .
ഒന്നാമത് ഈ രിവായത്ത് മുദല്ലസ്സാണ് . കാരണം عن الأعمش ، عن أبي صالح അൻ അഅͧമശ് അൻ അബൂ സാലിഹ് എന്നാണ് രിവായ .
അഅͧമശ് മുദല്ലിസാണ് അതും തദ്‌ലീസു തസ് വിയയിൽ പെട്ടത് .
وقال الذهبي
وهو يدلس، وربما دلس عن ضعيف،
قال ابن المبارك: «إنما أفسد حديث أهل الكوفة أبو إسحاق والأعمش لكم
وقال أحمد بن حنبل ففي حديث الأعمش اضطراب كثير
وقال ابن المديني: «الأعمش كان كثير الوهم في أحاديث هؤلاء الضعفاء
[ميزان الاعتدال 2/208-209]
ഇദ്ധേഹം മുദല്ലിസാണ് , ദുർബലന്മാരിൽ നിന്നും ഹദീസ് ഉദ്ധരിക്കാറുണ്ട് . ഇബ്ൻ മുബാറക് [റ ] പറഞ്ഞു : കൂഫകരായ അബൂ ഇസഹാക്കും , അഅˇമശു മാണ് ഹദീസ് നശിപ്പിച്ചത് .
ഇമാം അഹമ്മദ് പറഞ്ഞു : അഅˇമശിന്റെ ഹദീസുകളിൽ ധാരാളം വൈരുധ്യങ്ങൾ [ഇൾതിറാബ് ] ഉണ്ട് . ഇമാം ഇബ്ൻ മദീനി [റ ] പറഞ്ഞു : അഅˇമശ് ദുർബലന്മാരിൽ നിന്നും ഉദ്ധരികുന്നതുമൂലം ഹദീസുകളിൽ ധാരാളം ധാരണ പിശകുകൾ [വഹ് മ് ]ഉണ്ടാവാറുണ്ട്
[മീസാൻ ദഹബി 2/208-209]
ഇബ്ൻ ഹജർ [റ ]പറയുന്നു;
سليمان بن مهران الأعمش محدث الكوفة وقارؤها وكان يدلس وصفه بذلك الكرابيسي والنسائي والدارقطني وغيرهم
" അൽ അഅͧമശ് കൂഫക്കാരനായ പണ്ഡിതനാണ് .ഇദ്ധേഹം മുദല്ലിസാണ് എന്ന് ഇമാം നസായിയും ദാറു ഖുത്നിയും പറഞ്ഞിരിക്കുന്നു " [തബക്കാതുൽ മുദല്ലിസീൻ 1/33]

قال ابن عبد البر: قالوا لا نقبل تدليس الأعمش
ഇമാം ഇബ്ൻ അബ്ദിൽ ബറ്ർ പറയുന്നു ; മുഹദ്ദിസുകൾ അഅͧമശിന്റെ തദ്‌ലീസ് സ്വീകാരിച്ചിരുന്നില്ല .
قال يحيى بن معين: لم يسمع الأعمش هذا الحديث من أبي صالح
ഇമാം യഹിയ്യ ഇബ്ൻ മുഈൻ പറഞ്ഞു : അഅͧമശ് അബൂ സ്വാലിഹിൽ നിന്നും ഹദീസ് കേട്ടിട്ടില്ല .
[ ജാമിഉ അൽ തഅͧസീലു ലിൽഅലായി 189 ]
عَنْ الْأَعْمَش عَنْ أَبِي صَالِح , وَالْأَعْمَش مُدَلِّسٌ وَالْمُدَلِّسُ إِذَا قَالَ : ( عَنْ ) لَا يُحْتَجُّ بِهِ

മിഹ്‌റാൻറെ അബു സാലിഹിൽ നിന്നുള്ള  തദ്‌ലീസ് സ്വീകാര്യമല്ല എന്ന്  ശറഹിൽ നവവി [ റ ] തന്നെ പറയുന്നു .[ശറഹ് മുസ്ലിം 1/109] 

അപ്പോൾ താൻ കേൾക്കാത്ത കാര്യം അബുസാലിഹിൽ നിന്നും കേട്ടു എന്നു തദ്‌ലീസ് ചെയ്‌തുകൊണ്ടാണ് അഅͧമശ് ഈ കഥ ഉദ്ധരിക്കുന്നത് . അതിനാൽ തന്നെ ഇത് അസ്വീകാര്യമാണ് .

രണ്ടാമത് ഈ മാലിക്ദ്ദർ ഉമർ [റ ] വിന്റെ ഖജനാവ് സൂക്ഷിപ്പുകാരനാണെന്നു ഹിജ്റ 446 ൽ മരണപ്പെട്ട അബൂ യഅͧലാ ഹിലാലി , അൽ ഇർഷാദിൽ പറഞ്ഞിട്ടുണ്ടെങ്കിലും മുഹദ്ദിസുകൾ അദ്ദേഹം മജ്‌ഹുലുൽ ഹാലിൽപെട്ട ആളായിട്ടാണ് എണ്ണിയത് .

وأخرج له المنذري حديثـًا في الترغيب والترهيب 2/ 29 ومثله قال الهيثمي في مجمع الزوائد 3/ 125 " ومالك الدار لا أعرفه '

ഇമാം മുൻദിരി തർഗീബിലും ഇമാം ഹൈസമി മജ്‌മൂ സവാഇദിലും പറയുന്നു : മാലിക്ദ്ദർ അറിയപ്പെടാത്ത [മജ് ഹൂൽ ]ആളാണ് .
ഇമാം ബുഖാരി താരീഖിലും , ഇബ്ൻ അബീ ഹാതിം ജർഹ് വ തഅദീലിലും മാലിക്ദദർറിനെ കുറിച്ചു ജർഹുംതഅദീലും കൊടുക്കാതെ മൗനം പാലിക്കുന്നു . അതിനാൽ അവർക്ക് അറിയാത്ത നിവേദകൻ മജ്‌ഹുൽ ആണെന്ന് ഇബ്ൻ ഖത്താൻ പറയുന്നു
ذكر هذا الخلاف فيه البخاري، ولم يعرف هو ولا ابن أبي حاتم من حاله بشيء فهي عندهما مجهولة"

الوهم والإيهام لابن القطان 3/ 390:

അപ്പോൾ ഈ മാലിക് ദ്ദർ ആരാണെന്നു മുഹദ്ദിസുകൾക്കിടയിൽ ഭിന്ന അഭിപ്രായമുണ്ടെന്നു വ്യക്തം . അങ്ങനെ മജ്‌ഹുൽ ആയ നിവേദകാനുള്ളതിനാൽ ഈ കഥ രണ്ടാമതും അസ്വീകാര്യമാണ് .
മൂന്നാമത്  ഇതിന്റെ സനദ്  മുറിഞ്ഞിട്ടുണ്ട്  ഇത് മുൻകതിആണ്
.ذكوان أبو صالح السمان معروف قال أبو زرعة لم يلق أبا ذر وهو عن أبي بكر وعن عمر وعن علي رضي الله عنهم مرسل
ധക്വാൻ അഥവാ  അബു സാലിഹ് സമാൻ , അബു സുർ അത് പറഞ്ഞു : ഇദ്ദേഹം മാലിക് ദർറിൽ നിന്നും ഒന്നും കേട്ടിട്ടില്ല .അബുബക്കർ [റ ] , ഉമർ [റ ] , അലി [റ ] എന്നിവരിൽ നിന്നുള്ള റിപ്പോർട്ടുകൾ മുർസലുകളുമാണ് .[ ജർഹ് വ തഅദീൽ അൽ അലാഈ 173 ]


നാലാമത്  നബിയുടെ [സ] ഖബറിൽ വന്നു പറഞ്ഞ വ്യക്തി ആരാണെന്നു ഹദീസിൽ വ്യക്തമാക്കുന്നില്ല . അപ്പോൾ അയാളും മാജ്ഹുൽ ആണ് എന്നാൽ തൽപര കക്ഷികൾ ഉന്നയിക്കാറുള്ള പ്രധാന വാദം ഇമാം ഇബ്ൻ ഹജർ ഫത് ഹുൽബാരിയിൽ ആ ആള് ബിലാൽ ഇബ്ൻ ഹാരിസ് എന്ന സ്വഹാബിയാണെന്നാണ് . പക്ഷെ അത് ഇബ്ൻ ഹജർ ഉദ്ധരിക്കുന്നത് അൽ ഫത്തൂഹ് എന്ന ഗ്രന്ഥത്തിൽ നിന്നും സൈഫിൽ നിന്നുമാണ് .

روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة

വളരെ ദുർബലനും അസ്വീകാര്യനുമായ ആളാണ് ഈ സൈഫ് .

وقال ابن معين : (( ضعيف الحديث )) ، وقال أبو حاتم : (( متروك يشبه حديثه حديث الواقدي ))[ الجرح والتعديل ص 268 / 2 ]

ഇമാം ഇബ്ൻ മുഈൻ പറഞ്ഞു : ഇയാൾ ദുർബല ഹദീസിന്റെ ആളാണ്
അബൂ ഹാതിം പറഞ്ഞു : തള്ളപ്പെടേണ്ടവനാണ്
[ ജർഹ് വ തഅദീൽ 2/ 268
وقال النسائي : (( ضعيف ))[ الضعفاء والمتروكين ص 50 ]

ഇമാം നാസായി പറഞ്ഞു : ഇയാൾ ബലഹീനനാണ്
[ അദ്ദുഹഫാ 50
وقال النسائي : (( ضعيف ))[ الضعفاء والمتروكين ص 50 ]
ഇമാം നാസായി പറഞ്ഞു : ഇയാൾ ബലഹീനനാണ്
وقال أَبُو داود : ليس بشيء . وقال النسائي ، والدارقطني : ضعيف .
وقال أَبُو حاتم بْن حبان : يروي الموضوعات عَنِ الإثبات
ഇമാം അബൂദാവൂദ് പറഞ്ഞു : ഇയാൾ ബലഹീനനാണ് ,ദാറുഖുത്നി പറഞ്ഞു : ഇയാൾ ബലഹീനനാണ്
ഇബ്ൻ ഹിബ്ബാൻ പറഞ്ഞു : തെളിവിനു വേണ്ടി കളവു പറയുമെന്ന്
[ തഹ്ദീബ് മിസ്സി ]

അപ്പോൾ അസ്വീകാര്യനായ സൈഫ് പറയുന്നത് സ്വീകരിക്കൽ അനുവദനീയമല്ല . സ്വയമേ ഒരു നിലവാരവുമില്ലാത്ത ഒരാൾ പറയുന്നത് സ്വീകരിച്ചു മറ്റൊരു സംഗതി അംഗീകരികാവതല്ലല്ലോ .
ചുരുക്കി പറഞ്ഞാൽ ആരാണെന്നു പോലും അറിയപ്പെടാത്ത ആളുകളും , താൻ നേരിട്ട് കേൾക്കാത്ത കാര്യം വല്ലവന്റെ പേരിൽ കേട്ടു എന്നു കളവു പറയുന്നവരും , അതീവ ദുർബലന്മാരും പറഞ്ഞ ഈ കഥയാണ് മരണപ്പെട്ടവരോട് തവസ്സുല് ചെയ്യാൻ തെളിവായി കൊണ്ടുവരുന്നത് . കേവലം ബാലിശമായ വൈക്കോൽ തുരുമ്പ് മാത്രമാണീ കഥ .
ഇത് തെളിവായി കൊണ്ടുവരുന്നവർ ന്യായം പറയാറുള്ളത് പല മുഹദ്ദിസുകളും ഇതിനെ സ്വഹീഹ് എന്നു പറഞ്ഞു എന്നാണ് . അവർക്ക് ഇമാം ഗസ്സാലി [ റ ] മറുപടി പറയും :
“പിഴവും മറവിയും സംഭവിക്കാവുന്നതും അതു രണ്ടിൽ നിന്നും സുരക്ഷിതരാണെന്ന് സ്ഥാപിക്കപെടാത്തതുമായ ആരുടെയും വാക്കും പ്രവർത്തിയും ഇസ്ലാമിൽ തെളിവായി അങ്കീകരിക്കപ്പെടുകയില്ല " [ അൽ മുസ്ത്തശഫാ 1 - 138 ]

ഈസ [അ ] യുടെ രണ്ടാം വരവ്



 മുഹമ്മദ് നബിക്കു ശേഷം ധാരാളാകണക്കിന്  വ്യജവാദികൾ പ്രവാചകനാണ് എന്ന് പറഞ്ഞു വന്നത് നാം ചരിത്രത്തിൽ കണ്ടതാണ് .
നബിയുടെ കാലത്തു അത്തരം വാദവുമായി വന്ന മുസൈലിമത്തിനെ നമുക്കറിയാം . പിൽ്കാലത് അബ്ബാസി ഖലീഫ അബു ജഅഫർ മസൂറിന്റെ കാലത്തു വന്ന ഇസഹാക്ക് അഖ്‌റാസ് , അബ്ദുൽ മാലികിന്റെ കാലത്തെ മുഗീറതിബ്‌നു സൈദ്  മറ്റൊരാൾ ബയാനിബ്നു സംആൻ , ഇറാനിലെ മിർസാ അലി മുഹമ്മദ്  . ഇവരൊക്കെ ഇസ്ലാമിക ഭരണ കൂടത്തിൽ വെച്ചാണ്  പ്രവാചകനാണെന്ന് വാദിച്ചത് . എന്നാൽ ഇസ്ലാമിക ശത്രുക്കളുടെ ഭരണകൂടത്തിൽ നിന്നുകൊണ്ട് പ്രവാചകത്വം വാദിച്ച വ്യാജനാണ്  മിർസ ഗുലാം ഖാദിയാനി . 1835 ൽ പഞ്ചാബിലെ ഗുരുദാസപ്പൂർ ജില്ലയിൽ ബട്ടാല താലൂക്കിലെ ഖാദിയാനിയിൽ ജനിച്ചു . പിതാവ് അത്വാ മുഹമ്മദിന്റെ മകൻ ഗുലാം മുർതസ. മാതാവ്  ചിറാഗ് ബീവി . ഈ മിർസയുടെ വാദങ്ങൾ എന്തൊക്കെയാണ് ?
                               മിർസ പറയുന്നു : അല്ലാഹുവിന്റെ രേഖകളിൽ ഈസ ഇബ്ൻ മറിയം എന്ന് മാത്രമല്ല എനിക്ക് പേര് നൽകിയത് . 26 വർഷങ്ങൾക് മുൻപ് ബറാഹീനെ അഹമ്മദിയയിൽ അല്ലാഹു എന്റെ കൈകൊണ്ട് എഴുതിയ നിരവധി നാമങ്ങൾ എനിക്കുണ്ട് . ലോകത്തെ ഒരു പ്രവാചകന്റെ പേരും എനിക്ക് നൽകാതെ പോയിട്ടില്ല . ബറാഹീനെ അഹമ്മദിയയിൽ അല്ലാഹു അരുളിയതുപോലെ ഞാൻ ആദമാണ് , നൂഹാണ് , ഇബ്രാഹിമാണ് , ഇസ്ഹാക്കാണ് ,യഅകൂബ് ആണ് , ഇസ്മാഈലാണ് , മൂസയാണ് ദാവൂദാണ് , ഈസ ഇബ്ൻ മറിയമും മുഹമ്മദുമാകുന്നു ഞാൻ .ബുറൂസിയായ നിലയിൽ ഈ പേരുകളെല്ലാം ആ ഗ്രന്ഥത്തിൽ എനിക്ക് നൽകിയിരിക്കുന്നു . എന്നെപ്പറ്റി 'അല്ലാഹുവിന്റെ ദൂതൻ പ്രവാചകരുടെ വേഷത്തിൽ എന്നും പറഞ്ഞിട്ടുണ്ട് ' അതുകൊണ്ട് ആ ഓരോ പ്രവാചകന്മാരുടെയും മഹത്വം എന്നിൽ കാണാം . ഓരോരുത്തരുടെയും ഗുണങ്ങൾ എന്നിലൂടെ പ്രത്യക്ഷപ്പെടുന്നു . ..ഇന്ത്യയിൽ കൃഷ്‌ണനെന്ന് പേരിൽ ഒരു പ്രവാചകൻ കഴിഞ്ഞു പോയിട്ടുണ്ട് .അദ്ദേഹത്തെ രുദ്രഗോപാൽ എന്ന് കൂടി പറയുന്നു എനിക്ക് അദ്ദേഹത്തിന്റെ പേരും നൽകിയിട്ടുണ്ട് . ആര്യ സമൂഹം ഈ കാലഘട്ടത്തിൽ കൃഷ്‌ണന്റെ വെളിപെടൽ പ്രതീക്ഷിക്കുന്നു . ആ കൃഷ്‌ണൻ ഞാൻ തന്നെയാകുന്നു "
[ തതിമ്മയേ ഹകീകത്തു വഹിയ്യ്  84 - 85 ]
                           ചുരുക്കി പറഞ്ഞാൽ  എല്ലാം മിർസയാണ് , മിർസയുടെ അവതാരങ്ങൾ . ഇസ്‌ലാമിക ശത്രൂക്കൾ ചെല്ലും ചെലവും കൊടുത്തു ഈ വ്യജന്റെ മതത്തിന് പ്രമോഷൻ നൽകി . പാമരന്മാരായ പല ആളുകളും അറിവില്ലയ്മകൊണ്ട് അവരിൽ പോയി ചേരുന്നു . കൂടുതലും ഭൗതീക നേട്ടം നോക്കി പോകുന്നവരാണ് . 

 മുഹമ്മദ് നബി അന്ത്യാ പ്രവാചകനാണെന്ന്  അല്ലാഹു നമ്മെ പഠിപ്പിക്കുന്നു . ലോകത് കഴിഞ്ഞു പോയ എല്ലാ മുസ്‌ലിംകളും അങ്ങനെ തന്നെ മനസ്സിലാക്കി . "മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു." [ അഹ്‌സാബ്  40 ]
خَاتَمُ القوْم، آخِرُهُم (ജനങ്ങളുടെ 'ഖാതം' എന്നാല്‍ ഗോത്രത്തിലെ അവസാനമനുഷ്യന്‍ എന്നര്‍ഥം.) (ലിസാനുല്‍അറബ് , ഖാമൂസ്, അഖ്‌റബുല്‍ മവാരിദ് മുതലായ നിഘണ്ടുക്കള്‍ നോക്കുക. ഈ അടിസ്ഥാനത്തില്‍ സകല നിഘണ്ടുകര്‍ത്താക്കളും ഖുര്‍ആന്‍ ഭാഷ്യകാരന്മാരും ഏകകണ്ഠമായി പറഞ്ഞിരിക്കുന്നു, 'ഖാതമുന്നബിയ്യീന്‍' എന്ന വാക്കിന് 'ആഖിറുന്നബിയ്യീന്‍' (പ്രവാചകന്മാരില്‍ അവസാനത്തെ ആള്‍) എന്നാണ് അര്‍ഥമെന്ന്. തിരുനബിയുടെ വിശദീകരണങ്ങള്‍ വന്നിട്ടുള്ളത് 
قال النبي صلى الله عليه وسلم كانت بنو إسرائيل تسوسهم الأنبياء كلما هلك نبي خلفه نبي، وإنه لا نبي بعدي وسيكون خلفاء
നബി(സ) തിരുമേനി അരുള്‍ചെയ്തു: 'ഇസ്‌റാഈല്‍ സമുദായത്തെ പ്രവാചകന്മാരാണ് ഭരിച്ചിരുന്നത്. ഓരോ പ്രവാചകനും മരിക്കുമ്പോള്‍ തല്‍സ്ഥാനത്ത് മറ്റൊരു പ്രവാചകന്‍ പ്രതിനിധിയായി വരും. എന്നാല്‍, എന്റെ ശേഷം പ്രവാചകനില്ലതന്നെ. ഖലീഫമാര്‍ [പ്രതിപുരുഷന്മാര്‍] ഉണ്ടായിരിക്കും. " [ ബുഖാരി 3455 ,മുസ്ലിം 1842 , ബെഹക്കി 16044 , ഇബ്ൻ മാജ 2871 ] നാലുപേരും നാല് സനദിലൂടെ ഇത് ഉദ്ധരിക്കുന്നു .
വീണ്ടും കാണാം
ال النبي صلى الله عليه وسلم إن مثلي ومثل الأنبياء من قبلي كمثل رجل بنى بيتا فأحسنه وأجمله إلا موضع لبنة من زاوية فجعل الناس يطوفون به ويعجبون له ويقولون هلاّ وضعت هذه اللبنة. فأنا اللبنة وأنا خاتم النبيين
നബി തിരുമേനി അരുളി: 'എന്റെയും എനിക്കുമുമ്പുള്ള പ്രവാചകന്മാരുടെയും ഉപമ ഇതാണ്: ഒരാള്‍ ഒരു മന്ദിരം നിര്‍മിച്ചു. അതിനെ വളരെ സുന്ദരവും സുഭഗവുമാക്കി. പക്ഷേ, ഒരു മൂലക്കല്ലിന്റെ സ്ഥാനം ഒഴിവാക്കിവെച്ചു. ജനങ്ങള്‍ അതിനെ പ്രദക്ഷിണം വെക്കുകയും അതിന്റെ ഭംഗികണ്ട് വിസ്മയപരതന്ത്രരാവുകയും ചെയ്തു. 'എന്തുകൊണ്ട് ഈ കല്ലുകൂടി വെച്ചില്ല' എന്ന് അവര്‍ പറയുകയുണ്ടായി. ഞാനത്രെ ആ കല്ല്. ഞാനത്രെ അന്ത്യപ്രവാചകന്‍" [ അഹമ്മദ് 7436 ,ബുഖാരി 3535 , മുസ്ലിം 2286 ] ഇമാം അഹമ്മദ് വ്യത്യസ്ഥ സനദിലൂടെ പ്രസ്തുത ഹദീസ് കൊടുക്കുന്നുണ്ട് .
ان رسول الله صلى الله عليه وسلم قال فضلت على الانبياء بستّ. اعطيت جوامع الكلم، ونصرت بالرعب، واحلّت لي الغنائم، وجُعلت لي الارض مسجدا وطهورا، وأُرسلتُ الى الخلق كافة وخُتم بي النبيون
(റസൂല്‍  പറഞ്ഞിരിക്കുന്നു: 'ഇതര പ്രവാചകന്മാരേക്കാള്‍ ആറു സംഗതികൊണ്ട് എനിക്ക് മഹത്ത്വം ലഭിച്ചിരിക്കുന്നു: (1) എനിക്ക് സര്‍വസാരസമ്പൂര്‍ണമായ വചനങ്ങള്‍ നല്‍കപ്പെട്ടു. (2) ശത്രുക്കള്‍ക്കുള്ള ഭീതികൊണ്ട് എനിക്ക് വിജയസഹായം പ്രദാനം ചെയ്യപ്പെട്ടു. (3) യുദ്ധമുതലുകള്‍ എനിക്ക് അനുവദിക്കപ്പെട്ടു. (4) ഭൂമി എനിക്ക് പള്ളിയും ശുചീകരണവസ്തുവുമാക്കപ്പെട്ടു. അതായത്, ചില പ്രത്യേക ദേവാലയങ്ങളില്‍ വെച്ച് മാത്രമല്ല, ഭൂതലത്തെവിടെവെച്ചും നമസ്‌കാരമനുഷ്ഠിക്കാനും വെള്ളം ലഭിക്കാതിരിക്കുമ്പോള്‍ മണ്ണെടുത്ത് തയമ്മും ചെയ്ത് വുദൂഇന്റെയും കുളിയുടെയും ആവശ്യം പൂര്‍ത്തീകരിക്കാനും എന്റെ ശരീഅത്തില്‍ അനുവാദം ലഭിച്ചിരിക്കുന്നു. (5) സമസ്ത സൃഷ്ടികള്‍ക്കും ദൂതനായി ഞാന്‍ നിയോഗിക്കപ്പെട്ടു. (6) എന്നെക്കൊണ്ട് പ്രവാചകന്മാരുടെ പരമ്പര അവസാനിപ്പിക്കപ്പെട്ടു "
[ മുസ്ലിം 523 , തിർമുദി , ]
ال رسول الله صلى الله عليه وسلم ان الرسالة والنبوة قد انقطعت فلا رسول بعدي ولا نبي
റസൂല്‍ തിരുമേനി പ്രസ്താവിച്ചു: ദൗത്യവും പ്രവാചകത്വവും നിലച്ചു. അതുകൊണ്ട് എന്റെ ശേഷം റസൂലുമില്ല; നബിയുമില്ല."
[ തിർമുദി  2272 , ഹാക്കിം 8239  ]
عن ثوبان قال قال رسول الله صلى الله عليه وسلم ... وانه سيكون في أمتي كذابون ثلاثون كلهم يزعم انه نبي وأنا خاتم النبيين لا نبي بعدي
സൗബാന്‍ പറയുന്നു: റസൂല്‍(സ) അരുളി: 'തീര്‍ച്ചയായും മുപ്പത് കള്ളവാദികള്‍ എന്റെ സമുദായത്തിലുണ്ടാവും. ഓരോരുത്തനും വാദിക്കും, താന്‍ പ്രവാചകനെന്ന്. ഞാനാകട്ടെ, അന്ത്യപ്രവാചകനാണ്. എന്റെ പിറകെ ഒരു പ്രവാചകനില്ല." [ തിർ മുദി 2219 , അബൂദാവൂദ് ]
قال رسول الله صلى الله عليه وسلم فإني آخر الانبياء وان مسجدي آخر المساجد
നബി തിരുമേനി പ്രഖ്യാപിച്ചിരിക്കുന്നു: 'തീര്‍ച്ചയായും പ്രവാചകന്മാരില്‍ അന്തിമനാകുന്നു ഞാന്‍. തീര്‍ച്ചയായും പള്ളികളില്‍ അവസാനത്തേതാകുന്നു എന്റെ പള്ളി."[ മുസ്ലിം 1394 , നാസയി 694 ]
 പ്രവാചകന്മാരില്‍ അവസാനത്തെത്  മുഹമ്മദ് യാണെന്നും  അവിടത്തേക്കുശേഷം ഇനിയൊരു പ്രവാചകന്റെ ആഗമനത്തിന് തീരെ സാധ്യതയില്ലെന്നും അവിടത്തെക്കൊണ്ട് പ്രവാചകത്വപരമ്പര പറ്റെ അവസാനിച്ചുവെന്നും അതിനാല്‍, ഇനിയാരെങ്കിലും വല്ല നുബുവ്വത്ത് വാദമോ രിസാലത്ത് വാദമോ പുറപ്പെടുവിക്കുന്നുവെങ്കില്‍ അവന്‍ കള്ളവാദിയും ദജ്ജാലുമാണെന്നും ഉള്ള വസ്തുത ഒരു സംശയത്തിനും ഇടം നല്‍കാത്തവിധത്തില്‍, വിവിധ രീതിയിലും ശൈലിയിലും പല സന്ദര്‍ഭങ്ങളിലായി തിരുനബി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ടെന്ന് പ്രസ്തുത നബിവചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു .  പരിശുദ്ധ ഖുര്‍ആനിലെ 'ഖാതമുന്നബിയ്യീന്‍' എന്ന പദത്തിന് ഇതിലും പ്രബലവും ഖണ്ഡിതവുമായ ഒരു വ്യാഖ്യാനം മറ്റെന്താണുള്ളത്? നബിയുടെ തിരുവചനംതന്നെ സ്വയമൊരു തെളിവാണ് വിശ്വാസികൾക് .






وَإِنَّهُ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَاتَّبِعُونِ هَذَا صِرَاطٌ مُّسْتَقِيم 
 "തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു. അതിനാല്‍ അതിനെ ( അന്ത്യസമയത്തെ ) പ്പറ്റി നിങ്ങള്‍ സംശയിച്ചു പോകരുത്‌. എന്നെ നിങ്ങള്‍ പിന്തുടരുക. ഇതാകുന്നു നേരായ പാത." [ സുഖ് റൂഫ്  61  ]
പരിശുദ്ധ ആയത്തിന്  സഹാബികളും , താബിഉകളും വിശദീകരിച്ചത്   താഴെ കൊടുക്കുന്നു :
دثنا ابن بشار قال : ثنا عبد الرحمن قال : ثنا سفيان ، عن عاصم ، عن أبي رزين ، عن يحيى ، عن ابن عباس ، ( وإنه لعلم للساعة ) قال : خروج عيسى ابن مريم .
 ഇബ്ൻ അബ്ബാസ് [റ ] പറഞ്ഞു : തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു." എന്ന് പറഞ്ഞത് ഈസ ഇബ്ൻ മറിയമിന്റെ ആഗമാനത്തെ കുറിച്ചാണ് "
 عن الحسن أنهما قالا في قوله : ( وإنه لعلم للساعة ) قالا نزول عيسى ابن مريم وقرأها أحدهما " وإنه لعلم للساعة " .
ഹസ്സാൻ [റ ] പറഞ്ഞു : ഈസ ഇബ്ൻ മറിയമിന്റെ ഇറക്കാതെ കുറിച്ചാണ് 'തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു.' എന്ന് ആയതിൽ പറയുന്നത് .
عن مجاهد قوله : ( وإنه لعلم للساعة ) قال : آية للساعة خروج عيسى ابن مريم قبل يوم القيامة
മുജാഹിദ് [റ ഹ് ] പറഞ്ഞു : 'തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു.എന്ന് പറഞ്ഞത്  ഖിയാമാതിനു മുൻപുള്ള ഈസ ഇബ്ൻ മറിയമിന്റെ ഇറക്കമാണ് .
، عن قتادة " وإنه لعلم للساعة " قال : نزول عيسى ابن مريم علم للساعة : القيامة
ഖതാത്ത [റ ഹ് ] പറഞ്ഞു : 'തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു.എന്ന് പറഞ്ഞത്  ' ഖിയാമത്ത് നാളിന്റെ അടയാളമയുള്ള ഈസ ഇബ്ൻ മറിയമിന്റെ ഇറക്കമാണ് .
أخبرنا عبيد قال : سمعت الضحاك يقول في قوله : ( وإنه لعلم للساعة ) يعني خروج عيسى ابن مريم ونزوله من السماء قبل يوم القيامة .
ദാഹ്ഹാക്ക് [ റ ഹ് ] പറഞ്ഞു :  'തീര്‍ച്ചയായും അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിയിപ്പാകുന്നു.എന്ന് പറഞ്ഞത്" ഖിയാമാത്തിനു മുൻപ് ഈസ ഇബ്ൻ മറിയമിന്റെ ആകാശത്ത് നിന്നുള്ള ഇറക്കമാണ്  . [ജാമിഉൽ ബയാൻ അൻ തഅͧവീൽ  അയ്‌  ഖുർആൻ] 

) عن ابي هريرة قال قال رسول الله صلى الله عليه وسلم والذي نفسي بيده ليُوشكن ان ينزل فيكم ابن مريم حَكَما عدلاً فيكسر الصليب ويقتلُ الخنزير ويَضَعُ الحرب ويفيض المال حتى لا يقبله احد حتى تكون السجدة الواحدة خيرا من الدنيا وما فيها(بخاري كتاب احاديث الانبياء باب نزول عيسى ابن مريم، مسلم باب بيان نزول عيسى، ترمذي ابواب الفتن، باب في نزول عيسى، مسند احمد، مرويات ابي هريرة)
(റസൂൽ (സ) പറഞ്ഞതായി അബൂഹുറയ്റ (റ)   മുഖേന റിപ്പോര്ട്ട് വന്നിട്ടുണ്ട്: എന്റെ ദേഹി ആരുടെ കൈയിലാണോ അവനാണ, നീതിനിഷ്ഠനായ വിധികര്ത്താവായി മർമിന്റെ പുത്രൻ നിങ്ങളിൽ  ഇറങ്ങുക വിദൂരമല്ല. എന്നിട്ട് അദ്ദേഹം കുരിശ് പൊട്ടിക്കുകയും പന്നിയെ വധിക്കുകയും ജിസ്യ (ഭാരം) ഇറക്കിവെക്കുമെന്ന് സാരം) ,ആരും സ്വീകരിപ്പാനില്ലാത്തവിധം ധനം ഒഴുകും. എന്തിനധികം, ഒരൊറ്റ സാഷ്ടാംഗം തന്നെ ഇഹലോകത്തെക്കാളും അതിലുള്ള സകലതിനെക്കാളും വിശിഷ്ടമായിത്തീരും. (ബുഖാരി . ഇബ്നുമാജ ,  തിർമൂദി ]
عن عمران بن حصين ان رسول الله صلى الله عليه وسلم قال لا تزال طائفة من امتى على الحق ظاهرين على من ناواهم حتى يأتى امر الله تبارك وتعالى وينزل عيسى ابن مريم عليه السلام(مسند أحمد)
(റസൂൽ (സ) തിരുമേനി അരുളിയതായി ഇംറാനുബ്നു ഹുസൈൻ  റിപ്പോര്ട്ട് ചെയ്യുന്നു: എന്റെ സമുദായത്തിൽ ഒരു വിഭാഗം, തങ്ങളെ ചെറുക്കുന്നവർക്കെതിരിൽ വിജയികളായി സത്യത്തിന്മേൽ  സദാ ഉറച്ചുനിലകൊള്ളും. അല്ലാഹുവിന്റെ ആജ്ഞ വരികയും മർയമിന്റെ പുത്രൻ  ഈസാ(അ) ഇറങ്ങുകയും ചെയ്യുന്നതുവരെ.)  [ മുസ് നദ് അഹമ്മദ് ]
ഈസ ഇബ്ൻ മറിയമിന്റെ ഇറക്കാതെ പറ്റി പതിനാല്   സഹാബികളിൽ നിന്ന്  സ്വഹീഹായ നിവേദക പരമ്പരകളിലൂടെ പ്രാമാണിക നബിവചന ഗ്രന്ഥങ്ങളിൽ  ഉദ്ധരിക്കപ്പെട്ടിട്ടുള്ള 20 ൽ അധികം റിപ്പോര്ട്ടുകളുണ്ട് . കൂടാതെ അബൂ ഹുറൈറ [ റ ] വിൽ നിന്ന് മാത്രം 100 റിപ്പോർട്ടുകൾ വിവിധ ഹദീസ് ഗ്രന്ഥങ്ങളിൽ നിറഞ്ഞു കിടക്കുന്നു . അഥവാ മുതവാതിറിന്റെ അടുത്ത് എത്തുന്ന മുസ്തഫീളായ ഹദീസുകളാണ്  ഈ വിഷയത്തിൽ ഉള്ളത് .
"അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.
എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ ( ഈസായുടെ ) മരണത്തിനുമുമ്പ്‌ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും." [4/ 157 - 159  ]
 കാര്യം പകൽ പോലെ സ്പഷ്ട്ടം . യഹൂദർ ഈസ [അ ] യെ കൊല ചെയ്തിട്ടില്ല അദ്ദേഹം മരിച്ചിട്ടുമില്ല . ഖിയമാത്  നാളിനു മുൻപ് വീണ്ടും ഭൂമിയിലേക്ക്  വരും എന്നിട്ട്  അപ്പോൾ ജീവിച്ചിരിക്കുന്ന  വേദക്കാർ എല്ലാരും അദ്ദേഹം ആരെനെന്നും എന്തിനു വന്നു എന്നും മനസ്സിലാക്കും . എന്നിട്ട് അദ്ദേഹം പ്രവാചകനാണെന്ന്  വിശ്വസിക്കും . പിന്നീട് പരലോകത്ത്  അദ്ദേഹത്തിൽ വിശ്വസിക്കാതിരുന്ന ഇസ്രായില്യരായ അദ്ദേഹത്തിന്റെ ജനതക്കെതിരെ സാക്ഷിയാകുകയും ചെയ്യും .
" മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക്‌ ഇറക്കിത്തന്നിരിക്കുന്നു.അതുകൊണ്ട്‌ ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്‍റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്‌. അവങ്കലേക്ക്‌ അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്‌."[4/ 174 - 175 ]